നായികയാക്കാം പക്ഷെ… മകളുടെ പ്രായമുള്ള പെണ്‍കുട്ടിയോട് സംവിധായകന്‍ തനിക്കു വഴങ്ങണമെന്ന് ആവശ്യപ്പെട്ടു; പെണ്‍കുട്ടി കൊടുത്തത് എട്ടിന്റെ പണി…

സിനിമ എന്ന അത്ഭുത ലോകത്ത് നടക്കുന്ന പല കാര്യങ്ങളും നമുക്ക് ഉള്‍ക്കൊള്ളാന്‍ കഴിയുന്നവയല്ല. കാസ്റ്റിംഗ് കൗച്ചുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ ഓരോദിനം കഴിയുന്തോറും കൂടിക്കൂടി വരികയാണ്. അടുത്ത രണ്ടു ചിത്രത്തില്‍ നായികയാക്കാം പകരം തനിക്കു വഴങ്ങണമെന്നു പറഞ്ഞ സംവിധായകനെതിരേ മറാത്തി നടി പരാതി കൊടുത്തുവെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. 19 വയസുകാരി മറാത്തി നടിയാണ് പരാതിക്കാരി. ഇവര്‍ കൊറിയോഗ്രാഫ്രര്‍ കൂടിയാണ്

കലേവാഡിയില്‍ ചിരാംഗ് സ്റ്റുഡിയോ ഉടമ കൂടിയായ അപ്പ പവാര്‍ എന്നയാള്‍ക്കെതിരെയാണ് പെണ്‍കുട്ടി വകാഡ് പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയത്. പോലീസ് കേസെടുത്തതോടെ അപ്പ പവാര്‍ ഒളിവിലാണ്. അയാളെ ഉടന്‍ പിടികൂടുമെന്ന് പോലീസ് അറിയിച്ചു. പ്രശസ്തയാകണമെന്ന് ആഗ്രഹമുണ്ട്. എന്നാല്‍ അതിനു വേണ്ടി തന്റെ അന്തസ്സ് വിട്ട് ഒരു കളിക്കും തയ്യാറല്ലെന്ന് പെണ്‍കുട്ടി പറയുന്നു. നിരവധി മ്യൂസിക് വീഡിയോകളും ഷോകളിലും പെണ്‍കുട്ടി കൊറിയോഗ്രാഫി ചെയ്തിട്ടുണ്ട്.

സംഭവത്തെക്കുറിച്ച് പെണ്‍കുട്ടി പറയുന്നതിങ്ങനെ…ഈമാസം നാലിന് പുതിയ മറാത്തി ചിത്രത്തിന്റെ സംവിധായകന്‍ പുതുമുഖത്തെ തേടുന്നത് അറിഞ്ഞ് ഞാന്‍ അയാളെ വിളിച്ചു, അയാള്‍ സ്ക്രീന്‍ ടെസ്റ്റിനും അഭിമുഖത്തിനും എന്നെ ക്ഷണിച്ചു. ഡയറക്ടറും രണ്ട് നിര്‍മ്മാതാക്കളും സ്റ്റുഡിയോവില്‍ ഉണ്ടായിരുന്നു. ഇക്കഴിഞ്ഞ ആറിന് അവരുടെ ഓഫീസിലേക്ക് വിളിപ്പിച്ചു. അവിടെയെത്തിയ എന്നെ ചിത്രത്തിലേക്ക് തെരഞ്ഞെടുത്തതായി അപ്പ പവറിന്റെ അസിസ്റ്റന്റ് ആകാശ അറിയിച്ചു. വൈകാതെ അപ്പ പവാര്‍ എന്നെ മുറിയിലേക്ക് വിളിച്ചു. രണ്ട് ചിത്രങ്ങളില്‍ മുഖ്യ നായിക വേഷം വാഗ്ദാനം ചെയ്തു. പകരമായി താന്‍ അയാള്‍ക്ക് വഴങ്ങിക്കൊടുക്കണമെന്നും ആവശ്യപ്പെട്ടു. ചിന്തിച്ചുനോക്കാന്‍ അയാള്‍ പറഞ്ഞുവെങ്കിലും ഇല്ലായെന്ന് തീര്‍ത്ത് പറഞ്ഞ് താന്‍ ഇറങ്ങിപ്പോരുകയായിരുന്നുവെന്ന് പെണ്‍കുട്ടി പറയുന്നു.

 

Related posts