മീ ടു പോലുള്ള അനുഭവങ്ങൾ എന്റെ ലൈഫിൽ ഉണ്ടായിട്ടില്ല. കാസ്റ്റിംഗ് കൗച്ച്, മീടു എന്നൊക്കെ ഇപ്പോൾ കേൾക്കുന്ന വാക്കുകളാണ്. എനിക്കങ്ങനെ ഒന്നും ഉണ്ടായിട്ടില്ല.
അന്നൊക്കെ ഒരാളോട് ദേഷ്യമോ വല്ലായ്മയോ തോന്നിയാൽ പറഞ്ഞങ്ങ് തീർക്കും. അങ്ങനെ ഒന്നും സംസാരിക്കരുതെന്ന് പറഞ്ഞാൽ കഴിഞ്ഞു. എന്തെങ്കിലും പ്രശ്നമുണ്ടായാൽ ചുട്ടപ്പംപോലെ അപ്പോൾ പറഞ്ഞ് അത് ഫിനിഷ് ചെയ്യുക.
വെച്ചിരുന്നിട്ട് അയ്യോ ഞാൻ മറന്ന് പോയി, ഇപ്പോഴാണ് എനിക്ക് ഓർമ വന്നതെന്ന് പറയുന്നത് ശരിയല്ല. മീ ടൂ ഉണ്ടെന്ന് വെച്ച് അതിനെ തെറ്റായി ഉപയോഗിക്കുന്നത് ശരിയല്ല. എന്തെങ്കിലും ഉണ്ടായാൽ അപ്പോൾ പറയുക. -അംബിക