മലയാളികളുടെ പ്രിയങ്കരിയായ താരമാണ് ഹണി റോസ്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് ഭാഷകളിലും ഹണി റോസ് അഭിനയിച്ചിട്ടുണ്ട്.
2005 ൽ പുറത്തിറങ്ങിയ വിനയൻ ചിത്രം ബോയ്ഫ്രണ്ടിലൂടെയാണ് ഹണി റോസ് സിനിമയിൽ എത്തുന്നത്. അധികം വൈകാതെ തന്നെ മലയാളത്തിലെ സൂപ്പർ താരങ്ങളായ മമ്മൂട്ടിക്കും മോഹൻലാലിനുമൊപ്പമെല്ലാം ഹണിക്ക് അഭിനയിക്കാൻ അവസരം ലഭിച്ചിരുന്നു.
അതേസമയം, തുടക്കകാലത്ത് മറ്റേത് നടിമാരെയും പോലെ ഹണിക്കും കാസ്റ്റിംഗ് കൗച്ച് അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഒരിക്കൽ ഒരു ടെലിവിഷൻ പ്രോഗ്രാമിൽ അതിഥിയായി എത്തിയപ്പോൾ ഹണി റോസ് ഇതേക്കുറിച്ച് സംസാരിച്ചിരുന്നു.
ഇപ്പോഴിതാ, അതിന്റെ വീഡിയോ വൈറലാവുകയാണ്.കാസ്റ്റിംഗ് കൗച്ച് യാഥാർഥ്യമാണ്. അത് തീർച്ചയായും സിനിമയിൽ ഉണ്ട്. അങ്ങനെ ചോദ്യങ്ങൾ വന്നിട്ടുണ്ട്.
ഒരു വ്യക്തിയെന്ന നിലയിൽ നമ്മുക്കൊരു ഡിഗ്നിറ്റിയുണ്ട്. അതിപ്പോൾ സിനിമ ആയാലും സിനിമയ്ക്ക് പുറത്തായാലും നമ്മൾ എങ്ങനെ ജീവിക്കണമെന്ന് തീരുമാനിക്കുന്നത് നമ്മളാണ്.
മറ്റാർക്കും അതിൽ ഒരു അവകാശവുമില്ല. ആർക്കും അതിൽ കൈ കടത്താനൊന്നും പറ്റില്ല. അല്ലെങ്കിൽ നമ്മളെ ശാരീരികമായി കീഴ്പ്പെടുത്തുന്ന ലൈനിലേക്ക് ഒക്കെ കാര്യങ്ങൾ പോകണം.
അല്ലെങ്കിൽ എന്നെ സംബന്ധിച്ചിടത്തോളം നമ്മൾ സേഫാണ്. എന്റെ അനുഭവത്തിൽനിന്നാണ് ഞാൻ പറയുന്നത്. പിന്നെ ഞാൻ ഈ പറയുന്നത് പോലെ, അച്ഛനും അമ്മയും കൂടെ എപ്പോഴുമുണ്ട്.
എനിക്ക് വരുന്ന കോളുകൾ എല്ലാം അമ്മയാണ് കൂടുതലും അറ്റൻഡ് ചെയ്യാറുള്ളത്. എന്നിട്ടും കാസ്റ്റിംഗ് കൗച്ച് അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. മോശം രീതിയിലുള്ള സംസാരങ്ങൾ വന്നിട്ടുണ്ട്.
നമ്മൾ ഒന്ന് എസ്റ്റാബ്ലിഷ്ഡ് ആകുന്നത് വരെ നമുക്കൊരു സ്ട്രഗിളിംഗ് പിരീഡ് ഉണ്ട്. എല്ലാ രീതിയിലും വരും നമുക്ക് സ്ട്രഗിൾസ്. നമ്മളെ ബ്രെയിൻ വാഷ് ചെയ്യാനും ഒരുപാട് ആളുകൾ ഉണ്ടാവും.
മാനേജർമാർ എന്നൊക്കെ പറഞ്ഞ് സിനിമയിൽ പല പല തലങ്ങൾ ഉണ്ടല്ലോ, അവിടെനിന്നെല്ലാം ഓരോ അനുഭവങ്ങൾ ഉണ്ട്. അങ്ങനെ നഷ്ടമായ സിനിമകളെക്കുറിച്ചോർത്ത് കുറ്റബോധവും ഇല്ല.
നമ്മുടെ മനഃസാക്ഷിക്ക് വിരുദ്ധമായി ഒരു കാര്യം ചെയ്തിട്ട് അതിൽ നിന്ന് എന്ത് കിട്ടിയാലും കാര്യമില്ല. പലപ്പോഴും മാനസികമായ ബുദ്ധിമുട്ടുകൾ അനുഭവിച്ചിട്ടുണ്ട്.
എന്നാലും ഒരുപാട് വേദനിച്ചിട്ട് ഒന്നുമില്ല. കാസ്റ്റിംഗ് കൗച്ച് സംബന്ധിച്ച് നടക്കുന്ന സംവാദങ്ങൾ പുതിയ കുട്ടികൾക്ക് ഗുണം ചെയ്തിട്ടുണ്ട്.
അവരെയൊക്കെ മാനിപുലേറ്റ് ചെയ്യാൻ ഒരുപാട് ഉണ്ട്. അവർക്കെല്ലാം ഒരു മുൻകരുതൽ എടുക്കാൻ സാധിക്കും-ഹണി റോസ് പറഞ്ഞു.