
കോവിഡ് വ്യാപനം തടയുന്നതിനായി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ജനങ്ങളെല്ലാം വീടുകളില്‍ കഴിയുമ്പോള്‍ മൃഗങ്ങളെല്ലാം പുറത്ത് വിഹരിക്കുകയാണ്.
ലോക്ക്ഡൗണിനെത്തുടര്‍ന്ന് ചില പുതിയ സൗഹൃദങ്ങളും രൂപപ്പെട്ടിട്ടുണ്ട്. ഇത്തരം ഒരു സൗഹൃദത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്.
പാമ്പിനെ കണ്ടാല്‍ ഇരയെന്ന ഭാവത്തില്‍ പൂച്ചകള്‍ പിന്നാലെ പോകുന്ന നിരവധി സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്.
എന്നാല്‍ ഇവിടെ ഇവ പരസ്പരം സൗഹൃദത്തോടെ വെയില് കായുന്ന ചിത്രങ്ങളാണ് സോഷ്യല്‍മീഡിയയില്‍ തരംഗമാവുന്നത്. ഡിച്ച് പോണി ആണ് രസകരമായ ചിത്രങ്ങള്‍ ട്വിറ്ററില്‍ പങ്കുവെച്ചത്.
