ഒ​ന്ന് പോ​യി ഉ​റ​ങ്ങ് പെ​ണ്ണേ… പു​റ​ത്ത് പി​ടി​ച്ചി​രി​ക്കു​ന്ന പ​ക്ഷി​യെ താ​ഴെ​യി​റ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന പേർഷ്യൻ പൂ​ച്ച​യു​ടെ ശ്ര​മം ചി​രി​പ​ട​ർ​ത്തു​ന്നു

ക​ടു​വ​യേ​യും പാ​മ്പി​നെ​യും ഒ​പ്പം മ​നു​ഷ്യ​നേ​യും വ​ട്ടം​ചു​റ്റി​ക്കു​ന്ന​തി​ൽ മു​ൻ​പ​ന്തി​യി​ലാ​ണ് പൂ​ച്ച. എ​ന്നാ​ൽ ഇ​പ്പോ​ൾ ഒ​രു പ​ക്ഷി​യു​ടെ മു​ന്പി​ൽ അ​ടി​യ​റ​വു പ​റ​യു​ക​യാ​ണ് പൂ​ച്ച​സെ​ർ.

അ​ടു​ത്തി​ടെ എ​ക്‌​സി​ലെ​ത്തി​യ ഒ​രു വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ൾ വൈ​റ​ലാ​കു​ന്ന​ത്. വീ​ഡി​യോ​യി​ല്‍ ഒ​രു വ​ലി​യ പേ​ര്‍​ഷ്യ​ന്‍ പൂ​ച്ച വീ​ടി​നു​ള്ളി​ല്‍ കൂ​ടി ന​ട​ക്കു​ന്നു. അ​തി​ന്‍റെ മു​തു​കി​ലാ​യി ഈ ​കി​ളി ഇ​രി​ക്കു​ന്നു. പൂ​ച്ച എ​ന്തൊ​ക്കെ പ​രാ​ക്ര​മം കാ​ട്ടി​യി​ട്ടും കി​ളി അ​വി​ടെ​ത്ത​ന്നെ ഇ​രു​ന്നു. പൂ​ച്ച ആ ​മു​റി മു​ഴു​വ​ന്‍ വ​ട്ടം​ക്ക​റ​ങ്ങി വ​ന്നി​ട്ടും കി​ളി കു​ലു​ങ്ങി​യി​ല്ല.

ആ​കെ ചി​രി പ​ട​ര്‍​ത്തി​യ ദൃ​ശ്യ​ങ്ങ​ള്‍​ക്ക് നി​ര​വ​ധി ക​മ​ന്‍റു​ക​ള്‍ ല​ഭി​ച്ചു. “പ​ക്ഷി​യെ മു​തു​കി​ല്‍ ക​യ​റ്റി താ​മ​സ​സ്ഥ​ല​ത്തെ മു​റി​ക​ളി​ലു​ട​നീ​ളം കൊ​ണ്ടു​പോ​കു​ന്ന പൂ​ച്ച ഒ​രു ടൂ​ര്‍ ഗൈ​ഡ് ആ​ണെ​ന്ന് തോ​ന്നു​ന്നു’ എ​ന്നാ​ണൊ​രാ​ള്‍ കു​റി​ച്ച​ത്. എ​ന്നാ​ല്‍ ഇ​വ​ര്‍ ര​ണ്ടും വ​ലി​യ ച​ങ്ങാ​തി​മാ​രാ​ണെ​ന്നാ​ണ് പ​ല​രും ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്.

.

 

Related posts

Leave a Comment