
പൂച്ചയെ കല്ലുകെട്ടി കിണറ്റിലിട്ട് കൊല്ലുകയായിരുന്നു. ഏതാനും വീട്ടുകാരുടെ കുടിവെള്ളം മുട്ടിക്കുക എന്ന ഉദ്ദേശത്തോടെയാണ് ഈ കൊടുംക്രൂരത ചെയ്തത്. അടുത്ത കാലത്തായി കോൺഗ്രസ് പാർട്ടിയിൽ സജീവമായി പ്രവർത്തിച്ചുവരുന്ന നിടുന്പ്രം രാമകൃഷ്ണ എൽപി സ്കൂളിനു സമീപത്തെ ലക്ഷ്മണന്റെ വീടിനോട് ചേർന്നുള്ള കിണറ്റിലാണ് പൂച്ചയുടെ ജഡം കണ്ടെത്തിയത്.
അയൽവാസികൾ ഉൾപ്പെടെയുള്ള നിരവധി കുടുംബങ്ങൾ ആശ്രയിക്കുന്ന കിണറാണ് സാമൂഹ്യദ്രോഹികൾ മലിനമാക്കിയത്. ലക്ഷ്മണൻ ചൊക്ലി പോലീസിലും ആരോഗ്യവകുപ്പിലും പരാതി നൽകി.