വളർത്തു പൂച്ചയ്ക്കുള്ള ഭക്ഷണം ഓണ്‍ലൈനിൽ ഓർഡർ ചെയ്ത യുവതിക്ക് ലഭിച്ചത് സ്റ്റണ്‍ ഗണ്ണും കുരുമുളകു സ്പ്രേയും. കാനഡ സ്വദേശിനിയായ ഒരു യുവതിയാണ് ആമസോണിൽ പൂച്ചയ്ക്കുള്ള ഭക്ഷണം ഓർഡർ ചെയ്തത്. എന്നാൽ തനിക്ക് കിട്ടിയ വസ്തുക്കൾ കണ്ട് ഇവർ അമ്പരന്നു പോയി.
ഇതിൽ ഏറെ അത്ഭുതമുളവാക്കുന്നതെന്തന്നാൽ സ്റ്റണ്‍ ഗണ്ണും കുരുമുളക് സ്പ്രേയും കാനഡയിൽ നിരോധിച്ചിട്ടുള്ളതാണ്. ആമസോണിന്റെ ഡെലിബറി ബോയ് രണ്ടു സാധനങ്ങളും ഇവരുടെ വീടിനു മുൻപിൽ വച്ച് പോകുകയായിരുന്നു.
ഇവർ ഉടൻ തന്നെ ഇരുസാധനങ്ങളുമെടുത്ത് മോണ്‍ട്രീലിലെ പോലീസ് സ്റ്റേഷനിൽ എത്തി അവിടെ കൈമാറുകയും ചെയ്തു. സംഭവം വ്യാപകമായി പ്രചരിച്ചതിനെ തുടർന്ന് വിശദീകരണവുമായി ആമസോണ്‍ അധികൃതർ രംഗത്തെത്തിയിരുന്നു. ബാർ കോഡ് സ്കാൻ ചെയ്തതിലെ അപാകതയാണ് ഈ അബദ്ധത്തിന് കാരണമായതെന്നാണ് ഇവർ വ്യക്തമാക്കുന്നത്.