വളര്‍ത്തു പൂച്ചയെ കാണാതായ യുവതി പത്രത്തില്‍ പരസ്യം നല്കി. തിരുവനന്തപുരത്താണ് സംഭവം. മലയന്‍കീഴ് ശാസ്താനഗറില്‍ നിന്നുമാണ് പൂച്ചയെ കാണാതായത്. പൂച്ചയെ തിരിച്ചറിയാനുള്ള അടയാളങ്ങള്‍ ഇതാണ് മങ്ങിയ വെളളനിറമാണ്, രണ്ട് വയസ് പ്രായമുള്ള പൂച്ചയുടെ ഇരു താടിയിലേയും ഒരോ കോമ്പല്ലുകള്‍ കൊഴിഞ്ഞുപോയിട്ടുണ്ട്. പൂച്ചയെ എവിടെയെങ്കിലും കണ്ടാല്‍ 9447228321 എന്ന നമ്പരില്‍ വിളിക്കൂ, ഒരു സഹായം ചെയ്യുന്നതിനൊപ്പം ഒരു പ്രതിഫലവും കിട്ടും.
വീട്ടിലെ ഓമനയായ വളര്‍ത്തു പൂച്ചയെ കാണാതായിട്ട് ദിവസങ്ങള്‍ കഴിഞ്ഞു. എല്ലായിടത്തും തിരഞ്ഞു. ഒടുവില്‍ അറ്റക്കൈ പ്രയോഗമെന്ന നിലയ്ക്കാണ് മറ്റൊന്നും ആലോചിക്കാതെ പത്രത്തില്‍ പാരസ്യം നല്കാന് തന്നെ തീരുമാനിച്ചത്. പൂച്ചയെ കഴിഞ്ഞ മാസം 31 മുതല്ക്കാണ് കാണാതായത്. കണ്ടെത്തി തിരികെ നല്‍കുന്നവര്‍ക്ക് പതിനായിരം രൂപയുടെ പ്രതിഫലം നല്‍കാനും വീട്ടുകാര്‍ തയ്യാറാണ്.