തൃശൂര്‍: അനില്‍ അക്കര എംഎല്‍എയുടെ തൃശൂര്‍ അടാട്ടുള്ള വീട്ടില്‍ പൂച്ചയുടെ അറുത്ത് മാറ്റിയ തല. വീട്ടിലെ തൊഴുത്തില്‍ പശുക്കള്‍ക്ക് ഭക്ഷണം നല്കുന്ന പാത്രത്തില്‍ നിന്നാണ് പൂച്ചയുടെ തല കണ്ടെത്തിയത്.
വീടിന് മുന്പില് പുലര്‍ച്ചെ ഒരാള്‍ നില്‍ക്കുന്നത് കണ്ടതായി അയല്‍വാസികള്‍ പറഞ്ഞതായി എംഎല്‍എ അറിയിച്ചു. ആളുകളെ പേടിപ്പെടുത്താന്‍ ആസൂത്രിതമായി ചെയ്തതാണിതെന്ന് എംഎല്‍എ ആരോപിച്ചു. സംഭവത്തില്‍ പേരാമംഗലം പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.