മൃഗങ്ങളെയും പക്ഷികളെയും വീട്ടിൽ വളർത്തുന്നവരാണ് മിക്കവരും. മനുഷ്യരേക്കാൾ സ്നേഹം മൃഗങ്ങൾക്കാണെന്ന് പറയാറുണ്ട്. ചില മനുഷ്യർക്ക് അമാനുഷിക ശക്തി ഉണ്ടെന്ന തരത്തിലുള്ള വാർത്തകൾ നമ്മൾ ചിലപ്പോഴെങ്കിലും വായിക്കാറുണ്ട്.
അത്തരത്തിൽ അത്ഭുതകരമായ ശേഷിയുള്ള പൂച്ചയുടെ റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്. ഈ പൂച്ചക്ക് മനുഷ്യൻറെ മരണം പ്രവചിക്കാനും സമാശ്വസിപ്പിക്കാനും ശേഷിയുണ്ട് എന്നാണ് പറയപ്പെടുന്നത്.
ഓസ്കാർ എന്നാണ് പൂച്ചയുടെ പേര്. അമേരിക്കയിലെ ഒരു നഴ്സിംഗ് ഹോമിൽ തെറാപ്പി പൂച്ചയായി വളർത്താൻ ദത്തെടുത്തതാണ് ഇവനെ. വളരെ ചെറുപ്പം മുതൽ തന്നെ അസാധാരണമായ ചില കഴിവുകൾ പൂച്ചയിൽ കണ്ടെത്തി.
നഴ്സിംഗ് ഹോമിലെ അന്തേവാസികളുടെ മരണം കൃത്യമായി പ്രവചിക്കാനും അവരെ ആശ്വസിപ്പിക്കാനും ഓസ്കാറിനു സാധിക്കുന്നു എന്നാണ് ജീവനക്കാർ പറയുന്നത്.
ഒരാൾ മരിക്കാൻ പോകുന്ന സമയത്ത് ഓസ്കാറിന് അത് അറിയാൻ സാധിക്കുമെന്നാണ് അവിടുളള നഴ്സിംഗ് ഹോമിലെ ഡോക്ടർമാർ പറയുന്നത്. അന്തേവാസിയുടെ കിടക്കയിൽ ഓസ്കാർ കയറുകയോ അവരെ ആലിംഗനം ചെയ്യുകയോ ചെയ്താൽ ആ അന്തേവാസി മണിക്കൂറുകൾക്കുള്ളിൽ മരിക്കുന്നത് പതിവായി.
ആദ്യമൊന്നും ഇതിനെ ആരും കാര്യമായി എടുത്തിരുന്നില്ല. എന്നാൽ ഇതി ഇരുപത് തവണ സംഭവിച്ചപ്പോൾ ഇതിൻ എന്തെങ്കിലും കാര്യം ഉണ്ടെന്നു ഡോക്ടർമാർക്ക് മനസിലായി.
മനുഷ്യശരീരത്തിലെ മരിക്കുന്ന കോശങ്ങൾ പുറത്തുവിടുന്ന ബയോകെമിക്കലുകൾ ഓസ്കറിനു അവന്റെ ശ്വസനത്തിലൂടെ തിരിച്ചറിയാനുള്ള ശേഷി ഉള്ളതിനാലാണ് മരണം മുൻ കൂട്ടി പ്രവചിക്കാൻ ഓസ്കാറിനു സാധിക്കുന്നത് എന്ന് കെയർ ഹോം ജീവനക്കാരൻ പറയുന്നു.
എന്നാൽ 2022 -ൽ മരണത്തിന്റെ മാലാഖ എന്ന് അറിയപ്പെട്ടിരുന്ന ഓസ്കാർ അന്തരിച്ചു. 100 -ലധികം മരണങ്ങൾ ഈ പൂച്ച കൃത്യമായി പ്രവചിച്ചിട്ടുണ്ട്.