മനുഷ്യരാണ് ഏറ്റവും ബുദ്ധിശാലികള്‍ എന്നാണ് പൊതുവെയുള്ള ധാരണ. എന്നാല്‍ ചില അവസരങ്ങളില്‍ മൃഗങ്ങള്‍ അവസരോചിതമായ പ്രവൃത്തികളിലൂടെ മനുഷ്യരെ ഞെട്ടിക്കാറുണ്ട്.
പ്രത്യേകിച്ച് വളര്‍ത്തു മൃഗങ്ങള്‍, മനുഷ്യനോട് ഇണങ്ങി ജീവിയ്ക്കുന്നതിനാല്‍ അവ കൂടുതല്‍ കാര്യങ്ങളും വേഗത്തില്‍ മനസിലാക്കാറുമുണ്ട്.
ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് ഒരു പൂച്ചയുടെ വീഡിയോയാണ്. ഗോവണിയില്‍ നിന്ന് വീഴാന്‍ പോകുന്ന കുഞ്ഞിനെ രക്ഷിക്കുന്ന പൂച്ചയെയാണ് വീഡിയോയില്‍ കാണാന്‍ സാധിയ്ക്കുന്നത്.
വളര്‍ത്ത് പൂച്ചയ്ക്കൊപ്പം മുറിയില്‍ അലഞ്ഞ് തിരിയുന്ന കുഞ്ഞിനെയാണ് ആദ്യം വീഡിയോയില്‍ കാണുന്നത്.
സോഫയില്‍ ഇരിക്കുന്ന പൂച്ചയെ പിടിക്കാന്‍ ശ്രമിക്കുകയാണ് കുഞ്ഞ്. അതിന് ശേഷം പതുക്കെ ഇഴഞ്ഞ് നടക്കുന്ന കുഞ്ഞ് പതുക്കെ ഗോവണിയുടെ അടുത്തേക്ക് ഇഴയുന്നത് കാണാം.
പടിക്കെട്ടുകളുടെ അടുത്തേക്ക് കുഞ്ഞ് പോകുന്നത് കണ്ട് പൂച്ച പെട്ടെന്ന് ഓടി ആ കുഞ്ഞിന്റെ അടുത്തേക്ക് വരികയും താഴേക്ക് വീഴാതിരിക്കാനായി കുഞ്ഞിനെ മുറിയിലേക്ക് തള്ളിയിടുകയുമാണ് ചെയ്യുന്നത്.
കുഞ്ഞ് വീണ്ടും അവിടേക്ക് പോകാതിരിക്കാനും പൂച്ച പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. ആ സ്ഥലത്ത് നിന്ന് പൂച്ച മാറാതെ നില്‍ക്കുകയാണ്.
സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. പൂച്ച കുട്ടിയുടെ സമയോചിതമായ ഇടപെലാണ് കുഞ്ഞിന്റെ ജീവന് രക്ഷിച്ചത്. ട്വിറ്ററിലൂടെ പുറത്ത് വന്ന വീഡിയോ ഇതിനോടകം ദശലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്.