പൊൻകുന്നം: ചിറക്കടവിൽ വീടിനു സമീപം പാർക്ക് ചെയ്തിരുന്ന കാർ അടിച്ചു തകർത്തു. പൊൻകുന്നം മണിമല റോഡിൽ ചിറക്കടവ് പുളിമൂട് ജംഗ്ഷനിൽ റിട്ട. മിലട്ടറി ഉദ്യോഗസ്ഥൻ രവീന്ദ്രൻ നായരുടെ വീട്ടുമുറ്റത്ത് പാർക്ക് ചെയ്തിരുന്ന കാറാണ് ആക്രമിക്കപ്പെട്ടത്. കാറിന്റെ നാലു വശങ്ങളിലെയും ഗ്ലാസുകൾ തകർത്തിട്ടുണ്ട് ഇന്നലെ രാത്രി 12.30ഓടെയായിരുന്നു ആക്രമണം. ശബ്ദം കേട്ട് വീട്ടുകാർ ഉണർന്നെങ്കിലും ആരെയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
വിവരം അറിഞ്ഞ് പൊൻകുന്നം സിഐയുടെ നേത്രത്വത്തിൽ വൻ പോലിസ് സംഘം സ്ഥലത്ത് എത്തി.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ അക്രമസംഭവങ്ങളെത്തുടർന്ന് ജില്ലാ കലക്ടർ ഒരുമാസമായി നിരോധനാജ്ഞ ചിറക്കടവ് പഞ്ചായത്തിൽ പ്രഖ്യാപിച്ചിരിക്കുകയാ ണ്.
ഇതിന്റെ കാലാവധി നാളെ തീരാനിരിക്കെയാണ് ഇവിടെ ആക്രമണമുണ്ടായത്.ഇന്നലെ രാത്രി മുതൽ പോലിസിന്റെ പട്രോളിംഗ് ശക്തമാക്കിയിരിക്കുകയാണ്. സംഭവത്തേക്കുറിച്ച് അന്വേഷണം നടന്നു വരികയാണെന്ന് പോലിസ് അറിയിച്ചു.
പൊൻകുന്നം: മാധ്യമപ്രവർ ത്തകന്റെ വാഹനം തകർത്ത നിലയിൽ കാണപ്പെട്ടു. ചന്ദ്രിക ദിനപത്രത്തിന്റെ പൊൻകുന്നം ലേഖകനും മുസ്ലിം ലീഗ് മണ്ഡലം പ്രസിഡന്റുമായ റ്റി എ ശിഹാബുദീന്റെ മാരുതി വാനാണ് അടിച്ചു തകർത്ത നിലയിൽ കാണപ്പെട്ടത്.
ഇന്നു പുലർച്ചെ മൂന്നു മണിക്കു ശേഷമാണ് സംഭവം. പൊൻകുന്നം തന്പലക്കാട് റോഡിൽ കോയിപ്പള്ളിയിൽ ശിഹാബുദീൻ നടത്തുന്ന വർക്ക്ഷോപ്പിനു മുൻവശത്തായിട്ടാണ് വാൻ പാർക്ക് ചെയ്തിരുന്നത്. വാനിന്റെ എല്ലാ വശങ്ങളിലും ഉണ്ടായിരുന്ന ഗ്ലാസുകളെല്ലാം അക്രമികൾ തകർത്തിട്ടുണ്ട്. സംഭവം സംബന്ധിച്ച് അന്വേഷണം നടത്തുന്നതായി എസ്ഐ എ സി മനോജ് കുമാർ പറഞ്ഞു.