കാക്കയ്ക്കും തൻകുഞ്ഞ് പൊൻകുഞ്ഞെന്നൊരു പഴഞ്ചൊല്ലുണ്ട്. എല്ലാ ജീവികൾക്കും തങ്ങളുടെ കുഞ്ഞുങ്ങളുടെ കാര്യം പ്രാധാന്യമുള്ളതാണെന്നു സൂചിപ്പിക്കുന്നതാണ് ഈ ചൊല്ല്.
അത്തരമൊരു സംഭവമാണ് തുർക്കിയിൽ നിന്ന് വരുന്നത്. ഒരു പൂച്ച തന്റെ കുഞ്ഞുങ്ങളെയുമായി മൃഗാശുപത്രിയിലെത്തിയ സംഭവമാണ് ആ വിശേഷം.
കുഞ്ഞുങ്ങൾക്ക് വയ്യാതായതോടെ ഇവയെ തള്ളപ്പൂച്ച വെറ്ററിനറി ആശുപത്രിയിൽ എത്തുകയായിരുന്നു.
ആദ്യം ഒരു കുഞ്ഞിനെ എത്തിച്ചു, പിന്നാലെ രണ്ടാമത്തെതിനേയും. കുഞ്ഞുങ്ങളുടെ കണ്ണുകളിലുണ്ടായ അണുബാധയെത്തുടർന്ന് പീള കെട്ടിയ അവസ്ഥയായിരുന്നു.
അതുകൊണ്ടുഅവയ്ക്ക് കണ്ണുകൾ തുറക്കാൻ കഴിയില്ലാത്ത സ്ഥിതിയായിരുന്നു.
ഇപ്പോൾ തള്ളപ്പൂച്ചയും കുഞ്ഞുങ്ങളും ഇസ്മിർ പ്രവിശ്യയിലെ കരബഗ്ലർ മുനിസിപ്പാലിറ്റിയുടെ സംരക്ഷണയിലാണ്.
രോഗം മാറിയശേഷം മൂവരെയും ദത്ത് നൽകനാണ് അധികൃതരുടെ തീരുമാനം.