19 കോടിയോളം വിലമതിപ്പുള്ള എസ്‌റ്റേറ്റും രണ്ടു കോടി രൂപയും! വളര്‍ത്തു പൂച്ചകള്‍ക്ക് സ്വത്ത് നല്‍കി ആ മുത്തശി യാത്രയായി; ഒരിക്കലും കൂട്ടിലടയ്ക്കരുതെന്നു ജീവനക്കാര്‍ക്ക് കര്‍ശന നിര്‍ദ്ദേശം

ന്യൂയോർക്ക് സ്വദേശിനിയായ എലൻ ഫ്രേ വൗട്ടേഴ്സ് എന്ന എണ്‍പത്തിയെട്ടുകാരി മരണമടഞ്ഞത് തന്‍റെ പേരിലുള്ള സ്വത്തുക്കൾ പൂച്ചകളുടെ പേരിലെഴുതി വച്ചതിനു ശേഷം. തന്‍റെ പ്രിയപ്പെട്ട വളർത്തു മൃഗങ്ങളായ ട്രോയിക്കും ടൈഗറിനുമായി ഇവർ ട്രസ്റ്റിൽ നിക്ഷേപിച്ചിരിക്കുന്നത് 19 കോടിയോളം വിലമതിപ്പുള്ള എസ്റ്റേറ്റും രണ്ടു കോടി രൂപയുമായിരുന്നു. കുറേയേറെ കാലമായി രോഗബാധിതയായി കിടപ്പിലായിരുന്നു എലൻ. മരിക്കുന്നതിനു മുന്പ തന്നെ പൂച്ചകളെ കൃത്യമായി നോക്കണമെന്നും ഒരിക്കലും കൂട്ടിലടയ്ക്കരുതെന്നും അവർക്കാവശ്യമായ സ്നേഹവും പരിചരണവും നൽകണമെന്ന് വീട്ടിലെ ജീവനക്കാർക്ക് കർശനമായ നിർദ്ദേശം നൽകിയിരിന്നു.

എലൻ മുത്തശിയുടെ തീരുമാനത്തെ ഇവരുടെ വക്കീൽ ആദ്യം എതിർത്തിരുന്നു. പക്ഷെ താൻ മക്കളെ പോലെ കരുതുന്ന പൊന്നോമന പൂച്ചകൾക്ക് തന്‍റെ മരണ ശേഷും യാതൊരു കുറവുമുണ്ടാകരുതെന്ന ആഗ്രഹമാണ് മുത്തശിയെ ഇതിനു പ്രേരിപ്പിച്ചത്. പൂച്ചകളുടെ ഭക്ഷണം, സൗന്ദര്യ പരിപാലനം എന്നിവയ്ക്കായി ഫണ്ട് നീക്കി വെച്ചിട്ടുണ്ട്. പൂച്ചകളുടെ കാലശേഷം ബാക്കി വരുന്ന സ്വത്തുക്കളിൽ 30 ലക്ഷം ഡോളറിന്‍റെ എസ്റ്റേറ്റ് രണ്ടു പരിചാരകർക്കായും ട്രസ്റ്റിൽ ബാക്കി വരുന്ന തുക സഹോദരിക്കും വക്കീലിനും കൂടാതെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുമായി വിനിയോഗിക്കാമെന്നാണ് വിൽപത്രത്തിൽ പറയുന്നത്. എന്തായാലും പൂച്ചകളെ മക്കളെ പോലെ സ്നേഹിച്ച് കോടികണക്കിനു സ്വത്തുക്കൾ നൽകിയ എലൻ മുത്തശിയെക്കുറിച്ചാണ് എല്ലാവരുടെയും സംസാരം.

Related posts