കൊച്ചി: പൂച്ചകള്‍ക്കു ബിസ്കറ്റ് വാങ്ങാന്‍ മരട് സ്വദേശി പ്രകാശനു പുറത്തിറങ്ങുന്നതിനു പോലീസ് അനുമതി നിഷേധിച്ചെങ്കിലും ഹൈക്കോടതി അനുമതി നല്കി. പൂച്ചകള്‍ക്കുള്ള ബിസ്കറ്റ് വാങ്ങാന്‍ കടവന്ത്ര കൊച്ചിന് പെറ്റ്സ് ഹോസ്പിറ്റലില്‍ പോകാനാണ് ഡിവിഷന് ബെഞ്ച് അനുമതി നല്‍കിയത്.
ഇന്നലെ വീഡിയോ കോണ്‍ഫറന്‍സ് മുഖേന ഹര്‍ജി പരിഗണിച്ചപ്പോള്‍ ഹര്ജിക്കാരന് നേരിട്ടാണ് വാദം നടത്തിയത്. കോവിഡ് രോഗഭീഷണിയെത്തുടര്ന്നു ലോക്ക് ഡൗണ്‍ നടപ്പാക്കുമ്പോള്‍ മൃഗങ്ങള്‍ക്കുള്ള തീറ്റ അവശ്യസാധനങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ജീവിക്കാനുള്ള മൗലികാവകാശം മൃഗങ്ങള്ക്കുമുണ്ടെന്നു സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ടെന്നും ഹര്ജിക്കാരന് ചൂണ്ടിക്കാട്ടി.