റഷ്യയിലെ ഒസ്കോള് എന്ന സ്ഥലത്തെ യൂലിയ മിനിന എന്ന യുവതിക്ക് ഒരു വളര്‍ത്തു പൂച്ചയുണ്ട്. മിനിനയുടെ ഓമന. ആളുടെ പേര് കേഫിര്‍ എന്നാണ്.
ഇതിലിപ്പോ എന്താ ഇത്ര കാര്യം എന്നാണോ? കാര്യമുണ്ട്. ആളെ നമ്മുടെ നാട്ടില്‍ കാണുന്ന പൂച്ചയെപ്പോലെയൊന്നുമല്ല.
ഒറ്റ നോട്ടത്തില്‍ പട്ടിയാണോയെന്നും സംശയിക്കും. അത് വെറും സംശയം മാത്രമാണെന്ന് ഒന്നൂടെ നോക്കുമ്പോള്‍ മനസിലാകും.
റിക്കാഡിനരികെ
ഇപ്പോ കേഫിറിന്റെ ഭാരം 12.5 കിലോഗ്രാമാണ്. പ്രായം 22 മാസവും.ഇത്തിരികൂടി ഭാരം വെച്ചാല്‍ ലോകത്തിലെ ഏറ്റവും ഭാരം കൂടിയ പൂച്ച എന്ന റിക്കാഡ് കേഫിറിന് സ്വന്തമാകും.
വന്‍ ഇത്രയ്ക്ക് വളരുമെന്ന് ഞാനൊരിക്കലും കരുതിയില്ലെന്നാണ് യൂലിയയും പറയുന്നത്.
ആളൊരു പാവമാ
കണ്ടാല്‍ വലിയ തടിയനാണ് പക്ഷേ, ആളൊരു പാവമാണ്. നല്ല അച്ചടക്കമുള്ളവനാണ്. ആരെങ്കിലും വീട്ടില്‍ വന്നാല്‍ പോലും അവരോടൊക്കെ വളരെ ഇണക്കത്തോടെ പെരുമാറും.
പക്ഷേ, ആദ്യമായി യൂലിയയുടെ വീട്ടിലെത്തുന്നവര്‍ ആദ്യം കേഫിറിനെക്കണ്ട് ഒന്ന് ഓടാന്‍ തുടങ്ങും കാരണം പട്ടിയാണോയെന്ന് കരുതി.
ഒരു പ്രശ്നമുണ്ട്
കേഫിറിന് കുഞ്ഞുനാള് മുതല്‍ ഒരു ശീലമുണ്ട് യൂലിയയുടെ ശരീരത്തിന് പുറത്താണ് കിടന്നുറങ്ങിയിരുന്നത്.
പക്ഷേ, ഇപ്പോള്‍ ആ ശീലത്തില്‍ ബുദ്ധിമുട്ടുന്നത് യൂലിയയാണ്. കാരണം അവന് ഭാരം കൂടുകയല്ലെ. ഒരു വയസും പത്ത് മാസവും പ്രായമുണ്ടെങ്കിലും കേഫിറിപ്പോഴും പൂച്ചക്കുട്ടിയാണ്.