കോട്ടയം: നെല്കര്ഷകരെ ഇക്കൊല്ലവും സംസ്ഥാന സര്ക്കാര് കൈയൊഴിയുന്നു. അടുത്ത മാസം തുടങ്ങുന്ന പുഞ്ച വിളവെടുപ്പിലും കൃഷിവകുപ്പ് നെല്ലിന് വില ഉയര്ത്തില്ല. ആറു വര്ഷമായി ലഭിച്ചുവരുന്ന വിലയായ 28.20 രൂപയില് 23 രൂപ കേന്ദ്ര സര്ക്കാര് വിഹിതമാണ്. സംസ്ഥാന സര്ക്കാര് വിഹിതം 5.2 രൂപ മാത്രം. കേന്ദ്രം കഴിഞ്ഞ വര്ഷം രണ്ടു തവണ സബ്സിഡി വര്ധിപ്പിച്ചപ്പോള് സംസ്ഥാനം രണ്ടു തവണ വിഹിതം വെട്ടിക്കുറച്ചു. അതല്ലെങ്കില് 32 രൂപ വില ലഭിക്കേണ്ടതായിരുന്നു. അടുത്ത മാസം 15ന് പുഞ്ച വിളവെടുപ്പ് തുടങ്ങാനിരിക്കെ വില ഉയര്ത്താന് നടപടിയുണ്ടാകണമെന്നാണ് കര്ഷകരുടെ നിലപാട്. കഴിഞ്ഞ മാസം അവസാനിച്ച രണ്ടാം കൃഷി നെല്ലിന്റെ വില ഇനിയും സര്ക്കാര് നല്കിയിട്ടില്ല. തുക അനുവദിച്ചതായി സര്ക്കാര് പ്രഖ്യാപനമുണ്ടായെങ്കിലും കര്ഷകരുടെ അക്കൗണ്ടില് പണം എത്തിയിട്ടില്ല. കഴിഞ്ഞ മാസം അവസാനിച്ച വിരിപ്പ് നെല്ല് സംഭരണത്തില് ആലപ്പുഴ ജില്ലയില്നിന്ന് 113 കോടി രൂപയുടെ 40,280…
Read MoreCategory: Agriculture
വേനല് കടുക്കുംമുമ്പേ പാല് ഉത്പാദനത്തില് ഇടിവ്; ക്ഷീരകര്ഷകരുടെ ഇന്സെന്റീവിൽ അനിശ്ചിതത്വം
കോട്ടയം: വേനല് കടുക്കുംമുമ്പേ പാല് ഉത്പാദനത്തില് ഇടിവ്. ഡിസംബറില് ജില്ലയില് പ്രതിദിനം ശരാശരി 6,389 ലിറ്ററിന്റെ കുറവാണുണ്ടായത്. 2023 ഡിസംബറില് പ്രതിദിന ഉത്പാദനം 84,519 ലിറ്ററായിരുന്നു. ഇതാണ് കഴിഞ്ഞമാസം 78,130 ലിറ്ററായി കുറഞ്ഞത്. മുന് വര്ഷത്തെ അപേക്ഷിച്ച് നവംബറിലും 8,746 ലിറ്ററിന്റെ കുറവുണ്ടായി. പ്രതിദിനം 15,014 ലിറ്ററിന്റേതാണ് കുറവ്.കനത്ത ചൂട് അനുഭവപ്പെടുന്നതിന് മുമ്പുതന്നെ പാല് ഉത്പാദനത്തിലുണ്ടായ കുറവ് ക്ഷീരവികസനവകുപ്പിനെ ആശങ്കയിലാക്കുന്നുണ്ട്. വേനല് ശക്തിപ്രാപിക്കുന്ന മാര്ച്ച്, ഏപ്രില്, മേയ് മാസങ്ങളില് ഇനിയും ഉത്പാദനം താേഴക്ക് പോകുമെന്നാണ് ഇവരുടെ വിലയിരുത്തല്. നിലവില് തീറ്റപ്പുല്ലിന്റെ ലഭ്യതയും കുറഞ്ഞിട്ടുണ്ട്. വരുംമാസങ്ങളില് തീറ്റപ്പുല് ക്ഷാമം രൂക്ഷമാകും. ഇതോടെ ഉത്പാദനം ഇനിയും കുറയാനുള്ള സാധ്യതയുണ്ട്. കഴിഞ്ഞ കുറെ ദിവസങ്ങളിലായി അനുഭവപ്പെടുന്ന ഉയര്ന്ന ചൂടില് പുല്ല് വലിയ തോതില് ഉണങ്ങിപ്പോയിരുന്നു. പാടങ്ങളിലും പാടങ്ങളോടും നദികളോടും ചേര്ന്നുള്ള പ്രദേശങ്ങളിലും മാത്രമാണ് പുല്ല് ഉള്ളത്. പച്ചപുല്ലിനു കടത്ത ക്ഷാമമാണ് നേരിടുന്നത്.…
Read Moreദേശീയ മഞ്ഞള് ബോര്ഡ്: കേരളത്തിലെ കര്ഷകര്ക്ക് പ്രതീക്ഷ
കോട്ടയം: പുതുതായി രൂപീകരിച്ച മഞ്ഞള് ബോര്ഡിൽ കേരളത്തിലെ കര്ഷകര്ക്ക് പ്രതീക്ഷ. റബര് ഒഴിവാക്കി മഞ്ഞള് നടുന്ന ചെറുകിട കര്ഷകര് ഏറെപ്പേരാണ്. ഇടവിളയായി മഞ്ഞള് നടുന്നവരും കുറവല്ല. മഞ്ഞളിന് കാര്യമായ വളപ്രയോഗമോ പരിചരണമോ നല്കേണ്ടെന്നതും കീടബാധ കുറവുണ്ടെന്നതും മെച്ചം. മാത്രവുമല്ല കാട്ടുമൃഗങ്ങള് കൃഷി നശിപ്പിക്കുമെന്ന ആശങ്കയും വേണ്ട. ഇഞ്ചികൃഷിയേക്കാള് മഞ്ഞളിന് പ്രചാരം വര്ധിക്കാന് ഇതിടയാക്കി. ഇക്കൊല്ലം ഉണക്കമഞ്ഞള് കിലോയ്ക്ക് 200 രൂപയും പൊടിക്ക് 350 രൂപയുമുണ്ട്. മരുന്ന്, സൗന്ദര്യസാമഗ്രികള്, സോപ്പ്, പാചകം എന്നിവയില് മഞ്ഞളിന് ആവശ്യമേറുന്ന സാഹചര്യത്തില് വിലയിടിയാനുള്ള സാധ്യതയില്ലെന്ന് വിപണി വൃത്തങ്ങള് പറയുന്നു. മഞ്ഞള് സത്ത് അഥവാ കുര്ക്കുമിന് മരുന്ന്, ദാഹശമിനി എന്നിവയില് വലിയ തോതില് പ്രയോജനപ്പെടുത്തുന്നു.കേരളത്തില് നിന്നുള്ള കസ്തൂരി മഞ്ഞള് ഉള്പ്പെടെയുള്ള ഇനങ്ങള്ക്ക് യൂറോപ്പിലും ഗള്ഫിലും ആവശ്യക്കാരേറെയാണ്. വൈകാതെ മഞ്ഞള്കൃഷിക്ക് കേന്ദ്രം സബ്സിഡി പ്രഖ്യാപിക്കുമെന്നാണ് സൂചന. തെലങ്കാനയിലെ നിസാമാബാദ് ആസ്ഥാനമായാണ് ദേശീയ മഞ്ഞള് ബോര്ഡ് പ്രവര്ത്തനമാരംഭിച്ചിരിക്കുന്നത്.…
Read Moreപൊതുപ്രവര്ത്തനത്തിന്റെ തിരക്കിനിടയിലും ബിജിലി മെംബര്ക്ക് കൃഷിയും പശുപരിപാലനവും ഹരം
കോഴഞ്ചേരി: പൊതുപ്രവര്ത്തനത്തിന്റെ തിരക്കിനിടയിലും പശു പരിപാലനത്തിനും കൃഷിക്കും സമയം കണ്ടെത്തുകയാണ് ബിജിലി പി. ഈശോ. കോഴഞ്ചേരി ഗ്രാമപഞ്ചായത്തംഗവും നിരവധി പൊതുപ്രസ്ഥാനങ്ങളുടെ അമരക്കാരനുമാണ് ബിജിലി. എന്നാല് കൃഷി, മത്സ്യം, പശു വളര്ത്തല് ഇവയൊക്കെ ജീവിതത്തില് ഒരു ഹരമായി കൊണ്ടുനടക്കുകയാണ് യുവ നേതാവ്. ജീവിതത്തില് സമയക്രമം പാലിച്ച് മുന്നോട്ടുപോകാനും എല്ലാറ്റിനും ഇതുവഴി സമയം കണ്ടെത്താനും കൃഷിയുമായുള്ള ബന്ധം വഴിതെളിച്ചിട്ടുണ്ടെന്ന് ബിജിലി പറഞ്ഞു. തന്റെ വീടിനോടു ചേര്ന്നുള്ള 50 സെന്റ് സ്ഥലത്ത് എട്ടു കുളങ്ങള് നിര്മിച്ച് ശാസ്ത്രീയമായാണ് മത്സ്യക്കൃഷി നടത്തുന്നത്. രോഹു, കട്ടള, സിലോപ്പി, വാള, കല്ലേമുട്ടി തുടങ്ങിയയാണ് പ്രധാന മത്സ്യ ഇനങ്ങള്. ബാക്കി സ്ഥലത്ത് നാടന് വാഴയും, പച്ചക്കറിയും കൃഷി ചെയ്യുന്നു. ജൈവവളമാണ് പ്രധാനമായും ഉപയോഗിക്കുന്നത്. ഇത് പത്തോളം പശുക്കളെയും പത്തിലധികം ആടുകളെയും വീട്ടുവളപ്പിലെ ചെറിയ ഫാമില് വളര്ത്തുന്നുണ്ട്. പശുക്കളില്നിന്ന് പ്രതിദിനം 100 ലിറ്റര് പാലാണ് ലഭിക്കുന്നത്. ആവശ്യക്കാര്ക്ക് വീടുകളില്…
Read Moreചെല്ലിശല്യത്തില് പൊറുതിമുട്ടി തെങ്ങ് കര്ഷകര്; പനയും കമുകും ഭീഷണിയിൽ
കോട്ടയം: ചെല്ലിശല്യത്തില് പൊറുതിമുട്ടി നാളികേര കര്ഷകര്. തെങ്ങിന് തൈകളില് ചൊട്ടവീണ് കര്ഷകനില് പ്രതീക്ഷ മുളക്കുന്നതിനു മുമ്പേ ചെല്ലികളുടെ ഉപദ്രവം തുടങ്ങും.കൊമ്പന് ചെല്ലിയുടെ ആക്രമണം മൂലം കൂമ്പുചീയല് ഉള്പ്പെടെയുള്ള രോഗങ്ങളും ഉണ്ടാകുന്നു. ഇവ തെങ്ങിന്റെ കനംകുറഞ്ഞ ഭാഗങ്ങളിലൂടെ ഉള്ളില് പ്രവേശിച്ച മുട്ടയിടുന്നു വിരീഞ്ഞു വരുന്ന ലാര്വകള് തെങ്ങിന്റെ ഉള്വശം തിന്നുതീര്ത്ത് തെങ്ങിനെ നശിപ്പിക്കും. കഴിഞ്ഞ 10 വര്ഷത്തിനുള്ളില് പുതുതായി തെങ്ങു കൃഷിയിലേക്ക് ഇറങ്ങിയവരില് 95ശതമാനം ആളുകളും പരാജയപ്പെട്ടത് ചെല്ലിശല്യം മൂലമാണ്. ഇപ്പോള് ഇവയുടെ ശല്യം കമുകിലേക്കും പനയിലേക്കും എത്തിയിട്ടുണ്ട്. മണ്ടപോയ പന, കമുക്, തെങ്ങ് ഇവ പറമ്പുകളില് വെട്ടിയിട്ടിനുശേഷം കത്തിച്ചു നശിപ്പിച്ചാല് മാത്രമേ ചെല്ലികളെ ഇല്ലാതാക്കാന് സാധിക്കൂ. ചെല്ലിയുടെ ആക്രമണം തടയാനുള്ള രാസകീടനാശിനികളുടെ ഉയര്ന്ന വില കര്ഷകരെ കടക്കെണിയിലാക്കുന്നു. ഇത് ഗുരുതരമായ ഒരുവിഷയമായിട്ടും കൃഷി വകുപ്പിന്റെ ഭാഗത്തുനിന്നു യാതൊരുനടപടിയും ഉണ്ടാകുന്നില്ലെന്ന് കര്ഷക കോണ്ഗ്രസ് ജില്ല ജനറല് സെക്രട്ടറി എബി…
Read Moreസംസ്ഥാന ബജറ്റ് ഫെബ്രുവരി ഏഴിന് ; ബജറ്റില് പ്രതീക്ഷയർപ്പിച്ച് റബര്, നെല്ല് കര്ഷകർ
കോട്ടയം: റബര്, നെല്ല് കര്ഷകരുടെ പ്രതീക്ഷ ഫെബ്രുവരി ഏഴിന് അവതരിപ്പിക്കുന്ന സംസ്ഥാന ബജറ്റില്. റബറിന് 250 രൂപ ഉറപ്പാക്കുമെന്ന് ഇലക്ഷന് മാനിഫെസ്റ്റോയില് എഴുതിയ എല്ഡിഎഫ് സര്ക്കാര് അധികാരത്തിലെത്തിയപ്പോള് വാഗ്ദാനം അപ്പാടെ മറന്നു. വിലസ്ഥിരതാ പദ്ധതിയില് താങ്ങുവില കുറഞ്ഞത് 200 രൂപയായി പ്രഖ്യാപിക്കണമെന്ന മുറവിളിക്ക് കഴിഞ്ഞ ബജറ്റില് പരിഹാരമുണ്ടായില്ല. കഴിഞ്ഞ ബജറ്റില് 500 കോടി രൂപ സബ്സിഡി പദ്ധതിയിലേക്ക് വകയിരുത്തി്യെങ്കിലും ഏറെ മാസങ്ങളിലും വില 180 നു മുകളില് തുടര്ന്നതോടെ നയാ പൈസ സര്ക്കാരിന് കര്ഷകര്ക്ക് കൊടുക്കേണ്ടിവന്നില്ല. സാമ്പത്തിക വര്ഷത്തില് ഒന്നര മാസം മാത്രമാണ് വില 180 രൂപയിലേക്ക് താഴ്ന്നത്. കഴിഞ്ഞ ഒക്ടോബറില് 247 രൂപ വരെ ഉയര്ന്നെങ്കിലും പിന്നീട് വില കുത്തനെ കുറഞ്ഞു. നടപ്പുബജറ്റില് വകയിരുത്തിയ 500 കോടി രൂപയും അടുത്ത ബജറ്റിലെ വിഹിതമായ 500 കോടിയും കൂട്ടിയാല് ആയിരം കോടി രൂപ ഫണ്ടില് വരും. ആ…
Read Moreകര്ഷകര്ക്ക് പ്രതീക്ഷ നല്കി കാപ്പിക്കുരു വില ഉയരുന്നു; പരിപ്പിന്റെ വില 400 രൂപയ്ക്ക് മുകളിൽ
അടിമാലി: കാപ്പി കര്ഷകര്ക്ക് പ്രതീക്ഷ നല്കി കാപ്പിക്കുരു വില ഉയരുന്നു. ഒരു കാലത്ത് ഹൈറേഞ്ചിലെ പ്രധാന കൃഷികളിലൊന്നായിരുന്നു കാപ്പി. എന്നാൽ, തുടര്ച്ചയായുണ്ടായ വിലയിടിവ് വലിയൊരു വിഭാഗം കര്ഷകരെ കാപ്പി കൃഷിയില്നിന്നു പിന്തിരിയാന് പ്രേരിപ്പിച്ചു. കര്ഷകര് മറ്റ് കൃഷികളിലേക്കും തിരിഞ്ഞു. കാപ്പിക്കുരു വിളവെടുപ്പിനു വേണ്ടിവരുന്ന കൂലി വര്ധനവും കര്ഷകരെ കൃഷിയില്നിന്നു പിന്തിരിപ്പിക്കുന്ന ഘടകമായി. ഇന്ന് കാപ്പി കൃഷി തുടര്ന്നുപോന്ന കര്ഷകര്ക്ക് പ്രതീക്ഷ നല്കി കാപ്പിക്കുരു വില ഉയരുകയാണ്. പച്ചക്കായ കിലോയ്ക്ക് 85 രൂപയ്ക്ക് മുകളില് വില ലഭിച്ചു. ഉണക്കക്കുരുവിന് 230നടുത്തും വിലയായി. പരിപ്പിന് നാനൂറിന് മുകളിലും കഴിഞ്ഞ ദിവസങ്ങളില് വില ലഭിച്ചു. 300 രൂപ ഉണ്ടായിരുന്ന പരിപ്പിന്റെ വിലയാണ് നാനൂറിന് മുകളിലേക്ക് കുതിച്ച് കയറിയത്. ഉത്പാദനത്തില് വന്നിട്ടുള്ള ഗണ്യമായ കുറവാണ് കാപ്പിക്കുരുവിന്റെ ഇപ്പോഴത്തെ വില വര്ധനവിന് കാരണം.കര്ഷകര് പലരും കൃഷിയില്നിന്നു പിന്തിരിഞ്ഞതിനൊപ്പം കാലാവസ്ഥാ വൃതിയാനവും ഉത്പാദനക്കുറവിനും ഇടവരുത്തിയിട്ടുണ്ട്. മെച്ചപ്പെട്ട…
Read Moreസ്വന്തമായി ഒരുതുണ്ടു ഭൂമിയില്ലെങ്കിലും പാട്ടഭൂമിയിലെ ക്ഷീരവിപ്ലവം സൃഷ്ടിച്ച് കൊച്ചറ സ്വദേശികളായ ബിന്സ്-റീജ ദമ്പതികള്
അടിമാലി: ഒരുതുണ്ടു ഭൂമി സ്വന്തമായില്ലാതെ പാട്ടത്തിനെടുത്ത ഭൂമിയില് ക്ഷീരവിപ്ലവം സൃഷ്ടിക്കുകയാണ് ഇടുക്കി ജില്ലയിലെ കരുണാപുരം പഞ്ചായത്തിലെ കൊച്ചറ സ്വദേശികളായ ബിന്സ്-റീജ ദമ്പതികള്. അഞ്ചു വര്ഷം മുന്പാണ് തിരുവനന്തപുരത്തെ സ്വകാര്യ സ്ഥാപനത്തില് ജോലി ചെയ്തിരുന്ന ബിന്സ് സ്വന്തം സ്ഥലമായ ഇടുക്കിയിലേക്കു തിരികെയെത്തിയത്. പാഞ്ചാലിമേട്ടിനടുത്തുള്ള കുടുംബവീട്ടിലായിരുന്നു ആദ്യം പശു വളര്ത്തല് ആരംഭിച്ചത്. എന്നാല് ഇത് അധികനാള് നീണ്ടുപോയില്ല. ആനയുടെ ആക്രമണം രൂക്ഷമായതോടെ പശുവിനെയും കൊണ്ട് ബിന്സ് വണ്ടന്മേട്ടിനടുത്തുള്ള കൊച്ചറയിലേക്കു മാറി. മുന്നു വര്ഷം മുന്പായിരുന്നു ഇത്. രണ്ടേക്കര് സ്ഥലം പാട്ടത്തിനെടുക്കുമ്പോള് മനസില് നിറയെ സ്വപ്നങ്ങള് ആയിരുന്നുവെന്നു ബിന്സ് പറയുന്നു. തന്റെ സ്വപ്നങ്ങള് സാക്ഷാത്കരിക്കുന്നതിനും ക്ഷീരമേഖലയില് തന്റേതായ മാതൃക തീര്ക്കാനുമായാണ് ബിന്സ് തന്റെ ചെറിയ സംരംഭത്തിനു തുടക്കമിട്ടത്. പാരമ്പര്യമായി കിട്ടിയ പശു വളര്ത്തലിലെ അറിവും ബിന്സിനും റീജയ്ക്കും മുതല്കൂട്ടായി. പശുക്കള്ക്കായുള്ള തീറ്റപ്പുല് കൃഷിക്കായായാണ് രണ്ട് ഏക്കര് ഭൂമി ഇവര്പാട്ടത്തിന് എടുത്തത്. ഫാം…
Read Moreപരമ്പരാഗത റബർ കർഷകനാണെങ്കിലും ജോൺസണ് ലാഭം ചേന കൃഷി; തുണയായി ഭാര്യ ജെസിയും
ഇടുക്കി ജില്ലയിൽ തൊടുപുഴ ഏഴല്ലൂർ പൊട്ടനാനിക്കൽ ജോണ്സണ് പരന്പരാഗത റബർ കർഷകനാണെങ്കിലും എല്ലാത്തരം കൃഷികളും അദ്ദേഹത്തിനുണ്ട്. അതിൽ ചേനകൃഷിയോട് പ്രത്യേക താത്പര്യം തന്നെയുണ്ട്. കാര്യമായ പരിചരണം ആവശ്യമില്ലാത്ത ചേന, നല്ല ആദായം നൽകുമെന്നതാണു കാരണം. ആറ് ഏക്കറോളം വരുന്ന റബർ തോട്ടത്തിൽ വീട്ടാവശ്യത്തിനുള്ള പച്ചക്കറികളും മറ്റും കൃഷി ചെയ്തിരുന്നു. തോട്ടത്തിൽ പന്നി, കോഴി ഫാമുകളുമുണ്ട്. ഒരു സമയത്ത് അയ്യായിരം വരെ കോഴികളെ വളർത്തിയിരുന്നു. ഒരു കോഴിക്കടയുമുണ്ട്. ഇവിടത്തെ അവശിഷ്ടങ്ങൾ നൽകിയാണു പന്നികളെ വളർത്തുന്നത്. തൊടുപുഴയിലെ കാർഷിക വിപണന കേന്ദ്രമായ കാർഡ്സുമായി ബന്ധപ്പെട്ടതോടെയാണു പച്ചക്കറി കൃഷിയിൽ കൂടുതൽ സജീവമായത്. റബർ റീ പ്ലാന്റ് ചെയ്ത വേളയിൽ ഒന്നരയേക്കർ മറ്റു കൃഷികൾക്കായി മാറ്റിയിട്ടു. അതിനു നടുവിലൂടെ ഒരു പെട്ടി ഓട്ടോയ്ക്കു സഞ്ചരിക്കാൻ കഴിയുന്ന വിധം വഴിയൊരുക്കി. ഇരുവശത്തും തെങ്ങുകളും റംബൂട്ടാനും നട്ടു. ഇവയ്ക്ക് ഇടയിലാണ് ചേനക്കൃഷിയും പച്ചക്കറികളും നടുന്നത്. ഏഴു…
Read Moreവിറ്റ നെല്ലിന്റെ വില വാങ്ങിയതിനു കടക്കെണിയിലായി കർഷകൻ; തന്റെ ദുരനുഭവം പറഞ്ഞ് എം. കെ. ഷാജിമോൻ
മങ്കൊമ്പ്: കഴിഞ്ഞ പുഞ്ചകൃഷിയുടെ നെല്ലുവിറ്റതിന്റെ വില കൈപ്പറ്റിയതിന്റെ പേരിൽ ബാങ്കിനു ബാധ്യതക്കാരനായി കർഷകൻ. കുട്ടനാട് മിത്രക്കരി സ്വദേശി മുക്കത്ത് എം.കെ ഷാജിമോനാണ് ഇതുമൂലം രണ്ടാംകൃഷിയുടെ നെല്ലുവില കിട്ടാതെ കടക്കെണിയിലായിരിക്കുന്നത്. 2023-24 വർഷത്തെ പുഞ്ചകൃഷിയുടെ നെല്ലുവിലയ്ക്കായി സപ്ലൈകോയിൽ അപേക്ഷ നൽകിയപ്പോൾ ഗ്രാമീൺ ബാങ്കിലെ അക്കൗണ്ട് നമ്പരാണ് നൽകിയിരുന്നത്. എന്നാൽ, നെല്ലുവില അലോട്ട് ചെയ്യുന്നതിൽനിന്നു കനറാ ബാങ്ക്, എസ്ബിഐ എന്നിവയൊഴികെയുള്ള ബാങ്കുകളെ ഒഴിവാക്കിയിരുന്നു. ഇതേത്തുടർന്ന് നെല്ലുവില അനുവദിച്ചപ്പോൾ ഇദ്ദേഹം എടത്വ കനറാ ബാങ്ക് ശാഖയിലെത്തി പിആർഎസ് കൈമാറുകയും നെല്ലിവിലയായി 43,000 രൂപ കൈപ്പറ്റുകയും ചെയ്തു. എന്നാൽ, നെല്ലുവില അനുവദിച്ചുവന്നിരുന്നവരുടെ ലിസ്റ്റിൽ ഇല്ലാതെയാണ് ഇദ്ദേഹത്തിനു കനറാ ബാങ്ക് പണം നൽകിയിരുന്നത്. ഇദ്ദേഹത്തിനുള്ള തുക അനുവദിച്ചുവന്നിരുന്നത് എസ്ബിഐയിലുമായിരുന്നു. എന്നാൽ, ഇരു ബാങ്കുകളിൽനിന്നും ഇദ്ദേഹത്തിനു ഇതുസംബന്ധിച്ചു യാതൊരു അറിയിപ്പുകളും വന്നില്ല. ഇക്കഴിഞ്ഞ പുഞ്ചകൃഷിയുടെ നെല്ലുവിറ്റതിന്റെ പണം അക്കൗണ്ടിലെത്തിയതായി ഫോണിൽ സന്ദേശമെത്തിയതിനെത്തുടർന്ന് കഴിഞ്ഞ ഫെബ്രുവരിയിൽ ഇദ്ദേഹം…
Read More