കോട്ടയം: ചെല്ലിശല്യത്തില് പൊറുതിമുട്ടി നാളികേര കര്‍ഷകര്‍. തെങ്ങിന് തൈകളില്‍ ചൊട്ടവീണ് കര്ഷകനില് പ്രതീക്ഷ മുളക്കുന്നതിനു മുമ്പേ ചെല്ലികളുടെ ഉപദ്രവം തുടങ്ങും.കൊമ്പന് ചെല്ലിയുടെ ആക്രമണം മൂലം കൂമ്പുചീയല്‍ ഉള്‍പ്പെടെയുള്ള രോഗങ്ങളും ഉണ്ടാകുന്നു. ഇവ തെങ്ങിന്റെ കനംകുറഞ്ഞ ഭാഗങ്ങളിലൂടെ ഉള്ളില്‍ പ്രവേശിച്ച മുട്ടയിടുന്നു വിരീഞ്ഞു വരുന്ന ലാര്‍വകള്‍ തെങ്ങിന്റെ ഉള്‍വശം തിന്നുതീര്‍ത്ത് തെങ്ങിനെ നശിപ്പിക്കും. കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ പുതുതായി തെങ്ങു കൃഷിയിലേക്ക് ഇറങ്ങിയവരില്‍ 95ശതമാനം ആളുകളും പരാജയപ്പെട്ടത് ചെല്ലിശല്യം മൂലമാണ്. ഇപ്പോള്‍ ഇവയുടെ ശല്യം കമുകിലേക്കും പനയിലേക്കും എത്തിയിട്ടുണ്ട്. മണ്ടപോയ പന, കമുക്, തെങ്ങ് ഇവ പറമ്പുകളില്‍ വെട്ടിയിട്ടിനുശേഷം കത്തിച്ചു നശിപ്പിച്ചാല്‍ മാത്രമേ ചെല്ലികളെ ഇല്ലാതാക്കാന്‍ സാധിക്കൂ. ചെല്ലിയുടെ ആക്രമണം തടയാനുള്ള രാസകീടനാശിനികളുടെ ഉയര്‍ന്ന വില കര്‍ഷകരെ കടക്കെണിയിലാക്കുന്നു. ഇത് ഗുരുതരമായ ഒരുവിഷയമായിട്ടും കൃഷി വകുപ്പിന്റെ ഭാഗത്തുനിന്നു യാതൊരുനടപടിയും ഉണ്ടാകുന്നില്ലെന്ന് കര്‍ഷക കോണ്‍ഗ്രസ് ജില്ല ജനറല്‍ സെക്രട്ടറി എബി…
Read MoreCategory: Agriculture
സംസ്ഥാന ബജറ്റ് ഫെബ്രുവരി ഏഴിന് ; ബജറ്റില്‍ പ്രതീക്ഷയർപ്പിച്ച് റബര്‍, നെല്ല് കര്‍ഷകർ
കോട്ടയം: റബര്‍, നെല്ല് കര്‍ഷകരുടെ പ്രതീക്ഷ ഫെബ്രുവരി ഏഴിന് അവതരിപ്പിക്കുന്ന സംസ്ഥാന ബജറ്റില്‍. റബറിന് 250 രൂപ ഉറപ്പാക്കുമെന്ന് ഇലക്ഷന് മാനിഫെസ്റ്റോയില്‍ എഴുതിയ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ വാഗ്ദാനം അപ്പാടെ മറന്നു. വിലസ്ഥിരതാ പദ്ധതിയില്‍ താങ്ങുവില കുറഞ്ഞത് 200 രൂപയായി പ്രഖ്യാപിക്കണമെന്ന മുറവിളിക്ക് കഴിഞ്ഞ ബജറ്റില്‍ പരിഹാരമുണ്ടായില്ല. കഴിഞ്ഞ ബജറ്റില്‍ 500 കോടി രൂപ സബ്സിഡി പദ്ധതിയിലേക്ക് വകയിരുത്തി്യെങ്കിലും ഏറെ മാസങ്ങളിലും വില 180 നു മുകളില്‍ തുടര്‍ന്നതോടെ നയാ പൈസ സര്‍ക്കാരിന് കര്‍ഷകര്‍ക്ക് കൊടുക്കേണ്ടിവന്നില്ല. സാമ്പത്തിക വര്‍ഷത്തില്‍ ഒന്നര മാസം മാത്രമാണ് വില 180 രൂപയിലേക്ക് താഴ്ന്നത്. കഴിഞ്ഞ ഒക്ടോബറില്‍ 247 രൂപ വരെ ഉയര്‍ന്നെങ്കിലും പിന്നീട് വില കുത്തനെ കുറഞ്ഞു. നടപ്പുബജറ്റില്‍ വകയിരുത്തിയ 500 കോടി രൂപയും അടുത്ത ബജറ്റിലെ വിഹിതമായ 500 കോടിയും കൂട്ടിയാല്‍ ആയിരം കോടി രൂപ ഫണ്ടില്‍ വരും. ആ…
Read Moreകര്‍ഷകര്‍ക്ക് പ്രതീക്ഷ നല്കി കാപ്പിക്കുരു വില ഉയരുന്നു; പരിപ്പിന്റെ വില 400 രൂപയ്ക്ക് മുകളിൽ
അടിമാലി: കാപ്പി കര്‍ഷകര്‍ക്ക് പ്രതീക്ഷ നല്കി കാപ്പിക്കുരു വില ഉയരുന്നു. ഒരു കാലത്ത് ഹൈറേഞ്ചിലെ പ്രധാന കൃഷികളിലൊന്നായിരുന്നു കാപ്പി. എന്നാൽ, തുടര്‍ച്ചയായുണ്ടായ വിലയിടിവ് വലിയൊരു വിഭാഗം കര്‍ഷകരെ കാപ്പി കൃഷിയില്‍നിന്നു പിന്തിരിയാന് പ്രേരിപ്പിച്ചു. കര്‍ഷകര്‍ മറ്റ് കൃഷികളിലേക്കും തിരിഞ്ഞു. കാപ്പിക്കുരു വിളവെടുപ്പിനു വേണ്ടിവരുന്ന കൂലി വര്‍ധനവും കര്‍ഷകരെ കൃഷിയില്‍നിന്നു പിന്തിരിപ്പിക്കുന്ന ഘടകമായി. ഇന്ന് കാപ്പി കൃഷി തുടര്‍ന്നുപോന്ന കര്‍ഷകര്‍ക്ക് പ്രതീക്ഷ നല്കി കാപ്പിക്കുരു വില ഉയരുകയാണ്. പച്ചക്കായ കിലോയ്ക്ക് 85 രൂപയ്ക്ക് മുകളില്‍ വില ലഭിച്ചു. ഉണക്കക്കുരുവിന് 230നടുത്തും വിലയായി. പരിപ്പിന് നാനൂറിന് മുകളിലും കഴിഞ്ഞ ദിവസങ്ങളില്‍ വില ലഭിച്ചു. 300 രൂപ ഉണ്ടായിരുന്ന പരിപ്പിന്റെ വിലയാണ് നാനൂറിന് മുകളിലേക്ക് കുതിച്ച് കയറിയത്. ഉത്പാദനത്തില്‍ വന്നിട്ടുള്ള ഗണ്യമായ കുറവാണ് കാപ്പിക്കുരുവിന്റെ ഇപ്പോഴത്തെ വില വര്‍ധനവിന് കാരണം.കര്‍ഷകര്‍ പലരും കൃഷിയില്‍നിന്നു പിന്തിരിഞ്ഞതിനൊപ്പം കാലാവസ്ഥാ വൃതിയാനവും ഉത്പാദനക്കുറവിനും ഇടവരുത്തിയിട്ടുണ്ട്. മെച്ചപ്പെട്ട…
Read Moreസ്വന്തമായി ഒരുതുണ്ടു ഭൂമിയില്ലെങ്കിലും പാട്ടഭൂമിയിലെ ക്ഷീരവിപ്ലവം സൃഷ്ടിച്ച് കൊച്ചറ സ്വദേശികളായ ബിന്‍സ്-റീജ ദമ്പതികള്‍
അടിമാലി: ഒരുതുണ്ടു ഭൂമി സ്വന്തമായില്ലാതെ പാട്ടത്തിനെടുത്ത ഭൂമിയില്‍ ക്ഷീരവിപ്ലവം സൃഷ്ടിക്കുകയാണ് ഇടുക്കി ജില്ലയിലെ കരുണാപുരം പഞ്ചായത്തിലെ കൊച്ചറ സ്വദേശികളായ ബിന്‍സ്-റീജ ദമ്പതികള്‍. അഞ്ചു വര്‍ഷം മുന്‍പാണ് തിരുവനന്തപുരത്തെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന ബിന്‍സ് സ്വന്തം സ്ഥലമായ ഇടുക്കിയിലേക്കു തിരികെയെത്തിയത്. പാഞ്ചാലിമേട്ടിനടുത്തുള്ള കുടുംബവീട്ടിലായിരുന്നു ആദ്യം പശു വളര്‍ത്തല്‍ ആരംഭിച്ചത്. എന്നാല്‍ ഇത് അധികനാള്‍ നീണ്ടുപോയില്ല. ആനയുടെ ആക്രമണം രൂക്ഷമായതോടെ പശുവിനെയും കൊണ്ട് ബിന്‍സ് വണ്ടന്മേട്ടിനടുത്തുള്ള കൊച്ചറയിലേക്കു മാറി. മുന്നു വര്‍ഷം മുന്‍പായിരുന്നു ഇത്. രണ്ടേക്കര്‍ സ്ഥലം പാട്ടത്തിനെടുക്കുമ്പോള്‍ മനസില്‍ നിറയെ സ്വപ്നങ്ങള്‍ ആയിരുന്നുവെന്നു ബിന്‍സ് പറയുന്നു. തന്റെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കുന്നതിനും ക്ഷീരമേഖലയില്‍ തന്റേതായ മാതൃക തീര്‍ക്കാനുമായാണ് ബിന്‍സ് തന്റെ ചെറിയ സംരംഭത്തിനു തുടക്കമിട്ടത്. പാരമ്പര്യമായി കിട്ടിയ പശു വളര്‍ത്തലിലെ അറിവും ബിന്‍സിനും റീജയ്ക്കും മുതല്‍കൂട്ടായി. പശുക്കള്‍ക്കായുള്ള തീറ്റപ്പുല്‍ കൃഷിക്കായായാണ് രണ്ട് ഏക്കര്‍ ഭൂമി ഇവര്പാട്ടത്തിന് എടുത്തത്. ഫാം…
Read Moreപരമ്പരാഗത റബർ കർഷകനാണെങ്കിലും ജോൺസണ് ലാഭം ചേന കൃഷി; തുണയായി ഭാര്യ ജെസിയും
ഇടുക്കി ജില്ലയിൽ തൊടുപുഴ ഏഴല്ലൂർ പൊട്ടനാനിക്കൽ ജോണ്സണ് പരന്പരാഗത റബർ കർഷകനാണെങ്കിലും എല്ലാത്തരം കൃഷികളും അദ്ദേഹത്തിനുണ്ട്. അതിൽ ചേനകൃഷിയോട് പ്രത്യേക താത്പര്യം തന്നെയുണ്ട്. കാര്യമായ പരിചരണം ആവശ്യമില്ലാത്ത ചേന, നല്ല ആദായം നൽകുമെന്നതാണു കാരണം. ആറ് ഏക്കറോളം വരുന്ന റബർ തോട്ടത്തിൽ വീട്ടാവശ്യത്തിനുള്ള പച്ചക്കറികളും മറ്റും കൃഷി ചെയ്തിരുന്നു. തോട്ടത്തിൽ പന്നി, കോഴി ഫാമുകളുമുണ്ട്. ഒരു സമയത്ത് അയ്യായിരം വരെ കോഴികളെ വളർത്തിയിരുന്നു. ഒരു കോഴിക്കടയുമുണ്ട്. ഇവിടത്തെ അവശിഷ്ടങ്ങൾ നൽകിയാണു പന്നികളെ വളർത്തുന്നത്. തൊടുപുഴയിലെ കാർഷിക വിപണന കേന്ദ്രമായ കാർഡ്സുമായി ബന്ധപ്പെട്ടതോടെയാണു പച്ചക്കറി കൃഷിയിൽ കൂടുതൽ സജീവമായത്. റബർ റീ പ്ലാന്റ് ചെയ്ത വേളയിൽ ഒന്നരയേക്കർ മറ്റു കൃഷികൾക്കായി മാറ്റിയിട്ടു. അതിനു നടുവിലൂടെ ഒരു പെട്ടി ഓട്ടോയ്ക്കു സഞ്ചരിക്കാൻ കഴിയുന്ന വിധം വഴിയൊരുക്കി. ഇരുവശത്തും തെങ്ങുകളും റംബൂട്ടാനും നട്ടു. ഇവയ്ക്ക് ഇടയിലാണ് ചേനക്കൃഷിയും പച്ചക്കറികളും നടുന്നത്. ഏഴു…
Read Moreവിറ്റ നെല്ലിന്റെ വില വാങ്ങിയതിനു കടക്കെണിയിലായി കർഷകൻ; തന്റെ ദുരനുഭവം പറഞ്ഞ് എം. കെ. ഷാജിമോൻ
മങ്കൊമ്പ്: കഴിഞ്ഞ പുഞ്ചകൃഷിയുടെ നെല്ലുവിറ്റതിന്റെ വില കൈപ്പറ്റിയതിന്റെ പേരിൽ ബാങ്കിനു ബാധ്യതക്കാരനായി കർഷകൻ. കുട്ടനാട് മിത്രക്കരി സ്വദേശി മുക്കത്ത് എം.കെ ഷാജിമോനാണ് ഇതുമൂലം രണ്ടാംകൃഷിയുടെ നെല്ലുവില കിട്ടാതെ കടക്കെണിയിലായിരിക്കുന്നത്. 2023-24 വർഷത്തെ പുഞ്ചകൃഷിയുടെ നെല്ലുവിലയ്ക്കായി സപ്ലൈകോയിൽ അപേക്ഷ നൽകിയപ്പോൾ ഗ്രാമീൺ ബാങ്കിലെ അക്കൗണ്ട് നമ്പരാണ് നൽകിയിരുന്നത്. എന്നാൽ, നെല്ലുവില അലോട്ട് ചെയ്യുന്നതിൽനിന്നു കനറാ ബാങ്ക്, എസ്ബിഐ എന്നിവയൊഴികെയുള്ള ബാങ്കുകളെ ഒഴിവാക്കിയിരുന്നു. ഇതേത്തുടർന്ന് നെല്ലുവില അനുവദിച്ചപ്പോൾ ഇദ്ദേഹം എടത്വ കനറാ ബാങ്ക് ശാഖയിലെത്തി പിആർഎസ് കൈമാറുകയും നെല്ലിവിലയായി 43,000 രൂപ കൈപ്പറ്റുകയും ചെയ്തു. എന്നാൽ, നെല്ലുവില അനുവദിച്ചുവന്നിരുന്നവരുടെ ലിസ്റ്റിൽ ഇല്ലാതെയാണ് ഇദ്ദേഹത്തിനു കനറാ ബാങ്ക് പണം നൽകിയിരുന്നത്. ഇദ്ദേഹത്തിനുള്ള തുക അനുവദിച്ചുവന്നിരുന്നത് എസ്ബിഐയിലുമായിരുന്നു. എന്നാൽ, ഇരു ബാങ്കുകളിൽനിന്നും ഇദ്ദേഹത്തിനു ഇതുസംബന്ധിച്ചു യാതൊരു അറിയിപ്പുകളും വന്നില്ല. ഇക്കഴിഞ്ഞ പുഞ്ചകൃഷിയുടെ നെല്ലുവിറ്റതിന്റെ പണം അക്കൗണ്ടിലെത്തിയതായി ഫോണിൽ സന്ദേശമെത്തിയതിനെത്തുടർന്ന് കഴിഞ്ഞ ഫെബ്രുവരിയിൽ ഇദ്ദേഹം…
Read Moreആരുടെയും മനം മയക്കും ഈ കാഴ്ച..! ഹരിദാസിന്റെ തോട്ടത്തിൽ സ്വർഗത്തിലെ കനി വിളഞ്ഞു
മാന്നാർ: കുട്ടംപേരൂർ വാണില്ലത്തിൽ ഹരിദാസിന്റെ വീടിന്റെ മട്ടുപ്പാവിൽ നിറയെ പലതരത്തിലുള്ള കൃഷികളാണ്. ഇപ്പോൾ സ്വർഗത്തിലെ കനിയായ ഗാഗ് ഫ്രൂട്ട് വിളഞ്ഞ് നിൽക്കുന്നത് ആരുടെയും മനം മയക്കും. സ്വർഗത്തിലെ കനി (ഹെവൻ ഫ്രൂട്ട്) എന്ന അപരനാമത്തിൽ അറിയപ്പെടുന്ന ഗാഗ് ഫ്രൂട്ടിന്റെ ദേശം വിയറ്റ്നാമാണ്. നാഗാലാൻഡ് വാട്ടർ അഥോറിറ്റിയിൽനിന്നു ജൂണിയർ എൻജിനിയറായി വിരമിച്ച ഹരിദാസ് ചെങ്ങന്നൂർ സ്വദേശിയിൽനിന്ന് അറുന്നൂറ് രൂപയ്ക്ക് ഒരു ഗാഗ് ഫ്രൂട്ട് വാങ്ങി അതിന്റെ വിത്തുകൾ മുളപ്പിക്കുകയായിരുന്നു. പത്ത് തൈകൾ വച്ചതിൽ ഒരെണ്ണം മാത്രമാണ് പെൺ വർഗത്തിലുണ്ടായത്. കുമ്മായം വിതറിയ കുഴിയിൽ നട്ടുപിടിപ്പിച്ച് വീടിന്റെ മട്ടുപ്പാവിലേക്ക് പടർത്തിക്കൊടുക്കുകയായിരുന്നു. ദിവസവും രാവിലെയും വൈകുന്നേരവും നനച്ച് കൊടുക്കും. ജൈവവളങ്ങൾ മാത്രമാണ് ഉപയോഗിക്കുന്നത്. ഇതിനൊപ്പംനിന്ന് പരിചരിച്ചപ്പോൾ ഫലം കണ്ടു.പഴം മുറിച്ചാൽ കടുംചുവപ്പ് നിറത്തിലാണ് അകത്തെ ചുളകൾ കാണുക. പഴം പാകമാകുന്നതുവരെ നാലു നിറങ്ങളിൽ ഗാഗ് ഫ്രൂട്ടിനെ കാണാൻ പറ്റും. പച്ചയിൽ തുടങ്ങി…
Read Moreവിഎഫ്പിസികെ കുടിശികനൽകിയില്ല; വെട്ടിലായി കർഷകർ; നൽകാനുള്ളത് അഞ്ചുകോടി
തൊടുപുഴ: പച്ചക്കറികൃഷി വ്യാപനത്തിനായി വെജിറ്റബിൾ ആൻഡ് ഫ്രൂട്ട്സ് പ്രമോഷൻ കൗണ്‍സിലിന്റെ നേതൃത്വത്തിൽ നടത്തിയ വിവിധ പദ്ധതികളുടെ ഭാഗമായി കൃഷി ചെയ്ത കർഷകർ ദുരിതത്തിൽ. സബ്സിഡിയും ബോണസുമായി കോടിക്കണക്കിനു രൂപയാണ് പച്ചക്കറി കർഷകർക്ക് വിഎഫ്പിസികെ നൽകാനുള്ളത്. വിവിധ പദ്ധതികളുടെ നടത്തിപ്പിനും സബ്സിഡിക്കുമുള്ള പണം സംസ്ഥാന സർക്കാർ അനുവദിക്കാത്തതിനാലാണ് കർഷകർക്ക് പണം നൽകാൻ വൈകുന്നത്. 2023-24 സാന്പത്തിക വർഷത്തിൽ ഉൾപ്പെടെ അഞ്ച് കോടിയോളം ജില്ലയിലെ കർഷകർക്ക് ലഭിക്കാനുണ്ടെന്ന് വിഎഫ്പിസികെ കണ്‍സോർഷ്യം ഭാരവാഹികൾ ആരോപിച്ചു. ജില്ലയിൽ പച്ചക്കറി കൃഷി വ്യാപിപ്പിക്കുന്നതിനും കർഷകർക്ക് മെച്ചപ്പെട്ട വില ലഭിക്കുന്നതിനും വേണ്ടിയാണ് വിഎഫ്പിസികെയുടെ നേതൃത്വത്തിൽ ജില്ലയിലെ വിവിധയിടങ്ങളിൽ വിപണികൾ ആരംഭിച്ചത്. ജില്ലയിലാകെ 19 കർഷക വിപണികളാണ് പ്രവർത്തിക്കുന്നത്. പതിനായിരത്തോളം കർഷകർ ഇതിനു കീഴിലായി പച്ചക്കറികൃഷി നടത്തി ഉത്പന്നം വിപണിയിലെത്തിക്കുന്നുണ്ട്. പലരും വ്യാവസായിക അടിസ്ഥാനത്തിലാണ് സ്വന്തം സ്ഥലത്തും പാട്ടത്തിനെടുത്ത ഭൂമിയിലും കൃഷി ചെയ്യുന്നത്. വാഴക്കുലകൾ, പയർ, പാവൽ,…
Read Moreകാലാവസ്ഥാ വ്യതിയാനത്തിന് അനുയോജ്യമായ കൃഷി; കർഷക വരുമാനം വർധിപ്പിക്കാൻ ലോകബാങ്കിന്റെ കേര
തിരുവനന്തപുരം: കാലാവസ്ഥാ വ്യതിയാനത്തിന് അനുയോജ്യമായ കൃഷിരീതിയിലൂടെ കർഷക വരുമാനം വർധിപ്പിക്കുന്നതിനായി ലോകബാങ്ക് സഹായത്തോടെ കൃഷിവകുപ്പ് നടപ്പാക്കുന്ന 2000 കോടി രൂപയുടെ പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾ 21നു ചേരുന്ന മന്ത്രിസഭാ യോഗം ചർച്ച ചെയ്യും. കേര പദ്ധതി (കേരളാ ക്ലൈമറ്റ് റെസിലന്റ് അഗ്രിവാല്യൂ ചെയിൻ) സംസ്ഥാനത്ത് പ്രായോഗിക തലത്തിൽ നടപ്പാക്കുന്നതിനുള്ള മാർഗരേഖയാകും അടുത്ത മന്ത്രിസഭ പരിഗണിക്കുക. പദ്ധതി സംസ്ഥാനമാകെ നടപ്പാക്കുന്നതിനുള്ള ഉദ്യോഗസ്ഥ വിന്യാസം അടക്കമുള്ള കാര്യങ്ങൾ മന്ത്രിസഭയുടെ പരിഗണനയ്ക്കെത്തും. കേര നടപ്പാക്കാൻ കൃഷിവകുപ്പ് സമർപ്പിച്ച 2365.5 കോടി രൂപയുടെ പദ്ധതിയാണ് നേരത്തേ അംഗീകരിച്ചത്. ഇതിനായി 1655.85 കോടി രൂപ (200 മില്യണ്‍ ഡോളർ) യുടെ ലോകബാങ്ക് സഹായം അനുവദിച്ചിരുന്നു. പദ്ധതിക്കായി 709.65 കോടി രൂപ സംസ്ഥാന വിഹിതമായി വിനിയോഗിക്കും. കാർഷിക മേഖലയിൽ അടുത്ത അഞ്ചുവർഷത്തെ പദ്ധതികളാണ് കേര പദ്ധതി വഴി നടപ്പാക്കുന്നത്. കാലാവസ്ഥാനുപൂരകമായ കൃഷിരീതികൾ അനുവർത്തിക്കുന്നതിലൂടെ ഏകദേശം…
Read Moreകൃഷിഭവനില്‍നിന്ന് നല്കിയ നെല്‍വിത്തുകള്‍ മുളച്ചില്ല; സ്വകാര്യ വ്യക്തിയിൽ നിന്ന് വിത്ത് വാങ്ങിയ വകയിൽ പതിനായിരങ്ങളുടെ നഷ്ടമെന്ന് കർഷകർ
അമ്പലപ്പുഴ: കൃഷിഭവനില്‍നിന്ന് നല്കിയ നെല്‍വിത്തുകള്‍ മുളച്ചില്ല. അധിക സാമ്പത്തിക ഭാരവുമായി കര്‍ഷകര്‍. തകഴി കൃഷി ഭവനില്‍നിന്ന് വിവിധ പാടശേഖരങ്ങളിലായി നല്കിയ വിത്തിലാണ് ചെള്ളും പൊടിയും പാറ്റയും കണ്ടത്. സര്‍ക്കാര്‍ നല്കിയ വിത്ത് മുളയ്ക്കാതെ വന്നതോടെ സ്വകാര്യവ്യക്തികളില്‍നിന്ന് വിത്തുവാങ്ങേണ്ടിവന്നതോടെ കര്‍ഷകര്‍ക്കു പതിനായിരങ്ങളുടെ നഷ്ടമാണ് സംഭവിച്ചത്.തകഴി കൃഷിഭവനു കീഴിലെ വേഴപ്രം കിഴക്ക് പാടശേഖരത്തിലെ കര്‍ഷകര്‍ക്ക് വിതയ്ക്കാനായി ഉമ വിത്ത് നല്‍കിയിരുന്നു. 50 ഏക്കറുള്ള ഇവിടെ കൂടുതലും പാട്ടക്കൃഷിക്കാരാണ്. കഴിഞ്ഞദിവസം വിതയ്ക്കാനായെടുത്തപ്പോഴാണ് വിത്ത് മുളച്ചിട്ടില്ലെന്നറിയുന്നത്. ഇതില്‍ നിറയെ ചെള്ളും പൊടിയുമായിരുന്നു. ഒരേക്കറിന് 40 കിലോ വിത്താണ് കര്‍ഷകര്‍ക്ക് സൗജന്യമായി നല്‍കുന്നത്. ഇത് തികയാതെ വരുന്നതിനാല്‍ 10 കിലോ കൂടി വിത്ത് വിലയ് ക്കു വാങ്ങിയാണ് സാധാരണ കൃഷി ചെയ്യുന്നത്. ഇത്തവണ എല്ലാ കര്‍ഷകര്‍ക്കും മുളയ്ക്കാത്ത വിത്താണ് ലഭിച്ചത്. ആറ് ഏക്കറുള്ള പാട്ടകൃഷിക്കാരനായ സാന്റോ ജോസഫിന് 13 ചാക്ക് വിത്താണ് ലഭിച്ചത്. ഇതില്‍…
Read More