റാന്നി: അത്തിക്കയത്തെ പച്ചപുതച്ച ജെജെ ഗാര്ഡനില് ഇപ്പോള് കായ്കളുടെ വര്ണവസന്തം. കെ.എസ്. ജോസഫിന്റെ ഡ്രാഗണ് ഫ്രൂട്ട് തോട്ടത്തില് വിളവെടുപ്പു കാലമാണിത്. 2017ല് തുടങ്ങിയ കൃഷിയില്നിന്നും ഏറെ പാഠങ്ങള് ഉള്ക്കൊണ്ട് ജോസഫും കുടുംബവും ജെജെ ഗാര്ഡനെ പരിപാലിക്കുമ്പോള് പ്ലാന്റേഷന് തുടക്കത്തിലെ നാല് ഏക്കറില്നിന്നും പത്ത് ഏക്കറായി വളര്ന്നു. ഇതോടൊപ്പം ജെജെ യുടെ സ്വന്തം ഡ്രാഗണ് പഴങ്ങള് ഗള്ഫിലേക്കും കയറ്റുമതി ചെയ്തു തുടങ്ങി. ഒമാനിലാണ് ഇപ്പോള് ലഭ്യമായിട്ടുള്ളതെങ്കിലും പിന്നീട് മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കും. ആദായം മാത്രം പ്രതീക്ഷിച്ചല്ല, താന് ഡ്രാഗണ് കൃഷിയിലേക്കു കടന്നതെന്നു ഫെഡറല് ബാങ്ക് അസിസ്റ്റന്റ് മാനേജര് തസ്തികയില്നിന്നു വിരമിച്ച ജോസഫ് പറഞ്ഞു. പ്രകൃതിയോടു ചേര്ന്നുള്ള കൃഷിയോടാണ് താത്പര്യം. തികച്ചും ജൈവരീതിയില് ഉത്പാദിപ്പിച്ച് വിളവെടുക്കുമ്പോള് കിട്ടുന്ന ആനന്ദമാണ് ഇതില് പ്രധാനം. കിട്ടുന്ന വരുമാനത്തില്നിന്നും നല്ലാരു വിഹിതം വീണ്ടും ഓരോ വര്ഷവും കൃഷിയിലേക്കിറക്കാറുണ്ട്. നിരവധി ഇനങ്ങള് തോട്ടത്തിലുണ്ടെങ്കിലും 99 ശതമാനവും ഔഷധ…
Read MoreCategory: Agriculture
വെള്ളപ്പിരിയന് മരച്ചീനിയിൽ നൂറുമേനി; ഒറ്റച്ചുവടിൽ അമ്പതു കിലോയിലധികം ഭാരമുള്ള വെള്ളപ്പിരിയന് മരച്ചീനിയുമായി കര്ഷകന് ശശി
നെയ്യാറ്റിന്കര : വ്ളാത്താങ്കര സ്വദേശി ശശിയെ സംബന്ധിച്ചിടത്തോളം കൃഷി ഉപജീവനത്തിനുമപ്പുറം ജീവിതാഭിമുഖ്യമുള്ള കര്മമേഖല കൂടിയാണ്. കഴിഞ്ഞ ദിവസം വെള്ളപ്പിരിയന് മരച്ചീനി കൃഷിയുമായി ബന്ധപ്പെട്ട വിളവെടുപ്പില് ലഭിച്ചത് അന്പത് കിലോയിലേറെ ഭാരമുള്ള മരച്ചീനികള്. കര്ഷക കുടുംബാംഗമായ ശശിക്ക് മണ്ണിനോട് കുട്ടിക്കാലം മുതല്ക്കെ സ്വാഭാവികമായ അടുപ്പമുണ്ട് വ്ളാത്താങ്കരയ്ക്കു സമീപം കൃഷിയിടം പാട്ടത്തിനെടുത്താണ് ഇപ്പോള് മരച്ചീനി കൃഷി ചെയ്യുന്നത്. സാധാരണ മരച്ചീനിയിനങ്ങള്ക്ക് വിളവെടുപ്പിനായി ആറു മുതല് എട്ടുമാസം വരെ കാലാവധിയാണ് ആവശ്യം. വെള്ളപ്പിരിയന് മരച്ചീനിക്ക് കൂടുതല് സമയം വേണമെന്നതാണ് ശ്രദ്ധേയം. പത്തു മുതല് പന്ത്രണ്ട് മാസത്തിനു ശേഷമേ വിളവെടുപ്പിന് സജ്ജമാകുകയുള്ളൂ. ജൈവവളങ്ങളാണ് ശശി ഉപയോഗിക്കുന്നത്. തിരുവനന്തപുരം സിടിസിആര്ഐ യിൽ ഈയിടെ നടന്ന കിഴങ്ങുവർഗ്ഗവിളകളുടെ പ്രദർശന മേളയിൽ ശശിയുടെ കൃഷിയിടത്തില് നിന്നുള്ള 75 കിലോയിലധികം ഭാരം വരുന്ന മരച്ചീനി ഉള്പ്പെട്ടിരുന്നു.
Read Moreമഴയിലും കാശുവാരി റംബുട്ടാന്; വിദേശത്തേക്ക് കയറ്റിഅയയ്ക്കാൻ സാധനം കിട്ടാനില്ല
കോട്ടയം: കൈനിറയെ കാശുകിട്ടുന്നുണ്ട് ഇക്കൊല്ലം റംബുട്ടാന് കര്ഷകര്ക്ക്. കനത്ത മഴയില് കായ്ഫലം കുറവായിരുന്നതിനാല് മാര്ക്കറ്റില് നല്ല ഡിമാന്ഡാണ് പഴത്തിന്. ഇടനിലക്കാരും വ്യാപാരികളുമെത്തി റംബുട്ടാന് മരം വലയിട്ട് മൂടി വിളവെടുത്തുകൊണ്ടിരിക്കേ മുന്തിയ ഇനം പഴത്തിന് കിലോയ്ക്ക് 140-160 രൂപ ഹോള് സെയില് വില കിട്ടുന്നുണ്ട്. മാര്ക്കറ്റില് പഴത്തിന് വില 200 രൂപയുണ്ട്. വിദേശ ഇനം റംബുട്ടാന് 20-25 എണ്ണം മതി ഒരു കിലോ തികയാന്. കാഞ്ഞിരപ്പള്ളി, ഈരാറ്റുപേട്ട, മീനച്ചില് പ്രദേശങ്ങളിലെ തോട്ടങ്ങളില്നിന്ന് പതിവായി റംബുട്ടാന് വാങ്ങുന്ന വ്യാപാരികള് കേരളത്തിലെ നഗരങ്ങളിലാണ് പ്രധാനമായും വിറ്റഴിക്കുന്നത്. ബംഗളൂരു, ചെന്നൈ, കുറ്റാലം എന്നിവിടങ്ങളിലും വില്പ്പനയുണ്ട്. നാട്ടില് വിളവു കുറഞ്ഞതിനാല് ഗള്ഫിലേക്ക് ഇക്കൊല്ലം കയറ്റുമതിക്ക് തികഞ്ഞില്ല. ഈ മാസം അവസാനത്തോടെ റംബുട്ടാന് വിളവെടുപ്പ് പൂര്ത്തിയാകും.
Read Moreകേന്ദ്ര വിഹിതത്തിന് കാത്തുനില്ല, സപ്ലൈകോയ്ക്ക് 50 കോടി അനുവദിച്ച് സർക്കാർ
തിരുവനന്തപുരം: നെല്ല് സംഭരണത്തിനു സംസ്ഥാന സിവിൽ സപ്ലൈസ് കോർപറേഷന് 50 കോടി രൂപ കൂടി അനുവദിച്ചു. നെല്ല് സംഭരണത്തിനുള്ള കേന്ദ്ര വിഹിതത്തിൽ 207 കോടി രൂപ കുടിശിക നിലനിൽക്കുന്ന സാഹചര്യത്തിലാണ് നിലവിലെ സീസണിലെ നെല്ലിന്റെ വില കർഷകർക്ക് വിതരണം ചെയ്യുന്നുവെന്ന് ഉറപ്പാക്കാൻ സംസ്ഥാനം തുക അനുവദിച്ചതെന്നു ധനമന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. കേന്ദ്ര വിഹിതത്തിന് കാത്തുനിൽക്കാതെ, നെല്ല് സംഭരിക്കുന്പോൾതന്നെ കർഷകർക്കു വില നൽകുന്നതാണ് കേരളത്തിലെ രീതി. സംസ്ഥാന സബ്സിഡിയും ഉറപ്പാക്കി നെല്ലിന് ഉയർന്ന തുക ലഭ്യമാക്കുന്നതും കേരളത്തിലാണ്. മറ്റു സംസ്ഥാനങ്ങളിൽ കേന്ദ്ര സർക്കാർ താങ്ങുവില നൽകുന്പോൾ മാത്രമാണ് കർഷകന് നെൽവില ലഭിക്കുന്നത്. കേരളത്തിൽ പിആർഎസ് വായ്പാ പദ്ധതിയിൽ കർഷകന് നെൽവില ബാങ്കിൽനിന്ന് ലഭിക്കും. പലിശയും മുതലും ചേർത്തുള്ള വായ്പാ തിരിച്ചടവു സംസ്ഥാനം വഹിക്കും. കർഷകൻ നൽകുന്ന ഉത്പാദന ബോണസിന്റെയും വായ്പാ പലിശയുടെയും ബാധ്യത സംസ്ഥാന സർക്കാരാണ് തീർക്കുന്നത്.…
Read Moreറബര് വില 250 കടന്ന് സര്വകാല റിക്കാര്ഡില്; 2016 ഫെബ്രുവരിയിലെ ഏറ്റവും താഴ്ന്ന വില 91രൂപ
കോട്ടയം: റബര് വില 250 രൂപ കടന്ന് സര്വകാല റിക്കാര്ഡിലേക്ക്. ഇന്നലെ ആഭ്യന്തര മാര്ക്കറ്റില് ആര്എസ്എസ് നാലിനു കിലോയ്ക്ക് 255 രൂപ നിരക്കില് വ്യാപാരം നടന്നു. കഴിഞ്ഞ ജൂണ് പത്തിനാണ് റബര് വില 200 രൂപ കടന്നത്. ഇന്നലെ കോട്ടയം, കൊച്ചി മാര്ക്കറ്റില് റബര് ബോര്ഡ് വില 247 രൂപയായിരുന്നു. അഗര്ത്തല മാര്ക്കറ്റ് വില 237 രൂ പയായി ഉയര്ന്നു. ഇതിന് മുന്പ് ഏറ്റവും ഉയര്ന്ന വിലയായ 243 രൂപ രേഖപ്പെടുത്തിയത് 2011 ഏപ്രില് അഞ്ചിനാണ്. അന്ന് രാജ്യാന്തര വില 292.97 രൂപയായിരുന്നു. 2016 ഫെബ്രുവരിയില് 91 രൂപയായി കുറഞ്ഞതാണ് 13 വര്ഷത്തിനിടയിലെ എറ്റവും താഴ്ന്ന വില. അതേസമയം, രാജ്യാന്തര വിലയില് ഇപ്പോള് വലിയ വര്ധന പ്രകടമാകുന്നില്ല. കഴിഞ്ഞ ദിവസം ആര്എസ്എസ് 4ന് 204.63 രൂപയായിരുന്ന വില 203.94 രൂപ യായി കുറഞ്ഞു. ആഭ്യന്തര മാര്ക്കറ്റില് റബര്…
Read Moreനടുവൊടിഞ്ഞു ചെറുകിട കര്ഷകർ; കാലവര്ഷക്കെടുതിയിൽ തകർന്നടിഞ്ഞത് 24 കോടിയുടെ കൃഷിനാശം
കോട്ടയം: കാലവര്ഷം കടക്കെണിയിലാക്കിയതു ജില്ലയിലെ ചെറുകിട കര്ഷകരെ. രണ്ടാഴ്ച തുടര്ച്ചയായി ഉണ്ടായ മഴയിലും കാറ്റിലും ഉണ്ടായ കാര്ഷിക നഷ്ടം പ്രാഥമികമായി 6.42 കോടി രൂപയാണ്. ഇതോടെ കടംവാങ്ങിയും സ്വര്ണം പണയംവച്ചും ഓണവിപണി ലക്ഷ്യമിട്ട കര്ഷകരാണു പ്രതിസന്ധിയിലായത്. ശക്തമായ മഴയിലും കാറ്റിലുമാണു വ്യാപകമായ നാശം സംഭവിച്ചത്. ഏക്കറുകണക്കിനു നെല്ല്, ഏത്തവാഴ, പച്ചക്കറികള്, ചേന തുടങ്ങിയ കൃഷികളാണു പാടെ നശിച്ചത്. ഇതിനു പുറമെ നിരവധി റബര്, ജാതി, കൊക്കോ മരങ്ങളും കാറ്റില് കടപുഴകി. ജില്ലയിലെ വിവിധ മേഖലകളിലായി വേനല്മഴയില് 24 കോടിയിലേറെ രൂപയുടെ നഷ്ടമാണുണ്ടായതെന്നു കണക്കുകള് വ്യക്തമാക്കുന്നു. ഇതിനു പിന്നാലെ എത്തിയ കാലവര്ഷം കര്ഷകരുടെ സാഹചര്യം കൂടുതല് മോശമാക്കി. ജില്ലയുടെ പടിഞ്ഞാറന് മേഖലകളായ കടുത്തുരുത്തി, ഞീഴൂര് പ്രദേശങ്ങളിലാണു കൂടുതല് കൃഷി നാശം സംഭവിച്ചത്. 241.51 ഹെക്ടര് സ്ഥലത്ത് ഉണ്ടായിരുന്ന 140 കര്ഷകരുടെ വിവിധ വിളകള് നശിച്ചു. വാഴയ്ക്കും നെല്ലിനുമാണ് ഏറ്റവുമധികം…
Read Moreആയിരത്തിൽ നിന്ന് മുന്നൂറിലേക്ക് കൂപ്പുകുത്തി; കൊക്കോ കര്ഷകര് ആശങ്കയില്
കോട്ടയം: വിലയിലെ അസ്ഥിരത കൊക്കോ കര്ഷകര്ക്കു തിരിച്ചടിയായി. മേയില് കിലോയ്ക്ക് 1,070 രൂപയിലേക്ക് ഉയര്ന്ന ഉണക്ക കൊക്കോക്കുരു വില 300 രൂപയിലേക്ക് ഇടിഞ്ഞു. 400 രൂപയ്ക്കു മുകളില് വ്യാപാരം നടന്ന പച്ചക്കൊക്കോയുടെ ഇപ്പോഴത്തെ വില 70 രൂപ. വന്കിട കമ്പനികള് വിപണി വിട്ടതോടെയാണ് കൊക്കോയ്ക്ക് തിരിച്ചടിയായത്. കൊക്കോയുടെ റിക്കാര്ഡ് വിലക്കുതിപ്പില് പ്രതീക്ഷവച്ച ഒട്ടേറെ കര്ഷകര് റബര് ഒഴിവാക്കി ഇക്കൊല്ലം കൊക്കോ നട്ടു. ഒരു വിഭാഗം കര്ഷകര് കര്ണാടകത്തിലും കൊക്കോ കൃഷി തുടങ്ങി. നോക്കി നില്ക്കെ കൊക്കോ വില താഴുകയും റബറിന് വില കയറുകയും ചെയ്തു. അതേസമയം വിദേശ വിപണിയില് ഡിമാര്ഡ് വര്ധിച്ചാല് വില ഇനിയും കയറുമെന്നാണ് സൂചന. ചോക്ലേറ്റ് വിപണി സാധ്യത മുന്നിറുത്തിയാല് ഉണക്കക്കൊക്കോയ്ക്ക് 500 രൂപ സ്ഥിരമായി ലഭിക്കേണ്ടതാണ്. മാത്രവുമല്ല പ്രമുഖ ഉത്പാദകരാജ്യങ്ങളായ ഘാന, ഐവറികോസ്റ്റ് എന്നിവിടങ്ങളില് ഈ സീസണില് ഉത്പാദനം കുറവുമാണ്. വാനില, കൊക്കോ…
Read Moreറബർ ഷീറ്റിന് കടുത്ത ക്ഷാമം; വില ഉയര്ത്തി വ്യാപാരികള്; വരും മാസങ്ങളിലും വില ഉയരാൻ സാധ്യത
കോട്ടയം: വ്യാപാരികള്ക്കും വ്യവസായികള്ക്കും മാര്ക്കറ്റില് റബര് ഷീറ്റ് കിട്ടാനില്ല. റബര് ബോര്ഡ് 213 രൂപയാണ് നിശ്ചയിച്ചതെങ്കിലും വ്യാപാരികള് ഇന്നലെ 220 രൂപയ്ക്ക് വരെ ഉയര്ന്ന ഗ്രേഡ് ഷീറ്റ് വാങ്ങാന് തയാറായി. നിലവിലെ സാഹചര്യത്തില് റബര് ബോര്ഡ് 230 രൂപയിലേക്ക് വില ഉയര്ത്തേണ്ടതാണ്. വിപണിയില് റബര് കിട്ടാനില്ലാത്ത സാഹചര്യത്തിലും വ്യവസായികളുടെ സമ്മര്ദത്തിലാണ് റബര് ബോര്ഡ് വില ഉയര്ത്താത്തതെന്ന് കര്ഷകര് പറയുന്നു. ലാറ്റക്സ് വിലയിലെ അപ്രതീക്ഷിത കയറ്റവും ഷീറ്റ് സംസ്കരിക്കുന്നതിലെ ക്ലേശവുമാണ് ഷീറ്റിന്റെ ലഭ്യത കുറച്ചത്. ലാറ്റക്സ് വില കിലോയ്ക്ക് 250 രൂപ വരെ കഴിഞ്ഞയാഴ്ച ഉയര്ന്നു. നിലവില് ലാറ്റക്സ് വിലയില് നേരിയ താഴ്ചയുണ്ട. ടയര് കമ്പനികള്ക്ക് ഒരാഴ്ചത്തെ ഉത്പാദനത്തിനുള്ള ഷീറ്റേ സ്റ്റോക്കുള്ളു. ടയര് ഡിമാന്ഡ് വര്ധിക്കുന്ന സാഹചര്യത്തില് ഉത്പാദനം കൂട്ടാനാണ് കമ്പനികളുടെ നീക്കം. അതേസമയം ഡീലര്മാരുമായി ഷീറ്റ് കരാറുള്ള വ്യാപാരികള്ക്കും വേണ്ടത്ര അളവില് ഷീറ്റ് വ്യവസായികള്ക്ക് എത്തിച്ചുകൊടുക്കാന് സാധിക്കുന്നില്ല.…
Read Moreകരിമ്പ് വിളഞ്ഞുതുടങ്ങി, ഓണവിപണിയില് ഇക്കുറിയും വള്ളിക്കോട് ശര്ക്കരയുടെ മധുരം.
പത്തനംതിട്ട: വള്ളിക്കോട്ടെ കരിമ്പു പാടങ്ങള് പൂവിട്ടു. ഓണവിപണിയില് ഇക്കുറിയും വള്ളിക്കോട് ശര്ക്കരയുടെ മധുരം. വിളവൊത്ത് പാകമായ കരിമ്പുകള് വെട്ടിയെടുത്ത് ശര്ക്കര തയാറാക്കി കരുതല് ശേഖരമാക്കി മാറ്റാനുള്ള ശ്രമത്തിലാണ് കര്ഷകര്. കഴിഞ്ഞ ഓണക്കാലത്ത് ലഭിച്ച മികച്ച വില്പ്പനയിലൂടെയാണ് വള്ളിക്കോട് ശര്ക്കര ജനപ്രിയ ബ്രാന്ഡായി മാറിയത്. വള്ളിക്കോട് ഗ്രാമപഞ്ചായത്തിന്റെയും കൃഷി ഭവന്റെയും പിന്തുണയോടെയാണ് കൃഷി. നല്ല വരുമാനം ഉറപ്പായതോടെ ഇത്തവണ കൂടുതല് കര്ഷകര് കരിമ്പു കൃഷിയിലേക്ക് ഇറങ്ങിയിട്ടുണ്ട്.കഴിഞ്ഞ ഓണക്കാലത്ത് ആറായിരം കിലോ ശര്ക്കരയാണ് വിറ്റത്. ഇത്തവണ പതിനായിരം കിലോയാണ് ലക്ഷ്യമിടുന്നത്. പന്തളം കൃഷി ഫാമില്നിന്നുള്ള മാധുരി ഇനത്തില്പ്പെട്ട കരിമ്പ് തലക്കവും മറയൂര് കരിമ്പ് ഉല്പാദക സംഘത്തില്നിന്നുള്ള സിഎ 86032 ഇനം തലക്കവുമാണ് കൃഷി ചെയ്തിരിക്കുന്നത്. കരിമ്പിന് പൂവിനക്കരെ മധ്യതിരുവിതാംകൂറില് കരിമ്പ് കൃഷിക്ക് പ്രസിദ്ധമായിരുന്നു വള്ളിക്കോട്. “കരിമ്പിന് പൂവിനക്കരെ’ തുടങ്ങി കരിമ്പിന് തോട്ടങ്ങള് കേന്ദ്രീകരിച്ചുള്ള പല സിനിമകളുടെയും ചിത്രീകരണവും വള്ളിക്കോട്ട് അക്കാലത്തു…
Read Moreകേന്ദ്ര ബജറ്റില് പ്രതീക്ഷയർപ്പിച്ച് റബര് കര്ഷകർ
കോട്ടയം: റബര് കര്ഷകരുടെ പ്രതീക്ഷയും സാധ്യതയുമാണ് 23ന് അവതരിപ്പിക്കുന്ന കേന്ദ്ര ബജറ്റ്. റബര് ആവര്ത്തന കൃഷി സബ്സിഡി, കാര്ഷികോത്പന്ന സഹായം, ആര്പിഎസുകള്ക്ക് ഫണ്ട് തുടങ്ങിയ ഒട്ടേറെ പ്രതീക്ഷകളാണ് കര്ഷകര്ക്കുള്ളത്. റബര് ഇറക്കുമതി തീരുവ വര്ധിപ്പിക്കണമെന്ന നിര്ദേശവും ഏറെക്കാലമായി കര്ഷകര്ക്കുണ്ട്. ഒന്നര പതിറ്റാണ്ടായി ബജറ്റിലെ റബര് ബോര്ഡ് വിഹിതം പരിമിതമാണ്. ശമ്പളവും ഓഫീസ് ചെലവുകളും കഴിഞ്ഞാല് റബര് ഗവേഷണത്തിനും കൃഷി പരിശീലനത്തിനുമുള്ള തുക പോലും മിച്ചമുണ്ടാകാറില്ല. ഈ സാഹചര്യത്തില് കൃഷിവ്യാപനത്തിനും കര്ഷക ക്ഷേമത്തിനും തുക വകയിരുത്താന് സാധിക്കുന്നില്ല. റബര് കര്ഷകരുടെയും ടാപ്പിംഗ് തൊഴിലാളികളുടെയും മക്കള്ക്കുള്ള വിദ്യാഭ്യാസ സഹായം ഉള്പ്പെടെയുള്ള പദ്ധതികളും നിലച്ചുപോയി. ആവര്ത്തന കൃഷി സബ്സിഡി ഒരു ലക്ഷം രൂപയായി വര്ധിപ്പിക്കണമെന്നും വിലസ്ഥിരതാ പദ്ധതിയില് കേന്ദ്രവിഹിതം അനുവദിക്കണമെന്നും കര്ഷക സംഘടനകള് നിര്ദേശിക്കുന്നു. നിലവില് ആവര്ത്തന കൃഷി സബ്സിഡി ഹെക്ടറിന് 35,000 രൂപയാണ്. വടക്കു കിഴക്കന് സംസ്ഥാനങ്ങളിലെ കൃഷി വ്യാപനത്തിന്…
Read More