തിരുവനന്തപുരം: സപൈക്ലോ സംഭരിച്ച നെല്ലിന്റെ പണം കേരളത്തിലെ എല്ലാ കർഷകർക്കും ഉടൻ നൽകണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റിനു മുന്നിൽ കർഷകന്റെ നിരാഹാര സമരം. കോട്ടയം വില്ലൂന്നി സ്വദേശി സജി എം. ഏബ്രഹാമാണ് സമരം നടത്തുന്നത്. കഴിഞ്ഞ ചൊവാഴ്ച 11 മുതൽ സജി നിരാഹാരം ആരംഭിച്ചു. കേരളത്തിലെ കർഷകർ വലിയ പ്രതിസന്ധിയിലാണെന്നു സജി പറഞ്ഞു. രണ്ടു മാസമായി പണം കിട്ടാത്തതിനാൽ മരുന്നുമേടിക്കാൻ പോലും സാധിക്കുന്നില്ല. കേരളത്തിലെ സാധാരണക്കാരായ എല്ലാ കർഷകരുടെയും സ്ഥിതി ഇങ്ങനെയാണെന്നും സർക്കാർ അടിയന്തരമായി ഇതിനു പരിഹാരം കാണണമെന്നും സജി പറഞ്ഞു.
Read MoreCategory: Agriculture
തെങ്ങുകൃഷിയോടു കർഷകർക്ക് വിമുഖത; തൈ ഉത്പാദനവും വിതരണവും കുറഞ്ഞു
കുറവിലങ്ങാട്: സംസ്ഥാനത്തിന്റെ പേരിനുതന്നെ കാരണമായ തെങ്ങുകൃഷി ഗണ്യമായി കുറയുന്നു. കീടങ്ങളെ അതിജീവിച്ച് തെങ്ങിന്റെ പരിപാലനം ശ്രമകരമാകുന്ന സാഹചര്യത്തിലാണ് കർഷകർ തെങ്ങുകൃഷിയോട് വിട പറയുന്നത്.തെങ്ങുകൃഷിക്ക് ഏറ്റവും അനുയോജ്യസമയം എന്ന നിലയിൽ കൃഷിഭവനുകളിൽ എത്തിച്ച തെങ്ങിൻ തൈകളിൽ പകുതിയും ഓഫീസുകളിൽ ബാക്കിനിൽക്കുകയാണ്. ആയിരത്തോളം തെങ്ങിൻ തൈകളാണ് വിതരണത്തിന് ഓരോ കൃഷിഭവനിലും എത്തിച്ചത്. ഇതിൽ പകുതിപോലും പലയിടങ്ങളിലും വിറ്റഴിക്കാൻ കഴിഞ്ഞിട്ടില്ല.ത്രിതല പഞ്ചായത്തുകളുടെ പദ്ധതിയിൽ ഉൾപ്പെടുത്തുന്നതിനാൽ കർഷകർ നൽകേണ്ടത് നാമമാത്ര വിലയാണെങ്കിലും വാങ്ങാൻ ആളില്ലാത്ത സ്ഥിതിയാണ്. നഴ്സറികളിൽ 150 രൂപയ്ക്ക് ലഭിക്കുന്ന തൈകൾ കൃഷിഭവനുകളിൽ 50 രൂപയ്ക്കാണ് നൽകുന്നത്. 100 രൂപ നൽകിയാൽ ജില്ലാ കൃഷിത്തോട്ടത്തിൽ നിന്ന് നേരിട്ട് ലഭ്യമാക്കാൻ കഴിയും.ജില്ലയിൽ ഏറ്റവും കൂടുതൽ തെങ്ങിൻതൈ ഉത്പാദിപ്പിക്കുന്നത് കോഴായിലെ ജില്ലാ കൃഷിത്തോട്ടത്തിലാണ് .ഇവിടെ മുൻവർഷങ്ങളെ അപേക്ഷിച്ച് കുറച്ചു തൈകളാണ് ഈ വർഷം ഉത്പാദിപ്പിച്ചത്. അര ലക്ഷത്തോളം തൈകൾ ഉത്പാദിപ്പിച്ചിരുന്ന ഇവിടെ ഇക്കുറി മുപ്പതിനായിരത്തോളം…
Read Moreതിരിമുറിയാതെ മഴ, തിരുവാതിര ഞാറ്റുവേലയെത്തി; കര്‍ഷകര്‍ക്ക് നടീല്‍ക്കാലം
കോട്ടയം: കര്‍ഷകര്‍ക്കു വരദാനമായ തിരുവാതിര ഞാറ്റുവേലയെത്തി. തിരിമുറിയാതെ മഴപെയ്യുന്ന ഈ ദിവസങ്ങളാണ് കേരളത്തിന് നടീല്‍കാലം. തെങ്ങ്, മാവ്, പ്ലാവ്, റമ്പുട്ടാന്, തേക്ക് തൈകളും കുരുമുളക് വള്ളിയുമൊക്കെ നടാന്‍ ഏറ്റവും അനുയോജ്യമായ ദിവസങ്ങള്‍. ഞാറ്റുവേല മഴയില്‍ വളക്കൂര്‍ കൂടുതലുണ്ടെന്നാണ് വിശ്വാസം. പഴമക്കാരുടെ കാര്‍ഷിക കലണ്ടറാണ് ഞാറ്റുവേല. ജൂലൈ ഏഴിന് അവസാനിക്കുന്ന ഞാറ്റുവേലയില്‍ കൊമ്പൊടിച്ചു കുത്തിയാലും കിളിര്‍ക്കുമെന്നാണ് പഴമൊഴി. നെല്‍പ്പാടങ്ങളില്‍ കള പറിച്ചു വളമിടുന്ന കാലവുമാണിത്.
Read Moreമഴ മാറി, അന്യസംസ്ഥാനത്തുനിന്നുള്ള വരും കുറഞ്ഞു; വാഴ കര്‍ഷകര്‍ക്ക് ആശ്വാസത്തിന്റെ വിലക്കയറ്റം
കോട്ടയം: കാലവര്‍ഷത്തിന് ശമനം വന്നതോടെ വാഴ കര്‍ഷകര്‍ക്ക് ആശ്വാസം. വാഴക്കുലയ്ക്ക് പെട്ടന്നാണ് വില കയറിയത്. കഴിഞ്ഞ വേനലിലും വേനല്‍മഴയിലും വ്യാപകമായി വാഴ നിലംപൊത്തി. പിണ്ടിപ്പുഴുവിന്റെ ശല്യവും കൂടുതലുണ്ട്. ഇതോടെ വാഴക്കുലയ്ക്ക് ക്ഷാമം വന്നതോടെ വില പെട്ടന്ന് കയറുകയാണ്. ഓണം വരെ വില ഉയര്‍ന്നുനിന്നേക്കും. ഓണത്തിന് ഉപ്പേരി വറക്കാന്‍ ഏത്തക്കായയ്ക്ക് പൊന്നുംവില കൊടുക്കേണ്ടിവരാം. പാളയംകോടനും ഞാലിപ്പൂവനും റോബസ്റ്റയ്ക്കും ആവശ്യക്കാര്‍ ഏറെയാണ്. തുശ്ചവില ലഭിച്ചിരുന്നതില്‍ നിന്നാണ് നിലവിലെ വര്‍ധന. കാലം തെറ്റി പെയത മഴ കര്‍ഷകരുടെ നെഞ്ചില്‍ തീ കോരിയിട്ടു എന്നു തന്നെ പറയാം. ജില്ലയില്‍ 40 ഹെക്ടറിലാണ് വേനല്‍മഴയില്‍ വാഴക്കൃഷി നശിച്ചത്. തമിഴ്നാട്ടിലും കര്‍ണാടകത്തിലും നിന്നുള്ള വാഴക്കുല വരവ് കുറഞ്ഞതോടെയാണ് നാടന്‍ കുലയ്ക്ക് ആവശ്യക്കാരേറിയത്. വിപണിയിലെ അപ്രതീക്ഷിത കുതിപ്പ് വരുംമാസങ്ങളിലും പ്രതിഫലിക്കുമെന്ന് കര്‍ഷകര്‍ പ്രതീക്ഷിക്കുന്നു. ഏത്തവാഴ കുലയ്ക്ക് ഏറ്റവും കൂടുതല്‍ ആവശ്യക്കാരുള്ളത് ചിങ്ങമാസത്തിലാണ്. വാഴക്കുല വില (പഴയ വില…
Read Moreജാതിക്കാത്തൊണ്ടില് വിഭവവൈവിധ്യം; കുമരകത്ത് ഗവേഷണം മുന്നേറുന്നു
കോട്ടയം: ജാതിമരച്ചുവട്ടില്‍ അഴുകിനശിക്കുന്ന ജാതിത്തൊണ്ടിനെ രുചിയും ഔഷധഗുണവുമുള്ള മൂല്യവര്‍ധിത ഭക്ഷ്യോത്പന്നങ്ങളാക്കി മാറ്റുകയാണ് കുമരകം കാര്‍ഷിക ഗവേഷണ കേന്ദ്രം. ചുവട്ടില്‍ ചീഞ്ഞഴുകുന്ന തൊണ്ടിന് ജാതിക്കുരുവും പത്രിയും പോലെ വാണിജ്യസാധ്യതകളുണ്ട്. സ്ക്വാഷ്, സിറപ്പ്, ജെല്ലി, അച്ചാര്‍, സോസ്, മിഠായി, ക്രഷ്, വൈന്‍ തുടങ്ങി ഒട്ടേറെ വിഭവങ്ങള്‍ ഗവേഷണ കേന്ദ്രം വിപണിയിലെത്തിക്കുകയാണ്.സംസ്ഥാനത്ത് ഓരോ വര്‍ഷവും ഉത്പാദിപ്പിക്കപ്പെടുന്ന മൂവായിരം ടണ്‍ ജാതിക്കയുടെ തോട് ഏറെയിടങ്ങളിലും പ്രാണികളുടെയും കൊതുകിന്റെയും അട്ടയുടെയും വളര്ത്തുകേന്ദ്രമാവുകയാണ് പതിവ്. ഒപ്പം അഴുകി മണ്ണിന്റെ അമ്ലത വര്‍ധിക്കുകയും ചെയ്യുന്നു.തൊണ്ട് മാലിന്യമല്ല പണമാണെന്ന് തെളിയിക്കുകയാണ് കുമരകത്തെ ഉത്പന്നവൈവിധ്യം. കുമരകം കൃഷി വിജ്ഞാനകേന്ദ്രം ജാതിത്തൊണ്ടിന്റെ മൂല്യവര്‍ധിത ഉത്പന്ന നിര്‍മാണത്തില്‍ പൊതുജനങ്ങള്‍ക്കും വിദ്യാര്‍ഥികള്‍ക്കും സാങ്കേതിക സഹായം നല്‍കുന്നുണ്ട്. ജാതിത്തൊണ്ട് ഉണക്കിപ്പൊടിച്ച് തേയിലപ്പൊടിയുമായി കലർത്തി ചായ തയാറാക്കാം. പൈനാപ്പിളും ജാതിത്തൊണ്ടും ചേര്‍ത്ത് ജാമുണ്ടാക്കാം. ജാതിത്തൊണ്ട് കഴുകി ഡ്രയറില്‍ ഉണക്കിപ്പൊടിച്ച് മസാലക്കൂട്ടുകളിലും കറികളിലും പുഡ്ഡിംഗിലും കേക്കിലും രുചിവര്‍ധക വസ്തുവായും…
Read Moreഇടവപ്പാതിമഴ മലനിരകളിൽ അരിച്ചിറങ്ങി; ഓണത്തിനുള്ള പച്ചക്കറികൾ ഇടുക്കിയുടെ മടിത്തട്ടിൽ മുളച്ചുതുടങ്ങി
മറയൂർ: മലനിരകളിൽ മഴയെത്തി മണ്ണിൽ നീരിറങ്ങിത്തുടങ്ങിയപ്പോൾ പച്ചക്കറികൾ മുളച്ചു തുടങ്ങി. കടുത്ത വേനലിന് ശേഷം കർഷകർക്ക് ആശ്വാസമായി മഴയെത്തിയപ്പോൾ നട്ട ബട്ടർബീൻസിന്റെ മുകുളങ്ങൾ മുളച്ചുപൊങ്ങിത്തുടങ്ങി. ഓണവിപണി ലക്ഷ്യമിട്ടാണ് കർഷകർ കൃഷിയിറക്കിയിരിക്കുന്നത്. മൂന്നുമാസം കഴിഞ്ഞാണ് വിളവെടുപ്പ് ആരംഭിക്കുന്നത്. കാന്തല്ലൂരിൽ ബട്ടർ ബീൻസ് കൂടുതലായി കൃഷിചെയ്യുന്ന ആദിവാസി കോളനികളാണ് ഒള്ളവയൽ, മാങ്ങാപ്പാറ. മറയൂർ മേഖലയിലെ ആദിവാസി കോളനികളിൽ കൂർക്കയും ഉരുളക്കിഴങ്ങും പ്രധാനമായി കൃഷി ചെയ്തുവരുന്നു. കാന്തല്ലൂരിലെ മറ്റു ഗ്രാമങ്ങളിൽ പലവിധ ശീതകാല പച്ചക്കറികളായ കാരറ്റ്, ബീറ്റ്റൂട്ട്, കാബേജ് എന്നിവ കൃഷിചെയ്യുന്നുണ്ടെങ്കിലും ഈ സീസണിൽ കൂടുതൽ കർഷകർ വെളുത്തുള്ളിക്കൃഷിയാണ് ചെയ്തിരിക്കുന്നത്. കഴിഞ്ഞ സീസണിൽ ബട്ടർ ബീൻസിന് കർഷകന് നല്ല വില ലഭിച്ചിരുന്നു. ഒരുകിലോ ബീൻസിന് 150 രൂപ മുതൽ 200 രൂപവരെ വില ലഭിച്ചു. ഗുണത്തിലും രുചിയിലും ഏറെ മുന്നിലായതിനാൽ ബട്ടർ ബീൻസിന് നല്ല ഡിമാൻഡാണ്. ബട്ടർ ബീൻസ് കൂടുതലായി കയറ്റിയയയ്ക്കുന്നത്…
Read Moreവിള ഇന്‍ഷ്വറന്‍സ് പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു; 30 വരെ അപേക്ഷ നല്‍കാം
കോട്ടയം: കേന്ദ്ര സംസ്ഥാന കൃഷിവകുപ്പുകള്‍ നടപ്പാക്കുന്ന കാലാവസ്ഥാധിഷ്ഠിത വിള ഇന്‍ഷ്വറന്‍സ് പദ്ധതിയിലേക്കുള്ള അപേക്ഷ 30 വരെ നല്‍കാം. കര്‍ഷകര്‍ക്ക് നേരിട്ടും അക്ഷയ, സിഎസ്സികള്‍ വഴിയും ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. വിളകള്‍ക്ക് വായ്പ എടുത്ത കര്‍ഷകര്‍ക്ക് ബാങ്കുകള്‍ വഴിയും പദ്ധതിയില്‍ ചേരാന്‍ സാധിക്കും. ആധാറിന്റെ പകര്‍പ്പ്, കരം അടച്ച രസീതിന്റെ പകര്‍പ്പ്, ബാങ്ക് പാസ്ബുക്കിന്റെ പകര്‍പ്പ്, പാട്ടത്തിനു കൃഷി ചെയ്യുന്നവരാണെങ്കില്‍ പാട്ടക്കരാറിന്റെ പകര്‍പ്പ് എന്നിവയും അപേക്ഷക്കൊപ്പം നല്‍കണം. കര്‍ഷകര്‍ക്ക് വ്യക്തിഗത നഷ്ടത്തിനും കാലാവസ്ഥ ഡേറ്റയുടെ അടിസ്ഥാനത്തിലുള്ള നഷ്ടത്തിനും അര്‍ഹതയുണ്ട്. ഓരോ വിളയുടെയും പ്രീമിയം തുകയും ഇൻഷ്വറന്‍സ് തുകയും വ്യത്യസ്തമാണ്. നെല്ല്, റബര്‍, തെങ്ങ്, ഗ്രാമ്പു, വാഴ, കവുങ്ങ്, ഇഞ്ചി, വെറ്റില, മഞ്ഞള്‍, കരിമ്പ്, മരച്ചീനി, മാവ്, ജാതി, കുരുമുളക്, തേയില, കിഴങ്ങുവര്‍ഗങ്ങള്‍, പച്ചക്കറി വിളകള്‍ എന്നീ വിളകള്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 9645162338, 9061675557.
Read Moreകനത്ത മഴയിൽ വളര്‍ത്തുമത്സ്യങ്ങള്‍ ഒഴുകിപ്പോയി; ലക്ഷങ്ങളുടെ നഷ്ടമെന്ന് കർഷകൻ
ആലപ്പുഴ: താമരക്കുളത്ത് കഴിഞ്ഞദിവസങ്ങളിലുണ്ടായ ശക്തമായ മഴയില്‍ കുളങ്ങളിലെ വളര്‍ത്തു മത്സ്യങ്ങള്‍ ഒഴുകിപ്പോയി. ലക്ഷങ്ങളുടെ നഷ്ടം. കര്‍ഷകനായ താമരക്കുളം ചത്തിയറ കെ. ആര് ഭവനത്തില്‍ കെ.ആര്. രാമചന്ദ്രന്റെ മത്സ്യകൃഷിയിടത്തിലാണ് വെള്ളം കയറിയത്. ചത്തിയറ പുതുച്ചിറയ്ക്കു സമീപം അഞ്ച് ഏക്കറോളം സ്ഥലത്ത് അഞ്ചു കുളങ്ങളിലായിട്ടായിരുന്നു മത്സ്യകൃഷി. കട്ട്ള, കരിമീന്‍, വരാല്, മുഷി തുടങ്ങിയ ഇനങ്ങളായിരുന്നു 10 ലക്ഷത്തിലധികം രൂപ ചെലവഴിച്ച് കൃഷിചെയ്തിരുന്നതെന്ന് രാമചന്ദ്രന് പറഞ്ഞു. ട്രോളിംഗ് നിരോധനം ലക്ഷ്യമിട്ട് രണ്ടാഴ്ചയ്ക്കകം വിളവെടുക്കാനിരിക്കെയാണ് ശക്തമായ മഴയില്‍ മത്സ്യങ്ങള്‍ ഒഴുകിപ്പോയത്. പ്രതീക്ഷിച്ചിരുന്ന വരുമാനം ഉള്‍പ്പെടെ 50 ലക്ഷത്തോളം രൂപയുടെ നഷ്ടമാണുണ്ടായതെന്നു രാമചന്ദ്രന് പറയുന്നു. ഗ്രാമപഞ്ചായത്ത് -കൃഷി ഫിഷറീസ്വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ എത്തി നഷ്ടങ്ങള്‍ വിലയിരുത്തി. മത്സ്യക്കുഞ്ഞുങ്ങളെ കൊണ്ടുവന്ന് സൂക്ഷിക്കുന്നതിനും മറ്റുമായി നിര്‍മിച്ചിരുന്ന ഷെഡ്ഡും നശിച്ചിട്ടുണ്ട്. തീറ്റവാങ്ങിയ ഇനത്തില്‍ മാത്രം രണ്ടുലക്ഷത്തിലധികം രൂപയാണ് ബാധ്യതയുള്ളത്. പലരില്‍നിന്നായി കടമെടുത്ത തുകകള്‍ വേറെയും. സര്‍ക്കാരിന്റെ സഹായം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണു…
Read Moreരാജ്യത്ത് റബര്‍ ഉത്പാദനം 8.57 ലക്ഷം ടണ്‍; കേരളത്തില്‍ കുത്തനെ കുറഞ്ഞു
കോട്ടയം: കാലം തെറ്റിയ കഴിഞ്ഞ വര്‍ഷവും റബര്‍ ഉത്പാദനത്തില്‍ ഗണ്യമായ വര്‍ധനയെന്ന് റബര്‍ ബോര്‍ഡ്. 2023-2024 സാമ്പത്തിക വര്‍ഷം 8.57 ലക്ഷം ടണ്‍ സ്വാഭാവിക റബറിന്റെ ഉത്പാദനം നടന്നതായാണ് റബര്‍ ബോര്‍ഡ് തയാറാക്കിയ കണക്ക്. മുന്‍ സാമ്പത്തിക വര്‍ഷം 8.39 ടണ്ണായിരുന്നു ഉത്പാദനം. ജൂണ്‍, ജൂലൈ മാസങ്ങളില്‍ വരള്‍ച്ചയും തുടര്‍ന്ന് ആറു മാസം മഴയും ലഭിച്ച കഴിഞ്ഞ വര്‍ഷവും ഉത്പാദനത്തില്‍ വര്‍ധനവുള്ളതായാണ് റബര്‍ ബോര്‍ഡ് വ്യക്തമാക്കുന്നത്. ഏതു കാലാവസ്ഥയിലും കേരളത്തില്‍ പ്രതിമാസ ഉത്പാദനം നാല്പതിനായിരം ടണ്ണില്‍ കൂടുതലാണെന്ന് ബോര്‍ഡ് അവകാശപ്പെടുന്നു. ടാപ്പിംഗ് പൂര്‍ണമായി മുടങ്ങുന്ന സീസണിലും സ്ഥിതി ഇതുതന്നെ. കേരളത്തില്‍ കഴിഞ്ഞ വര്‍ഷം മൂന്നു ലക്ഷം ടണ്ണില്‍ കൂടുതല്‍ ഉത്പാദനം നടന്നിട്ടില്ലെന്നാണ് ആര്‍പിഎസുകള്‍ വിലയിരുത്തുന്നത്. റബര്‍ ബോര്‍ഡ് പറയുന്നത് ശരിയെങ്കില്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ റബര്‍ കൃഷി വ്യാപനവും ഉത്പാദനവും കേരളത്തേക്കാള്‍ ഏറെ മുന്നിലെത്തിയിരിക്കുന്നു. നിലവിലെ സാഹചര്യത്തില്‍ അടുത്ത…
Read Moreകൃഷിയിലൂടെ നല്ല പാഠം രചിച്ച് മാതൃകയാവുന്ന ഭിന്നശേഷിക്കാരായ കുട്ടിക്കർഷകർ
ചെങ്ങന്നൂര്‍: സമ്മിശ്ര കൃഷിയിലൂടെ നൂറുമേനി വിളവെടുപ്പു നടത്തി നാടിനു മാതൃകയാവുകയാണ് ഭിന്നശേഷിക്കാരായ ഒരുപറ്റം കുട്ടിക്കര്‍ഷകര്‍. ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂര്‍ കൊല്ലക്കടവിലാണ് പരിമിതികളെയും പ്രതിസന്ധികളെയും മറികടന്ന് കാര്‍ഷിക വിപ്ലവം സൃഷ്ടിച്ചു മുന്നേറുന്നഭിന്നശേഷിക്കാരായ കുട്ടിക്കര്ഷകരുള്ളത്. തങ്ങള്‍ക്കു ലഭിക്കുന്ന പിന്തുണയും ഊര്‍ജവും സമാഹരിച്ച് ഇടറുന്ന പാദങ്ങളും തളരുന്ന കരങ്ങളും നിശ്ചയദാര്‍ഢ്യത്തോടെ മണ്ണിലുറപ്പിച്ചു കാര്‍ഷികവൃത്തിയില്‍ വിജയഗാഥ രചിക്കുകയാണിവര്‍. ഒരു കാലത്ത് രോഗം തളര്‍ത്തിയ ശരീരവും മനസുമായി വീട്ടകങ്ങളിലെ ഇരുളടഞ്ഞ മൂലകളില്‍ തളയ്ക്കപ്പെടാന്‍ വിധിക്കപ്പെട്ട തങ്ങളുടെ മക്കളെയോര്‍ത്ത് ഹൃദയം നുറുങ്ങിയ രക്ഷിതാക്കളുടെ സന്തോഷവും പറഞ്ഞറിയിക്കാനാവില്ല. തങ്ങളുടെ കുറ്റംകൊണ്ടല്ലാതെ ഇന്നലെവരെ ഭിന്നശേഷിക്കാരെന്ന ലേബലില്‍ മാറ്റിനിര്‍ത്തപ്പെട്ടിരുന്ന തങ്ങളുടെ മക്കള്‍ പരിമിതികളെയും പ്രതിസന്ധികളെയും മറികടന്ന് ജീവിതത്തിന്റെ പച്ചത്തുരുത്തിലെത്താന് കഴിഞ്ഞതാണ് അവരുടെ കണ്ണുകളിലെ തിളക്കത്തിനു കാരണം. ചെറിയനാട് പഞ്ചായത്തിലെ കടയിക്കാട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഗുഡ് എര്‍ത്ത് ട്രസ്റ്റിന്റെ കീഴിലുള്ള മാത്തുണ്ണി മാത്യൂസ് ട്രെയിനിംഗ് സെന്റര്‍ നടപ്പിലാക്കിയ വിളവ് -2023 സമ്മിശ്ര…
Read More