കുമരകം: അന്തരീക്ഷ താപനിലയിലുള്ള വ്യതിയാനം നാനാവിധ കൃഷികളെ ബാധിക്കാൻ സാധ്യത ഏറെയാണെന്നും കർഷകർ ജാഗ്രത പാലിക്കണമെന്നും കൃഷി വിജ്ഞാനകേന്ദ്രം അറിയിച്ചു. നെല്ല്, വാഴ, തെങ്ങ്, പച്ചക്കറി തുടങ്ങി എല്ലാ കൃഷികൾക്കും നിലവിലെ കൂടിയ താപം ദോഷം ചെയ്യുമെന്നും അതിനാൽ താഴെ പറയുന്ന മുൻകരുതലുകൾ സ്വീകരിക്കണമെന്നുമാണ് മുന്നറിയിപ്പ്. വേനൽക്കാല മുന്നറിയിപ്പുകൾചുടുകൂടിയ കാലാവസ്ഥയിൽ ആവശ്യാനുസരണം വൈകുന്നേരങ്ങളിൽ ജലസേചനം നൽകുക. മണ്ണിലെ ജലാംശം നഷ്ടപ്പെടാതിരിക്കാൻ ലഭ്യമായ ജൈവ വസ്തുക്കൾക്കൊണ്ട് പുതയിടുക.വിളകൾക്ക് സൂര്യാഘാതം ഏൽക്കാതിരിക്കാൻ തണൽ നൽകുക. ചൂടു കൂടിയ ഈ സാഹചര്യത്തിൽ മണ്ണ് അധികം ഇളക്കാതിരിക്കുക. വൃക്ഷങ്ങളിൽ സൂര്യാഘാതം ഏൽക്കാതിരിക്കാൻ കട മുതൽ കവര വരെ കുമ്മായം പൂശുക. തീ പടരാനുള്ള സാധ്യത ഉള്ളതിനാൽ കരിയില കത്തിക്കാതിരിക്കുക. പറമ്പിൽ ഫയർ ബെൽറ്റ് നിർമിക്കുക. കീടങ്ങളുടെആക്രമണം കൂടുന്നുപച്ചക്കറി വിളകളിൽ നീരൂറ്റിക്കുടിക്കുന്ന കീടങ്ങളുടെ ആക്രമണം കൂടുന്നതായി കാണപ്പെടുന്നു. ഉദാഹരണത്തിന് മണ്ഡരി, ഇലപ്പേൻ, മുഞ്ഞ, വെള്ളീച്ച…
Read MoreCategory: Agriculture
ഉള്ളത് രണ്ടര ഏക്കര്‍; കൃഷി ചെയ്യുന്നത് 17 ഇനങ്ങള്‍; പ്രതിസന്ധികളെ മറികടന്നുള്ള മൂവർ സംഘത്തിന്റെ കൃഷി ജീവിതത്തിന് 12 വയസ്…
പൂച്ചാക്കല്‍: മണ്ണിനെ മാറോട്ചേര്ത്ത് മനസ് ഏകാഗ്രമാക്കി ഏതു സമയവും കൃഷി എന്ന വിചാരം മാത്രം. അതെത്ര ചെയ്താലും മതിവരില്ല. പ്രതിസന്ധികളെ മറികടന്ന് 12 വര്‍ഷമായി കൃഷി ജീവിതവുമായി മുന്നോട്ടുപോകുകയാണ് പാണാവള്ളി പഞ്ചായത്ത് പതിനഞ്ചാം വാര്‍ഡില്‍ ഗൗരിശങ്കരം വീട്ടില്‍ സാബു, കണ്ടനാട്ടുവെളിയില് രാമചന്ദ്രന്, പാപ്പച്ചന് കൈറ്റാത്ത് എന്നീ മൂവര്‍ സംഘം. വ്യത്യസ്ത ഇനം കൃഷികളാണ് ഇവര്‍ ചെയ്യുന്നത്. രണ്ടര ഏക്കര്‍ സ്ഥലത്ത് പതിനേഴില്‍പ്പരം കൃഷികള്‍ ഇവിടെയുണ്ട്. പൊട്ടുവെള്ളരി, ഷമാം, പയര്‍, വെണ്ട, പീച്ചില്‍ പയര്‍, പാവല്‍, നീളന്‍ പയര്‍, കുക്കുമ്പര്‍, ചീര അങ്ങനെ നീളുന്നു കൃഷി ഇനങ്ങള്‍. ജൈവ കൃഷിരീതിയാണ് അവലംബിക്കുന്നത്. സ്വന്തമായി നിര്‍മിച്ച ട്രൈക്കോ ഡെര്‍മ സമ്പൂഷ്ടീകരിച്ച ചാണകമാണ് ഉപയോക്കിക്കുന്നത്. അതിനാല്‍ രോഗങ്ങളെ തടയാനും ഉത്പാദനം വര്‍ധിപ്പിക്കാനും സാധിക്കുന്നു. അഞ്ചു മുതല്‍ 10 കിലോ വരെ നീളന്‍ പയര്‍ ഒരു ദിവസം ലഭിക്കും. വെണ്ട, തക്കാളി അഞ്ചു…
Read Moreകര്‍ഷകര്‍ക്കു വിനയായി വരിനെല്ല്; നാട്ടുകാരെ കിട്ടാനില്ല, പൊരിവെയിലിൽ പണിയെടുക്കാൻ ഇതര സംസ്ഥാനക്കാർ
മാന്നാര്‍: ഞാറുകള്ക്കൊപ്പം വളര്‍ന്നുവരുന്ന വരിനെല്ല് കര്‍ഷകര്‍ക്ക് ഭീഷണിയാകുന്നു. ചെന്നിത്തല എട്ടാം ബ്ലോക്കു പാടശേഖരത്തിലാണ് വ്യാപകമായി വരിനെല്ലു കിളിര്ത്തിരിക്കുന്നത്. വളര്‍ന്നുവരുന്ന നെല്ലുകളെക്കാള് കൂടുതലായി വരിനെല്ലുകളാണു ള്ളത്. മാന്നാര്‍, ചെന്നിത്തല പാടശേഖരങ്ങളിലെ വേനല്കൃഷിക്കു വരിനെല്ല് ഉയര്‍ത്തുന്ന ഭീഷണി ഏറെയാന്ന്. ഒന്നരമാസം മുന്‍പ് വിതച്ച ചെന്നിത്തല എട്ടാം ബ്ലോക്കു പാടശേഖരത്തിലാണ് വ്യാപകമായി വരിനെല്ലു കിളിര്ത്തിരിക്കുന്നത്. 50 ദിവസം പ്രായമായ നെല്ച്ചെടിയെക്കാള് വളര്ന്നുനില്ക്കുന്ന വരിനെല്ല് കണ്ടുപിടിക്കാന്‍ എളുപ്പമാണ്. ഇവ വളര്‍ന്നു വലുതാകുന്നതിനു മുന്‍പ് ഇവിടെ നിന്നു പറിച്ചുമാറ്റാനുള്ള ശ്രമമാണ് കര്‍ഷകര്‍ നടത്തിവരുന്നത്. ഇത്തവണ നിരവധി പ്രതിസന്ധികള്‍ മറികടന്നാണ് കര്‍ഷകര്‍ കൃഷിയിറക്കിയത്. വലിയ തുക ചെലവഴിച്ചാണ് കൃഷിയിറക്കിയത്. അതിനിടയില്‍ വരിനെല്ലിന്റെ ഭീഷണി കൂലിച്ചെലവ് വര്‍ധിപ്പിക്കും. 1000 രൂപ ദിവസക്കൂലി നല്കി ഇതരസംസ്ഥാന തൊഴിലാളികളെ നിര്‍ത്തിയാണ് വരിനെല്ലുചെടി പറിച്ചുകളയുന്നത്. ഇവ കന്നുകാലികള്‍ക്കുള്ള തീറ്റയായും ചിലര്‍ ഉപയോഗിക്കുന്നു.താമസിച്ച് കൃഷിയിറക്കിയ ചെന്നിത്തല, മാന്നാര്‍ പാടശേഖരങ്ങളിലും വരിനെല്ലു കിളിര്‍ത്തു നില്‍ക്കുന്നുണ്ടെങ്കിലും…
Read Moreമികച്ച ക്ഷീരകർഷകൻ മാത്രമല്ല, മികച്ച ക്ഷീര സഹകാരിയും; സർക്കാരിന്റെ രണ്ട് അവാർഡുകൾ സ്വന്തമാക്കി ഷൈൻ
തൊടുപുഴ: സംസ്ഥാനത്തെ മികച്ച ക്ഷീര കർഷകനുള്ള പുരസ്കാരത്തിനു പിന്നാലെ സംസ്ഥാന ക്ഷീരസഹകാരി അവാർഡും കെ.ബി.ഷൈനിന്. അണക്കരയിൽ സംഘടിപ്പിക്കുന്ന സംസ്ഥാന ക്ഷീരകർഷക സംഗമത്തോടനുബന്ധിച്ചാണ് ഉടുന്പന്നൂർ കുറുമുള്ളാനിയിൽ ഷൈനിനെ തേടി സംസ്ഥാന പുരസ്കാരമെത്തിയത്. മന്ത്രി ജെ.ചിഞ്ചുറാണി തിരുവനന്തപുരത്താണ് അവാർഡ് പ്രഖാപിച്ചത്. ഈ സാന്പത്തിക വർഷം മിൽമയ്ക്ക് ഏറ്റവും കൂടുതൽ പാൽ നൽകിയ കർഷകനെന്ന നിലയ്ക്കാണ് പുരസ്കാരം. സംസ്ഥാന ക്ഷീരവികസനവകുപ്പ് നൽകുന്ന ഏറ്റവും വലിയ ബഹുമതിയാണ് ഇത്. അണക്കരയിൽ നടത്തുന്ന സംസ്ഥാന ക്ഷീരസംഗമത്തോടനുബന്ധിച്ച് കാഷ് അവാർഡും പ്രശസ്തി പത്രവും നൽകും. ഈ സാന്പത്തിക വർഷത്തിൽ 7,20,312.4 ലിറ്റർ പാലാണ് ഇളംദേശം ബ്ലോക്കിലെ അമയപ്ര ക്ഷീരസംഘത്തിൽ അളന്നത്. പ്രതിദിനം 2100 ലിറ്റർ പാൽ അളക്കുന്നുണ്ട്. നിലവിൽ 230 കറവപ്പശുക്കളും 55 കിടാരികളും രണ്ട് കന്നുക്കുട്ടികളും രണ്ട് എരുമകളും ഈ യുവകർഷകന്റെ ഡയറിഫാമിലുണ്ട്. പ്രതിദിനം 2600 ലിറ്റർ പാൽ ഇദ്ദേഹം ഫാമിൽ നിന്നും ഉത്പാദിപ്പിക്കുന്നുണ്ട്.…
Read Moreആഘോഷമാക്കാം കൊക്കോ ഡേ ; കൂടുതലറിയാം തൃശൂരിലെ കൊക്കോ ഗവേഷണ കേന്ദ്രത്തെ
തൃശൂർ : ആഘോഷമായി കൊണ്ടാടാനൊരുങ്ങുകയാണ് 19ന് കൊക്കോ ഡേ. കൊക്കോ എന്ന കാർഷികവിളയെ കുറിച്ച് പഠിക്കുകയും ഗവേഷണ നിരീക്ഷണങ്ങൾ നടത്തുകയും ചെയ്യുന്ന തൃശൂരിലെ കൊക്കോ ഗവേഷണ കേന്ദ്രം വികസനമുന്നേറ്റത്തിന്റെ പുതിയ വഴിയിലൂടെ യാത്ര തുടരുകയാണ്. കൊക്കോ കൃഷി നേരിടുന്ന പുതിയ കാലാവസ്ഥ പ്രശ്നങ്ങളെയടക്കം തരണം ചെയ്യാനുള്ള പുതിയ ഗവേഷണങ്ങളും വെള്ളാനിക്കരയിൽ നടക്കുന്പോൾ ഇന്ത്യൻ കൊക്കോ വിപണിയുടെ ശ്രദ്ധ ഇവിടേക്കാണ് പതിയുന്നത്.1970ൽ ലോക ബാങ്കിന്റെ സാന്പത്തിക സഹായത്തോടുകൂടി ആരംഭിച്ച കൊക്കൊ ഗവേഷണ പദ്ധതി 1987 മുതൽ കാഡ്ബറി (മൊണ്ടലിസ്) യുമായുള്ള സഹകരണ പദ്ധതിയായി മാറി. കഴിഞ്ഞ 36 വർഷമായി ഈ ഗവേഷണം നല്ല രീതിയിൽ നടന്നു വരികയും ചെയുന്നു. ഇന്ത്യയിൽ പബ്ലിക് പ്രൈവറ്റ് സഹകരണത്തിൽ ഇത്രയും ദീർഘമായ ഒരു പദ്ധതി വേറെ ഇല്ല. 23 രാജ്യങ്ങളിൽ നിന്നുള്ള കൊക്കൊ ഇനങ്ങൾ ഉൾപ്പെടെ ഏഷ്യയിലെ ഏറ്റവും വലിയ ജനിതക ശേഖരം…
Read Moreകർഷകർക്ക് ഒരു ആശ്വാസ വാർത്ത; ഓരുവെള്ളത്തില്നിന്നു നെല്‍ച്ചെടികളെ സംരക്ഷിക്കാന്‍ പുതുമാര്‍ഗവുമായി എസ്ഡി കോളജ്
ആലപ്പുഴ: കുട്ടനാട്ടിലെ നെല്‍കൃഷി നേരിടുന്ന പ്രധാന വെല്ലുവിളിയായാണ് ഓരുവെള്ളത്തിന്റെ കടന്നുകയറ്റം. ഈ പ്രശ്നത്തില്‍നിന്നു കര്‍ഷകരെ രക്ഷിക്കാന്‍ ഗവേഷണഫലവുമായി ആലപ്പുഴ എസ് ഡി കോളജ് രംഗത്തെത്തി. ഉപ്പിന്റെ സാന്നിധ്യത്തെ പ്രതിരോധിച്ചുവളരാന്കഴിയുന്ന നെല്ലിനമാണ് പൊക്കാളി. ഈ നെല്ലിനം വളരുന്ന പാടശേഖരത്തെ മണ്ണില്‍നിന്നു കണ്ടെത്തിയ ബാക്ടീരിയയെ ഉപയോഗിച്ചുള്ള പരീക്ഷണമാണ് വിജയകരമായി കോളജ് പൂര്‍ത്തിയാക്കിയത്. കോളജിലെ ബോട്ടണിവിഭാഗം ഗവേഷകയായ ടി.എസ്. രേഷ്മയും വകുപ്പ് മേധാവി സി. ദിലീപും ചേര്‍ന്നാണ് പരീക്ഷണം വിയകരമായി പൂര്‍ത്തീകരിച്ചത്. ജേണല്‍ ഓഫ് അഗ്രോണമി ആന്‍ഡ് ക്രോപ് സയന്‍സ് എന്ന മാസികയില്‍ ഗവേഷണഫലം പ്രസിദ്ധീകരിച്ചിട്ടുണ്ട്. സ്യൂഡോമൊണാസ് തായ്വാനെന്സിസ് എന്ന ഈ ബാക്ടീരിയ ഉപയോഗിച്ചു നെല്‍ച്ചെടികളില്‍ ലവണത്തിനെതിരായ ആര്‍ജിതപ്രതിരോധശേഷി ലഭ്യമാക്കുന്നതാണ് പരീക്ഷണം. കേരളത്തില്‍ പൊക്കാളി കൃഷി ചെയ്യുന്ന പാടത്തുനിന്ന് ഈ ഇനം ബാക്ടീരിയയെ കണ്ടെത്തുന്നതും ആദ്യമാണെന്ന് ഗവേഷകര്‍ പറഞ്ഞു.
Read Moreഇസ്രയേലിലെ കൃഷിരീതി പഠിച്ചു; ചേർത്തലയിൽ ഒന്നരയേക്കറിൽ ഹൈടെക് കൃഷിയുമായി വയോധിക ദമ്പതികൾ
ചേർത്തല: ഒന്നര ഏക്കർ സ്ഥലത്ത് ഹൈടെക് രീതിയിൽ കൃഷി തുടങ്ങി വയോധികരായ ദമ്പതികൾ. നഗരസഭ 24-ാം വാർഡിൽ ഗിരിജാലയത്തിൽ ഇ.കെ. തമ്പി (73), ഭാര്യ ഗിരിജ (67) എന്നിവരാണ് ഇസ്രായേൽ രീതിയിൽ കൃഷി തുടങ്ങിയത്. കൃഷിമന്ത്രിക്കൊപ്പം ഇസ്രായേൽ സന്ദർശിച്ച കർഷകനായ അരീപ്പറമ്പ് വലിയവീട്ടിൽ വി.എസ്. ബൈജുവിന്റെ നേതൃത്വത്തിലാണ് കൃഷിയിടം ഒരുക്കിയത്. 700 മീറ്ററോളം കളപിടിക്കാത്ത മൾട്ടി ഷീറ്റ് വിരിച്ചു. സ്വിച്ച് ഇട്ടാൽ ചുവട്ടിൽ വെള്ളവും വളവും എത്തും. ചെറുധാന്യങ്ങൾ ഉൾപ്പെടെ ചീര, പച്ചമുളക്, തക്കാളി, വെണ്ട, പയർ എന്നിവയുടെ ഹൈബ്രിഡ് വിത്തുകളാണ് ഉപയോഗിച്ചിരിക്കുന്നത്. വർഷങ്ങളായി പരമ്പരാഗതരീതിയിൽ കൃഷിചെയ്യുന്ന തമ്പിയും ഭാര്യ ഗിരിജയും മരച്ചീനിയിലും ചേനയിലും വലിയ വിളവുകൾ നേടി നവമാധ്യമങ്ങളിലും ശ്രദ്ധപിടിച്ചുപറ്റീട്ടുണ്ട്. മൂന്നുമാസത്തിനുള്ളിൽ ചീര ഉൾപ്പെടെ ഉള്ള എല്ലാ കൃഷിയുടെയും വിളവെടുക്കാൻ പറ്റുമെന്നും പ്രായമായവർക്കും ശാരീരിക അധ്വാനം കൂടാതെ അനായാസം കൃഷി ചെയ്യാമെന്ന് തെളിയിക്കുകയാണെന്നും കൃഷി പ്രമോട്ടർ…
Read Moreകാട്ടുപന്നികളെ തുരത്താൻ കരിമഞ്ഞൾ വേലി; പ്രതിരോധത്തോടൊപ്പം വരുമാനവും
പത്തനംതിട്ട: കാട്ടുപന്നികളുടെ ശല്യം കാരണം ബുദ്ധിമുട്ടിലായ കർഷകർക്ക് കരിമഞ്ഞൾ ആശ്വാസമാകുന്നു.കരിമഞ്ഞൾ കാട്ടുപന്നികൾക്ക് പ്രതിരോധം തീർക്കുമെന്ന് മുന്‍പ് വയനാട്ടിലെ കർഷകർ പരീക്ഷിച്ചു കണ്ടെത്തിയിരുന്നു. ഇത് പത്തനംതിട്ട ജില്ലയിലെ പല കൃഷിയിടങ്ങളിലേക്കു വ്യാപിപ്പിക്കാനുള്ള ഒരുക്കത്തിലാണ് കർഷകർ. കരിമഞ്ഞളിൽനിന്നുള്ള രൂക്ഷഗന്ധമാണ് പന്നിയെ അകറ്റുന്നത്. കൃഷിയിടത്തിലേക്ക് പ്രവേശിക്കുന്ന പന്നി മഞ്ഞൾ തുരക്കാൻ ശ്രമിക്കുന്നതോടെ ഇതിന്റെ ഗന്ധം അടിക്കുകയും ഓടിമാറുകയും ചെയ്യും. കർപ്പൂരത്തിന്റെ സമാനമായ ഗന്ധമാണ് കരിമഞ്ഞളിൽനിന്നുണ്ടാകുന്നത്. കരിമഞ്ഞളിന്റെ പ്രതിരോധ സാധ്യത തിരിച്ചറിഞ്ഞ് പത്തനംതിട്ട ജില്ലയിൽ ആനിക്കാട്, വാര്യാപുരം ഭാഗങ്ങളിൽ പലരും ഇതു കൃഷി ചെയ്തു തുടങ്ങി.പ്രതിരോധത്തോടൊപ്പം കരിമഞ്ഞൾ കൃഷി വരുമാനമാർഗവുമാണെന്ന് ഇതുമായി ബന്ധപ്പെട്ടവർ പറയുന്നു. ലാഭകരംകരിമഞ്ഞൾ ആയുർവേദ മരുന്നായതിനാൽ ഇവയ്ക്ക് വിപണിയിൽ മെച്ചപ്പെട്ട വിലയുണ്ട്. കരിമഞ്ഞളിന് കാൻസർ പ്രതിരോധം അടക്കം ഔഷധഗുണമുളളത് മെഡിക്കൽ ലോകം തിരിച്ചറിഞ്ഞതാണ്. വിദേശത്തേക്ക് കയറ്റുമതി ചെയ്യുന്ന ഇനം മഞ്ഞളാണിത്. വിളവെടുക്കുന്ന മഞ്ഞൾ ഉണക്കി പൊടിച്ച് നൽകിയാൽ മെച്ചപ്പെട്ട വില…
Read Moreആടുവിളന്താൻകുടിയിൽ റാഗി കൃഷിയിൽ നൂറുമേനി
രാജകുമാരി: അന്യംനിന്നുപോയ റാഗി കൃഷിയിലൂടെ മൂന്നു വർഷമായി നൂറുമേനി വിളവ് കൊയ്യുകയാണ് ശാന്തൻപാറ ആടുവിളന്താൻ കുടിയിലെ ഗോത്ര വിഭാഗം കർഷകർ. പത്ത് ഏക്കറിലാണ് ഇവിടെ റാഗികൃഷി ചെയ്തു വരുന്നത്. തരിശായി കിടന്ന ആടുവിളന്താൻ മലനിരകളിലെ റാഗി കൃഷി നയനമനോഹര കാഴ്ചകളാണ് ഇവിടെയെത്തുന്നവർക്ക് സമ്മാനിക്കുന്നത്. സംസ്ഥാനത്തിന്റെ അതിർത്തി പ്രദേശമായ ബോഡിമെട്ടിൽ ദേശിയ ഉദ്യാനമായ മതികെട്ടാൻ ചോലയുടെ താഴ്വരയിൽ ആട് വിളന്താൻ മലനിരകളിലായി വ്യാപിച്ചു കിടക്കുകയാണ് റാഗി കൃഷി. കുടിയിലെ മുതുവാൻ ആദിവാസി സമുദായമാണ് മലനിരകളിൽ പത്ത് ഏക്കറിൽ അധികം വരുന്ന സ്ഥലത്ത് പരന്പരാഗത രീതിയിലൂടെ റാഗി കൃഷി ചെയ്തുവരുന്നത്. ഗോത്രസമൂഹത്തിന്റെ പ്രധാന ഭക്ഷ്യോത്പന്നങ്ങളിൽ ഒന്നാണ് റാഗി. എസ്.പി. വെങ്കിടാചലത്തിന്റെ നേതൃത്വത്തിൽ പതിനഞ്ചോളം കർഷകരുടെ കൂട്ടായ പ്രവർത്തനത്തിലൂടെയാണ് അന്യം നിന്നുപോയ റാഗി കൃഷിക്ക് വീണ്ടും പുനർജീവൻ നൽകിയത്. നീലവാണി, ചൂണ്ടക്കണ്ണി, ഉപ്പ്മെല്ലിച്ചി, പച്ചമുട്ടി,ചങ്ങല തുടങ്ങിയ വിത്തിനങ്ങളാണ് ഇവിടെ സംരക്ഷിച്ച് കൃഷിചെയ്തുവരുന്നത്.…
Read Moreമാങ്ങയും തേങ്ങയും ചക്കയും കുറയും; കേരള വിഭവങ്ങള്‍ക്ക് ഇനി ക്ഷാമകാലം
കോട്ടയം: മഴ നീളുകയും മഞ്ഞു മായുകയും ചെയ്തതോടെ പ്ലാവും മാവും തെങ്ങും കശുമാവുമൊക്കെ ചതിക്കുമെന്ന് കാര്‍ഷിക വിദഗ്ധര്‍. പതിവുപോലെ നവംബറില്‍ ചക്ക വിരിഞ്ഞില്ല. ഡിസംബറില്‍ മാവു പൂത്തില്ല. വൈകി പൂവിട്ട് ഫലം ചൂടിയാല്തന്നെ നിറത്തിലും മണത്തിലും ഗുണത്തിലും വലിപ്പത്തിലുമൊക്കെ വ്യതിയാനമുണ്ടാകുമെന്ന് പ്രമുഖ കാര്‍ഷിക ഗവേഷകന് ഡോ.കെ.ജി. പത്മകുമാര്‍ പറഞ്ഞു. ജലസാമീപ്യമുള്ള കുട്ടനാട്ടില്‍ മാത്രമാണ് ഈ സീസണില്‍ മാവു പൂത്തു തുടങ്ങിയത്. കിഴക്കന്‍മേഖലയില്‍ പൂവിട്ടില്ലെന്നു മാത്രമല്ല ഇലകള്‍ തളിര്‍ക്കുകയും ചെയ്തു. നാട്ടുമാവുകളില്‍ നിന്ന് കണ്ണിമാങ്ങയും പ്രതീക്ഷ വേണ്ട. ഡിസംബര്‍ 20 വരെ മഴ തുടര്‍ന്നതിനാല്‍ മണ്ണില്‍ ഇപ്പോഴും ഈര്‍പ്പമുണ്ട്. ജലാംശം വറ്റി മണ്ണ് ഉണങ്ങി പ്രഭാതങ്ങളില്‍ മഞ്ഞ് പെയ്യുകയും ചെയ്യുന്ന അന്തരീക്ഷത്തിലാണ് ചക്ക വിരിയുക. ജനുവരിയില്‍ വൈകി ചക്ക വിരിഞ്ഞാല്തന്നെ ഫല സാധ്യത കുറയുമെന്ന് പത്മകുമാര്‍ കൂട്ടിച്ചേര്‍ത്തു. തെങ്ങിലും കശുമാവിലും മുരിങ്ങ പോലുള്ള സസ്യങ്ങളിലും പൂവും കായും കുറയാം.…
Read More