കോട്ടയം: നെല്ലിന്റെ നേട്ടം തൊഴിലാളികള്‍ക്കും ഇടനിലക്കാര്‍ക്കും യന്ത്രം ഉടമകള്‍ക്കും. നെല്ലിന് ചുമട്ടുകൂലി ക്വിന്റലിന് 170 രൂപയാണ്. സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് കൈകാര്യച്ചെലവായി നല്‍കുന്നത് കിലോയ്ക്ക് 12 പൈസ. ദിവസം 3500 രൂപവരെ ചുമട്ടുകൂലി ലഭിക്കുന്ന തൊഴിലാളികളുണ്ട്. സീസണില്‍ മാസം ഒരു ലക്ഷത്തിലേറെ രൂപ തൊഴിലാളിക്കു ലഭിക്കുമ്പോള്‍ കര്‍ഷകര്‍ക്ക് കടവും നഷ്ടവും. സംഭരണം തുടങ്ങിയതുമുതലുള്ള നിരക്ക് ഇതാണ്. നിലവില്‍ ഒരു കിലോ നെല്ലിന് വില 28.20 രൂപയാണ്. സപ്ലൈകോ സംഭരിച്ച പുഞ്ച നെല്ലിന് നയാ പൈസ ലഭിക്കാതെ കര്‍ഷകര്‍ നെട്ടോട്ടമോടുകയാണ്. കഴിഞ്ഞ വിരിപ്പ് നെല്ലിന്റെവരെ പണം ലഭിക്കാത്ത കര്‍ഷകരും ഏറെയാണ്. വേനലില്‍ പതിരിന്റെ പേരില്‍ ക്വിന്റലിന് രണ്ടു കിലോയും മഴ പെയ്താല്‍ ഈര്‍പ്പത്തിന്റെ പേരില്‍ അഞ്ചു കിലോവരെയും തള്ളുക പതിവാണ്. നിലവില്‍ 16 മില്ലുകാരാണ് സപ്ലൈകോയില്‍ നിന്ന് നെല്ല് സംഭരിച്ചുകൊണ്ടിരിക്കുന്നത്. വേനല്‍മഴ ശക്തമാകുന്നതിനു മുന്‍പ് നെല്ല് സംഭരണം പൂര്‍ത്തിയാക്കണമെന്നും ബാങ്ക്…
Read MoreCategory: Agriculture
വേനൽച്ചൂടിൽ വെറ്റില മുരടിച്ച് ഉപയോഗശൂന്യമായി; ഒരു മഴയ്ക്കായി കാത്ത് വെറ്റില കർഷകർ
പൂച്ചാക്കല്‍: വെറ്റിലക്കൃഷി ചെയ്യുന്ന കര്‍ഷകര്‍ ദുരിതത്തിൽ. വേനല്‍ച്ചൂട് വര്‍ധിച്ചതോടെ വെറ്റില മുരടിക്കുകയും വലിപ്പം കുറഞ്ഞ് ഉപയോഗിക്കാന്‍ പറ്റാത്ത സ്ഥിതിയിലുമാണ്. ഒരുദിവസം 100 കെട്ട് വെറ്റിലവരെ കടകളില്‍ കൊടുത്തിരുന്ന സ്ഥാനത്ത് ഇന്ന് ഇരുപതും മുപ്പതും കെട്ടുകളാണ് വില്ക്കാന് പറ്റുന്നത്. ഒരു കെട്ടില്‍ നല്ല വലുപ്പമുള്ള വെറ്റിലയാണെങ്കില്‍ ഇരുപത്തഞ്ചും മുപ്പതും വെറ്റില മതിയായിരുന്ന സ്ഥാനത്ത് മുരടിച്ച് ചെറുതായതിനാല്‍ 50 വെറ്റിലയോളം വെക്കണം. 70 വെറ്റില അടങ്ങിയ ഒരു കെട്ടിന് 100 രൂപ മുതല്‍ 200 രൂപ വരെ ലഭിച്ചിരുന്ന സ്ഥാനത്ത് 30-40 രൂപയാണ് ലഭിക്കുന്നത്. വരുമാനം കുത്തനെ കുറഞ്ഞതിനാല്‍ ജീവിതം വഴിമുട്ടിയതായി വെറ്റില കര്‍ഷകനായ പാണാവള്ളി പഞ്ചായത്തില്‍ പതിനഞ്ചാം വാര്‍ഡില്‍ ഗൗരിശങ്കരം വീട്ടില്‍ ഡി. സാമ്പു പറയുന്നു. വെറ്റില കൃഷിയെ ആശ്രയിച്ച് ജീവിക്കുന്ന മുഴുവന്‍ കര്‍ഷകരുടെയും സ്ഥിതി സമാനമാണ്. വേനല്‍മഴ ലഭിച്ചാല്‍ മാത്രമേ ഇതിന് ഒരു പരിഹാരം ഉണ്ടാകൂ. കൂടാതെ…
Read Moreപാലാക്കാര്‍ക്ക് ഇനി തണ്ണീര്‍മത്തന്‍ ദിനങ്ങള്‍; അജിത്തിനു കൃഷിയിടത്തില്‍ നൂറുമേനി
കോട്ടയം: പാലായിലും തണ്ണിമത്തനോ… ആദ്യം എല്ലാവരും അതിശയിച്ചു. ഒന്നും രണ്ടും കിലോയല്ല പതിനായിരം കിലോ തണ്ണിമത്തനാണ് മീനച്ചില്‍ നദീതീരത്ത് വിളഞ്ഞു പാകമായി നില്‍ക്കുന്നത്. പാലാ വെള്ളിയേപ്പള്ളി കൊഴിഞ്ഞൂര്ത്താഴെ എസ്. അജിത്തിന് ഇപ്പോള്‍ തണ്ണീര്‍മത്തന്‍ ദിനങ്ങളാണ്. അയല്‍ സംസ്ഥാനങ്ങളിലും ശൈത്യമേഖലയിലും മാത്രം കൃഷി ചെയ്തിരുന്ന തണ്ണിമത്തന് കൃഷിയില്‍ അജിത്ത് നൂറുമേനി വിളവാണ് നേടിയിരിക്കുന്നത്. ആറായിരം കിലോ തണ്ണിമത്തന് ഇതിനോടകം വിളവെടുത്തു കഴിഞ്ഞു. ഇനി ഒരു 10,000 കിലോ വിളവെടുക്കാന്‍ പാകമായി നില്ക്കുന്നു. പച്ചക്കറിക്കൃഷിക്കൊപ്പം ഒരു പരീക്ഷണമെന്ന നിലയില്‍ അജിത്ത് തണ്ണിമത്തന് കൃഷി ആരംഭിക്കുകയായിരുന്നു. ആദ്യം 50 സെന്റില്‍ 1500 വിത്തുകളാണ് നട്ടത്. 8000 കിലോ വിളവാണ് അജിത്തിനു നേടാനായത്. പിന്നീട് കൃഷി വ്യാപിപ്പിച്ചു. ഇപ്പോള്‍ രണ്ടരയേക്കര്‍ സ്ഥലത്താണ് കൃഷി. വിത്തിട്ട് മുളച്ചാല്‍ രണ്ടര മാസം കഴിഞ്ഞാല്‍ വിളവാകും. ആവശ്യക്കാര്‍ക്ക് നേരിട്ടുള്ള വില്പനയാണ്. സ്വന്തമായുള്ള അവാനി എന്ന പേരിലുള്ള ഫാമിന്റെ…
Read Moreഇടവേളകളിലെ ആനന്ദം… ടെറസിലെ ചീരക്കൃഷിയില്‍ വിജയം നേടി അനില്‍കുമാർ
മാന്നാര്‍: കൃഷിയില്‍ ഉയരങ്ങള്‍ കീഴടക്കിയിരിക്കുകയാണ് അനില്‍കുമാര്‍. മണ്ണില്‍ മാത്രമല്ല ബഹുനില കെട്ടിടത്തിനു മുകളിലും കൃഷി നടത്താമെന്ന് തെളിയിച്ചിരിക്കുകയാണ് അനില്‍. പരുമല അഖിലാ ഭവനത്തില്‍ അനില്‍കുമാറാ(57) ണ് വിസ്തൃതമായി കടയുടെ ടെറസില്‍ ചീരക്കൃഷിയിലൂടെ വിപ്ലവം സൃഷ്ടിച്ചിരിക്കുന്നത്. കായംകുളം-തിരുവല്ല സംസ്ഥാനപാതയില്‍ മാന്നാര്‍ ടൗണിന്റെ നടുവിലെ ബഹുനില കെട്ടിടത്തിനു മുകളിലാണ് ചീരക്കൃഷി നടത്തി വിജയം കൊയ്തത്.മാന്നാര്‍ കുരട്ടിശേരിയിലമ്മ ഭഗവതി ക്ഷേത്രത്തിനു സമീപത്തെ ലക്ഷ്മി മെറ്റല്‍സ് എന്ന സ്ഥാപനത്തിലെ ജീവനക്കാരനായ അനില്‍കുമാര്‍ സ്ഥാപനത്തിന്റെ മുകള്‍നിലയില്‍ ഗ്രോബാഗുകളിലാണ് ചീരക്കൃഷി ചെയ്ത് വിജയഗാഥ രചിച്ചത്. കടയിലെ ജോലിക്കിടയില്‍ കിട്ടുന്ന ഇടവേളകളാണ് കൃഷിക്കായി വിനിയോഗിച്ചത്. രാവിലെ കട തുറക്കുന്നതിനു മുമ്പുതന്നെ മുകളില്‍ കയറി ചീരയ്ക്ക് ആവശ്യമായ വെള്ളം ഏറെ പണിപ്പെട്ട് താഴെനിന്നു ബക്കറ്റുകളില്‍ മുകളിലേക്കെത്തിക്കും. കടയില്‍ തിരക്കില്ലാത്ത സമയങ്ങളിലും ഇടയ്ക്കിടെ തന്റെ കൃഷിയിടത്തില്‍ അനില്കുമാറെത്തും. ലക്ഷ്മി മെറ്റല്‍സ് ഉടമ സന്തോഷ് കുട്ടപ്പന് എല്ലാ പിന്തുണയും നല്കി അനിലിനൊപ്പമുണ്ട്.…
Read Moreചെങ്ങന്നൂര്‍ ഹാച്ചറിയില്‍ കോഴികള്‍ കൂൾ! വേനല്‍ പ്രതിരോധത്തിന് തണുത്ത വെള്ളവും മരുന്നും
ചെങ്ങന്നൂര്‍: കനത്തവേനല്ച്ചൂടില്നിന്ന് കോഴികള്‍ക്കും കുഞ്ഞുങ്ങള്‍ക്കും രക്ഷാകവചമൊരുക്കുകയാണ് ചെങ്ങന്നൂരിലെ സര്‍ക്കാര്‍ കോഴി വളര്‍ത്തല്‍ കേന്ദ്രം. താപനില ഉയര്‍ന്ന സാഹചര്യത്തില്‍ വൈറ്റമിന്‍ സി-മരുന്നുകളും ഫ്രീസറില്‍ വച്ചു തണുപ്പിച്ച വെള്ളവും നല്‍കിയാണ് കോഴികളെ കൂളാക്കുന്നത്. കൂടാതെ തൈര്, പപ്പായ എന്നിവയും കൊടുക്കുന്നുണ്ടെന്ന് ഹാച്ചറി അധികൃതര്‍ പറഞ്ഞു. 11,000 കോഴികള്‍ക്കും കുഞ്ഞുങ്ങള്‍ക്കുമാണ് ഇത്തരത്തില്‍ സംരക്ഷണം ഒരുക്കുന്നത്. കത്തുന്ന വേനല്‍ മുട്ടയുത്പാദനത്തെയും ബാധിച്ചു തുടങ്ങിയിരുന്നു. നിലവില്‍ പ്രതി മാസം 80,000 കുഞ്ഞുങ്ങളെയാണ് ഉത്പാദിപ്പിക്കുന്നത്. ഇവയെ വേനല്‍ച്ചൂടില്‍നിന്ന് സംരക്ഷിക്കുക വലിയ വെല്ലുവിളി തന്നെയാണെന്നാണ് അധികൃതര്‍ പറയുന്നത്. 500 ദിവസം വരെയാണ് മുട്ടയുത്പാദനത്തിനായി കോഴികളെ വളര്‍ത്തുന്നത്. അതുകഴിഞ്ഞാല്‍ ഇറച്ചിയാവശ്യത്തിനു വില്‍ക്കും. ലക്ഷ്യം ഒരുലക്ഷംനാടന്കോഴികളെ കൂടാതെ ഗ്രാമശ്രീ, കാവേരി തുടങ്ങിയ സങ്കരയിനങ്ങളെയും ഹാച്ചറിയില്‍ വളര്‍ത്തുന്നുണ്ട്. മാസം ഒരുലക്ഷം കോഴിക്കുഞ്ഞുങ്ങളെ ഉത്പാദിപ്പിക്കുകയാണ് ലക്ഷ്യം. നിലവില്‍ പ്രതിമാസം 80,000 കുഞ്ഞുങ്ങളെയാണ് ഉത്പാദിപ്പിക്കുന്നത്. പുതിയ ഷെഡുകള്‍, പുതിയ ഇന്‍ക്യു ബേറ്ററുകള്, ഫീഡ് ഫാമിന്റെ…
Read Moreവേനൽ കടുക്കുന്നു; കർഷകർ ജാഗ്രത പാലിക്കണമെന്ന് കൃഷി വിജ്ഞാനകേന്ദ്രം
കുമരകം: അന്തരീക്ഷ താപനിലയിലുള്ള വ്യതിയാനം നാനാവിധ കൃഷികളെ ബാധിക്കാൻ സാധ്യത ഏറെയാണെന്നും കർഷകർ ജാഗ്രത പാലിക്കണമെന്നും കൃഷി വിജ്ഞാനകേന്ദ്രം അറിയിച്ചു. നെല്ല്, വാഴ, തെങ്ങ്, പച്ചക്കറി തുടങ്ങി എല്ലാ കൃഷികൾക്കും നിലവിലെ കൂടിയ താപം ദോഷം ചെയ്യുമെന്നും അതിനാൽ താഴെ പറയുന്ന മുൻകരുതലുകൾ സ്വീകരിക്കണമെന്നുമാണ് മുന്നറിയിപ്പ്. വേനൽക്കാല മുന്നറിയിപ്പുകൾചുടുകൂടിയ കാലാവസ്ഥയിൽ ആവശ്യാനുസരണം വൈകുന്നേരങ്ങളിൽ ജലസേചനം നൽകുക. മണ്ണിലെ ജലാംശം നഷ്ടപ്പെടാതിരിക്കാൻ ലഭ്യമായ ജൈവ വസ്തുക്കൾക്കൊണ്ട് പുതയിടുക.വിളകൾക്ക് സൂര്യാഘാതം ഏൽക്കാതിരിക്കാൻ തണൽ നൽകുക. ചൂടു കൂടിയ ഈ സാഹചര്യത്തിൽ മണ്ണ് അധികം ഇളക്കാതിരിക്കുക. വൃക്ഷങ്ങളിൽ സൂര്യാഘാതം ഏൽക്കാതിരിക്കാൻ കട മുതൽ കവര വരെ കുമ്മായം പൂശുക. തീ പടരാനുള്ള സാധ്യത ഉള്ളതിനാൽ കരിയില കത്തിക്കാതിരിക്കുക. പറമ്പിൽ ഫയർ ബെൽറ്റ് നിർമിക്കുക. കീടങ്ങളുടെആക്രമണം കൂടുന്നുപച്ചക്കറി വിളകളിൽ നീരൂറ്റിക്കുടിക്കുന്ന കീടങ്ങളുടെ ആക്രമണം കൂടുന്നതായി കാണപ്പെടുന്നു. ഉദാഹരണത്തിന് മണ്ഡരി, ഇലപ്പേൻ, മുഞ്ഞ, വെള്ളീച്ച…
Read Moreഉള്ളത് രണ്ടര ഏക്കര്‍; കൃഷി ചെയ്യുന്നത് 17 ഇനങ്ങള്‍; പ്രതിസന്ധികളെ മറികടന്നുള്ള മൂവർ സംഘത്തിന്റെ കൃഷി ജീവിതത്തിന് 12 വയസ്…
പൂച്ചാക്കല്‍: മണ്ണിനെ മാറോട്ചേര്ത്ത് മനസ് ഏകാഗ്രമാക്കി ഏതു സമയവും കൃഷി എന്ന വിചാരം മാത്രം. അതെത്ര ചെയ്താലും മതിവരില്ല. പ്രതിസന്ധികളെ മറികടന്ന് 12 വര്‍ഷമായി കൃഷി ജീവിതവുമായി മുന്നോട്ടുപോകുകയാണ് പാണാവള്ളി പഞ്ചായത്ത് പതിനഞ്ചാം വാര്‍ഡില്‍ ഗൗരിശങ്കരം വീട്ടില്‍ സാബു, കണ്ടനാട്ടുവെളിയില് രാമചന്ദ്രന്, പാപ്പച്ചന് കൈറ്റാത്ത് എന്നീ മൂവര്‍ സംഘം. വ്യത്യസ്ത ഇനം കൃഷികളാണ് ഇവര്‍ ചെയ്യുന്നത്. രണ്ടര ഏക്കര്‍ സ്ഥലത്ത് പതിനേഴില്‍പ്പരം കൃഷികള്‍ ഇവിടെയുണ്ട്. പൊട്ടുവെള്ളരി, ഷമാം, പയര്‍, വെണ്ട, പീച്ചില്‍ പയര്‍, പാവല്‍, നീളന്‍ പയര്‍, കുക്കുമ്പര്‍, ചീര അങ്ങനെ നീളുന്നു കൃഷി ഇനങ്ങള്‍. ജൈവ കൃഷിരീതിയാണ് അവലംബിക്കുന്നത്. സ്വന്തമായി നിര്‍മിച്ച ട്രൈക്കോ ഡെര്‍മ സമ്പൂഷ്ടീകരിച്ച ചാണകമാണ് ഉപയോക്കിക്കുന്നത്. അതിനാല്‍ രോഗങ്ങളെ തടയാനും ഉത്പാദനം വര്‍ധിപ്പിക്കാനും സാധിക്കുന്നു. അഞ്ചു മുതല്‍ 10 കിലോ വരെ നീളന്‍ പയര്‍ ഒരു ദിവസം ലഭിക്കും. വെണ്ട, തക്കാളി അഞ്ചു…
Read Moreകര്‍ഷകര്‍ക്കു വിനയായി വരിനെല്ല്; നാട്ടുകാരെ കിട്ടാനില്ല, പൊരിവെയിലിൽ പണിയെടുക്കാൻ ഇതര സംസ്ഥാനക്കാർ
മാന്നാര്‍: ഞാറുകള്ക്കൊപ്പം വളര്‍ന്നുവരുന്ന വരിനെല്ല് കര്‍ഷകര്‍ക്ക് ഭീഷണിയാകുന്നു. ചെന്നിത്തല എട്ടാം ബ്ലോക്കു പാടശേഖരത്തിലാണ് വ്യാപകമായി വരിനെല്ലു കിളിര്ത്തിരിക്കുന്നത്. വളര്‍ന്നുവരുന്ന നെല്ലുകളെക്കാള് കൂടുതലായി വരിനെല്ലുകളാണു ള്ളത്. മാന്നാര്‍, ചെന്നിത്തല പാടശേഖരങ്ങളിലെ വേനല്കൃഷിക്കു വരിനെല്ല് ഉയര്‍ത്തുന്ന ഭീഷണി ഏറെയാന്ന്. ഒന്നരമാസം മുന്‍പ് വിതച്ച ചെന്നിത്തല എട്ടാം ബ്ലോക്കു പാടശേഖരത്തിലാണ് വ്യാപകമായി വരിനെല്ലു കിളിര്ത്തിരിക്കുന്നത്. 50 ദിവസം പ്രായമായ നെല്ച്ചെടിയെക്കാള് വളര്ന്നുനില്ക്കുന്ന വരിനെല്ല് കണ്ടുപിടിക്കാന്‍ എളുപ്പമാണ്. ഇവ വളര്‍ന്നു വലുതാകുന്നതിനു മുന്‍പ് ഇവിടെ നിന്നു പറിച്ചുമാറ്റാനുള്ള ശ്രമമാണ് കര്‍ഷകര്‍ നടത്തിവരുന്നത്. ഇത്തവണ നിരവധി പ്രതിസന്ധികള്‍ മറികടന്നാണ് കര്‍ഷകര്‍ കൃഷിയിറക്കിയത്. വലിയ തുക ചെലവഴിച്ചാണ് കൃഷിയിറക്കിയത്. അതിനിടയില്‍ വരിനെല്ലിന്റെ ഭീഷണി കൂലിച്ചെലവ് വര്‍ധിപ്പിക്കും. 1000 രൂപ ദിവസക്കൂലി നല്കി ഇതരസംസ്ഥാന തൊഴിലാളികളെ നിര്‍ത്തിയാണ് വരിനെല്ലുചെടി പറിച്ചുകളയുന്നത്. ഇവ കന്നുകാലികള്‍ക്കുള്ള തീറ്റയായും ചിലര്‍ ഉപയോഗിക്കുന്നു.താമസിച്ച് കൃഷിയിറക്കിയ ചെന്നിത്തല, മാന്നാര്‍ പാടശേഖരങ്ങളിലും വരിനെല്ലു കിളിര്‍ത്തു നില്‍ക്കുന്നുണ്ടെങ്കിലും…
Read Moreമികച്ച ക്ഷീരകർഷകൻ മാത്രമല്ല, മികച്ച ക്ഷീര സഹകാരിയും; സർക്കാരിന്റെ രണ്ട് അവാർഡുകൾ സ്വന്തമാക്കി ഷൈൻ
തൊടുപുഴ: സംസ്ഥാനത്തെ മികച്ച ക്ഷീര കർഷകനുള്ള പുരസ്കാരത്തിനു പിന്നാലെ സംസ്ഥാന ക്ഷീരസഹകാരി അവാർഡും കെ.ബി.ഷൈനിന്. അണക്കരയിൽ സംഘടിപ്പിക്കുന്ന സംസ്ഥാന ക്ഷീരകർഷക സംഗമത്തോടനുബന്ധിച്ചാണ് ഉടുന്പന്നൂർ കുറുമുള്ളാനിയിൽ ഷൈനിനെ തേടി സംസ്ഥാന പുരസ്കാരമെത്തിയത്. മന്ത്രി ജെ.ചിഞ്ചുറാണി തിരുവനന്തപുരത്താണ് അവാർഡ് പ്രഖാപിച്ചത്. ഈ സാന്പത്തിക വർഷം മിൽമയ്ക്ക് ഏറ്റവും കൂടുതൽ പാൽ നൽകിയ കർഷകനെന്ന നിലയ്ക്കാണ് പുരസ്കാരം. സംസ്ഥാന ക്ഷീരവികസനവകുപ്പ് നൽകുന്ന ഏറ്റവും വലിയ ബഹുമതിയാണ് ഇത്. അണക്കരയിൽ നടത്തുന്ന സംസ്ഥാന ക്ഷീരസംഗമത്തോടനുബന്ധിച്ച് കാഷ് അവാർഡും പ്രശസ്തി പത്രവും നൽകും. ഈ സാന്പത്തിക വർഷത്തിൽ 7,20,312.4 ലിറ്റർ പാലാണ് ഇളംദേശം ബ്ലോക്കിലെ അമയപ്ര ക്ഷീരസംഘത്തിൽ അളന്നത്. പ്രതിദിനം 2100 ലിറ്റർ പാൽ അളക്കുന്നുണ്ട്. നിലവിൽ 230 കറവപ്പശുക്കളും 55 കിടാരികളും രണ്ട് കന്നുക്കുട്ടികളും രണ്ട് എരുമകളും ഈ യുവകർഷകന്റെ ഡയറിഫാമിലുണ്ട്. പ്രതിദിനം 2600 ലിറ്റർ പാൽ ഇദ്ദേഹം ഫാമിൽ നിന്നും ഉത്പാദിപ്പിക്കുന്നുണ്ട്.…
Read Moreആഘോഷമാക്കാം കൊക്കോ ഡേ ; കൂടുതലറിയാം തൃശൂരിലെ കൊക്കോ ഗവേഷണ കേന്ദ്രത്തെ
തൃശൂർ : ആഘോഷമായി കൊണ്ടാടാനൊരുങ്ങുകയാണ് 19ന് കൊക്കോ ഡേ. കൊക്കോ എന്ന കാർഷികവിളയെ കുറിച്ച് പഠിക്കുകയും ഗവേഷണ നിരീക്ഷണങ്ങൾ നടത്തുകയും ചെയ്യുന്ന തൃശൂരിലെ കൊക്കോ ഗവേഷണ കേന്ദ്രം വികസനമുന്നേറ്റത്തിന്റെ പുതിയ വഴിയിലൂടെ യാത്ര തുടരുകയാണ്. കൊക്കോ കൃഷി നേരിടുന്ന പുതിയ കാലാവസ്ഥ പ്രശ്നങ്ങളെയടക്കം തരണം ചെയ്യാനുള്ള പുതിയ ഗവേഷണങ്ങളും വെള്ളാനിക്കരയിൽ നടക്കുന്പോൾ ഇന്ത്യൻ കൊക്കോ വിപണിയുടെ ശ്രദ്ധ ഇവിടേക്കാണ് പതിയുന്നത്.1970ൽ ലോക ബാങ്കിന്റെ സാന്പത്തിക സഹായത്തോടുകൂടി ആരംഭിച്ച കൊക്കൊ ഗവേഷണ പദ്ധതി 1987 മുതൽ കാഡ്ബറി (മൊണ്ടലിസ്) യുമായുള്ള സഹകരണ പദ്ധതിയായി മാറി. കഴിഞ്ഞ 36 വർഷമായി ഈ ഗവേഷണം നല്ല രീതിയിൽ നടന്നു വരികയും ചെയുന്നു. ഇന്ത്യയിൽ പബ്ലിക് പ്രൈവറ്റ് സഹകരണത്തിൽ ഇത്രയും ദീർഘമായ ഒരു പദ്ധതി വേറെ ഇല്ല. 23 രാജ്യങ്ങളിൽ നിന്നുള്ള കൊക്കൊ ഇനങ്ങൾ ഉൾപ്പെടെ ഏഷ്യയിലെ ഏറ്റവും വലിയ ജനിതക ശേഖരം…
Read More