വീട്ടുമുറ്റത്ത് ഒരു മുരിങ്ങ. ഇതു നാട്ടിൻപുറത്തെ സാധാരണ കാഴ്ച്ച. കായയുണ്ടാകുന്പോൾ അവിയലിലോ സാന്പാറിലോ ഇടും. ഇല പറിച്ചു വല്ലപ്പോഴും ഒരു തോരനും വയ്ക്കും. അതോടെ മുരിങ്ങ കൊണ്ടുള്ള ഉപയോഗം കഴിഞ്ഞു. മഴക്കാലമായാൽ വീട്ടുകാർക്കു ചെറിയ പേടിയുണ്ടാകും. ശക്തമായ കാറ്റൊന്നു വീശിയാൽ മതി ദുർബലമായ മുരിങ്ങക്കന്പ് ഒടിഞ്ഞു വീഴും. വീട്ടുമുറ്റത്തോ പുരപ്പുറത്തോ വീണാൽ പണിയാകുകയും ചെയ്യും. ഇതു മുന്നിൽക്കണ്ടു പലരും മഴക്കാലത്തിനു മുന്പേ മുരിങ്ങയുടെ ചില്ലകൾ വെട്ടി തെങ്ങിൻ ചുവട്ടിലിടും. അങ്ങനെ വെറുതെ വെട്ടി മണ്ണിൽ തള്ളാനുള്ളതല്ല മുരിങ്ങയും മുരിങ്ങയിലയുമെന്നും തെളിയിച്ച വീട്ടമ്മ കേരളത്തിനു പുതിയ മാതൃകയാകുകയാണ്. തൃശൂർ ജില്ലയിലെ മരോട്ടിച്ചാലിലാണു മുരിങ്ങകൊണ്ടു വിപ്ലവം സൃഷ്ടിച്ച അംബികാ സോമസുന്ദരന്റെ സ്ഥാപനം. സ്വകാര്യ ബാങ്കിൽ നിന്നു ജോലി രാജിവച്ച് ഇറങ്ങിയ ഇവർ തയാറാക്കിയ മുരിങ്ങയിലയിൽ നിന്നുള്ള മൂല്യവർധത ഉത്പന്നങ്ങൾ വിദേശ വിപണിയുടെ പടിവാതിക്കൽ വരെ എത്തിക്കഴിഞ്ഞു. മുരിങ്ങയിലയിലെ വിപ്ലവത്തിനു തുടക്കം…
Read MoreCategory: Agriculture
ഉയർന്ന ലാഭമുള്ള കൃഷി: 20,000 രൂപ നിക്ഷേപിച്ച് ഒരു ഹെക്ടർ ഭൂമിയിൽ നിന്ന് പ്രതിവർഷം 5 ലക്ഷം രൂപ വരെ സമ്പാദിക്കാം
കുറഞ്ഞ മുതൽമുടക്കിൽ ഉയർന്ന പ്രതിഫലം ലഭിക്കുന്ന ഒരു ബിസിനസ്സ് സംരംഭം സൃഷ്ടിക്കാൻ താൽപ്പര്യമുള്ളവർക്ക് ഉചിതമായ വഴിയാണ് ലെമൺ ഗ്രാസ് ഫാമിംഗ്. 2020-ൽ, പ്രധാനമന്ത്രി മോദിയുടെ പ്രതിമാസ റേഡിയോ പ്രസംഗത്തിനിടെ ‘മൻ കി ബാത്ത്’, ജാർഖണ്ഡിലെ ഗുംല ജില്ലയിലെ ബിഷുൻപൂർ പ്രദേശത്ത് സംയുക്തമായി നാരങ്ങാ കൃഷി ചെയ്യുന്ന 30 ഗ്രൂപ്പുകളെ പ്രധാനമന്ത്രി അഭിനന്ദിച്ചിരുന്നു. നാല് മാസത്തിനുള്ളിൽ വളരുന്നതും, എണ്ണയ്ക്ക് ആവശ്യക്കാരും വിപണിയിൽ നല്ല വിലയും ലഭിക്കുന്നു എന്നതിലാണ് ചെറുനാരങ്ങയുടെ തഴച്ചുവളരുന്ന ബിസിനസ് സാധ്യതയുടെ രഹസ്യം. സൗന്ദര്യവർദ്ധക വസ്തുക്കൾ, സോപ്പുകൾ, എണ്ണകൾ, മരുന്നുകൾ എന്നിവയുൾപ്പെടെ വിവിധ വ്യവസായങ്ങളിൽ നാരങ്ങാ എണ്ണയ്ക്ക് ആവശ്യക്കാരേറെയാണ്. എസെൻഷ്യൽ ഓയിലുകളുടെ വിഭാഗത്തിൽ പെടുന്ന ലെമൺഗ്രാസ് ചികിത്സാ ഉപയോഗത്തിന് ഏറ്റവും കൂടുതൽ ആവശ്യപ്പെടുന്ന ഇനങ്ങളിൽ ഒന്നാണ്. വരണ്ട പ്രദേശങ്ങളിൽ ചെടി വളരുമെന്നതാണ് അതിലും ശ്രദ്ധേയമായ കാര്യം. സ്വാഭാവികമായും പ്രതിരോധശേഷിയുള്ള ചെടിക്കും വളങ്ങൾ ആവശ്യമില്ല. 20,000 രൂപയിൽ താഴെയുള്ള നിക്ഷേപത്തിൽ, …
Read Moreനഷ്ടം ഇല്ലെന്ന് മാത്രമല്ല ലാഭം ഉറപ്പ്; കർക്ഷകർക്ക് പ്രതീക്ഷയേകി ഗുൽഖൈറ കൃഷി
കാർഷിക മേഖലയിലെ വർധിച്ചുവരുന്ന സാമ്പത്തികമായി വരുന്ന ചെലവുകൾ പല കർഷകരെയും പരമ്പരാഗത കാർഷിക ബിസിനസിൽ നിന്ന് മാറി കൂടുതൽ പ്രായോഗികമായ ആശയങ്ങളിലേക്ക് മാറാനായി പ്രേരിപ്പിക്കുകയാണ്. എന്നാൽ ഗുൽഖൈറ കൃഷി കർഷകർക്ക് വളരെ പ്രതീക്ഷ നൽകി മുന്നോട്ട് വന്നിട്ടുണ്ട്. നഷ്ടം ഇല്ലാതാക്കുക മാത്രമല്ല, ലാഭകരമായ ആദായം ഉറപ്പുനൽകുകയും ചെയ്യുന്ന ഒരു നൂതന സംരംഭമാണ് ഗുൽഖൈറ കൃഷി അഥവാ ഗുൽഖൈറ കൃഷി. ഗുൽഖൈറ കൃഷിയുടെ പ്രത്യേകത എന്തെന്നാൽ ഒരു വശം നിലവിലുള്ള വിളകൾക്കിടയിൽ നടാനുള്ള കഴിവാണ്. ഈ വിള വിതയ്ക്കുന്നതിന് പ്രത്യേക ഭൂമി ആവശ്യമില്ല. പരമ്പരാഗത വിളകൾക്കിടയിൽ ഗുൽഖൈറ വിതയ്ക്കുന്നതിലൂടെ, നല്ല വിളവെടുപ്പ് ലഭിക്കുന്നതാണ്. ഗുൽഖൈറ ഔഷധ ഗുണങ്ങൾ നിറഞ്ഞതാണ്. ഗുൽഖൈറ പൂക്കൾ, ഇലകൾ, തണ്ട്, വിത്തുകൾ എന്നിവയിൽ കാണപ്പെടുന്ന ഘടകങ്ങൾക്ക് വിപണിയിൽ പ്രീമിയം വില ലഭിക്കുന്നു. ഒരു ക്വിന്റൽ ഗുൽഖൈറയ്ക്ക് 10,000 രൂപ വരെ വില ലഭിക്കുന്നതായാണ് റിപ്പോർട്ടുകൾ…
Read Moreഎൽഐസിയുടെ പടവുകൾ ഇറങ്ങി വിൽസൺ കയറിയത് കൃഷിയുടെ പോളിസിയിലേക്ക്..
32 വർഷത്തെ സേവനത്തിനു ശേഷം (അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായി) എൽഐസിയുടെ പടിയിറങ്ങുന്പോൾ, വിഷരഹിത ഭക്ഷ്യോത്പന്നങ്ങൾ വീട്ടിൽ തന്നെ വിളയിക്കുക എന്ന പോളിസി മാത്രമായിരുന്നു പെരുന്പാവൂർ, കാഞ്ഞിര ക്കാട്, ഏർത്തടത്തിൽ എ.ജെ.വിൽ സന്റെ മനസിലുണ്ടായിരുന്നത്. കൃഷിയല്ലാതെ മറ്റൊരു റിട്ടയർമെന്റ് പ്ലാനും അദ്ദേഹത്തിനുണ്ടായിരുന്നില്ല. മട്ടുപ്പാവിലാണ് അദ്ദേഹം തന്റെ ഹരിത ലോകമൊരുക്കിയത്. ഡ്രാഗണ് ഫ്രൂട്ടാണ് ഇവിടെ പ്രധാന വിള. റന്പൂട്ടാൻ, സപ്പോട്ട, ജബോട്ടിക്കാബ മധുര അന്പഴം, ലോംഗൻ, മിറക്കിൾ ഫ്രൂട്ട്, പുലാസാൻ പാക്കിസ്ഥാൻ മൾബറി, ബുഷ് ഓറഞ്ച്, വെസ്റ്റ് ഇന്ത്യൻ ചെറി, വെള്ള ഞാവൽ, മാതളനാരകം വിവിധയിനം പേരകൾ, ചാന്പകൾ എന്നിവയുമുണ്ട്. വെണ്ട, തക്കാളി, കോവൽ, വഴുതന, കുറ്റിയമര, കുറ്റി ബീൻസ്, മുളക്, പൊയ്സാഗ്, പോക് ചോയ്, മണി ത്തക്കാളി, ആഫ്രിക്കൻ മല്ലി, കാബേജ്, കോളിഫ്ളവർ, പലതരം ചീരകൾ തുടങ്ങി പച്ചക്കറികൾ വേറെയുമുണ്ട്. ഇതിനു പുറമേ പുതിന, പനിക്കൂർക്ക, തിപ്പലി എന്നീ ഒൗഷധസസ്യങ്ങളും.…
Read Moreടെറസിൽ മുന്തിരി വിളയുമോ? ജോണിയുടെ ടെറസിൽ മീനും മുന്തിരിയും നൂറു മേനി
ടെറസിൽ മുന്തിരി വിളയുമോ? പലരും ഉന്നയിക്കുന്ന ചോദ്യമാണ്. അതിന് ഉത്തരമാണ് ഇടുക്കി ജില്ലയിലെ കന്പിളികണ്ടം പാറത്തോട്ടിൽ കിഴക്കേ ഭാഗത്തു ജോണിയുടെ ടെറസ് കൃഷി. മുന്തിരി മാത്രമല്ല സ്ട്രോബറിയും ഡ്രാഗണ് ഫ്രൂട്ടുമൊക്കെ ഇവിടെ നന്നായി വിളഞ്ഞു കിടക്കുന്നതു കാണാം. ഇതിനു പുറമേ പടുതാകുളത്തിൽ കുതിച്ചു ചാടുന്ന മീനുകളുമുണ്ട്. നാല് സെന്റ് സ്ഥലത്തെ വീടിന്റെ മൂന്നാം നിലയിൽ ഇവർ ഒരുക്കിയിട്ടുള്ള കൃഷി വിസ്മയങ്ങൾ വാക്കുകൾക്ക് അതീതം. മത്സ്യകൃഷിക്കൊപ്പം മുപ്പതോളം ഇനം പച്ചക്കറികളും മറ്റു പഴവർഗങ്ങളും. പാറത്തോട് ടൗണിൽ സെന്റ്മേരിസ് ഫിനാൻസ് എന്ന സ്ഥാപനം നടത്തുന്ന ജോണി ടെറസിൽ കൃഷി തുടങ്ങിയിട്ടു വർഷങ്ങളായി. വൃത്താകൃതിയിൽ കന്പി വളച്ച് അതിനുള്ളിൽ പടുത സ്ഥാപിച്ചാണ് മീൻ കുളം തയാറാക്കിയിരിക്കുന്നത്. ഇവർ വീട്ടിലേക്ക് ആവശ്യമായ പച്ചക്കറികൾ തേടി കടകളിൽ പോയിട്ട് ഏറെക്കാലമായി. കാബേജ് 75 ചട്ടികളിലുണ്ട്. തക്കാളി, പാഷൻ ഫ്രൂട്ട്, പടവലം, ബീൻസ്, പയർ, വെളുത്ത…
Read Moreകിളിക്കൂട്ടുകാരൻ; രഞ്ജിത്തിന്റെ പക്ഷി സൗഹൃദത്തിന് 15 വർഷം
രഞ്ജിത്ത് പക്ഷികളുമായി കൂട്ടുകൂടിത്തുടങ്ങിയിട്ട് 15 വർഷം കഴിഞ്ഞു. ഓരോ പക്ഷിയും അദ്ദേഹത്തിന് സ്വന്തം മക്കളെപ്പോലെയാണ്. രഞ്ജിത്തിന്റെ തലോടലിനായി, കിളിക്കൊഞ്ചൽ കേൾക്കാനായി അവ സദാ സമയവും ചുറ്റുമുണ്ടാകും. ഒന്നു വിളിച്ചാൽ മതി, എവിടെ നിന്നാണെങ്കിലും പറന്നെത്തും ആ വളർത്തു പക്ഷികൾ. തോളിലിരുന്നു ചെവിയിൽ കിന്നാരം പറയുന്ന പക്ഷികളെ കാണുന്നതു തന്നെ കൗതുകം. ചിലപ്പോഴെങ്കിലും കുറുന്പുകാട്ടി പറന്നകലുന്ന അവ ദൂരെയിരുന്ന് രഞ്ജിത്തിനെയും മക്കളെയും പേരു ചൊല്ലി വിളിക്കും. കോട്ടയം ജില്ലയിൽ പാലാ അന്പാറ, വാഴവിള വീട്ടിൽ വി. എം. രഞ്ജിത്തിന് ഈ അരുമ പക്ഷികൾ ജീവനും ജീവിതവുമാണ്. ആരും മോഹിക്കുന്ന വിദേശയിനം തത്തകളുടെയും പക്ഷികളുടെയും വിപുലമായ ശേഖരം തന്നെ രഞ്ജിത്തിനുണ്ട്. ഇരുപതോളം വ്യത്യസ്ത ഇനങ്ങളിലായി നൂറോളം വിദേശയിനം തത്തകളും പക്ഷികളുമാണു പ്രധാന ആകർഷണം. പരിശീലിപ്പിച്ചാൽ മനുഷ്യനുമായി നന്നായി ഇണങ്ങുന്നവയാണ് ഇവയിൽ പലതും. വീടിന്റെ ടെറസിൽ പ്രത്യേകം തയാറാക്കിയ കൂട്ടിലാണ് അവ…
Read Moreനൂതന കൃഷിരീതിയിലൂടെ മികച്ച നേട്ടം; ഇടുക്കിയിലെ കർഷകന് സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിലേക്കു ക്ഷണം
തൊടുപുഴ: നൂതന കൃഷിരീതിയിലൂടെ പച്ചക്കറികൃഷിയിൽ മികച്ച നേട്ടം കൈവരിച്ച യുവകർഷകനു രാജ്യതലസ്ഥാനത്തു നടക്കുന്ന സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിലേക്കു ക്ഷണം. സംസ്ഥാനത്തുനിന്നു പരിപാടിയിൽ പങ്കെടുക്കാൻ അവസരം ലഭിച്ച രണ്ടു കർഷകരിലൊരാളാണ് തൊടുപുഴ ഇടവെട്ടി കളന്പുകാട്ട് ജോസ് കെ. ജോസഫ്. പിഎം കിസാൻ പദ്ധതി പ്രകാരം ആനുകൂല്യം കൈപ്പറ്റുന്ന കർഷകരെയാണ് ഇതിനായി തെരഞ്ഞെടുക്കുന്നത്. എല്ലായിനം വിളകളും വർഷങ്ങളായി കൃഷി ചെയ്യുന്നയാളാണ് ജോസ്. കംപ്യൂട്ടർ ആപ്ലിക്കേഷനിൽ ഡിപ്ലോമ നേടിയ ശേഷമാണ് കൃഷിയിലേക്കു തിരിഞ്ഞത്. കേന്ദ്രത്തിന്റെ 40 ശതമാനം സബ്സിഡിയോടെ ഇടവെട്ടിയിൽ ഇദ്ദേഹം ഉൾപ്പെടെ മൂന്നു കർഷകർ കൃത്യത കൃഷിരീതി ആരംഭിച്ചു. പുതിയ രീതിയിൽ പരന്പരാഗത രീതിയേക്കാൾ ഇരട്ടി വിളവ് ലഭിച്ചതായും അടുത്ത കൃഷി ഇറക്കാനുള്ള ഒരുക്കത്തിലാണെന്നും അദ്ദേഹം പറഞ്ഞു.
Read Moreപശുക്കളിൽ അപൂർവരോഗമായ തൈലേറിയ പടരുന്നു; ആശങ്കയിൽ ക്ഷീരകർഷകർ
അമ്പലപ്പുഴ: പശുക്കളിൽ തൈലേറിയ എന്ന അപൂർവ രോഗം പടരുന്നു. ആശങ്കയോടെ ക്ഷീര കർഷകർ.പൂർണ ആരോഗ്യമുള്ള പശുക്കൾ കടുത്ത പനിവന്ന് പെട്ടെന്നു ക്ഷീണിക്കുന്നതാണ് ഇതിന്റെ രോഗലക്ഷണം. വൈകാതെ എല്ലുന്തി ക്ഷീണിച്ച അവസ്ഥയിലാകും. തീറ്റ കഴിക്കുമെങ്കിലും രോഗം ബാധിച്ച പശുക്കളിൽനിന്നു പാലിന്റെ അളവ് ഗണ്യമായി കുറയും. ഇതു കർഷകർക്കു കനത്ത തിരിച്ചടിയാണ്. പാലിന്റെ അളവ് പകുതിയിൽ താഴെയാകുന്നുവെന്നാണ് കർഷകർ പറയുന്നത്. ഏകദേശം മൂന്നു മാസം മുന്പ് ചിലേടങ്ങളിൽ ചെറിയ രീതിയിൽ കണ്ട തൈലേറിയ എന്ന രോഗം ഇപ്പോൾ വ്യാപകമായിരിക്കുകയാണ്. ചാകാനും സാധ്യതപശുക്കളുടെ രക്തസാമ്പിൾ പരിശോധിച്ചാണ് മൃഗസംരക്ഷണവകുപ്പ് രോഗം സ്ഥിരീകരിച്ചത്. രോഗം മൂർച്ഛിച്ചാൽ വീണുപോകുന്ന പശുക്കൾ ചത്തുപോകാനും സാധ്യതയുണ്ട്. അതേസമയം, പ്രശ്നം രൂക്ഷമായിട്ടും കൃത്യമായ മരുന്നുകൾ ലഭ്യമാക്കാൻ മൃഗസംരക്ഷണ വകുപ്പിനും കഴിയുന്നില്ലെന്നാണ് കർഷകരുടെ പരാതി. കർഷകർക്കു വലിയ സാമ്പത്തിക നഷ്ടമാണ് സംഭവിക്കുന്നത്. കാലിത്തീറ്റ വിലയിൽ വൻ വർധനവുണ്ടായതു മൂലം വലയുന്ന ക്ഷീരകർഷകർക്ക്…
Read Moreഒരു മൂടിൽ 35 കിലോ കപ്പ! ഭീമൻ കിഴങ്ങിന് പന്ത്രണ്ടര കിലോ തൂക്കവും ഒന്നരമീറ്റർ നീളവും; ജൂനിയർ ക്ലർക്ക് ശ്രീലാലിന് കൃഷി ഹരം..
മാന്നാർ: ഒരു മൂട്ടിൽനിന്ന് വിളവെടുത്തത് 35 കിലോ കപ്പ. ഒരു മൂടിൽനിന്ന് ലഭിച്ച മൂന്നു കിഴങ്ങുകളിലായിട്ടാണ് 35 കിലോ ലഭിച്ചത്. ഇതിലെ ഭീമൻ കിഴങ്ങിന് പന്ത്രണ്ടര കിലോ തൂക്കവും ഒന്നരമീറ്റർ നീളവും. മാന്നാർ പഞ്ചായത്ത് കുരട്ടിക്കാട് കുന്നക്കല് വീട്ടില് ശ്രീലാലാണ് ഭീമൻ കപ്പ വിളവെടുത്തത്. ചാരവും ചാണകവുമല്ലാതെ പ്രത്യേകിച്ച് വളങ്ങളൊന്നും ശ്രീലാൽ ഉപയോഗിക്കാറില്ല. പതിനഞ്ചോളം കപ്പത്തണ്ടുകളായിരുന്നു. അതിൽ മൂന്നു മൂടുകളിലും ഭീമൻ കപ്പകൾ വിളവെടുക്കാൻ കഴിഞ്ഞ സന്തോഷത്തിലാണ് ഈ യുവ കർഷകൻ. ജോലിസ്ഥലത്തായാലും താമസസ്ഥലത്തായാലും കൃഷി എന്നും ശ്രീലാലിനു ഹരമാണ്. ജൈവകൃഷിയാണ് ശ്രീലാൽ അവലംബിച്ചിരിക്കുന്നത്. വിളവെടുക്കുമ്പോൾ സുഹൃത്തുകൾക്കും അയൽവാസികൾക്കും ഒരുപങ്ക് നൽകാനും ശ്രീലാൽ മറക്കാറില്ല. തക്കാളി, വെണ്ട, പാവൽ, പച്ചമുളക്, വെള്ളരി തുടങ്ങിയ പച്ചക്കറികളും ഇഞ്ചി, മഞ്ഞൾ തുടങ്ങിയ പലവ്യഞ്ജനങ്ങളും കച്ചോലം, കൊടുവേലി, കൊതുപ്പുല്ല്, രാമച്ചം, ആടലോടകം തുടങ്ങിയ ആയുർവേദ മരുന്നുകളും നാടൻ മത്സ്യസമ്പത്ത് നിറഞ്ഞ കുളവും…
Read Moreഐടി കമ്പിനിയുണ്ടെങ്കിലെന്താ…. അജിത്തിന് ഇഷ്ടം മണ്ണിനോട്
ബിടെക് കഴിഞ്ഞ് ഐടി കന്പനി സ്ഥാപി ച്ചു നല്ല വരുമാനമുണ്ടാക്കിത്തുടങ്ങിയെങ്കിലും മണ്ണിനോടും കൃഷിയോടുമുള്ള ആഭിമുഖ്യം അജിത്ത് കൈവിട്ടില്ല. കോട്ടയം ജില്ലയിൽ പാലാ വെള്ളിയേപ്പള്ളി കൊഴിഞ്ഞൂർത്താഴെ എസ്. അജിത്തിനു ചെറുപ്പം മുതലേ കൃഷി ഏറെ പ്രിയപ്പെട്ടതായിരുന്നു. സ്വന്തം ഐടി കന്പനിയുമായി എറണാകുളത്തു കഴിയേണ്ടി വന്ന അജിത്തിന്റെ ജീവിതം മാറ്റി മറിച്ചത് കോവിഡ് കാലമാണ്. ജോലി വർക്ക് ഫ്രം ഹോം ആക്കിയതോടെ കൃഷിയിടത്തിലേക്കിറങ്ങാൻ കൂടുതൽ സമയം കിട്ടി. അങ്ങനെ അജിത്ത് മീനച്ചിലാറിന്റെ തീരത്തുള്ള സ്വന്തം മണ്ണിലേക്കിറങ്ങി. അവിടെയുണ്ടായിരുന്ന റബർ വെട്ടിമാറ്റുകയാണ് ആദ്യം ചെയ്തത്. പിന്നെ പച്ചക്കറിക്കൃഷിക്കു വിത്തിട്ടു. സഹായ ഹസ്തം നീട്ടി മുത്തോലി കൃഷിഭവനും ഒപ്പം നിന്നു. ഫോണും ടാബും ഉപയോഗിക്കുന്ന കൈകളിൽ തൂന്പയും മണ്വെട്ടിയും നന്നായി ഇണങ്ങി. വെണ്ടയും, വെള്ളരിയും പയറും പാവലും ചീരയും തണ്ണിമത്തനുമൊക്കെ അവിടെ നൂറുമേനി വിളഞ്ഞു. എപ്പോഴുമുണ്ട് വെണ്ടയും പയറും പാവലും; സീസണിൽ…
Read More