ജലകൃഷികളിൽ ഏറെ പ്രധാനപ്പെട്ടതാണു മത്സ്യകൃഷി. നല്ലയിനം മത്സ്യങ്ങളുടെ കുഞ്ഞുങ്ങളെ തെരഞ്ഞെടുത്ത് ഉചിതമായ ജലാ ശയങ്ങളിൽ സംരക്ഷിച്ചു വളർത്തി ആവശ്യാനുസരണം പിടിച്ചെടുക്കുന്നതാണു മത്സ്യക്കൃഷി. ശുദ്ധജലത്തിലും സമുദ്രജലത്തിലും ജീവിക്കുന്ന നട്ടെല്ലുള്ള ശീതരക്ത ജീവികളാണ് മത്സ്യങ്ങൾ. ഇവ സാധാരണ ജലത്തിലെ ഓക്സിജനാണ് ശ്വസിക്കുന്നത്. വായുവിൽ നിന്നു നേരിട്ടു ശ്വസിക്കുന്നവയുമുണ്ട്. ചെകിളപ്പൂക്കൾ വഴിയാണ് ഇവയുടെ ശ്വസനം. തെരഞ്ഞെടുപ്പ് ചുരുങ്ങിയ കാലയിളവിൽ വളർന്നു വലുതാകാനും കഴിയുന്നത്ര അധികം മാംസം ഉത്പാദിപ്പിക്കാനും, കുഞ്ഞുങ്ങളെ ആവശ്യാനുസരണം ലഭിക്കുന്നതും പ്രതിരോധശക്തി ഉള്ളതും മുള്ള് കുറവായതും പോഷകഗുണം ഏറിയതുമായ മത്സ്യങ്ങളെയാണു വളർത്താൻ തെരഞ്ഞെടുക്കേണ്ടത്. കട്ള, രോഹു, മൃഗാൾ, കാർപ്പ് ഇനങ്ങൾ, അനാബസ്, കോയി, മുഷി, ആസാം വാള, വരാൽ, കാരി, ജയന്റ് ഗൗരാമി, ക്യാറ്റ്ഫിഷ്, സാൽമണ്‍, തിലാപ്പിയ എന്നിവയാണു വളർത്താൻ പറ്റിയ ഇനങ്ങൾ. കൃഷി രീതികൾ 1.ഏകയിന മത്സ്യകൃഷി എതെങ്കിലും ഒരിനം മത്സ്യം മാത്രം കൃഷി ചെയ്യുന്ന രീതിയാണിത്. കോമണ്‍…
Read MoreCategory: Agriculture
നാരുകൾ, വിറ്റാമിൻ സി, ബി, ഫൈറ്റോന്യൂട്രിയന്റ്, ആന്റി ഓക്സി ഡന്റുകൾ; ചുണ്ടില്ലാക്കണ്ണന് പ്രിയമേറുന്നു…
കേരളത്തിൽ ഒരുകാലത്ത് ഒട്ടു മിക്ക പുരയിടങ്ങളിലും ധാരാളമായി കണ്ടുവന്നിരുന്ന ഒരു നാടൻ വാഴയിനമാണു ചുണ്ടില്ലാക്കണ്ണൻ. കുലച്ച ചുണ്ട് പൂർണമായും വിരിഞ്ഞു കായാകുന്നതിനാലാണ് ഈ വാഴയെ ചുണ്ടില്ലാക്കണ്ണൻ എന്നു വളിച്ചിരുന്നത്. ഒട്ടും ചെലവില്ലാതെ ലളിതമായി കൃഷി ചെയ്തിരുന്ന ചുണ്ടില്ലാക്കണ്ണൻ വാഴയ്ക്ക് കീടരോഗാ ക്രമണങ്ങളും തീരെ കുറവായിരുന്നു. വിപണന സാധ്യത തീരെയില്ലാതിരുന്ന ഈ വാഴ വീട്ടാവശ്യത്തിനും മറ്റുള്ളവർക്കു സമ്മാനമായി നൽകാനുമാണു പ്രധാനമായും കൃഷി ചെയ്തിരുന്നത്. മറ്റു ചെറുപഴങ്ങളെ അപേക്ഷിച്ച് രുചിയുടെ കാര്യത്തിൽ ഏറെ മുന്നിലുള്ള ചുണ്ടില്ലാക്കണ്ണനു സാധാരണ നാടൻ പഴങ്ങളേക്കാൾ മധുരം കൂടുതലാണ്. പഴുത്തു കഴിഞ്ഞാൽ ഉൾവശം തൂവെള്ള നിറത്തിൽ വെണ്ണ പോലെയിരിക്കും. പരസ്പരം കൂട്ടി മുട്ടാതെ വിടർന്നു നിൽക്കുന്ന കായ്കളുടെ അറ്റം വളഞ്ഞു മുകളിലോട്ടു നിൽക്കും. ഔഷധ ഗുണമേറെയുള്ള കായ്കൾ അരിഞ്ഞ് ഉണക്കി കുട്ടികൾക്കു കുറുക്ക് ഉണ്ടാക്കി കൊടുക്കാൻ ഉപയോഗിച്ചിരുന്നു. ദഹന പ്രശ്നങ്ങൾ ഒട്ടുമില്ലാത്തതിനാൽ പ്രായഭേദമന്യേ എല്ലാർക്കും ചുണ്ടില്ലാക്കണ്ണൻ…
Read Moreചൂട് കൂടുകയാണ്, സൂക്ഷിക്കണം കന്നുകാലികളെ; പ്രതിരോധ മാർഗങ്ങൾ അറിയാം
അന്തരീക്ഷത്തിലെ ചൂട് കൂടുകയാണ്. ഇതു മൃഗങ്ങളുടെ ആരോഗ്യത്തെ സാരമായി ബാധിക്കും. അന്തരീക്ഷ ഊഷ്മാവ് വർധിക്കുന്നതിന നുസരിച്ചു ശരീരോഷ്മാവ് ക്രമീകരിക്കാൻ ശ്വസന നിരക്കും വിയർപ്പും കൂടും. വേനൽക്കാലത്ത് കഴിക്കുന്ന തീറ്റയുടെ അളവിൽ കുറവ് വരുന്നതുവഴി പാലുത്പാദനത്തെയും, മാംസോത്പാദനത്തിനെയും സാരമായി ബാധിക്കും. അന്തരീക്ഷ ഊഷ്മാവ് കൂടുന്പോൾ ശരീര താപനില ഉയരുകയും കോശങ്ങളിലെ ജലം ഉപയോഗപ്പെടുത്തി ശരീരം ജീവൻ നിലനിർത്താൻ ശ്രമിക്കുകയും ചെയുന്പോൾ നിർജലീകരണം (ഡീ ഹൈഡ്രേഷൻ) സംഭവിക്കും. ലക്ഷണങ്ങൾ വരണ്ട തൊലി, കുഴിഞ്ഞ കണ്ണുകൾ, വരളുന്ന മൂക്കും മോണയും കണ്‍പോളകളും. ചുണ്ടുകൾ നക്കുക, മറ്റുള്ളവയെ ചവിട്ടുകയും കുത്തുകയും ചെയ്യുക, തീറ്റ കുറയുക, ഭാരക്കുറവ്, ശരീരം ശോഷിക്കുക, മൂത്രത്തിന്റെ അളവ് കുറയുക, ചലനമറ്റു കിടക്കുക. പ്രാഥമിക ചികിത്സ ശരീരത്തിൽ നിന്ന് നഷ്ടപ്പെട്ട ജലം ഉടൻ തന്നെ നിശ്ചിത അളവിൽ തിരികെ നൽകുകയാണ് പ്രാഥമിക ചികിത്സ. ഇതിനു നിർജലീകരണ ശതമാനം അറിയണം.…
Read Moreപുരയിട കൃഷിയായ ഗാക് ഫ്രൂട്ടിൽ തിളങ്ങി ജോജോ പുന്നയ്ക്കൽ; രോഗപ്രതിരോധശേഷി വർധിപ്പിക്കാനും ചർമകാന്തി കൂട്ടാനും, യൗവനം നിലനിർത്താനും ഗാക് ഫ്രൂട്ട്
പുരയിടക്കൃഷി എങ്ങനെ ആദായകരമാക്കാമെന്ന ചിന്തയിൽ നടക്കുന്പോഴാണ് യുവകർഷകനായ കാലടി അയ്യംന്പുഴ അമലാപുരത്തെ ജോജോ പുന്നയ്ക്കൽ പോഷകസമൃദ്ധമായ ഗാക് ഫ്രൂട്ടിനെ പരിചയപ്പെടുന്നത്. നാലു വർഷം മുന്‍പ് വൈക്കത്തെത്തിയപ്പോഴാണു പച്ചയ്ക്കും പഴമായും ഉപയോഗിക്കാവുന്ന ഗാക് ഫ്രൂട്ട് ആദ്യമായി കാണുന്നത്. സുഹൃത്ത് വഴി ഒരു പഴം സ്വന്തമാക്കി. അതിൽ നിന്നു കിട്ടിയ വിത്തുകൾ പാകി മുളപ്പിക്കാൻ ശ്രമിച്ചു. രണ്ടു മാസങ്ങൾക്കു ശേഷമാണ് ഏതാനും വിത്തുകൾ മുളച്ചത്. അവയിൽ ഒന്നു മാത്രം പിടിച്ചു കിട്ടി. ഇതിനിടെ, ഇന്റർനെറ്റിലൂടെയും വെള്ളാനിക്കര നാഷണൽ ബ്യൂറോ ഓഫ് പ്ലാന്റ് ജനറ്റിക്സ് ഉദ്യോഗസ്ഥരിൽ നിന്നും സ്വർഗത്തിലെ കനി എന്നറിയപ്പെടുന്ന ഗാക് ഫ്രൂട്ടിനെക്കുറിച്ച് കൂടുതൽ അറിഞ്ഞു. ഗുണങ്ങൾ പോഷക ഗുണങ്ങളാൽ സന്പന്നമാണു പഴുത്തു ചുവന്ന ഗാക് പഴങ്ങൾ. ഉഷ്ണമേഖലയിൽ തഴച്ചു വളരുന്ന ചെടിയിലെ പഴങ്ങളിൽ ഫൈറ്റോ ന്യൂട്രിയന്റുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവ ധാരാളമായിട്ടുണ്ട്. സൂപ്പർ ഫുഡ് ആയി അറിയപ്പെടുന്ന ഇതിൽ…
Read Moreഎള്ളിന്റെ ഉള്ളറിഞ്ഞ് വിത്തെറിയാം; കൃഷി ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ; എള്ള് എവിടേയും കൃഷി ചെയ്യാമോ?
കേരളത്തിലെ ഒരു പ്രധാന എണ്ണവിളയായ എള്ള്, ആലപ്പുഴ, കൊല്ലം ജില്ലകളിലായി കിടക്കുന്ന ഓണാട്ടുകര പ്രദേശങ്ങളിലും പാലക്കാട്, മലപ്പുറം ജില്ലകളിലെ മണൽപ്പാടങ്ങളിലും കര പ്രദേശങ്ങളിലുമാണ് പ്രധാനമായും കൃഷി ചെയ്യുന്നത്. സെസാമം ഇൻഡിക്കം എന്നാണ് ഇതിന്റെ ശാസ്ത്രനാമം. ഏകദേശം 208 ഹെക്ടർ സ്ഥലത്തു നിന്നു 129.4 ടണ്‍ ആണ് ഉത്പാദനം. കഴിഞ്ഞ 25 വർഷത്തെ കണക്കെടുത്താൽ കൃഷി സ്ഥലത്തിന്റെ വിസ്തൃതി കാര്യമായി കുറഞ്ഞിട്ടുണ്ടെന്ന് കാണാമെങ്കിലും ഉത്പാദനം ക്രമാനുഗതമായി വർധിച്ചിട്ടുണ്ട് എന്നത് ആശ്വാസകരമാണ്. കാലാവസ്ഥാ വ്യതിയാനമാണ് എള്ള് കൃഷിയുടെ വിസ്തൃതി കുറയാനുള്ള പ്രധാന കാരണം. നീണ്ടു നിൽക്കുന്ന വർഷകാലവും കാലംതെറ്റിയുള്ള വേനൽ മഴയും അധികരിച്ച ഉണക്കും എള്ള് കൃഷിയെ പ്രതികൂലമായി ബാധിക്കുന്ന ഘടകങ്ങളാണ്. ഇതിനൊപ്പം ആവശ്യാനുസരണമുള്ള വളപ്രയോഗത്തിന്റെ അഭാവം, രോഗകീട ബാധ, ഗുണമേ·യുള്ള വിത്തിന്റെ ലഭ്യതക്കുറവ്, കർഷകത്തൊഴിലാളികളുടെ വൈദഗ്ധ്യക്കുറവ് എന്നിവയും എള്ള് കൃഷിയുടെ വ്യാപനത്തെ പ്രതികൂലമായി ബാധിക്കുന്ന ഘടകങ്ങളാണ്. പോഷക സമൃദ്ധമാണ്…
Read Moreകൗതുകത്തിനും ആദായത്തിനും ടർക്കി കോഴികൾ; കൃത്യമായി പരിപാലിച്ചാൽ ഏഴാം മാസം മുതൽ മുട്ട ഇടും; ഇറച്ചിയുടെ പ്രത്യേകതകൾ അറിയാം…
പീലിവിരിച്ചു നിൽക്കുന്ന മയിലിന്റെ അഴകാണു ടർക്കി കോഴികൾക്ക്. കേരളത്തിൽ അത്ര പ്രചാരമില്ലെങ്കിലും ടർക്കി വളർത്തൽ മികച്ച ആദായം തരുന്ന സംരംഭമാണ്. സാധാരണ കോഴികളെക്കാൾ വലിപ്പമുണ്ട് ടർക്കികൾക്ക്. വളർച്ചയെത്തിയ പൂവൻ ടർക്കികൾക്ക് ഏഴ് കിലോയോളം തൂക്കം വരും. ഇറച്ചിയിൽ കൊളസ്ട്രോൾ കുറവാണ്. മാംസത്തിന്റെ അളവ് കൂടുതലും. കാത്സ്യം, പൊട്ടാസ്യം, മഗ്നീഷ്യം, സിങ്ക്, ഇരുന്പ് എന്നിവയായൽ സമൃദ്ധവുമാണ്. കൃത്യമായി പരിപാലിച്ചാൽ ഏഴാം മാസം മുതൽ മുട്ട ഇടും. വർഷം നൂറു മുട്ടകൾ വരെ ലഭിക്കും. ആഴ്ചയിൽ രണ്ടു തവണ മുട്ട ഇടും. മുട്ടകൾക്ക് ശരാശരി 80 ഗ്രാം തൂക്കം വരും. ഇനങ്ങൾ ടർക്കികളെ ഇനങ്ങളായി തരം തിരിച്ചിട്ടില്ലെങ്കിലും വെങ്കലം, വൈറ്റ് ഹോളണ്ട്, ബർബണ്‍ റെഡ്, നരഗൻസെറ്റ്, ബ്ലാക്ക്, സ്ലേറ്റ്, ബെൽറ്റ്സ്വില്ലെ എസ് എന്നിങ്ങനെ ഏഴ് സ്റ്റാൻഡേർഡ് വിഭാഗങ്ങളുണ്ട്. ബ്രെസ്റ്റഡ് ബ്രോണ്‍സ്, ബ്രോഡ് ബ്രെസ്റ്റഡ് ലാർജ് വൈറ്റ്, ബെൽറ്റ്സ്വില്ലെ സ്മോൾ…
Read Moreസ്ത്രീശക്തീകരണത്തിന്റെയും സ്വയം പര്യാപ്തതയുടെയും വിജയഗാഥ രചിച്ച് സരിത സോമന്
ചിപ്പിക്കൂണ്‍, പാല്ക്കൂണ് കൃഷിയില്‍ സ്ത്രീശക്തീകരണത്തിന്റെയും സ്വയം പര്യാപ്തതയുടെയും വിജയഗാഥ രചിച്ച് അനേകര്‍ക്കു വഴികാട്ടിയായി മാറുകയാണ് ഇടുക്കി ജില്ലയില്‍ തൊടുപുഴ പുതുപ്പരിയാരം സ്വദേശിനി സരിത സോമന് കൃഷ്ണ തീര്‍ഥം. എരമല്ലൂര്‍ സ്വദേശിനി ഷിജി വര്‍ഗീസുമായി പരിചയപ്പെട്ടതോടെയാണു സരിത കൂണ് കൃഷിയിലെത്തിയത്. 2017ല്‍ അവര്‍ നല്കിയ ബെഡില്‍ നിന്നാണു തുടക്കം. ഇതിന്റെ വിളവെടുപ്പിനോടനുബന്ധിച്ചു പുതുപ്പരിയാരം മഷ്റൂം എന്ന പേരില്‍ സരിത ഫേസ്ബുക്കില്‍ ഒരു പോസ്റ്റിട്ടു. ഇതുകണ്ടു തൊടുപുഴയിലെ ബിസിനസുകാരനായ ഇഎപി അനുമോനാണ് ആദ്യം കൂണ് വാങ്ങാനെത്തിയത്. 200 ഗ്രാം വീതമുള്ള പായ്ക്കറ്റുകളാക്കി 70 രൂപ ക്രമത്തിലായിരുന്നു വില്പന. വ്യാപാരം പച്ചപടിച്ചതോടെ പുതുപ്പരിയാരത്തെ വീട് കൂണ്‍ശാലയാക്കി മാറ്റുകയായിരുന്നു. പിന്നീട് 600 ചതുരശ്ര അടി വലുപ്പമുള്ള ഹൈടെക് ഫാം തന്നെ ആരംഭിച്ചു. സംരംഭം കൂടുതല്‍ വിപുലമക്കുന്നതിന്റെ ഭാഗമായി തൊടുപുഴ യ്ക്ക് സമീപം ഇറക്കുംപുഴയില്‍ 300 ചതുരശ്ര അടി വിസ്തീര്‍ണമുള്ള മറ്റൊരു ഫാം കൂടി…
Read Moreതിപ്പലിക്കു പകരം തിപ്പലി മാത്രം; കൃഷി തുടങ്ങുന്നതിനു മുമ്പ് മാര്‍ക്കറ്റിംഗിനെപ്പറ്റി ധാരണ ഉണ്ടായിരിക്കണം
പകരം വയ്ക്കാനില്ലാത്ത ചുരുക്കം ചില വിളകളില്‍ ഒന്നാണു തിപ്പലി. തിപ്പലിക്കു പകരം തിപ്പലിമാത്രം എന്നു പറയുന്നതില്‍ തെറ്റില്ല. ചില ആയുര്‍വേദ ഔഷധങ്ങളുടെ നിര്‍മാണത്തിന് അവശ്യം വേണ്ട തിപ്പലിയുടെ ഡിമാന്‍ഡും ലഭ്യതയും തമ്മില്‍ ഏറെ അന്തരമുള്ളതിനാല്‍ വന്‍തോതില്‍ ഇറക്കുമതി നടത്തിയാണ് ആഭ്യന്തരാവശ്യങ്ങള്‍ നിര്‍വഹിക്കപ്പെടുന്നത്. ഉണ്ടത്തിപ്പലി, കുഴിത്തിപ്പലി, ഹസ്തിതിപ്പലി, വന്‍തിപ്പലി, ചെറുതിപ്പലി, കറുത്ത തിപ്പലി എന്നിങ്ങനെ വൈവിധ്യമാര്‍ന്ന തിപ്പലികളുണ്ട്. തിപ്പലികള്‍ കൃഷിചെയ്തു വിളവ് എടുക്കണമെങ്കില്‍ പരിചരണ ചെലവ് ഭീമമായിരിക്കും. ഉത്പന്നം വിറ്റാല്‍ കിട്ടുന്നതിലധികം ഉത്പാദന ചെലവുണ്ടാകും. എന്നാല്‍, കുറഞ്ഞ അധ്വാനവും പരിചരണം തീര്‍ത്തും വേണ്ടാത്തതുമായ ഒരിനമാണു ബംഗ്ലാതിപ്പലി. ഇത് ഏതെങ്കിലും താങ്ങുമരത്തിന്റെ ചുവട്ടില്‍ കുഴിച്ചു വച്ചാല്‍ മതി. തനിയെ താങ്ങുമരത്തിലേക്കു പടര്‍ന്നു കയറും. കളകളില്‍ നിന്നു സംരക്ഷണം നല്കിയാല് ഒരു വര്‍ഷത്തിനുള്ളില്‍ കായ്ക്കും. തിപ്പലി ഏതൊരു വന്‍ വൃക്ഷത്തിന്റേയും മുകള്‍ വരെ പടര്‍ന്നു കയറും. ഏണി/ഗോവണി ഉപയോഗിച്ചു കായ് പറിക്കാവുന്നതിനേക്കാള്‍…
Read Moreമനസുണ്ടെങ്കിൽ മാർഗവും തെളിയും…! കവുങ്ങിൻ പാള വരുമാനമാർഗമാക്കി ഷൈബി
ജിബിൻ കുര്യൻകോട്ടയം: തൊടിയിലും പറമ്പിലും വെറുതെകിടന്നു നശിച്ചുപോകുന്ന കവുങ്ങിൻപാള ഉപയോഗിച്ച് പ്ലേറ്റും സ്പൂണും ബൗളും ട്രേയുമൊക്കെയുണ്ടാക്കി വരുമാനമാർഗമാക്കിയിരിക്കുകയാണ് ഷൈബി. മീനടം പള്ളിത്താഴത്ത് ഷൈബി മാത്യുവാണ് പ്രകൃതിസൗഹൃദ ബിസിനസിൽ മികച്ച വിജയം കൊയ്ത് മികച്ച വനിതാ സംരംഭകയായി മാറിയിരിക്കുന്നത്. സംരംഭകയ്ക്കപ്പുറം സമീപവാസികളായ നാലു വനിതകൾക്കു തന്റെ ഹന്ന ഗ്രീൻ പ്രോഡക്ട്സ് എന്ന സ്ഥാപനത്തിൽ ജോലിയും നല്കുന്നു. മ നസുണ്ടെങ്കിൽ മാർഗവും തെളിയും എന്ന ചൊല്ലാണ് ഷൈബിയുടെ സംരംഭകത്വത്തിന്റെ വിജയഗാഥ. നഴ്സായിരുന്ന ഷൈബി ഭർത്താവുമൊത്ത് സൗദിയിൽ കഴിയുന്നതിനിടയിലാണ് നാട്ടിലേക്ക് എത്തിയത്. പിന്നീട് നാട്ടിൽ തുടരാന്‍ തീരുമാനിച്ചതോടെ സ്വന്തമായി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹമായി. പ്രകൃതിക്കു ദോഷമുണ്ടാക്കാത്ത ചെറുകിട സംരംഭം തുടങ്ങാനുള്ള അന്വേഷണത്തിനൊടുവിലാണ് കവുങ്ങിൻപാളകൊണ്ടുള്ള ഉത്പന്നങ്ങൾ നിർമിക്കാമെന്ന തീരുമാനത്തിലെത്തിയത്. ഭർത്താവ് കുര്യാക്കോസിനു മെഷിനറിയിലുള്ള പ്രാവീണ്യം യന്ത്രങ്ങൾ നിർമിക്കുന്നതിനു സഹായകമായി. കവുങ്ങിൻപാളയുടെ ലഭ്യതയനുസരിച്ച് പാലക്കാടാണ് ആദ്യ യൂണിറ്റ് തുടങ്ങിയത്. ഇവിടെ നിർമിക്കുന്ന ഉത്പന്നങ്ങൾ കോട്ടയത്തെ…
Read Moreആമിന ത്രില്ലിലാണ്; നാല് ആടിൽ തുടങ്ങിയ ഫാമിൽ ഇപ്പോൾ ആടുകൾ ഇരുനൂറ്; വർഷിക വരുമാനം 5 ലക്ഷം വരെ
ജിജോ രാജകുമാരി ലോക് ഡൗണിൽ വലഞ്ഞു പട്ടിണിയും പരിവട്ടവുമായി ജീവിതം തള്ളിനീക്കിയപ്പോൾ ആമിനയുടെ മനസിൽ ഒരു തോന്നലുണ്ടായി, ആടുകളെ വളർത്തിയാലോ?. അങ്ങനെ നാല് ആടുകളെ വാങ്ങി വളർത്തിത്തുടങ്ങി. നാല് ആറും എട്ടും പതിനാറുമൊക്കെയായി വളർന്ന് ഇന്ന് 200 ആടുകളുടെ ഫാം നടത്തുകയാണ് ഇടുക്കി ശാന്തൻപാറ സ്വദേശിനി ആമിന. മലബാറി ആടുകളാണ് ഈ ഫാമിലുള്ളത്. കഠിനാധ്വാനവും കുടുംബാംഗങ്ങളുടെ ഉറച്ച പിന്തുണയും കൂടിയായപ്പോൾ തുടങ്ങിവച്ച സംരംഭം ഇവരുടെ ജീവിതംതന്നെ മാറ്റിമറിച്ചു. ചെറിയ തുടക്കം പിതാവ് പീർ മുഹമ്മദ് വാങ്ങി നൽകിയ രണ്ട് ആട്ടിൻ കുഞ്ഞുങ്ങളെ പരിപാലിച്ചാണ് ആമിന ആടുകളുമായുള്ള അടുപ്പം തുടങ്ങിയത്. ഇതിനിടെ, ട്രാവൽ ഏജൻസി നടത്തിയിരുന്ന ഭർത്താവിന്റെ ബിസിനസ് കോവിഡും ലോക്ക് ഡൗണും മൂലം നഷ്ടത്തിലായി. കുടുംബം വലിയ പ്രതിസന്ധിയിലേക്കു നീങ്ങിത്തുടങ്ങിയപ്പോഴാണ് ആടുവളർത്തൽ ഇത്തിരി കാര്യമായി തുടങ്ങിയാലോ എന്ന ചിന്ത തുടങ്ങിയത്. കുടുംബശ്രീയുടെയും ശാന്തൻപാറ പഞ്ചായത്തിന്റെയും സഹായം ലഭിച്ചതോടെ…
Read More