കൊച്ചി: ഹോട്ടലിലെ ലഹരി പരിശോധനയ്ക്കിടെ ഓടി രക്ഷപ്പെട്ട നടൻ ഷൈൻ ടോം ചാക്കോ ചോദ്യം ചെയ്യലിന് ഹാജരായി. പോലീസ് ആവശ്യപ്പെട്ടതിനും അരമണിക്കൂർ നേരത്തേ ഷൈൻ കൊച്ചി നോർത്ത് സ്റ്റേഷനിലെത്തി. എന്നാൽ സ്റ്റേഷന് മുന്നിൽ കാത്തുനിന്ന മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് ഷൈൻ പ്രതികരിച്ചില്ല. ഷൈനിനെ പോലീസ് വിശദമായി ചോദ്യം ചെയ്യും. ലഹരി പരിശോധനയ്ക്കിടെ ഹോട്ടലിൽനിന്ന് ഓടി രക്ഷപ്പെട്ടത് എന്തിനാണെന്ന് ഷൈൻ വിശദീകരിക്കണം. 32 ചോദ്യങ്ങളാണ് പോലീസ് തയാറാക്കി വച്ചിരുന്നത്. ചോദ്യം ചെയ്യൽ നീണ്ടേക്കുമെന്നാണ് വിവരം.
Read MoreCategory: All News
യുക്രെയ്നിൽ റഷ്യയുടെ മിസൈൽ ആക്രമണം: 34 മരണം, 117 പേർക്ക് പരിക്ക്
സുമി(യുക്രെയ്ൻ): സമാധാന ചർച്ചകൾക്കിടെ വടക്കൻ ഉക്രേനിയൻ നഗരമായ സുമിയുടെ ഹൃദയഭാഗത്ത് ബാലിസ്റ്റിക് മിസൈലുകൾ ഉപയോഗിച്ചു റഷ്യ നടത്തിയ ആക്രമണത്തിൽ 34 പേർ കൊല്ലപ്പെടുകയും 117 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. രണ്ടു മിസൈലുകൾ നഗരത്തിൽ പതിച്ചു. ഈ വർഷം യുക്രെയ്നിൽ ഉണ്ടായ ഏറ്റവും മാരകമായ ആക്രമണമാണിത്. ആക്രമണം സംബന്ധിച്ച് മോസ്കോയ്ക്കെതിരേ അന്താരാഷ്ട്ര തലത്തിൽ കടുത്ത പ്രതികരണം വേണമെന്ന് പ്രസിഡന്റ് വോളോഡിമർ സെലെൻസ്കി ആവശ്യപ്പെട്ടു. യുദ്ധം വേഗത്തിൽ അവസാനിപ്പിക്കാനുള്ള യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നീക്കമാണ് ആക്രമണത്തിന് കാരണമായതെന്നും അദ്ദേഹം പറഞ്ഞു.
Read Moreഒടുവിൽ ‘പണി’കൊടുത്തു..! കയറ്റിറക്കു തർക്കവുമായി ബന്ധപ്പെട്ട് കടയ്ക്ക് മുന്നിലെ സിഐടിയുവിന്റെ സമരം; കച്ചവടം നിർത്തി ഷട്ടറിന് പൂട്ടിട്ട് വ്യാപാരി വീട്ടിലേക്ക് മടങ്ങി
പാലക്കാട്: പാലക്കാട് ഷൊർണൂരിൽ സിമന്റ് വ്യാപാരിയും സിഐടിയുക്കാരും തമ്മിലുള്ള തർക്കത്തിനൊടുവിൽ താത്കാലികമായി കച്ചവടം നിർത്താനുള്ള തീരുമാനവുമായി വ്യാപാരി.തന്റെ സ്ഥാപനത്തിലെ കയറ്റിറക്കു തർക്കവുമായി ബന്ധപ്പെട്ട് സിഐടിയു നടത്തുന്ന സമരത്തെത്തുടർന്ന് സിമന്റ് കച്ചവടം നിർത്തിയതായി വ്യാപാരി പറയുന്നു. ഷൊർണൂർ കൊളപ്പുള്ളി സ്വദേശി ജയപ്രകാശാണ് സിഐടിയു സമരത്തത്തുടർന്ന് സിമന്റ് കച്ചവടം താത്കാലികമായി നിർത്തിയത്.കടയിൽ കയറ്റിറക്ക് യന്ത്രം സ്ഥാപിച്ചതിനെത്തുടർന്ന് സിഐടിയു തൊഴിൽ സമരം ആരംഭിച്ചിരുന്നു. ലോഡിറക്കാൻ കഴിയാതെ വന്നതോടെയാണ് കച്ചവടം നിർത്തുന്നതെന്ന് ജയപ്രകാശ് പറയുന്നു. കുളപ്പുള്ളിയിലെ സിമന്റ് കടയിൽ കയറ്റിറക്ക് യന്ത്രം സ്ഥാപിച്ചതിനെച്ചൊല്ലിയാണ് കടയുടെ മുന്നിൽ സിഐടിയുവിന്റെ ഷെഡ് കെട്ടി സമരം തുടങ്ങിയത്. യന്ത്രം പ്രവർത്തിപ്പിക്കാൻ രണ്ട് ഓപ്പറേറ്റർ മാത്രം മതിയെന്നാണ് തൊഴിൽ ഉടമ പറയുന്നത്. എന്നാൽ യന്ത്രമുണ്ടെങ്കിലും ചാക്കുകൾ കയറ്റാനും ഇറക്കാനും കൂടുതൽ തൊഴിലാളികൾ വേണമെന്നും ഇതിന് അനുവദിക്കാത്തത് തൊഴിൽ നിഷേധമാണെന്നും പറഞ്ഞാണ് സിഐടിയു സമരം. യന്ത്രത്തിന്റെ പ്രവർത്തനത്തിന് കൂടുതൽ തൊഴിലാളികളുടെ…
Read More1930 ല്‍ വിളിക്കാം; ഓണ്‍ലൈനിലെ വ്യാജ ജോലി വാഗ്ദാനങ്ങളെ വിവേകത്തോടെ നിരസിക്കണമെന്ന് പോലീസ് മുന്നറിയിപ്പ്
കൊച്ചി: ഓണ്‍ലൈനിലെ വ്യാജ ജോലി വാഗ്ദാനങ്ങളെ വിവേകത്തോടെ നിരസിക്കണമെന്ന് പോലീസ് മുന്നറിയിപ്പ്. ജോലി ഓഫറുമായി ബന്ധപ്പെട്ട് രജിസ്ട്രേഷനു വേണ്ടിയോ അല്ലാതെയോ ആദ്യം അങ്ങോട്ടു പണം ആവശ്യപ്പെടുകയാണ് പതിവ്. ത്ട്ടിപ്പ് സംഘങ്ങള്‍ എടിഎം നമ്പര്‍, പിന്, ഒടിപി തുടങ്ങിയവ ചോദിക്കുമ്പോള്‍ തന്നെ തട്ടിപ്പാണെന്ന് മനസിലാക്കണമെന്നാണ് പോലീസ് മുന്നറിയിപ്പിലുള്ളത്. വ്യാജ പാര്‍ട്ട് ടൈം ജോലി ഓഫര്‍ തട്ടിപ്പില്പ്പെടുന്നവര്ക്ക് സമയനഷ്ടവും ധനനഷ്ടവുമാകും ഫലം. 1930 ല്‍ വിളിക്കാം ഓണ്‍ലൈന്‍ സാമ്പത്തികത്തട്ടിപ്പിനിരയായാല്‍ ഒരുമണിക്കൂറിനകം തന്നെ വിവരം 1930 എന്ന നമ്പറില്‍ സൈബര്‍ പോലീസിനെ അറിയിക്കണം. എത്രയും നേരത്തെ റിപ്പോര്‍ട്ട് ചെയ്താല്‍ തട്ടിപ്പിന് ഇരയായ വ്യക്തിക്ക് നഷ്ടപ്പെട്ട തുക തിരിച്ചു ലഭിക്കാനുള്ള സാധ്യത കൂടുതലാണ്. www.cybercrime.gov.in എന്ന വെബ്സൈറ്റിലും പരാതി രജിസ്റ്റര്‍ ചെയ്യാം.
Read Moreഒത്തുതീർപ്പിനും ഭീഷണിക്കും വഴങ്ങിയില്ല; പൊതുസ്ഥലത്തെ കൊടി നീക്കിയ തൊഴിലാളിയെ മർദിച്ച സിഐടിയു നേതാവ് അറസ്റ്റിൽ; മർദനമേറ്റ കേശവൻ സിഐടിയു അനുഭാവി
പത്തനംതിട്ട: ഹൈക്കോടതി നിര്‍ദേശം നടപ്പിലാക്കുന്നതിന്റെ ഭാഗമായി നഗരസഭസെക്രട്ടറി നിർദേശിച്ചതനുസരിച്ച് പൊതുസ്ഥലത്തെ കൊടി നീക്കിയ ശുചീകരണ വിഭാഗം ജീവനക്കാരെ മർദിച്ച സിഐടിയു നേതാവിനെ അറസ്റ്റ് ചെയ്തു. നഗരസഭയിലെ ശുചീകരണ വിഭാഗം ജീവനക്കാർ പണിമുടക്കി നഗരസഭാ ഓഫീസിനു മുന്പിൽ പ്രകടനം നടത്തിയതിനു പിന്നാലെയാണ് പത്തനംതിട്ട പോലീസ് കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയത്. അറസ്റ്റിലായ സിഐടിയു നേതാവ് സക്കീർ അലങ്കാരത്തിനെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.ബുധനാഴ്ച പത്തനംതിട്ടയിൽ സിഐടിയു ജില്ലാ കമ്മിറ്റി ഓഫീസ് ശിലാസ്ഥാപനത്തോടനുബന്ധിച്ച പൊതുസമ്മേളനം നടന്ന ടൗൺ സ്ക്വയർ ഭാഗത്തു കെട്ടിയ കൊടിതോരണങ്ങളാണ് ജീവനക്കാർ നീക്കിയത്. പൊതുസ്ഥലത്തെ കൊടിയെ സംബന്ധിച്ച് ആക്ഷേപം ഉയർന്നതോടെ ഇതു നീക്കാൻ നഗരസഭാ സെക്രട്ടറി നിർദേശിക്കുകയായിരുന്നു. കൊടി നീക്കുന്നതിനിടെ ശുചീകരണ വിഭാഗം ജീവനക്കാരനായ കേശവനെ മർദി ക്കുകയും അഴിച്ച കൊടികൾ തിരികെ കെട്ടിക്കുകയും ചെയ്തു. ഇതുസംബന്ധിച്ച് ബുധനാഴ്ച തന്നെ ജീവനക്കാർ സെക്രട്ടറിക്കു പരാതി നൽകിയിരുന്നു. ഇത് പോലീസിനും കൈമാറി.…
Read Moreഭാര്യയെ കൊലപ്പെടുത്തിയ കേസ്; ജനരോഷം ഭയന്ന് പ്രതിയുമായുള്ള തെളിവെടുപ്പ് രഹസ്യമാക്കി; കത്തി വാങ്ങുന്ന സിസിടിവി ദൃശ്യങ്ങള്‍ പോലീസിന്
കോഴിക്കോട്: യുവതിയെ കുത്തിക്കൊലപ്പെടുത്തിയകേസില് പ്രതിയായ ഭർത്താവ് യാസിറിനെ തെളിവെടുപ്പിനെത്തിക്കുന്ന സ്ഥലങ്ങള്‍ രഹസ്യമായി സൂക്ഷിച്ച് പോലീസ്. നാട്ടുകാ രുടെ കനത്ത പ്രതിഷേധവും ആക്രമണസാധ്യതയും മുന്‍കൂട്ടികണ്ടാണ് ഇത്. ഭാര്യ ഈങ്ങാപ്പുഴ കക്കാട് നക്കലമ്പാട് സ്വദേശി ഷിബിലയെ കുത്താൻ ഉപയോഗിച്ച കത്തികൾ വാങ്ങിയ കൈതപ്പൊയിലിലെ സൂപ്പർ മാർക്കറ്റിലെത്തിച്ചാണ് പോലീസ് ഇന്നലെ തെളിവെടുപ്പ് നടത്തിയത്. നാട്ടുകാരുടെ പ്രതിഷേധമുണ്ടാകുമെന്ന് മുന്നിറിയിപ്പുണ്ടായിരുന്നതിനാൽ കനത്ത സുരക്ഷയിലാണ് പ്രതിയെ കൈതപ്പൊയിലിൽ എത്തിച്ചത്. സൂപ്പർമാർക്കറ്റിലേക്ക് എത്തിച്ചപ്പോൾ ആളുകൾ കൂടാൻ തുടങ്ങിയതോടെ വളരെ പെട്ടെന്ന് തെളിവെടുപ്പ് പൂർത്തിയാക്കി തിരികെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. യാസിര്‍ ഇവിടെ നിന്നും കത്തി വാങ്ങുന്ന സിസിടിവി ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്. കക്കാട് നക്കലമ്പാടുള്ള ഷിബിലയുടെ വീട്ടിലുൾപ്പെടെ യാസിറിനെ എത്തിച്ച് തെളിവെടുപ്പ് നടത്തേണ്ടതുണ്ട്. എപ്പോഴാണ് ഷിബിലയുടെ വീട്ടിലേക്ക് കൊണ്ടുപോകുന്ന സമയം പോലീസ് അറിയിച്ചിട്ടില്ല. 27 വരെയാണ് യാസിർ കസ്റ്റഡയിലുള്ളത്. കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ടാണ് ഷിബിലയെ വീട്ടിൽ കയറി യാസിർ…
Read More‘ഹോട്ട് പ്രൊഡക്ട്’ എന്ന പേരിൽ സ്വന്തം കട്ടൗട്ടുകൾ വില്പനയ്ക്ക്: ഫോട്ടോ കണ്ട് ഞെട്ടലോടെ യുവതി
സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർക്ക് ഇപ്പോൾ ആരാധകർ കൂടുതലാണ്. അവരുടെ വീഡിയോയ്ക്ക് വേണ്ടി കാത്തിരിക്കുന്ന ധാരാളം ആളുകളുമുണ്ട്. അമേരിക്കയിൽ നിന്നുള്ള സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ കെൽസി കോറ്റ്സൂർ പങ്കുവച്ച അനുഭവമാണ് ഇപ്പോൾ ചർച്ചയാകുന്നത്. വാൾമാർട്ട്, എറ്റ്സി, ഈബേ, ആമസോൺ എന്നിവയിലൂടെ അനുവാദമില്ലാതെ തന്റെ കട്ടൗട്ടുകൾ നിർമ്മിച്ച് വിൽക്കുന്ന ഒരു വെബ്സൈറ്റിന്റെ കാര്യമാണ് കെൽസി വെളിപ്പെടുത്തിയിരിക്കുന്നത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് ഇതുമായി ബന്ധപ്പെട്ട ഒരു വീഡിയോ അവൾ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. പൂർണകായ കട്ടൗട്ടുകളാണ് വിൽപ്പനയ്ക്ക് വച്ചിരിക്കുന്നത്. തന്റെ അങ്കിളും ആന്റിയും തന്നെ കളിയാക്കുന്നതിന് വേണ്ടി അത് വാങ്ങിയിട്ടുണ്ടെന്നും കെൽസി പറഞ്ഞു. വെബ്സൈറ്റിൽ നിന്നുള്ള സ്ക്രീൻഷോട്ടുകളും അവൾ പങ്കുവച്ചു. അതിൽ അവളുടെ വിവിധ വേഷത്തിലും രൂപത്തിലും ഭാവത്തിലും ഒക്കെയുള്ള കട്ടൗട്ടുകൾ കാണാവുന്നതാണ്. ‘ഹോട്ട് പ്രൊഡക്ട്’ എന്ന് പറഞ്ഞാണ് അവരുടെ കട്ടൗട്ടുകളിൽ ഒരെണ്ണം വിൽപനയ്ക്ക് വച്ചിരിക്കുന്നത്. ‘കെൽസി കോറ്റ്സൂർ (ജീൻസ്) കാർഡ്ബോർഡ് കട്ടൗട്ട്’…
Read Moreതാപശരീരശോഷണം അവഗണിക്കരുത്
അന്തരീക്ഷതാപം ഒരു പരിധിക്കപ്പുറം ഉയര്‍ന്നാല്‍ മനുഷ്യ ശരീരത്തിലെ താപ നിയന്ത്രണ സംവിധാനങ്ങള്‍ തകരാറിലാവുകയും ശരീരത്തിലുണ്ടാവുന്ന താപം പുറത്തേക്ക് കളയുന്നതിന് തടസം നേരിടുകയും ചെയ്യുന്നു. തുടര്‍ന്ന് ശരീരത്തിന്റെ പല നിര്‍ണായക പ്രവര്‍ത്തനങ്ങളും തകരാറിലായേക്കാം. ഇത്തരം ഒരവസ്ഥയാണ് സൂര്യാഘാതം.(Heat stroke) ലക്ഷണങ്ങള്‍ വളരെ ഉയര്‍ന്ന ശരീരതാപം, വറ്റി വരണ്ട, ചുവന്ന, ചൂടായ ശരീരം, ശക്തമായ തലവേദന, തലകറക്കം, മന്ദഗതിയിലുള്ള നാഡിമിടിപ്പ്, മാനസികാവസ്ഥയിലുള്ള മാറ്റങ്ങള്‍ തുടങ്ങിയവയും ഇതേ തുടര്‍ന്നുള്ള അബോധാവസ്ഥയും സൂര്യാഘാതം മൂലം ഉണ്ടായേക്കാം. ഉടന്‍ തന്നെ ഡോക്ടറുടെ സേവനം ലഭ്യമാക്കേണ്ടതാണ്. സൂര്യാതപമേറ്റുള്ളതാപ ശരീരശോഷണം (Heat Exhaustion) സൂര്യാഘാതത്തേക്കാള്‍ കുറച്ചു കൂടി കാഠിന്യം കുറഞ്ഞ അവസ്ഥയാണ് താപ ശരീര ശോഷണം. കനത്ത ചൂടിനെ തുടര്‍ന്ന് ശരീരത്തില്‍ നിന്ന് ധാരാളം ജലവും ലവണങ്ങളും വിയര്‍പ്പിലൂടെ നഷ്ടപ്പെടുന്നതിനെ തുടര്‍ന്ന് ഉണ്ടാകുന്ന അവസ്ഥയാണ് ഇത്. ലക്ഷണങ്ങള്‍ ക്ഷീണം, തലകറക്കം, തലവേദന, പേശിവലിവ്, ഓക്കാനവും ഛര്‍ദ്ദിയും, അസാധാരണമായ…
Read Moreഒരബദ്ധമൊക്കെ ഏത് പോലീസുകാരനും പറ്റും… ഫാമിൽ നിന്ന് മോഷ്ടിച്ച 27 ആടുകളെ വാങ്ങിയത് പോലീസുകാരൻ
നെടുമ്പാശേരി: കുന്നുകരയിലെ ഫാമിൽ നിന്ന് മൂന്നു തവണയായി മോഷ്ടിച്ച 29 ആടുകളിൽ 27 എണ്ണവും വാങ്ങിയത് പോലീസുകാരൻ. മോഷണക്കേസിൽ പിടിയിലായ പ്രതികളുടെ മൊഴിപ്രകാരം പോലീസുകാരനെതിരെ കേസ് എടുത്തെങ്കിലും അറസ്റ്റ് ചെയ്യാതെ ചെങ്ങമനാട് പോലീസിന്റെ സഹായഹസ്തം. ശ്രീമൂലനഗരം സ്വദേശിയായ സിറ്റി പോലീസിന് കീഴിലുള്ള എറണാകുളം എആർ ക്യാമ്പിലെ പോലീസുകാരനെതിരെയാണ് മോഷണമുതൽ വാങ്ങിയതിന് ചെങ്ങമനാട് പോലീസ് കേസെടുത്തിട്ടുള്ളത്. എറണാകുളം സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യത്തിന് ശ്രമിച്ചെങ്കിലും ലഭിച്ചില്ല. പോലീസ് അസോസിയേഷൻ നേതാവ് കൂടിയായതിനാലാണ് അസോസിയേഷന്റെ സംരക്ഷണ കവചം ആരോപണ വിധേയനുണ്ടെന്നാണ് പറയുന്നത്. നേരത്തെ പോലീസുകാരന്റെ പിതാവിന് ആടുകച്ചവടം ഉണ്ടായിരുന്നു. അതിനാൽ പിതാവാണ് ആടിനെ വാങ്ങിയതെന്ന് പറഞ്ഞ് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും നടന്നില്ല. എന്നാൽ പ്രതികളുടെ മൊഴി പോലീസുകാരന് കുരുക്കാകുകയായിരുന്നു. ജനുവരി 14ന് പുലർച്ചെയാണ് ആട് മോഷണ ശ്രമത്തിനിടെ കുത്തിയതോട് തിനപ്പുലം ശരത്, ആറ്റുപുറം മാളിയേക്കൽ ഡ്രാഫിൻ, അയ്യമ്പുഴ കടുക്കുളങ്ങര പാനാടൻ വീട്ടിൽ…
Read Moreപ്രാർഥനകൾക്കു നന്ദി പറഞ്ഞ് മാർപാപ്പ
വത്തിക്കാന്‍ സിറ്റി: റോമിലെ ജെമെല്ലി ആശുപത്രിയില്‍ 21 ദിവസമായി ചികിത്സയിൽ തുടരുന്ന ഫ്രാന്‍സിസ് മാർപാപ്പയുടെ ശബ്ദം സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ വീണ്ടും മുഴങ്ങി. വ്യാഴാഴ്ച രാത്രി സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ നടന്ന ജപമാലപ്രാർഥനാ ശുശ്രൂഷയോടനുബന്ധിച്ചാണ് ഫ്രാൻസിസ് മാർപാപ്പയുടെ മുൻകൂട്ടി തയാറാക്കിയ സന്ദേശം കേള്‍പ്പിച്ചത്. തന്റെ ആരോഗ്യത്തിനായുള്ള പ്രാർഥനകൾക്ക് ഹൃദയത്തിന്റെ ആഴത്തിൽ നിന്ന് നന്ദി പറയുകയാണെന്നും താന്‍ ഇവിടെനിന്ന് (ആശുപത്രിയില്‍നിന്ന്) അനുഗമിക്കട്ടേയെന്നും മാർപാപ്പ പറഞ്ഞു. “ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ, ദൈവമാതാവ് നിങ്ങളെ സംരക്ഷിക്കട്ടെ; നന്ദി” -മാർപാപ്പ കൂട്ടിച്ചേര്‍ത്തു. ഇടറിയ ശബ്ദത്തിലായിരുന്നു സ്പാനിഷ് ഭാഷയിലുള്ള മാർപാപ്പയുടെ ഓഡിയോ സന്ദേശം. 21 ദിവസം മുമ്പ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനുശേഷം ഫ്രാൻസിസ് മാർപാപ്പയുടെ ശബ്ദം ആഗോളസമൂഹം പരസ്യമായി കേൾക്കുന്നത് ഇതാദ്യമായാണ്. മാർപാപ്പയുടെ സന്ദേശം അപ്രതീക്ഷിതമായി കേട്ടതോടെ സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ തടിച്ചുകൂടിയവർ ഇത് കരഘോഷത്തോടെ സ്വീകരിച്ചു. അതേസമയം, ഫ്രാന്‍സിസ് മാർപാപ്പയുടെ ആരോഗ്യാവസ്ഥ മാറ്റമില്ലാതെ തുടരുകയാണ്.…
Read More