റോം: ഇറാൻ ഡിസംബറിൽ തടവിലാക്കിയ ഇറ്റാലിയൻ മാധ്യമപ്രവർത്തക സെസീലിയ സലാ മോചിതയായി.ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി ആണ് ഇക്കാര്യം അറിയിച്ചത്. ഊർജിത നയതന്ത്ര ശ്രമങ്ങൾക്കൊടുവിലാണു മോചനമെന്നും സെസീലിയ ഇറ്റലിയിലേക്കു തിരിച്ചെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. ജേർണലിസ്റ്റ് വീസയിൽ ഡിസംബർ16നു ടെഹ്റാനിലെത്തിയ സെസീലിയയെ ഇറേനിയൻ നിയമങ്ങൾ ലംഘിച്ചു എന്നാരോപിച്ച് മൂന്നു ദിവസങ്ങൾക്കകം കസ്റ്റഡിയിലെടുക്കുകയായിരുന്നു. മുഹമ്മദ് അബെദിനി എന്ന ഇറേനിയൻ എൻജിനിയറെ ഡിസംബർ 16ന് അമേരിക്കയുടെ നിർദേശപ്രകാരം മിലാൻ വിമാനത്താവളത്തിൽ ഇറ്റാലിയൻ അധികൃതർ അറസ്റ്റ് ചെയ്തതിനുള്ള പ്രതികാരമാണിതെന്ന് അനുമാനിക്കപ്പെട്ടു. അമേരിക്കൻ പൗരന്മാരുടെ മരണത്തിനു കാരണമായ ഡ്രോൺ സാങ്കേതികവിദ്യ കൈമാറി എന്ന ആരോപണത്തിലാണ് മുഹമ്മദിനെ അറസ്റ്റ് ചെയ്തത്.
Read MoreCategory: All News
പൂട്ടിക്കിടന്ന വീട്ടിൽ മോഷണം; നഷ്ടമായത് 7,000 മാത്രം; യാത്രപോയപ്പോൾ വീട്ടിലുണ്ടായിരുന്ന 100 പവനും 3 ലക്ഷം രൂപയും കൂടെക്കൂട്ടി; വീടുമായി അടുപ്പമുള്ളവരെ കേന്ദ്രീകരിച്ച് അന്വേഷണം
അതിരമ്പുഴ: മൂന്ന് ആഴ്ചയോളം ആള്ത്താമസമില്ലാത്ത വീടിന്റെ വാതില് തകര്ത്ത് മോഷണം നടന്ന സംഭവത്തില് കാണാതായ സ്വര്ണം തിരികെ കിട്ടി. അതിരമ്പുഴ പാറോലിക്കല് റോഡില് റെയില്വേ ഗേറ്റിനു സമീപം വഞ്ചിപ്പത്രയില് വര്ഗീസ് ജോണിന്റെ വീട്ടിലാണു മോഷണം നടന്നത്. മൂന്നര പവന് സ്വര്ണാഭരണങ്ങളും 7,000 രൂപയും നഷ്ടപ്പെട്ടെന്നാണ് ഉടമകള് പോലീസില് പരാതി നൽകിയത്. എന്നാല് കാണാതായ സ്വര്ണം ഇന്നലെ രാത്രിയോടെ വീട്ടില് നിന്നുതന്നെ കുടുബാംഗങ്ങള്ക്കു തിരികെ കിട്ടിയതായി പോലീസില് പറഞ്ഞു. മകള്ക്കു നല്കിയ നൂറു പവന് സ്വര്ണാഭരണങ്ങളും വീടിന്റെ പെയിന്റിംഗ് ജോലികള്ക്കായി ബാങ്കില്നിന്നെടുത്തു സൂക്ഷിച്ചിരുന്ന മൂന്നു ലക്ഷം രൂപയും വീട്ടില് ഉണ്ടായിരുന്നു. കുമളിയിലേക്കു പോയപ്പോള് ഇത് ഇവര് ഒപ്പം കൊണ്ടുപോകുകയായിരുന്നു. ഈ സ്വര്ണവും പണവും വീട്ടില് ഉണ്ടാകുമെന്ന് അറിവുണ്ടായിരുന്നവരാണ് മോഷണത്തിനു പിന്നിലെന്നാണു സംശയിക്കുന്നത്. അത്തരത്തില് സൂചന നല്കുന്ന മൊഴിയാണ് വര്ഗീസ് പോലീസിനു നല്കിയത്. വീടുമായി അടുപ്പമുള്ളവരെ കേന്ദ്രീകരിച്ചാണ് ഏറ്റുമാനൂര് പോലീസിന്റെ…
Read Moreഒരു സിഗരറ്റ് വലിച്ചാൽ… പുരുഷന്മാർക്കു നഷ്ടം ജീവിതത്തിലെ 17 മിനിറ്റ്; സ്ത്രീകൾക്ക് 22 മിനിറ്റ്
ഒരു സിഗരറ്റ് വലിച്ചാൽ പുരുഷന്മാർക്ക് അവരുടെ ജീവിതത്തിലെ 17 മിനിറ്റ് നഷ്ടപ്പെടും. സ്ത്രീകൾക്കാണെങ്കിൽ 22 മിനിറ്റും! പുകവലിയുടെ വിനാശകരമായ പ്രത്യാഘാതങ്ങളെക്കുറിച്ചു പഠിക്കുന്ന ഗവേഷകരാണു മനുഷ്യാരോഗ്യത്തെ ബാധിക്കുന്ന പുതിയ കണ്ടെത്തൽ നടത്തിയത്. ഓരോ സിഗരറ്റും പുകവലിക്കാരന്റെ ആയുസിൽനിന്നു 11 മിനിറ്റ് കുറയ്ക്കുമെന്നു സൂചിപ്പിക്കുന്ന മുൻ കണക്കുകളേക്കാൾ ഉയർന്നതാണു പുതിയ കണക്കുകൾ ഒരു ദിവസം 20 സിഗരറ്റ് വലിച്ചാൽ, ഏകദേശം ഏഴു മണിക്കൂറോളം പ്രതിദിന ആയുസ് കുറയും. ജീവിതത്തിൽ ശരാശരി ഒരു ദശാബ്ദത്തോളം നഷ്ടപ്പെടും. ലണ്ടൻ യൂണിവേഴ്സിറ്റി കോളജിലെ ഗവേഷകരാണു പഠനം നടത്തിയത്. വിലയേറിയ സമയവും പ്രിയപ്പെട്ടവരുമായുള്ള ജീവിത മുഹൂർത്തങ്ങളും നഷ്ടപ്പെടുത്താതെ പുകവലിക്കാർ അനാരോഗ്യകരമായ ഈ ശീലം ഉപേക്ഷിച്ച് പുതുവർഷത്തിലേക്കു കടക്കണമെന്നു ഗവേഷകർ ഉപദേശിക്കുന്നു. ലോകാരോഗ്യസംഘടനയുടെ അഭിപ്രായത്തിൽ, ഇതുവരെ നേരിട്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ പൊതുജനാരോഗ്യ ഭീഷണികളിലൊന്നാണു പുകയിലജന്യരോഗങ്ങൾ. ഓരോ വർഷവും എട്ടു ദശലക്ഷത്തിലധികം ആളുകൾക്കു പുകവലി കാണം ജീവൻ…
Read Moreഞാനെന്താണീ കാണുന്നത്? അന്നപൂർണാ ദേവി നേരിട്ട് പ്രത്യക്ഷപ്പെട്ടതോ… ആദ്യമായി മകൾ ഭക്ഷണമുണ്ടാക്കിയപ്പോൾ അച്ഛന്റെ മാസ് മറുപടി
പെൺമക്കൾക്ക് അമ്മയേക്കാൾ അച്ഛനെയാകും ഏറ്റവും കൂടുതൽ ഇഷ്ടം എന്നാണ് പൊതുവേ പറയപ്പെടുന്നത്. താൻ ആദ്യമായി ഉണ്ടാക്കിയ ഭക്ഷണം കഴിക്കാൻ അച്ഛന് കൊടുക്കുന്പോൾ അദ്ദേഹത്തിന്റെ പ്രതികരണമാണ് ഇപ്പോൾ വൈറലാകുന്നത്. റിതു ദാസ്ഗുപ്തയാണ് വീഡിയോ ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്തിരിക്കുന്നത്. ‘അച്ഛാ, ഇത് ഞാൻ ആദ്യമായി ഉണ്ടാക്കുന്ന ഭക്ഷണമാണ്, ഇത് അച്ഛന് ഇഷ്ടപ്പെട്ടോ’ എന്ന് റിതു അച്ഛനോട് ചോദിക്കുന്നു. അവളോട് അച്ഛന്റെ മറുപടിയാണ് ഏറെ കൗതുകമുണർത്തുന്നത്. അല്ലയോ എന്റെ കുട്ടീ, ഞാൻ എന്റെ ജീവിതത്തിൽ എല്ലാം നേടിയിരിക്കുന്നു. ഈ ഭക്ഷണം വളരെ രുചികരമാണ്, എനിക്ക് വേണ്ടി ഇത് തയാറാക്കാൻ അന്നപൂർണാ ദേവി തന്നെ സ്വർഗത്തിൽ നിന്ന് ഇറങ്ങിവന്നത് പോലെയാണ് എനിക്ക് തോന്നുന്നത്’ എന്ന് വളരെ നാടകീയമായി അദ്ദേഹം മറുപടി കൊടുത്തു. അച്ഛന്റെ മറുപടി കേട്ട് റിതുവിനു നന്നായി ചിരി വന്നു. താനുണ്ടാക്കിയ ഭക്ഷണം അത്ര അടിപൊളിയൊന്നുമല്ല എന്ന് അവൾക്കുതന്നെ അറിയാം, അതുകൊണ്ട്തന്നെ…
Read Moreകലോത്സവ പരാതികള് പരിഹരിക്കാന് ട്രൈബ്യൂണല് സ്ഥാപിക്കാം: ഹൈക്കോടതി
കൊച്ചി: കലോത്സവ അപ്പീലുകളില് വിമര്ശനവുമായി ഹൈക്കോടതി. സംസ്ഥാന സ്കൂള് കലോത്സവം ഇന്നു തുടങ്ങാനിരിക്കെയാണ് നിരവധി ഹര്ജികള് ഇന്നലെ അവധിക്കാല ബെഞ്ചില് എത്തിയത്. കലോത്സവ പരാതികള് പരിഹരിക്കാന് ട്രൈബ്യൂണല് സ്ഥാപിക്കുന്ന കാര്യം സര്ക്കാരിന് ആലോചിക്കാമെന്നു കോടതി നിര്ദേശിച്ചു. ആവശ്യമെങ്കില് വിരമിച്ച ഹൈക്കോടതി ജഡ്ജി അടക്കമുള്ളവരെ ട്രൈബ്യൂണലില് നിയമിക്കാം. ഹൈക്കോടതിക്ക് വിലപ്പെട്ട സമയം ഇതിന്റെ പേരില് നഷ്ടപ്പെടുത്താനാകില്ല. കലോത്സവ വിധികര്ത്താക്കളെ നിശ്ചയിക്കുന്നതില് സര്ക്കാര് കുറച്ചുകൂടി ജാഗ്രത പാലിക്കണമെന്നും കോടതി വ്യക്തമാക്കി. കലോത്സവ മാന്വല് ലംഘിക്കപ്പെട്ടതടക്കം പ്രഥമദൃഷ്ട്യാ ന്യായമെന്നു കണ്ട ഹര്ജികളിന്മേല് സംസ്ഥാന കലോത്സവത്തില് പങ്കെടുക്കാന് വിദ്യാര്ഥികളെ അനുവദിച്ച് കോടതി ഉത്തരവിട്ടു. കലോത്സവത്തെ ശരിയായ അര്ഥത്തില് ഉള്ക്കൊണ്ടാല് പരാതികള്ക്കിടയുണ്ടാകില്ലെന്നും കോടതി വ്യക്തമാക്കി.
Read Moreനോക്കൂ ഇത് ഘടികാരങ്ങൾ നിലയ്ക്കുന്ന സമയം… നടു റോഡിൽ പെൺകുട്ടികളുടെ തല്ലുമാല; കൈയും കെട്ടി നോക്കി നിന്ന് ആണുങ്ങൾ; വീഡിയോ കാണാം
തെരുവിൽ കിടന്ന് അടിയുണ്ടാക്കുന്ന ആണുങ്ങളെ ചിലപ്പോൾ കണ്ടിട്ടുണ്ടാകും. എന്നാൽ പെൺകുട്ടികളെ കണ്ടിട്ടുണ്ടോ? എന്നാൽ കണ്ടോളൂ. ഗ്രേറ്റർ നോയിഡയിലെ ഗ്രേറ്റർ നോയിഡ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് (ജിഎൻഐഎം) കോളജിൽ നടന്ന സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. പിങ്ക് നിറത്തിലുള്ള ഹൂഡിയും ഡെനിം ട്രൗസറും ധരിച്ച ഒരു പെൺകുട്ടിയും വെള്ള ടോപ്പും കറുത്ത പാന്റും ധരിച്ച മറ്റൊരു പെൺകുട്ടിയും തമ്മിൽ മുടിയിൽ പിടിച്ച് വലിക്കുന്നതു മുതലാണ് വീഡിയോയുടെ തുടക്കം. പിങ്ക് ഹൂഡി ധരിച്ച പെൺകുട്ടി വെളുത്ത ടോപ്പുകാരിയെ നന്നായി ഉപദ്രവിക്കുന്നത് കാണാം. അവളെ നിലത്തിട്ട് ചവിട്ടിയതോടെ വെള്ള ടോപ്പുകാരിയും വിട്ടുകൊടുക്കാൻ തയാറായില്ല. പിന്നെ നടന്നത് തല്ലുമാലയാണ്. ഇതിനിടയിൽ ഒരാൾ മറ്റൊരാളുടെ വസ്ത്രം ഊരി കളയാൻ ശ്രമിക്കുന്നു. ഇത് കണ്ടതോടെ മറ്റ് രണ്ട് വിദ്യാർഥിനികൾ ഓടി വന്ന് ഇരുവരെയും പിടിച്ചു മാറ്റാൻ ശ്രമിക്കുന്നതുമാണ് വീഡിയോ. ഗ്രേറ്റർ നോയിഡയിലെ…
Read Moreമുദ്രപത്രങ്ങൾ ഇ-സ്റ്റാമ്പിംഗ് മുഖേന; പൊതുജനം അധിക തുക നൽകണം
നെന്മാറ: നടപടിക്രമങ്ങൾ ലഘൂകരിക്കാൻ സർക്കാർ മുദ്രപത്രങ്ങൾക്ക് ഇ-സ്റ്റാമ്പിംഗ് സംവിധാനം ഏർപ്പെടുത്തി. ഇതോടെ മുദ്രപത്രക്ഷാമം ഒഴിവായി. എന്നാൽ മുഖവിലയ്ക്കുപുറമേ അധികഫീസും പൊതുജനം നൽകണം. നടപടിക്രമങ്ങൾ പൂർത്തിയാക്കി മുദ്രപത്രം പ്രിന്റെടുത്തുകിട്ടാൻ അധികസമയവും കാത്തുനിൽക്കണം. 500 രൂപവരെയുള്ള മുദ്രപത്രങ്ങൾക്കു പ്രിന്റിംഗ് ചാർജ് ഈടാക്കാൻ പാടില്ല. 501 മുതൽ 1000 രൂപവരെ ആറു രൂപയും 1001 രൂപ മുതൽ ഉള്ളവയ്ക്കു 10 രൂപ നിരക്കിലും പ്രിന്റിംഗ് ചാർജ് ഈടാക്കാൻ ഗവ. അംഗീകൃത വെണ്ടർമാർക്ക് അനുമതി നൽകി ഉത്തരവിറങ്ങി. ചില ജില്ലകളിൽ ഇ-സ്റ്റാമ്പ് മുദ്രപത്രങ്ങൾക്കു വെണ്ടർമാർ പ്രിന്റിംഗ് ചെലവിനത്തിൽ 50 രൂപ മുതൽ 100 രൂപവരെ ഈടാക്കുന്നു എന്ന പരാതിയെതുടർന്നാണ് നിരക്കു നിശ്ചയിച്ച് ട്രഷറി ഡയറക്ടർ ഉത്തരവിറക്കിയത്. ഇ-സ്റ്റാന്പിംഗ് പദ്ധതിക്കുമുമ്പ് സർക്കാർ അച്ചടിച്ചുനൽകുന്ന മുദ്രപത്രത്തിന് അധികവില നൽകേണ്ടതില്ലായിരുന്നു. രജിസ്ട്രേഷൻ ഒഴികെയുള്ള ആവശ്യങ്ങൾക്കുള്ള ചെറിയ തുകയുടെ മുദ്രപത്രങ്ങൾ ബ്ലാക്ക് ആൻഡ് വൈറ്റിൽമാത്രമേ ഇനി ലഭിക്കുകയുള്ളൂ. രജിസ്ട്രേഷൻ…
Read Moreഅവതാരകന്റെ തെറ്റായ പരാമർശം; മാനനഷ്ടക്കേസിൽ ട്രംപിന് 127 കോടി നഷ്ടപരിഹാരം
വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് നൽകിയ മാനനഷ്ടക്കേസിൽ 15 മില്ല്യൺ ഡോളർ (127 കോടി) നഷ്ടപരിഹാരമായി നൽകാമെന്ന് സമ്മതിച്ച് എബിസി ന്യൂസ്. മാർച്ച് പത്തിന് പ്രക്ഷേപണം ചെയ്ത ഒരു അഭിമുഖത്തിൽ ട്രംപ് ബലാത്സംഗക്കേസിൽ കുറ്റക്കാരനാണെന്ന് എബിസി ന്യൂസ് അവതാരകന് ജോർജ് സ്റ്റെഫാനോപോളോസ് ആവർത്തിച്ചു പറഞ്ഞതിനെതിരേയായിരുന്നു പരാതി. ഒത്തുതീർപ്പിന്റെ ഭാഗമായി എബിസി ന്യൂസും ഫോക്സ് ന്യൂസ് ഡിജിറ്റലും പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് പ്രസ്താവന പ്രസിദ്ധീകരിക്കും. ഇതിനോടൊപ്പം ട്രംപിന് ചെലവായ ഒരുമില്ല്യൺ ഡോളറും എബിസി ന്യൂസ് നൽകും. മാധ്യമപ്രവര്ത്തക ഇജീൻ കരോളിനെ ട്രംപ് ലൈംഗികമായി ദുരുപയോഗം ചെയ്തുവെന്ന 1996ലെ കേസിനെ മുന്നിര്ത്തിയത് വിവാദ പരാമർശം ഉണ്ടായത്. എന്നാൽ കൃത്യമായ തെളിവുകളുടെ അഭാവത്തിൽ ബലാത്സംഗക്കേസ് തെളിയിക്കാൻ സാധിച്ചിരുന്നില്ല.
Read Moreആരും കുതിര കയറേണ്ട…
ആരും കുതിര കയറേണ്ട… തൊടുപുഴ കെഎസ്ആർടിസി ജംഗ്ഷനിൽ സിഗ്നൽ കാത്തുകിടക്കുന്ന കുതിരയെ കയറ്റിപ്പോകുന്ന വാഹനം.
Read Moreമകള് നേരിട്ടത് ക്രൂരപീഡനം: ആംബുലൻസിൽവച്ചും ക്രൂരമായി മർദിച്ചു; രാഹുൽ എഴുതി നൽകിയ കാര്യങ്ങളാണ് യൂട്യൂബ് വീഡിയോയിൽ പറഞ്ഞതെന്ന് യുവതിയുടെ പിതാവ്
കൊച്ചി: പന്തീരാങ്കാവ് ഗാര്ഹിക പീഡനക്കേസില് യുവതി നേരിട്ടത് ക്രൂര മര്ദ്ദനം എന്ന് കുടുംബം. കേസുമായി മുന്നോട്ട് പോകുമെന്നും തുടര് നടപടികളില് പോലീസ് നിയമോപദേശം തേടുമെന്നും യുവതിയുടെ പിതാവ് അറിയിച്ചു. ആദ്യമുണ്ടായിരുന്ന കേസ് മകളെ ഭീഷണിപ്പെടുത്തിയാണ് അനുനയിപ്പിച്ചതെന്നും ആംബുലന്സിൽ വെച്ച് വരെ മകളെ ക്രൂരമായി മര്ദ്ദിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ആംബുലന്സിൽ സ്ട്രച്ചറിൽ കിടക്കുമ്പോള് പോലും മകളെ അവൻ മര്ദിച്ചു. ആദ്യം ആശുപത്രിയിൽ കൊണ്ടുപോകാൻ പോലും രാഹുൽ തയാറായില്ല. ആദ്യത്തെ കേസിന് പിന്നാലെ ഒത്തുതീര്പ്പിന് വന്ന് മോഹന വാഗ്ദാനങ്ങള് നൽകി മകളെ മയക്കുകയായിരുന്നു. പിന്നീട് മകളെ അവര്ക്ക് കിട്ടിയശേഷം തനിസ്വഭാവം പുറത്തുവന്നു. ഭീഷണിപ്പെടുത്തിയാണ് അനുനയിപ്പിച്ചതെന്ന് പിതാവ് കൂട്ടിച്ചേർത്തു. അതേസമയം കേസുമായി ബന്ധപ്പെട്ട തുടര്നടപടികളില് നിയമോപദേശം തേടാനാണ് പോലീസ് നീക്കം. ആദ്യ കേസിലെ, യുവതിയുടെ മൊഴിമാറ്റം കണക്കിലെടുത്താണ് തീരുമാനം.
Read More