ചിത്രം -ജോൺമാത്യു ചിത്രം – അനിൽ കെ. പുത്തൂർ . ചിത്രം -ജയ്ദീപ് ചന്ദ്രൻ
Read MoreCategory: All News
നെട്ടൂരിൽ കെഎസ്ആർടിസി ബസ് ലോറിക്കുപിന്നിൽ ഇടിച്ച് എട്ടു പേർക്കു പരിക്ക്; അപകടത്തിൽപ്പെട്ടത് തിരുവനന്തപുരത്തേക്കു വരുകയായിരുന്ന സ്വിഫ്റ്റ് ബസ്
മരട്: കെഎസ്ആർടിസി സ്വിഫ്റ്റ് ബസ്, ടോറസ് ലോറിക്ക് പിന്നിൽ ഇടിച്ച് എട്ട് പേർക്ക് പരിക്കേറ്റു. നെട്ടൂരിൽ ഇന്ന് പുലർച്ചെ 3.45 ഓടെ പള്ളിസ്റ്റോപ്പ് പരുത്തിച്ചുവട് പാലം കയറുന്നതിനിടെയായിരുന്നു അപകടം. പരിക്കേറ്റ എട്ടു പേരും നെട്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. വയനാടുനിന്നും തിരുവനന്തപുരത്തേക്കു പോവുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. ഷഹാനു (23), സുബെർ (64), എം.എസ്. ഷാഫി (20), രതീഷ് കുമാർ (42), ഗീത (50), ഓമന (62), അതുല്യ ബിജു (27), ഷക്കീല ബീവി (59) എന്നിവരാണ് പരിക്കേറ്റ് ചികിത്സയിലുള്ളത്.
Read Moreആദിവാസി ഊരുകളിൽ നിലവാരമില്ലാത്ത വെളിച്ചെണ്ണ വിതരണം: ഏഴു ലക്ഷം പിഴ; രജിസ്ട്രേഷൻ ഇല്ലെന്നും കണ്ടെത്തൽ
തൊടുപുഴ: ആദിവാസി ഉൗരുകളിൽ ഗുണനിലവാരമില്ലാത്ത വെളിച്ചെണ്ണ വിതരണം ചെയ്ത സംഭവത്തിൽ വിതരണക്കാരനോട് ഏഴു ലക്ഷം രൂപ പിഴയടയ്ക്കാൻ സബ് കളക്ടർ ഉത്തരവിട്ടു. വെള്ളിയാമറ്റം പഞ്ചായത്തിലെ ആദിവാസി ഉൗരുകളിൽ മഴക്കാല ഭക്ഷ്യസഹായ പദ്ധതി പ്രകാരം പട്ടികവർഗ വികസന വകുപ്പ് വിതരണം ചെയ്ത 13 ഇനങ്ങൾ അടങ്ങുന്ന ഭക്ഷ്യക്കിറ്റിൽ നൽകിയ വെളിച്ചെണ്ണ ഗുണനിലവാരമില്ലാത്തതാണെന്ന് ഭക്ഷ്യ സുരക്ഷാവകുപ്പ് നടത്തിയ പരിശോധനയിൽ കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി. ഇവർ നൽകിയ റിപ്പോർട്ടിനെത്തുടർന്നാണ് ചെറുതോണി പേട്ടയിൽ പി.എ. ഷിജാസ് ഏഴു ലക്ഷം രൂപ പിഴയടയ്ക്കാൻ സബ് കളക്ടർ ഡോ.അരുണ്‍ എസ്. നായർ ഉത്തരവിട്ടത്. കേരശക്തി എന്ന പേരിൽ വിതരണം ചെയ്ത വെളിച്ചെണ്ണ നിലവാരമില്ലാത്തതും ഭക്ഷ്യ സുരക്ഷാവകുപ്പിന്റെ രജിസ്ട്രേഷൻ ഇല്ലാത്തതുമാണെന്ന് പരിശോധനയിൽ കണ്ടെത്തിയിരുന്നു. ഇത് വിതരണം ചെയ്യാനായി ഭക്ഷ്യ സുരക്ഷാവകുപ്പിൽ ഹാജരാക്കിയത് വ്യാജ രജിസ്ട്രേഷൻ ആണെന്നും പരിശോധനയിൽ വ്യക്തമായി. കാലാവധി കഴിഞ്ഞുള്ള ഭക്ഷ്യ സുരക്ഷാ രജിസ്ട്രേഷന്റെ മറവിലാണ് ഇവർ…
Read More2024 പാരീസ് പാരാലിന്പിക്സിൽ ഇന്ത്യക്കു ചരിത്ര മെഡൽ നേട്ടം
പാരീസ്: പാരാലിന്പിക്സ് ചരിത്രത്തിലെ ഏറ്റവും മികച്ച മെഡൽക്കൊയ്ത്തുമായി ഇന്ത്യ പാരീസിൽ റിക്കാർഡ് നേട്ടമാഘോഷിച്ചു മുന്നേറ്റം തുടരുന്നു. 2020 ടോക്കിയോയിൽ കുറിച്ച 19 മെഡൽ എന്ന റിക്കാർഡാണ് പാരീസിൽ തകർന്നത്. ഈ മാസം എട്ടുവരെ നീളുന്ന 2024 പാരീസ് ഒളിന്പിക്സിൽ മൂന്നു സ്വർണം, എട്ടു വെള്ളി, 10 വെങ്കലം എന്നിങ്ങനെ 21 മെഡൽ ഇന്ത്യൻ അക്കൗണ്ടിൽ എത്തിയിട്ടുണ്ട്. 2020 ടോക്കിയോ പാരാലിന്പിക്സിൽ അഞ്ചു സ്വർണം, എട്ടു വെള്ളി, ആറു വെങ്കലം എന്നിങ്ങനെ 19 മെഡലായിരുന്നു ഇന്ത്യക്കുണ്ടായിരുന്നത്. അടിപൊളി അത്ലറ്റിക്സ് പാരീസിൽ ഇന്ത്യ ഇതുവരെ ഏറ്റവും കൂടുതൽ മെഡൽ നേടിയത് അത്ലറ്റിക്സിലൂടെയായിരുന്നു. ഒരു സ്വർണം, അഞ്ചു വീതം വെള്ളി, വെങ്കലം എന്നിങ്ങനെ 11 മെഡൽ ട്രാക്ക് ആൻഡ് ഫീൽഡിൽ ഇന്ത്യൻ താരങ്ങൾ സ്വന്തമാക്കി. അത്ലറ്റിക്സിലൂടെ ഇന്ത്യൻ അക്കൗണ്ടിൽ ഏറ്റവും അവസാനം എത്തിയത് സച്ചിൻ ഖിലാരിയുടെ വെള്ളിയാണ്. ഇന്നലെ നടന്ന പുരുഷ…
Read Moreദീപപ്രഭയിൽ…
ദീപപ്രഭയിൽ… മണര്‍കാട് സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലില്‍ എട്ടുനോമ്പ് തിരുനാളിനോടനുബന്ധിച്ച് പള്ളിയും പരിസരവും ദീപാലംകൃതമായപ്പോള്‍. -ജോണ്‍ മാത്യു.
Read Moreപ്രതിമ തകർന്നുവീണ സംഭവം; ഛത്രപതി ശിവജിയുടെ കാൽക്കൽ തലകുന്പിട്ട് മാപ്പ് ചോദിക്കുന്നുവെന്ന് പ്രധാനമന്ത്രി
പാൽഗർ: മഹാരാഷ്ട്രയിൽ ഛത്രപതി ശിവജിയുടെ പ്രതിമ തകർന്നുവീണ സംഭവത്തിൽ പരസ്യമായി മാപ്പുചോദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഛത്രപതി ശിവജി എന്നത് വെറുമൊരു പേര് മാത്രമല്ല തനിക്കെന്നും അത് തന്റെ ആരാധനാപാത്രമാണെന്നും അദ്ദേഹത്തിന്റെ കാൽക്കൽ തലകുന്പിട്ട് മാപ്പ് ചോദിക്കുകയാണെന്നും മോദി പറഞ്ഞു. പ്രതിമ തകർന്നുവീണ സംഭവത്തിൽ ഞാൻ ഇവിടെയെത്തിയ നിമിഷംതന്നെ മാപ്പ് ചോദിക്കുകയാണ്- പാൽഘറിൽ 76,000 കോടി ചെലവിട്ടുള്ള വഡവാൻ തുറമുഖ പദ്ധതിയുടെ തറക്കല്ലിടൽ ചടങ്ങിൽ മോദി പറഞ്ഞു. സിന്ധുദുർഗിൽ പ്രധാനമന്ത്രിതന്നെ അനാഛാദനം ചെയ്ത 35 അടി ഉയരമുള്ള ശിവജിയുടെ വെങ്കലപ്രതിമ കഴിഞ്ഞദിവസമാണു തകർന്നുവീണത്. കഴിഞ്ഞ വർഷം ഡിസംബറിൽ നാവികദിനാഘോഷത്തിന്റെ ഭാഗമായാണു പ്രതിമ സ്ഥാപിച്ചത്. സമുദ്രപ്രതിരോധത്തിൽ ശിവജി നൽകിയ സംഭാവനകളെ മാനിക്കുകയെന്ന ലക്ഷ്യത്തോടെയാണു പ്രതിമ സ്ഥാപിച്ചത്. പ്രതിമ തകർന്നതിനെക്കുറിച്ച് അന്വേഷിക്കാൻ നാവികസേനയുടെ നേതൃത്വത്തിലുള്ള സാങ്കേതിക സമിതിയെ മഹാരാഷ്ട്ര സർക്കാർ നിയോഗിച്ചിരുന്നു.അതിനിടെ പ്രതിമയുടെ നിർമാണ കൺസൾട്ടന്റ് ആയ ചേതൻ പാട്ടിലിനെ…
Read Moreബണ്ണിനുള്ളില്‍ ഒളിപ്പിച്ച് എംഡിഎംഎ; കോട്ടയം ജില്ലയിൽ ലഹരിക്കടത്ത് വ്യാപകം; ഓണക്കാലത്തു കർശന നിരീക്ഷണവുമായി പോലീസ്
ചങ്ങനാശേരി: അന്തർസംസ്ഥാന ബസിൽ ബണ്ണിനുള്ളില്‍ ഒളിപ്പിച്ചു കടത്തിക്കൊണ്ടു വന്ന 20 ഗ്രാം എംഡിഎംഎയുമായി പിടിയിലായ യുവാക്കളെക്കുറിച്ചു ചങ്ങനാശേരി പോലീസ് കൂടുതല്‍ അന്വേഷണം ആരംഭിച്ചു. ചങ്ങനാശേരി പുഴവാത് കോട്ടച്ചിറ അമ്പാടി ബിജു (23), ചങ്ങനാശേരി റെയില്‍വേ സ്റ്റേഷനു സമീപം തോപ്പില്താഴെയില് ടി.എസ്. അഖില്‍ (24) എന്നിവരെയാണ് ജില്ലാ പോലീസ് ചീഫിന്റെ ലഹരി വിരുദ്ധ സ്ക്വാഡും ചങ്ങനാശേരി പോലീസും ചേര്‍ന്നു അറസ്റ്റ് ചെയ്തത്. ബംഗളൂരുവില്‍നിന്നെത്തിയ സംഘം അതിവിദ്ഗധമായി ബണ്ണിനുള്ളിലാണ് എംഡിഎംഎ ഒളിപ്പിച്ചിരുന്നത്. ഇന്നലെ രാവിലെയായിരുന്നു സംഭവം. യുവാക്കൾ ലഹരിയുമായി എത്തുന്നതായി രഹസ്യ വിവരം ലഭിച്ചിരുന്നു. എന്‍എസ്എസ് കോളജിനു സമീപം ബസിറങ്ങിയ പ്രതികളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇവരെക്കുറിച്ചു പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഓണക്കാലത്തിനു മുന്നോടിയായി ജില്ലയിലേക്കു വന്‍ തോതില്‍ കഞ്ചാവ് ഉള്‍പ്പെടെയുള്ള ലഹരിവസ്തുക്കള്‍ക്കും എത്തുന്നതായി പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് ജാഗ്രതയിലാണ്.
Read Moreകാലാവസ്ഥാ മുന്നറിയിപ്പുകളില്‍ മാറ്റം; ഇന്ന് മൂന്നു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ തീവ്രമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കോട്ടയം, ഇടുക്കി, കോഴിക്കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇവിടങ്ങളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ 20 സെന്റിമീറ്റര്‍ വരെയുള്ള തീവ്രമഴയ്ക്കാണ് സാധ്യത.ഇവിടങ്ങളിലെ പ്രളയസാധ്യത പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി അറിയിച്ചു. തെക്കന്‍ കേരളത്തില്‍ നാളെയോടെ കനത്ത മഴയ്ക്ക് ശമനമാകുമെന്നും വടക്കന്‍ കേരളത്തില്‍ മഴ തുടരുമെന്നുമായിരുന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കിയിരുന്നത്. എന്നാല, കേരളത്തില്‍ ബുധനാഴ്ച വരെ കനത്ത മഴ തുടരുമെന്നാണ് പുതിയ മുന്നറിയിപ്പില്‍ വ്യക്തമാക്കിയിട്ടുള്ളത്. പത്തനംതിട്ട, എറണാകുളം ജില്ലകളില്‍ നാളെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തൃശൂര്‍, പാലക്കാട് ജില്ലകള്‍ ഒഴികെ മറ്റെല്ലായിടത്തും ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശൂര്‍, പാലക്കാട്, കണ്ണൂര്‍, കാസര്‍ഗോഡ് ഒഴികെയുള്ള ജില്ലകളില്‍ നാളെ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പാലക്കാട്, തൃശൂര്‍, വയനാട്,…
Read Moreതിളങ്ങട്ടെ ത്രിവർണം…
തിളങ്ങട്ടെ ത്രിവർണം… രാജ്യം സ്വാതന്ത്ര്യദിനാഘോഷങ്ങളിലേക്കു പ്രവേശിക്കുകയാണ്. ഐക്യത്തിന്റെയും ശക്തിയുടെയും ത്രിവർണപതാക ഓരോ ഭാരതീയന്റെയും ഹൃദയത്തിൽ ഉയരുകയാണ്. ദേശീയ പതാകയുടെ ചെറിയ പതിപ്പുകള്‍ വില്‍ക്കുന്ന വയോധികന്. കോട്ടയം സെന്‍ട്രല്‍ ജംഗ്ഷനില്‍നിന്നുള്ള കാഴ്ച. -ജോണ്‍ മാത്യു.
Read More