ബേസിൽ ജോസഫ്, ഗ്രേസ് ആന്റണി എന്നിവരെ നായകനും നായികയുമാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ഔട്ട് ആന്റ് ഔട്ട് കോമഡി ഫാമിലി എന്റർടെയ്നർ ചിത്രം നുണക്കുഴി 15ന് തിയറ്ററുകളിലെത്തും. ജീത്തു ജോസഫിന്റെ മുൻ ചിത്രങ്ങളിൽ നിന്നും ഏറെ വ്യത്യസ്തത പുലർത്തിയാണ് ചിത്രം ഒരുങ്ങുന്നത്. സിദ്ദിഖ്, മനോജ് കെ ജയൻ, ബൈജു സന്തോഷ് തുടങ്ങി മലയാളികളുടെ പ്രിയതാരങ്ങൾ ചിത്രത്തിലുണ്ട്. കെ.ആർ. കൃഷ്ണകുമാറാണ് തിരക്കഥാകൃത്ത്. സരിഗമ, ബെഡ് ടൈം സ്റ്റോറീസ്, യൂഡ് ലീ ഫിലിംസ് എന്നീ ബാനറുകളിൽ വിക്രം മെഹ്റ, സിദ്ധാർഥ് ആനന്ദ് കുമാർ എന്നിവരാണു നിർമാണം. അജു വർഗീസ്, സൈജു കുറുപ്പ്, അൽത്താഫ് സലിം, നിഖില വിമൽ, ലെന, സ്വാസിക, ബിനു പപ്പു, ബൈജു സന്തോഷ്, അസീസ് നെടുമങ്ങാട്, സെൽവരാജ്, ശ്യാം മോഹൻ, ദിനേശ് പ്രഭാകർ, കലാഭവൻ യുസഫ്, രാജേഷ് പറവൂർ, റിയാസ് നർമകല, അരുൺ പുനലൂർ, ശ്യാം…
Read MoreCategory: All News
ബംഗ്ലദേശിൽ നടന്നത് ഭീകരാക്രമണം: പ്രസിഡന്റ് സ്ഥാനം നഷ്ടപ്പെട്ട ഹസീനയുടെ ആദ്യ പ്രതികരണം
ന്യൂഡൽഹി: ബംഗ്ലദേശിൽ നടന്നത് ഭീകരാക്രമണമാണെന്നും പ്രക്ഷോഭത്തിലെ കൊലപാതകങ്ങളിലും അക്രമസംഭവങ്ങളിലും ഉൾപ്പെട്ടവർക്കു തക്കതായ ശിക്ഷ നൽകണമെന്നും മുൻ പ്രധാനമന്ത്രി ഷേഖ് ഹസീന. പ്രധാനമന്ത്രി സ്ഥാനത്തുനിന്നുപുറത്താക്കപ്പെട്ടശേഷമുള്ള ഹസീനയുടെ ആദ്യ പ്രതികരണമാണിത്. മകൻ സയീബ് വാസെദാണ് ഹസീനയുടെ പ്രസ്താവന സമൂഹ മാധ്യമത്തിൽ പങ്കുവച്ചത്. ഹസീനയുടെ പിതാവ് ഷേഖ് മുജീബുർ റഹ്മാൻ കൊല്ലപ്പെട്ടതിന്റെ വാർഷികാചരണം ഓഗസ്റ്റ് 15നാണ്. ഈ ദിവസം രാജ്യത്ത് നൽകിയിരുന്ന അവധി ഇടക്കാല സർക്കാർ റദ്ദാക്കിയിരുന്നു. പ്രക്ഷോഭത്തിൽ മുജീബുർ റഹ്മാന്റെ പ്രതിമകളും മ്യൂസിയങ്ങളും തകർക്കപ്പെടുകയും ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണു ഹസീനയുടെ പ്രസ്താവന. “രാഷ്ട്രപിതാവ് അങ്ങേയറ്റം അപമാനിക്കപ്പെട്ടു. അവർ അപമാനിച്ചത് ലക്ഷക്കണക്കിന് രക്തസാക്ഷികളുടെ രക്തത്തെക്കൂടിയാണ്. ബംഗ്ലദേശ് ജനതയോട് ഞാൻ നീതി ആവശ്യപ്പെടുന്നു’ -ഹസീന പറഞ്ഞു. അതിനിടെ പ്രക്ഷോഭത്തിനിടയിലെ പോലീസ് വെടിവയ്പിൽ ഷേഖ് ഹസീനയ്ക്കെതിരേ കൊലക്കുറ്റം ചുമത്തി ഇടക്കാല സർക്കാർ കേസെടുത്തു.
Read Moreഅവയവക്കച്ചവടം; ആദിവാസി യുവതിയുടെ പരാതിയിൽ ഭർത്താവും ഇടനിലക്കാരനും അറസ്റ്റിൽ
കേളകം: ആദിവാസി യുവതിയെ പ്രലോഭിപ്പിച്ച് അവയവ കച്ചവടത്തിന് പ്രേരിപ്പിച്ചെന്ന പരാതിയിൽ ഭർത്താവുൾപ്പെടെ രണ്ടു പേർ അറസ്റ്റിൽ. യുവതിയുടെ ഭർത്താവ് അനിൽ കുമാർ, ഇടനിലക്കാരനായി പ്രവർത്തിച്ചെന്നു പറയുന്ന പെരുന്തോടി സ്വദേശി ബെന്നി എന്നിവരെയാണ് പേരാവൂർ ഡിവൈഎസ്പി കീർത്തി ബാബുവും സംഘവും അറസ്റ്റ് ചെയ്തത്. നെടുംപൊയിൽ 24-ാം മൈൽ സ്വദേശിനിയായി യുവതി കണ്ണൂർ ഡിഐ ജി ഉൾപ്പെടെയുള്ളവർക്ക് നേരെത്ത നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. അവയവക്കച്ചവടത്തിന് ഭർത്താവ് ഒന്നരവർഷമായി നിരന്തരം പ്രേരിപ്പിക്കുകയും മർദിക്കുകയുമാണെന്നും വൃക്ക ദാനം ചെയ്താൽ ഒൻപതുലക്ഷം രൂപ നൽകാമെന്ന് ബെന്നി വാഗ്ദാനം ചെയ്തതായും പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഭർത്താവ് നേരത്തെ വൃക്ക ദാനം ചെയ്തയാളാണ്. സംഭവത്തിൽ കേളകം പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയായിരുന്നു. അനിൽ കുമാറിനോടും ബെന്നിയോടും സ്റ്റേഷനിൽ ഹാജരാകാൻ അവശ്യപ്പെട്ടത് പ്രകാരം ഇവർ സ്റ്റേഷനിലെത്തിയപ്പോൾ പോലീസ് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. കോടതിയിൽ ഹാജരാക്കി ഇരുവർക്കും കോടതി ജാമ്യമനുവദിച്ചു.
Read Moreഇനിയില്ല, ഓൾ പ്രമോഷൻ; സ്കൂൾ പരീക്ഷകളിൽ വിജയിക്കാൻ ഓരോ സബ്ജക്ടിനും മിനിമം മാർക്ക് വേണം
തിരുവനന്തപുരം: സ്കൂൾ പരീക്ഷകളിൽ വിജയിക്കാൻ ഓരോ സബ്ജക്ടിനും മിനിമം മാർക്ക് നടപ്പാക്കാനുള്ള വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശത്തിന് മന്ത്രിസഭായോഗം അംഗീകാരം നൽകി. എഴുത്തു പരീക്ഷയ്ക്ക് 30 ശതമാനം വീതം മാർക്ക് നേടുന്നവർക്കാണ് വിജയിക്കാനാകുക. ഉദാഹരണത്തിന് 100 മാർക്കിന്റെ പരീക്ഷയിൽ 80 മാർക്ക് എഴുത്തു പരീക്ഷയ്ക്കും 20 മാർക്ക് അധ്യാപകർ വിലയിരുത്തുന്ന നിരന്തര മൂല്യനിർണയത്തിനുമായി നൽകും. ഇതിൽ എഴുത്തു പരീക്ഷയിൽ 24 മാർക്ക് നേടുന്ന കുട്ടിക്കാണ് ജയിക്കാനാകുക. 50 മാർക്കിന്റെ പരീക്ഷയിലാകുന്പോൾ 12 മാർക്ക് മിനിമം വേണം. 2024-25 അക്കാദമിക് വർഷം എട്ടാം ക്ലാസിലും 2025-26 വർഷം 8, 9 ക്ലാസുകളിലും 2026-27ൽ 8, 9, 10 ക്ലാസുകളിലും സബ്ജക്ട് മിനിമം നടപ്പാക്കാനാണ് തിരുമാനം. ഏതെങ്കിലും വിദ്യാർഥിക്ക് മിനിമം മാർക്ക് ലഭിക്കാതിരിക്കുന്ന സാഹചര്യമുണ്ടായാൽ പഠന പിന്തുണ നൽകി രണ്ടാഴ്ചയ്ക്കകം വീണ്ടും പരീക്ഷ എഴുതാനുള്ള അവസരം ഒരുക്കും. എല്ലാ കുട്ടികൾക്കും മികച്ച…
Read Moreഒന്നു കാലുകുത്താൻ ഇടം കിട്ടിയാൽ മതിയായിരുന്നു; കോട്ടയം റെയിൽവേ സ്റ്റേഷനിൽ തിരക്കോടു തിരക്ക്; ട്രെയിനുകളില്‍ നരകയാതനയെന്ന് യാത്രക്കാർ
കോട്ടയം: ഒരു ട്രെയിനില്‍ നിറയെ കയറാനുള്ള യാത്രക്കാരാണ് കോട്ടയം സ്റ്റേഷനില്‍ മാത്രം വൈകുന്നേരങ്ങളില്‍ കാത്തുനില്‍ക്കുന്നത്. ജനറല്‍ കോച്ചില്‍ ഇരിപ്പിടം വേണ്ട, ഒന്നു കാല്കുത്തി നില്ക്കാന് ഇടം മതിയെന്ന ആഗ്രഹമാണ് സീസണ് യാത്രക്കാരുടേത്. വണ്ടി നിറുത്തി ആളിറങ്ങിയാലുടന് ഇടിച്ചുകയറേണ്ട ഗതികേട്. തെക്കോട്ടു പോകാന്‍ വൈകുന്നേരം 5.40ന് കൊല്ലം പാസഞ്ചറും 6.10ന് കേരളയും 6.40ന് വേണാടുമുണ്ട്. ഇതില്‍ പാസഞ്ചറിലെയും വേണാടിലെയും തിരക്ക് പറയാനില്ല. കേരളയില്‍ ജനറല്‍ കോച്ചുകള്‍ പേരിനു മാത്രം. നാലര മുതല്‍ കോട്ടയത്ത് കാത്തുനില്ക്കുന്ന ജനം ട്രെയിനില്‍ വീട്ടിലെത്തുമ്പോള്‍ രാവേറെയാകും. വടക്കോട്ടുള്ള യാത്രയും ഇങ്ങനെതന്നെ. നാലിന് ഐലൻഡും 5.20ന് എറണാകുളം പാസഞ്ചറും 5.40ന് ചെന്നൈ സൂപ്പര്‍ ഫാസ്റ്റും. ഏതാനും ദിവസങ്ങളില്‍ 5.50ന് ജന്ശതാബ്ദിയുമുണ്ട്. കോട്ടയത്തു നിന്നും തൃശൂരിലേക്കും തിരുവനന്തപുരത്തേക്കും വൈകുന്നേരങ്ങളില്‍ ഓരോ ട്രെയിനുകള്‍ അനുവദിച്ചാല്‍ യാത്രാദുരിതത്തിന് ഒരു പരിധിവരെ പരിഹാരമാകും.
Read Moreസംസ്ഥാനത്ത് മഴ തുടരും: ആറ് ജില്ലകളിൽ യെല്ലോ അലർട്ട്; കള്ളക്കടൽ മുന്നറിയിപ്പും
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. ഈ ജില്ലകളിൽ പരക്കെ മഴക്കും ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യതയുണ്ട്. മറ്റുജില്ലകളിൽ മിതമായ മഴ കിട്ടുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ കനത്ത മഴ പെയ്ത പ്രദേശങ്ങളിൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ ജാഗ്രത പാലിക്കണമെന്നുമാണു മുന്നറിയിപ്പ്. കേരളാ തീരത്ത് ഉയർന്ന തിരമാലകൾക്കു സാധ്യതയുണ്ട്. കള്ളക്കടൽ മുന്നറിയിപ്പുമുണ്ട്. മധ്യകേരളം മുതൽ തെക്കൻ ഗുജറാത്ത് തീരം വരെയായി ന്യൂനമർദപാത്തി നിലനിൽക്കുന്നുണ്ട്. മൺസൂൺ പാത്തിയും സജീവമാണ്. ഇതിന്റെ സ്വാധീനഫലമായാണു മഴ തുടരുന്നത്.
Read Moreജീവിതത്തിലെ ഏറ്റവും ബുദ്ധിമുട്ടേറിയ ദിവസം…
ജീവിതത്തിലെ ഏറ്റവും ബുദ്ധിമുട്ടേറിയ ദിവസം… വയനാട്ടിലെ ദുരിതാശ്വാസ ക്യാമ്പിലെത്തിയ രാഹുൽ ഗാന്ധിയും പ്രിയങ്കഗാന്ധിയും ക്യാമ്പിലെ താമസക്കാരെ ആശ്വസിപ്പിക്കുന്നു.
Read Moreകലയുടെ കൊലപാതകം; കാർ കണ്ടെടുത്തു; ഭർത്താവായ ഒന്നാം പ്രതി അനിലിനു വേണ്ടിയാണു കാർ വാടകയ്ക്കെടുത്തതെന്നു പോലീസ്
മാന്നാർ: കലയുടെ കൊലപാതകത്തിലെ നിർണായക തെളിവുകളിൽ ഒന്നായ കാർ കണ്ടെടുത്തു. 15 വർഷം മുൻപ് കാണാതായ ഇരമത്തൂർ പായിക്കാട്ട് മീനത്തേതിൽ കലയെ കൊന്ന കുഴിച്ചുമൂടിയ കേസിൽ കൊലപാതകം നടത്താൻ സഞ്ചരിച്ചതെന്ന് കരുതുന്ന കാറാണ് അന്വേഷണ സംഘം കൊല്ലം കൊട്ടിയത്തു നിന്നു കണ്ടെത്തിയത്. വെള്ള മാരുതി ആൾട്ടോ കാർ ആണ് പൊലീസ് കണ്ടെടുത്തത്. വാടകയ്ക്കെടുത്ത ഈ വാഹനത്തിൽ സഞ്ചരിച്ചാണ് അനിൽ കലയെ കൊലപ്പെടുത്തിയതെന്ന് കസ്റ്റഡിയിൽ ഉണ്ടായിരുന്ന പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് കാർ കസ്റ്റഡിയിൽ എടുത്തത്. കേസിലെ രണ്ടാം പ്രതി പ്രമോദിനു മാന്നാർ സ്വദേശി മഹേഷ് വാടകയ്ക്കു കൊടുത്തതായിരുന്നു ഈ കാർ. പിന്നീടു വിറ്റ കാർ പല ഉടമകൾ മാറിയാണു കൊല്ലത്തെത്തിയത്. കാർ കോടതിയിൽ ഹാജരാക്കി. കലയുടെ ഭർത്താവായ ഒന്നാം പ്രതി അനിലിനു വേണ്ടിയാണു പ്രമോദ് ഈ കാർ വാടകയ്ക്കെടുത്തതെന്നു പോലീസ് കണ്ടെത്തിയിട്ടുണ്ട്. പ്രദേശത്തു കാർ വാടകയ്ക്കു…
Read Moreവയനാട്ടിലെ ദുരിതബാധിതർക്ക് കളക്ഷൻ തുക നൽകി കാഞ്ഞിരപള്ളി-പാലാ റൂട്ടിലെ ബസ് ഉടമകൾ
ഈരാറ്റുപേട്ട: കളക്ഷൻ തുക വയനാട്ടിലെ ദുരിതബാധിതർക്കു മാറ്റിവച്ച് ബസ് ഉടമകൾ. കാഞ്ഞിരപള്ളി-പാലാ റൂട്ടിൽ സർവീസ് നടത്തുന്ന അൽ അമീൻ, ഫാത്തിമ, ആമീസ്, വെൽകം, ഗ്ലോബൽ എന്നീ ബസുകളുടെ ഉടമകളാണ് ഇന്നലത്തെ സർവീസിലൂടെ കിട്ടിയ തുക ദുരന്തബാധിതർക്കു നൽകുന്നത്. ഇതിനു പുറമെ ബസ് ജീവനക്കാരും ശമ്പളവും ദുരിതാശ്വാസ ഫണ്ടിലേക്കു നൽകി. യാത്രക്കാരിൽനിന്നു മികച്ച പ്രതികരണമാണു ലഭിച്ചതെന്ന് ബസ് ഉടമകൾ പറഞ്ഞു. 500 രൂപ നൽകിയിട്ട് ബാക്കി വാങ്ങാത്ത അനുഭവവും ജീവനക്കാർ പങ്കിട്ടു. ബസ് ഉടമകളുടെ ഉദാരമനസിനു സഹകരണവുമായി വിദ്യാർഥികളും ചേർന്നു. എംഇഎസ് കോളജിലെ എൻഎസ്എസ് വോളന്റിയർമാരും അൽമനാർ പബ്ലിക് സ്കൂളിലെ വിദ്യാർഥികളും ബസിലെ കളക്ഷൻ വിജയിപ്പിക്കുന്നതിനു സഹകരിച്ചു. സലിം വെളിയത്ത്, ഷെമീർ, നെസീർ, യൂസഫ്, ജൂബിലി ജേക്കബ്, മാഹീൻ റഹീം എന്നിവർ നേതൃത്വം നൽകി.
Read Moreഭർത്താവുമായി പിരിഞ്ഞ് കഴിയുന്ന 38 കാരിയെ പലപ്പോഴായി ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ചു, നഗ്ന ചിത്രങ്ങൾ പകർത്തി; ആലപ്പുഴയിൽ യുവാവ് പിടിയിൽ
നൂറനാട് : ആലപ്പുഴയിൽ ഭർത്താവുമായി പിരിഞ്ഞു കഴിയുന്ന യുവതിയെ ലോഡ്ജിൽ കൊണ്ടുപോയി പീഡിപ്പിച്ചു. പ്രതി അറസ്റ്റിൽ. ആദിക്കാട്ടുകുളങ്ങര ചാമവിളയിൽ ഷൈജു (41)വിനെയാണ് നൂറനാട് സിഐ എസ്.ശ്രീകുമാറിന്റെ നേതൃത്വത്തിൽ പിടികൂടിയത്. നൂറനാട് സ്വദേശിയായ 38 കാരിയെ ആണ് ഷൈജു പല തവണ പീഡനത്തിന് ഇരയാക്കിയത്. ഭർത്താവുമായി പിരിഞ്ഞ് കഴിയുകയായിരുന്ന ഇവരെ ഇയാൾ 2017 ൽ ക്ഷേത്രത്തിൽ കൊണ്ടുപോയി താലികെട്ടുകയും പിന്നീട് പല തവണ ലോഡ്ജിലേക്ക് എത്തിക്കുകയും പീഡിപ്പിക്കുകയും ചെയ്തതായി പോലീസ് പറഞ്ഞു. കഴിഞ്ഞ ഡിസംബർ 31 ന് യുവതിയെ ലോഡ്ജിലെത്തിച്ച ശേഷം ഇയാൾ അവർക്ക് മദ്യം നൽകി. അബോധാവസ്ഥയിലായ യുവതിയുടെ നഗ്ന ചിത്രങ്ങൾ പ്രതി ഫോണിൽ പകർത്തി. ഇത് മനസിലാക്കിയ യുവതി ഇയാളെ ചോദ്യം ചെയ്തു. താൻ ചതിക്കപ്പെടുകയായിരുന്നു എന്ന് മനസിലാക്കിയ യുവതി ഇയാളെ അവഗണിച്ചു. ഷൈജു വിളിക്കുന്പോൾ ഫോൺ എടുക്കാതെ ആയപ്പോൾ പ്രകോപിതനായ പ്രതി യുവതിയെ ഭീഷണിപ്പെടുത്തി.…
Read More