മുംബൈ: വരുന്നൂ ഇലക്ട്രിക് വാഹനങ്ങളുടെ വന്‍ വിപ്ലവം. നിലവില്‍ ഈ രംഗത്തു ചുവട് ഉറപ്പിച്ചിരിക്കുന്ന സ്റ്റാര്‍ട്ട് അപ് കമ്പനികള്‍ക്കൊപ്പം മത്സരത്തിന് ഒരുങ്ങുകയാണ് പരമ്പരാഗത ഇരുചക്ര വാഹന നിര്‍മാതാക്കളായ മുന്‍നിര കമ്പനികള്‍. മുൻനിരക്കാരും ഇലക്ട്രിക് വാഹനങ്ങള്‍ ഒറ്റയടിക്കു വന്‍ തോതില്‍ ഇറങ്ങിയാല്‍ തങ്ങളുടെ പെട്രോള്‍ വാഹനങ്ങളുടെ വില്പനയില് വന്‍ ഇടിവുണ്ടാകും എന്ന ആശങ്കയാണ് ഇക്കാലമത്രയും ഇരുചക്രവാഹന നിര്‍മാതാക്കളെ അലട്ടിയിരുന്നത്. അതിനാല്‍ത്തന്നെ സാവധാനം ഇലക്ട്രിക് യുഗത്തിലേക്കു പ്രവേശിക്കുക എന്ന തന്ത്രമാണ് അവര്‍ പുലര്‍ത്തിയിരുന്നത്. എന്നാല്‍, ഇലക്ട്രിക് വാഹന നിര്‍മാണ രംഗത്തേക്കു ചുവടുവച്ച സ്റ്റാര്‍ട്ടപ്പുകള്‍ അമ്പരപ്പിക്കുന്ന കുതിപ്പും വളര്‍ച്ചയും നേടിയതു കണ്ടതോടെ തങ്ങളുടെ ഇലക്ട്രിക് ഇരുചക്ര വാഹന പദ്ധതികള്‍ക്കു വേഗം കൂട്ടിയിരിക്കുകയാണ് പരമ്പരാഗത കമ്പനികളും. വലിയ കുതിപ്പ് ഏഥര്‍, ഒല തുടങ്ങിയ കമ്പനികള്‍ ഇലക്ട്രിക് ഇരുചക്ര വാഹന രംഗത്തു വലിയ കുതിപ്പ് നടത്തുകയാണ്. വന്‍ നഗരങ്ങളില്ലെല്ലാം ഇവര്‍ സാന്നിധ്യം അറിയിച്ചു ഇതോടൊപ്പം…
Read MoreCategory: Auto
വരുന്നൂ… ഒന്നിലധികം ഇന്ധനങ്ങൾ ഉപയോഗിക്കാവുന്ന ഫ്ളക്സ് ഫ്യുവൽ എൻജിൻ വാഹനങ്ങൾ ഇന്ത്യയിലേക്കും; ഉത്തരവ് ഇറങ്ങിക്കഴിഞ്ഞാൽ…
ന്യൂഡൽഹി: ഒന്നിലധികം ഇന്ധനങ്ങൾ ഉപയോഗിക്കാവുന്ന ഫ്ളക്സ് ഫ്യുവൽ എൻജിൻ വാഹനങ്ങൾ ഇന്ത്യയിലേക്കും. പെട്രോളിന്റെയും ഡീസലിന്റെയും കത്തുന്ന വിലവർധനയ്ക്കിടെ ആശ്വാസമായി കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരിയുടെ പ്രഖ്യാപനം. മൂന്നോ നാലോ മാസത്തിനുള്ളിൽ ഇതിനുള്ള ഉത്തരവ് ഇറക്കുമെന്നു മന്ത്രി വ്യക്തമാക്കി. ഫ്ളക്സ് എൻജിൻ വാഹനങ്ങളിൽ പെട്രോളിന്റെയും എഥനോളിന്റെയും മിശ്രിതമോ എഥനോൾ മാത്രമായോ ഉപയോഗിക്കാം. നിലവിലെ നിയമം അനുസരിച്ച് പെട്രോളിൽ 10% എഥനോൾ ചേർക്കാനേ അനുമതിയുള്ളൂ. 2025ൽ പെട്രോളിൽ ചേർക്കാവുന്ന എഥനോളിന്റെ അളവ് 20% ആക്കിക്കൊണ്ടുള്ള നിയമം വരും. 10% എഥനോൾ കലർത്തിയ പെട്രോൾ ഇപ്പോൾ രാജ്യത്ത് 15 സംസ്ഥാനങ്ങളിൽ മാത്രമേ ലഭിക്കുന്നുള്ളൂ. ഒറ്റ ഇന്ധനത്തിൽ മാത്രം പ്രവർത്തിക്കുന്ന വാഹനങ്ങൾ മാത്രമേ ഇന്ത്യയിലുള്ളൂ. ആറുമാസത്തിനുള്ളിൽ വാഹനനിർമാതാക്കൾ രണ്ടു തരം ഇന്ധനങ്ങൾ ഉപയോഗിക്കാവുന്ന വാഹനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് ഈ മാസം ആദ്യം മന്ത്രി പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം നടന്ന കോണ്‍ഫെഡറേഷൻ ഓഫ് ഇന്ത്യൻ…
Read Moreസൈന്യത്തിന്റെ മുദ്ര പതിക്കാന്‍ അനുമതി ലഭിക്കുന്ന ആദ്യത്തെ മോട്ടോര്‍സൈക്കിള്‍! 1971 ലെ യുദ്ധ വിജയത്തിന് ആദരമര്‍പ്പിച്ച് പുതിയ നിറങ്ങളുമായി ജാവ
പുനൈ: 1971 ലെ യുദ്ധ വിജയത്തിന്റെ 50-ാം വാര്‍ഷികമാഘോഷിക്കുന്ന വേളയിൽ ആദരമര്‍പ്പിച്ച് ജാവ മോട്ടോര്‍സൈക്കിള്‍സ്. വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ജാവ മോട്ടോര്‍സൈക്കിൾ കാക്കി, മിഡ്നൈറ്റ് ഗ്രേ എന്നീ പുതിയ നിറങ്ങളാണ് അവതരിപ്പിക്കുന്നത്. കാര്‍ഗിൽ വിജയ് ദിവസ്, ബാറ്റില്‍ ഓഫ് ടര്ട്ടക്ക്, ബാറ്റില്‍ ഓഫ് ലോഞ്ച് വാല തുടങ്ങിയ സന്ദര്‍ഭങ്ങളിൽ ജാവ കാക്കിയും മിഡ്നൈറ്റ് ഗ്രേയും സെലിബ്രേറ്ററി റൈഡ് നയിക്കുമെന്ന് കന്പനി അറിയിച്ചു. ഇന്ത്യൻ സൈന്യത്തിന്റെ അഭിമാന കീർമുദ്ര പതിപ്പിച്ച എംബ്ലമാണ് മോട്ടോർസൈക്കിളിന്റെ പ്രത്യേകത. സൈന്യത്തിന്റെ മുദ്ര പതിക്കാന്അനുമതി ലഭിക്കുന്ന ആദ്യത്തെ മോട്ടോർസൈക്കിൽ ഉത്പാദകരാണ് ജാവ. 1,93,357 രൂപയാണ് ന്യൂഡൽഹി എക്സ്-ഷോറൂം വില.
Read Moreഒല ഇലക്ടിക് സ്കൂട്ടറിന് ഒരു ദിവസംകൊണ്ട് ഒരു ലക്ഷം ബുക്കിംഗ്! വാഹനം ബുക്ക് ചെയ്യേണ്ടത് 499 രൂപ അടച്ച്
മുംബൈ: ഒല ഇലക്ട്രിക് സ്കൂട്ടറിന് 24 മണിക്കൂറിനുള്ളിൽ ഒരു ലക്ഷം ബുക്കിംഗ് ലഭിച്ചതായി കന്പനി. വ്യാഴാഴ്ച വൈകുന്നേരമാണ് സ്കൂട്ടറിന്റെ ബുക്കിംഗ് ആരംഭിച്ചത്. 499 രൂപ അടച്ചാണ് വാഹനം ബുക്ക് ചെയ്യേണ്ടത്. അതേസമയം, പുതിയ ഇലക്ട്രിക് സ്കൂട്ടറിന്റെ വിലയും മറ്റു വിശദാംശങ്ങളും വരുന്ന ദിവസങ്ങളിൽ കന്പനി പുറത്തുവിടുമെന്നാണ് വിവരം. തമിഴ്നാട്ടിൽ പണി പൂർത്തിയായിക്കൊണ്ടിരിക്കുന്ന ഒലയുടെ നിർമാണ പ്ലാന്റിലാകും പുതിയ സ്കൂട്ടറുകൾ നിർമിക്കുക.
Read Moreസൗജന്യ സർവീസ്, വാറന്റി കാലാവധി നീട്ടി മാരുതി
മുംബൈ: കോവിഡ് വ്യാപനപശ്ചാത്തലത്തിൽ സൗജന്യ സർവീസ്, വാറന്റി കാലാവധി നീട്ടി രാജ്യത്തെ ഏറ്റവും വലിയ വാഹനനിർമാതാക്കളായ മാരുതി സുസുക്കി. മാർച്ച് 15 മുതൽ മേയ് 31 വരെയുള്ള കാലയളവിൽ വാറന്റിയും സൗജന്യ സേവനവും അവസാനിക്കുന്ന ഉപയോക്താക്കൾക്ക് ജൂണ്‍ 30വരെയാണ് കന്പനി കാലാവധി നീട്ടി നൽകിയിരിക്കുന്നത്. പ്രദേശിക ലോക്ഡൗണും മറ്റു നിയന്ത്രണങ്ങളും ഉള്ളതിനാൽ ഉപയോക്താക്കൾക്കു വാഹനമോടിക്കാനും ഷോറൂമുകളിലെത്താനും സാധിക്കുന്നില്ലെന്നും ഈ സാഹചര്യത്തിലാണ് കാലവധി നീട്ടുന്നതെന്നും മാരുതി സുസുക്കി ഇന്ത്യ സീനിയർ എക്സിക്കൂട്ടീവ് ഡയറക്ടർ പാർതോ ബാനർജി പറഞ്ഞു. കഴിഞ്ഞ ദിവസം ടാറ്റാ മോട്ടോഴ്സും ഏപ്രിൽ ഒന്ന് മുതൽ മേയ് 31 വരെയുള്ള കാലയളവിൽ സൗജന്യ സർവീസും വാറന്റിയും അവസാനിക്കുന്നവർക്കായി ജൂണ്‍ 30 വരെ സേവനങ്ങൾ നീട്ടുമെന്ന് അറിയിച്ചിരുന്നു.
Read Moreതരംഗമാകാന്‍ ടിവിഎസ് ഐക്യൂബ് ഇലക്ട്രിക്; ഇതൊരു സാദാ ഇലക്ട്രിക് സ്കൂട്ടറല്ല?
മാക്സിന് ഫ്രാന്‍സിസ് ഇലക്ട്രിക് സ്കൂട്ടര്‍ എന്നു കേള്‍ക്കുമ്പോള്‍ ആദ്യം എല്ലാവരുടെയും മനസിലേക്ക് ഓടിയെത്തുക അനങ്ങി അനങ്ങി പോകുന്ന ചെറിയ സ്കൂട്ടറുകളാണ്. മണിക്കൂറില്‍ പരമാവധി 30, 40 കിലോമീറ്റര്‍ വേഗതയില്‍ പോകുന്ന ഇത്തരം ചെറിയ സ്കൂട്ടറുകള് മാത്രമാണ് കേരളത്തില്‍ ഇതുവരെ ഇറങ്ങിയിട്ടുള്ളത്. ഹെല്‍മറ്റ് പോലും ധരിക്കാതെ കൊച്ചു പയ്യന്മാര് കൊണ്ടുനടക്കുന്ന ഇത്തരം ചെറിയ ഇലക്ട്രിക് സ്കൂട്ടറുകള് ഭാവവും രൂപവും മാറി എത്തുകയാണ്. വേഗത, കരുത്ത്, സ്റ്റൈല്‍ എന്നിവയിലെല്ലാം മറ്റേതൊരു സ്കൂട്ടറിനോടും കിടപിടിക്കുന്ന രീതിയിലാണ് ഇലക്ട്രിക് സ്കൂട്ടറുകള് മാറിയിരിക്കുന്നത്. പെട്രോള്‍ സ്കൂട്ടറുകളെ അപേക്ഷിച്ച് യാത്രാചെലവ് വളരെ കുറവാണെന്നതും ഇലക്ട്രിക് സ്കൂട്ടറുകളെ കൂടുതല്‍ പ്രിയങ്കരമാക്കുന്നു. മറ്റു സ്കൂട്ടറുകളില്‍ നിന്നും വ്യത്യസ്തമായി സ്മാര്‍ട്ട് കണക്ട്, റിവേഴ്സ് പാര്‍ക്ക് അസിസ്റ്റ് അടക്കമുള്ള അത്യാധുനിക സൗകര്യങ്ങളും പുതിയ സ്കൂട്ടറുകളില്‍ എത്തുന്നു. കേരളത്തില്‍ ഉടനെ എത്തുമെന്നു കരുതപ്പെടുന്ന ഒരു ഇലക്ട്രിക് സ്കൂട്ടറാണ് ടിവിഎസ് ഐക്യൂബ് ഇലക്ട്രിക്. ഏറെ…
Read Moreകിയാ സോണറ്റ് കോംപാക്ട് എസ്യുവി അവതരിപ്പിച്ചു; അവതരണ വില 6.71 ലക്ഷം രൂപ; പ്രത്യേകതകള്‍ ഇങ്ങനെ…
മുംബൈ: കിയാ മോട്ടോഴ്സ് ഇന്ത്യ ഒട്ടേറെ പുതുമകളുള്ള പ്രഥമ കോംപാക്റ്റ് എസ്യുവി കിയാ സോണറ്റ് അവതരിപ്പിച്ചു. 6.71 ലക്ഷം രൂപയാണ് അവതരണ വില. വൈവിധ്യമാർന്ന 17 പതിപ്പുകളാണ് സോണറ്റിനുള്ളത്. രണ്ടു പെട്രോൾ എൻജിനുകളും രണ്ട് ഡീസൽ എൻജിനുകളും ഇതിൽ ഉൾപ്പെടുന്നു. അഞ്ച് ട്രാൻസ്മിഷനുകളും രണ്ട് ട്രിം ലവലുകളും ഉണ്ട്. കിയാ യൂവോ ബന്ധിത ഇൻ-കാർ- സാങ്കേതിക വിദ്യയാണ് പ്രധാന സവിശേഷത. പുതിയ കാറിന് 25,000 ബുക്കിംഗ് ലഭിച്ചു. അവയുടെ വിതരണവും ആരംഭിച്ചു. ആന്ധ്രാപ്രദേശിലെ അനന്തപൂരിലെ പ്ലാന്റിലാണ് കിയാ സോണറ്റ് നിർമിക്കുന്നത്. വാർഷിക ഉൽപ്പാദന ശേഷി മൂന്നു ലക്ഷം കാറുകളാണ്. ആഡംബര കാറാണ് കിയാ സോണറ്റ്. 10.25 ഇഞ്ച് എട്ട് ഡി ടച്ച് സ്ക്രീൻ, വൈറസിൽ നിന്നും ബാക്ടീരിയയിൽ നിന്നും സംരക്ഷണം നല്കുന്ന സ്മാർട്ട് പ്യുവർ എയർ പ്യൂരിഫയർ, ബോസ് സെവൻ- സ്പീക്കർ സൗണ്ട് സിസ്റ്റം, വെന്റിലേറ്റഡ് ഡ്രൈവർ-…
Read Moreഒറ്റ ചാർജിൽ 517 മൈൽ ദൂരപരിധിയിലുള്ള ആഡംബര ഇവി സെഡാനുമായി ലൂസിഡ് മോട്ടോർസ്
കാലിഫോർണിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന ലൂസിഡ് മോട്ടോഴ്സിൽ നിന്നുള്ള ആദ്യത്തെ ഓൾ-ഇലക്ട്രിക് കാർ ന്ധലൂസിഡ് എയർന്ധ ഒരു പുതിയ വ്യവസായ മാനദണ്ഡം കൊണ്ടുവരുമെന്നാണ് വിദഗദ്ധർ അഭിപ്രായപ്പെടുന്നത്. ഇപ്പോഴത്തെ ഏറ്റവും ദൂരപരിധി നൽകുന്ന ടെസ്ലയുടെ ന്ധമോഡൽ എസ്ന്ധന്റെ ഒറ്റ ചാർജിന് 402മൈൽ എന്നത് പഴങ്കഥ ആകുമെന്നാണ് ലൂസിഡ് മോട്ടോർസ് പറയുന്നത്. അടുത്ത വർഷം അരിസോണയിൽ നിർമിക്കുന്ന പ്ലാന്റിൽ ന്ധലൂസിഡ് എയർന്ധ ഉൽപാദനം ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എഞ്ചിനീയറിംഗ് കണ്‍സൾട്ടിംഗ് സ്ഥാപനമായ എഫ്ഈവി നോർത്ത് അമേരിക്കയാണ് ഫലങ്ങൾ പരിശോധിച്ച് വിവരങ്ങൾ പുറത്തു വിട്ടത്. സൗദി അറേബ്യയുടെ പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ടിന്റെ പിന്തുണയുള്ള ലൂസിഡ് മോട്ടോർസ് അവരുടെ ന്ധലൂസിഡ് എയർന്ധ എന്ന ആഡംബര ഇവി സെഡാന്റെ അന്തിമ പതിപ്പ് സെപ്റ്റംബർ 9 ന് പുറത്തിറക്കും എന്നറിയിച്ചു. എന്നാൽ അതിനു മുൻപുതന്നെ 1,000 ഡോളർ നിക്ഷേപത്തിലൂടെ റീസർവേഷൻ ആരംഭിച്ചു എന്ന് ടെസ്ലയുടെ മുൻ എഞ്ചിനീറിങ് വിഭാഗം…
Read Moreഎയ്ഥർ ഇലക്ട്രിക് സ്കൂട്ടർ കേരളത്തിലും! 2,500 രൂപ അടച്ച് സ്കൂട്ടർ ബുക്ക് ചെയ്യാം, ഈ തുക മടക്കിനല്‍കും
തൃശൂർ: എയ്ഥർ എനർജിയുടെ ഇലക്ട്രിക് സ്കൂട്ടർ, എയ്ഥർ-450 കേരള വിപണിയിലും. കൊച്ചി, കോയമ്പത്തൂർ, അഹമ്മദാബാദ്, കോൽക്കത്ത നഗരങ്ങളിലാണ് പുതിയ ഡീലർഷിപ്പുകൾ. ഇലക്ട്രിക് സ്കൂട്ടർ അവതരിപ്പിച്ചതിനു പിന്നാലെ ബുക്കിംഗിൽ വൻ വർധനയുണ്ടായെന്നു കമ്പനി അവകാശപ്പെട്ടു. കൊച്ചി ഉൾപ്പെടെ നാലു നഗരങ്ങളിലും അതിവേഗ ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കും. കമ്പനിയുടെ വെബ്സൈറ്റിൽ, 2,500 രൂപ അടച്ച് സ്കൂട്ടർ ബുക്ക് ചെയ്യാം. ഈ തുക മടക്കിനല്‍കും. ഗ്രേ, പച്ച, തൂവെള്ള നിറങ്ങളിൽ ലഭ്യം. ആറു കിലോവാട്ട് പിഎംഎസ്എം മോട്ടോറാണ് ഉപയോഗിക്കുന്നത്. 209 കെ ഡബ്ല്യു എച്ച് ലിഥിയം-ലോംഗ് ബാറ്ററി നാല് റൈഡിംഗ് മോഡുകളാണ് നല്‍കുക. ഇക്കോ, റൈഡ്, സ്പോർട്ട് എന്നിവയ്ക്കു പുറമേ എയ്ഥറിനു വാർപ് എന്ന ഹൈ-പെർഫോമൻസ് മോഡ് കൂടിയുണ്ട്. 3.3 സെക്കൻഡിൽ, വാർപ് മോഡിൽ പൂജ്യം മുതൽ 40 കിലോമീറ്റർ വേഗമാണ് ലഭിക്കുക. 116 കിലോമീറ്റർ ഇന്ത്യൻ ഡ്രൈവ് സൈക്കിൾ റേഞ്ചാണ്…
Read Moreടൂവീലറിലെ സഹയാത്രികൻ അറിയേണ്ട കാര്യങ്ങൾ
ഇരുചക്രവാഹനത്തിന്റെ പിന്നിൽ ഇരിക്കുന്നവരുടെ ചെയ്തികൾ പലപ്പോഴും അപകടത്തിനു ഇടയാക്കാറുണ്ട്. സഹയാത്രികന്റെ അപ്രതീക്ഷിതമായ പ്രതികരണങ്ങൾ രണ്ട് ചക്രങ്ങളെ മാത്രം ആശ്രയിച്ചിരിക്കുന്ന വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുത്താം. അത്തരം അപകടസാഹചര്യങ്ങൾ ഒഴിവാക്കാൻ സഹായകമായ ചില വിവരങ്ങൾ പങ്കുവയ്ക്കുകയാണിവിടെ. 1. റൈഡർ വണ്ടി സ്റ്റാർട്ട് ചെയ്ത് മുന്നോട്ട് നീങ്ങാൻ പൂർണ്ണമായി തയ്യാറെടുത്തശേഷം മാത്രം സഹയാത്രിക ( ൻ ) പിന്നിൽ കയറുക. ഒന്നും നോക്കാതെയും പറയാതെയും പെട്ടെന്ന് വണ്ടിയിലേയ്ക്ക് ചവിട്ടിക്കയറിയാൽ റൈഡറുടെ ബാലൻസ് തെറ്റി വണ്ടി മറിയാൻ ഇടായാകും. സ്ത്രീകളാണ് പൊതുവെ ഇത്തരം അപകടം ഉണ്ടാക്കാറുള്ളത്. 2. പിന്നിലിരിക്കുന്ന ആൾ റൈഡറുടെ തുടകളുടെ മേലറ്റത്ത് മുട്ടുകൾ ചേർത്ത് വച്ച് ഇരിക്കുക. ബ്രേക്ക് ചെയ്യുന്പോൾ സീറ്റിന്റെ മുന്നിലേയ്ക്ക് നിരങ്ങിപ്പോകാതിരിക്കാനും ഇരിപ്പ് കൂടുതൽ ഉറപ്പുള്ളതാക്കാനും ഇതു സഹായിക്കും. പിന്നിലെ ഗ്രാബ് റയിലിൽ പിടിച്ച് പിന്നോട്ടാഞ്ഞ് ഇരിക്കുന്നത് ടൂവീലറിന്റെ ബാലൻസ് തെറ്റിക്കും. 3. ഒരു വശത്തേയ്ക്ക് തിരിഞ്ഞ്…
Read More