ഓട്ടോസ്പോട്ട്/ഐബി ലാൻഡ് റോവർ വാഹനങ്ങളിൽ വില കുറഞ്ഞ മോഡലാണ് ഡിസ്കവറി സ്പോർട്ട് എന്നു പറയാം. കഴിഞ്ഞ ദിവസം ഡിസ്കവറി സ്പോർട്ടിന്റെ പെട്രോൾ എൻജിൻ വേരിയന്റ് ഡ്രൈവ് ചെയ്യാൻ അവസരം ലഭിച്ചു. വാഹനത്തിന്റെ രൂപം മുതൽ ഓരോ ചെറിയ കാര്യവും പ്രശംസയർഹിക്കുന്നതാണ്. ഡൈനാമിക് ഡിസൈൻ പായ്ക്കിലാണ് വാഹനം അവതരിപ്പിച്ചിരിക്കുന്നത്. ജാഗ്വാർ എക്സ്ഇ മോഡലിൽ നല്കിയിരിക്കുന്ന അതേ പെട്രോൾ എൻജിൻതന്നെയാണ് ഡിസ്കവറി സ്പോർട്ടിന്റെയും കരുത്ത്. 1,999 സിസി ടർബോ ചാർജ്ഡ് പെട്രോൾ എൻജിൻ 240 പിഎസ് പവറിൽ 340 എൻഎം ടോർക്ക് ഉത്പാദിപ്പിക്കുന്നു. ഉള്ളിൽ ഹൈ എൻഡ് റേഞ്ച് റോവർ വാഹനങ്ങളിൽ മാത്രം കാണുന്ന ടച്ച് പ്രോ ഡുവോ സിസ്റ്റം ഡിസ്കവറി സ്പോർട്ടിലും നല്കിയിട്ടുണ്ട്. എച്ച്എസ്ഇ എന്ന ലക്ഷ്വറി വേരിയന്റ് ആയ ഈ വാഹനത്തിൽ 10 ഇഞ്ച് ടച്ച് ഡിസ്പ്ലേ നല്കിയിരിക്കുന്നു. മറ്റു വേരിയന്റുകളിൽ എട്ട് അഞ്ച് ഇൻഫോടെയ്ൻമെന്റ് സിസ്റ്റമാണുള്ളത്.…
Read MoreCategory: Auto
പിനിൻഫരീന ബാറ്റിസ്റ്റ സൂപ്പറാണ്
ജെനീവ: മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ ഉടമസ്ഥതയിലുള്ള ഇറ്റാലിയൻ ഓട്ടോമൊബൈൽ ബ്രാൻഡ് ആയ പിനിൻഫരീന ജനീവ ഇന്റർനാഷണൽ മോട്ടോർഷോയിൽ ഇലക്ട്രിക് ഹൈപ്പർ കാർ അവതരിപ്പിച്ചു. ബാറ്റിസ്റ്റ എന്ന പേരിൽ അവതരിപ്പിച്ച വാഹനം 150 എണ്ണം മാത്രമേ നിർമിക്കൂ എന്നാണ് കന്പനി നല്കുന്ന സൂചന. പിനിൻഫരീനയുടെ സ്ഥാപകനും ഓട്ടോമൊബൈൽ ഡിസൈനറുമായ ബാറ്റിസ്റ്റ ഫരീനയുടെ സ്മരണാർഥമാണ് വാഹനത്തിന് ബാറ്റിസ്റ്റ എന്ന പേരു നല്കിയത്. 1,900 പിഎസ് പവറിൽ 2,300 എൻഎം ടോർക്ക് ഉത്പാദിപ്പിക്കുന്ന എൻജിനാണ് വാഹനത്തിനുള്ളത്. അതുകൊണ്ടുതന്നെ രണ്ടു സെക്കൻഡ് സമയംകൊണ്ട് 100 കിലോമീറ്റർ വേഗം കൈവരിക്കാൻ കഴിയും. ഫോർമുല 1 കാറുകളേക്കാൾ വേഗമുണ്ടെന്ന് പിനിൻഫരീന അവകാശപ്പെടുന്നുണ്ട്. ഇലക്ട്രിക് വാഹനമായതിനാൽ പാരിസ്ഥിതിക പ്രശ്നങ്ങളും ഉണ്ടാക്കുന്നില്ല. ഒരു തവണ ചാർജ് ചെയ്താൽ 450 കിലോമീറ്റർ വരെ സഞ്ചരിക്കാൻ ഈ വാഹനത്തിനാകും.
Read Moreകുറഞ്ഞ വിലയിൽ വിൽക്കാൻ കഴിയില്ല; നാനോ നിർമാണം നിർത്തുന്നു
ന്യൂഡൽഹി: നാനോ കാറിന്റെ നിർമാണം അവസാനിപ്പിക്കുകയാണെന്ന് പ്രഖ്യാപിച്ച് ടാറ്റാ കന്പനി. 2020 ഏപ്രിലിൽ നാനോ കാറിന്റെ നിർമാണം അവസാനിപ്പിക്കുമെന്നാണ് കന്പനി നൽകുന്ന വിവരം. 2008 ൽ വിപണിയിലെത്തിയ നാനോ കാറിന്റെ വില ഒരുലക്ഷം രൂപയായിരുന്നു. അതുവരെയാരും കാണാത്ത സ്വപ്നമായിരുന്നു രത്തൻ ടാറ്റ കണ്ടതും യാഥാർത്ഥ്യമാക്കിയതും. ഇത്രയും ചുരുങ്ങിയ വിലയിൽ ടാറ്റ നാനോയെ വിൽപ്പനയ്ക്കെത്തിച്ചപ്പോൾ ലോകം ശരിക്കും അന്പരന്നു. പുതിയ സുരക്ഷ മാനദണ്ഡങ്ങളുടെയും മറ്റും പാലിക്കാൻ കൂടുതൽ നിക്ഷേപം ആവശ്യമായി വരുന്ന സാഹചര്യത്തിലാണ് നാനോയുടെ നിർമാണം നിർത്തുന്നതെന്നാണ് കന്പനി നൽകുന്ന വിശദീകരണം.
Read Moreവാഹനം ഒന്നിലധികമുണ്ടെങ്കിലും അപകട ഇൻഷ്വറൻസ് ഒന്നു മതി
കൊച്ചി: വാഹനങ്ങൾ ഒന്നിലധികമുണ്ടെങ്കിലും ഉടമയ്ക്കു നിർബന്ധിത അപകട ഇൻഷ്വറൻസ് ജനുവരി മുതൽ ഒന്നു മതി. അപകട ഇൻഷ്വറൻസ് പോളിസികളിൽ ഇളവ് അനുവദിച്ചുള്ള ഇൻഷ്വറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അഥോറിറ്റി ഓഫ് ഇന്ത്യ (ഐആർഡിഎഐ) ഉത്തരവ് ജനുവരി ഒന്നിനു നിലവിൽ വരും. ഓണർ ഡ്രൈവറുടെ ഇൻഷ്വറൻസ് കവറേജിന്, പ്രതിവർഷം പ്രീമിയത്തോടൊപ്പം അധികമായി അടയ്ക്കേണ്ട 750 രൂപ ഒന്നിലധികം വാഹനങ്ങളുള്ളവർ പ്രത്യേകം അടയ്ക്കണമായിരുന്നു. പുതിയ ഉത്തരവ് നടപ്പാകുന്നതോടെ ഇത് ഒഴിവാകും. 15 ലക്ഷം രൂപയുടെ ഇൻഷ്വറൻസ് പരിരക്ഷയാണ് ഈ തുക അടയ്ക്കുന്പോൾ ലഭിക്കുന്നത്. ജനുവരി ഒന്നിനുശേഷം ഇൻഷ്വറൻസ് എടുക്കുന്പോൾ വാഹനത്തിനും ഉടമയ്ക്കും പ്രത്യേകം പോളിസി സർട്ടിഫിക്കറ്റുകൾ വാങ്ങണം. പുതിയ വാഹനം വാങ്ങുന്പോൾ അപകട ഇൻഷ്വറൻസ് പോളിസി ഉള്ളവർ അതു ഹാജരാക്കണം. വാഹന ഉടമ അതേവാഹനം അപകടത്തിൽപ്പെട്ടു മരിച്ചാൽ 15 ലക്ഷം രൂപയുടെ ഇൻഷ്വറൻസ് പരിരക്ഷയാണു ലഭിക്കുക.
Read Moreവെളിച്ചം കൂടിയാൽ അപകടം കൂടും
ഇന്ത്യൻ റോഡുകളിൽ ആഫ്റ്റർ മാർക്കറ്റ് ഹെഡ്ലാന്പുകളാണ് ഇപ്പോഴത്തെ താരം. പുതിയ വാഹനങ്ങളിലും മോഡിഫൈ ചെയ്ത വാഹനങ്ങളിലും തീക്ഷണതയേറിയ പ്രകാശരശ്മികളുള്ള ഹെഡ്ലാന്പുകളാണ് ഇപ്പോഴത്തെ പ്രധാന പ്രശ്നം. വാഹനം തീക്ഷണതയേറിയ ഹെഡ്ലൈറ്റുള്ള വാഹനത്തിന്റെ ഡ്രൈവർക്ക് രാത്രികാഴ്ച കൂടുതൽ സൗകര്യപ്രദമായവിധത്തിലാകുമെങ്കിലും എതിരേ വരുന്ന വാഹനങ്ങൾക്ക് അത് വലിയ വെല്ലുവിളി സൃഷ്ടിക്കും. തീക്ഷണതയേറിയ പ്രകാശകിരണങ്ങൾ കണ്ണിൽ പതിച്ചാൽ കുറച്ചു നേരത്തേക്കെങ്കിലും ഡ്രൈവറുടെ കാഴ്ചയെ മറയ്ക്കും. ഇത് അപകടങ്ങൾക്കു വഴിയൊരുക്കും. വാഹനങ്ങളുടെ കാര്യങ്ങൾ പറഞ്ഞാൽ മോഡ്സ് ഓൺ കൺട്രി എന്നു കേരളത്തെ വിളിക്കാം. മോഡിഫൈ ചെയ്ത വാഹനങ്ങളുടെ എണ്ണം കേരളത്തിൽ കൂടുതലാണ്. അതുകൊണ്ടുതന്നെ ഹെഡ്ലൈറ്റിലും കാര്യമായ മാറ്റങ്ങൾ വരുന്നു. ഇതാണ് രാത്രികാല അപകടങ്ങൾക്ക് കൂടുതൽ വഴിയൊരുക്കുന്നത്. പ്രകാശം പരിശോധിക്കാൻ ലക്സ് മീറ്ററുകൾ കേരളത്തിലെ വർധിച്ച രാത്രികാല അപകടങ്ങളുടെ പ്രധാന കാരണം ഹെഡ്ലൈറ്റുകളിലെ തീക്ഷണതയേറിയ പ്രകാശമാണ്. അതുകൊണ്ടുതന്നെ ഇവയ്ക്കെതിരേ ശക്തമായ നടപടിയെടുക്കാൻ മോട്ടോർ വാഹന വകുപ്പ്…
Read Moreകാത്തിരിക്കാൻ പഠിപ്പിച്ചവൻ! അടിമുടി മാറ്റത്തോടെ വീണ്ടും സാൻട്രോ
20 വർഷങ്ങൾക്കു മുന്പ് പൂർണമായും ഇന്ത്യക്ക് അപ്രസക്തമായ കൊറിയൻ വാഹനനിർമാതാക്കളായ ഹ്യുണ്ടായ് ഇന്ത്യയിൽ അവതരിച്ചത് സാൻട്രോയിലൂടെയാണ്. കമ്പനിയുടെ ആദ്യ ഇന്ത്യൻ വാഹനം എന്ന പേരിലെത്തിയ സാൻട്രോ വിപണിയിൽനിന്നു പിൻവലിക്കുന്നതുവരെ ജനപ്രിയ മോഡലായി കുതിക്കുകയും ചെയ്തിരുന്നു. ആ ജനപ്രിയതയാണ് വീണ്ടും സാൻട്രോയെ അടിമുടി മാറ്റത്തോടെ അവതരിപ്പിക്കാൻ കന്പനിയെ പ്രേരിപ്പിച്ചത്. ഹ്യുണ്ടായിയുടെ എൻട്രി ലെവൽ മോഡലുകളായ ഇയോണിനും ഐ10നും ഇടയിലാണ് സാൻട്രോയുടെ സ്ഥാനം. പുതിയ പ്ലാറ്റ്ഫോം: കെ1 എന്നറിയപ്പെടുന്ന പുതിയ പ്ലാറ്റ്ഫോമിലാണ് പുതിയ സാൻട്രോയെ ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഐ10ന്റെ പ്ലാറ്റ്ഫോം ചെറുതായൊന്നു പരിഷ്കരിച്ചതാണിത്. വലുപ്പം കുടുതൽ: പഴയ സാൻട്രോയുമായി താരതമ്യപ്പെടുത്തിയാൽ പുതിയതിന് 45എംഎം നീളവും 120എംഎം വീതിയും 20 എംഎം വീൽബേസും കൂടുതലാണ്. ടോൾ ബോയി ഡിസൈനിൽ 30എംഎം ഉയരവും അധികമായുണ്ട്. യുവത്വം തുളുന്പുന്നു: യുവത്വം തുളുന്പുന്ന തരത്തിലുള്ള ഡിസൈൻ ആയതിനാൽ ആരെയും ആകർഷിക്കും. പഴയ സാൻട്രോ വിപണിയിൽനിന്ന് പിൻവലിച്ചപ്പോൾ ഐ10ന്…
Read More2020 ഏപ്രിൽ ഒന്നു മുതൽ ബിഎസ്-4 വാഹനങ്ങൾ വിൽക്കാൻ പാടില്ലെന്നു സുപ്രീംകോടതി
ന്യൂഡൽഹി: രാജ്യത്ത് 2020 ഏപ്രിൽ ഒന്നിനു ശേഷം ഭാരത് സ്റ്റേജ് 4 (ബിഎസ് 4) വാഹനങ്ങൾ വിൽക്കരുതെന്ന് സുപ്രീംകോടതി. വാഹനങ്ങളിൽനിന്നു പുറംതള്ളുന്ന മലിനീകരണകാരികളുടെ അളവ് നിഷ്കർഷിക്കുന്ന സംവിധാനാണ് ഭാരത് സ്റ്റേജ് എമിഷൻ സ്റ്റാൻഡാർഡ്സ്. 2020 ഏപ്രിൽ മുതൽ ഈ നിബന്ധന നിർബന്ധമായും പാലിച്ചിരിക്കണമെന്നാണ് ജസ്റ്റീസ് മദൻ ബി. ലോകുർ അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റെ ഉത്തരവ്. കൂടുതൽ ശുദ്ധമായ ഇന്ധനം ഉപയോഗിക്കാനുള്ള സമയമായെന്നും ബെഞ്ച് വിലയിരുത്തി. 2017 ഏപ്രിൽ മുതൽ രാജ്യത്ത് ബിഎസ് 4 നിബന്ധനപ്രകാരം വാഹനങ്ങൾ നിരത്തിലിറങ്ങുന്നുണ്ട്. എന്നാൽ, ബിഎസ് 5 ഒഴിവാക്കി 2020 ആകുന്പോഴേക്കും ബിഎസ് 6 നിബന്ധന സ്വീകരിക്കുമെന്നാണ് 2016ൽ കേന്ദ്രസർക്കാർ പ്രഖ്യാപിച്ചത്. മുന്പ് മലിനീകരണത്തിന്റെ പേരിൽ 2000 സിസിക്കു മുകളിലുള്ള വാഹനങ്ങൾക്ക് നിയന്ത്രണം വന്നിരുന്നെങ്കിലും ഇപ്പോഴത്തെ ഉത്തരവിന് അതുമായി ബന്ധമില്ല. സുപ്രീംകോടതിയുടെ പുതിയ വിധി വാഹനനിർമാതാക്കൾക്ക് കടുത്ത വെല്ലുവിളി സൃഷ്ടിക്കും. ഇന്ത്യയെപ്പോലുള്ള ഒരു…
Read Moreകെടിഎം ഡ്യൂക്ക് കുഞ്ഞനായി
സൂപ്പർബൈക്കുകളിലേക്ക് യുവാക്കളെ ആകർഷിച്ച കെടിഎം ഡ്യൂക്ക് തങ്ങളുടെ കുഞ്ഞൻ മോട്ടോർസൈക്കിൾ ഉടൻ വിപണിയിലിറക്കും. 200 സിസിക്കു മുകളിൽ സൂപ്പർ ബൈക്കുകളുടെ വിഭാഗത്തിലായിരുന്നു ഇതുവരെ ഡ്യൂക്കിനെ അവതരിപ്പിച്ചിരുന്നതെങ്കിൽ 125 സിസി കമ്യൂട്ടർ വിഭാഗത്തിലേക്കാണ് പുതിയ മോഡൽ എത്തുന്നത്. വിപണിയിൽ എത്തിയാൽ ഏറ്റവും വലിയുള്ള 125 സിസി മോട്ടോർസൈക്കിൾ എന്ന പേരും ഡ്യൂക്ക് 125ന് സ്വന്തമാകും. ഡിസൈൻ ഡ്യൂക്ക് 390നെ അടിസ്ഥാനമാക്കിയാണ് പുതിയ മോഡലും ഡിസൈൻ ചെയ്തിരിക്കുന്നത്. എന്നാൽ, ഇന്ത്യയിൽ 250 സിസി ബോഡിയിലാണ് 125 സിസി മോഡലിനെ ചിട്ടപ്പെട്ടുത്തിയെടുക്കുക. വെള്ള-ഓറഞ്ച് നിറത്തിൽ ട്യൂബുലാർ ഫ്രേമിലാണ് നിർമാണം. നേക്കഡ് സ്ട്രീറ്റ് ബൈക്ക് സ്റ്റൈലിന് മാറ്റം വരുത്തിയിട്ടില്ല. കൂർത്ത ഹെഡ് ലാന്പും, ഡിജിറ്റൽ മീറ്ററും എല്ലാം വാഹനത്തെ കൂടുതൽ ആകർഷകമാക്കുന്നു. ഹെഡ്ലൈറ്റിനേക്കാളും ഉയരമുണ്ട് ടാങ്കിന്. സസ്പെൻഷൻ മുന്നിൽ യുഎസ്ഡി ഫോർക്കുകളും പിന്നിൽ മോണോഷോക്കും. ബ്രേക്ക് മുന്നിൽ 300എംഎം ഡിസ്ക്, പിന്നിൽ 250…
Read Moreഹ്യുണ്ടായ് വെർണ ആനിവേഴ്സറി എഡിഷൻ പുറത്തിറക്കി
കൊച്ചി: ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ ലിമിറ്റഡ് വെർണയുടെ ആനിവേഴ്സറി എഡിഷൻ പുറത്തിറക്കി. ആയിരം വാഹനങ്ങളാണ് ഹ്യുണ്ടായ് ആനിവേഴ്സറി എഡിഷനായി പുറത്തിറക്കിയിട്ടുള്ളത്. ഇന്ത്യയിൽ 52,482 കാറുകളും അന്താരാഷ്ട്ര തലത്തിൽ 27,126 കാറുകളും വെർണ വിറ്റഴിച്ചതായി ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ ലിമിറ്റഡ് എംഡിയും സിഇഒയുമായ വൈ.കെ. കു പറഞ്ഞു. ഡിസ്ക് പ്ലേറ്റ്, ബ്ലാക്ക് റിയർ വ്യൂ മിറർ, വയർലെസ് ചാർജിംഗ്, സണ് റൂഫ്, വെന്റിലേറ്റഡ് സീറ്റുകൾ എന്നിവയാണ് പുതിയ വെർണയുടെ പ്രത്യേകതകൾ. മാന്വൽ, ഓട്ടോമാറ്റിക് ട്രാൻസ്മിഷനുകളിലും ഡീസൽ, പെട്രോൾ വേരിയന്റുകളിലും വാഹനം ലഭ്യമാണ്.
Read Moreഒറ്റ ചോദ്യം; എന്തുകൊണ്ട് എൻഫീൽഡ് പെഗാസസിൽ എബിഎസ് ഉൾപ്പെടുത്തിയില്ല?
റോയൽ എൻഫീൽഡ് അടുത്തിടെ അവതരിപ്പിച്ച ലിമിറ്റഡ് എഡിഷൻ മോട്ടോർസൈക്കിളായ പെഗാസസ് 500ന് വലിയ പ്രതികരണമായിരുന്നു ലഭിച്ചത്. ലോകത്താകെ 1000 വാഹനങ്ങൾ ഇറക്കിയതിൽ ഇന്ത്യയിൽ 250 എണ്ണം മാത്രമാണ് കമ്പനി വിറ്റത്. അതു മിനിറ്റുകൾക്കുള്ളിൽ വിറ്റുപോകുകയും ചെയ്തു. ഫ്യുവൽ ടാങ്കിൽ വെളുത്ത നിറത്തിൽ പ്രിന്റ് ചെയ്തിരിക്കുന്ന നന്പറുകളാണ് പെഗാസസ് 500ന്റെ മുഖ്യ ആകർഷണം. ഓൺ റോഡ് വിലയിൽ 2.65 ലക്ഷം രൂപ വരെ നല്കിയാണ് പെഗാസസ് പ്രേമികൾ വാഹനം വാങ്ങിയത്. ആദ്യത്തെ കൗതുകം ഊതിവിട്ട ബലൂൺ പോലെയാകാൻ കുറച്ചു ദിവസങ്ങൾ മാത്രമേ വേണ്ടിവന്നുള്ളൂ. പെഗാസസ് 500നുശേഷം റോയൽ എൻഫീൽഡ് പുറത്തിറക്കിയ ക്ലാസിക് സിഗ്നൽസ് 350 പുറത്തിറങ്ങിയതോടെ പെഗാസസ് 500ന്റെ ഉടമകൾ ഇടഞ്ഞു. 1.62 ലക്ഷം രൂപയുടെ ക്ലാസിക് സിഗ്നൽസിൽ എബിഎസ് (ആന്റിലോക്ക് ബ്രേക്കിംഗ് സിസ്റ്റം) ഉണ്ട്. 2.5 ലക്ഷത്തിന്റെ പെഗാസസിൽ ഇല്ല. ഇതോടെ ഇന്ത്യയിലെ 250 പെഗാസസ് 500…
Read More