നാസിക്: മഹീന്ദ്ര ആൻഡ് മഹീന്ദ്ര പുതിയ മൾട്ടി പർപ്പസ് വെഹിക്കിൾ (എംപിവി) മറാസോ വിപണിയിൽ അവതരിപ്പിച്ചു. മഹാരാഷ്ട്ര നാസികിലെ നിർമാണ യൂണിറ്റിൽ നടന്ന ചടങ്ങിൽ മഹീന്ദ്ര ആൻഡ് മഹീന്ദ്ര എക്സിക്യൂട്ടീവ് ചെയർമാൻ ആനന്ദ് മഹീന്ദ്രയും മാനേജിംഗ് ഡയറക്ടർ പവൻ ഗോയങ്കയും ചേർന്നാണ് പുതിയ വാഹനം അവതരിപ്പിച്ചത്. മഹീന്ദ്ര ഓട്ടോമോട്ടീവ് നോർത്ത് അമേരിക്കയുടെയും മഹീന്ദ്ര റിസർച്ച് വാലിയുടെയും സംയുക്ത സഹകരണത്തിൽനിന്നുള്ള ഉത്പന്നമാണ് മറാസോ എന്ന് ആനന്ദ് മഹീന്ദ്ര പറഞ്ഞു. ഇറ്റാലിയൻ ഡിസൈനിംഗ് കമ്പനിയായ പിനിൻഫരീനയാണ് മറാസോ ഡിസൈൻ ചെയ്തിരിക്കുന്നത്. സ്രാവിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടുകൊണ്ടുള്ള ഡിസൈനാണ് മറാസോയുടെ പ്രത്യേകത. 1.5 ലിറ്റർ 4 സിലിണ്ടർ ഡി15 ഡീസൽ എൻജിനാണ് വാഹനത്തിന്റെ കരുത്ത്. വില: 9.99 ലക്ഷം രൂപ മുതൽ (എക്സ് ഷോറൂം).
Read MoreCategory: Auto
എയർബാഗ് തകരാർ: മാരുതി സുസുക്കി 1,200 കാറുകൾ തിരികെ വിളിക്കുന്നു
മുംബൈ: പ്രമുഖ വാഹനനിർമാതാക്കളായ മാരുതി സുസുക്കി 1,200 കാറുകൾ തിരികെ വിളിക്കുന്നു. എയർബാഗ് കൺട്രോളർ യൂണിറ്റിലെ തകരാറിനെ തുടർന്നാണ് പുതിയ സ്വിഫ്റ്റ്, സ്വിഫ്റ്റ് ഡിസയർ തുടങ്ങിയ കാറുകൾ തിരികെ വിളിക്കാൻ കന്പനി തീരുമാനിച്ചത്. 2018 മേയ് ഏഴ് മുതൽ ജൂലൈ അഞ്ചു വരെ നിർമിച്ച കാറുകളിലാണ് തകരാർ കണ്ടെത്തിയിരിക്കുന്നത്. 566 സ്വിഫ്റ്റ് കാറുകളും 713 സ്വിഫ്റ്റ് ഡിസയർ കാറുകളുമാണ് തിരിച്ചുവിളിച്ചത്. വാഹനങ്ങളുടെ അറ്റകുറ്റപ്പണി സൗജന്യമായി നടത്തിനൽകുമെന്ന് കന്പനി വാർത്താക്കുറിപ്പിൽ അറിയിച്ചു.
Read Moreഒരു ടച്ചിൽ കാറിനെയും സ്മാർട്ടാക്കാം
മഴക്കാലത്ത് മഴയുടെ തീവ്രതയ്ക്കനുസരിച്ച് വൈപ്പർ ഒരു ടച്ചുകൊണ്ടോ ശബ്ദംകൊണ്ടോ ക്രമീകരിക്കാൻ കഴിയുന്നു. പവർ വിൻഡോസ്, മ്യൂസിക് സിസ്റ്റം എന്നിവയെല്ലാം ഇങ്ങനെ ടച്ചിലൂടെയും ശബ്ദത്തിലൂടെയും നിയന്ത്രിക്കുന്നു. ഒരു കാറിന് സ്മാർട് ലുക്ക് കിട്ടാൻ ഇതിൽ പരം എന്തുവേണമെല്ലെ? പക്ഷേ, ഇതൊക്കെ പ്രീമിയം കാറുകളിലല്ലെ ലഭിക്കൂ എന്നു ചോദിക്കാൻ വരട്ടെ. ഇക്കണോമി കാറുകളിലും സെക്കൻഡ്ഹാൻഡ് കാറുകളിലും ഈ സൗകര്യങ്ങൾ ലഭ്യമായാലോ. ഇത്തരമൊരു സൗകര്യവുമായാണ് പാലക്കാട് കോട്ടായി സ്വദേശി സി.ആർ വിമൽകുമാറിന്റെ വിഐ ഇന്നോവേഷൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്റ്റാർട്ടപ്പ് സംരംഭം എത്തുന്നത്. പ്രീമിയം കാറുകളിൽ മാത്രം മതിയോ? ഒരു കാർ വാങ്ങിക്കുന്പോൾ അതിന്റെ മൈലേജ്, സൗകര്യങ്ങൾ എന്നിവയെക്കുറിച്ചെല്ലാം കൃത്യമായി പഠിച്ചാണ് പലരും വാഹനങ്ങൾ തെരഞ്ഞെടുക്കുന്നത്. അതിനൊപ്പം തന്നെ കാറിലെ ഓട്ടോമോട്ടീവ് സംവിധാനങ്ങളെക്കുറിച്ചും ആളുകൾ ഇന്ന് ബോധവാന്മാരായിക്കഴിഞ്ഞു. സാധാരണയായി പ്രീമിയം കാറുകളിൽ മാത്രമാണ് ഓട്ടോമോട്ടീവ് ഡിവൈസ് കണ്ട്രോൾ സിസ്റ്റമുള്ളത്. ഇത് എല്ലാത്തരം…
Read Moreവെള്ളക്കെട്ടിൽ വണ്ടി ഇറക്കുംമുമ്പ് ഇത് ശ്രദ്ധിക്കുക..!
വെള്ളക്കെട്ടിലും കുത്തൊഴുക്കിലും ഏതുവാഹനമായാലും ഓടിക്കാതിരിക്കുന്നതാണു വണ്ടിക്കും യാത്രക്കാർക്കും സുരക്ഷിതം. പ്രത്യേകിച്ചും ടയർമൂടുന്ന ഉയരത്തിലാണു വെള്ളമെങ്കിൽ വാഹനത്തിനു പലവിധം കേടുകൾ വരാൻ സാധ്യത. വെള്ളക്കെട്ടിൽ ഓടിച്ചാൽ കാറുകളുടെ സൈലൻസറിലും എൻജിനിലും വെള്ളം കയറും. സെൻസർ താറുമാറാകും. ബസ് ലോറി തുടങ്ങിയ വലിയ വാഹനങ്ങളുടെ എൻജിനും മറ്റും ബോഡിയുടെ ഉയരത്തിലാണെങ്കിലും ടയറിനുള്ളിലെ ഗ്രീസ് നഷ്ടമാകാൻ സാധ്യതയുണ്ട്. പിന്നീട് ഓട്ടത്തിനിടെ ടയർ ഊരിപ്പോയേക്കാം. നട്ട്, ബോട്ട്, ബയറിംഗിനും കേടുപാടുണ്ടാകാം. ഒഴിവാക്കാനാവാത്ത സാഹചര്യത്തിൽ കാറുകളോ വലിയ വാഹനങ്ങളോ ഓടിക്കേണ്ടിവന്നാൽ ഫസ്റ്റ് ഗിയറിൽ വേഗം കുറച്ചു മാത്രം ഓടിക്കുക. റിവേഴ്സ് ഗിയർ ഒഴിവാക്കുക. ടയറിനു താഴെയാണു വെള്ളമെങ്കിൽ മുറ്റത്തോ പോർച്ചിലോ വണ്ടി വെള്ളത്തിൽ കിടക്കേണ്ടി വന്നാൽ വലിയ ആശങ്ക വേണ്ട. വണ്ടി ഓടിക്കരുത്. സ്റ്റാർട്ട് ചെയ്യാനും പാടില്ല. രണ്ടോ മൂന്നോ ദിവസം സ്റ്റാർട്ട് ചെയ്തില്ലെങ്കിലും ബാറ്ററി കേടാവില്ല. ഏറിവന്നാൽ പിന്നീട് സർവീസ് ചെയ്യേണ്ടതേ വരൂ.…
Read Moreഹോണ്ട ജാസ്: മൈലേജ് – 27.30 കിലോമീറ്റർ
മൈലേജ് – 27.30 കിലോമീറ്റർ. മാരുതി ബലേനോയ്ക്കും ഹ്യുണ്ടായി എലൈറ്റ് ഐ 20 യ്ക്കും എതിരാളി.ഏറ്റവും വിശാലമായ ഇന്റീരിയറാണ് ജാസിന്റെ ഹൈലൈറ്റ്. ഹോണ്ടയുടെ മുന്തിയ ബ്രാൻഡ് മൂല്യം , ഈടുറ്റ നിർമിതി, മികച്ച സർവീസ് എന്നിവയും ജാസിന് വിപണിയിൽ കരുത്ത് പകരുന്നു. അമെയ്സ് സെഡാനിൽ ഹോണ്ട അവതരിപ്പിച്ച 100 ബിഎച്ച്പി കരുത്തുള്ള 1.5 ലിറ്റർ, ഐഡിടെക് എൻജിനാണ് ജാസിനും.ആറ് സ്പീഡ് മാന്വൽ ആണ് ഗീയർബോക്സ്. വില 7.46 ലക്ഷം രൂപ മുതൽ .
Read Moreലംബോർഗിനി വാശി കൊണ്ടുവന്ന വിജയം
കഴിഞ്ഞ രണ്ടു മാസത്തിനിടയിൽ കേരളത്തിലെ സോഷ്യൽ മീഡിയയിലും പത്രങ്ങളിലും സാധാരണക്കാരുടെ ശ്രദ്ധ പിടിച്ചു പറ്റിയ വാർത്തകളിലൊന്ന് മലയാളത്തിലെ യുവസൂപ്പർസറ്റാർ പൃഥിരാജ് സുകുമാരൻ പുതിയ ലംബോർഗിനി കാർ വാങ്ങിയതായിരുന്നു. ഇതിലെ വാർത്താപ്രാധാന്യം എന്തായിരുന്നുവെന്നോ? വാഹനപ്രിയരായവരുടെ സ്വപ്നവാഹനമായ ലംബോർഗിനി ബ്രാൻഡ് കാറുള്ള ഒരേയൊരു മലയാള സിനിമാ നടൻ പൃഥിരാജാണ്. എൽപി.580-2 മോഡൽ റിയർ വീൽ ഡ്രൈവ് കാറാണ് പൃഥിരാജ് വാങ്ങിയത്. ഈ മോഡലിന് പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ സ്പീഡിലെത്താൻ വെറും 3.4 സെക്കൻഡുകൾ മതിയെന്നാണ് നിർമാതാക്കൾ അവകാശപ്പെടുന്നത്. കേരളത്തിലെ കുണ്ടുംകുഴിയും നിറഞ്ഞ ഇടുങ്ങിയ റോഡുകളിൽ 320 കിലോമീറ്റർ വേഗത്തിൽ പൃഥ്വി കാറോടിക്കുന്നത് എങ്ങനെയാണോ എന്തോ? സെലിബ്രിറ്റികളുടെ വാഹനഭ്രമം പോർഷെ, ബി.എം.ഡബ്ള്യൂ. പോലുള്ള രണ്ടു മൂന്നു കാറുകൾ പൃഥിരാജിന്റെ കളക്ഷനിലുണ്ട്. അതിലേക്കാണ് ലംബോർഗിനി കടന്നു വരുന്നത്. 3.25 കോടി രൂപ വിലയുള്ള ലംബോർഗിനിക്ക് കേരളത്തിലെ റോഡ് ടാക്സ് മാത്രം 45…
Read Moreനാലാം വരവിനൊരുങ്ങി ജിംനി
ചെറിയ ഫോർ വീൽ ഡ്രൈവ് ഓഫ് റോഡ് കാറുകൾ, മിനി എസ്യുവികൾ തുടങ്ങിയ ശ്രേണിയിൽ ഉൾപ്പെടുന്ന ജിംനിയെ ജാപ്പനീസ് കാർ നിർമാതാക്കളായ സുസുകി 1970കളിൽ നിരത്തിലെത്തിച്ചതാണ്. അര നൂറ്റാണ്ടിന്റെ പാരന്പര്യത്തിൽ ഇപ്പോഴും നിരത്തുകളിൽ സജീവമായി കുതിക്കുന്ന ജിംനിയുടെ നാലാം തലമുറയുടെ സന്താനങ്ങളെ സുസുകി വൈകാതെ വിപണിയിലിറക്കും. രണ്ടാം തലമുറ ജിംനിയുടെ ഇന്ത്യൻ പതിപ്പായ മാരുതി ജിപ്സിയാണ് ഇന്ത്യൻ നിരത്തുകൾക്കു പരിചയം. സോഫ്റ്റ് ടോപ്, ഹാർഡ് ടോപ് അവതാരങ്ങളിലെത്തിയ ജിപ്സിക്ക് ഇന്നും ഇഷ്ടക്കാരേറെയുണ്ട്. ഇതാണ് നാലാം തലമുറ ജിംനിയെ ഇന്ത്യയിൽ അവതരിപ്പിക്കാൻ കന്പനിയെ പ്രേരിപ്പിക്കുന്നത്. അടുത്ത വർഷം രണ്ടാം പകുതിയിൽ വാഹനം ഇന്ത്യൻ വിപണിയിലെത്തുമെന്നാണു സൂചന. മുൻ തലമുറകളിൽനിന്ന് നിരവധി മാറ്റങ്ങളും പുതുമകളുമായാണ് ജിംനിയുടെ നാലാം വരവ്. രണ്ടു വേർഷൻ കരുത്തു കുറഞ്ഞ സ്റ്റാൻഡാർഡും പ്രീമിയം പരിവേഷവും കൂടുതൽ കരുത്തുമുള്ള സീറയും. എൻജിൻ സ്റ്റാൻഡാർഡ്: 0.66 ലിറ്റർ ടർബോ…
Read Moreയാരിസ് വേറേ ലെവലാ
ഓട്ടോസ്പോട്ട്/ഐബി ജാപ്പനീസ് വാഹനനിർമാതാക്കളായ ടൊയോട്ട എന്നും ഇന്ത്യൻ വാഹനപ്രേമികളെ ഞെട്ടിച്ചിട്ടേയുള്ളൂ. ഓരോ വാഹനത്തിലും ഒരുക്കിവച്ചിരിക്കുന്ന സൗകര്യങ്ങളും സാങ്കേതികവിദ്യകളും ജാപ്പനീസ് നിലവാരത്തിൽതന്നെ ഇന്ത്യയിലും അവതരിപ്പിക്കാൻ ടൊയോട്ട ശ്രദ്ധിക്കാറുണ്ട്. മിഡ് സൈസ് സെഡാൻ വിഭാഗത്തിൽ അടുത്തിടെ ടൊയോട്ട അവതരിപ്പിച്ച യാരിസ് സാങ്കേതികത്തികവുകൊണ്ട് മികവുറ്റതാണ്. ഒപ്പം പെട്രോൾ എൻജിൻ മാത്രമാണ് ഇത്തവണ അവതരിപ്പിച്ചിരിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. ബംപർ ശ്രദ്ധാകേന്ദ്രം മറ്റു സെഡാൻ മോഡലുകളെ അപേക്ഷിച്ച് ബംപറിനു കൂടുതൽ വലുപ്പം നല്കിയിട്ടുണ്ട്. എയർ ഡാം വലുതായപ്പോൾ ഗ്രിൽ ചുരുങ്ങി. നീളമുള്ള സ്ലാറ്റുകൾ ഉൾക്കൊള്ളുന്ന എയർഡാമിന്റെ ഇരുവശത്തും എൽഇഡി ഡിആർഎലുകൾ ഇടംപിടിച്ചു. ബംപറിന്റെ വശങ്ങളിൽ താഴെയായി ബ്ലാക്ക് ഇൻസേർട്ടിലാണ് ഫോഗ് ലാന്പുകളുടെ സ്ഥാനം. ലൈൻ ഗൈഡുകളോടുകൂടിയ പ്രൊജക്ടർ ഹെഡ്ലാന്പുകൾ. 15 ഇഞ്ച് ടയറുകളാണ് യാരിസിനുള്ളത്. നാലു വേരിയന്റുകളിൽ രണ്ടു ടോപ് വേരിയന്റുകളിൽ മാത്രം അലോയ് വീലുകൾ. ഡുവൽ ടോണ് കാബിൻ ഡുവൽ ടോണ് കാബിനിൽ വാട്ടർഫാൾ…
Read Moreഏറെ പുതുമകളോടെ ക്രെറ്റ ഫേസ്ലിഫ്റ്റ്
2018ൽ ഇന്ത്യയിലെ വാഹനപ്രേമികൾ ഏറെ കാത്തിരുന്ന ഹ്യുണ്ടായ് ക്രെറ്റ ഫേസ് ലിഫ്റ്റ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. പുതിയ ഫീച്ചറുകൾ ഉൾപ്പെടുത്തി പുത്തൻ രൂപത്തിലും ഭാവത്തിലുമുള്ള ക്രെറ്റയുടെ ഫേസ് ലിഫ്റ്റ് മോഡലിന്റെ ടോപ് വേരിയന്റിൽ സണ്റൂഫ് ഉൾപ്പെടുത്തിയിട്ടുണ്ട്. എക്സ്റ്റീരിയർ പുതിയ ഗ്രിൽ ആണ് എടുത്തുപറയാവുന്ന മാറ്റം. ഹെഡ് ലാന്പുകളിലേക്കു കയറിനിൽക്കുന്ന വീതിയേറിയ ക്രോം ആവരണവും പുതിയ ഡിസൈനിലുള്ള ഹെഡ് ലാന്പുകളും ഒരുക്കിയിരിക്കുന്നതിനൊപ്പം ഡേ ടൈം റണ്ണിംഗ് ലാന്പുകളുടെ സ്ഥാനം പുതിയ ഡിസൈനിലുള്ള ബന്പറിൽ ക്രോം ഫിനിഷിംഗുള്ള ഫോഗ് ലാന്പുകളുടെയൊപ്പമാണ്. വശങ്ങളിലെ മാറ്റം 17 ഇഞ്ച് 5 സ്പോക് മെഷീൻ കട്ട് അലോയ് വീലുകളാണ്. റീ ഡിസൈൻഡ് ടെയിൽ ലൈറ്റുകൾ, റൂഫ് റെയിൽ എന്നിവയാണ് മറ്റു ഫീച്ചറുകൾ. ഇന്റീരിയർ മുൻഗാമിയെ അപേക്ഷിച്ച് ഇന്റീരിയറിൽ വലിയ മാറ്റങ്ങൾ വരുത്തിയിട്ടില്ല. എന്നാൽ, ഈ സെഗ്മെന്റിലുള്ള മറ്റു വാഹനങ്ങളോടു കിടപിടിക്കുന്ന വിധത്തിലാണ് ഡിസൈനിംഗ്. സീറ്റുകൾക്കു…
Read Moreഹാർലി ഡെവിഡ്സന്റെ റിക്കാർഡ് വിലയുള്ള ബൈക്ക്
ലോകത്തിലെ ഏറ്റവും വിലയേറിയ മോട്ടോർ സൈക്കിൾ ലേബലുമായി ഹാർലി ഡേവിഡ്സൺ പുതിയ ബ്ലൂ എഡിഷൻ ബൈക്ക് വിപണിയിൽ അവതരിപ്പിച്ചു. 12.19 കോടി രൂപ വില വരുന്ന (നികുതിയും ഇറക്കുമതിച്ചുങ്കവും കൂട്ടാതെ) വാഹനത്തിൽ നിരവധി കൗതുകങ്ങളും കമ്പനി ഒരുക്കിയിട്ടുണ്ട്. പെട്രോൾ ടാങ്കിൽ സ്പീഡോമീറ്റർ ഘടിപ്പിച്ചതുകൂടാതെ ടാങ്കിന്റെ ഇടതു വശത്ത് തുറക്കാൻ കഴിയുന്ന വിധത്തിൽ തയാറാക്കിയിട്ടുള്ള സേഫിൽ വജ്രമോതിരം വച്ചിട്ടുണ്ട്. ബുച്ചറെർ ഫൈൻ ജ്വല്ലറി നിർമിച്ച മോതിരത്തിൽ 5.40 കാരറ്റ് വജ്രമാണുള്ളത്. വലതുവശത്ത് സമാന രീതിയിൽ കാൾ എഫ്. ബുച്ചറർ വാച്ചും സ്ഥാനംപിടിച്ചിട്ടുണ്ട്. കൗതുകകാര്യങ്ങൾ ഇവിടെ തീരുന്നില്ല. വാഹനത്തിൽ ഉപയോഗിച്ചിരിക്കുന്ന നട്ടും ബോൾട്ടും സ്വർണം പൂശിയവയാണ്. 360 വജ്രങ്ങൾ വാഹനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇടംപിടിച്ചിട്ടുമുണ്ട്. ഇത്രയധികം വില വരാൻ ഇനിയുമുണ്ട് കാരണങ്ങൾ. ഈ വാഹനം നിർമിക്കുക എത്ര എളുപ്പമുള്ള കാര്യമായിരുന്നില്ല. 2,500 മണിക്കൂർ വേണ്ടിവന്നു ഈ ബ്ലൂ എഡിഷൻ ബൈക്കിന്റെ…
Read More