ഇന്ത്യൻ കാറുകളിലെ മാദകസുന്ദരി എന്നു വിശേഷിപ്പിക്കാം മാരുതി സ്വിഫ്റ്റിനെ. സെക്സി ലുക്ക് കൊണ്ട് മാത്രമല്ല, മികച്ച എൻജിൻ പെർഫോമൻസ്, മികച്ച മൈലേജ്, കുറഞ്ഞ പരിപാലനച്ചെലവ് എന്നിവ കൊണ്ടും ഇന്ത്യക്കാരുടെ ഇഷ്ടകാറായി സ്വിഫ്റ്റ് മാറി. സാധാരണക്കാരുടെ മിനി കൂപ്പർ എന്നു വിളിക്കാവുന്ന സ്വിഫ്റ്റ് 2005 ലാണ് ആദ്യമായി ഇന്ത്യൻ വിപണിയിലെത്തിയത്. ഇതിനോടകം 18 ലക്ഷത്തിൽ പരം സ്വിഫറ്റ് കാറുകൾ നിരത്തിലിറങ്ങിയിട്ടുണ്ട്. രാജ്യത്തെ ഏറ്റവും വിൽപ്പനയുള്ള മൂന്ന് കാറുകളിൽ ഒന്നായ സ്വിഫ്റ്റിന്റെ മൂന്നാം തലമുറ ഇപ്പോൾ വിപണിയിലെത്തിയിരിക്കുകയാണ്. രൂപഭംഗിയും സൗകര്യങ്ങളും വലുപ്പവും കൂടുതലുണ്ട് പുതിയ സ്വിഫ്റ്റിന്. കൂടുതൽ വിശേഷങ്ങളറിയാൻ ടെസ്റ്റ് ഡ്രൈവിലേയ്ക്ക് കടക്കാം. രൂപകൽപ്പന സ്വിഫ്റ്റിന്റെ അടിസ്ഥാന രൂപഘടനതന്നെയാണ് പുതിയ മോഡലിനും. എന്നാൽ ഇതുവരെ പുറത്തിറങ്ങിയതിൽ വച്ചേറ്റവും സൗന്ദര്യമുള്ള സ്വിഫ്റ്റാണിതെന്ന് നിസംശയം പറയാം. മുൻഭാഗം അൽപ്പം കൂർത്തതാണ്. ഒൗഡി കാറുകളെ ഓർമിപ്പിക്കും മുന്നിലെ ഗ്രിൽ. മസ്കുലാർ ലുക്കുള്ള മുൻ ബന്പർ…
Read MoreCategory: Auto
മിനി കൺട്രിമാൻ കുഞ്ഞനെങ്കിലും വന്പൻ
ജർമൻ ഓട്ടോ ഭീമനായ ബിഎംഎഡബ്ല്യുവിന്റെ പ്രീമിയം ചെറുകാർ ബ്രാൻഡ് ആയ മിനി കഴിഞ്ഞ ദിവസം രണ്ടാം തലമുറ ഓൾ ന്യൂ കണ്ട്രിമാൻ അവതരിപ്പിച്ചു. ജൂണ്‍ മുതൽ വാഹനം വിപണിയിൽ ലഭ്യമായിത്തുടങ്ങും. 2012 മുതൽ ഇന്ത്യൻ വാഹനവിപണിയിൽ സാന്നിധ്യമറിയിച്ചിട്ടുള്ള മിനിയിൽനിന്ന് മിനി 3 ഡോർ, മിനി 5 ഡോർ, മിനി കണ്‍വേർട്ടിബിൾ, മിനി ക്ലബ്മാൻ തുടങ്ങിയ മോഡലുകളും ഇറങ്ങുന്നുണ്ട്. പുറംമോടി പ്രീമിയം കാരക്ടർ ഒട്ടും ചോരാതെയാണ് പുതിയ കണ്‍ട്രിമാന്റെ രൂപകല്പന. ഹെക്സഗണൽ ഷേപ്പിലുള്ള ഗ്രിൽ, വലിയ എൽഇഡി ഹെഡ്ലാന്പുകളിലേക്കു ചിറകുകൾ പോലെ കയറിയിരിക്കുന്ന ബോണറ്റ്, ക്രോം ഇൻസേർട്ടിലുള്ള ഫോഗ് ലാന്പുകൾ, വലിയ എയർഡാം, 17 ഇഞ്ച് അലോയ് വീലുകൾ, റൂഫ് റെയിൽ തുടങ്ങിയവയെല്ലാം വാഹനത്തിന് സ്പോർട്ടി ലുക്ക് നല്കുന്നു. ഇതു കൂടാതെ രണ്ടു നിരയിലുമുള്ള യാത്രക്കാർക്കുവേണ്ടി പനോരമിക് ഗ്ലാസ് റൂഫും ഉൾക്കൊള്ളിച്ചിട്ടുണ്ട്. ഒന്നാം തലമുറ മോഡലിനെ അപേക്ഷിച്ച് ഓൾ…
Read Moreഡുക്കാട്ടി മോണ്‍സ്റ്റര്‍ 821 ഇന്ത്യയില്‍
മുംബൈ: ഡുക്കാട്ടിയുടെ പുതിയ മോഡലായ മോണ്‍സ്റ്റര്‍ 821 ഇന്ത്യയില്‍ അവതരിപ്പിച്ചു. 9.51 ലക്ഷം രൂപ എക്സ് ഷോറൂം വിലയുള്ള ബൈക്ക് മോണ്‍സ്റ്റര്‍ 900ന്റെ പൈതൃകത്തോടെയാണ് എത്തിയിരിക്കുന്നത്. പൂര്‍ണമായും റീഡിസൈന്‍ ചെയ്ത ടാങ്ക്, ടെയില്‍, പുതിയ എക്സ്ഹോസ്റ്റ്, ഹെഡ്ലൈറ്റ് എന്നിവ വാഹനത്തെ കൂടുതൽ ആകർഷകമാക്കുന്നതിനൊപ്പം ഏത് ഗിയറിലാണ് വാഹനം ഓടുന്നത്, ഇന്ധന അളവ് തുടങ്ങിയവ അറിയാന്‍ സാധിക്കുന്ന കളര്‍ ടിഎഫ്ടി ഡിസ്പ്ലേ ആദ്യമായി ഈ വാഹനത്തിലൂടെ ഡുക്കാട്ടി അവതരിപ്പിക്കുന്നുണ്ട്. മൂന്നു നിറങ്ങളില്‍ വാഹനം ലഭ്യമാണ്. ഡുക്കാട്ടി 821ന്റെ ബുക്കിംഗ് ഇന്ത്യയിലെ ഡീലര്‍ഷിപ്പുകളില്‍ ആരംഭിച്ചിട്ടുണ്ട്. ജൂണ്‍ ആദ്യ ആഴ്ച മുതല്‍ വാഹനം വിതരണം ചെയ്തുതുടങ്ങും. കേരളത്തിൽ കൊച്ചിയിലാണ് ഡുക്കാട്ടിക്ക് ഡീലര്‍ഷിപ്പുള്ളത്.
Read Moreബിഎംഡബ്ല്യു എം 5 സെഡാൻ വിപണിയിൽ
ആറാം തലമുറ ബിഎംഡബ്ല്യു എം5 സെഡാൻ ഇന്ത്യൻ വിപണിയിലെത്തി. കംപ്ലീറ്റ് ബിൽറ്റ്-അപ്പ് യൂണിറ്റായി ലഭിക്കും. പെട്രോൾ പതിപ്പിന്റെ എക്സ് ഷോറൂം വില 1,43,90,000 രൂപ. മൂന്നു പതിറ്റാണ്ടുകളായി ലോകത്തിലെ ഏറ്റവും മികച്ച സ്പോർട്ടിംഗ്, ഡൈനാമിക് എക്സിക്യൂട്ടീവ് സെഡാനായി എം5 തുടരുകയാണെന്ന് ബിഎംഡബ്ല്യു ഗ്രൂപ്പ് ഇന്ത്യ പ്രസിഡന്റ് വിക്രം പവ പറഞ്ഞു. സൂപ്പർ സ്പോർട്സ് കാറിന്റെ റോളും ഇതിനുണ്ട്. വ്യത്യസ്തമായ എയർ ഇൻലെറ്റ്സ്, ഡബിൾ സ്ലാറ്റുകൾ, അലൂമിനിയം ബോണസുള്ള വലിയ കിഡ്നി ഗ്രിൽ, ഭാരരഹിതമായ കാർബണ്‍ ഫൈബർ – റീ ഇൻഫോഴ്സ് പ്ലാസ്റ്റിക്കിൽ നിർമിച്ച റൂഫ്, എന്നിവയാണ് പ്രധാന ഘടകങ്ങൾ.
Read Moreആർടിആർ 160 4വി: സുന്ദരൻ, സുശക്തൻ
സ്പോർട്ടി മോട്ടോർസൈക്കിളുകളിൽ റേസിംഗ് നടത്താൻ താത്പര്യപ്പെടുന്നവരുടെ ഇഷ്ട മോഡലുകളിലൊന്നാണ് ടിവിഎസ് അപ്പാച്ചെ ആർടിആർ. തുടർച്ചയായ പരിണാമങ്ങളിലൂടെ അപ്പാച്ചെ ആർടിആർ നിരവധി തവണ പരിഷ്കരിച്ച് നിരത്തിലെത്തിക്കാൻ ടിവിഎസ് ശ്രമിച്ചിട്ടുമുണ്ട്. രൂപത്തിലും ഭാവത്തിനും കരുത്തിലും അടിമുടി മാറ്റവുമായിട്ടാണ് ഇത്തവണ ടിവിഎസ് അപ്പാച്ചെ മോഡലിനെ അവതരിപ്പിച്ചിരിക്കുന്നത്, അപ്പാച്ചെ ആർടിആർ 160 4വി എന്ന പേരിൽ. ദേശീയ ചാന്പ്യൻ: ആറു തവണ ഇന്ത്യൻ നാഷണൽ മോട്ടോർസൈക്കിൾ റേസിംഗ് ചാന്പ്യൻഷിപ്പിൽ ചാന്പ്യനായ പിൻബലമുണ്ട് അപ്പാച്ചെക്ക്. ഇതിന്റെ കരുത്തിലാണ് അപ്പാച്ചെ ആർടിആർ 160 4വിയുടെ പിറവിയും. ഡിസൈനിൽ പുതിയതെന്ത്? ടിവിഎസിന്റെ പുതിയ ഡബിൾ ക്ലാഡിൽ സ്പ്ലിറ്റ് സിൻക്രോ സ്റ്റിഫ് ഫ്രെയിമിലാണ് ഈ മോഡലിനെ കെട്ടിപ്പടുത്തിരിക്കുന്നത്. അപ്പാച്ചെ ആർടിആർ 200 4വി മോഡലിലും ഈ ഫ്രേയിംതന്നെയാണ്. ഫ്രെയിമിൽ മാത്രമല്ല, സ്റ്റൈലിലും ആർടിആർ 200 4വി എന്ന കൂടെപ്പിറപ്പിനെ അനുസ്മരിപ്പിക്കുംവിധമാണ് പുതിയ മോഡലിന്റെയും പിറവി. എന്നാൽ, ചെറിയ മാറ്റങ്ങൾ…
Read Moreകാൾമാൻ കിംഗ്! കാണാൻ ഒരു ലുക്കില്ലെന്നേയുള്ളൂ, ഭയങ്കര വിലയാ…
മസെരാറ്റി ലെവാന്റെ (1.45 കോടി രൂപ), ലംബോർഗിനി ഉറസ് (മൂന്നു കോടി രൂപ), ബെന്റ്ലി ബെന്റായ്ഗ (3.85 കോടി രൂപ) തുടങ്ങിയ മോഡലുകളായിരിക്കും ആഡംബര എസ്യുവി വിഭാഗത്തിൽ വിലയിൽ മുന്നിൽ നിൽക്കുന്നത്. എങ്കിലും, കീശയ്ക്കു കനമുണ്ടെങ്കിൽ അതായത്, ഇതിലും പണമുണ്ടെങ്കിൽ വ്യത്യസ്തമായ വില കൂടിയ ഒരു എസ്യുവി സ്വന്തമാക്കാം, പേര് കാൾമാൻ കിംഗ്. കഴിഞ്ഞ വർഷം ദുബായ് ഇന്റർനാഷണൽ മോട്ടോർ ഷോയിൽ അവതരിപ്പിച്ച കാൾമാൻ കിംഗിനാണ് ലോകത്തെ ഏറ്റവും വിലയേറിയ എസ്യുവി എന്ന പദവി. വില 22 ലക്ഷം ഡോളർ (14.27 കോടി രൂപ). ഈ മോഡലിന്റെ ഉത്പാദനം വെറും 12 എണ്ണമാക്കി കമ്പനി നിജപ്പെടുത്തിയിട്ടുണ്ട്. വാഹനത്തിന്റെ ഏകത നിലനിർത്തുന്നതിനുവേണ്ടിയാണ് ഈ ചുരുക്കൽ. ചൈനീസ് ഓട്ടോമോട്ടീവ് കമ്പനി ഐഎടി ഓട്ടോമൊബൈൽ ടെക്നോളജി ഡിസൈൻ ചെയ്ത കാൾമാൻ കിംഗ് യൂറോപ്പിൽ നിർമിക്കുന്നത് 1,800 പേരുടെ സംഘമാണ്. മറ്റൊരു വാഹനവും…
Read Moreബുള്ളറ്റ് ഇരന്പം ഇനി അർജന്റീനയിലും
ന്യൂഡൽഹി: ഇന്ത്യൻ കന്പനിയായ റോയൽ എൻഫീൽഡ് അർജന്റീനയിൽ ഷോറൂം ആരംഭിച്ചു. അർജന്റീനയുടെ തലസ്ഥാനമായ ബുവേനോസ് ആരിസിലാണ് ഷോറും. അർജന്റീനയിൽ ഏറ്റവുമധികം ബൈക്ക് വില്പന കേന്ദ്രങ്ങളുള്ളതും ഇവിടെയാണ്. ബൈക്കുകൾക്ക് ഏറെ പ്രിയമുള്ള ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിൽ വിപണി വിപുലമാക്കുന്നതിന്റെ ഭാഗമായാണ് അർജന്റീനയിൽ യൂണിറ്റ് ആരംഭിച്ചതെന്ന് റോയൽ എൻഫീൽഡ് പ്രസിഡന്റ് രുന്ദ്ര തേജ് സിംഗ് പറഞ്ഞു. നേരത്തെ ബ്രസീൽ,കൊളംബിയ എന്നീ ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ കന്പനി ഷോറൂമുകൾ ആരംഭിച്ചിരുന്നു. ബുളളറ്റ്(500 സിസി), ക്ലാസിക്(500 സിസി) ,കോണ്ടിനന്റൽ ജിടി, ഹിമാലയൻ എന്നീ നാലു മോഡലുകളാണ് റോയൽഎൻഫീൽഡ് അർജന്റീനയിൽ വിൽക്കുക. ഇംഗ്ലണ്ട്,ഫ്രാൻസ്, ഓസ്ട്രേലിയ എന്നിവയടക്കം 50 ലേറെ രാജ്യങ്ങളിൽ നിലവിൽ റോയൽ എൻഫീൽഡിന് ഷോറൂമുകളുണ്ട്.
Read Moreബജാജിൽനിന്നുള്ള അവതാരം
ഓട്ടോസ്പോട്ട്/ഐബി വിലകുറഞ്ഞ ചെറിയ ക്രൂയിസർ ബൈക്ക് എന്ന പേരിലാണ് 2005ൽ അവഞ്ചറിനെ ബജാജ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്. പൾസർ 180ന്റെ എൻജിനിൽ അവതരിപ്പിച്ച അവഞ്ചറിന് രൂപം കാര്യമായി മാറിയില്ലെങ്കിലും പിന്നീട് പൾസർ 200, പൾസർ 220 മോഡലുകളുടെ എൻജിൻ ഉപയോഗിച്ച് വീണ്ടും എത്തി. 2015ൽ പുറത്തിറങ്ങിയ അവഞ്ചർ 150ൽനിന്ന് 180ലേക്കുള്ള ചുവടുമാറ്റമാണ് ഈ വർഷം ബജാജ് നടത്തിയിരിക്കുന്നത്. അവഞ്ചർ 150ൽനിന്ന് മാറ്റങ്ങൾ ഒന്നുംതന്നെയില്ലെങ്കിലും എൻജിൻ അല്പം വലുതായി എന്നുള്ളതാണ് വ്യത്യാസം. എൻട്രി ലെവൽ മോഡൽ അവഞ്ചർ ശ്രേണിയിലെ എൻട്രി ലെവൽ മോഡലാണ് ഈ വർഷം വിപണിയിലെത്തിച്ച അവഞ്ചർ 180. അവഞ്ചർ 150 ഇനി ഇല്ല. സ്ട്രീറ്റ് വേരിയന്റിൽ മാത്രം ലഭ്യമാകുന്ന ഈ ക്രൂയിസറിന് കഴിഞ്ഞ മാസം വിപണിയിലെത്തിയ 2018 അവഞ്ചർ 220 സ്ട്രീറ്റിന്റെ രൂപംതന്നെയാണ്. ശ്രദ്ധിക്കപ്പെടുന്ന മുഖം ദീർഘചതുരം പോലെയുള്ള ഹെഡ്ലാന്പ് യൂണിറ്റിൽ റൗണ്ട് ഹെഡ്ലൈറ്റും അതിനുതാഴെ…
Read Moreഅമേസിന്റെ പുതിയ അവതാരം കിടുക്കും
രണ്ടാം തലമുറ അമേസിനെ ഇന്ത്യൻ നിരത്തുകളിലെത്തിക്കാൻ ഹോണ്ട അവസാനഘട്ട പ്രവർത്തനങ്ങളിലേക്കു കടന്നുകഴിഞ്ഞു. ഏപ്രിലിൽ അടിമുടി മാറ്റങ്ങളുമായി പുതിയ അവതാരം വിപണിയിലെത്തും. പുതിയ പ്ലാറ്റ്ഫോമിൽ പിറവി നല്കി കഴിഞ്ഞുപോയ ഓട്ടോ എക്സ്പോയിൽ ജാപ്പനീസ് നിർമാതാക്കളായ ഹോണ്ട അവതരിപ്പിച്ച അമേസിന് വാഹനപ്രേമികളുടെ മനസ് ആകർഷിക്കാൻ കഴിഞ്ഞിട്ടുണ്ട്. പത്താം തലമുറ അക്കോർഡിൽനിന്നു അല്പസ്വല്പം ഡിസൈനുകൾ അമേസിലേക്ക് കടമെടുത്തിട്ടുണ്ട്. പുതിയ ഡിസൈനിലുള്ള ബോണറ്റും ഹെഡ്ലാന്പിലേക്കു കയറിയ വീതിയേറിയ ഗ്രില്ലും വശങ്ങളിൽ പിന്നിലേക്കു നീളുന്ന കാരക്ടർ ലൈനും പഴയ അമേസിൽനിന്നു പുതിയതിനെ വ്യത്യസ്തമാക്കുന്നു. പുതിയ പ്ലാറ്റ്ഫോം ബ്രയോ, അമേസ്, മൊബീലിയോ, ബിആർവി എന്നീ മോഡലുകളിൽ ഉപയോഗിച്ചിരിക്കുന്ന പ്ലാറ്റ്ഫോമിന്റെ പരിഷ്കരിച്ച പതിപ്പാണ് പുതിയ അമേസിനു നല്‍കിയിരിക്കുന്നത്. 2010 ഓട്ടോ എക്സ്പോയിൽ ഹോണ്ട അവതരിപ്പിച്ച ഹോണ്ട ന്യൂ സ്മോൾ കണ്‍സപ്റ്റിന്റെ ഭാഗമായുള്ളതാണ് ഈ പ്ലാറ്റ്ഫോം. 2011ൽ ബയോയിലാണ് ഇത് ആദ്യമായി ഉപയോഗിച്ചത്. പുതിയ മുഖം സിവിക്, അക്കോർഡ്,…
Read Moreവേനൽ വരികയാണ് വാഹനത്തിനു ശ്രദ്ധ നൽകാം
1. വാഹനത്തിനു വേണം തയ്യാറെടുപ്പ് എൻജിന്റെ ചൂട് കുറയ്ക്കുന്നതിനുള്ള സംവിധാനമാണ് റേഡിയേറ്റർ എന്നറിയാമല്ലോ. വേനൽ ചൂടിൽ റേഡിയേറ്ററിന്റെ ചെറിയ തകരാർ പോലും എൻജിൻ ഓവർ ഹീറ്റാകാൻ ഇടയാകും. ഇത് ചെലവേറിയ എൻജിൻ പണിയ്ക്ക് കാരണമാകും. കൂളന്റ് പഴകിയതെങ്കിൽ മാറുക. റേഡിയേറ്റർ ക്യാപ്പ് നീക്കി കൂളന്റെ പരിശോധിക്കുക. നിറവ്യത്യാസമുണ്ടെങ്കിൽ മാറുക. റേഡിയേറ്റർ ഫാൻ ബെൽറ്റ്, ഹോസ് എന്നിവ പരിശോധിച്ച് വിള്ളലില്ലെന്ന് ഉറപ്പാക്കണം. റേഡിയേറ്ററിനു ചോർച്ചയില്ലെന്നും ഉറപ്പ് വരുത്തണം. എസിയ്ക്ക് ഏറെ ഉപയോഗമുള്ള കാലമാണിത്. എസിയ്ക്ക് തണുപ്പ് കുറവുണ്ടെന്ന് തോന്നുന്ന പക്ഷം അത് എസി മെക്കാനിക്കിനെക്കൊണ്ട് പരിശോധിപ്പിച്ച് തകരാർ പരിഹരിക്കുക. മതിയായ അളവിൽ റഫ്രിജറന്റ് ഇല്ലെങ്കിൽ തണുപ്പ് കുറയും. പൊടിയുടെ ശല്യമുണ്ടാകുന്നതിനാൽ ഇടയ്ക്കിടെ വിൻഡ് സ്ക്രീൻ വൃത്തിയാക്കേണ്ടി വരും. അതിനാൽ വാഷർ റിസർവോയറിൽ പതിവായി വെള്ളം നിറച്ച് വയ്ക്കുക. വാഹനനിർമാതാക്കൾ നിർദ്ദേശിച്ചിരിക്കുന്ന അളവിൽ ടയറുകളിൽ വായു കാത്തുസൂക്ഷിക്കുക. ടയറിൽ കാറ്റ്…
Read More