ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിൽ നടന്നുവരുന്ന ഓട്ടോ എക്സ്പോ നിരവധി വാഹനങ്ങളുടെ അവതരണങ്ങൾക്കും പ്രദർശനങ്ങൾക്കും വേദിയായിട്ടുണ്ട്. എക്സ്പോയിൽ യുഎം ലോഹ്യ ടു വീലേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് പ്രദർശിപ്പിച്ചിരിക്കുന്ന ഇരുചക്ര വാഹനങ്ങളിൽ ഏറ്റവും ശ്രദ്ധയാകർഷിച്ചത് റെനഗെഡ് തോർ എന്ന ഇലക്ട്രിക് ബൈക്കാണ്. ലോകത്തിലെ ആദ്യ ഇലക്ട്രിക് ബൈക്ക് എന്ന വിശേഷണത്തോടെയാണ് തോറിനെ അവതരിപ്പിച്ചിരിക്കുന്നത്. സാധാരണ ഇലക്ട്രിക് ബൈക്കുകളിൽനിന്നു വ്യത്യസ്തമായി ഗിയറുള്ളതാണെന്നതാണ് ഇതിന്റെ പ്രത്യേകത. തോറിനൊപ്പം റെനഗെഡ് ഡ്യൂട്ടി എസ്, റെനഗെഡ് ഡ്യൂട്ടി എയ്സ് എന്നീ മോഡലുകളും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. റെനഗെഡ് തോർ കരുത്തുറ്റ മോട്ടോറും ഗിയർബോക്സും: 30 കിലോവാട്ടിന്റെ മോട്ടോറാണ് തോറിനു കുതിപ്പു പകരുക. ഇതിന് 70 എൻഎം ടോർക്ക് ഉത്പാദിപ്പിക്കാനാകും. 5-സ്പീഡ് ഗിയർബോക്സുള്ള വാഹനത്തിന് ഹൈഡ്രോളിക് ക്ലച്ചാണ് നല്‍കിയിരിക്കുന്നത്. തിരിക്കാൻ റിവേഴ്സ് ഗിയർ: റിവേഴ്സ് ഗിയർ ഉൾപ്പെടുത്തിയിരിക്കുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. ഭാരവും വലുപ്പവും കൂടുതലുള്ള വാഹനമായതിനാൽ ഈ…
Read MoreCategory: Auto
നടപ്പുവർഷം 60 ലക്ഷം യൂണിറ്റ് വിൽപന ലക്ഷ്യമിട്ട് ഹോണ്ട
2017- 18-ൽ 60 ലക്ഷം ഇരുചക്ര വാഹനങ്ങൾ വിൽക്കുവാനാണ് ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ ലക്ഷ്യമിട്ടിരിക്കുന്നത്. ഈ ലക്ഷ്യം നേടുന്നതിനായി രാജ്യത്തൊട്ടാകെ 500 ടച്ച് പോയിന്റുകൾ സ്ഥാപിച്ചുവരികയാണ്. ഇതുവരെ 300 യൂണിറ്റുകൾ സ്ഥാപിച്ചുകഴിഞ്ഞുവെന്ന് ഹോണ്ട സെയിൽസ് ആൻഡ് മാർക്കറ്റിംഗ് സീനിയർ വൈസ് പ്രസിഡന്റ് ദവീന്ദർ സിംഗ് ഗുലേരിയ പറഞ്ഞു. ടച്ച് പോയിന്റുകളിൽ 70 ശതമാനവും ഗ്രാമീണ മേഖലകളിലാണെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു. നോട്ട് പിൻവലിക്കൽ,ജിഎസ്ടി ഉൾപ്പെടെ നിരവധി പ്രതിസന്ധികളിലൂടെയാണ് ഇരുചക്രവാഹന വിപണി കഴിഞ്ഞ രണ്ടുവർഷമായി കടന്നുപോകുന്നത്. എങ്കിലും 2017-ൽ ഇരുചക്ര വാഹന വ്യവസായം ഏഴു ശതമാനം വളർച്ച നേടി. ഏഴാം ശന്പളക്കമ്മീഷൻ ശിപാർശകൾ നടപ്പാക്കിയതും മികച്ച മണ്‍സൂണ്‍ ലഭിച്ചതു വഴി ഗ്രാമീണമേഖലയിൽ വരുമാനം വർധിച്ചതുമാണ് ഇരുചക്ര വാഹന വ്യവസായത്തിനു തുണയായത്. എന്നാൽ ഹോണ്ട മോട്ടോർ സൈക്കിൾ വിവിധ വിഭാഗങ്ങളിൽ മികച്ച വളർച്ചയാണ് നേടിയത്. ഹോണ്ടയുടെ വിൽപന 13…
Read Moreകറുപ്പിന്റെ അഴകിൽ സെലേറിയോ എക്സ്
ഓട്ടോസ്പോട്ട്/ഐബി മാരുതി സുസുകിയുടെ ബെസ്റ്റ് സെല്ലിംഗ് പട്ടികയിലുള്ള സെലേറിയോയുടെ ക്രോസ്-ഹാച്ച് മോഡലാണ് സെലേറിയോ എക്സ്. നാലു വേരിയന്റുകളിൽ ഓട്ടോമാറ്റിക്, മാന്വൽ ട്രാൻസ്മിഷനിലെത്തുന്ന സെലേറിയോ എക്സിൽ പഴയ മോഡലിനെ അപേക്ഷിച്ച് കൂടുതൽ ഫീച്ചറുകൾ ഉൾക്കൊള്ളിക്കാൻ മാരുതിക്കു കഴിഞ്ഞിട്ടുണ്ട്. മാറ്റം മുഖത്ത് മാറ്റം രൂപത്തിൽത്തന്നെ തുടങ്ങുന്നു. സാധാരണ ഹാച്ച്ബാക്കിനെ പ്രതിനിധാനം ചെയ്യുന്ന പഴയ രൂപം ഇപ്പോൾ ക്രോസ് ഓവർ സ്റ്റൈലിലേക്ക് മാറിയിട്ടുണ്ട്. വശങ്ങളിൽ വീൽ ആർച്ചുകളിൽ ബ്ലാക്ക് പ്ലാസ്റ്റിക് ക്ലാഡിംഗുകളും കറുത്ത പുതിയ അലോയ് വീലുകളും പിന്നിൽ സിൽവർ സ്കഫ് പ്ലേറ്റും പ്രധാന പ്രത്യേകതകളാണ്. ബംബറിനും ഹെഡ്ലാന്പിനും ഇടയിൽ ഫോഗ് ലാന്പിനെ ആവരണം ചെയ്ത് ബ്ലാക്ക് ക്ലാഡിംഗുകൾ ഉൾക്കൊള്ളിച്ചിരിക്കുന്നത് വാഹനത്തിന്റെ സ്റ്റൈലിഷ് ഭാവം ഉയർത്തുന്നു. പുതിയ ഹണി കോന്പ് രൂപത്തിലുള്ള ഗ്രില്ലും മുഖത്തിന് മാറ്റുകൂട്ടുന്നുണ്ട്. കൂടാതെ റൂഫ് റെയിലുകൾ, ഡോർ ഹാൻഡിലുകൾ, ഒൗട്ട്സൈഡ് റിയർവ്യൂ മിററുകൾ എന്നിവയിലും കറുപ്പിന്റെ മാസ്മരിക…
Read Moreആഡംബരത്തിനു പസറ്റ്
ഓട്ടോസ്പോട്ട് /ഐബി നാല്പതു ലക്ഷം രൂപ റേഞ്ചിലുള്ള ആഡംബര ഫുൾ സൈസ് സെഡാൻ ഉദ്ദേശിക്കുന്നവർക്ക് സ്കോഡ സുപ്പെർബ്, ടൊയോട്ട കാമ്രി, ഹോണ്ട അക്കോർഡ് എന്നീ മോഡലുകൾക്കൊപ്പം പരിഗണിക്കാവുന്നതാണ് ഫോക്സ് വാഗണ്‍ പസാറ്റ്. ജർമൻ സാങ്കേതികവിദ്യയുടെ പിൻബലത്തോടെ ഈ വർഷം വിപണിയിലെത്തിയ പുതുതലമുറ പസാറ്റ് വാഹനപ്രേമികളുടെ ശ്രദ്ധ പിടിച്ചുപറ്റും. എക്സ്റ്റീരിയർ കൂടുതൽ വീതിയേറിയ രൂപം തോന്നിക്കുംവിധമാണ് രൂപഘടന. 12 എംഎം വീതി കൂട്ടുകയും 14 എംഎം ഉയരം കുറയ്ക്കുകയും ചെയ്തിട്ടുണ്ടെങ്കിലും മാറ്റം പ്രകടമല്ല. വീതി കുറഞ്ഞ ഹെഡ് ലാന്പുകളും ക്രോം സ്ട്രിപ്പുകളുള്ള ഗ്രില്ലും ബന്പറിലെ വലിയ എയർഡാമും ഫോഗ് ലാന്പുകളും നവ്യാനുഭൂതി നല്‍കുന്നുണ്ട്. വശങ്ങളിൽ എ പില്ലറിന്റെ താഴെനിന്നാരംഭിക്കുന്ന, ടൊർണാഡോ ലൈൻ ഡോർ ഹാൻഡിലുകളിലൂടെ കടന്ന് ടെയിൽ ലാന്പിൽ എത്തിനിൽക്കുന്നു. വാഹനത്തിന്റെ വശങ്ങളിൽ മസ്കുലാർ ഭാവം നല്കാൻ ടൊർണാഡോ ലൈനിനു കഴിയുന്നുണ്ട്. ഡോറിനു താഴ്ഭാഗത്തുള്ള ലൈനുകളും സമാന രീതിയിൽത്തന്നെയാണ്.…
Read Moreബീയറടിച്ചാൽ വണ്ടിയോടുമെന്നു ശാസ്ത്രജ്ഞർ!
ബീയറിൽനിന്നു വാഹനങ്ങളിൽ ഉപയോഗിക്കാവുന്ന ഇന്ധനം നിർമിച്ചു ശാസ്ത്രജ്ഞർ. ഇംഗ്ലണ്ടിലെ ബ്രിസ്റ്റോൾ സർവകലാശാലയിലെ ശാസ്ത്രജ്ഞരാണു കണ്ടെത്തലിനു പിന്നിൽ. പെട്രോളിനു പകരമായി ഉപയോഗിക്കാവുന്ന ബട്ടനോൾ മിശ്രിതമാണ് ശാസ്ത്രജ്ഞർ ബീയറിലെ എഥനോൾ ഉപയോഗിച്ചു നിർമിച്ചെടുത്തത്. പെട്രോളിനു പകരമായി ലോകവ്യാപകമായി ഉപയോഗിക്കുന്ന ബയോ എഥനോളിനേക്കാൾ മെച്ചമാണ് ബീയറിൽനിന്നു നിർമിക്കുന്ന ബട്ടനോൾ എന്നു ശാസ്ത്രജ്ഞർ പറയുന്നു.
Read Moreമഹീന്ദ്രയുടെ ഇലക്ട്രിക് സ്കോർപിയോ 2019ൽ
ന്യൂഡൽഹി: തങ്ങളുടെ ബെസ്റ്റ് സെല്ലിംഗ് എസ്യുവിയായ സ്കോർപിയോയുടെ ഇലക്ട്രിക് പതിപ്പ് അവതരിപ്പിക്കുമെന്ന് മഹീന്ദ്ര ആൻഡ് മഹീന്ദ്ര. ഇപ്പോൾ ഇലക്ട്രിക് സ്കോർപിയോ പരീക്ഷണഘട്ടത്തിലാണെന്നും അടുത്ത രണ്ടു വർഷത്തിനുള്ളിൽ വിപണിയിലെത്തിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും കമ്പനി അറിയിച്ചു. രാജ്യത്ത് ഇലക്ട്രിക് വാഹനരംഗത്തേക്കിറങ്ങിയ ആദ്യ കമ്പനിയായ മഹീന്ദ്ര കൂടുതൽ പുതിയ മോഡലുകൾ വിപണയിലെത്തിക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. ഇലക്ട്രിക് വാഹനങ്ങൾ ആഭ്യന്തര-വിദേശ വിപണികളിൽ ഇറക്കുന്നതിനായി മറ്റു കമ്പനികളുമായി മഹീന്ദ്ര ധാരണയായിട്ടുണ്ട്. ഇപ്പോൾ ഇ2ഒ പ്ലസ്, വെരിറ്റോ ഇലക്ട്രിക്, സൂപ്രോ ഇലക്ട്രിക് എന്നീ മൂന്ന് ഇലക്ട്രിക് മോഡലുകൾ മഹീന്ദ്ര പുറത്തിറക്കുന്നുണ്ട്.
Read Moreഹോണ്ട ഗ്രാസിയ വിപണിയിൽ
ന്യൂഡൽഹി: ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ 125 സിസി പ്രീമിയം സ്കൂട്ടർ ഗ്രാസിയ വിപണിയിൽ അവതരിപ്പിച്ചു. വില 57,897 രൂപ(എക്സ് ഷോറൂം). ആക്ടീവ 125ന്റെ പ്ലാറ്റ്ഫോമിൽ സ്പോർട്ടി ലുക്കിലാണ് ഗ്രാസിയയെ കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. ആക്ടീവ 125നേക്കാളും 400 രൂപ മാത്രം കൂടുതലേയുള്ളൂ ഗ്രേസിയയ്ക്ക്. പുതിയ എൽഇഡി ഹെഡ് ലാന്പ്, ഡുവൽ ടോൺ കളർ, ബ്ലാക്ക് അലോയ് വീലുകൾ (ഓപ്ഷണൽ), മുന്നിൽ ഡിസ്ക് ബ്രേക്ക്, മുന്നിലും പിന്നിലും കോംബി ബ്രേക്ക് സിസ്റ്റം തുടങ്ങിയവയാണ് പ്രധാന പ്രത്യേകതകൾ. സ്റ്റാൻഡാർഡ്, അലോയ്, ഡീലക്സ് എന്നീ മൂന്ന് വേരിയന്റുകളിലായി മെറ്റാലിക് ബ്ലൂ, മെറ്റാലിക് ഓറഞ്ച്, വൈറ്റ്, ബ്ലാക്ക്, മാറ്റ് ഗ്രേ, റെഡ് എന്നിങ്ങനെ ആറു നിറങ്ങളിൽ ഗ്രാസിയ ലഭിക്കും. ടോപ് എൻഡ് വേരിയന്റായ ഡീലക്സിന് 62,269 രൂപ(എക്സ് ഷോറൂം)യാണ് വില. സ്റ്റാൻഡാർഡ് വേരിയന്റിനെ അപേക്ഷിച്ച് കൂടുതൽ ഫീച്ചറുകൾ ഈ വേരിയന്റിനുണ്ട്.
Read Moreആകർഷിക്കാൻ എക്കോസ്പോർട്ടിനു പുതിയ ഫീച്ചറുകൾ
ഓട്ടോസ്പോട്ട് / ഐബി ഫോർഡ് അടുത്ത മാസം വിപണിയിലിറക്കുന്ന എക്കോസ്പോർട്ടിന്റെ പുതിയ പതിപ്പിൽ എൻജിൻ മുതൽ നിരവധി മാറ്റങ്ങൾ ഉൾക്കൊള്ളിച്ചിട്ടുണ്ട്. കന്പനി അടുത്തിടെ പുറത്തിറക്കിയ പുതിയ 1.5 ലിറ്റർ 3- സിലിണ്ടർ പെട്രോൾ എൻജിനാണ് മുഖ്യ ആകർഷണം. കൂടാതെ പുതിയ മുഖവും സിസൈനിൽ വരുത്തിയ മാറ്റങ്ങളും വാഹനത്തെ കൂടുതൽ ആകർഷകമാക്കുന്നുണ്ട്. എൻജിൻ കോംപാക്ട് എസ്യുവി വിഭാഗത്തിലെത്തുന്ന എക്കോസ്പോർട്ടിന്റെ പെട്രോൾ വേരിയന്റിന്റെ കരുത്ത് 1.5 ലിറ്റർ 3-സിലിണ്ടർ ടിഐ-വിസിടി ഡ്രാഗണ്‍ സീരിസ് പെട്രോൾ എൻജിനാണ്. നേരത്തെയുണ്ടായിരുന്ന 1.4 ലിറ്റർ 4-സിലിണ്ടർ പെട്രോൾ എൻജിനു പകരമാണ് പുതിയ എൻജിൻ. ഇതു കൂടാതെ 1.0 ലിറ്റർ എക്കോ ബൂസ്റ്റ്, 1.5 ലിറ്റർ ടിസിഡിഐ ഡീസൽ എൻജിനുകൾ നിലനിർത്തിയിട്ടുമുണ്ട്. 2013ൽ നിരത്തിലെത്തിയതു മുതൽ ഈ രണ്ട് എൻജിനുകളും വാഹനത്തിന്റെ കരുത്താണ്. ട്രാൻസ്മിഷൻ മൂന്ന് എൻജിനുകളും വരുന്നത് 5-സ്പീഡ് മാന്വൽ ട്രാൻസ്മിഷനിലാണ്. പുതിയ പെട്രോൾ…
Read Moreറോയൽ എൻഫീൽഡ് വിയറ്റ്നാമിലേക്ക്
ന്യൂഡൽഹി: ലോകത്തിലെ നാലാമത്തെ ഏറ്റവും വലിയ ഇരുചക്ര വാഹന മാർക്കറ്റായ വിയറ്റ്നാമിലേക്ക് റോയൽ എൽഫീൽഡ്. കമ്പനിയുടെ പ്രമുഖ മോഡലുകളായ ബുള്ളറ്റ് 500, ക്ലാസിക് 500, കോണ്ടിനെന്റൽ ജിടി 535 എന്നിവയാണ് ഹോ ചി മി സിറ്റിയിൽ തുറന്ന സ്റ്റോർ വഴി വിൽക്കുന്നത്. തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ മിഡ് സൈസ്ഡ് മോട്ടോർ സൈക്കിൾ വ്യാപിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് റോയൽ എൻഫീൽഡ് മറ്റു രാജ്യങ്ങളിലേക്ക് ബിസിനസ് വ്യാപിപ്പിക്കുന്നത്. ഇന്തോനേഷ്യയിലെ ജക്കാർത്തയിലും ബാലിയിലും കമ്പനിക്ക് ഇപ്പോൾ സ്റ്റോറുകളുണ്ട്. കൂടാതെ തായ്ലൻഡിലെ ബാങ്കോക്കിലും റോയൽ എൻഫീൽഡിന്റെ സാന്നിധ്യമുണ്ട്.
Read Moreടാറ്റാ നെക്സോണ്‍! ഇത് അതുക്കും മേലേ…
ഓട്ടോസ്പോട്ട്/ ഐബി സബ് കോംപാക്ട് എസ്യുവി വിഭാഗത്തിൽ ടാറ്റാ മോട്ടോഴ്സ് ആദ്യമായി അവതരിപ്പിച്ച മോഡലാണ് നെക്സോണ്‍. മറ്റു ചെറു എസ്യുവികളെ അപേക്ഷിച്ച് മികച്ച സൗകര്യങ്ങളും സംവിധാനങ്ങളും നെക്സോണിൽ ഉൾപ്പെടുത്താൻ ടാറ്റയ്ക്കു കഴിഞ്ഞിട്ടുണ്ട്. ടാറ്റയുടെതന്നെ ബോൾട്ട്, സെസ്റ്റ് മോഡലുകളുടെ പ്ലാറ്റ്ഫോം നെക്സോണ്‍ കടംകൊണ്ടിട്ടുണ്ടെങ്കിലും പുതിയ 1.5 ലിറ്റർ ഡീസൽ എൻജിനും 1.2 ലിറ്റർ ടർബോ ചാർജ്ഡ് പെട്രോൾ എൻജിനുമാണ് കരുത്ത്. അഴകിൽ മുന്നിൽ ടാറ്റ അടുത്തിടെ പുറത്തിറക്കിയ മോഡലുകളെല്ലാം രൂപത്തിലും ഭാവത്തിലും അത്യാകർഷകമാണ്. അത് നെക്സോണിലും പ്രകടമാണ്. ഹാച്ച് ബാക്കെന്നോ, സബ്-കോംപാക്ട് എസ്യുവി എന്നോ അല്ലെങ്കിൽ ക്രോസ് ഓവർ വിഭാഗത്തിൽപോലും നെക്സോണിനെ ഉൾപ്പെടുത്താം. 209 എംഎം ആണ് ഗ്രൗണ്ട് ക്ലിയറൻസ്. എൽഇഡി ഡേടൈം റണ്ണിംഗ് ലാന്പുകളോടുകൂടിയ പ്രൊജക്ടർ ഹെഡ്ലാന്പുകൾ, ഫോഗ് ലാന്പുകൾ, വലിയ എയർഡാം തുടങ്ങിയവ മുഖവശത്തിന്റെ സൗന്ദര്യം വർധിപ്പിക്കുന്നു. ഹാച്ച്ബാക്ക് മോഡലിലുള്ള പിൻവശവും ആകർഷകമാണ്. ഇന്റീരിയറും ബഹുകേമം…
Read More