ന്യൂഡൽഹി: രണ്ടാം പിറന്നാളിന്റെ ഭാഗമായി ക്വിഡിന്റെ ആനിവേഴ്സറി എഡിഷൻ റെനോ ഇന്ത്യ പുറത്തിറക്കി. ബേസ് മോഡലിന് 3.43 ലക്ഷം രൂപ വിലവരുന്ന വാഹനത്തിന് മെക്കാനിക്കൽ മാറ്റങ്ങൾ വരുത്തിയിട്ടില്ല. 0.8 ലിറ്റർ, 0.1 ലിറ്റർ മോഡലുകളിൽ ലഭ്യമായ ക്വിഡ് 02 ആനിവേഴ്സറി എഡിഷൻ മാന്വൽ ഗിയർബോക്സുകളിൽ മാത്രമാണ് വിപണിയിലെത്തുന്നത്. കോൺട്രാസ്റ്റിംഗ് റെഡ്, വൈറ്റ് നിറത്തിലെത്തുന്ന സ്പെഷൽ എഡിഷൻ ക്വിഡിന് സ്പോർട്ലൈൻ ഗ്രാഫിക്സിനൊപ്പം ഡോറുകളിൽ 02 ലേബലും നല്കിയിട്ടുണ്ട്. ബോണറ്റിന്റെ ഒരു വശത്തും 02 ഗ്രാഫിക്സ് സ്ഥാനം പിടിച്ചിട്ടുണ്ട്. 5 സ്പോക് പുതിയ അലോയ് വീലുകൾ, മുന്നിലെയും പിന്നിലെയും സ്കിഡ് പ്ലേറ്റുകളിൽ സ്പോർട് ലൈൻ തുടങ്ങിയവ മറ്റു പ്രത്യേകതകളാണ്. വശങ്ങളിൽ പുതിയ എയർ വെന്റുകൾ, ഡബിൾ ടോൺ ഗിയർ ഷിഫ്റ്റർ, പുതിയ ഫ്ലോർ മാറ്റുകൾ, സ്പോർട്ടി സ്റ്റീയറിംഗ് വീൽ, പിയാനോ ബ്ലാക്ക് സെൻട്രൽ കൺസോൾ തുടങ്ങിയവയാണ് ഉള്ളിലെ പ്രത്യേകതകൾ. ഫിയറി…
Read MoreCategory: Auto
തിരിച്ചുവരവിന്റെ കോമ്പസ്! മേഡ് ഇന് ഇന്ത്യ പരിവേഷത്തോടെ നിരത്തിലെത്തിച്ചിരിക്കുന്ന മോഡല്
ഓട്ടോസ്പോട്ട് /ഐബി രണ്ടാം ലോകമഹായുദ്ധത്തിന്റെ പാരന്പര്യമുണ്ട് അമേരിക്കൻ വാഹനനിർമാതാക്കളായ ജീപ്പിന്. 1940 മുതൽ വില്ലീസിലൂടെ നിരത്തിലേക്കിറങ്ങിയ ജീപ്പിന് പിന്നെ തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല. ലോകശ്രദ്ധയാകർഷിക്കുന്ന നിരവധി മോഡലുകൾ ജീപ്പിൽനിന്നു പിറവിയെടുത്തു. 1948ൽ വില്ലീസ് ജീപ്പ് അസംബിൾ ചെയ്യാനുള്ള ലൈസൻസ് നേടി മഹീന്ദ്ര ആൻഡ് മഹീന്ദ്രയാണ് ജീപ്പിനെ ഇന്ത്യയിലേക്ക് ക്ഷണിച്ചത്. പിന്നീടുള്ള മഹീന്ദ്രയുടെ വാഹനങ്ങളിൽ ജീപ്പിന്റെ മോഡലുകളുടെ ഛായ പ്രതിഫലിച്ചിട്ടുമുണ്ട്. അര നൂറ്റാണ്ട് പിന്നിട്ടപ്പോൾ വാഹനവിപണിയിൽ എസ്യുവി വിഭാഗത്തിലേക്കാണ് ജീപ്പ് ചുവടുവച്ചിരിക്കുന്നത്, കൂട്ടിന് ഫിയറ്റും. ഇറ്റാലിയൻ-അമേരിക്കൻ വാഹനനിർമാതാക്കളായ ഫിയറ്റ് ക്രൈസ്ലർ ഓട്ടോമൊബൈൽസിന്റെ (എഫ്സിഎ) പൂനയിലുള്ള നിർമാണ പ്ലാന്റിൽനിന്നാണ് കോന്പസ് ജന്മംകൊണ്ടിരിക്കുന്നത്. ജീപ്പിനുവേണ്ടി മാത്രം 28 കോടി ഡോളറിന്റെ നിക്ഷേപം എഫ്സിഎ ഇവിടെ നടത്തിയിട്ടുണ്ട്. ഈ വർഷം അവസാനത്തോടെ വ്രാംഗ്ളർ, ഗ്രാൻഡ് ചെറോക്കി എന്നീ മോഡലുകൾ ജീപ്പിൽനിന്ന് ഇന്ത്യൻ വിപണിയിൽ എത്തിയേക്കും. പത്തു ലക്ഷം മുതൽ വിലയാരംഭിക്കുന്ന ജീപ്പിന്റെ കോംപാക്ട് എസ്യുവി റെനെഗേഡ്…
Read Moreപുക നിയന്ത്രണത്തിൽ തട്ടിപ്പ്; പോർഷെ 22,000 കാറുകൾ തിരികെവിളിക്കുന്നു
ബെർലിൻ: ജർമൻ കാർ നിർമാതാക്കളായ പോർഷെ 22,000 കാറുകൾ തിരികെവിളിക്കുന്നു. ജർമൻ ഗതാഗത മന്ത്രിയാണ് ഇതു സംബന്ധിച്ചു പ്രഖ്യാപനം നടത്തിയത്. അനധികൃതമായി ഘടിപ്പിച്ച പുക നിയന്ത്രണ സോഫ്റ്റ്വെയർ ഒഴിവാക്കുന്നതിനു വേണ്ടിയാണ് കാറുകൾ തിരികെവിളിക്കുന്നതെന്ന് അദ്ദേഹം അറിയിച്ചു. 3 ലിറ്റർ കാന്യൻ മോഡലുകളാണ് തിരികെവിളിക്കുന്നത്. തകരാർ പരിഹരിക്കുന്നതിന്റെ ചെലവ് പോർഷെ വഹിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ജർമൻ മാസികയായ ദെർ സ്പീഗലിലാണ് പുക നിയന്ത്രണ സംവിധാനത്തിൽ പോർഷെ തട്ടിപ്പ് നടത്തിയതു സംബന്ധിച്ച് റിപ്പോർട്ട് പുറത്തുവിട്ടത്. ഇതു സംബന്ധിച്ച് കന്പനിയുടെ ഭാഗത്തുനിന്ന് ഒൗദ്യോഗിക പ്രതികരണമുണ്ടായിട്ടില്ല.
Read Moreഒരു ദിവസം രണ്ടുമണിക്കൂറിലധികം വാഹനംഓടിക്കുന്നുണ്ടോ? എങ്കിൽ സൂക്ഷിക്കണം
ദിവസവും രണ്ടുമണിക്കൂറിലധികം വാഹനം ഓടിക്കുന്നവരുടെ ബുദ്ധിക്ഷമതയിൽ കുറവുണ്ടാകുന്നുവെന്ന് പഠനങ്ങൾ. ഇംഗ്ലണ്ടിലെ ലീസ്റ്റർ യൂണിവേഴ്സിറ്റിയിലെ ഗവേഷകർ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. ബ്രിട്ടനിലെ അഞ്ചു ലക്ഷം മധ്യവയസ്കർക്കിടയിൽ അഞ്ചുവർഷംകൊണ്ടാണ് പഠനം പൂർത്തിയാക്കിയത്. ദിവസവും രണ്ടുമണിക്കൂറിലധികം വാഹനം ഓടിക്കുന്നവരുടെ ഐക്യു ഗണ്യമായി കുറയുന്നുണ്ടെന്ന് പഠനം കണ്ടെത്തി. കൂടുതൽ സമയം വാഹനം ഓടിക്കുന്നത് ഹൃദയത്തിനും പ്രശ്നങ്ങൾ ഉണ്ടാക്കുന്നതായി നേരത്തെ കണ്ടെത്തിയിരുന്നു. ഒരു ദിവസം മൂന്നുമണിക്കൂറിലധികം ടിവി കാണുന്നവർക്കും ഇതേ അനുഭവമുണ്ടാകും.എന്നാൽ കംപ്യൂട്ടർ ഉപയോഗിക്കുന്നത് ബുദ്ധിവളർച്ചയ്ക്ക് സഹായിക്കുമെന്നും കണ്ടെത്തിയിട്ടുണ്ട്.
Read Moreവ്യത്യസ്തതയിൽ തിളങ്ങുന്ന ഫോഴ്സ് ഗുർഖ
ഓട്ടോസ്പോട്ട് /ഐബി മൾട്ടി യൂട്ടിലിറ്റി വാഹനങ്ങളുടെ നിർമാതാക്കളായ ഫോഴ്സ് ഗുർഖയെ വിപണിയിലെത്തിച്ചത് 2011ലാണ്. പിന്നീട് അടുത്തിടെ ബിഎസ് നാല് മാനദണ്ഡങ്ങൾ പാലിച്ച് പുതുക്കിയ പതിപ്പ് എത്തിച്ചു. ഈ സെഗ്മെന്റിലുള്ള മറ്റു വാഹനങ്ങളേക്കാളും വലിയ ഗുർഖ അഞ്ച് സീറ്റ്, ഏഴ് സീറ്റ് ഓപ്ഷനും നല്കുന്നുണ്ട്. പുറംമോടി: ആരെയും ആകർഷിക്കുന്ന നിരവധി ഫീച്ചറുകൾ ഉൾക്കൊള്ളിച്ചാണ് ഫോഴ്സ് ഗുർഖയെ മെനഞ്ഞെടുത്തിരിക്കുന്നത്. റൗണ്ട് ഹെഡ് ലാന്പ് ക്ലസ്റ്ററിനുള്ളിൽ സമാന്തരമായ ചെറിയ പാളികൾ ഉൾക്കൊള്ളിച്ച് ഗ്രില്ല് ഉറപ്പിച്ചപ്പോൾ വൃത്തത്തിനുള്ളിൽ ഫോഴ്സിന്റെ ലോഗോയും സ്ഥാനംപിടിച്ചു. ഇതിനു താഴെ ഉള്ളിലേക്ക് വലിയ അളവിൽ വായുവിനെ കടത്തിവിടുന്ന വിധത്തിൽ വലിയ ബംപർ ഉറപ്പിച്ചിരിക്കുന്നു. ഒരു ജോഡി ഫോഗ് ലാന്പുകൾ എയർ ഡാമിന് ഇരുവശത്തുമുണ്ട്. എക്സ്പെഡിഷൻ, എക്സ്പ്ലോറർ എന്നീ രണ്ടു വേരിയന്റുകളിൽ പുറത്തിറങ്ങുന്ന ഗുർഖയുടെ എക്സ്പ്ലോറർ മോഡലിന് മുന്നിൽ രണ്ടു ഡോറുകൾ മാത്രമേയുള്ളൂ എന്നതാണു പ്രത്യേകത. ഏതു തരത്തിലുമുള്ള റോഡിലും…
Read Moreകുന്നും മലയും താണ്ടാൻ താർ
ഓട്ടോസ്പോട്ട് /അജിത് ടോം ഇന്നു കാണുന്ന പകിട്ടുള്ള വാഹനങ്ങൾ നിരത്തുകളെ കീഴടക്കിയിട്ടില്ലാത്ത ഒരു കാലം. അന്ന് വഴിയില്ലാത്തയിടങ്ങളും കീഴടക്കിയിരുന്ന ഒരു വാഹനമുണ്ടായിരുന്നു. കാറുകളുടെ ആവിർഭാവത്തെ തുടർന്ന് ഇന്ന് മലയോരങ്ങളിൽ മാത്രം ഒതുങ്ങിക്കൂടാൻ വിധിക്കപ്പെട്ടുക്കൊണ്ടിരിക്കുന്ന മഹീന്ദ്രയുടെ ജീപ്പുകൾ. 500ഡി, 500 ഡിഐ, 540, 550 തുടങ്ങി നിരവധി സീരീസുകളിൽ പുറത്തിറങ്ങിയെങ്കിലും ഒരുകാലത്ത് പ്രൗഢിയുടെ പ്രതീകമായി സൂക്ഷിച്ചിരുന്ന ഈ വാഹനങ്ങളുടെ സാന്നിധ്യം നിരത്തുകളിൽ ശുഷ്കമാണ്. എന്നാൽ, മുൻകാല പെരുമ തിരികെപ്പിടിക്കാനുള്ള ശക്തമായ ശ്രമം മഹീന്ദ്ര നടത്തുന്നുണ്ട്. മുൻകാലങ്ങളിൽ യാത്രാ സൗകര്യത്തിനു മാത്രമായി ജീപ്പിനെ ആളുകൾ ആശ്രയിച്ചിരുന്നെങ്കിൽ ഇപ്പോൾ വരുന്ന മോഡൽ അല്പം മൾട്ടി ടാസ്കിംഗ് ആണ്. പറഞ്ഞുവരുന്നത് ഓഫ് റോഡുകളുടെ ഇഷ്ടതാരവും തലയെടുപ്പിന്റെ രാജനുമായ മഹീന്ദ്രയുടെ താറിനെക്കുറിച്ചാണ്. പ്രായഭേദമെന്യേ വാഹനപ്രേമികളുടെ മനം കവർന്ന താറിന്റെ വിശേഷങ്ങൾ… പുറംമോടി: വശ്യമായ സൗന്ദര്യമല്ല താറിനെ ആകർഷകമാക്കുന്നത്, മറിച്ച് തലയെടുപ്പും റഫ് ലുക്കുമാണ്. ഉയർന്ന…
Read Moreജിഎസ്ടി ജാഗ്വർ ലാൻഡ് റോവറിന് 12% വരെ വില കുറവ്
ചരക്ക് സേവന നികുതി (ജിഎസ്ടി) അടിസ്ഥാനത്തിൽ പുതിയ നികുതി നിരക്ക് പ്രാബല്യത്തിൽ വരുന്നതിന് മുന്നോടിയായി ജാഗ്വർ ലാൻഡ് റോവർ 12 ശതമാനം വരെ വിലക്കുറവ് പ്രഖ്യാപിച്ചു. ജൂലൈയ് 1 മുതൽ വിവിധ മോഡലുകളനുസരിച്ച് ഓരോ സംസ്ഥാനത്തും വിലയിൽ വ്യത്യാസമുണ്ടാകും. വിലയിലുള്ള വ്യത്യാസവും മറ്റു ആനുകൂല്യങ്ങളും ഇപ്പോഴത്തെ ഉപഭോക്താക്കൾക്ക് ലഭിക്കുന്നതാണ്. നിലവിൽ ജാഗ്വർ ലാൻഡ് റോവർ ഇന്ത്യയിൽ ജാഗ്വർ എക്സ്ഇ, എക്സ്എഫ്, എക്സ്ജെ, ലാൻഡ് റോവർ ഡിസ്കവറി സ്പോർട്ട്, റേഞ്ച് റോവർ ഇവോക്ക് എന്നീ അഞ്ച് മോഡലുകളാണ് നിർമ്മിക്കുന്നത്. ജാഗ്വർ എക്സ്ഇ 2 ലക്ഷം മുതൽ 5.7 ലക്ഷം രൂപവരെയും ജാഗ്വർ എക്സ്ജെ യ്ക്ക് 4 ലക്ഷം മുതൽ 10.9 ലക്ഷം രൂപ വരെയും ലാൻഡ് റോവർ മോഡലുകൾക്ക് 3 ലക്ഷം രൂപവരെയും വില കുറയും.
Read Moreപുതിയ ഭാവത്തിൽ നിസാൻ മൈക്ര
ഓട്ടോസ്പോട്ട് /അജിത് ടോം ഇന്ത്യൻ നിരത്തുകളിൽ വളരെ വൈകിയാണ് ജാപ്പനീസ് വാഹനനിർമാതാക്കളായ നിസാൻ സാന്നിധ്യമറിയിക്കുന്നത്. എങ്കിൽതന്നെ ആ വരവ് പൂർണ വിജയവും ഏവരും ഏറ്റെടുത്ത ഒന്നായിരുന്നു എന്നും ഉറപ്പിച്ചു പറയാനാവില്ല. പക്ഷേ, നിസാൻ സണ്ണി, മൈക്ര തുടങ്ങിയ മോഡലുകൾ മെച്ചപ്പെട്ട വരവേൽപ്പ് ലഭിച്ചവയാണ്. ഇന്ത്യൻ വിപണിയുടെ കുതിപ്പിന്റെ ഭാഗമാകുന്നതിനായി ജാപ്പനീസ് കന്പനിയായ നിസാനും ഫ്രഞ്ച് വാഹനനിർമാതാക്കളായ റെനോയും ഒന്നിച്ചതിനു പിന്നാലെ ജനപ്രിയ മോഡലുകൾ കൂടുതൽ ആകർഷകമാക്കുന്നതിനുള്ള ശ്രമങ്ങൾ ഉൗർജിതമാക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് ഇന്ത്യൻ നിരത്തിൽ ഇന്നു കടുത്ത മത്സരം നേരിടുന്ന പ്രീമിയം ഹാച്ച്ബാക്ക് ശ്രേണിയിലെ നിസാന്റെ സംഭാവനയായ മൈക്ര അല്പംകൂടി മെച്ചപ്പെടുത്തി പുറത്തിറക്കിയത്. മാരുതി സ്വിഫ്റ്റ്, ഹ്യുണ്ടായി ഗ്രാന്റ് ഐ10, ഹോണ്ട ജാസ് തുടങ്ങിയ കരുത്തരോടു മത്സരിക്കാൻ വീണ്ടുമെത്തുന്ന മൈക്രയുടെ വിശേഷങ്ങളിലേക്ക്… പുറംമോടി: മുൻ മോഡലുകളിൽനിന്നു കാര്യമായ മാറ്റങ്ങൾ ഒന്നും മൈക്രയുടെ ലുക്കിൽ വരുത്തിയിട്ടില്ല. ഹണികോന്പ് ഡിസൈനിൽ…
Read Moreപേരുപോലെ കുതിക്കുന്ന റാപ്പിഡ്
ഓട്ടോസ്പോട്ട് /അജിത് ടോം കാർ എന്ന സ്വപ്നം സാധാരണക്കാർ കാണാൻ തുടങ്ങുന്നതിനും പതിറ്റാണ്ടുകൾക്കു മുന്പുതന്നെ ആളുകൾ ഏറെ പരിചിതമായ പേരാണ് സ്കോഡ. നിരവധി മോഡലുകളുടെ വരവോടെ ഏറെ ജനകീയമായ കന്പനിയായി ഇന്ന് സ്കോഡ മാറിയിട്ടുണ്ട്. സ്കോഡയുടെ ഏറെ ജനപ്രിയമോഡലായ റാപ്പിഡിന്റെ വിശേഷങ്ങളാണ് പങ്കുവയ്ക്കുന്നത്. ഇന്ത്യയിൽ ഏറ്റവും വേഗത്തിൽ വളരുന്നതും കടുത്ത മത്സരം നടക്കുന്നതുമായ സെഗ്മെന്റാണ് സെഡാൻ. മാരുതി സിയാസ്, ഫോക്സ്വാഗണ് വെന്റോ, ഹ്യുണ്ടായി വെർണ, ഹോണ്ട സിറ്റി എന്നീ കരുത്തരുടെ നിരയിലേക്കാണ് മുഖം മിനുക്കിയ റാപ്പിഡും എത്തിയത്. എതിരാളികളോടു പിടിച്ചുനില്ക്കാൻ മാത്രം സൗന്ദര്യവും സൗകര്യവും റാപ്പിഡിനുണ്ട്. പുറംമോടി: മുന്പുണ്ടായിരുന്ന മുഖം മാറ്റി പുതിയ ഗ്രില്ലും പുതിയ ഡിസൈനിലുള്ള ഹെഡ്ലാന്പും ഉറപ്പിച്ചാണ് റാപ്പിഡ് പുറത്തിറക്കിയിരിക്കുന്നത്. ആഡംബര കാറുകളോടു കിടപിടിക്കുന്ന രീതിയിൽ ബ്ലാക്ക് ഗ്രില്ലിനു ക്രോം ഒൗട്ട്ലൈൻ ഉൾക്കൊള്ളിച്ചാണ് ഗ്രില്ലിന്റെ രൂപകല്പന. കറുത്ത ഷേഡുള്ള ഹെഡ്ലാന്പിൽ പ്രൊജക്ഷൻ ലാന്പ് ഉൾപ്പെടെ…
Read Moreഹോണ്ട ഡബ്ല്യുആർവി
ഹോണ്ട ജാസിന്റെ പ്ലാറ്റ്ഫോമിൽ നിർമിച്ച ഡബ്ല്യുആർവിയാണ് ഈ വിഭാഗത്തിൽ അവസാനമായി എത്തിയ മോഡൽ. 2017 മാർച്ചിൽ വിപണിയിലെത്തി. ഈ വിഭാഗത്തിൽ ഏറ്റവും വിശാലമായ ഇൻറീരിയറും മികച്ച ഫീച്ചറുകളുമുള്ള മോഡലാണ് ഡബ്ല്യുആർവി. ഹോണ്ട ഒരു പ്രീമിയം ബ്രാൻഡ് ആയതുകൊണ്ടുതന്നെ ഡബ്ല്യുആർവിയ്ക്ക് എതിരാളികളേക്കാൾ അൽപ്പം വിലക്കൂടുതലാണ്. സബ് കോംപാക്ട് എസ്യുവികളിൽ ആദ്യമായി സണ്റൂഫ് ഡബ്ല്യുആർവി നൽകുന്നുണ്ട്. പെർഫോമൻസിനെക്കാളേറെ സ്ഥല സൗകര്യത്തിനും ഫീച്ചറുകൾക്കും പ്രാധാന്യം കൊടുക്കുന്നവർക്ക് ഡബ്ല്യുആർവി ഇണങ്ങും. അടിസ്ഥാന വകഭേദത്തിനു തന്നെ ഇഷ്ടംപോലെ ഫീച്ചറുകളുണ്ട്. പെട്രോൾ, ഡീസൽ എൻജിൻ വകഭേദങ്ങളുണ്ട്. 1.2 ലിറ്റർപെട്രോൾ 89 ബിഎച്ച്പി 110 എൻഎം. അഞ്ച് സ്പീഡ് മാന്വൽ. മൈലേജ് ലിറ്ററിന് 17.50 കിലോമീറ്റർ. 1.5 ലിറ്റർ ഡീസൽ 99 ബിഎച്ച്പി 200 എൻഎം. ആറ് സ്പീഡ് മാന്വൽ. മൈലേജ് ലിറ്ററിന് 25.50 കിലോ മീറ്റർ. കൊച്ചി എക്സ്ഷോറൂം വില 1.2 ലിറ്റർ പെട്രോൾ :…
Read More