ഷിക്കാഗോ: ഇന്ധന ചോർച്ചയെ തുടർന്ന് ലോകമെന്പാടും വിറ്റഴിച്ച 57,000 ബൈക്കുകൾ തിരിച്ചുവിളിച്ചു പരിശോധിക്കാൻ യുഎസ് നിർമാതാക്കളായ ഹാർലി ഡേവിഡ്സണ് തീരുമാനിച്ചു. 2017 ഇലക്ട്ര ഗ്ലൈഡ് അൾട്രാ ക്ലാസിക്, പോലീസ് ഇലക്ട്രാ ഗ്ലൈഡ്, പോലീസ് റോഡ് കിംഗ്, റോഡ് കിംഗ്, റോഡ് കിംഗ് സ്പെഷൽ, സ്ട്രീറ്റ് ഗ്ലൈഡ്, സ്ട്രീറ്റ് ഗ്ലൈഡ് സ്പെഷൽ, റോഡ് ഗ്ലൈഡ്, ഗ്ലൈഡ് സ്പെഷൽ തുടങ്ങിയ ബൈക്കുകൾക്കാണ് പരിശോധന ആവശ്യമായി വരിക. 2016 ജൂലൈ രണ്ടിനും 2017 മേയ് ഒന്പതിനും ഇടയിൽ നിർമിച്ചു വിറ്റ മോട്ടോർ സൈക്കിളുകളാണ് കന്പനി തിരിച്ചുവിളിച്ച് പരിശോധിക്കുന്നത്. എൻജിൻ ഓയിൽ കൂളർ ലൈനിൽ ക്ലാന്പ് സ്ഥാപിച്ചതിൽ തകരാറുണ്ടെന്നാണ് സംശയിക്കുന്നത്. അതുകൊണ്ട് ഓയിൽ ലൈൻ അയയുന്പോൾ റിയർ ടയർ വഴി ഇന്ധന ചോർച്ചയുണ്ടാകുന്നുവെന്നാണ് കണ്ടെത്തൽ. നിർമാണ തകരാർ സംശയിക്കുന്ന ബൈക്കുകളിലെ പ്രശ്നം സൗജന്യമായി പരിഹരിച്ചു നൽകുമെന്നാണ് ഹാർലി ഡേവിഡ്സന്റെ വാഗ്ദാനം. വരുന്ന ചൊവ്വാഴ്ച…
Read MoreCategory: Auto
കോരിത്തരിപ്പിക്കുന്ന മാറ്റങ്ങളൊരുക്കി പുതിയ സ്വിഫ്റ്റ് ഡിസയർ
ഓട്ടോസ്പോട്ട്/ അജിത് ടോം പേരുപോലെതന്നെ ഏവരും ആഗ്രഹിക്കുന്ന വാഹനമാണ് സ്വിഫ്റ്റ് ഡിസയർ. എന്നാൽ, സ്വിഫ്റ്റ് ഡിസയറായി പിറന്നെങ്കിൽ മൂന്നു തവണ ഉടച്ചുവാർത്തതോടെ സ്വിഫ്റ്റിന്റെ ലേബൽ ഇല്ലാതെതന്നെ ഡിസയർ ശ്രദ്ധ നേടിത്തുടങ്ങിയിരുന്നു. ഡിസയറിന്റെ ഏറ്റവും പുതിയ പതിപ്പ് പുറത്തിറങ്ങിയതോടെ ഡിസയർ മാരുതിയുടെ ശ്രദ്ധേയ മുഖമായി മാറുകയാണ്. മാരുതിയുടെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന സെഡാൻ എന്ന ബഹുമതി കുറേനാളായി സ്വന്തമാക്കി വച്ചിരിക്കുന്ന ഡിസയറിന്റെ വില്പനയ്ക്കു വീണ്ടും കുതിപ്പേകുന്നതാണ് ഡിസയറിന്റെ മൂന്നാം തലമുറ മോഡൽ. പുറംമോടി: മുന്പു വരുത്തിയ മാറ്റങ്ങളിലെല്ലാം തൊട്ടു മുൻ മോഡലുകളുടെ ഛായ നിലനിർത്തിയിരുന്നു. എന്നാൽ, ഇപ്പോൾ പുറത്തിറങ്ങിയ മോഡലിൽ തീർത്തും പുതിയ രൂപമാണ് വാഹനത്തിന്. മാരുതിയുടെ മറ്റു മോഡലുകളിൽ ഇതുവരെ പരീക്ഷിച്ചിട്ടില്ലാത്ത ഡിസൈനിംഗാണ് മുൻഭാഗത്ത്. ഫോർഡിന്റെ ഫിഗോയിലുള്ളതിനോട് സാമ്യമുള്ള ഗ്രില്ലാണ് ഡിസയറിന്റെയും മുൻഭാഗത്ത്. ഗ്രില്ലിന്റെ ആവരണത്തിൽ അല്പം അകത്തേക്കു തള്ളി പ്ലാസ്റ്റിക്കിലാണ് ഗ്രില്ല് ഒരുക്കിയിരിക്കുന്നത്. പ്രൊജക്ഷൻ ഹെഡ്ലാന്പാണ്…
Read Moreമാരുതിയുടെ പുതിയ ഡിസയർ നിരത്തിൽ
ന്യൂഡൽഹി: മാരുതിയുടെ ടോപ് സെല്ലിംഗ് സെഡാനായ ഡിസയറിന്റെ ഏറ്റവും പുതിയ മോഡൽ നിരത്തിലെത്തി. ഹ്യൂണ്ടായി എക്സെന്റ്, ഹോണ്ട അമേയ്സ്, ഫോർഡ് ആസ്പയർ, ഫോക്സ്വാഗൺ അമിയോ തുടങ്ങിയ കാറുകളോടു മത്സരിക്കാനാണ് പുതിയ ഡിസയർ എത്തിയിരിക്കുന്നത്. ഉപയോക്താക്കളിൽ കൗതുകമുണർത്തുന്ന രൂപകല്പനയാണ് പുതിയ ഡിസയറിനുള്ളത്. ഡിസയറിനു ലഭിച്ച അംഗീകാരമാണ് പുതിയ മോഡലിന്റെ പിറവിക്കു കാരണം. വാഹനപ്രേമികൾ ആഗ്രഹിക്കുന്ന തരത്തിലുള്ള ഡിസൈൻ വരുത്താൻ സാധിച്ചതായും ഇതുവരെ 33,000 ബുക്കിംഗുകൾ ലഭിച്ചതായും എംഎസ്ഐ മാനേജിംഗ് ഡയറക്ടർ കെനിചി അയുകവ പറഞ്ഞു. പുതിയ ഡിസയറിന്റെ രൂപകല്പനയ്ക്കായി മാരുതി ഇന്ത്യയും അനുബന്ധ കന്പനികളും 1000 കോടി രൂപയുടെ നിക്ഷേപമാണ് നടത്തിയിട്ടുള്ളത്. 99 ശതമാനവും പ്രാദേശികമായാണ് ഡിസയറിന്റെ നിർമാണം. പഴയ ഡിസയറിനേക്കാൾ ബൂട്ട് സ്പേസും ലെഗ് സ്പേസും ഉയർത്തിയാണ് പുതിയ ഡിസയർ എത്തിയിട്ടുള്ളത്. 1.2 ലിറ്റർ പെട്രോൾ എൻജിനിലും 1.3 ലിറ്റർ ഡീസൽ എൻജിനിലുമാണ് ഡിസയറിന്റെ വരവ്. ഒാട്ടോമാറ്റിക്,…
Read Moreവില 1.63 ലക്ഷം! കുന്നും മലയും താണ്ടാൻ ഹിമാലയൻ
ഓട്ടോസ്പോട്ട്/ഐബി ഇരുചക്രവാഹനങ്ങളിൽ നാടുകാണാനിറങ്ങുന്നവരുടെ എണ്ണം അടുത്തകാലത്ത് വർധിച്ചിട്ടുണ്ട്. യാത്രയ്ക്കു പറ്റിയ ഒരു കൂട്ടുകൂടിയുണ്ടെങ്കിലോ? ആ യാത്ര മനോഹരമാകുമെന്നതിൽ ഒരു സംശയവുമില്ല. അത്തരം ദീർഘദൂര-സാഹസിക യാത്രകൾ ഇഷ്ടപ്പെടുന്ന ഇരുചക്ര വാഹനപ്രേമികൾക്കായി റോയൽ എൻഫീൽഡ് അവതരിപ്പിച്ച ഓഫ്റോഡ് വാഹനമാണ് ഹിമാലയൻ. ബുള്ളറ്റുകൾ ഇന്ത്യൻ നിരത്തിലെത്തിയപ്പോൾ മുതൽ ഉണ്ടായിരുന്ന ഡിസൈനിനു റോയൽ എൻഫീൽഡ് ഇപ്പോഴും വലിയ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. എൻഫീൽഡിന്റെ ബെസ്റ്റ് സെല്ലിംഗ് മോഡലായ ക്ലാസിക് 350 പഴയകാല ബുള്ളറ്റുകളുടെ രൂപത്തിൽത്തന്നെയാണ്. അതിനു മാറ്റംവരുത്തി തണ്ടർബേഡ് വന്നെങ്കിലും ബുള്ളറ്റ് എന്ന വിഭാഗത്തിൽത്തന്നെ ഉൾപ്പെടുന്നതായിരുന്നു. ബുള്ളറ്റ് എന്ന വിഭാഗത്തിൽനിന്നു മാറ്റിയാണ് ഹിമാലയനെ അവതരിപ്പിച്ചിരിക്കുന്നത്. സാഹസിക യാത്രകൾ ഇഷ്ടപ്പെടുന്ന യുവാക്കളെ ഉദ്ദേശിച്ചാണ് ഹിമാലയന്റെ പിറവി. യാത്രകൾ കൂടെപ്പിറപ്പായവർക്ക് ഒപ്പം കൂട്ടാവുന്ന ഏറ്റവും മികച്ച സുഹൃത്തെന്ന് ഹിമാലയനെ വിശേഷിപ്പിക്കാം. കാഴ്ചയിൽ ഇതുവരെ റോയൽ എൻഫീൽഡ് പുറത്തിറക്കിയ മോഡലുകളുമായി യാതൊരു സാമ്യവുമില്ലാതെയാണ് “ഹിമാലയ’ന്റെ പിറവിയെന്ന് നേരത്തേ സൂചിപ്പിച്ചിരുന്നല്ലോ.…
Read Moreഎസ്യുവിയുടെ തലയെടുപ്പുള്ള ഇന്നോവ ടൂറിംഗ് സ്പോർട്ട്
ഓട്ടോസ്പോട്ട് /അജിത് ടോം കാണാൻ അതിഗംഭീരം, കരുത്തിലും ബഹുകേമം- ഇതായിരുന്നു ടൊയോട്ട ഇന്നോവ ക്രിസ്റ്റയ്ക്കിണങ്ങുന്ന വിശേഷണം. എന്നാൽ, നിരത്തിലെത്തിയ ക്രിസ്റ്റയെ കാത്തിരുന്നത് നിറയെ പ്രതിസന്ധികളായിരുന്നു. പരിസ്ഥിതി പ്രശ്നത്തിന്റെ പേരിൽ 2500 സിസിക്കു മുകളിലുള്ള വാഹനങ്ങളുടെ രജിസ്ട്രേഷൻ നടക്കുന്നില്ല. ഇതായിരുന്നു ആദ്യതടസം. എന്നാൽ, അതിനെ അതിജീവിച്ചപ്പോൾ കറൻസി റദ്ദാക്കൽ അടുത്ത വില്ലനായെത്തി. എന്നാൽ, പ്രതിസന്ധികൾ ഒരാളെ കരുത്തനാക്കുമെന്ന ചൊല്ല് അന്വർഥമാക്കിക്കൊണ്ട് ക്രിസ്റ്റ ജനമനസിലും നിരത്തിലും സ്ഥാനമുറപ്പിക്കുകയായിരുന്നു. പുറത്തിറങ്ങി അധികം വൈകും മുന്പുതന്നെ ക്രിസ്റ്റയിൽനിന്നു പുതിയ ഒരു അവതാരം പിറവിയെടുക്കുകയാണ് ടൂറിംഗ് സ്പോർട്ട്. ടൊയോട്ടയിൽനിന്നു കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ടൂറിംഗ് സ്പോർട്ടിന്റെ വിശേഷങ്ങളിലേക്ക്…. ക്രിസ്റ്റയുടെ വി, സെഡ് ഓപ്ഷനിലുള്ള വാഹനമാണ് ടൂറിംഗ് സ്പോർട്ടായി എത്തുന്നത്. പെട്രോൾ ഡീസൽ എൻജിനുകളിൽ അവതരിപ്പിക്കുന്ന ടൂറിംഗ് സ്പോർട്ടിന്റെയും മുഖമുദ്ര സ്റ്റൈൽ തന്നെയാണ്. പുറംമോടി ക്രിസ്റ്റയുടെ മുൻഭാഗം തന്നെയാണ് ടൂറിംഗ് സ്പോർട്ടിനും നല്കിയിരിക്കുന്നതെങ്കിലും ആകർഷകമാക്കുന്നതിനായി ചില…
Read Moreമൾട്ടിക്സ് കേരളത്തിൽ സാന്നിധ്യം ശക്തമാക്കും
ഐഷർ മോട്ടോഴ്സിന്റെ ഭാഗമായ ഐഷർ പോളാരിസിന്റെ ഇന്ത്യയിലെ പ്രഥമ വ്യക്തിഗത വിവിധോദ്ദേശ്യ വാഹനമായ മൾട്ടിക്സ് കേരള വിപണിയിൽ സാന്നിധ്യം ശക്തമാക്കും. ഇതിന്റെ ഭാഗമായി കൊച്ചിക്കു പുറമെ മഞ്ചേരി, തൃശ്ശൂർ, കോട്ടയം, ആലപ്പുഴ എന്നിവിടങ്ങളിൽ പുതിയ ഡീലർഷിപ്പ് ആരംഭിച്ചു. ഇന്ത്യയിൽ 5.8 കോടി വരുന്ന ചെറുകിട വ്യാപാര സമൂഹത്തിനുവേണ്ടി പ്രത്യേകരീതിയിൽ വിഭാവനം ചെയ്ത വാഹനമാണ് മൾട്ടിക്സ്. പ്രത്യേകം രൂപകല്പന ചെയ്ത ഡീസൽ എഞ്ചിനാണ് മൾട്ടിക്സിനുള്ളത്. എ എക്സ് പ്ലസ്, എം എക്സ് എന്ന രണ്ടു മോഡലുകൾ നാലു നിറങ്ങളിലായാണ് കേരളത്തിലെത്തുന്നത്. 3,49,000 രൂപയാണ് കേരളത്തിലെ എക്സ് ഷോറൂം വില. ഉപഭോക്താവിന് വിശാലമായ സൗകര്യങ്ങളാണ് മൾട്ടിക്സ് ഒരുക്കുന്നത്. കുടുംബത്തോടൊപ്പമുള്ള യാത്രയ്ക്കും, വ്യവസായ ആവശ്യത്തിനും, വൈദ്യുതോർജ്ജ ഉത്പാദനത്തിനും ഉതകുന്ന രീതിയിലാണ് മൾട്ടിക്സിെൻറ എൻജിനീയറിംഗ് രൂപ കല്പന. കുടുംബത്തിലെ അഞ്ചു പേർക്ക് വിശാലമായി ഇരുന്ന് സഞ്ചരിക്കാം മൂന്നു മിനിട്ടിനുള്ളിൽ സീറ്റുകൾ ക്രമീകരിച്ച് അഞ്ചുപേർക്ക്…
Read Moreറോഡ് സ്പോട്ട്; ബലേനോയുടെ പുതിയ മുഖം
ഓട്ടോസ്പോട്ട് /അജിത് ടോം പുറത്തിറങ്ങി ഒന്നര വർഷം പിന്നിടുന്ന ബലേനോയ്ക്കു പറയാനുള്ളത് നേട്ടത്തിന്റെ കഥകളാണ്. പ്രീമിയം ഹാച്ച്ബാക്ക് ഗണത്തിലെ ബെസ്റ്റ് സെല്ലർ, പതിനായിരം കടക്കുന്ന മാസവില്പന, വിദേശികളുടെ പ്രിയവാഹനം തുടങ്ങി അംഗീകാരങ്ങൾ നിരവധിയാണ്. പുറത്തിറങ്ങി ഒരു വർഷം പിന്നിട്ടതോടെയാണ് പിന്മുറക്കാരനായി റോഡ് സ്പോട്ട് എന്ന ബലേനോ ആർഎസ് നിരത്തിലെത്തിച്ചത്. ബലേനോയുടെ പ്രധാന എതിരാളിയായ പോളൊ ജിടിയോട് മല്ലിട്ടു നിൽക്കാനാണ് ആർഎസ് പിറവിയെടുത്തിരിക്കുന്നത്. പുറംമോടി മാരുതിയുടെയോ മറ്റ് കമ്പനികളുടെയോ ഹാച്ച്ബാക്കുകളുമായി ഉപമിക്കാനാവാത്ത സ്റ്റൈലാണ് ബലേനോയുടെ മുഖമുദ്ര. ഉയർന്ന ബോണറ്റും ബ്ലാക്ക് ഷേഡിലുള്ള പ്രൊജക്ഷൻ ഹെഡ്ലാന്പും ഹണികോംബ് ഡിസൈനിലുള്ള ചെറിയ ഗ്രില്ലും അതിനു താഴെ “യു’ ഷേപ്പിലുള്ള ക്രോം സ്ട്രിപ്പും ഉൾപ്പെടുത്തിയിരിക്കുന്നു. ബലേനൊ ആർഎസ് ആയപ്പോൾ മുൻവശത്തെ ബന്പറിനു രൂപമാറ്റം വരുത്തുകയും എയർഡാം വലുതാക്കുകയും ചെയ്തിട്ടുണ്ട്. ബന്പറിനു താഴെയുള്ള സ്കേർട്ടും ആർഎസിന്റെ പുതുമയാണ്. വശങ്ങളിൽനിന്നു നോക്കിയാൽ ആഡംബര കാറിന്റെ പ്രൗഢിയാണ്…
Read Moreസാധാരണക്കാർക്ക് സൗജന്യ സാങ്കേതിക വിദ്യാഭ്യാസം നല്കി ടൊയോട്ട
ഓട്ടോസ്പോട്ട് /അജിത് ടോം ഇന്ത്യയിൽ അതിവേഗം ശക്തമായ വേരോട്ടമുണ്ടാക്കിയ വാഹനനിർമാതാക്കളാണ് ടൊയോട്ട. കേവലം കച്ചവടം എന്നതിലുപരി, സമൂഹിക പ്രതിബദ്ധതയിലൂന്നിയ നിരവധി പ്രവർത്തനങ്ങൾക്കും ചുക്കാൻ പിടിക്കുന്നതിൽ കന്പനി ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. അടുത്തിടെ ടൊയോട്ട കിർലോസ്കർ മോട്ടോർ ലിമിറ്റഡിന്റെ ബംഗളൂരുവിലെ പ്ലാന്റ് സന്ദർശിച്ചതിനെത്തുടർന്നാണ് കന്പനിയുടെ പ്രാധാന്യം വർധിക്കുന്നതിന്റെ കാരണം വ്യക്തമായത്. ബംഗളൂരു- മൈസൂർ ദേശീയപാതയുടെ സമീപം ബിഡിഡി എന്ന വ്യാവസായിക മേഖലയിലാണ് ടൊയോട്ട കിർലോസ്കർ പ്ലാന്റ് സ്ഥിതി ചെയ്യുന്നത്. 432 ഹെക്ടറിലായി നിരന്നുകിടക്കുന്ന പ്ലാന്റ് പൂർണമായി പ്രകൃതിസൗഹൃദ രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. മരങ്ങൾ നട്ടുപിടിപ്പിക്കുകയും അവ പരിപാലിക്കുകയും ചെയ്യുന്നതിനൊപ്പം മാലിന്യം പരമാവധി കുറയ്ക്കുന്നതിനുള്ള സംവിധാനങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. 1997ലാണ് ടൊയോട്ട ഇന്ത്യയിലെത്തുന്നത്. കമ്പനിയുടെ ഓഹരികളിൽ 87 ശതമാനം ടൊയോട്ടയുടെയും 13 ശതമാനം കിർലോസ്കർ മോട്ടോഴ്സിന്റെയും കൈവശമാണ്. 20 വർഷംകൊണ്ട് രാജ്യത്തെ വാഹനവിപണിയിൽ നാലാം സ്ഥാനം സ്വന്തമാക്കാനായെന്ന് കന്പനി അവകാശപ്പെടുന്നു. കൊറോള ആൾട്ടിസ്,…
Read Moreഅര ലക്ഷത്തിന്റെ നിറവിൽ മഹീന്ദ്ര കെയുവി 100
മുംബൈ: മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ ചെറിയ എസ്യുവിയായ കെയുവി 100 വില്പനയിൽ നിർണായക നാഴികല്ലു പിന്നിട്ടു. വിപണിയിൽ കടുത്ത മത്സരമുള്ള ചെറിയ എസ്യുവി വിഭാഗത്തിൽ ഇതുവരെ 50,288 കെയുവി 100 വിറ്റു. 2016 ജനുവരിയിൽ നിരത്തിലെത്തിയ കുഞ്ഞൻ എസ്യുവി 15 മാസംകൊണ്ടാണ് ഈ നിർണായക നേട്ടം കൈവരിച്ചത്. പ്രത്യേകം ക്രമീകരിക്കാവുന്ന ആറ്, അഞ്ച് സീറ്റ് ഓപ്ഷനോടുകൂടിയ വിശാലമായ ഇന്റീരിയർ, ലോകോത്തര സുരക്ഷാ സംവിധാനം, മികച്ച കാര്യക്ഷമതയും സാങ്കേതികതയും, മികച്ച ഇന്ധനക്ഷമത ഇങ്ങനെ ഈ വിഭാഗത്തിൽ കെയുവി 100നെ വ്യത്യസ്തമാക്കുന്ന ഘടകങ്ങൾ ഏറെയാണ്. സ്പോർട്ടി, പ്രീമിയം തീമുകൾ ഉപയോഗിച്ച് വാഹനത്തെ പേഴ്സണലൈസ് ചെയ്യാനും ഇപ്പോൾ അവസരമുണ്ടെന്ന് കന്പനി ഓട്ടോമോട്ടീവ് വിഭാഗം പ്രസിഡന്റ് രാജൻ വധേര പറഞ്ഞു. 4.5 ലക്ഷം മുതൽ ഏഴ് ലക്ഷം രൂപ വരെയാണ് വാഹനത്തിനു വില.
Read Moreടിഗോർ, ഹാച്ച്ബാക്കിന്റെ വിലയുള്ള സെഡാൻ
ഓട്ടോസ്പോട്ട് /അജിത് ടോം അടുത്ത കാലത്ത് ടാറ്റയ്ക്ക് അഭിമാനിക്കാവുന്ന നേട്ടങ്ങൾ നല്കിയ മോഡലായിരുന്നു തിയാഗോ. മാന്വലിൽ തുടങ്ങി എഎംടിയിലേക്കു കുതിച്ച തിയാഗോ ഉയർന്ന വില്പനനേട്ടവും ടാറ്റയ്ക്കു നേടിക്കൊടുത്തു. അതുകൊണ്ടുതന്നെയായിരിക്കാം തിയാഗോയുടെ സാദൃശ്യത്തിലും രൂപത്തിലും ഒരു സെഡാൻ എന്ന ആശയത്തിലേക്ക് ടാറ്റ നീങ്ങിയത്. ഹാച്ച്ബാക്ക് മോഡലുകളുടെ വിലയുമായെത്തിയ ടാറ്റയുടെ പുതിയ സെഡാനാണ് ടിഗോർ. സെഡാൻ കാറുകൾ സ്വപ്നം കാണുന്ന സാധാരണക്കാരെ ലക്ഷ്യമാക്കി ഇറക്കിയിരിക്കുന്ന ടിഗോറിന്റെ അടിസ്ഥാനവില അഞ്ചു ലക്ഷം രൂപയിൽ താഴെയാണ്. പുറംമോടി: വിലയിൽ മാത്രമേ കുറവ് വരുത്തിയിട്ടുള്ളൂ. എന്നാൽ, സ്റ്റൈലിലും സൗകര്യത്തിലും യാതൊരു വിട്ടുവീഴ്ചയും വരുത്താതെയാണ് ടിഗോറിന്റെ പിറവി. മുൻവശവും സൈഡുകളും തിയാഗോയെപ്പോലെയാണ്. പിയാനോ ബ്ലാക്ക് ഫൈബർ ഗ്രില്ലിനു ചേരുന്ന തരത്തിൽ ഹെഡ്ലൈറ്റിനു ബ്ലാക്ക് ഷേഡ് നല്കിയിട്ടുണ്ട് എന്നുള്ളതാണ് മുൻഭാഗത്ത് തിയാഗോയെക്കാൾ അധികമായി കാണുന്നത്. ഹാച്ച്ബാക്കിൽനിന്നു സെഡാനിലേക്ക് വളർന്നതിന്റെ ചില മാറ്റങ്ങൾ വശങ്ങൾക്കുണ്ട്. ബ്ലാക്ക് ഫിനീഷിംഗ് ബി…
Read More