ഓടിക്കുന്ന ആളുടെ കണ്ണോ ശ്രദ്ധയോ അല്പമൊന്ന് തെറ്റുമ്പോഴാണ് അപകടങ്ങളുണ്ടാവുന്നത്. എന്നാല്‍ വോള്‍വോ എക്സ് സി 60 എന്ന വാഹനത്തിന്റെ കടന്നുവരവോടെ അപകടങ്ങളുടെ എണ്ണത്തില്‍ വലിയ കുറവുണ്ടാകുമെന്നാണ് കരുപ്പെടുന്നത്. കാരണം വാഹനമോടിക്കുന്നയാളെ സഹായിക്കാനായി അത്യാധുനിക സാങ്കേതവിദ്യകളാണ് വാഹനത്തലുള്പ്പെടുത്തിയിരിക്കുന്നത്. മൂന്ന് പുതിയ ഫീച്ചറുകളാണ് എക്സ് സി60 ക്കുള്ളത്. ഡ്രൈവറുടെ കണ്ണ് അല്‍പ്പമൊന്ന് തെറ്റിയാലും സ്വയം നിയന്ത്രിക്കാന്‍ കാറിനാവും. കൂടാതെ മറ്റു വാഹനങ്ങളുമായി കൂട്ടിയിടിക്കാതെ നോക്കാനും അപകടങ്ങളുണ്ടാവാതെ ശ്രദ്ധിക്കാനുമുള്ള വിദ്യകള്‍ ഈ എസ്യുവിയില് ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ലോകത്തിലെ ഏറ്റവും സുരക്ഷിതമായ കാര്‍ എന്നാണ് ഇതിനെ നിര്‍മാതാക്കള്‍ വിശേഷിപ്പിക്കുന്നത്. കൂട്ടിയിടി ഒഴിവാക്കാനുള്ള സംവിധാനം കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി പരീക്ഷിച്ച് വരികയാണെന്ന് വോള്‍വോ കാര്‍സ് സേഫ്റ്റി സെന്റര്‍ സീനിയര്‍ ഡയറക്ടര്‍ മാലിന് എഖോം പ്രതികരിച്ചു. ഇത് വളരെ ഫലപ്രദമായാണ് അനുഭവപ്പെട്ടതെന്നും അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. ഓണ്‍കമിങ് ലെയ്ന്‍ മിറ്റിഗേഷന്‍ എന്ന സംവിധാനമാണ് എക്സ് സി…
Read MoreCategory: Auto
ഹോണ്ട ഡബ്ല്യുആർവി – പ്രൗഢിയുടെ പ്രതീകം
ഓട്ടോസ്പോട്ട് /അജിത് ടോം ഹോണ്ട ഇത്തവണയും പതിവ് തെറ്റിച്ചില്ല. വാഹനപ്രേമികൾക്ക് ഏറെ പുതുമയുള്ള സമ്മാനവുമായാണ് പുതുവർഷത്തെ ഹോണ്ട വരവേറ്റത്. സിറ്റിയുടെ പുതുക്കിയ പതിപ്പിനു പിന്നാലെ ഇതുവരെ കൈകടത്താത്ത മേഖലയായ ക്രോസ് ഓവർ ശ്രേണിയിലേക്ക് പുത്തൻ താരോദയമായാണ് ഡബ്ല്യുആർവിയെ ഹോണ്ടഅവതരിപ്പിച്ചിരിക്കുന്നത്. പുറംമോടി: എസ്യുവിയുടെ പ്രൗഢിയിലും തലയെടുപ്പിലുമാണ് ഡബ്ല്യുആർവിയുടെ ജനനം. കാഴ്ചയിൽ ജാസുമായി സാമ്യം തോന്നിക്കുന്ന ഡബ്ല്യുആർവി ജാസിന്റെ പ്ലാറ്റ്ഫോമിൽത്തന്നെയാണ് തീർത്തിരിക്കുന്നത്. എന്നാൽ, ഉയർന്ന മുൻഭാഗവും സിറ്റിയുടേതിനു സമാനമായ ക്രോം ഫിനീഷിംഗ് ഗ്രില്ലും ക്ലാഡിംഗുകളും സ്കിഡ് പ്ലേറ്റുകളും ചേർത്ത് മനോഹരമാക്കിയ ബന്പറും മുൻഭാഗത്തെ ആകർഷകമാക്കുന്നു. ഡേ ടൈം റണ്ണിംഗ് ലാന്പുകളോടുകൂടിയ ഹെഡ്ലാന്പും സൗന്ദര്യത്തിനു മുതൽക്കൂട്ടാവുന്നുണ്ട്. ജാസിനു സമാനമായ വശങ്ങളാണ് ഡബ്ല്യുആർവിക്കുള്ളത്. ക്രോം ആവരണമുള്ള ഡോർ ഹാൻഡിലും സമാന്തരമായി നല്‍കിയിരിക്കുന്ന ഷോൾഡർ ലൈനുകളും ഈ സമാനത ഉറപ്പിക്കുന്നു. എന്നാൽ, ബന്പറിലെ ക്ലാഡിംഗുകൾ വീൽ ആർച്ചിലൂടെയും ഡോറിലൂടെയും കടന്നുപോകുന്നത് ഡബ്ല്യുആർവിയുടെ മാത്രം സവിശേഷതയാണ്.…
Read Moreപുതിയ മുഖവുമായി കൊറോള ആൾട്ടിസ്
ഓട്ടോസ്പോട്ട് /അജിത് ടോം അഞ്ച് പതിറ്റാണ്ടിന്റെ പാരന്പര്യം അവകാശപ്പെടാനുള്ള ടൊയോട്ടയുടെ ഏറ്റവും പ്രധാനപ്പെട്ട മോഡലാണ് കൊറോള ആൾട്ടിസ്. 150ൽ അധികം രാജ്യങ്ങളിലായി ലക്ഷക്കണക്കിനു ഉപയോക്താക്കളുടെ പിന്തുണയോടെ മുന്നേറുന്ന ആൾട്ടിസിന്റെ ഏറ്റവും പുതിയ മോഡലും ടൊയോട്ട നിരത്തിലെത്തിച്ചു. സ്റ്റൈലിഷ് രൂപകല്പനയും മികച്ച എൻജിനിയറിംഗുമുൾപ്പെടെ വിപുലമായ മാറ്റങ്ങളോടെയാണ് ആൾട്ടിസ് എത്തിയിരിക്കുന്നത്. പുറംമോടി: എയറോ ഡൈനാമിക് ഡിസൈനിംഗിൽ തീർത്ത മുൻ ഭാഗത്ത് വീതി കുറഞ്ഞു നീളം കൂടിയ ഹെഡ്ലാന്പാണ് നല്‍കിയിരിക്കുന്നത്. ഓട്ടോമാറ്റിക് പ്രൊജക്ഷൻ ഹെഡ്ലാന്പും എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുമാണ് മുൻഭാഗം അലങ്കരിച്ചിരിക്കുന്നത്. കൂടാതെ ഹെഡ്ലാന്പിനു സമാന്തരമായി ക്രോം ആവരണമുള്ള ഗ്രില്ലുകളും മുൻഭാഗത്തിന് അഴകു പകരുന്നു. ഡോറുകളിലൂടെ നീളുന്ന ലൈനുകളും ക്രോം ഫിനിഷിംഗുള്ള ഡോർ ഹാൻഡിലും ബ്ലാക്ക് ഫിനിഷിംഗുള്ള ബി, സി പില്ലറുകളും വശങ്ങളുടെ ശ്രദ്ധാകേന്ദ്രങ്ങളാണ്. കൂടാതെ റിയർ വ്യൂ മിററിലുള്ള ടേണ്‍ ഇൻഡിക്കേറ്ററും ക്രോം പ്ലേറ്റും പുതുമയാണ്. ആദ്യത്തെ രണ്ടു…
Read Moreകുതിക്കാൻ തിയാഗോ എഎംടി
അജിത് ടോം ടാറ്റയ്ക്ക് സമീപകാലങ്ങളിൽ ഏറെ കുതിപ്പു നല്‍കിയത് പുതുതായി ഇറങ്ങിയ മോഡലുകളാണ്. സെസ്റ്റ് മുതൽ ഹെക്സ വരെ ഈ നിര നീളുന്നു. ഇതിൽ ഏറെ ജനപ്രീതി ആകർഷിച്ചത് ടാറ്റയുടെ ഹാച്ച്ബാക്ക് മോഡലായ തിയാഗോ. കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ ജനഹൃദയങ്ങളിൽ സ്ഥാനമുറപ്പിച്ച തിയാഗോ ഓട്ടോമാറ്റിക് മോഡൽ പുറത്തിറക്കി മുന്നോട്ട് കുതിക്കുകയാണ്. പുറംമോടി: ടാറ്റയുടെ സ്ഥിരം രൂപകല്പനയിൽനിന്നു വേറിട്ടു നിൽക്കുന്ന ഡിസൈനിംഗാണ് അടുത്തിടെ പുറത്തിറക്കിയ മോഡലുകളിലെല്ലാം പരീക്ഷിച്ചിരിക്കുന്നത്. അതിൽതന്നെ തിയാഗോ കൂടുതൽ മനോഹരമാണ്. ക്രോമിന്റെ സാന്നിധ്യം വളരെ കുറച്ചാണ് മുൻഭാഗത്തിന്റെ രൂപകല്പന. ബോഡികളറുകൾക്കൊപ്പം ബ്ലാക്ക് ഫിനിഷിംഗ് ഗ്രില്ലും എയർഡാമുകളും തിയാഗോയുടെ സൗന്ദര്യം വർധിപ്പിക്കുന്നുണ്ട്. ഉള്ളിൽ ബ്ലാക്ക് ഷേഡ് നല്‍കിയിരിക്കുന്ന വലിയ ഹെഡ്ലൈറ്റുകളും ആകർഷകമാണ്. ഫോർഡ് ഫിഗോയുമായി നേരിയ സാമ്യം തോന്നിക്കുന്ന രീതിയിലാണ് വശങ്ങളുടെ ഡിസൈൻ. ഡോറുകളിലെ ലൈനുകളും വീൽ ആർച്ചും ബ്ലാക്ക് ഫിനീഷിംഗ് ബി പില്ലറുകൾക്കുമൊപ്പം ഡുവൽ ടോണ്‍…
Read More500 സിസി ബൈക്ക് ഇറക്കുമെന്ന് ബജാജ്
പൂന: ബജാജ് അടുത്തിടെ പുറത്തിറക്കിയ സൂപ്പർ ബൈക്ക് ഡൊമിനർ 400ന്റെ വിജയത്തിനു പിന്നാലെ കൂടുതൽ കരുത്തുള്ള മോഡൽ വിപണിയിലെത്തിക്കാൻ കമ്പനി തയാറെടുക്കുന്നു. രണ്ടു ലക്ഷം രൂപയ്ക്കു താഴെ വിലയുള്ള 500 സിസി ബൈക്ക് ഇറക്കാനാണ് കമ്പനിയുടെ തീരുമാനം. റോയൽ എന്‍ഫീൽഡിന്റെ മുന്നേറ്റത്തിനു തടയിടാനുള്ള നീക്കമാണ് ബജാജ് നടത്തുന്നത്. ഡൊമിനർ പുറത്തിറങ്ങിയതു മുതൽ റോയൽ എൻഫീൽഡിന്റെ മാർക്കറ്റ് ഷെയർ കുറഞ്ഞിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. അതുകൊണ്ടുതന്നെ ഇപ്പോൾ 373.3സിസിയിൽ പുറത്തിറങ്ങുന്ന ഡൊമിനർ 400 കരുത്തു കൂട്ടി പുറത്തിറക്കാനാണ് ശ്രമിക്കുന്നത്. 500 സിസി സെഗ്മെന്റിലേക്ക് പുതിയ നിർമാതാക്കളും ഇറങ്ങുന്നുണ്ട്. ബിഎംഡബ്ല്യു-ടിവിഎസ് സഖ്യത്തിൽ പുറത്തിറങ്ങാൻ പോകുന്ന ജി310ആർ ഈ വിഭാഗത്തിലുള്ളതാണ്. ഏകദേശം രണ്ടു ലക്ഷം രൂപയാണ് ജി310ആറിനു പ്രതീക്ഷിക്കുന്ന വില.
Read Moreടൊയോട്ടയുടെ പുതിയ കൊറോള ആൾട്ടിസ് സെഡാൻ വിപണിയിൽ
കൊച്ചി: ടൊയോട്ട കിർലോസ്കർ മോട്ടോറിന്റെ സെഡാനായ പുതിയ കൊറോള ആൾട്ടിസ് വിപണിയിലിറക്കി. മികച്ച രൂപകല്പനയും എൻജിനിയറിംഗുമാണ് പുതിയ കൊറോള ആൾട്ടിസിന്റെ പ്രത്യേകത. പുതിയ കൊറോള ആൾട്ടിസിൽ സ്റ്റൈലിഷ് ഗ്രിൽ, എൽഇഡി ഹെഡ്ലാംപുകൾ, എൽഇഡി ഡേ ടൈം റണ്ണിംഗ് ലാംപ്, പുതിയ 16 ഇഞ്ച് അലോയ് വീലുകൾ, പുതുതായി രൂപപ്പെടുത്തിയ ഇൻസ്ട്രുമെന്റ് പാനൽ, സോഫ്റ്റ് ടച്ച് ഡാഷ്ബോഡ്, ഫ്ലാക്സണ് ഇന്റീരിയർ നിറം എന്നിവയാണ് പുതിയ ആൾട്ടിസിന്റെ പ്രത്യേകതകൾ. ഏഴ് എസ്ആർഎസ് എയർബാഗുകൾ, ഹിൽ സ്റ്റാർട്ട് അസിസ്റ്റ് കണ്ട്രോൾ, വെഹിക്കിൾ സ്റ്റെബിലിറ്റി കണ്ട്രോൾ, ആഘാതം തടയുന്നതിനുള്ള സജ്ജീകരണങ്ങൾ, യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്ന തരത്തിലുള്ള ശക്തമായ കാബിൻ എന്നിവയുൾപ്പെടുത്തി മികച്ച സുരക്ഷാ സംവിധാനങ്ങളുണ്ട്. ടൊയോട്ടയുടെ ഏറ്റവുമധികം വില്പനയുള്ള സെഡാനാണ് കൊറോള ആൾട്ടിസ് എന്ന് ടൊയോട്ട കിർലോസ്്കർ മോട്ടോർ ഡയറക്ടറും സീനിയർ വൈസ് പ്രസിഡന്റുമായ എൻ. രാജ പറഞ്ഞു. 15,87,500 രൂപയാണ് പുതിയ…
Read Moreപുതിയ സിറ്റി സൂപ്പറാണ്
ഓട്ടോസ്പോട്ട് / അജിത് ടോം ഹോണ്ടയ്ക്ക് അഭിമാനകരമായ നേട്ടങ്ങൾ പലതും സമ്മാനിച്ച ഏറ്റവും പ്രധാനപ്പെട്ട മോഡലാണ് സിറ്റി. 90 മുതൽ ഇന്ത്യൻ നിരത്തുകളിൽ സാന്നിധ്യമായ സിറ്റി ഇന്നും വാഹനപ്രേമികളുടെ പ്രിയങ്കരനാണ്. മൂന്ന് പതിറ്റാണ്ടായി സിറ്റിയുടെ നാല് തലമുറയെ ഹോണ്ട അവതരിപ്പിച്ചിട്ടുണ്ട്. ഒടുവിൽ 2017ന്റെ തുടക്കത്തിൽ തന്നെ അഞ്ചാം തലമുറ സിറ്റിയുമായി ഹോണ്ട എത്തി. ഫേസ് ലിഫ്റ്റ് ചെയ്ത സിറ്റിയുടെ ടൈപ്പ് 5 മോഡലിന്റെ വിശേഷങ്ങളിലേക്ക്… പുറംമോടി: ഒറ്റ നോട്ടത്തിൽ തന്നെ തിരിച്ചറിയാൻ സാധിക്കുന്ന മാറ്റങ്ങളാണ് മുൻവശത്ത് വരുത്തിയിരിക്കുന്നത്. മുൻ മോഡലിൽ ഉണ്ടായിരുന്ന ക്രോം ഫിനീഷിംഗ് ഗ്രില്ലിന്റെ വീതി കുറച്ചതാണ് മുൻവശത്തെ മാറ്റം കൂടുതൽ പ്രകടമാക്കുന്നത്. കൂടാതെ, എൽഇഡി ഹെഡ്ലാന്പും ഇൻഡിക്കേറ്ററിനുമൊപ്പമുള്ള എൽഇഡി ഡേ ടൈം റണ്ണിംഗ് ലൈറ്റുകളും ബോണറ്റിൽ ചേർത്തിരിക്കുന്ന രണ്ട് ലൈനുകളുമാണ് മുൻവശത്തെ മാറ്റങ്ങൾ. സിറ്റിക്കെതിരേ ഉയർന്നിരുന്ന ഏറ്റവും വലിയ ആക്ഷേപം അലോയ് ഒട്ടും സ്റ്റൈലിഷ്…
Read Moreകുഞ്ഞനെങ്കിലും ക്വിഡ് കരുത്തൻ
ഫ്രഞ്ച് കന്പനിയായ റെനോയുടെ ആശയം സഫലമാക്കാൻ നിസാനും റെനോയും കൈകോർത്തപ്പോഴുണ്ടായ വിജയത്തിന്റെ പേരാണ് ക്വിഡ്. 2014 ഓട്ടോ എക്സ്പോയിൽ കണ്‍സപ്റ്റ് അവതരിപ്പിച്ചതിനു പിന്നാലെ ബുക്കിംഗിന്റെ പ്രവാഹമായിരുന്നു ക്വിഡിന്. അഴക്, കുറഞ്ഞ വില, ഉയർന്ന ഇന്ധനക്ഷമത തുടങ്ങിയ ഘടകങ്ങൾ ക്വിഡിനെ സാധാരണക്കാരന്റെ വാഹനമാക്കി. ഇന്ത്യൻ വിപണിയിലെ അതികായരായിരുന്ന നിരവധി മോഡലുകളെ പിന്തള്ളി വില്പനയുടെ കാര്യത്തിൽ ആദ്യ പത്ത് കാറുകളിൽ ക്വിഡ് ഇടംനേടി. തുടക്കത്തിൽ 800 സിസി കരുത്തുമായെത്തിയ ക്വിഡ് ക്രമേണ 1000 സിസിയിലേക്ക് ഉയരുകയും ചെയ്തു. അതിനു പിന്നാലെ ഓട്ടോമാറ്റിക് മോഡലായ എഎംടിയും രംഗത്തെത്തി. അങ്ങനെയൊ ക്കെയുള്ള ക്വിഡ് എഎംടിയുടെ വിശേഷങ്ങളിലൂടെ… പുറംമോടി: ഒരു ലിറ്റർ എൻജിൻ മോഡലിലാണ് ഓട്ടോമാറ്റിക് ഗിയർബോക്സ് നല്കി ക്വിഡ് എഎംടിയെ അവതരിപ്പിച്ചിരിക്കുന്നത്. അതിനാൽതന്നെ കെട്ടിലും മട്ടിലും കാര്യമായ മാറ്റങ്ങൾ നടത്തിയിട്ടില്ലെന്നുള്ളതാണ് വാസ്തവം. പുറംവശത്തിന്റെ രൂപകല്പന മുൻ മോഡലുകളെ പോലെ തന്നെയാണ്. ഉയർന്ന ബോണറ്റിനും…
Read Moreഗ്രാൻഡ് ആയി ഗ്രാൻഡ് ഐ10
ഓട്ടോസ്പോട്ട് / അജിത് ടോം മികവാർന്ന മോഡലുകൾ അണിനിരത്തി ഹ്യുണ്ടായി ജൈത്രയാത്ര തുടരുകയാണ്. വെർണ, ടുസോണ്‍, എലാൻട്ര തുടങ്ങിയ സൗന്ദര്യധാമങ്ങളുടെ ശ്രേണിയിലേക്ക് ഹ്യുണ്ടായിയുടെ മറ്റൊരു മോഡലുകൂടി ചുവടുവച്ചിരിക്കുന്നു. ഹാച്ച്ബാക്ക് കാറുകളിൽ സൗന്ദര്യത്തിന്റെ പ്രതീകമായിരുന്ന സ്വിഫ്റ്റിനെ പോലും വിപണിയിൽ പിന്നിലാക്കിയ ഹുണ്ടായി ഗ്രാൻഡ് ഐ10ന്റെ ഏറ്റവും പുതിയ പതിപ്പ് വിപണിയിലെത്തി. ഏറെ പുതുമകളുമായി പുതുവർഷത്തിൽ നിരത്തിലെത്തിയ ഗ്രാൻഡ് ഐ10ന്റെ വിശേഷങ്ങളിലേക്ക്…. പുറംമോടി: ഹ്യൂണ്ടായിയിൽനിന്ന് അടുത്തകാലത്ത് പുറത്തിറങ്ങിയ മറ്റു കാറുകളുടെ ഭംഗിക്ക് അനുസൃതമായി മാറ്റുമുണ്ടാവുക എന്ന ലക്ഷ്യത്തോടെയാണ് 2017 എഡിഷൻ ഐ10 വിപണിയിൽ അവതരിച്ചത്. 2013ൽ പുറത്തിറക്കിയ ഈ മോഡലിൽ ആദ്യമായി വരുത്തുന്ന മാറ്റങ്ങൾ ഏറെ ആകർഷകമാണ്. ഗ്രില്ലിലും ബംപറിലും ശ്രദ്ധേയമായ മാറ്റങ്ങളുണ്ട്. കറുത്ത പ്ലാസ്റ്റിക്കിൽ ഹണി കോംബ് ഡിസൈൻ നൽകിയാണ് ഗ്രില്ലും എയർഡാമും തീർത്തിരിക്കുന്നത്. ഇതിനു പുറമേ ബംപറിന്റെ താഴ്ഭാഗത്തായി കൂടുതൽ ഉള്ളിലേക്ക് കയറി ഒറ്റ കണ്‍സോളിൽ ഫോഗ്…
Read Moreപോർഷെ 911ആർ ഇന്ത്യയിലെത്തി
മുംബൈ: സ്പോർട്സ് കാർ നിർമാതാക്കളായ പോർഷെ ലിമിറ്റഡ് എഡിഷൻ മോഡലായ 911 ആർ ഇന്ത്യയിൽ അവതരിപ്പിച്ചു. അന്താരാഷ്ട്രതലത്തിൽ ആകെ 991 കാറുകൾ മാത്രമാണ് നിർമിച്ചിട്ടുള്ളത്. വില എത്രയെന്ന് വെളിപ്പെടുത്തിയിട്ടില്ലെങ്കിലും കാറിന് മൂന്നു കോടി രൂപ വിലവരുമെന്ന സൂചനയുണ്ട്. ടാക്സ് ഉൾപ്പെടാതെയുള്ള വിലയാണിത്. പോർഷെയുടെ പൈതൃക മോഡലാണ് 911. 1967ൽ നിരത്തുകളിൽ കുതിച്ചുപാഞ്ഞ റേസിംഗ് കാറായ 911ന്റെ ഓർമ പുതുക്കുന്നതിന്റെ ഭാഗമായാണ് ലിമിറ്റഡ് എഡിഷൻ 911 ആർ പോർഷെ പുറത്തിറക്കുന്നത്. ബംഗളൂരു സ്വദേശിക്കു നല്‍കാനാണ് 911 ആർ ഇന്ത്യയിലെത്തിച്ചത്. ആറ് സിലിണ്ടർ, നാല് ലിറ്റർ എൻജിനാണ് 911ആറിന്റെ കരുത്ത്. 3.8 സെക്കൻഡുകൊണ്ട് 100 കിലോമീറ്റർ വേഗം കൈവരിക്കുന്ന വാഹനത്തിന്റെ പരമാവധി വേഗം മണിക്കൂറിൽ 323 കിലോമീറ്ററാണ്.
Read More