മുംബൈ: രാജ്യത്തെ പ്രമുഖ കാർ നിർമാതാക്കളിൽ മൂന്നാം സ്ഥാനത്തേക്ക് നിസാൻ-റെനോ കൂട്ടുകെട്ട്. ഇന്ത്യൻ കന്പനിയായ മഹീന്ദ്ര ആൻഡ് മഹീന്ദ്രയെ പിന്തള്ളിയാണ് ഇവർ മൂന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നത്. ക്വിഡ്, റെഡ് ഗോ തുടങ്ങിയ കാറുകളുടെ വിൽപ്പനയാണ് നിസാൻ- റെനോ കന്പനിയെ മൂന്നാം സ്ഥാനത്തേക്ക് എത്തിച്ചത്. അമേരിക്കൻ കന്പനി ഫോർഡ് അഞ്ചാം സ്ഥാനത്തേക്കും ഉയർന്നു. ഫോർഡിന്റെ കോംപാക്ട് എസ്യുവി മോഡലായ ഇക്കോ സ്പോർട്ടിന്റെ ഡിമാൻഡ് ഉയർന്നതാണ് ഫോർഡിനെ അഞ്ചാം സ്ഥാനത്ത് എത്തിച്ചത്. സിയാം പുറത്തു വിട്ട കണക്കനുസരിച്ച് റെനോ-നിസാൻ കന്പനിയുടെ ഉത്പാദനം 50 ശതമാനം ഉയർന്ന് മൂന്ന് ലക്ഷം കാറുകളാണ് കഴിഞ്ഞ വർഷം വിപണിയിലെത്തിച്ചത്. ഇതോടെയാണ് അഞ്ചാം സ്ഥാനത്തുനിന്നു മൂന്നാം സ്ഥാനത്തേക്കു ഉയർന്നത്. എതിരാളിയായ മഹീന്ദ്രയ്ക്ക് അഞ്ച് ശതമാനം ഉത്പാദന വര്‍ധനയാണുണ്ടായത്. 2017ൽ ഡാട്ട്സൺ റെഡിഗോയുടെയും റെനോ ക്വിഡിന്റെയും ഉത്പാദനം ഉയർത്താനാണ് കന്പനി ഉദ്ദേശിക്കുന്നതെന്നും, ഇതിനു പുറമെ ഈ വർഷം…
Read MoreCategory: Auto
കുതിച്ചുപായാൻ പുണ്ടോ അബാത്ത്
ഫിയറ്റിന്റെ കാറുകളോട് ഇന്ത്യൻ നിരത്തുകൾക്ക് പ്രത്യേക പ്രിയമാണ്. ഫിയറ്റിന്റെ ലിനിയ, പുണ്ടോ തുടങ്ങിയ കാറുകൾക്ക് അടുത്തകാലത്ത് ലഭിച്ചുകൊണ്ടിരിക്കുന്ന സ്വീകാര്യത കണക്കിലെടുത്താണ് ഫിയറ്റിൽനിന്നൊരു സ്പോർട്സ് കാർ വരുന്നത്. രൂപത്തിൽ പുണ്ടോ, സ്റ്റൈലിലും പെർഫോമൻസിലും മുന്തിയ സ്പോർട്സ് കാറുകൾക്കു സമം- ഇതാണ് ഫിയറ്റിന്റെ അബാത്ത്. ഫിയറ്റിന്റെ സ്പോർട്സ് എഡിഷൻ മോഡലായ അബാത്തിന്റെ ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടിലേക്ക്… പുറംമോടി: പുണ്ടോയുടെ രൂപമുണ്ടെന്നുള്ളതു മാത്രമാണ് അബാത്ത് ഫിയറ്റിന്റെ സൃഷ്ടിയാണെന്ന് തിരിച്ചറിയാനുള്ള ഏക മാർഗം. ലോഗോയിലും മുൻഭാഗത്തെ അലങ്കാരപ്പണികളിലുമെല്ലാം ഒരു സ്പോർട്ടി ഭാവം നല്കാൻ കന്പനിക്കു സാധിച്ചിട്ടുണ്ട്. ബ്ലാക്ക്, വൈറ്റ് നിറങ്ങളിൽ മാത്രം പുറത്തിറങ്ങുന്ന അബാത്തിന് സൗന്ദര്യം പകരുന്നതിനായി ചുവപ്പിന്റെ സാന്നിധ്യവുമു ണ്ട്. മുഖം പൂർണമായും പുണ്ടോയുടേതാണെങ്കിലും ഗ്രില്ലിനു ചുറ്റും നല്‍കിയിരിക്കുന്ന ലൈനിൽ മാത്രമാണ് ക്രോമിന്റെ സാന്നിധ്യം. ബംപറിന്റെ താഴ്ഭാഗത്തായി ചുവന്ന നിറത്തിലുള്ള ക്ലാഡിംഗുകളുടെ മധ്യത്തിലാണ് ഫോഗ് ലാന്പുകൾ. സ്പോർട്സ് ഭാവം നല്കുന്നതിൽ മുഖ്യപങ്ക്…
Read Moreഅംബാസഡര്‍ ബ്രാന്‍ഡ് ഇനി ഫ്രഞ്ച് കമ്പനിക്ക്
കോല്‍ക്കത്ത: ഇന്ത്യന്‍ നിരത്തുകളില്‍ രാജപ്രൗഡിയില്‍ കുതിച്ചുപാഞ്ഞ അംബാസിഡറിന് ഇനി പുതിയ ഉടമ. ഫ്രഞ്ച് കാര്‍ നിര്‍മാതാക്കളായ പ്യൂഷോ അംബാസഡറിനെ ഏറ്റെടുത്തു. 80 കോടി രൂപയ്ക്കാണ് ഈ ഏറ്റെടുക്കല്‍. സി.കെ. ബിര്‍ള ഗ്രൂപ്പിന്റെ ഭാഗമായ ഹിന്ദുസ്ഥാന്‍ മോട്ടോഴ്സിന്റെ ഉടമസ്ഥതയിലായിരുന്നു അംബാസഡര്‍. പ്യൂഷോയുമായി കരാറില്‍ അംബാസഡര്‍ ബ്രാന്‍ഡിനൊപ്പം ട്രേഡ്മാര്‍ക്കും കൈമാറും. കോല്‍ക്കത്ത ആസ്ഥാനമായുള്ള ഹിന്ദുസ്ഥാന്‍ മോട്ടോഴ്സ് അംബാസഡറിന്റെ ഉത്പാദനം മൂന്നു വര്‍ഷം മുന്‍പാണു നിര്‍ത്തിയത്. പ്രചാരം കുറഞ്ഞതും ഫണ്ടിംഗ് പ്രശ്നവുമായിരുന്നു ഉത്പാദനം നിര്‍ത്താന്‍ കാരണം. 1980 കാലഘട്ടത്തില്‍ 24,000 കാറുകള്‍ വിറ്റിരുന്ന സ്ഥാനത്ത് ഉത്പാദനം നിര്‍ത്തിയ 201314ല്‍ 2,400 അംബാസഡര്‍ കാറുകളായിരുന്നു ഹിന്ദുസ്ഥാന്‍ മോട്ടോഴ്സില്‍നിന്ന് നിരത്തിലിറങ്ങിയത്. മോറിസ് ഓക്സ്ഫോഡ് സീരിസ് മോഡലില്‍ 1958 മുതലാണ് അംബാസഡറിന്റെ ഉത്പാദനം തുടങ്ങിയത്. വളരെ വേഗം ജനപ്രീതിയാര്‍ജിച്ച അംബാസഡറിന്റെ ജനപ്രീതിക്ക് ഇടിവുണ്ടായത് മാരുതി 800ന്റെ വരവോടെയാണ്. നിരവധി വാഹനനിര്‍മാതാക്കള്‍ ഇന്ത്യന്‍ വാഹനവിപണിയിലേക്ക് കടന്നുവന്നിട്ടുണ്ടെങ്കിലും മുംബൈ,…
Read Moreതലയെടുപ്പോടെ എൻഡവർ
പാരന്പര്യത്തിന്റെ കാര്യത്തിൽ ഇന്നോവയേക്കാൾ മുന്നിലായിരുന്നിട്ടും ഇന്നോവയ്ക്കു ലഭിച്ച അംഗീകാരം ലഭിക്കാതെപോയ തലയെടുപ്പുള്ള എസ്യുവിയാണ് ഫോർഡിന്റെ എൻഡവർ. റോഡുകളിലും ഒാഫ് റോഡുകളിലും മരുഭൂമിയിലെ കുതിപ്പിനും എന്നും മിടുക്കനായിരുന്ന എൻഡവർ അല്പം രൂപമാറ്റം വരുത്തി വീണ്ടും എത്തിയിരിക്കുകയാണ്. പുതിയ ഭാവത്തിൽ നിരത്തിൽ സജീവമായിക്കൊണ്ടിരിക്കുന്ന ഫോർഡ് എൻഡേവറിന്റെ വിശേഷങ്ങളിലേക്ക്….. പുറംമോടി: പഴയ എൻഡേവറിലുണ്ടായിരുന്ന പൗരുഷം വിട്ട് സൗമ്യമായ മുഖവുമായാണ് പുതിയ എൻഡേവറിന്റെ രംഗപ്രവേശം. ക്രോം ആവരണം ചെയ്ത ഹെക്സാജനിക് ഗ്രില്ലുകളും എൽഇഡി പ്രൊജക്ഷൻ ഹെഡ്ലാന്പുമാണ് ശ്രദ്ധയാകർഷിക്കുന്ന പുതുമ. മുൻഭാഗം കൂടുതൽ ഉയർത്തിയതും ബംപറിന്റെ താഴ്ഭാഗത്തായി സിൽവർ നിറത്തിലുള്ള പ്ലാസ്റ്റിക് സ്കിഡ് പ്ലേറ്റ് നല്കിയതും ആകർഷണീയത ഉയർത്തിയിട്ടുണ്ട്. ഫോഗ് ലാംപ് സ്കിഡ് പ്ലേറ്റിലാണ്. ഉയരത്തിൽ വ്യത്യാസം വന്നതിനാൽ പുതിയ എൻഡേവറിന്റെ സൈഡിൽ സ്റ്റൈപ്പ് നല്‍കിയിട്ടുണ്ട്. ബോണറ്റിന്റെ സൈഡിലായി എൻജിൻ പവർ ആലേഖനം ചെയ്തിരിക്കുന്ന ക്രോം ടാബ് ചേർത്തിരിക്കുന്നു. ഇതിനൊപ്പം വീൽ ആർച്ചുകളും ഡോർ…
Read Moreതാരമാണ് ഇവോ
ഫിയറ്റ് എന്ന കന്പനി ഇന്ത്യക്കാരുടെ മനസിൽ ആഴത്തിൽ പതിഞ്ഞ ഒന്നാണ്. 90കളിൽ തന്നെ ഇന്ത്യൻ നിരത്തുകളിൽ സ്വാധീനമുറപ്പിക്കാൻ ഫിയറ്റിനു കഴിഞ്ഞിട്ടുണ്ട്. ദശാബ്ദങ്ങളുടെ പാരന്പര്യം അവകാശപ്പെടാനുള്ള ഫിയറ്റിന്റെ എക്കാലത്തെയും ജനപ്രിയ മോഡലാണ് പുണ്ടോ. കാലഘട്ടത്തിനനുസൃതമായ മറ്റങ്ങളുമായി ഇന്നും പുണ്ടോ നമുക്കിടയിൽ സജീവമാണ്. പുണ്ടോയുടെ നാലാം തലമുറ മോഡലായ പുണ്ടോ ഇവോയുടെ വിശേഷങ്ങളിലൂടെ… പുറംമോടി: ഫിയറ്റിന്റെ ന്യൂജനറേഷൻ കാറുകളായ അവഞ്ചൂറ, അബാർത്ത്, ലീനിയ തുടങ്ങിയ കാറുകളുടെയെല്ലാം മുഖം ഏതാണ്ട് ഒരേപോലെ തന്നെയാണ്. അതിൽതന്നെ സൗന്ദര്യം വർധിപ്പിക്കുന്നതിനാവശ്യമായ കാര്യങ്ങളാണ് എടുത്തുപറയേണ്ടത്. ക്രോം, അലുമിനിയം എന്നിവയുടെ സാന്നിധ്യമാണ് പുണ്ടോ ഇവോയുടെ മുഖത്തിന് അഴകു പകരുന്നത്. മുൻ തലമുറയിലുള്ളവരുടേതിനേക്കാൾ അല്പം വലുപ്പം ഉയർത്തി ക്രോം പ്ലേറ്റിംഗ് നല്‍കിയിരിക്കുന്ന ഗ്രില്ലാണ് ഈവോയ്ക്കുള്ളത്. കരുത്തേറിയ ഹാലജൻ ലൈറ്റുകളോടെ ബോഡിയിലേക്കു കയറി നിൽക്കുന്ന വലുപ്പമേറിയ ഹെഡ്ലാന്പിലും പുതുമ ദർശിക്കാം. ക്രോം ലൈൻ നല്‍കിയിട്ടുള്ള ചെറിയ എയർ ഡാമിനൊപ്പം വശങ്ങളിൽ…
Read Moreവാഹനങ്ങളിലെ കരിയും പുകയും കളയാം, മലിനീകരണം കുറച്ച് ഇന്ധനം ലാഭിക്കാം
സ്വന്തം ലേഖകൻ തൃശൂർ: പുകയും കരിയും നീക്കി മോട്ടോർ വാഹനങ്ങളുടെ ഇന്ധനക്ഷമത മെച്ചപ്പെടുത്താനും അന്തരീക്ഷ മലിനീകരണം കുറയ്ക്കാനും പുതിയ വിദ്യ. മൂന്നു വർഷത്തെ ഗവേഷണത്തിനും പരീക്ഷണങ്ങൾക്കും ശേഷമാണ് കംപ്യൂട്ടർ നിയന്ത്രിതമായ സാങ്കേതിക വിദ്യ ഒളരി സ്വദേശിയായ ജെനീസ് പോൾ വികസിപ്പിച്ചെടുത്തത്. പുതിയ വിദ്യക്കു മെക്കാർബോ എന്നാണു പേരിട്ടിരിക്കുന്നത്. വാഹനങ്ങൾക്കു സേവനം നൽകുന്നതിന് ഒളരിയിലെ നിയാസ് ഹോട്ടലിനു സമീപം മെക്കാർബോ എന്ന പേരിൽ സ്ഥാപനം ആരംഭിക്കുകയും ചെയ്തു. മോട്ടോർ വാഹനങ്ങളുടെ എൻജിനുകളുടെ ഹെഡ്, വാൽവ്, ടർബോ ചാർജർ, പിസ്റ്റണ്‍ ടോപ്പ്, കാറ്റലറ്റിക് കണ്‍വെർട്ടർ, സൈലൻസർ എന്നിവയിലെ കരി നീക്കം ചെയ്യുന്ന വിദ്യയാണു വികസിപ്പിച്ചെടുത്തത്. വാഹനം ഇരുപതിനായിരത്തിലേറെ കിലോമീറ്റർ ഓടിയാൽ കരിനിറഞ്ഞ് മൈലേജ് കുറയും. എൻജിന്റെ കരുത്തും കുറഞ്ഞതായി അനുഭവപ്പെടുകയും ചെയ്യും. ഇന്ധനം കത്തുന്പോൾ കൂടുതൽ പുകയുണ്ടാകുകയും ചെയ്യും. ഈ പ്രശനങ്ങൾക്കു പരിഹാരമായാണ് പുതിയ വിദ്യ വികസിപ്പിച്ചെടുത്തത്. എൻജിൻ പ്രവർത്തിപ്പിക്കുന്നതിനൊപ്പം…
Read Moreമാരുതി കാറുകള്‍ക്കു വില കൂടും
മുംബൈ: മാരുതി സുസുകി കാറുകള്‍ക്ക് വില കൂട്ടി. മാരുതിയുടെ റെഗുലര്‍ കാറുകള്‍ക്കും നെക്സയിലൂടെ വില്‍ക്കുന്ന പ്രീമിയം കാറുകള്‍ക്കും ഒരുപോലെ വില വര്‍ധിപ്പിച്ചിട്ടുണ്ട്. ആള്‍ട്ടോ 800 മുതല്‍ ബലേനോ വരെയുള്ള മോഡലുകള്‍ക്ക് 1500 രൂപ മുതല്‍ 8000 രൂപ വരെ വില വര്‍ധിപ്പിച്ചു. ഉത്പാദന, കടത്ത് ചെലവുകള്‍ വര്‍ധിച്ചതാണ് വില വര്‍ധിപ്പിക്കാന്‍ കാരണമെന്ന് കമ്പനി അറിയിച്ചു.
Read Moreഇഗ്നിസ്: ചെറുതെങ്കിലും ചില്ലറക്കാരനല്ല
യുവത്വം തുളുന്പുന്ന രൂപകല്പനയുമായി മാരുതിയിൽനിന്നു ഒടുവിൽ പുറത്തിറങ്ങിയ പ്രീമിയം ഹാച്ച്ബാക്കാണ് മാരുതി ഇഗ്നിസ്. നെക്സയിലൂടെ നിരത്തിലെത്തുന്ന ഇഗ്നിസിന്റെ വിശേഷങ്ങളിലൂടെ… പുറംഭാഗം പുതു ഡിസൈനിംഗാണ് മാരുതി ഇഗ്നിസിൽ നല്‍കിയിരിക്കുന്നത്. മാരുതിയുടെ മറ്റു കാറുകളോട് ഉപമിക്കാൻ കഴിയാത്ത രൂപകല്പനയാണ് മുൻവശത്തിന്. വലിയ എൽഇഡി പ്രൊജക്ഷൻ ഹെഡ്ലാന്പും അതിനു മധ്യത്തിലായി യു ആകൃതിയിലുള്ള ഡേ ടൈം റണ്ണിംഗ് ലൈറ്റുമാണ് ഇഗ്നിസിന്റെ മുഖലക്ഷണം. ഹണി കോന്പ് ഡിസൈനിലുള്ള ഗ്രില്ലിൽ ക്രോം ലൈനുമുള്ളത് ഗ്രില്ലിന്റെ ഭംഗി വർധിപ്പിക്കുന്നുണ്ട്. ബന്പറിന്റെ ലോവർ പോർഷനിൽ താരതമ്യേന ഉയർന്ന വലുപ്പത്തിൽ ക്രോം ആവരണത്തിൽ ഫോഗ് ലാന്പ് നിലയുറപ്പിച്ചിരിക്കുന്നതും ഇഗ്നീസിന്റെ പുതുമയാണ്. വശങ്ങളിൽ ബ്ലാക്ക് ഫിനിഷിംഗ് പ്ലാസ്റ്റിക്കിൽ തീർത്ത വീൽ ആർച്ചും ബോണറ്റിനു വശങ്ങളിലായി എൻജിന്റെ പേര് നല്കിയിരിക്കുന്നതും വശങ്ങളുടെ മാറ്റ് കൂട്ടുന്നു. ആഡംബര കാറുകളോട് സമാനമായ രീതിയിൽ ബോഡിയിൽനിന്ന് അല്പം മാറിയാണ് റിയർവ്യൂ മിററിന്റെ സ്ഥാനം. തികച്ചും പുതുമയാർന്ന…
Read Moreഎക്സ്യുവി 500: മഹീന്ദ്രയുടെ രാശി
യൂട്ടിലിറ്റി വാഹനശ്രേണിയിൽ മഹീന്ദ്രയുടെ രാശി എന്ന വിശേഷണമാകും എക്സ്യുവി 500ന് ഇണങ്ങുക. 2011ൽ പിറവിയെടുത്ത എക്സ്യുവി അടുത്തകാലത്ത് മുഖം മിനുക്കിയതിനോടൊപ്പം ഓട്ടോമാറ്റിക് ഗിയർ ബോക്സിലും പുറത്തിറക്കിയിരുന്നു. രൂപമാറ്റം വരുത്തി പുറത്തുവന്ന എക്സ്യുവി 500ന്റെ വിശേഷങ്ങളിലൂടെ…. പഴയ എക്സ്യുവിയുടെ രൂപം മാത്രം നിലനിർത്തി ഇന്റീരിയറിലും എക്സ്റ്റീരിയറിലും ഒട്ടേറെ പുതുമകളുമായാണ് എക്സ്യുവി രണ്ടാമന്റെ വരവ്. ഗ്രില്ല്, ഹെഡ്ലാമ്പ് തുടങ്ങി മുൻവശത്ത് ഒരു പൊളിച്ചുപണി തന്നെ നടത്തിയിട്ടുണ്ട്. പിയാനോ ബ്ലാക്ക് നിറത്തിലുള്ള ഗ്രില്ലിൽ ക്രോം ലൈനുകൾ ഉൾക്കൊള്ളിച്ച് മനോഹരമാക്കിയിട്ടുണ്ട്. വാട്ടർഫാൾ ഡിസൈനിൽ രൂപകല്പന ചെയ്ത ഡേ ടൈം റണ്ണിംഗ് ലൈറ്റിനൊപ്പം ഒരു പ്രൊജക്ഷൻ, ഹാലജൻ എന്നീ രണ്ട് ലൈറ്റുകളും നല്‍കിയാണ് ഹെഡ്ലാമ്പ് രൂപകല്പന ചെയ്തിരിക്കുന്നത്. മുൻ മോഡലിൽനിന്ന് വ്യത്യസ്തമായ സ്ഥാനത്താണ് ഫോഗ് ലാമ്പിന്റെ സ്ഥാനം. ഹെഡ്ലാമ്പിനു തൊട്ടു താഴെയായി ക്രോം ഫിനിഷിംഗ് നല്‍കിയിരിക്കുന്ന പ്രതലത്തിലാണ് ഫോഗ് ലാമ്പ് ഇപ്പോൾ. മുൻവശത്തിന് പഴയ…
Read Moreഎക്കോ സ്പോര്‍ട്ട്; ഫോര്‍ഡിന്റെ അഭിമാനം
ഓട്ടോ സ്പോട്ട് / ഐബി അമേരിക്കന്‍ കമ്പനിയായ ഫോര്‍ഡിന് ഇന്ത്യയില്‍ മികച്ച മുന്നേറ്റത്തിന് അവസരം നല്കിയ മോഡലാണ് എക്കോസ്പോര്‍ട്ട്. ഇന്ത്യയില്‍ മറ്റു കമ്പനികളുമായുള്ള മത്സരത്തില്‍ വര്‍ഷങ്ങള്‍ക്കുമുമ്പ് ഫോര്‍ഡ് കിതച്ചപ്പോള്‍ കമ്പനിയെ മുന്നോട്ടു നടത്തിയത് എക്കോ സ്പോര്‍ട്ട് എന്ന കോംപാക്ട് എസ്യുവിയായിരുന്നു. ഈ വിഭാഗത്തില്‍ മറ്റു കമ്പനികള്‍ നല്‍കാത്ത വിധത്തിലുള്ള ആധുനിക സംവിധാനങ്ങളും ഫോര്‍ഡ് എക്കോ സ്പോര്‍ട്ടില്‍ നല്‍കിയിട്ടുണ്ട്. പുറംഭാഗം: യുവത്വം തുളുമ്പുന്ന ഡിസൈനാണ് എക്കോസ്പോര്‍ട്ടിന്റെ മുഖമുദ്ര. നാലു മീറ്റര്‍ ഹാച്ച്ബാക്കുകളില്‍ നല്‍കാത്തവിധം ടെയില്‍ മൗണ്ടഡ് സ്പെയര്‍ വീല്‍ വാഹനത്തിന് പ്രത്യേക ആഢ്യത്വം പകരുന്നുണ്ട്. ക്രോം ഫിനീഷിംഗിലുള്ള വലിയ ഗ്രില്ലും, ഫോഗ്ലാമ്പും ബോണറ്റിനോടു ചേര്‍ന്നു നില്ക്കുന്ന ചെറിയ ഹെഡ് ലാമ്പുകളും മുന്‍ഭാഗം ആകര്‍ഷകമാക്കുന്നു. മറ്റു വാഹനങ്ങളെ അപേക്ഷിച്ച് ഉയരത്തിലാണ് ഫോഗ് ലാമ്പുകളുടെ സ്ഥാനം. ഉയരമുള്ള ബോണറ്റ് ആണെങ്കിലും െ്രെഡവിംഗിനു തടസമാവുന്നില്ല എന്നത് എടുത്തു പറയേണ്ട ഒന്നാണ്. 80 ഡിഗ്രി…
Read More