കോൽക്കത്ത: കള്ളപ്പണം വെളുപ്പിക്കൽ നിയമത്തിന്റെ ഭാഗമായി ചിമ്പാൻസികളെയും മാർമസെറ്റ്സ് കുരങ്ങുകളെയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. കോൽക്കത്തയിലെ സുപ്രദീപ് ഗുഹ എന്ന വ്യക്തിയുടെ പക്കൽനിന്നാണ് മൂന്നു ചിന്പൻസികളെയും നാലു മാർമസെറ്റ്സ് കുരങ്ങുകളെയും ഏറ്റെടുത്തത്. ഒരു വർഷം മുന്പ് ഗുഹയുടെ പക്കൽനിന്ന് പിടിച്ചെടുത്ത മൃഗങ്ങളെ കോൽക്കത്തയിലെ അലിപോർ സുവോളജിക്കൽ ഗാർഡനിൽ സംരക്ഷിച്ചുവരികയായിരുന്നു. എന്നാൽ, രേഖകൾ ഹാജരാക്കി മൃഗങ്ങളെ ഏറ്റെടുക്കാൻ ഗുഹ ശ്രമിച്ചെങ്കിലും അത് വ്യാജമെന്ന് കണ്ടെത്തിയതിനെത്തുടർന്ന് അവയെ പൂർണമായും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഏറ്റെടുക്കുകയായിരുന്നു. നിലവിൽ അലിപോർ സുവോളജിക്കൽ പാർക്കിലെ പ്രധാന ആകർഷണങ്ങളിലൊന്നാണ് ഈ ചിന്പൻസികൾ. മൃഗശാലയുടെ പ്രധാന വരുമാന മാർഗവും ഇപ്പോൾ ഇവരാണ്. 25 ലക്ഷം വീതമാണ് ചിന്പൻസികളുടെ വില കണക്കാക്കിയിരിക്കുന്നത്. തെക്കേ അമേരിക്കൻ സ്വദേശിയായ തീരെ ചെറിയ ഇനം കുരങ്ങുകളാണു മാർമസെറ്റ്സുകൾ. ഒന്നര ലക്ഷം രൂപ വീതമാണ് ഇവയുടെ വില. ആകെ 81 ലക്ഷം രൂപ വിലവരുന്ന മൃഗങ്ങളെയാണ്…
Read MoreCategory: Business
ആഭ്യന്തര വിമാനയാത്രാ ടൂർ പാക്കേജുകളുമായി ഐആർസിടിസി
കൊച്ചി: ആഭ്യന്തര വിമാനയാത്രാ ടൂർ പാക്കേജുകളുമായി പൊതുമേഖലാ സ്ഥാപനമായ ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപറേഷൻ ലിമിറ്റഡ് (ഐആർസിടിസി). ഹൈദരാബാദ്, ഡൽഹി, ആഗ്ര, ജയ്പുർ എന്നിവിടങ്ങളിലെ വിനോദസഞ്ചാരകേന്ദ്രങ്ങൾ സന്ദർശിക്കാനാണ് ആഭ്യന്തര വിമാനയാത്രാ ടൂർ പാക്കേജുകൾ അവതരിപ്പിച്ചിട്ടുള്ളത്. അമേസിംഗ് ഹൈദരാബാദ് എന്ന പേരിൽ ഓഗസ്റ്റ് 16ന് പുറപ്പെട്ട് 18ന് തിരിച്ചെത്തുന്ന പാക്കേജിൽ ഗോൽകൊണ്ട ഫോർട്ട്, ബിർളാ മന്ദിർ, സലർജംഗ് മനസിയം, ചൗമഹല പാലസ്, ലാഡ് ബസാർ, ചാർമിനാർ, മക്ക മസ്ജിദ്, രാമോജി ഫിലിം സിറ്റി മുതലായ സ്ഥലങ്ങൾ സന്ദർശിക്കും. 14,530 രൂപ മുതലാണ് ടിക്കറ്റ് നിരക്ക്. ഗോൾഡൻ ട്രയാംഗിൾ എന്ന പേരിൽ ഓഗസ്റ്റ് 24ന് പുറപ്പെട്ട് 29ന് തിരിച്ചെത്തുന്ന പാക്കേജിൽ അക്ഷർധാം ക്ഷേത്രം, കുത്തബ് മിനാർ, താജ്മഹൽ, ജയ്പുർ സിറ്റി പാലസ്, ആംബർ ഫോർട്ട് തുടങ്ങി ഡൽഹിയിലെയും ആഗ്രയിലെയും ജയ്പുരിലെയും വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കാൻ അവസരമുണ്ട്. ഈ…
Read Moreവാഹനവായ്പയ്ക്ക് അവസരമൊരുക്കി ഹോണ്ട ടൂവീലേഴ്സ്
കൊച്ചി: ഇടപാടുകാർക്കു വാഹനവായ്പ എടുക്കുന്നതിനു കൂടുതൽ അവസരമൊരുക്കി ഹോണ്ട മോട്ടോർ സൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ, ചോളമണ്ഡലം ഇൻവെസ്റ്റ്മെന്റ് ആൻഡ് ഫിനാൻസ് കന്പനിയുമായി സഹകരിക്കും. ഹോണ്ടയുടെ സെയിൽസ് ആൻഡ് മാർക്കറ്റിംഗ് സീനിയർ വൈസ് പ്രസിഡന്റ് യാദവീന്ദർ സിംഗ് ഗുലേരിയയും ചോളമണ്ഡലം ഫിനാൻസ് കന്പനി വെഹിക്കിൾ പ്രസിഡന്റും ബിസിനസ് ഹെഡുമായ രവീന്ദ്ര കുണ്ഡുവും ഇതുസംബന്ധിച്ച ധാരാണാപത്രം ഒപ്പുവച്ചു. ഹോണ്ട സ്കൂട്ടറിന്റെ വിലയുടെ 97 ശതമാനം വായ്പയായി ലഭിക്കും. പ്രോസസിംഗ് ഫീസ് ഇല്ല. 36 മാസത്തെ വായ്പ കാലാവധിയും ലഭിക്കും. 2999 രൂപയാണു കുറഞ്ഞ ഡൗണ് പേമെന്റ്.
Read Moreഅപകടങ്ങൾ കുറയ്ക്കാൻ ടയറുകളിൽ നൈട്രജൻ; ആറോളം ഗുണങ്ങൾ ഇങ്ങനെ…
ന്യൂഡൽഹി: റബറിനൊപ്പം സിലിക്കോണ് ചേർത്ത് ടയറിന്റെ ഗുണനിലവാരം ഉയർത്തുന്നതിനൊപ്പം ടയറുകളിൽ നൈട്രജൻ നിറയ്ക്കുന്നത് നിർബന്ധമാക്കാനുമൊരുങ്ങി കേന്ദ്രസർക്കാർ. റോഡ് അപകടങ്ങൾ കുറയ്ക്കുന്നതിനുവേണ്ടി ഈ തീരുമാനങ്ങൾ സർക്കാർ പരിഗണനയിലാണെന്ന് കേന്ദ്ര ട്രാൻസ്പോർട്ട് മന്ത്രി നിതിൻ ഗഡ്കരി രാജ്യസഭയെ അറിയിച്ചു. ടയർ നിർമിക്കുന്പോൾ റബറിനൊപ്പം സിലിക്കോണും ചേർക്കണം. മാത്രമല്ല സാധാരണ എയറിനു പകരം നൈട്രജൻ നിറയ്ക്കണമെന്നുമാണ് നിർദേശം. അന്താരാഷ്ട്ര നിലവാരത്തിൽ സിലിക്കോണ് ചേർത്ത റബർ ഉപയോഗിച്ചുള്ള ടയറുകളും നൈട്രജൻ നിറച്ച ടയറുകളും ചൂട് അധികമായാൽ പൊട്ടിത്തെറിക്കാനുള്ള സാധ്യത വളരെ കുറവാണെന്നും അദ്ദേഹം പറഞ്ഞു. റോഡ് അപകടങ്ങൾ കുറയ്ക്കാനുള്ള വിവിധ പദ്ധതികൾക്കായി 14,000 കോടി രൂപ സർക്കാർ വകയിരുത്തിയിട്ടുണ്ട്. തമിഴ്നാട്ടിൽ റോഡ് അപകടങ്ങൾ കുറഞ്ഞപ്പോൾ ഉത്തർപ്രദേശ് അപകടങ്ങളിൽ ഒന്നാമതായെന്നും അദ്ദേഹം രാജ്യസഭയെ അറിയിച്ചു. ഗുണങ്ങൾ * സുരക്ഷ വർധിക്കും. * ടയറിന്റെ ആയുസ് കൂടും. * ടയർ തേയ്മാനം കുറയും. * ടയർ…
Read Moreവിലയിടിക്കാൻ കുരുമുളക് വിദേശത്തുനിന്ന്
വിപണി വിശേഷം / കെ.ബി. ഉദയഭാനു ഏഷ്യൻ ടയർ ഭീമന്മാർ തായ്ലൻഡിൽനിന്നുള്ള റബർ ലഭ്യതയെ ഉറ്റുനോക്കുന്നു. വിദേശ കുരുമുളകുവരവ് ഉത്സവസീസണിലെ വിലക്കയറ്റത്തിന് ഭീഷണിയാവും. ഏലത്തോട്ടങ്ങളിലെ സ്ഥിതി പരിതാപകരം, ഉത്പാദനം കുറയുമെന്ന് കർഷകർ. ഉത്തരേന്ത്യയിൽ മഴ സജീവമായാൽ ചുക്ക് വില ഉയരാം. പച്ചത്തേങ്ങ സംഭരണം തുടങ്ങി, വെളിച്ചെണ്ണ ചൂടുപിടിച്ചില്ല. സ്വർണവിലയിൽ ചാഞ്ചാട്ടം. റബർ വ്യവസായികൾ തായ്ലൻഡിൽനിന്നുള്ള പുതിയ ഷീറ്റ് വരവിനെ ഉറ്റുനോക്കുന്നു. ബാങ്കോക്കിൽ വരവ് ശക്തിയാർജിക്കുംമുമ്പേ നിരക്ക് താഴുന്ന പ്രവണത ദൃശ്യമായി. രണ്ടാഴ്ച മുമ്പ് 14,300 രൂപയിൽ നീങ്ങിയ മികച്ചയിനം ഷീറ്റിന്റെ വില ഇതിനകം 13,100ലേക്ക് നീങ്ങി. ടാപ്പിംഗ് രംഗം ഊർജിതമാകുന്ന മുറയ്ക്ക് അവിടെ റബർ വരവ് ഉയരും. ബാങ്കോക്കിലെ ചരക്കുവരവിനെ നിരീക്ഷിക്കുകയാണ് ചൈനീസ് വ്യവസായികൾ. വിദേശ ഡിമാൻഡ് രാജ്യാന്തര വിപണിക്കു താങ്ങ് പകരുമെന്ന വിശ്വാസത്തിലാണ് ഇതര ഉത്പാദകരാജ്യങ്ങൾ. ഇന്തോനേഷ്യയും മലേഷ്യയും കരുതലോടെയാണ് റബർ വില്പനയ്ക്ക് ഇറക്കുന്നത്. ഇന്ത്യയിൽ…
Read More20 രൂപ വരെയുള്ള നാണയങ്ങൾ ഉടൻ
ന്യൂഡൽഹി: ഒന്ന്, രണ്ട്, അഞ്ച്, പത്ത്, 20 രൂപയുടെ പുതിയ ശ്രേണിയിലുള്ള നാണയങ്ങൾ വൈകാതെ പ്രചാരത്തിലാക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അറിയിച്ചു. കാഴ്ചപരിമിതർക്ക് പെട്ടെന്നു തിരിച്ചറിയാൻ കഴിയുംവിധം ഈ വർഷം മാർച്ച് ഏഴിനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പുതിയ ശ്രേണിയിലുള്ള ഒന്ന്, രണ്ട്, അഞ്ച്, പത്ത്, 20 രൂപയുടെ നാണയങ്ങൾ അവതരിപ്പിച്ചത്.
Read Moreനിക്ഷേപകരെ തൃപ്തിപ്പെടുത്താനായില്ല; കമ്പോളങ്ങളിൽ ഇടിവ്
മുംബൈ: രണ്ടാം മോദി സർക്കാരിന്റെ പൂർണബജറ്റിന് നിക്ഷേപകരെ തൃപ്തിപ്പെടുത്താനായില്ല. ബജറ്റിനു മുന്പ് കന്പോളങ്ങൾ മികച്ച മുന്നേറ്റം കാഴ്ചവച്ചെങ്കിലും പിന്നീട് കരടിവലയിൽ കുടുങ്ങി. മെറ്റൽ, റിയൽറ്റി, പവർ, ഐടി, ഓട്ടോ, ഓയിൽ ആൻഡ് ഗ്യാസ്, ഹെൽത്ത് കെയർ, കാപ്പിറ്റൽ ഗുഡ്സ് തുടങ്ങിയ ഓഹരികൾ ബജറ്റ് അവതരണത്തിനു ശേഷം കുത്തനെ താഴേക്കു പോയി. ബോംബെ ഓഹരിസൂചിക സെൻസെക്സ് 394.67 പോയിന്റ് നഷ്ടത്തിൽ 39,513.39ലും നിഫ്റ്റി 135.60 പോയിന്റ് നഷ്ടത്തിൽ 11,811.15ലും വ്യാപാരം അവസാനിപ്പിച്ചു. ബജറ്റ് ആരംഭിച്ചപ്പോൾ സെൻസെക്സ് 40,000ത്തിലെ പ്രതിരോധം തകർക്കുകയും നിഫ്റ്റി 12,000ന് അടുത്തെത്തുകയും ചെയ്തു. കന്പോളങ്ങളുടെ നിലവിലെ ആരോഗ്യസ്ഥിതി തളർച്ചയിലാണ്. ബിഎസ്ഇയിൽ 784 ഓഹരികൾ കയറിയപ്പോൾ 1688 ഓഹരികൾക്ക് നഷ്ടം നേരിട്ടു. കന്പനികളുടെ പ്രൊമോട്ടർമാർക്ക് കൈവശം വയ്ക്കാവുന്ന ഓഹരികൾ 75 ശതമാനത്തിൽനിന്ന് 65 ശതമാനമാക്കി കുറച്ചത് നിക്ഷേപകരെ ആശങ്കയിലാഴ്ത്തി. പുതിയ തീരുമാനം നടപ്പാക്കുന്നതോടെ ടിസിഎസ്, വിപ്രോ, ഡിമാർട്ട്…
Read Moreഅഞ്ചു ശതമാനം വരെ നികുതിയുള്ള സേവനങ്ങൾക്ക് പ്രളയ സെസ് ഇല്ല
തിരുവനന്തപുരം: അഞ്ചു ശതമാനം വരെ സേവന നികുതി ഏർപ്പെടുത്തിയിട്ടുള്ള സേവനങ്ങളെ പ്രളയ സെസിൽനിന്ന് ഒഴിവാക്കിയതായി മന്ത്രി തോമസ് ഐസക് നിയമസഭയിൽ അറിയിച്ചു. നിലവിൽ ഒരു ശതമാനം സെസ് ഉണ്ടായിരുന്ന ഹോട്ടൽ ഭക്ഷണം, ശീതീകരിച്ച ബസ്, ട്രെയിൻ യാത്രക്കൂലി തുടങ്ങിയ സേവനങ്ങളാണ് ഈ വിഭാഗത്തിൽ ഉൾപ്പെടുന്നത്. പണം കടം കൊടുക്കുന്നതിനു പരമാവധി 18 ശതമാനം പലിശയെ ഈടാക്കാവൂ എന്നും ബില്ലിൽ വ്യവസ്ഥയുണ്ട്. പണം കൊടുക്കൽ നിയമത്തിനു കീഴിൽ കടം കൊടുക്കുന്നവർക്കു വായ്പ അനുവദിക്കൽ നടപടിക്രമങ്ങളുടെ പൂർത്തീകരണത്തിന് (പ്രോസസിംഗ് ഫീ) രണ്ടു ശതമാനം ഫീസ് അനുവദിക്കുന്നു. ആധാരങ്ങളുടെ രജിസ്ട്രേഷനുകളിൽ മുദ്രപത്ര വില കുറച്ചുകാണിച്ചിട്ടുള്ള കേസുകളിൽ, ക്രമക്കേട് കണ്ടെത്തിയാൽ നടപടിക്കു നോട്ടീസ് നൽകാനുള്ള കാലാവധി 10 വർഷമായി നിജപ്പെടുത്തി. നിലവിൽ കാലാവധി നിജപ്പെടുത്തൽ വ്യവസ്ഥകളുണ്ടായിരുന്നില്ല. അടയ്ക്കാ വ്യാപാരികളുടെ നികുതി കുടിശികയ്ക്ക് 2018-19ലെ ബഡ്ജറ്റിൽ പ്രഖ്യാപിച്ച ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി സെപ്റ്റംബർ 30…
Read Moreആരോഗ്യടൂറിസം മേഖല മികച്ച വളർച്ചയിൽ
കൊച്ചി: കേരളത്തിലെ ആരോഗ്യ ടൂറിസം മേഖലയിൽനിന്നുള്ള വരുമാനം അടുത്ത വർഷത്തോടെ നൂറു കോടി ഡോളറിലെത്തുമെന്നു കൊച്ചി ലേ മെറിഡിയനിൽ നടക്കുന്ന ഏഴാമത് കേരളാ ഹെൽത്ത് ടൂറിസം ഉച്ചകോടി ചൂണ്ടിക്കാട്ടുന്നു. ബംഗ്ലാദേശ്, ഒമാൻ, ആഫ്രിക്ക, സൗദി അറേബ്യ കന്പോഡിയ, ഇറാക്ക്, മാലിദ്വീപ്, യമൻ, ഉസ്ബെക്കിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ള പ്രതിനിധികൾ ഉച്ചകോടിയിൽ സംബന്ധിക്കുന്നുണ്ട്. കോണ്ഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി (സിഐഐ) സർവീസ് എക്സ്പോർട്ട് പ്രമോഷൻ കൗണ്സിലുമായി സഹകരിച്ചാണ് ഉച്ചകോടി സംഘടിപ്പിക്കുന്നത്. ആരോഗ്യ ടൂറിസം മേഖലയിലെ സുപ്രധാന ലക്ഷ്യസ്ഥാനമായി കേരളം ഉയർന്നു കൊണ്ടിരിക്കുന്നതിനെക്കുറിച്ചാണ് ഉച്ചകോടി പ്രധാനമായും ചർച്ച ചെയ്യുന്നത്. ഇവിടെ ലഭിക്കുന്ന ഉന്നത നിലവാരമുള്ള ആരോഗ്യ സേവനങ്ങൾ മൂലമാണ് മാലിദ്വീപിൽനിന്നുള്ളവർ കേരളത്തിലേക്ക് സേവനം തേടി എത്തുന്നതെന്ന് ഉച്ചകോടിയിൽ മുഖ്യപ്രഭാഷണം നടത്തിയ മാലിദ്വീപ് അംബാസഡർ ഐഷത് മൊഹമ്മദ് ദിദി ചൂണ്ടിക്കാട്ടി. മാലിദ്വീപിലെ പാരന്പര്യ ഔഷധങ്ങൾക്കുള്ള ചേരുവകൾ കേരളത്തിൽനിന്നു ശേഖരിച്ചിരുന്നതിനെക്കുറിച്ചുള്ള തന്റെ ബാല്യകാല സ്മരണകളും…
Read Moreബാങ്ക് വായ്പാ തട്ടിപ്പിന് തടയിടാൻ സിബിഐ
മുംബൈ: രാജ്യത്തെ ബാങ്ക് വായ്പാ ക്രമക്കേടുകൾ കണ്ടെത്താൻ പ്രത്യേക നീക്കവുമായി സിബിഐ. ബാങ്ക് വായ്പാ ക്രമക്കേട് സംബന്ധിച്ച ആരോപണമുയർന്ന, 12 സംസ്ഥാനങ്ങളിലെ 61 കേന്ദ്രങ്ങളിൽ മുന്നൂറിലധികം സിബിഎെ ഉദ്യോഗസ്ഥർ ഇന്നലെ റെയ്ഡ് നടത്തി. വിവിധ കേന്ദ്രങ്ങളിലായി 1139 കോടിയുടെ സാന്പത്തികക്രമക്കേടുകൾ റെയ്ഡിൽ കണ്ടെത്തി. ഇതുമായി ബന്ധപ്പെട്ട് 17 കേസുകളാണ് സിബിഎെ രജിസ്റ്റർ ചെയ്തിരിക്കുന്നത്. വായ്പയെടുത്ത് തിരിച്ചടയ്ക്കാത്ത സ്ഥാപനങ്ങളിലാണു റെയ്ഡ് നടന്നത്. എസ്ബിഐ, യൂണിയൻ ബാങ്ക്, സിഡ്ബി, ബാങ്ക് ഓഫ് ബറോഡ, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ തുടങ്ങിയ ബാങ്കുകളുടെയും മറ്റു ധനകാര്യ സ്ഥാപനങ്ങളുടെയും പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി. ധനകാര്യ സ്ഥാപനങ്ങൾ, കന്പനികൾ, ബാങ്ക് ഡയറക്ടർമാർ, പ്രമോട്ടർമാർ, ഉന്നത ബാങ്ക് ഉദ്യോഗസ്ഥർ തുടങ്ങിയവരെ പ്രതിചേർത്താണ് കേസുകൾ. എക്സിം ബാങ്കിൽനിന്ന് 202 കോടിയുടെ തട്ടിപ്പ് നടത്തിയ കേസിൽ പോലീസ് അന്വേഷിക്കുന്ന ജതിൻ മേത്തയുടെ മുംബൈയിലെ വിൻസം ഗ്രൂപ്പ്, തയൽ ഗ്രൂപ്പിന്റെ…
Read More