ന്യൂഡൽഹി: വിവിധ പൊതുമേഖലാ ബാങ്കുകളിലായി 2,313 പ്രധാൻമന്ത്രി മുദ്ര യോജന (പിഎംഎംവൈ) അക്കൗണ്ടുകൾ തട്ടിപ്പു നടത്തിയെന്ന് കേന്ദ്രസർക്കാർ പാർലമെന്റിൽ അറിയിച്ചു. 2016-17 സാന്പത്തികവർഷം മുതൽ ഇതുവരെയുള്ള കണക്കാണിത്. മുദ്ര ലോണ്‍ പദ്ധതി ആരംഭിച്ചതു മുതൽ 2019 ജൂണ്‍ 21 വരെ ആകെ 19 കോടി രൂപ വായ്പ നല്‍കിയിട്ടുണ്ടെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അറിയിച്ചു. കേസുകൾ പരിശോധിച്ച് അന്വേഷണം നടത്താനുള്ള നടപടികൾ തുടങ്ങിയിട്ടുണ്ട്. 103 ജീവനക്കാർ തട്ടിപ്പിനു കൂട്ടുനിന്നതായി കണ്ടെത്തി. ഇവരിൽ 68 പേർക്കെതിരേ നടപടിയെടുത്തു. തട്ടിപ്പുകൾ ഏറെ നടന്നത് തമിഴ്നാട്ടിലാണ്. 344 എണ്ണം. ചണ്ഡിഗഡ് (275), ആന്ധ്രപ്രദേശ് (241) എന്നിവയാണ് പിന്നാലെയുള്ളത്.മൊത്തം നിഷ്ക്രിയ ആസ്തി 2017-18ലെ 2.52 ശതമാനത്തിൽനിന്ന് 2018-19ൽ 2.68 ശതമാനമായി എന്നും ധനമന്ത്രി അറിയിച്ചു.
Read MoreCategory: Business
ജിഎസ്ടി പിരിവ് കുറഞ്ഞു
ന്യൂഡൽഹി: ചരക്കു സേവന നികുതി (ജിഎസ്ടി) പിരിവ് കാര്യമായ ഫലംകണ്ടില്ലെന്ന സൂചന നല്കി ജൂണിലെ ജിഎസ്ടി പിരിവ് റിപ്പോർട്ട്. ജൂണിൽ 99,939 കോടി രൂപ ജിഎസ്ടി ഇനത്തിൽ പിരിഞ്ഞുകിട്ടി. തൊട്ടു മുൻ മാസം ഒരു ലക്ഷം കോടി രൂപ കിട്ടിയ സ്ഥാനത്താണ് ഈ കുറവ്. മേയിൽ 1,00,289 കോടി രൂപ ലഭിച്ചിരുന്നു. ഇതിൽ കേന്ദ്ര – സംസ്ഥാന സർക്കാരുകൾക്കുള്ള വിഹിതം ഉൾപ്പെടും. 17 വ്യത്യസ്ത പരോക്ഷ നികുതികൾ കൂട്ടിച്ചേർത്ത് രണ്ടു വർഷം മുന്‍പാണ് രാജ്യത്ത് ജിഎസ്ടി നടപ്പാക്കിയത്.
Read Moreരണ്ടു കോടി രൂപ വരെ വിറ്റുവരവുള്ളവർക്ക് 8% / 6% വരുമാനം വെളിപ്പെടുത്തി നികുതി അടയ്ക്കാം
നികുതിലോകം / ബേബി ജോസഫ്, ചാർട്ടേഡ് അക്കൗണ്ടന്റ് ആദായനികുതി നിയമം 44 എഡി വകുപ്പനുസരിച്ച് ചുരുക്കം ചില ബിസിനസും ചില നികുതിദായകരും ഒഴികെയുള്ള എല്ലാ വ്യാപാരികൾക്കും അവരുടെ മൊത്തം വാർഷിക വിറ്റുവരവ് 2018-19 സാന്പത്തികവർഷത്തിൽ രണ്ടു കോടി രൂപയിൽ താഴെയാണെങ്കിൽ വിറ്റുവരവിന്റെ 8%/6% തുക വരുമാനമായി കണക്കാക്കി അതിന്റെ നികുതി അനുമാന നികുതി എന്ന പേരിൽ ആദായനികുതി ആയി അടയ്ക്കുകയാണെങ്കിൽ കണക്കുബുക്കുകൾ സൂക്ഷിക്കുന്ന ചുമതലയിൽനിന്നും അവർക്ക് ഒഴിവു നേടാം. 2015-16 സാന്പത്തികവർഷം വരെ ഇതിനുള്ള പരമാവധി വിറ്റുവരവ് തുക ഒരു കോടി രൂപയായിരുന്നു. ആദായനികുതി നിയമം 44 എബി അനുസരിച്ച് ഒരു കോടി രൂപയിൽ കൂടുതൽ വാർഷിക വിറ്റുവരവുള്ള വ്യാപാരികൾ നിയമാനുസൃതം ഓഡിറ്റിനു വിധേയമാക്കേണ്ടതാണ്. എന്നാൽ, 44 എഡി അനുസരിച്ച് അനുമാന നികുതി അടയ്ക്കുന്ന നികുതിദായകർക്ക് രണ്ടു കോടി രൂപ വരെയുള്ള വിറ്റുവരവിനെ ഓഡിറ്റിൽനിന്നും ഒഴിവാക്കപ്പെട്ടിട്ടുണ്ട്. അനുമാന…
Read Moreടെലികോം മേഖലയ്ക്ക് സമാശ്വാസ പാക്കേജ് വേണം: രവിശങ്കർ പ്രസാദ്
ന്യൂഡൽഹി: കേന്ദ്ര ബജറ്റിൽ ടെലികോം മേഖലയ്ക്ക് ആശ്വാസ പാക്കേജ് വേണമെന്ന് വാർത്താവിനിമയ മന്ത്രി രവിശങ്കർ പ്രസാദ്. കുറഞ്ഞ ലൈസൻസ് ഫീസ്, ജിഎസ്ടി 18 ശതമാനത്തിൽനിന്ന് 12 ശതമാനമാക്കുക തുടങ്ങിയവയാണ് അദ്ദേഹം ആവശ്യപ്പെടുന്നത്. ജിഎസ്ടിയിൽ മാറ്റം വന്നാൽ ഉപയോക്താക്കളുടെ ബില്ലിൽ ആ കുറവുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് ജിഎസ്ടി കൗണ്‍സിൽ ആണ്. കേന്ദ്ര സർക്കാരിന്റെ ഡിജിറ്റൽ ഇന്ത്യ സ്വപ്നം സാക്ഷാത്കരിക്കാൻ ഡാറ്റാ താരിഫിൽ ഇനിയും കുറവ് വന്നേ പറ്റൂ. 5ജി നെറ്റ്വർക്ക് എത്തുന്പോഴും ഡാറ്റാ താരിഫുകൾ എല്ലാവർക്കും താങ്ങാൻ കഴിയുന്നതാകണമെന്നാണ് സർക്കാരിന്റെ ആഗ്രഹം. കന്പനികൾ കേന്ദ്ര സർക്കാരിനു നല്കുന്ന ലൈസൻസ് ഫീസിൽ 25 ശതമാനം ഇളവ് നല്‍കണമെന്നാണ് രവിശങ്കർ പ്രസാദിന്റെ ആഗ്രഹം.
Read Moreകരകയറാനുള്ള എല്ലാ പദ്ധതികളും പാളി; എയര്‍ ഇന്ത്യക്ക് എന്നും ബാധ്യതകൾ മാത്രം; കടം 58,000 കോടി രൂപ
നെടുമ്പാശേരി: കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള രാജ്യത്തിന്റെ സ്വന്തം വിമാനക്കമ്പനിയായ എയര്‍ ഇന്ത്യയെ നഷ്ടത്തില്‍നിന്നു കരകയറ്റാനുള്ള പദ്ധതികള്‍ വീണ്ടും പാളുന്നു. കഴിഞ്ഞ രണ്ടു സാമ്പത്തിക വര്‍ഷങ്ങളില്‍ 8000 കോടി രൂപ നഷ്ടം സംഭവിച്ചതോടെ എയര്‍ ഇന്ത്യയുടെ മൊത്തം ബാധ്യത 58,000 രൂപ കവിഞ്ഞു. 2017-18 സാമ്പത്തിക വര്‍ഷം എയര്‍ ഇന്ത്യക്ക് 23,000 കോടി രൂപയാണ് വരുമാനം ഉണ്ടായിരുന്നത്. ചെലവ് 27,000 കോടിയും. 2018-19 സാമ്പത്തിക വര്‍ഷം 25,000 കോടി രൂപയുടെ വരുമാനം നേടിയെങ്കിലും ചെലവ് 29,000 കോടി രൂപയായി ഉയര്‍ന്നു. ഇതോടെയാണ് ആകെ നഷ്ടം 58,000 കവിഞ്ഞത്. നിലവിലുള്ള ബാധ്യതകള്‍ക്കു പലിശയിനത്തില്‍ ഓരോ വര്‍ഷവും വന്‍ തുക നല്‍കേണ്ടി വരുന്നതാണ് കടക്കെണിയില്‍നിന്നു കരകയറാന്‍ കഴിയാത്തതിന്റെ പ്രധാന കാരണം. എയര്‍ ഇന്ത്യയുടെ ഓഹരികള്‍ വിറ്റ് സ്വകാര്യവത്കരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം നടത്തിയിരുന്നു. സര്‍ക്കാര്‍ മുന്നോട്ടുവച്ച കടുത്ത നിബന്ധനകള്‍ മൂലം ഇതു…
Read Moreഇ- പേമെന്റ് വിവരങ്ങൾ സൂക്ഷിക്കേണ്ടത് ഇന്ത്യയിൽത്തന്നെ
മുംബൈ: ഇന്ത്യൻ ഉപയോക്താക്കളുടെ ഈ പേമെന്റ് വിവരങ്ങൾ ഇന്ത്യയിൽത്തന്നെ സൂക്ഷിക്കണമെന്ന് ആവർത്തിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ഇ-പേമെന്റ് ഇടപാടുകളുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഇന്ത്യയിൽതന്നെയുള്ള ഡേറ്റാ സെന്ററുകളിൽ സൂക്ഷിക്കാൻ ബുദ്ധിമുട്ടുണ്ടെന്നു വിദേശ ഈ പേമെന്റ് കന്പനികൾ കേന്ദ്ര വാണിജ്യമന്ത്രി പീയുഷ് ഗോയലിനെ അറിയിച്ചതിനു പിന്നാലെയാണ് റിസർവ് ബാങ്കിന്റെ പ്രഖ്യാപനം. കഴിഞ്ഞ ദിവസമായിരുന്നു ആമസോണ്‍, ഫ്ലിപ് കാർട്ട് തുടങ്ങിയ കന്പനികളുടെ പ്രതിനിധികൾ കേന്ദ്ര വാണിജ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. ഇ-പേമെന്റ് ഇടപാടുകളുമായി ബന്ധപ്പെട്ടുള്ള ഡേറ്റാ പ്രോസസിംഗ് ആവശ്യമെങ്കിൽ ഇന്ത്യയ്ക്കു വെളിയിൽ നടത്താം, എന്നാൽ, ഈ ഡേറ്റകൾ പ്രോസസിംഗ് നടത്തി 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിലെ ഡേറ്റാ സെന്ററിലെത്തിക്കണമെന്നും ആർബിഎെ നിർദേശിച്ചു. എൻഡ് ടു എൻഡ് ഇടപാടുകളുടെ വിവരങ്ങളും ഇന്ത്യയിലെ ഡേറ്റാ സെന്ററുകളിൽ സൂക്ഷിക്കണമെന്നും ആർബിഎെ കൂട്ടിച്ചേർത്തു. കഴിഞ്ഞ വർഷം ഏപ്രിലിലാണ് ഇ- പേമെന്റ് വിവരങ്ങൾ ഇന്ത്യയിൽ സൂക്ഷിക്കണമെന്നതു നിർബന്ധമാക്കിക്കൊണ്ട് റിസർവ്…
Read Moreവരും ദേശീയ ഇ-കൊമേഴ്സ് നയം
ന്യൂഡൽഹി: രാജ്യത്ത് ഇ-കൊമേഴ്സ് മേഖലയുടെ വളർച്ച കുതിക്കുന്ന സാഹചര്യത്തിൽ ഇ-കൊമേഴ്സ് പോളിസി നടപ്പിലാക്കാൻ കേന്ദ്രസർക്കാർ ശ്രമിക്കുന്നു. 12 മാസത്തിനുള്ളിൽ നയം കൊണ്ടുവരാനാണ് നീക്കം. കഴിഞ്ഞ ദിവസം ഇ-കൊമേഴ്സ് സ്ഥാപനങ്ങളുമായി നടത്തിയ കൂടിക്കാഴ്ചയിൽ കേന്ദ്ര വാണിജ്യ മന്ത്രി പീയുഷ് ഗോയൽ ഇക്കാര്യം സൂചിപ്പിച്ചു. കഴിഞ്ഞ ഫെബ്രുവരിയിൽ ഇ-കൊമേഴ്സ് നയം മുന്നോട്ടുവച്ചുള്ള കരട് സർക്കാർ അവതരിപ്പിച്ചിരുന്നു. നിയമപരമായും സാങ്കേതികവിദ്യാപരമായുമുള്ള ഒരു ചട്ടക്കൂടിനുള്ളിൽ ഇ-കൊമേഴ്സ് മേഖലയെ കൊണ്ടുവരാനുള്ള നീക്കമാണിത്. കൂടാതെ ഉപയോക്താക്കളുടെ വിവരങ്ങൾ ഇന്ത്യയിൽത്തന്നെ സൂക്ഷിക്കണമെന്നും ഇടപാടുകളുടെ കൃത്യമായ കണക്കുകൾ വെളിപ്പെടുത്തണമെന്നുമുള്ള നിബന്ധനയും ഇതിൽ വരും. കരട് രേഖയിലെ ചില പോയിന്റിൽ വിദേശ ഇ-കൊമേഴ്സ് കന്പനികൾ ആശങ്ക അറിയിച്ചിരുന്നു. ഇ-കൊമേഴ്സ് മേഖലയിലെ വിദേശനിക്ഷേപത്തിൽ നിലവിലുള്ള നിയമങ്ങളിൽ മാറ്റം വരുത്താൻ കേന്ദ്രസർക്കാരിനു പദ്ധതിയില്ല എന്ന് ഗോയൽ പറഞ്ഞു. ഫ്ലിപ്കാർട്ട്, ആമസോണ്‍, സ്നാപ്ഡീൽ, പേടിഎം, ഇബേ, മേക്ക് മൈ ട്രിപ്, സ്വിഗ്ഗി തുടങ്ങിയ കന്പനികൾ…
Read Moreവിരാല്‍ ആചാര്യ; പാവപ്പെട്ടവന്റെ രാജന്!
ന്യൂഡൽഹി: മൂന്നു വർഷത്തെ കാലാവധി പൂർത്തിയാക്കാൻ ആറു മാസംകൂടി ശേഷിക്കേയാണ് റിസർവ് ബാങ്ക് ഡെപ്യൂട്ടി ഗവർണർമാരിലൊരാളായ വിരാൽ ആചാര്യ രാജിവയ്ക്കുന്നത്. കഴിഞ്ഞ ഏഴു മാസത്തിനിടെ ആർബിഐയിൽനിന്ന് രാജിവയ്ക്കുന്ന രണ്ടാമത്തെ പ്രമുഖ ഉദ്യോഗസ്ഥനാണ് ആചാര്യ. ആർബിഐ ഗവർണറായിരുന്ന ഉർജിത് പട്ടേൽ രാജിവച്ചത് കഴിഞ്ഞ ഡിസംബറിലായിരുന്നു. പട്ടേൽ രാജിവച്ചതു മുതൽ ആചാര്യയുടെ രാജിയും വൈകാതെയുണ്ടാകുമെന്ന അഭ്യൂഹങ്ങളുയർന്നിരുന്നു. 2016 സെപ്റ്റംബറിൽ ഉർജിത് പട്ടേൽ ഗവർണറായി ചുമതലയേറ്റശേഷം 2017 ജനുവരി 23നാണ് വിരാൽ ആചാര്യ റിസർവ് ബാങ്ക് ഡെപ്യൂട്ടി ഗവർണറായി തെരഞ്ഞെടുക്കപ്പെട്ടത്. ഇനി ആർബിഐക്കുള്ളത് എൻ.എസ്. വിശ്വനാഥൻ, ബി.പി. കനുംഗോ, എം.കെ. ജയിൻ എന്നീ മൂന്ന് ഡെപ്യൂട്ടി ഗവർണർമാർ.നിക്ഷേപം, പിൻവലിക്കൽ എന്നിവയുമായി ബന്ധപ്പെട്ട് അടിക്കടിയുള്ള നയമാറ്റം, കറൻസി റദ്ദാക്കൽ തുടങ്ങിയവയുടെ പേരിൽ ആർബിഐ നിരന്തര വിമർശനങ്ങൾ നേരിട്ടിരുന്ന വേളയിലായിരുന്നു ആചാര്യ ചുമതലയേറ്റത്. വ്യക്തിപരമായ കാരണങ്ങളാൽ ജൂലൈ 23നു ശേഷം ഡെപ്യൂട്ടി ഗവർണർ സ്ഥാനത്തു…
Read Moreനികുതിക്ക് വിധേയമായ വരുമാനമില്ലെങ്കിലും റിട്ടേണ്‍ ഫയൽ ചെയ്യേണ്ടിവരാം
നികുതിലോകം / ബേബി ജോസഫ്, ചാർട്ടേഡ് അക്കൗണ്ടന്റ് ആദായനികുതി റിട്ടേണുകൾ ഫയൽ ചെയ്യുന്നത് നിങ്ങളുടെ മൊത്തവരുമാനത്തെ അടിസ്ഥാനമാക്കിയാണ്. 60 വയസിൽ താഴെ പ്രായമുള്ള വ്യക്തിക്കു നികുതിക്ക് വിധേയമല്ലാത്ത വരുമാനം 2,50,000 രൂപയാണ്. അതായത് ചാപ്റ്റർ VI എ യിൽ ലഭിക്കുന്ന കിഴിവുകൾക്കും മുന്‍പുള്ള വരുമാനം 2,50,000 രൂപയിൽ കൂടുതലുണ്ടെങ്കിൽ 60 വയസിൽ താഴെയുള്ളവർ ആദായനികുതി റിട്ടേണ്‍ ഫയൽ ചെയ്യണം എന്നാണു വ്യവസ്ഥ. മൊത്തവരുമാനത്തിൽ നിന്നും വിവിധ വകുപ്പുകളനുസരിച്ച് അവയിൽ നടത്തിയിട്ടുള്ള നിക്ഷേപങ്ങളെയും ചെലവുകളെയും അടിസ്ഥാനപ്പെടുത്തി കിഴിവുകൾ ലഭ്യമാണ്. 80 സി, 80 സിസിഡി, 80 ഡി, 80 ഇ, 80 ജി, 80 ടിടിഎ, 80 ടിടിബി മുതലായ വകുപ്പുകളനുസരിച്ച് വിവിധങ്ങളായ കിഴിവുകൾ മൊത്ത വരുമാനത്തിൽനിന്നും ലഭ്യമാണ്. ഈ പറഞ്ഞ കിഴിവുകൾക്ക് മുന്‍പുള്ള വരുമാനമാണ് റിട്ടേണ്‍ ഫയൽ ചെയ്യണമോ എന്ന് തീരുമാനിക്കുന്നത്. 60 വയസിൽ താഴെയുള്ളവർക്ക് 2,50,000…
Read Moreയുദ്ധഭീതി; ആവേശം അണഞ്ഞു
മുംബൈ: ഗൾഫ് മേഖലയിലെ യുദ്ധഭീതി ഇന്ത്യൻ കന്പോളങ്ങളിൽ കരിനിഴലായി. ബോംബെ സെൻസെക്സ് വ്യാഴാഴ്ചത്തെ മികച്ച മുന്നേറ്റം നഷ്ടപ്പെടുത്തി ഇന്നലെ 407.14 പോയിന്റ് ഇടിഞ്ഞു. വ്യാപാരം ക്ലോസ് ചെയ്തത് 1.03 നഷ്ടത്തോടെ 39,194.49ലാണ്. ഒരുവേള സെൻസെക്സ് 39,121.30 വരെ താഴുകയും 39,617.95 വരെ ഉയരുകയും ചെയ്തതാണ്. നിഫ്റ്റിയാകട്ടെ 107.65 പോയിന്റ് താഴ്ന്ന് 11,724.10ൽ ക്ലോസ് ചെയ്തു. സെൻസെക്സിൽ ഏറ്റവും കൂടുതൽ നഷ്ടം വന്നത് യെസ് ബാങ്കിനാണ്. യെസ് ബാങ്കിന്റെ ഓഹരികൾ 4.36 ശതമാനം വരെ താഴ്ന്നു. കൂടാതെ മാരുതി സുസുകി, എച്ച്ഡിഎഫ്സി, ഹീറോ മോട്ടോകോർപ്, സൺ ഫാർമ, എച്ച്യുഎൽ, കോട്ടക് ബാങ്ക്, കോൾ ഇന്ത്യ, ആർഐഎൽ, ടിസിഎസ്, ഭാരതി എയർടെൽ തുടങ്ങിയ കന്പനികളുടെ ഓഹരികൾ 3.39 ശതമാനം വരെ താഴ്ന്നു. അതേസമയം, എസ്ബിഐ, ഇൻഡസ്ഇൻഡ് ബാങ്ക്, വേദാന്ത, എടിപിസി, എം ആൻഡ് എം, ആക്സിസ് ബാങ്ക് എന്നിവ നേട്ടം…
Read More