മുംബൈ: പലിശനിരക്ക് കുറയ്ക്കുമെന്ന അമേരിക്കൻ ഫെഡറൽ റിസർവിന്റെ സൂചനയുടെ പിൻബലത്തിൽ ഇന്ത്യൻ കന്പോളങ്ങൾ കുതിച്ചു. സെൻസെക്സ് 489 പോയിന്റും നിഫ്റ്റി 140 പോയിന്റും ഉയർന്നു. രണ്ടു ദിവസത്തെ യോഗത്തിനുശേഷം അമേരിക്കൻ കേന്ദ്ര ബാങ്ക് പലിശനിരക്കിൽ മാറ്റം വരുത്തിയില്ല. വൈകാതെ പലിശനിരക്കിൽ മാറ്റം വരുത്തുമെന്ന സൂചന നല്കുകയും ചെയ്തു. ഇതാണ് ആഗോള നിക്ഷേപകരെ വാങ്ങലുകാരാക്കിയത്. പലിശനിരക്കിൽ മാറ്റം വരുത്തുന്നത് കന്പോളങ്ങൾക്കു നല്ലതാണ്. വലക്കയറ്റം താഴ്ന്ന നിലയിലാണ്. സാന്പത്തികാവസ്ഥ സുസ്ഥിരതയിലാകണമെങ്കിൽ പലിശനിരക്കം വിലക്കയറ്റവും തുല്യമായിരിക്കണമെന്ന് ടാസ്മാക് ഗ്ലോബൽ സൊലൂഷൻസ് അസോസ്യേറ്റ് ഡീൻ മധുമിത ഘോഷ് പറഞ്ഞു. ആഗോള തരംഗത്തിനൊപ്പം ഇന്ത്യൻ പ്രധാനമന്ത്രിയും ധനമന്ത്രിയും നല്കിയ 100 ദിന കർമപരിപാടിയിലും ബജറ്റിലും നിക്ഷേപകർക്ക് പ്രതീക്ഷ കൈവന്നതും ഇന്ത്യൻ കന്പോളങ്ങളെ സ്വാധീനിച്ചു. സെൻസെക്സ് 488.89 പോയിന്റ് ഉയർന്ന് 39,601.63ലും നിഫ്റ്റി 140.30 പോയിന്റ് ഉയർന്ന് 11,831.75ലും വ്യാപാരം അവസാനിപ്പിച്ചു. ബോംബെ സൂചികയിൽ യെസ്…
Read MoreCategory: Business
മികച്ച നിക്ഷേപകേന്ദ്രങ്ങളിലൊന്ന് ബംഗളൂരു
കൊച്ചി: ഏഷ്യാ പസഫിക്ക് മേഖലയിൽ അതിർത്തി കടന്നുള്ള നിക്ഷേപ കേന്ദ്രങ്ങളിൽ ആദ്യ 10 സ്ഥാനങ്ങളിൽ ഇന്ത്യയിൽ നിന്നുള്ള ആദ്യ നഗരമായി ബംഗളൂരു. ഇന്ത്യയിലെ പ്രമുഖ റിയൽ എസ്റ്റേറ്റ് കസൾട്ടിംഗ് സ്ഥാപനമായ സിബിആർഇ സൗത്ത് ഏഷ്യ നടത്തിയ ഏഷ്യാ പസഫിക് ഇൻവെസ്റ്റർ ഇന്റൻഷൻസ് സർവെയിലാണ് കണ്ടെത്തൽ. ആദ്യ ആർഇഐടി അവതരണവും സുതാര്യമായ വിപണനവും ഇന്ത്യയെ എപിഎസിയിലെ (അപാക്) ഏറ്റവും ഇഷ്ടപ്പെട്ട അഞ്ചു ലക്ഷ്യങ്ങളിലൊന്നാക്കിയെന്നും സർവെ വെളിപ്പെടുത്തുന്നു. പുതിയ അടിസ്ഥാന സൗകര്യങ്ങളും വിപണിയിലെ അവസരങ്ങളുടെ വളർച്ചയുമാണ് ഈ ട്രെൻഡിന് കാരണമായത്. ആഗോളതലത്തിൽ ഉണ്ടാക്കിയിട്ടുള്ള കീർത്തിയും നിരവധി രാജ്യാന്തര കോർപറേറ്റുകളുടെ കേന്ദ്രവും എന്ന നിലയ്ക്കാണ് ബംഗളൂരു ഏറ്റവും മികച്ച നിക്ഷേപ കേന്ദ്രങ്ങളുടെ പട്ടികയിൽ ഇടംപിടിച്ചതെന്നും നഗരത്തിലെ പ്രതിഭകളുടെ അടിത്തറയും ലോകോത്തര അടിസ്ഥാന സൗകര്യങ്ങളും ഓഫീസ്, റീട്ടെയിൽ നിക്ഷേപകരെ ആകർഷിക്കുന്നുണ്ടെന്നും സിബിആർഇ ഇന്ത്യ, സൗത്ത് ഈസ്റ്റ് ഏഷ്യ, മിഡിൽ ഈസ്റ്റ്, ആഫ്രിക്ക ചെയർമാനും…
Read Moreആമസോണ് ഇന്ത്യയിലെ ഏറ്റവും മികച്ച തൊഴിൽ ദാതാവ്
മുംബൈ: ഇന്ത്യയിലെ ഏറ്റവും മികച്ച തൊഴിൽ ദാതാവ് ഇ-കൊമേഴ്സ് വന്പൻ ആമസോണ് ആണെന്നു സർവേ റിപ്പോർട്ട്. സർവേ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ റൻഡ്സ്റ്റഡ് എംപ്ലോയർ ബ്രാൻഡ് റിസർച്ച് തയാറാക്കിയ റാങ്കിംഗിൽ ആണ് ആമസോൺ ഒന്നാമതെത്തിയത്. മൈക്രോസോഫ്റ്റ് ഇന്ത്യക്കാണ് രണ്ടാം സ്ഥാനം. മൂന്നാമത് സോണി ഇന്ത്യയാണ്. മെഴ്സിഡസ് ബെൻസ്, ഐബിഎം, ലാർസെൻ ആൻഡ് ടർബോ, നെസ്ലെ, ഇൻഫോസിസ്, സാംസംഗ്, ഡെൽ എന്നിവയാണ് ആദ്യ പത്തിൽ ഇടം പിടിച്ച മറ്റ് കന്പനികൾ. തൊഴിലാളികളുടെ വേതനം, മറ്റു ആനുകൂല്യങ്ങൾ, തൊഴിൽ സുരക്ഷ, തൊഴിൽ പരിസരം തുടങ്ങിയവ പരിഗണിച്ചാണ് കന്പനികളുടെ റാങ്കിംഗ് നിശ്ചയിച്ചത്. സർവേയിൽ പങ്കെടുത്ത 55 ശതമാനം ആളുകളും ബഹുരാഷ്ട്ര കന്പനികളിൽ ജോലി ചെയ്യാൻ താത്പര്യം പ്രകടിപ്പിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു.
Read Moreആദായനികുതി റിട്ടേണിൽ കൂടുതൽ വിവരങ്ങൾ നല്കണം
നികുതിലോകം / ബേബി ജോസഫ്, ചാർട്ടേഡ് അക്കൗണ്ടന്റ് മുൻകാലങ്ങളിലെ ആദായനികുതി റിട്ടേണ് ഫോമുമായി താരതമ്യം ചെയ്യുന്പോൾ 2018-19 സാന്പത്തികവർഷത്തിലെ ആദായനികുതി റിട്ടേണ് ഫോമുകളിൽ ഒരുപാട് വിവരങ്ങൾ കൂടുതലായി ആവശ്യപ്പെട്ടിട്ടുണ്ട്. ഇവ കൂടുതലും 2018ലെ ബജറ്റിൽ വരുത്തിയിട്ടുള്ള മാറ്റങ്ങളെയും മറ്റും ഉൾക്കൊള്ളിച്ചുകൊണ്ടാണ്. യഥാർഥ വരുമാനം യഥാർഥ ഹെഡുകളിൽ ഉൾപ്പെടുത്തുന്നതിനും കൂടി വേണ്ടിയാണിത്. 1. നിങ്ങൾ ഏതെങ്കിലും കന്പനിയുടെ ഡയറക്ടർ ആണോ? നിങ്ങൾ ഏതെങ്കിലും കന്പനിയിലെ ഡയറക്ടർ ആണെങ്കിൽ നിങ്ങളുടെ ഡിൻ നന്പർ റിട്ടേണിൽ നിർബന്ധമായും ചേർക്കണം. കൂടാതെ കന്പനിയുടെ പേര്, കന്പനിയുടെ പാൻ, കന്പനിയുടെ ഓഹരികൾ സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്തിട്ടുണ്ടെങ്കിൽ അവയും സൂചിപ്പിക്കണം. 2. നിങ്ങൾക്ക് പലിശ ലഭിക്കുന്നുണ്ടോ? നിങ്ങൾക്ക് ലഭിക്കുന്ന പലിശ ഏതുതരം നിക്ഷേപങ്ങളിൽനിന്നു ലഭിച്ചതാണെന്ന് വ്യക്തമാക്കണം. സേവിംഗ്സ് ബാങ്കിൽനിന്നാണോ, അതോ ഫിക്സഡ് ഡെപ്പോസിറ്റുകളിൽനിന്നാണോ, ഇൻകം ടാക്സ് റീഫണ്ടിൽനിന്നാണോ എന്നിങ്ങനെ അവയുടെ ഉറവിടം വ്യക്തമാക്കണം. 3.…
Read Moreഇന്ത്യയിലെ വിദേശ നിക്ഷേപം വർധിച്ചെന്നുയുഎൻ റിപ്പോർട്ട്
മുംബൈ: 2017-18 കാലഘട്ടത്തിൽ ഇന്ത്യയിലെ വിദേശ നിക്ഷേപം ആറു ശതമാനം വർധിച്ച് 4,200 കോടി യുഎസ്ഡോളറായതായി ഐക്യരാഷ്ട്രസഭയുടെ(യുഎൻ) റിപ്പോർട്ട്. നിർമാണം, വാർത്താവിനിമയം, ധനകാര്യം തുടങ്ങിയ മേഖലകളിലാണ് വിദേശനിക്ഷേപം കൂടുതൽ എത്തിയതെന്നും വിദേശനിക്ഷേപം സ്വീകരിക്കുന്ന 20 രാജ്യങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനമാണ് ഇന്ത്യക്കെന്നും യുഎന്നിന്റെ വേൾഡ് ഇൻവസ്റ്റ്മെന്റ് – 2019 റിപ്പോർട്ടിൽ പറയുന്നു. ഇ -കോമേഴ്സ് രംഗത്തെയും ടെലികോം രംഗത്തെയും വിശാല സാധ്യതകളാണ് ഇന്ത്യക്കു നേട്ടമാകുന്നതെന്നാണ് റിപ്പോർട്ടിലെ വിലയിരുത്തൽ. ഇന്ത്യയിലെ ഏറ്റവും വലിയ ഇ- കൊമേഴ്സ് പ്ലാറ്റ്ഫോമായ ഫ്ലിപ്കാർട്ട് , അമേരിക്കൻ റീട്ടെയ്ൽ വന്പൻ വാൾമാർട്ട് സ്വന്തമാക്കിയതടക്കമുള്ള വൻ ഏറ്റെടുക്കലുകളും ഇന്ത്യക്കു നേട്ടമുണ്ടാക്കി. അതേസമയം, അടുത്തിടെ ഇന്ത്യ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ഇവിടേക്കുള്ള വിദേശ നിക്ഷേപത്തെ പ്രതികൂലമായി ബാധിക്കാനിടയുണ്ടെന്ന പരാമർശവും റിപ്പോർട്ടിലുണ്ട്. തദ്ദേശീയ റീട്ടെയ്ൽ വ്യവസായങ്ങളെ സംരക്ഷിക്കാൻ വിദേശ ഇ-കൊമേഴ്സ് കന്പനികൾക്ക് ഇന്ത്യ അടുത്തിടെ നിയന്ത്രണങ്ങൾകൊണ്ടുവന്നിരുന്നു. റിപ്പോർട്ട് പ്രകാരം ലോകത്തെ…
Read Moreസ്വർണത്തിന്റെ ജിഎസ്ടി കുറഞ്ഞു; കടപരിശോധന നടത്തുമെന്ന് ധനമന്ത്രി
തിരുവനന്തപുരം: സ്വർണത്തിൽ നിന്നുള്ള ജിഎസ്ടി വരുമാനം കുറഞ്ഞെന്നും നികുതി തിരിച്ചു പിടിക്കാൻ കടപരിശോധ നടത്തുമെന്നും ധനമന്ത്രി തോമസ് ഐസക്. നിയമസഭയിൽ ധനാഭ്യർഥന ചർച്ചയ്ക്കുള്ള മറുപടിയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. നികുതി വരുമാനത്തിൽ ഞെട്ടിപ്പിക്കുന്ന കുറവാണ് ചില മേഖലകളിൽ ഉണ്ടായിരിക്കുന്നത്. വാറ്റ് സമ്പ്രദായം നിലവിലുണ്ടായിരുന്ന കാലത്ത് 630 കോടി രൂപയാണ് സ്വർണത്തിൽനിന്നുള്ള നികുതിയായി ലഭിച്ചിരുന്നത്. എന്നാൽ ഇപ്പോൾ അത് 272 കോടി രൂപയായി കുറഞ്ഞു. സ്വർണത്തിന് ഇങ്ങനെ നികുതി കുറയേണ്ട കാര്യമില്ല. സ്വർണത്തിന് പുറമെ ടൈലിൽ നിന്നുള്ള നികുതി 337 ൽ നിന്നു 157 കോടി രൂപയായി കുറഞ്ഞു. 160 കോടിയുണ്ടായിരുന്ന മാർബിളിൽനിന്നുള്ള നികുതി 95 കോടി രൂപയായും പുകയില ഉത്പന്നങ്ങളിൽനിന്നുള്ള നികുതി 879 കോടിയിൽ നിന്നും 312 കോടി രൂപയായും കുറഞ്ഞു. ഇതിന്റെ കാരണം അനധികൃതമായ ഇൻപുട്ട് ക്രെഡിറ്റാണോ വിൽപ്പന കുറച്ചു കാണിക്കുന്നതാണോ എന്ന് അറിയണമെങ്കിൽ വാർഷിക…
Read Moreഇന്ത്യയുടെ വളർച്ച പെരുപ്പിച്ചുകാട്ടി: അരവിന്ദ് സുബ്രഹ്മണ്യൻ
ന്യൂഡൽഹി: ഇന്ത്യയുടെ ജിഡിപി കണക്കാക്കുന്നതിൽ തെറ്റുണ്ടെന്നും രണ്ടര ശതമാനത്തോളം പെരുപ്പിച്ചുകാണിക്കുന്നതാണെന്നും മുൻ മുഖ്യ സാന്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യൻ. 2011-12നും 2016-17നും ഇടയിൽ ജിഡിപി കണക്കാക്കുന്ന രീതിയിൽ മാറ്റം വരുത്തിയിരുന്നു. ഇതാണ് രണ്ടര ശതമാനത്തോളം ജിഡിപിയിൽ വർധന ഉണ്ടാക്കിയതെന്നുമാണ് അദ്ദേഹം പറയുന്നത്. ഹാവാഡ് യൂണിവേഴ്സിറ്റിയിൽ പ്രസിദ്ധീകരിച്ച ഗവേഷണ പ്രബന്ധത്തിലാണ് അദ്ദേഹം ഇക്കാര്യം സൂചിപ്പിച്ചത്. 2011-12 കാലയളവ് മുതൽ ഇന്ത്യ മൊത്ത ആഭ്യന്തര ഉത്പാദനം (ജിഡിപി) കണക്കാക്കുന്ന ഡാറ്റാ സോഴ്സിലും രീതിയിലും മാറ്റം വരുത്തിയിരുന്നു. ഇത് ജിഡിപി പെരുപ്പിച്ചു കാണിക്കുന്നതിനു കാരണമായെന്നുമാണ് അദ്ദേഹം പ്രബന്ധത്തിൽ പറയുന്നത്. 2011-12 മുതൽ 2016-17 വരെയുള്ള കാലയളവിൽ വാർഷിക ജിഡിപി ശരാശരി ഏഴു ശതമാനമാണ്. എന്നാൽ, യഥാർഥത്തിൽ ഇത് 4.5 ശതമാനമാണെന്ന് 95 ശതമാനം ഉറപ്പുണ്ടെന്നും അദ്ദേഹം പറയുന്നു. നിർമാണമേഖലയിലെ വളർച്ചാ കണക്കുകൂട്ടലിലാണ് വലിയ തോതിൽ തെറ്റുണ്ടായിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Read Moreറബർ @ 150 രൂപ, ഇനിയും ഉയർന്നേക്കും
കോട്ടയം: റബർ വില ആർഎസ്എസ് നാല് ഗ്രേഡിനു രണ്ടു വർഷത്തെ ഇടവേളയ്ക്കു ശേഷം ഇന്നലെ 150 രൂപയിലെത്തി. വില ഇനിയും ഉയരുമെന്നു സൂചന നല്കി കന്പനികൾ 155 രൂപയ്ക്കു ഇന്നലെ വ്യാപാരികളിൽനിന്നു റബർ വാങ്ങി. പ്രമുഖ ടയർ കന്പനികൾ 153 രൂപയ്ക്കു ഷീറ്റ് വാങ്ങുന്നുണ്ട്. ആർഎസ്എസ് നാല് 150, ആർഎസ്എസ് അഞ്ചിന് 147, ഐസ്എംആർ 20 130.50 എന്നിങ്ങനെയാണ് ഇന്നലെ റബർ ബോർഡ് നല്കിയ വില. ഒട്ടുപാൽ വില കിലോ 100 രൂപയിലേക്കും ലാറ്റക്സ് 130 രൂപയിലേക്കും വിലവർധനയുണ്ടായി. വിദേശ വിലയിലെ ഉയർച്ചയും ആഭ്യന്തര ഉത്പാദനത്തിലെ കുറവുമാണ് റബർ വില മെച്ചപ്പെടാൻ കാരണം. മഴ ശക്തിപ്പെട്ടിരിക്കെ കേരളത്തിൽ ടാപ്പിംഗ് പുനരാരംഭിച്ചിട്ടില്ല. ഷേഡും പ്ലാസ്റ്റിക്കും വച്ച് ടാപ്പിംഗ് തുടങ്ങാൻ പലരും താത്പര്യപ്പെടുന്നില്ല. ഗുണമേന്മയുള്ള ഷീറ്റിനു കടുത്തക്ഷാമം നേരിടുന്നതായി വ്യാപാരികൾ പറഞ്ഞു.
Read Moreകാലവർഷമെത്തി, ഇനി കമ്പോളങ്ങൾ ചൂടുപിടിക്കും!
വിപണി വിശേഷം / കെ.ബി. ഉദയഭാനു കാലവർഷത്തിന്റെ കടന്നുവരവ് കാർഷികകേരളത്തിന് വൻ ആശ്വാസം പകരും, ഇനി തോട്ടങ്ങളിൽ കർഷകരുടെ നിറഞ്ഞ സാന്നിധ്യം. റബർവില വീണ്ടും ഉയർത്താൻ വ്യവസായികൾ നിർബന്ധിതരായി, ടോക്കോമിലും റബർ ബുള്ളിഷ്. മഴയുടെ വരവോടെ ഏലത്തോട്ടങ്ങളിൽ പൊന്നു വിളയിക്കാൻ ഉത്പാദകർ മത്സരമാരംഭിക്കും. ജാതിക്ക വിളവെടുപ്പ് ഊർജിതം. കുരുമുളക് മികവ് നിലനിർത്തി. കാലവർഷം കൊപ്ര സംസ്കരണത്തിന് ഭീഷണിയാവും, വെളിച്ചെണ്ണയ്ക്കൊപ്പം കൊപ്രയും മികവിന് ഒരുങ്ങുന്നു. ആഭ്യന്തര-അന്താരാഷ്ട്ര വിപണികളിൽ സ്വർണം തിളങ്ങി. മൺസൂണിന്റെ വരവ് കാർഷികമേഖലയ്ക്ക് പ്രതീക്ഷ സമ്മാനിച്ചു. പതിവിലും അല്പം വൈകിയെങ്കിലും മഴയുടെ അളവിൽ മുൻ വർഷത്തെ അപേക്ഷിച്ച് കാര്യമായ കുറവ് സംഭവിക്കില്ലെന്നാണ് വിലയിരുത്തൽ. റബർ സംസ്ഥാനത്ത് റബർ ക്ഷാമം രൂക്ഷമാകുന്ന സ്ഥിതിയാണ്. ടാപ്പിംഗ് രംഗത്തെ മരവിപ്പ് വ്യവസായികളിൽ ഭീതിജനിപ്പിക്കുന്നു. പല ഭാഗങ്ങളിലും റബർവെട്ട് ഇനിയും പുനരാരംഭിച്ചിട്ടില്ല. ഇവിടെ ലഭ്യത കുറഞ്ഞതിനാൽ തിരക്കിട്ട് രാജ്യാന്തര വിപണിയിൽ ഇറങ്ങിയാൽ വെളുക്കാൻ…
Read Moreഅമേരിക്കയിലെ ധനികരായ വനിതകളുടെ പട്ടികയിൽ മൂന്ന് ഇന്ത്യക്കാർ
ന്യൂയോർക്ക്: അമേരിക്കയിൽ സ്വപ്രയത്നംകൊണ്ട് ധനികരായ വനിതകളുടെ പട്ടികയിൽ മൂന്ന് ഇന്ത്യൻ വംശജർ. ഫോബ്സ് തയാറാക്കിയ അമേരിക്കയിലെ ഏറ്റവും ധനികരായ വനിതകളുടെ പട്ടികയിൽ 80 പേരാണുള്ളത്. കംപ്യൂട്ടർ നെറ്റ്വർക്കിംഗ് കന്പനിയായ അരിസ്റ്റ നെറ്റ്വർക്സിന്റെ പ്രസിഡന്റും സിഇഒയുമായ ജയശ്രീ ഉല്ലാൽ, ഐടി കൺസൾട്ടിംഗ്-ഒൗട്ട്സോഴ്സിംഗ് കമ്പനിയായ സിന്റെലിന്റെ സഹസ്ഥാപക നീരജ സേതി, സ്ട്രീമിംഗ് ഡാറ്റാ ടെക്നോളജി കന്പനിയായ കോൺഫ്ലുവന്റിന്റെ സിടിഒയും സഹസ്ഥാപകയുമായ നേഹ നർഖഡെ എന്നിവരാണ് പട്ടികയിൽ ഇടം നേടിയ ഇന്ത്യൻ വനിതകൾ. പട്ടികയിൽ ഒന്നാം സ്ഥാനം ഡിയാൻ ഹെൻഡ്രിക്സ് എന്ന എഴുപത്തിരണ്ടുകാരിക്കാണ്. അമേരിക്കയിലെ റൂഫിംഗ്, സൈഡിംഗ്, ജനലുകൾ തുടങ്ങിയവയുടെ ഏറ്റവും വലിയ മൊത്തവിതരണക്കാരായ എബിസി സപ്ലൈയുടെ മേധാവിയാണ് ഹെൻഡ്രിക്സ്. 700 കോടി ഡോളറാണ് ഇവരുടെ ആസ്തി. പട്ടികയിൽ പതിനെട്ടാം സ്ഥാനത്തുള്ള ജയശ്രീ ഉല്ലാലിന് 140 കോടി ഡോളറിന്റെ ആസ്തിയുണ്ട്. 58 വയസുള്ള ഇവരുടെ കൈയിൽ അരിസ്റ്റയുടെ അഞ്ചു ശതമാനം ഓഹരിയുണ്ട്.…
Read More