മുംബൈ: റിയൽ ടൈം ഗ്രോസ് സെറ്റിൽമെന്റ് സിസ്റ്റത്തിനും (ആർടിജിഎസ്) നാഷണൽ ഇലക്ട്രോണിക് ഫണ്ട്സ് ട്രാൻസ്ഫറിനും (എൻഇഎഫ് ടി) ഈടാക്കിയിരുന്ന ചാർജുകൾ ഒഴിവാക്കുകയാണെന്നു റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ബാങ്കുകൾ അവരുടെ ഇടപാടുകാരിൽനിന്നു സ്വീകരിക്കുന്ന ചാർജുകളിലും കുറവ് വരുത്തണമെന്നും ഇതു സംബന്ധിച്ച നിർദേശം ഒരാഴ്ചയ്ക്കുള്ളിൽ ബാങ്കുകൾക്കു നൽകുമെന്നും റിസർവ് ബാങ്ക് അറിയിച്ചു. ഓണ്‍ലൈൻ സാന്പത്തിക ഇടപാടുകൾ പ്രോത്സാഹിപ്പിക്കാനാണ് റിസർവ് ബാങ്കിന്റെ പുതിയ നടപടി. രണ്ടു ലക്ഷം വരെയുള്ള തുകയുടെ വിനിമയത്തിനാണ് എൻഇഎഫ് ടി. രണ്ടു ലക്ഷത്തിൽ കൂടിയ തുകയുടെ വിനിമയമാണ് ആർടിജിഎസിലൂടെ നടത്താറുള്ളത്. രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഎെ എൻഇഎഫ് ടി ഇടപാടുകൾക്ക് ഒരു രൂപ മുതൽ അഞ്ചു രൂപവരെയും ആർടിജിഎസ് ഇടപാടുകൾക്ക് അഞ്ചുരൂപ മുതൽ 50 രൂപവരെയുമാണ് ചാർജ് ഈടാക്കുന്നത്. എടിഎം മെഷീൻ ഉപയോഗത്തിനു ചാർജ് ഈടാക്കുന്ന നടപടി പരിശോധിക്കാൻ കമ്മിറ്റിയെയും റിസർവ് ബാങ്ക് നിയോഗിച്ചു.…
Read MoreCategory: Business
കർഷകരെ സാമ്പത്തിക സാക്ഷരരാക്കും: റിസർവ് ബാങ്ക് ഡയറക്ടർ
തിരുവനന്തപുരം: കർഷകരെ സാമ്പത്തിക സാക്ഷരതയുള്ളവരാക്കി മാറ്റാനുള്ള പ്രവർത്തനങ്ങൾ വിപുലപ്പെടുത്തുമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ തിരുവനന്തപുരം മേഖല ഡയറക്ടർ എസ്.എം.എൻ. സ്വാമി. ആർബിഐ യുടെ സാന്പത്തിക സാക്ഷരതാ വാരാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കർഷകക്ഷേമം ലക്ഷ്യമിട്ടുള്ള ബാങ്കുകളുടെ വായ്പാ പദ്ധതികളെക്കുറിച്ചോ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ കർഷക ക്ഷേമ പദ്ധതികളെക്കുറിച്ചോ കർഷകർ കൂടുതലായി മനസിലാക്കുന്നില്ല. അതിനാലാണ് അവർ കൊള്ളപ്പലിശക്കാരുടെ പിടിയിലകപ്പെടുന്നത്. കർഷകർ മാത്രമല്ല നൂറു ശതമാനം സാക്ഷരതയുള്ള മലയാളികൾക്കിടയിലും സാന്പത്തിക കാര്യങ്ങളെക്കുറിച്ച് മതിയായ അറിവില്ലാത്തവരാണേറെയും. അതുകൊണ്ടാണ് ഉയർന്ന വരുമാനം പ്രതീക്ഷിച്ച് വ്യാജ പരസ്യങ്ങൾ വിശ്വസിച്ച് പണമിരട്ടിപ്പിക്കൽ പോലെയുള്ള തട്ടിപ്പുകളിൽ പോയി വീഴുന്നത്. ഉന്നതവിദ്യാഭ്യാസമുള്ളവർ പോലും ഇത്തരത്തിൽ തട്ടിപ്പിനിരയാകുന്ന വാർത്തകളാണ് പുറത്തുവരുന്നത്. ഇത് മറികടക്കാൻ ബാങ്കുകൾ ജനങ്ങളെ സാന്പത്തിക കാര്യങ്ങളിൽ സാക്ഷരരാക്കി മാറ്റുന്നതിനുള്ള പ്രവർത്തനങ്ങൾ വ്യാപകമായി സംഘടിപ്പിക്കണം. സാന്പത്തിക സാക്ഷരതാപഠനം പാഠ്യപദ്ധതിയുടെ ഭാഗമാക്കിയാൽ പുതിയ തലമുറയെ സാന്പത്തിക കാര്യങ്ങളിൽ…
Read Moreഇനി തിടുക്കം വേണ്ട, ക്ഷമ അനിവാര്യം
ഓഹരി അവലോകനം / സോണിയ ഭാനു ഇന്ത്യൻ ഓഹരി വിപണി സാങ്കേതിക തിരുത്തലിനുള്ള ശ്രമത്തിലാണ്. മുൻവാരത്തിൽ തന്നെ ദീപിക സൂചന നല്‍കിയതാണ് സെൻസെക്സും നിഫ്റ്റിയും തിരുത്തലിന് തയാറെടുപ്പ് തുടങ്ങിയെന്ന്. ബോംബെ സൂചിക 279 പോയിന്റും നിഫ്റ്റി 78 പോയിന്റും പ്രതിവാര നേട്ടത്തിലാണെങ്കിലും കഴിഞ്ഞ ലക്കം വ്യക്തമാക്കിയ 40,125 ലെ പ്രതിരോധം മറികടക്കാൻ സെൻസെക്സിനായില്ല. 40,122 വരെ മാത്രം വിപണിക്ക് ഉയരാനായുള്ളൂ. നിഫ്റ്റി സൂചികയ്ക്ക് നല്കിയ റെസിസ്റ്റൻസ് 12,044 പോയിന്റായിരുന്നെങ്കിലും 12,039ൽ വിപണിയുടെ കാലിടറി. വൻ കടമ്പകൾ വിപണിക്കു മുന്നിൽ ഈ വാരം ഇടം കണ്ടെത്തിയിട്ടുണ്ട്. അമേരിക്കയുടെ വ്യാപാരയുദ്ധ നീക്കം ഏഷ്യൻ മാർക്കറ്റുകളെ മാത്രമല്ല, യൂറോപ്യൻ വിപണികളിലും ആശങ്കപരത്തി. മെക്സിക്കോയിൽനിന്നുള്ള ഇറക്കുമതിക്കും ചുങ്കം എർപ്പെടുത്താനുള്ള നീക്കം യുഎസ് മാർക്കറ്റിനെ പോലും പ്രകമ്പനം കൊള്ളിച്ചു. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ വായ്പാ അവലോകനത്തിനു വ്യാഴാഴ്ച ഒത്തുചേരും. നടപ്പു വർഷം രണ്ടു…
Read Moreവാണിജ്യ യുദ്ധം: ക്രൂഡ് വില ആറു മാസത്തെ ഏറ്റവും താഴ്ന്ന നിലയിൽ
ന്യൂഡൽഹി: ആഗോള ക്രൂഡ് വില ഇന്നലെയും താഴ്ന്നു. ചൈനയുമായി വ്യാപാരയുദ്ധത്തിന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആഹ്വാനം ചെയ്തതു മുതൽ ക്രൂഡ് വില താഴേക്കാണ്. ആറു മാസത്തിനിടയിൽ ഏറ്റവും വലിയ പ്രതിമാസ തളർച്ചയിലാണ് ക്രൂഡ് ഇപ്പോൾ. മേയിൽ മാത്രം ബ്രന്റ് ഇനം ക്രൂഡ് പത്തു ശതമാനം താഴ്ന്നപ്പോൾ ഡബ്ല്യുടിഐ ഇനം ക്രൂഡിന്റെ വില 13 ശതമാനമാണ് കുറഞ്ഞത്. 2018 നവംബറിനുശേഷമുള്ള ഏറ്റവും വലിയ പ്രതിമാസ തകർച്ചയാണിത്. ബ്രന്റ് ഇനം ക്രൂഡ് ബാരലിന് 65.72 ഡോളറിലും അമേരിക്കയുടെ വെസ്റ്റ് ടെക്സാസ് ഇന്റർമീഡിയറ്റ് (ഡബ്ല്യുടിഐ) ക്രൂഡ് 55.85 ഡോളറിലുമാണ്. അവസാന ഇടപാടിൽ യഥാക്രമം 1.15 ഡോളറും 0.75 ഡോളറുമാണ് യഥാക്രമം താഴ്ന്നത്. മെക്സിക്കോയിൽനിന്നുള്ള അനധികൃത കുടിയേറ്റം തടഞ്ഞില്ലെങ്കിൽ മെക്സിക്കോയിൽനിന്നുള്ള എല്ലാ ചരക്കിനും ചുങ്കം ഏർപ്പെടുത്തുമെന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രഖ്യാപനമാണ് ക്രൂഡ് വിലയിൽ ഇടിവുണ്ടാകാനുള്ള ഏറ്റവും പുതിയ കാരണം.…
Read Moreസുരക്ഷാ നിബന്ധനകൾ: മിനിവാനുകൾ വിടപറയും
മുംബൈ: രാജ്യത്ത് ജൂലൈ മുതൽ വാഹനങ്ങളിൽ സുരക്ഷാ സംവിധാനങ്ങൾ നിർബന്ധമാകുന്നതോടെ മിനിവാനുകൾ വിടപറയും. പ്രധാനമായും ടാറ്റാ മോട്ടോഴ്സിന്റെയും മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെയും മിനിവാനുകളാണ് സുരക്ഷാ, ക്രാഷ് ടെസ്റ്റ് നിബന്ധനകൾക്ക് വിധേയമാകാത്തതിനാൽ വിപണിയിൽനിന്നു പിൻവലിക്കപ്പെടുക. രാജ്യത്തുള്ള 4-8 സീറ്റർ മിനിവാനുകൾ പ്രധാനമായും ടാക്സികളായാണ് ഉപയോഗിക്കപ്പെടുന്നത്. എന്നാൽ, വാഹനങ്ങളിൽ നിർബന്ധമായും ഉണ്ടായിരിക്കേണ്ട സുരക്ഷാ സംവിധാനങ്ങൾ ഇപ്പോഴുള്ള വാഹനരൂപത്തിൽ ഉൾപ്പെടുത്താൻ കഴിയില്ലെന്ന് വാഹനനിർമാതാക്കൾ പറയുന്നു. അതുകൊണ്ടുതന്നെയാണ് ഇത്തരം വാഹനങ്ങൾ കന്പനികൾ പിൻവലിക്കുന്നത്. ഇതാദ്യമായാണ് ഒരു സെഗ്മെന്റിലെ മുഴുവൻ വാഹനങ്ങളും വിപണിയിൽനിന്നു തുടച്ചുനീക്കപ്പെടുന്നത്. ടാറ്റാ മോട്ടോഴ്സിന്റെ അഞ്ചു യാത്രാ വാഹന മോഡലുകളാണ് പിൻവലിക്കപ്പെടുക. ടാറ്റാ മോട്ടോഴ്സിന്റെ പ്രധാന മോഡലുകളിലൊന്നായ എയ്സിന്റെ എയ്സ് മാജിക് ഉൾപ്പെടെയുള്ള വേരിയന്റുകൾ, മാജിക് ഐറിസ്, മാജിക് എക്സ്പ്രസ് മോഡലുകളും മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ സുപ്രോ മിനി ട്രക്ക്, ജീത്തോ മിനിവാൻ ഉൾപ്പെടെയുള്ള മോഡലുകളും ഷോറൂമുകളിൽനിന്ന് അപ്രത്യക്ഷമാകും. മുംബൈ കന്പനിയായ…
Read Moreപുതിയ യൂറോ , കറൻസികൾ പ്രചാരത്തിൽ
ബർലിൻ: അത്യാധുനിക സുരക്ഷാ സംവിധാനങ്ങളോടുകൂടി യൂറോ കറൻസിയുടെ നൂറിന്റെയും, ഇരുനൂറിന്റെയും പുതിയ പതിപ്പുകൾ പ്രചാരത്തിൽവന്നു. യൂറോപ്യൻ സെൻട്രൽ ബാങ്കാണ് യൂറോപ്യൻ യൂണിയന്റെ പൊതുനാണയമായ യൂറോ കറൻസികൾ പുറത്തിറക്കിയത്. 2002ലാണ് 100, 200 യൂറോ കറൻസിയുടെ ആദ്യപതിപ്പുകൾ പുറത്തിറക്കിയത്. ഏപ്രിൽ അവസാനത്തോടെ 500ന്റെ യൂറോ കറൻസി പൂർണമായും പിൻവലിച്ചിരുന്നു. ഇതോടെ 200ന്റെ കറൻസിയാവും ഏറ്റവും വിലകൂടിയ യൂറോ കറൻസി. 2017ൽ 50 യൂറോ കറൻസിയുടെ പുതിയ പതിപ്പ് പുറത്തിറക്കിയിരുന്നു. ഇവ കൂടാതെ അഞ്ച്, പത്ത്, ഇരുപത്, അൻപത് കറൻസികളാണ് പ്രചാരത്തിലുള്ളത്. ജോസ് കുന്പിളുവേലിൽ
Read Moreകമ്പോളങ്ങൾ താഴ്ന്നു
മുംബൈ: മൂന്നു ദിവസത്തെ തുടർച്ചയായ മുന്നേറ്റങ്ങൾക്കൊടുവിൽ ഇന്ത്യൻ കമ്പോളങ്ങളിൽ തളർച്ച. മാസാവസാനമായതിനാൽ നിക്ഷേപകർ ലാഭമെടുപ്പിന് ഉത്സാഹിച്ചതാണ് തളർച്ചയ്ക്കു കാരണം. സെൻസെക്സ് 300 പോയിന്റിലേറെ താഴ്ന്നശേഷം 247.68 പോയിന്റ് നഷ്ടത്തിൽ 39,502.05ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 67.65 പോയിന്റ് താഴ്ന്ന് 11,861.10ൽ ക്ലോസ് ചെയ്തു. ലോക്സഭാ തെരഞ്ഞെടുപ്പിലെ ബിജെപി വിജയത്തിന്റെ പിൻബലത്തിൽ കഴിഞ്ഞ മൂന്നു വ്യാപാരദിനങ്ങളിൽ ഇന്ത്യൻ കമ്പോളങ്ങൾ റിക്കാൻഡ് മുന്നേറ്റത്തിലായിരുന്നു. ഇന്നലെ നിക്ഷേപകർ ലാഭമെടുപ്പിന് തുനിഞ്ഞതോടെ ബാങ്കിംഗ്, മെറ്റൽ, ഓട്ടോ ഓഹരികൾക്കാണ് ഏറെ തളർച്ചയുണ്ടായത്. അമേരിക്കയുമായുള്ള ഇന്ത്യയുടെ പത്തു വർഷത്തെ ബോണ്ട് വരുമാനം രണ്ടാഴ്ച മുന്‍പത്തെ 7.4 ശതമാനത്തിൽനിന്ന് 7.1 ശതമാനമായത് നിക്ഷേപകരെ വില്പനക്കാരാക്കി. അടുത്ത മാസം ആദ്യം ആർബിഐ പലിശനിരക്കിൽ മാറ്റംവരുത്തുമെന്ന തീരുമാനവും അമേരിക്ക-ചൈന വ്യാപാരയുദ്ധത്തിൽ കാര്യമായ തീരുമാനങ്ങൾ ഉണ്ടാകാത്തതും കന്പോളങ്ങളെ സ്വാധീനിച്ചു. അതേസമയം, ഫോറെക്സ് മാർക്കറ്റിൽ ഇന്ത്യൻ രൂപ വീണ്ടും തളർന്നു. ഡോളർ 18…
Read Moreഅലക്കു ജോലി സ്ത്രീകൾക്കും പെണ്‍കുട്ടികൾക്കും മാത്രം ഉള്ളതല്ല! തുണി അലക്കി ഗിന്നസിലേക്ക്
മുംബൈ: നാനൂറിലേറെ ആണ്‍കുട്ടികൾ പങ്കെടുത്ത അലക്കുപാഠം ഒരുക്കിയ ഏരിയലിനു ഗിന്നസ് റിക്കാർഡ്. സണ്‍സ് ഷെയർ ദ ലോഡ് എന്ന സംരംഭത്തിനാണ് അവാർഡ്. അലക്കു ജോലി സ്ത്രീകൾക്കും പെണ്‍കുട്ടികൾക്കും മാത്രം ഉള്ളതല്ലെന്നും അലക്കുഭാരം ആണ്‍കുട്ടികൾക്കുകൂടി വീതിക്കണമെന്നുമുള്ള ആശയത്തോടെയാണു പി ആൻഡ് ജിയുടെ പ്രധാന ബ്രാൻഡായ ഏരിയൽ ഈ പ്രകടനം കാഴ്ചവച്ചത്. അലക്കുപാഠത്തിനു ചലച്ചിത്രതാരം അനിൽ കപൂർ നേതൃത്വം നല്കി. ഏരിയലിന്റെ ഷെയർ ദി ലോഡ് പദ്ധതിയുടെ മൂന്നാംപതിപ്പാണു സണ്‍സ് ഷെയർ ദ ലോഡ്. പത്രലേഖ, ജ്വാല ഗുട്ട, രവി ദൂബേ, സർഗണ് മേത്ത, നേഹ ദൂപിയ, അങ്കഡ് ബേഡി, ഫേയ്സ് ബുക്ക് സിഒഒ ഷെരിൽ സാൻഡ് ബെർഗ് തുടങ്ങിയവർ പ്രൊജക്ടിന്റെ പങ്കാളികളായി. വേൾപൂളും, ബിഗ് ബസാറും മെട്രോ കാഷ് ആൻഡ് കാരി തുടങ്ങി നിരവധി സ്ഥാപനങ്ങളും ഇതിൽ പങ്കെടുത്തു. കൂടുതൽ പുരുഷന്മാർ വീട്ടിലെ അലക്കുജോലിയിൽ അമ്മമാരെയും ഭാര്യമാരെയും സഹായിക്കാൻ…
Read Moreമാമാങ്കം കഴിഞ്ഞു, ഇനി വിലകൂട്ടൽ
ന്യൂഡൽഹി: ഒരിടവേളയ്ക്കുശേഷം രാജ്യത്ത് ഇന്ധനവില കയറിത്തുടങ്ങി. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കാര്യമായ മാറ്റമില്ലാതെ നിന്നിരുന്ന ഇന്ധനവില ഈ മാസം 20 മുതൽ കയറ്റത്തിന്റെ പാതയിലാണ്. കഴിഞ്ഞ ഒന്‍പതു ദിവസത്തിനുള്ളിൽ ഇന്ധനവിലയിൽ 70-80 പൈസയുടെ വർധനയുണ്ടായി. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടം അവസാനിച്ചതിനു പിന്നാലെയാണ് ഇന്ധനവില ഉയർന്നുതുടങ്ങിയത്. ഒന്‍പത് ദിവസത്തിനിടെ പെട്രോളിന് 83 പൈസയും ഡീസലിന് 73 പൈസയും വർധിച്ചതായി പൊതുമേഖലാ എണ്ണക്കന്പനികളുടെ പട്ടിക സൂചിപ്പിക്കുന്നു. ആഗോള വിപണിയിൽ എണ്ണവിലയിൽ വലിയ കുതിപ്പുണ്ടായ ഏപ്രിൽ, മേയ് മാസങ്ങളിൽ ഇന്ത്യൻ വിപണിയിൽ കാര്യമായ ചലനമുണ്ടായിരുന്നില്ല. തെരഞ്ഞെടുപ്പ് പ്രമാണിച്ച് വിലയിൽ വലിയ വർധന ഉണ്ടാക്കരുതെന്ന് എണ്ണക്കന്പനികൾക്ക് കേന്ദ്രസർക്കാരിന്റെ നിർദേശമുണ്ടായിരുന്നു. ഇതേത്തുടർന്ന് പൊതുമേഖലാ എണ്ണക്കന്പനികളായ ഇന്ത്യൻ ഓയിൽ കോർപ് (ഐഒസി), ഭാരത് പെട്രോളിയം കോർപ് ലിമിറ്റഡ് (ബിപിസിഎൽ), ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ് (എച്ച്പിസിഎൽ) എണ്ണക്കന്പനികൾ വില പിടിച്ചുനിർത്തി. തെരഞ്ഞെടുപ്പ് അവസാനിച്ചതോടെ വില കയറ്റിത്തുടങ്ങുകയും ചെയ്തു.…
Read Moreവിലക്ക് മാറി; സൗദിയിലേക്കു പഴം കയറ്റുമതി വീണ്ടും
കോഴിക്കോട്: നിപ്പാ വൈറസ് വ്യാപന ഭീതിയിൽ കേരളത്തില്‍നിന്നുള്ള പഴം, പച്ചക്കറി ഇറക്കുമതിക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് സൗദി അറേബ്യ പിന്‍വലിച്ചതോടെ കേരളത്തിലെ പഴവിപണി വീണ്ടും ഉണര്‍വില്‍. ശീതീകരിച്ചതും സംസ്കരിച്ചതുമായ പഴം-പച്ചക്കറി ഉത്പന്നങ്ങള്‍ ഇനി മുന്‍പത്തേതുപോലെ കയറ്റി അയയ്ക്കാന്‍ കഴിയും. നിരോധനം പിന്‍വലിച്ചശേഷം 20 ടണ്ണോളം ചരക്ക് ദിനംപ്രതി കരിപ്പൂര്‍ വിമാനത്താവളം വഴി മാത്രം സൗദിയിലേക്ക് കയറ്റി അയയ്ക്കുന്നുണ്ടെന്ന് എക്സ്പോര്‍ട്ടേഴ്സ് അസോസിയേഷന് കോഴിക്കോട് ജില്ലാ പ്രസിഡന്റ് പി.ഇ. അഷ്റഫ് പറഞ്ഞു. മറ്റു വിമാനത്താവളങ്ങൾ വഴിയും സൗദിയിലേക്കുള്ള കയറ്റുമതി പൂർവസ്ഥിതിയിലായി. നിലവിലെ സാഹചര്യത്തില്‍ കൂടുതല്‍ പഴങ്ങള്‍ സൗദിയിലേക്ക് കയറ്റി അയയ്ക്കാനും വിപണി സജീവമാക്കാനും കഴിയും. 150 ടണ്ണോളം പഴങ്ങളും ഉത്്പന്നങ്ങളും കേരളത്തിൽനിന്ന് സൗദിയിലേക്ക് ദിനംപ്രതി കയറ്റി അയയ്ക്കുന്നുണ്ട്. കേരളത്തിലെ പഴങ്ങളുടെ എറ്റവും വലിയ വിപണിയായിരുന്നു സൗദി അറേബ്യ. എന്നാല്‍, നിപ്പാ വൈറസ് ഭീതിയില്‍ കേരളത്തില്‍നിന്നുള്ള പഴങ്ങള്‍ക്ക് കഴിഞ്ഞ ജൂൺ മുതൽ സൗദി…
Read More