മുംബൈ: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പിൻബലത്തിൽ ഇന്ത്യൻ ഓഹരി കമ്പോളങ്ങൾ റിക്കാർഡ് തലത്തിൽ. ബിജെപി വിജയം നിക്ഷേപകരെ ഇന്ത്യൻ മാർക്കറ്റുകളിലേക്ക് ആകർഷിച്ചു. ബോംബെ ഓഹരിസൂചിക സെൻസെക്സും നിഫ്റ്റിയും റിക്കാർഡ് നിലയിലെത്തി. സെൻസെക്സ് 248.57 പോയിന്റ് ഉയർന്ന് 39,683.29ൽ ക്ലോസ് ചെയ്തു. ഇന്നലെ 0.63 ശതമാനമാണ് സെൻസെക്സിന്റെ നേട്ടം. നിഫ്റ്റി 80.65 പോയിന്റ് നേട്ടത്തോടെ 11,924.75ലും വ്യാപാരം അവസാനിപ്പിച്ചു. ബിജെപിയുടെ നേതൃത്വത്തിലുള്ള നാഷണൽ ഡെമോക്രാറ്റിക് അലയൻസ് (എൻഡിഎ) രാജ്യത്തെ നവീകരണ പ്രവർത്തനങ്ങൾ തുടരുമെന്ന പ്രതീക്ഷയാണ് നിക്ഷേപകരെ ഇന്ത്യൻ കമ്പോളങ്ങളിലേക്ക് ആകർഷിച്ചത്. അതേസമയം, അമേരിക്ക-ചൈന വാണിജ്യയുദ്ധം ഇന്ത്യൻ കന്പോളങ്ങളുടെ കുതിപ്പിനു തത്കാലം തടയിടില്ല എന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. അതേസമയം, ഇപ്പോഴത്തെ തെരഞ്ഞെടുപ്പ് അലയൊലികൾ മായുന്പോൾ അമേരിക്ക-ചൈന പ്രശ്നങ്ങൾ ഇന്ത്യൻ കന്പോളങ്ങളെ സ്വാധീനിക്കുകയും ചെയ്യാം. കഴിഞ്ഞ രണ്ടു ദിവസംകൊണ്ട് സെൻസെക്സ് 872 പോയിന്റ് നേട്ടമുണ്ടാക്കിയപ്പോൾ നിഫ്റ്റി 268 പോയിന്റ് ഉയർന്നു. കാപ്പിറ്റൽ ഗുഡ്സ്,…
Read MoreCategory: Business
ബുൾതരംഗ പ്രതീക്ഷ
മുംബൈ: ലാഭമെടുക്കലിന്റെ കോലാഹലം കഴിഞ്ഞപ്പോൾ ഓഹരിവിപണി വീണ്ടും ബുൾ തംരഗത്തിനൊരുങ്ങുന്നു. ഭരണത്തുടർച്ചയും കന്പോളാനുകൂല നയപരിപാടികളിലുള്ള പ്രതീക്ഷയും മോദിയുടെ രണ്ടാം കാലാവധിയിൽ വലിയ ആവേശം കാണാൻ കന്പോള പ്രവർത്തകരെ പ്രേരിപ്പിക്കുന്നു. ഇതുവരെ കണ്ടതിലും വലിയ ബുൾ തരംഗമാണു വരാനിരിക്കുന്നതെന്ന് രാകേഷ് ജുൻജുൻവാല ഇന്നലെ പറഞ്ഞു. ഇന്ത്യൻ വിപണിയിലെ ഇപ്പോഴത്തെ “ബിഗ് ബുൾ’ പറഞ്ഞത് അക്ഷരംപ്രതി ഉൾക്കൊണ്ട മട്ടിലാണ് ഇന്നലെ കന്പോളം പ്രവർത്തിച്ചത്. സെൻസെക്സ് 623.33 പോയിന്റ് കയറി 39,434.72ലും നിഫ്റ്റി 187.05 പോയിന്റ് കയറി 11, 844.1 ലും ക്ലോസ് ചെയ്തു. ഇരു സൂചികകളുടെയും ഏറ്റവും വലിയ ക്ലോസിംഗ് നിലവാരമാണിവ. വ്യാഴാഴ്ച സെൻസെക്സ് 40,000 വും നിഫ്റ്റി 12000 വും കടന്നെങ്കിലും വളരെ താഴെയായിരുന്നു ക്ലോസിംഗ്. ഇന്നലെ ഉയർന്നതോടെ ഈയാഴ്ച സെൻസെക്സിന് 1503 പോയിന്റും നിഫ്റ്റി 437 പോയിന്റും നേട്ടമുണ്ടാക്കി.സെൻസെക്സിലെ മുപ്പതിൽ 26 ഓഹരികളും ഇന്നലെ മികച്ച നേട്ടം…
Read Moreഉദാരവത്കരണ നടപടികൾ കാത്തു കന്പോളം; 40,000 കണ്ടു മടങ്ങി
മുംബൈ: ബിജെപി വിജയത്തിൽ ആവേശം കൊണ്ട ഓഹരി വിപണി പുതിയ ഉയരങ്ങൾ കീഴടക്കി. സെൻസെക്സ് 40,000-വും നിഫ്റ്റി 12,000-വും മറികടന്നു. ചരിത്രത്തിലാദ്യമായി ഈ നാഴികക്കല്ലുകൾ കടന്ന സൂചികകൾക്കു പക്ഷേ ആ ഉയർന്ന നിലയിൽ തുടരാനായില്ല. ലാഭമെടുക്കലും ചില ആഗോള വിഷയങ്ങളെപ്പറ്റിയുള്ള ആശങ്കയും ഓഹരികളെ കുത്തനെ താഴ്ത്തി. രാവിലെ എത്തിയ 40,125-ൽനിന്ന് 1314 പോയിന്റ് താഴെയാണ് വൈകുന്നേരം സെൻസെക്സ് ക്ലോസ് ചെയ്തത്. ഒരു ദിവസം ഇത്രയേറെ ചാഞ്ചാട്ടമുണ്ടാകുന്നതു 2008 ജനുവരി 21-നുശേഷം ആദ്യമാണ്. തലേന്നത്തേക്കാൾ 298.82 പോയിന്റ് താഴെ 38,811.39 ലായിരുന്നു ക്ലോസിംഗ്. നിഫ്റ്റി തലേന്നത്തേക്കാൾ 80.85 പോയിന്റ് താണ് 11,657.05 ൽ ക്ലോസ് ചെയ്തു. രൂപയുടെ വിനിമയ നിരക്ക് താണതും ഏഷ്യൻ ഓഹരി വിപണികളെല്ലാം നഷ്ടത്തിൽ ക്ലോസ് ചെയ്തതും സൂചികകൾ താഴോട്ടു പോകാൻ നിമിത്തമായി. ഉയർന്ന വിലയിൽ വിറ്റു ലാഭമെടുക്കാനുള്ള തിരക്കും ദൃശ്യമായിരുന്നു. ഇന്നലെ എൻഎസ്ഇയിൽ 920…
Read Moreജിഎസ്ടി കോമ്പോസിഷൻ നികുതിദായകർ നികുതി പിരിക്കാൻ പാടില്ല
തിരുവനന്തപുരം: ജിഎസ്ടി കോമ്പോസിഷൻ നികുതി തെരഞ്ഞെടുത്ത വ്യാപാരികൾ ഉപയോക്താക്കളിൽനിന്ന് നികുതി ഈടാക്കാൻ പാടില്ല. കോമ്പോസിഷൻ തെരഞ്ഞെടുത്ത വ്യാപാരികൾ അവരവരുടെ നികുതിവിധേയമായ മൊത്തം വിറ്റുവരവിന്റെ നിശ്ചിത ശതമാനമാണ് നികുതിയായി അടയ്ക്കേണ്ടത്. ഈ നികുതി ഉപയോക്താക്കളിൽനിന്ന് നേരിട്ട് പിരിക്കാൻ പാടില്ല. എന്നാൽ, ജിഎസ്ടി കോമ്പോസിഷൻ നികുതി തെരഞ്ഞെടുത്ത ചില വ്യാപാരികൾ ഉപയോക്താക്കളിൽനിന്ന് ചരക്കുകളുടെ നികുതി പിരിക്കുന്നതായി പരാതികൾ ലഭിച്ചിട്ടുണ്ട്. ഇത് ജിഎസ്ടി നിയമപ്രകാരം കുറ്റകരവും പിഴചുമത്തപ്പെടാവുന്നതുമാണ്. എല്ലാ കോമ്പോസിഷൻ നികുതി തെരഞ്ഞെടുത്ത വ്യാപാരികളും തങ്ങളുടെ എല്ലാ ബിൽ/ ഇൻവോയ്സിന്റെയും മുകളിൽ “വിതരണത്തിൽ നികുതി പിരിക്കാൻ അർഹതയില്ലാത്ത കോമ്പോസിഷൻ നികുതിദായകൻ’’ എന്ന് മലയാളത്തിലോ ‘Composition taxable person, not eligible to collect tax on supply’ എന്ന് ഇംഗ്ലീഷിലോ രേഖപ്പെടുത്തിയിരിക്കണം . അതുപോലെ പ്രധാന വ്യാപാര സ്ഥാപനങ്ങളുടെയും ബ്രാഞ്ചിന്റെയും ബോർഡിലും നോട്ടീസിലും “ Composition taxable person’’എന്നു രേഖപ്പെടുത്തിയിരിക്കണം എന്നും…
Read Moreയുഎസ് – ചൈന പോര് മുറുകുന്നു; വാവേക്കു വിലക്ക്
വാഷിംഗ്ടൺ/ബെയ്ജിംഗ്: യുഎസ് – ചൈന വാണിജ്യയുദ്ധം പുതിയ തലത്തിലേക്ക്. ചൈനീസ് ടെലികോം ഉപകരണ കന്പനി വാവേക്ക് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് വിലക്കേർപ്പെടുത്തി. വാവേയുമായി അമേരിക്കൻ കന്പനികൾക്കോ സ്ഥാപനങ്ങൾക്കോ ഇനി ഒരു ഇടപാടും പറ്റില്ല. തിരിച്ചടിക്കുമെന്നും ചൈനീസ് വ്യവസായങ്ങളുടെ താത്പര്യം രക്ഷിക്കാൻ വേണ്ടതെല്ലാം ചെയ്യുമെന്നും ചൈന പ്രതികരിച്ചു. ഏതെങ്കിലും യുഎസ് കന്പനികളെ വിലക്കുമോ എന്ന ചോദ്യത്തിനു വിദേശകാര്യ വക്താവ് മറുപടി നല്കിയില്ല. അമേരിക്കയിൽ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചുകൊണ്ടാണ് ട്രംപ് വാവേയെ വിലക്കിയത്. അടിയന്തരാവസ്ഥയിൽ രാജ്യതാത്പര്യത്തിനു ഭീഷണിയാകുന്ന ഒരു സ്ഥാപനവുമായും കന്പനിയുമായും ബന്ധം പാടില്ല. ട്രംപിന്റെ പ്രഖ്യാപനം വന്ന ഉടനേ വാവേയെയും ഉപ-സഹകന്പനികളെയും ഭീഷണി ഉയർത്തുന്നവയുടെ പട്ടികയിൽപ്പെടുത്തി. ഇനി വാവേയുടെ ഉത്പന്നങ്ങളും സാങ്കേതികവിദ്യയും അമേരിക്കയിലേക്കു വാങ്ങുകയോ അമേരിക്കൻ ഉത്പന്നങ്ങളും സാങ്കേതികവിദ്യയും വാവേക്കു നല്കുകയോ ചെയ്യാൻ പാടില്ല. വാണിജ്യയുദ്ധത്തിന്റെ ഭാഗമായി ചൈനയിൽനിന്നുള്ള മുഴുവൻ ഇറക്കുമതിക്കും അമേരിക്ക 25 ശതമാനം ചുങ്കം…
Read Moreമൈ ട്രാവൽ ബ്രേക്കുമായി നെസ്ലെ കിറ്റ് കാറ്റ്
കൊച്ചി: കിറ്റ്കാറ്റിന്റെ നേതൃത്വത്തിൽ നടത്തുന്ന മൈ ട്രാവൽ ബ്രേക്കിന്റെ മൂന്നാം എഡിഷൻ വരുന്നു. ഒരു ഇടവേള എടുത്ത് വ്യത്യസ്തമായ ഇടങ്ങളിലേക്ക് യാത്ര പോകുന്നത് പ്രോത്സാഹിപ്പിക്കുന്നതാണ് മൈ ട്രാവൽ ബ്രേക്ക് എന്ന പേരിലുള്ള പ്രചരണം. രാജ്യത്തെ അറിയപ്പെടാത്ത വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിച്ച് മികച്ച അനുഭവങ്ങൾ നേടിയെടുക്കാൻ പ്രചോദനം നല്കുന്നതാണ് ഈ പദ്ധതി. കിറ്റ്കാറ്റിന്റെ പാക്കറ്റിലുള്ള 12 വ്യത്യസ്തമായ പിക്ച്ചർ പോസ്റ്റ് കാർഡിലൂടെയാണ് പരിപാടിക്ക് തുടക്കം കുറിക്കുന്നത്. മഞ്ഞുപുതച്ച സ്ഥലങ്ങളിൽ ജീവിക്കുന്ന അപൂർവയിനം പുള്ളിപ്പുലികളുള്ള ഹെമിസ് നാഷണൽ പാർക്ക്, കൊടുമുടികൾ നിറഞ്ഞ സാൻഡഫു എന്നീ സ്ഥലങ്ങൾ ഇതിൽ ഉൾപ്പെടുന്നു. 12 സ്ഥലങ്ങളിലെയും ഇക്കാര്യങ്ങളുടെ കൃത്യമായ റേറ്റിംഗ് നെസ്ലെ കിറ്റ്കാറ്റ് നല്കും. യാത്രാ വിവരങ്ങളും മറ്റ് കാര്യങ്ങളും അറിയാൻ http://facebook.com/travelbreaks എന്ന പേജ് സന്ദർശിക്കാം. രാജ്യത്തെ ഏറ്റവും വലിയ സ്വതന്ത്ര കമ്മ്യൂണിറ്റി പ്ലാറ്റ്ഫോം ആയ ട്രിപോട്ടോയുമായി സഹകരിച്ചാണ് ഈ എഡിഷൻ സംഘടിപ്പിക്കുന്നത്.
Read Moreഎഫ്എംസിജി ബിസിനസ് ഒരു കുടക്കീഴിലാക്കാൻ ടാറ്റ
മുംബൈ: വിവിധ ടാറ്റാ കന്പനികളിലായി ചിതറിക്കിടക്കുന്ന കണ്സ്യൂമർ പ്രൊഡക്ട് ബിസിനസ് ഒരു കുടക്കീഴിലാക്കുമെന്ന് ടാറ്റാ ഗ്രൂപ്പ് ചെയർമാൻ എൻ. ചന്ദ്രശേഖരൻ. പുതിയ തീരുമാനത്തോടെ ഉപ്പ്, പയർവർഗങ്ങൾ, മസാലകൾ, റെഡി ടു ഈറ്റ് സ്നാക്സ് മുതലായവ ടാറ്റാ കെമിക്കൽസിന്റെ കീഴിൽനിന്ന് ടാറ്റാ ഗ്ലോബൽ ബിവറേജസിന്റെ കീഴിലേക്കു മാറും. കോർപറേറ്റ് ഘടന കുറേക്കൂടി ലളിതമാക്കുക എന്ന ലക്ഷ്യത്തോടെ ഒരേ രീതിയിലുള്ള ബിസിനസുകൾ ഒരുമിച്ചാക്കുകയാണ് ചെയ്യുന്നത്. ഈ തീരുമാനം ഇന്നേ ഒൗദ്യോഗികമായി പ്രഖ്യാപിക്കൂ. ടാറ്റാ കെമിക്കൽസിന്റെ ബ്രാൻഡഡ് കണ്സ്യൂമർ ഉത്പന്നങ്ങളായ ടാറ്റാ സാൾട്ട്, ടാറ്റാ സാന്പന് തുടങ്ങിയവ കന്പനിയുടെ ആകെ വരുമാനത്തിന്റെ 16 ശതമാനം അഥവാ 1,847 കോടി രൂപ 2018-19 സാന്പത്തികവർഷം നല്കിയിയുന്നു. കന്പനിയുടെ ആകെ അറ്റാദായത്തിന്റെ 19 ശതമാനം അഥവാ 314 കോടി രൂപ കണ്സ്യൂമർ ഗുഡ്സിൽനിന്നാണ്. പുതിയ തീരുമാനത്തിലൂടെ ടാറ്റാ ഗ്ലോബൽ ബിവറേജസിന്റെ വരുമാനത്തിൽ വർധനയുണ്ടാക്കും. പോയ…
Read Moreകയറ്റുമതി ലക്ഷ്യമിട്ട് ആമസോൺ ഗ്ലോബൽ സെല്ലിംഗ്
ബംഗളൂരു: 2023 ആകുന്പോഴേക്കും ഇന്ത്യയിൽനിന്ന് 500 കോടി ഡോളറിന്റെ ഇ-കൊമേഴ്സ് കയറ്റുമതി ലക്ഷ്യമിട്ട് ആമസോൺ ഗ്ലോബൽ സെല്ലിംഗ്. 2015 മേയിൽ ആരംഭിച്ച ആമസോൺ ഗ്ലോബൽ സെല്ലിംഗ് ഒരു 100 കോടി ഡോളറിന്റെ ഇ -കൊമേഴ്സ് കയറ്റുമതിയി പിന്നിട്ടു. നിലവിൽ ആമസോൺ ഗ്ലോബൽ സെല്ലിംഗിൽ 50,000ലധികം ഇന്ത്യൻ കയറ്റുമതിക്കാരുണ്ട്.
Read Moreആശങ്ക കൂട്ടത്തോടെ; രൂപയുടെ വിനിമയ നിരക്ക് ഇടിഞ്ഞു
മുംബൈ: ആഗോള ആശങ്കകൾ ഓഹരി വിപണിയെ വീണ്ടും വലിച്ചു താഴ്ത്തി. രൂപയുടെ വിനിമയനിരക്കും കുത്തനെ ഇടിഞ്ഞു. ഡോളറിന് 70.53 രൂപയായി. പശ്ചിമേഷ്യയിൽ പടയൊരുക്കത്തിന്റെ ഭീതി ജനിപ്പിച്ചുകൊണ്ട് സൗദി അറേബ്യയുടെ രണ്ട് എണ്ണ ടാങ്കറുകൾക്കുനേരേ ഒളി ആക്രമണമുണ്ടായി. ഇതിനോടു സൗദി അറേബ്യയും അമേരിക്കയും എങ്ങനെ പ്രതികരിക്കുമെന്നറിയാൻ കാത്തിരിക്കുകയാണു ലോകം. ക്രൂഡ് ഓയിൽ വില ഇന്നലെ മാത്രം രണ്ടു ശതമാനം വർധിച്ചു. ബ്രെന്റ് ഇനം ക്രൂഡ് വീപ്പയ്ക്ക് 72 ഡോളറായി. സ്വർണവില ഔൺസിന് 1300 ഡോളറിനു മുകളിലായി. ചൈനയാണു വാണിജ്യ കരാർ ചർച്ചയിൽനിന്നു പിന്മാറിയതെന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ആരോപണവും വിപണിയെ വിഷമിപ്പിക്കുന്നു. യുഎസ് ചുങ്കം കൂട്ടിയതിനു ബദലായി ചൈനയും നടപടി പ്രഖ്യാപിക്കുമെന്നു സൂചനയുണ്ട്. ചൈന ചുങ്കം കൂട്ടിയാൽ കനത്ത തിരിച്ചടി എന്നാണു ട്രംപിന്റെ പ്രതികരണം. ഈ ആശങ്കകൾ മൂലം സൂചികകൾ ഇന്നലെ ഒരു ശതമാനത്തിലേറെ താഴോട്ടു പോയി.…
Read Moreടിഡിഎസ് റിട്ടേണുകൾ 31നു മുമ്പ്
നികുതിലോകം / ബേബി ജോസഫ്, ചാർട്ടേഡ് അക്കൗണ്ടന്റ് 2019 മാർച്ച് 31നവസാനിച്ച ത്രൈമാസത്തെ ടിഡിഎസ് റിട്ടേണുകൾ പിഴകൂടാതെ ഫയൽ ചെയ്യുന്നതിനുള്ള അവസാന തീയതി ഈ മാസം 31 ആണ്. ടിസിഎസ് റിട്ടേണുകൾ 15നു മുന്പും ഫയൽ ചെയ്യണം. ടിഡിഎസ് / ടിസിഎസ് റിട്ടേണുകൾ നിർദിഷ്ട തീയതികൾക്കകം ഫയൽ ചെയ്തില്ലെങ്കിൽ നികുതി പിടിച്ച വ്യക്തി രണ്ടു തരം ശിക്ഷ നേരിടേണ്ടി വന്നേക്കാം. ഒന്ന്: താമസിക്കുന്ന ഓരോ ദിവസത്തിനും 200 രൂപ നിരക്കിൽ ആദായനികുതിനിയമം 234 ഇ അനുസരിച്ച് ലെവി നല്കണം. രണ്ട്: നികുതി നിയമം 271 എച്ച് അനുസരിച്ച് താമസിച്ച് ഫയൽചെയ്യുന്നവർക്ക് അല്ലെങ്കിൽ ഫയൽ ചെയ്യാത്തവർക്കുള്ള 10,000 രൂപ മുതൽ ഒരു ലക്ഷം രൂപ വരെയുള്ള പിഴ. ഈ പിഴത്തുക താമസത്തിന് വരുന്ന ദിവസേനയുള്ള ലെവി കൂടാതെയാണ്. സ്രോതസിൽ നികുതി പിടിക്കുന്നയാളിന്റെ ഉത്തരവാദിത്വങ്ങൾ ടിഡിഎസ് പിടിക്കുന്ന വ്യക്തി/സ്ഥാപനം ടാൻ…
Read More