കൊല്ലം: കാലത്തിന് അനുസരിച്ച് കോലം മാറാൻ ഇന്ത്യൻ റെയിൽവേയും. ഇതിന്റെ ഭാഗമായി പരീക്ഷണാർഥം ഡ്രോൺ അധിഷ്ഠിത ശുചീകരണ പ്രവർത്തനത്തിന് തുടക്കമിട്ട് വടക്കു കിഴക്കൻ അതിർത്തി റെയിൽവേ. ഇവിടത്തെ കാമാഖ്യ സ്റ്റേഷനിലാണ് ട്രെയിൻ കോച്ചുകളിലും റെയിൽവേ സ്റ്റേഷൻ പരിസരത്തും ഡ്രോൺ അധിഷ്ഠിത ശുചീകരണ പ്രവർത്തനം നടത്തിയത്. സ്റ്റേഷൻ പരിസരത്തെ ഉയർന്ന കെട്ടിടങ്ങളും എത്തിപ്പെടാൻ പറ്റാത്ത സ്ഥലങ്ങളിലും കോച്ചുകളുടെ മേൽക്കൂരകളിലുമടക്കം ഡ്രോൺ കൺട്രോൾഡ് ക്ലീനിംഗ് വിജയകരമായി പൂർത്തിയാക്കി. സ്റ്റേഷനിൽ പ്രവർത്തിക്കുന്ന കോച്ചിംഗ് ഡിപ്പോയിലെ സിക്ക് ലൈൻ, അണ്ടർ ഫ്ലോർ വീൽ ലാത്ത് ഷെഡ് തുടങ്ങിയവയും ഡ്രോൺ നിയന്ത്രണത്തോടെ കാര്യക്ഷമമായി ശുചീകരിച്ചു. ഡ്രോൺ അധിഷ്ഠിത ശുചീകരണം പ്രവേശനക്ഷമതയും കൃത്യതയും മെച്ചപ്പെടുത്തി എന്ന് മാത്രമല്ല അപകടകരമായതോ ഉയർന്നതോ ആയ പ്രദേശങ്ങളിൽ തൊഴിലാളികളെ ആശ്രയിക്കുന്നത് കുറയ്ക്കുവാനും സാധിച്ചു എന്നാണ് അധികൃതരുടെ വിലയിരുത്തൽ. പൈലറ്റ് പ്രോജക്ട് എന്ന നിലയിലാണ് രാജ്യത്ത് ആദ്യമായി ഇത് നടപ്പിലാക്കിയത്. വിജയകരമായതിനാൽ…
Read MoreCategory: Edition News
ഒന്നാം സമ്മാനത്തിലും സമ്മാന ഘടനയിലും ടിക്കറ്റ് വിലയിലും പരിഷ്കാരങ്ങളുമായി കേരള ലോട്ടറി
കൊല്ലം: ഒന്നാം സമ്മാനത്തിലും സമ്മാന ഘടനയിലും ടിക്കറ്റ് വിലയിലും പരിഷ്കാരങ്ങൾ വരുത്തിയ കേരള ലോട്ടറി ഇന്നു മുതൽ വിപണിയിലെത്തി. സുവർണ കേരളം എന്ന പേരിലുള്ള ടിക്കറ്റാണ് ഇന്നു മുതൽ വിപണിയിൽ ലഭ്യമായി തുടങ്ങിയത്. ഈ ടിക്കറ്റുകൾ എല്ലാ ജില്ലാ ലോട്ടറി ഓഫീസുകളിലും കഴിഞ്ഞ ദിവസം എത്തിക്കഴിഞ്ഞിരുന്നു. ഇന്ന് രാവിലെ പത്ത് മുതൽ ടിക്കറ്റുകളുടെ വിതരണം ആരംഭിച്ചു. എല്ലാ ടിക്കറ്റുകളും വില 50 രൂപയായി ഏകീകരിച്ചതാണ് ഏറ്റവും വലിയ മാറ്റം. പ്രതിദിന നറുക്കെടുപ്പുകളിലെ ഒന്നാം സമ്മാനം ഒരു കോടി രൂപയായും ഉയർത്തിയിട്ടുണ്ട്. നിലവിൽ ഏറ്റവും കുറഞ്ഞ സമ്മാനത്തുക 100 രൂപയായിരുന്നു. പരിഷ്കരിച്ച ടിക്കറ്റുകളിൽ 50 രൂപയും സമ്മാനമായി ലഭിക്കും എന്നതാണ് മറ്റൊരു സവിശേഷത. പരിഷ്കരിച്ച ടിക്കറ്റുകളിൽ ഏഴുലക്ഷം ടിക്കറ്റുകൾ ചെറുകിട ഏജൻ്റുമാർക്കായി മാറ്റി വച്ചിട്ടുണ്ട്. ഇതിന് ആനുപാതികമായി വൻകിട ഏജൻ്റുമാർക്ക് നൽകുന്ന എണ്ണത്തിൽ കുറവും വരുത്തിയിട്ടുണ്ട്. 1.08 കോടി…
Read Moreട്രാക്കിൽ അറ്റകുറ്റപ്പണികൾ: 26ന് ട്രെയിനുകൾക്ക് റൂട്ട് മാറ്റം
കൊല്ലം: ട്രാക്കിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ 26ന് തിരുവനന്തപുരത്ത് നിന്ന് കോട്ടയം വഴി പോകുന്ന നാല് ട്രെയിനുകൾ ആലപ്പുഴ വഴിയായിരിക്കും സർവീസ് നടത്തുക. 16319 തിരുവനന്തപുരം-ബംഗളുരു ഹംസഫർ എക്സ്പ്രസ്, 16629 തിരുവനന്തപുരം -മംഗളുരു മലബാർ എക്സ്പ്രസ്, 16347 തിരുവനന്തപുരം -മംഗളുരു എക്സ്പ്രസ്, 16349 തിരുവനന്തപുരം മധുര ജംഗ്ഷൻ അമൃത എക്സ്പ്രസ് എന്നിവയാണ് വഴി തിരിച്ച് വിടുന്നത്. ഹംസഫർ എക്സ്പ്രസിന് ഈ ദിവസം ആലപ്പുഴ, എറണാകുളം ജംഗ്ഷൻ എന്നിവിടങ്ങളിൽ സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. മറ്റ് മൂന്ന് ട്രെയിനുകൾക്കും ഹരിപ്പാട്, അമ്പലപ്പുഴ, ആലപ്പുഴ, ചേർത്തല എന്നിവിടങ്ങളിലും അധിക സ്റ്റോപ്പുണ്ടാകും. ഇത് കൂടാതെ മധുരയിൽ നിന്ന് 26 ന് പുറപ്പെടുന്ന ഗുരുവായൂർ എക്സ്പ്രസ് കൊല്ലം സ്റ്റേഷനിൽ യാത്ര അവസാനിപ്പിക്കും. ഗുരുവായൂരിൽ നിന്ന് 27 ന് രാവിലെ പുറപ്പെടേണ്ട മധുര എക്സ്പ്രസ് കൊല്ലം സ്റ്റേഷനിൽ നിന്നായിരിക്കും സർവീസ് ആരംഭിക്കുകയെന്നും റെയിൽവേ അധികൃതർ അറിയിച്ചു.
Read Moreപെൺകുട്ടിയെ വഴിയിൽ തടഞ്ഞുനിർത്തി ശല്യപ്പെടുത്തൽ; പോക്സോ കേസിൽ അറസ്റ്റ് ചെയ്തു പോലീസ്
മാറനല്ലൂർ: വീട്ടിലേക്കു നടന്നുപോകുകയായിരുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വഴിയിൽ തടഞ്ഞുനിർത്തി ശല്യപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവിനെ പോക്സോ ചുമത്തി മാറനല്ലൂർ പോലീസ് അറസ്റ്റുചെയ്തു. ഊരൂട്ടമ്പലം അരുവാക്കോട് ജിതീഷ് ഭവനിൽ അനീഷ് കുമാർ(30) ആണ് അറസ്റ്റിലായത്. ഊരൂട്ടമ്പലത്തു പ്രവർത്തിക്കുന്ന പെട്രോൾ പമ്പിൽ ആക്രമണം നടത്തിയ കേസിലും ഇയാൾ പ്രതിയായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
Read Moreപോക്സോ കേസെടുക്കാൻ വനിതാ എസ്ഐ നടപടി സ്വീകരിച്ചില്ല ; സിഡബ്ല്യുസി നോട്ടീസ് നൽകും
പത്തനംതിട്ട: പോക്സോ കേസ് സംബന്ധിച്ച പരാതിയിൽ നടപടി വൈകിപ്പിച്ച പത്തനംതിട്ട വനിതാ സ്റ്റേഷനിലെ എസ്എച്ച്ഒ കെ.ആർ. ഷെമിമോളിൽ നിന്നും വിശദീകരണം തേടി നോട്ടീസ് നൽകുമെന്ന് സിഡബ്ല്യുസി. ഇതു സംബന്ധിച്ച പരാതിയിൽ അന്വേഷണം നടത്തി വിശദീകരണം തേടാൻ പത്തനംതിട്ട ഡിവൈഎസ്പിക്കാണ് നോട്ടീസ് നൽകുകയെന്ന് സിഡബ്ല്യുസി ജില്ലാ ചെയർമാൻ എൻ. രാജീവ് അറിയിച്ചു. ഴ് വയസുകാരിയെ ട്യൂഷന് ടീച്ചറുടെ പിതാവ് ലൈഗികമായി ഉപദ്രവിച്ചെന്ന പരാതിയിലാണ് എസ്ഐ നടപടി എടുക്കാതിരുന്നത്. സ്റ്റേഷനില് എത്തിയപ്പോള് ഷെമിമോള് പരാതി സ്വീകരിക്കാത്തതിനേ തുടര്ന്ന് പെണ്കുട്ടിയുടെ രക്ഷിതാക്കള് ചൈല്ഡ് ലൈന് വഴി പരാതി നല്കുകയായിരുന്നു. തുടര്ന്ന് എഴുപതുകാരനെ പോലീസ് അറസ്റ്റു ചെയ്തു. എസ്ഐക്ക് മുന്നില് പിതാവും കുട്ടിയും എത്തിയപ്പോള്പരാതി വിശദമായി കേട്ട എസ്ഐ കേസെടുക്കാതെ ഇവരെ പറഞ്ഞു വിട്ടതായി പറയുന്നു. വനിതാ സ്റ്റേഷനില് നിന്ന് നീതി ലഭിക്കില്ലെന്ന് മനസിലാക്കിയ പിതാവ് വിവരം ചൈല്ഡ് ലൈനില് അറിയിച്ചു. അവിടെ…
Read Moreഫേസ്ബുക്ക് പരിചയം; 52കാരിയായ വീട്ടമ്മയില്നിന്ന് 6.81 ലക്ഷം രൂപ തട്ടിയ യുവാവ് അറസ്റ്റില്
മല്ലപ്പള്ളി: ഫേസ്ബുക്കില് സൃഷ്ടിച്ച പ്രത്യേകഗ്രൂപ്പിലൂടെ പരിചയപ്പെട്ട വീട്ടമ്മയില്നിന്നു ലക്ഷങ്ങള് തട്ടിയ യുവാവിനെ കീഴ്വായ്പൂര് പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് മാവൂര് കന്നിപ്പറമ്പ് പെരുംകൊല്ലം തൊടി വീട്ടില് സി. കെ. പ്രജിത്താണ് (39) പിടിയിലായത്. തൂവല് കൊട്ടാരം എന്ന പേരിലുള്ള ഫേസ്ബുക്ക് ഗ്രൂപ്പിലൂടെ പരിചയപ്പെട്ട ആനിക്കാട് സ്വദേശിനിയായ 52 കാരിയില്നിന്നു പലതവണയായി 6,80,801 രൂപ പ്രജിത്ത് കൈക്കലാക്കിയെന്നാണ് പരാതി. ഗ്രൂപ്പിന്റെ അഡ്മിന് ആയ ഇയാൾ പല ആവശ്യങ്ങള് പറഞ്ഞും, തിരിച്ചുകൊടുക്കാമെന്ന് ഉറപ്പുകൊടുത്തുമാണ് ഇത്രയും തുക സ്വന്തം അക്കൗണ്ടിലേക്കും ഇയാള് നല്കിയ മറ്റ് അക്കൗണ്ടുകളിലേക്കും ഗൂഗിള് പേ ചെയ്തു വീട്ടമ്മയില്നിന്നു വാങ്ങിയത്. സാമ്പത്തിക തട്ടിപ്പിനിരയായ വീട്ടമ്മ 2024 നവംബര് 24ന് കീഴ്വായ്പൂര് പോലീസില് പരാതി നല്കി. പോലീസ് ഇന്സ്പെക്ടര് വിപിന് ഗോപിനാഥന് കേസ് രജിസ്റ്റര് ചെയ്ത് അന്വേഷണം ആരംഭിച്ചു. സൈബര് സെല്ലിന്റെ സഹായത്തോടെ ഇയാളെ കോഴിക്കോട്ട്നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു.
Read Moreതൊഴിലുറപ്പു തൊഴിലാളികൾക്കു കൃത്യമായി വേതനം നൽക്കാത്ത മുഖ്യമന്ത്രിയെ വഴിയിൽ തടയുമെന്ന് കോൺഗ്രസ്
അമ്പലപ്പുഴ: തൊഴിലുറപ്പു തൊഴിലാളികള്ക്കു കൃത്യമായി വേതനം നല്ക്കാത്ത മുഖ്യമന്ത്രിയെ വഴിയില് തടയുമെന്നു കോണ്ഗ്രസ്. കഴിഞ്ഞ നാലുമാസമായി തൊഴിലുറപ്പു തൊഴിലാളികള്ക്കു വേതനം നല്കാത്ത കേന്ദ്ര സംസ്ഥാന സര്ക്കാരുകളുടെ തൊഴിലാളി ദ്രോഹനടപടിക്കെതിരേ തൊഴിലുറപ്പു തൊഴിലാളി കോണ്ഗ്രസ് അമ്പലപ്പുഴ റീജണല് കമ്മിറ്റിയുടെ നേതൃത്വത്തില് പുന്നപ്ര പോസ്റ്റോഫീസ് പടിക്കല് നടത്തിയ പ്രതിഷേധ ധര്ണ്ണ കെപിസിസി ജനറല് സെക്രട്ടറി എം.ജെ. ജോബ് ഉദ്ഘാടനം ചെയ്തു. അടിയന്തിരമായി വേതനം നല്കിയില്ലെങ്കില് മുഖ്യമന്ത്രി പിണറായി വിജയനെ വഴിയില് തടയുമെന്ന് ധര്ണ ഉദ്ഘാടനം ചെയ്ത കെപിസിസി ജനറല് സെക്രട്ടറി എം.ജെ. ജോബ് വ്യക്തമാക്കി. അമ്പലപ്പുഴ റീജിയണല് പ്രസിഡന്റ് എം.എച്ച്. വിജയന് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോണ്ഗ്രസ് പ്രസിഡന്റ് ടി.എ. ഹാമിദ്, ഐഎൻടിയുസി ജില്ലാജനറല് സെക്രട്ടറി എം.വി. രഘു, മത്സ്യത്തൊഴിലാളി കോണ്ഗ്രസ് സംസ്ഥാന ജനറല് സെക്രട്ടറി എ.ആര്. കണ്ണന്, എസ്. പ്രഭുകുമാര് എന്നിവര് പ്രസംഗിച്ചു.
Read Moreവൃദ്ധയുടെ വീട് കുത്തിത്തുറന്ന് കുട്ടിക്കള്ളൻമാർ മോഷ്ടിച്ചത് 20000 രൂപ; മാപ്പ് പറഞ്ഞ് മാതാപിതാക്കൾ
മുഹമ്മ: വീട്ടിൽ ആരും ഇല്ലാതിരുന്ന സമയം വീടിന്റെ താക്കോൽ കൈക്കലാക്കിയ കുട്ടികൾ അലമാരയിൽ സൂക്ഷിച്ചിരുന്ന 20,000 രൂപ അപഹരിച്ചു. മണ്ണഞ്ചേരി പഞ്ചായത്തിലെ റോഡ്മുക്ക് പൊന്നിട്ടുശേരിൽ എം.ജെ. ഗോമതി (79) യുടെ വീട്ടിലാണ് നാലംഗ സംഘം പട്ടാപ്പകൽ മോഷണം നടത്തിയത്. അയൽവീട്ടിൽ അടിയന്തര ചടങ്ങിൽ പങ്കെടുക്കാൻ ഗോമതി പോകുന്നതു നിരീക്ഷിച്ച സംഘം വീട്ടിലെത്തി താക്കോൽ കൈക്കലാക്കി വീടിനുള്ളിൽ കയറുകയായിരുന്നു. മുറിക്കുള്ളിൽ കിടക്കയ്ക്ക് അടിയിൽ സൂക്ഷിച്ചിരുന്ന അലമാരയുടെ താക്കോൽ എടുത്ത് അലമാര തുറന്നു പണം കൈക്കലാക്കി. ഈ സമയം ഗോമതി മടങ്ങിയെത്തിയതോടെ കുട്ടികൾ മതിൽ ചാടി രക്ഷപ്പെട്ടു. പോലീസിനെ അറിയിച്ചതിനെ തുടർന്ന് കുട്ടികളെ പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ച് മൊഴി രേഖപ്പെടുത്തിയെങ്കിലും ഞായറാഴ്ച പണം തിരികെ നൽകാമെന്ന മാതാപിതാക്കളുടെ ഉറപ്പിൻമേൽ കേസെടുക്കാതെ വിട്ടയച്ചു.
Read Moreസര്ക്കാരിന്റെ നാലാം വാര്ഷികാഘോഷം: എന്റെ കേരളം മേളയ്ക്ക് തുടക്കം
കോട്ടയം: മന്ത്രിസഭയുടെ നാലാം വാര്ഷികത്തിന്റെ ഭാഗമായി എന്റെ കേരളം പ്രദര്ശനവിപണനമേള ഇന്നു മുതല് 30 വരെ നാഗമ്പടം മൈതാനത്തു നടക്കും. വാര്ഷികാഘോഷത്തിന്റെയും പ്രദര്ശനവിപണനമേളയുടെയും ജില്ലാതല ഉദ്ഘാടനം വൈകുന്നേരം നാഗമ്പടം മൈതാനത്ത് മന്ത്രി വി.എന്. വാസവന് നിര്വഹിക്കും. ചീഫ് വിപ്പ് ഡോ. എന്. ജയരാജ് അധ്യക്ഷത വഹിക്കും. ഉച്ചകഴിഞ്ഞ് 2.30ന് തിരുനക്കര മൈതാനത്തുനിന്ന് നാഗമ്പടം മൈതാനത്തേക്ക് സാംസ്കാരികഘോഷയാത്ര സംഘടിപ്പിക്കും. മേളയില് സര്ക്കാര് വകുപ്പുകളുടെയും പൊതുമേഖലാസ്വയംഭരണ സ്ഥാപനങ്ങളുടെയും 186 സ്റ്റാളുകളാണുള്ളത്. 45,000 ചതുരശ്ര അടി ശീതീകരിച്ച പവലിയന് ഉള്പ്പെടെ 69,000 ചതുരശ്ര അടിയിലാണ് പ്രദര്ശന വിപണനമേള. എല്ലാദിവസവും രാവിലെ 9.30 മുതല് രാത്രി 9.30 വരെയാണ് മേള. പ്രവേശനം സൗജന്യമാണ്. കേരളം കൈവരിച്ച നേട്ടങ്ങളുടെ പ്രദര്ശനം, ആധുനികസാങ്കേതികവിദ്യ പരിചയപ്പെടുത്തുന്ന പ്രദര്ശനം, കാര്ഷിക പ്രദര്ശന-വിപണനമേള, സാംസ്കാരിക-കലാപരിപാടികള്, മെഗാ ഭക്ഷ്യമേള, വിവിധ തൊഴിലുകളിലേര്പ്പെട്ടിട്ടുള്ളവരുടെയും സവിശേഷ പരിഗണന അര്ഹിക്കുന്നവരുടെയും സംഗമങ്ങള്, കായികവിനോദപരിപാടികള്, ടൂറിസം പദ്ധതികളുടെ…
Read Moreഇടിമിന്നലോടുകൂടിയ മഴ തുടരും
തിരുവനന്തപുരം: സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറില് 30 കിലോമീറ്റര് മുതല് 40 കിലോമീറ്റര് വരെ വേഗതയില് ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഞായറാഴ്ച വരെ മഴ തുടര്ന്നേക്കും. അതേസമയം കള്ളക്കടല് പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് നാളെ രാത്രി 11.30 വരെ 0.8 മുതല് 1.7 മീറ്റര് വരെയും, കന്യാകുമാരി തീരത്ത് നാളെ രാത്രി 11.30 വരെ 0.8 മുതല് 1.5 മീറ്റര് വരെയും ഉയര്ന്ന തിരമാലകള് കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം. കടല്ക്ഷോഭം രൂക്ഷമാകാന് സാധ്യതയുള്ളതിനാല് അപകട മേഖലകളില് നിന്ന് മാറി താമസിക്കണമെന്നും നിർദേശമുണ്ട്.
Read More