അമ്പലപ്പുഴ: വീട്ടമ്മയോട് അപമര്യാദയായി പെരുമാറിയ സിപിഎം പഞ്ചായത്തംഗത്തെ പാർട്ടിയിൽനിന്ന് പുറത്താക്കി. അമ്പലപ്പുഴ തെക്ക് പഞ്ചായത്തംഗത്തെയാണ് ആമയിട കിഴക്ക് ബ്രാഞ്ചിൽനിന്ന് സിപിഎം പുറത്താക്കിയത്. രണ്ടു മക്കളുള്ള വീട്ടമ്മയോട് ഇവരുടെ വീട്ടിലെത്തിയാണ് പഞ്ചായത്തംഗം മോശമായി പെരുമാറിയത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. എന്നാൽ, ഇവർ പോലീസിൽ പരാതി നൽകാൻ തയാറായില്ല. പാർട്ടിയിൽ വിവാദമായതോടെയാണ് കഴിഞ്ഞദിവസം ബ്രാഞ്ച് കമ്മിറ്റി ചേർന്ന് പഞ്ചായത്തംഗത്തെ പുറത്താക്കിയത്. ഇയാൾക്കെതിരേ നേരത്തെയും പരാതികൾ ഉണ്ടായിട്ടുണ്ട്. വാർഡിലെ പട്ടിക വർഗത്തിൽപ്പെട്ട വനിതയോട് മോശമായി പെരുമാറിയ സംഭവത്തിൽ ഇവർ നൽകിയ പരാതിയെത്തുടർന്ന് അമ്പലപ്പുഴ പോലീസ് കേസെടുത്തെങ്കിലും രാഷ്ട്രീയ സ്വാധീനത്തെത്തുടർന്ന് റിമാൻഡിലായില്ല.
Read MoreCategory: Alappuzha
നിഷ്ക്രിയനായ എംഎൽഎയാണ് കുട്ടനാടിന്റെ പ്രധാന ശാപമെന്ന് ഡിസിസി പ്രസിഡന്റ് ബി. ബാബു പ്രസാദ്
മങ്കൊമ്പ്: ബജറ്റിൽ പണം അനുവദിച്ചിട്ട് ഒരു പതിറ്റാണ്ടു കാലമാകാറായിട്ടും കാവാലം പാലത്തിന് ധനകാര്യ അനുമതി പോലും നേടിത്തരാൻ കഴിയാത്ത നിഷ്ക്രിയനായ എംഎൽഎയാണ് കുട്ടനാടിന്റെ പ്രധാന ശാപമെന്ന് ഡിസിസി പ്രസിഡന്റ് ബി. ബാബുപ്രസാദ് ആരോപിച്ചു. ഉപതെരഞ്ഞെടുപ്പു നടക്കുന്ന കാവാലം പഞ്ചായത്ത് മൂന്നാം വാർഡിലെ ഐക്യജനാധിപത്യമുന്നണി സ്ഥാനാർഥി എ.പി. നടേശന്റെ തെരഞ്ഞെടുപ്പ് കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കുട്ടനാടിന് പുതുതായി യാതൊന്നും തന്നെ ബജറ്റിൽ അനുവദിക്കാതെ സർക്കാരിന്റെ അവഗണന തുടരുകയാണ്. നെല്ലുവില വർധിപ്പിക്കാനോ നെല്ലുസംഭരണം കാര്യക്ഷമമാക്കാനോ എംഎൽഎയ്ക്കു കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.ഇലക്ഷൻ കമ്മിറ്റി ചെയർമാൻ പ്രഫ. എം.ജി. രാജഗോപാലൻ അധ്യക്ഷത വഹിച്ച യോഗത്തിൽ കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ജേക്കബ് ഏബ്രഹാം മുഖ്യപ്രഭാഷണം നടത്തി. കേരള കോൺഗ്രസ് (ജേക്കബ്) ജില്ലാ പ്രസിഡന്റ് തങ്കച്ചൻ വാഴച്ചിറ, കെ.പി. സുരേഷ്, സജി ജോസഫ്, കെ. ഗോപകുമാർ, സി.വി. രാജീവ്, ജോസഫ് ചേക്കോടൻ, റോഫിൻ…
Read Moreഅൽവാസികൾ തമ്മിലുള്ള തർക്കം: പ്രശ്നത്തിൽ തടസം പിടിക്കാനെത്തിയ അയൽവാസിയെ വെട്ടിപ്പരിക്കേൽപ്പിച്ചു; ഒരാൾ പിടിയിൽ
മാന്നാർ: അയൽവാസികൾ തമ്മിലുണ്ടായ തർക്കത്തിൽ തടസം പിടിക്കാനെത്തിയ ഒരാൾക്ക് വെട്ടേറ്റു. ചെന്നിത്തല കിഴക്കേ വഴി ലക്ഷംവീട് നഗറിന് സമീപമാണ് സംഭവം. പണിക്കന്റയ്യത്ത് സജുവും അയൽവാസി ജ്യോതിഷും തമ്മിലുള്ള തർക്കമാണ് അക്രമത്തിൽ കലാശിച്ചത്. സജുവിന്റെ വീട്ടിലെത്തിയ ജ്യോതിഷും സജുവും തമ്മിൽ തർക്കമുണ്ടായപ്പോൾ അയൽവാസികളായ ബന്ധുക്കൾ ഇടപെടുകയും തടസം പിടിക്കാൻ എത്തിയ കിഴക്കേവഴി കല്ലംപറമ്പിൽ അനിലി(42)ന് വെട്ടേൽക്കുകയുമായിരുന്നു. പുറത്തു വെട്ടേറ്റ അനിൽ വണ്ടാനം മെഡിക്കൽ കോളജിൽ തീവ്രപരിചരണ ചികിത്സയിലാണ്. സംഭ വവുമായി ബന്ധപ്പെട്ട് പ്രതികളിലൊരാളായ പണിക്കന്റയ്യത്ത് മണിക്കുട്ടൻ (57 ) മാന്നാർ പോലീസിന്റെ പിടിയിലായി. പ്രതിപ്പട്ടികയിലുള്ള ആറു പേരെ ഇനിയും പിടികിട്ടാനുണ്ടെന്ന് പോലീസ് പറഞ്ഞു. ഇതിനായുള്ള അന്വേഷണം തുടരുകയാണ്. മാന്നാർ പോലീസ് എസ്എച്ച്ഒ എം.സി.അഭിലാഷ്, എസ്ഐ സി.എസ്.അഭിരാം, സീനിയർ സിപിഒമാരായ സാജിദ്, മനേഷ്, സിപിഒ ഹരിപ്രസാദ് എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റ് ചെയ്ത പ്രതിയെ റിമാൻഡ് ചെയ്തു.
Read Moreവ്യവസായ സ്ഥാപനത്തിനായുള്ള പ്രവൃത്തി നടക്കുന്നയിടത്ത് കൊടികുത്തൽ; സിപിഎമ്മില് കൊടികുത്തല് വിവാദത്തിൽ
ചേര്ത്തല: പള്ളിപ്പുറത്ത് സിപിഎമ്മില് വീണ്ടും കൊടികുത്തല് വിവാദം. പള്ളിപ്പുറം എന്ജിനിയറിംഗ് കോളജിനു സമീപം വ്യവസായ സ്ഥാപനത്തിനായുള്ള പ്രവൃത്തികള് നടക്കുന്ന സ്ഥലത്താണ് കൊടി കുത്തിയിരിക്കുന്നത്. കൊടികുത്തല് പാര്ട്ടി നയമല്ലെന്നു നേതൃത്വം പ്രഖ്യാപിക്കുമ്പോഴും നടപടി തുടരുന്നതിനെതിരേ ഒരുവിഭാഗം രംഗത്തു വന്നിട്ടുണ്ട്. നിലം നികത്തില് തടയുന്നതിനായാണ് കൊടികുത്തലെന്നാണ് അനുകൂലിക്കുന്നവരുടെ വാദം. കര്ഷകത്തൊഴിലാളികളുടെ പേരിലാണ് കൊടികുത്തുന്നതെങ്കിലും പാര്ട്ടി നേതാക്കള് തന്നെയാണ് ഇതിനു പിന്നലെന്നാണ് വിമര്ശനം. കൊടികുത്തിയുള്ള സമരങ്ങളുടെ മറവില് ഒരു വിഭാഗം സംരംഭകരില്നിന്നു പണം വാങ്ങുന്നതടക്കമുള്ള പരാതികള് ഉയര്ന്നിട്ടുണ്ട്. എന്നാല്, പാരിസ്ഥിതിക പ്രശ്നങ്ങള്ക്കിടയാക്കുന്ന വിഷയങ്ങളില് കര്ഷകത്തൊഴിലാളികള് നടത്തുന്ന സമരങ്ങളെ പാര്ട്ടി വിലക്കിയിട്ടില്ലെന്നാണ് ഒരുവിഭാഗം പറയുന്നത്.
Read Moreമോഷ്ടിച്ച സ്വർണം സ്വർണക്കടയിൽ വിറ്റു; തെളിവെടുപ്പിനിടെ ജ്വല്ലറി ഉടമ ജീവനൊടുക്കി; സംഭവം മുഹമ്മയിൽ
മുഹമ്മ: മോഷണക്കേസിലെ പ്രതിയെ തെളിവെടുപ്പിനായി ജ്വല്ലറിയിൽ കൊണ്ടുവന്നപ്പോൾ ജ്വല്ലറി ഉടമ വിഷം കഴിച്ച് മരിച്ചു. മുഹമ്മ ജംഗ്ഷന് വടക്ക് വശത്തുള്ള രാജി ജ്വല്ലറി ഉടമ മണ്ണഞ്ചേരി കാവുങ്കൽ പണിക്കാപറമ്പിൽ രാധാകൃഷ്ണൻ (62) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് അഞ്ചോടെയാണ് സംഭവം. കടത്തുരുത്തിയിൽനിന്ന് എസ്എച്ച്ഒ റെനീഷ്, എസ്ഐ എ.കെ. അനിൽ എന്നിവരുടെ നേതൃത്വത്തിലാണ് മോഷണക്കേസിലെ പ്രതി തൊടുപുഴ തൃക്കയിൽ ശെൽവരാജുമായി പോലീസ് സംഘം മുഹമ്മയിൽ എത്തിയത്. മോഷ്ടിച്ച 21 പവൻ സ്വർണമാണ് ശെൽവരാജ് വിറ്റതായി പറയുന്നത്. പോലീസ് എത്തുമ്പോൾ കട അടഞ്ഞു കിടക്കുകയായിരുന്നു. രാധാകൃഷ്ണനെയും മകനെയും കടയിലെത്തിച്ച് തെളിവെടുക്കുന്നതിനിടെ കടയിൽ സുക്ഷിച്ചിരുന്ന വിഷമെടുത്ത് കഴിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഉടനെ തന്നെ പോലീസ് വാഹനത്തിൽ ആലപ്പുഴയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനിയി ല്ല. ഭാര്യ: സതിയമ്മ. മക്കൾ: റെജിഷ്, റെജിമോൾ.
Read Moreകനത്ത ചൂടും മത്സ്യക്ഷാമവും തീരം വറുതിയിൽ; കിട്ടുന്ന മത്തിക്ക് വളർച്ചയും മാംസവും ഇല്ലാത്തതിനാൽ ആവശ്യക്കാരുമില്ല
അമ്പലപ്പുഴ: കനത്ത ചൂടും മത്സ്യ ക്ഷാമവും മത്തിയുടെ വളർച്ച മുരടിച്ചതും മൂലം ജില്ലയുടെ തീരം പട്ടിണിയിൽ. കഴിഞ്ഞ ആറുമാസമായി കിട്ടുന്ന മത്തിക്ക് വളർച്ചയും മാംസവും ഇല്ലാത്തതുമൂലം ഇവയ്ക്കു ആവശ്യക്കാരുമില്ലാതായി.കടലിലെ മഴയുടെ അഭാവവും തണുത്ത പോള വെള്ളവും ഇല്ലാത്തതാണ് മത്തിക്ക് വളർച്ച മുരടിക്കാൻ കാരണമെന്നാണ് വിദഗ്ധർ പറയുന്നത്. ആറാട്ടുപുഴ മുതൽ പള്ളിത്തോട് വരെ ജില്ലയുടെ കടലോരത്തുനിന്ന് ചെറുതും വലുതുമായ നൂറുകണക്കിനു മത്സ്യബന്ധന യാനങ്ങളാണ് ദിനംപ്രതി കടലിൽ ഇറക്കിയിരുന്നത്. എന്നാൽ, ഇതിൽ ഭൂരിഭാഗവും ഇന്ന് കരയിൽ സ്ഥാനം പിടിച്ചിരിക്കുകയാണ്. ആവശ്യക്കാർ കൂടുതലുള്ള അയല, ചെമ്മീൻ, വലിയ മത്തി, കൊഴുവ, കണവ ഇവയൊന്നും പരമ്പരാഗത വള്ളങ്ങൾക്കു കിട്ടാതിരുന്നിട്ടു മാസങ്ങളായി. പുന്നപ്ര, അമ്പലപ്പുഴ, വാടയ്ക്കൽ, വട്ടയാൽ, തുമ്പോളി, ചെത്തി, അർത്തുങ്കൽ, തൈക്കൽ, ഒറ്റമശേരി ഭാഗങ്ങളിൽനിന്ന് പോകുന്ന പൊന്തുവലക്കാർക്ക് മാത്രമാണ് തീരത്തോട് അടുക്കുന്ന മത്തി ലഭിക്കുന്നത്. ഇവയാകട്ടെ കിലോയ്ക്കു 20നും 30നും ഇടയിൽ വിലവച്ചു…
Read Moreപോലീസ് ജീപ്പ് കണ്ട് കാർ വെട്ടിച്ച് പോകാൻ ശ്രമം; ജീപ്പ് കുറുകെയിട്ട് പോലീസിന്റെ സാഹസികത; എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ
അടൂര്: പോലീസ് പട്രോളിംഗിനിടെ എത്തിയ കാറില് നിന്നും എംഡിഎംഎയും കഞ്ചാവും പിടികൂടി. സംഭവത്തില് മൂന്ന് യുവാക്കളെ പോലീസ് കസ്റ്റഡിയില് എടുത്തു. യുവാക്കള് ഓടിച്ച കാറിടിച്ച് ഒരു പോലീസുകാരന് പരിക്കുമേറ്റു. കാറില് വന്ന പറക്കോട് സ്വദേശി നവീന് (25), പരുത്തിപ്പാറ സ്വദേശികളായ മിഖാ രാജന് (25), അമീര് (20) എന്നിവരെയാണ് അടൂര് പോലീസ് കസ്റ്റഡിയില് എടുത്തത്. ഇവരില് നിന്നും 0.17 മില്ലിഗ്രാം എംഡിഎംഎംയും നാലു ഗ്രാം കഞ്ചാവുമാണ് പിടികൂടിയത്. കഴിഞ്ഞദിവസം അടൂര് പാര്ഥസാരഥി ജംഗ്ഷനു സമീപം ഉപറോഡിലാണ് പോലീസ് പട്രോളിംഗ് നടത്തിയത്. ഇതിനിടയിലാണ് യുവാക്കള് കാറില് എത്തിയത്. പോലീസിനെ കണ്ട് കാര് പിന്നോട്ട് എടുത്തു. ഈ സമയം സിവില് പോലീസ് ഓഫീസര് അഭിജിത്ത് കാറിന് പിന്നാലെ ഓടിയെത്തി. പക്ഷെ കാര് പോലീസിനെ വെട്ടിച്ച് രക്ഷപ്പെടാന് ശ്രമിച്ചെങ്കിലും പോലീസ് ജീപ്പ് കാറിന് കുറുകെയിട്ട് യുവാക്കളെ പോലീസ് പിടികൂടുകയായിരുന്നു. കാര് മുന്നോട്ട്…
Read Moreപോലീസുകാരന്റെ ബൈക്കിടിച്ച് യുവാക്കൾക്ക് പരിക്ക്; നാട്ടുകാർ ഇടപെട്ടു, പിന്നാലെ യുവാക്കൾക്കെതിരെ ആക്രമണക്കേസും
കായംകുളം: പോലീസുകാരൻ ഓടിച്ച ബൈക്കിടിച്ച് പരിക്കേറ്റ യുവാക്കൾ പോലീസുകാരനെ ആക്രമിച്ചെന്ന കേസിൽ അറസ്റ്റിൽ. കോടതിയിൽ ഹാജരാക്കിയ യുവാക്കൾക്ക് കോടതി ജാമ്യം നൽകി. കായംകുളം പോലീസ് സ്റ്റേഷനിലെ പോലീസുകാരനായ ദിനേശ് ഡ്യൂട്ടി കഴിഞ്ഞ് ബൈക്കിൽ വിട്ടിലേക്ക് മടങ്ങുമ്പോൾ ബൈക്ക് അപകടത്തിൽപ്പെടുകയും യുവാക്കൾക്കു പരിക്കേൽക്കുകയുമായിരുന്നെന്നാണ് പറയുന്നത്. കഴിഞ്ഞദിവസം രാത്രിയാണ് സംഭവം. തുടർന്ന് ഓടിക്കൂടിയ നാട്ടുകാരും പരിക്കേറ്റ യുവാക്കളും പോലീസുകാരൻ മദ്യലഹരിയിലാണെന്നും മെഡിക്കൽ എടുക്കണമെന്നും ആവശ്യപ്പെട്ട് ബഹളം വച്ചു. തുടർന്ന് പരിക്കേറ്റ യുവാക്കളും പോലീസുകാരനും താലൂക്ക് ആശുപത്രിൽ എത്തി ചികിത്സതേടി. പോലീസുകാരൻ മെഡിക്കൽ പരിശോധനയ്ക്ക് വിധേയനായി. എന്നാൽ, മെഡിക്കൽ പരിശോധനയിൽ പോലീസ് ഉദ്യോഗസ്ഥൻ മദ്യപിച്ചിട്ടില്ല എന്ന് വ്യക്തമായപ്പോൾ പോലീസ് ജീപ്പ് തടഞ്ഞുനിർത്തി പോലീസ് ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി യുവാക്കൾ തടസപ്പെടുത്തിയെന്നാണ് പോലീസിന്റെ പരാതി. രക്ത സമ്മർദം ഉയർന്ന പോലീസുകാരനെ യുവാക്കൾ തടഞ്ഞുവച്ചെന്നും പോലീസ് പറയുന്നു. തുടർന്ന് ആറാട്ടുപുഴ പെരുമ്പള്ളി കൊച്ചുമണ്ണേൽ വീട്ടിൽ രാഹുൽ…
Read Moreസാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം; മാലിന്യനിക്ഷേപം തടയാൻ സ്ഥാപിച്ച ബോർഡ് റോഡിന് മധ്യത്തിൽ; ഒടുവിൽ പോലീസ് നീക്കി
മാങ്കാംകുഴി: മാലിന്യം നിക്ഷേപിക്കുന്നത് തടയാൻ പാതയോരത്ത് സ്ഥാപിച്ച ബോർഡ് രാത്രിയിൽ റോഡിന് മധ്യത്തിൽ ഗതാഗതതടസം സൃഷ്ടിക്കുന്ന തരത്തിൽ കണ്ടെത്തി. തുടർന്ന് പോലീസെത്തി ബോർഡ് നീക്കി. തഴക്കര പഞ്ചായത്തിലെ വെട്ടിയാർ തെക്ക് കശുവണ്ടി ഫാക്ടറിക്കു സമീപം മാലിന്യം നിക്ഷേപിച്ചാൽ പിഴ ചുമത്തും എന്ന മുന്നറിയിപ്പോടെ പഞ്ചായത്ത് സ്ഥാപിച്ച ബോർഡാണ് ഇരുളിന്റെ മറവിൽ റോഡിന് മധ്യത്തിൽ മാറ്റി സ്ഥാപിച്ചത്. പോലീസിനെ നാട്ടുകാർ വിവരം അറിയിച്ചതിനെത്തുടർന്ന് കുറത്തികാട് പോലീസ് സ്ഥലത്തെത്തി ബോർഡ് റോഡിന് മധ്യത്തിൽനിന്നും നീക്കുകയായിരുന്നു. പ്രദേശത്ത് സാമൂഹ്യവിരുദ്ധരുടെ ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പറയുന്നു. മാലിന്യങ്ങൾ രാത്രികാലങ്ങളിൽ ഇവിടെ തള്ളുന്നത് വ്യാപകമായതിനെത്തുടർന്നാണ് പഞ്ചായത്തിന്റെ മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചത്. കഴിഞ്ഞദിവസം രാത്രി ബോർഡ് ഒടിച്ചെടുത്ത് നടുറോഡിൽ സ്ഥാപിച്ചു. വെട്ടിയാർ – പള്ളിമുക്ക് റോഡിനു കുറുകെ കൂറ്റൻ വെട്ടുകല്ല് വച്ച് റോഡു ഗതാഗതം തടസപ്പെടുത്തുകയായിരുന്നു. തഴക്കര പഞ്ചായത്ത് അധികൃതർ നൽകിയ പരാതിയിൽ പോലീസ് അന്വേഷണം…
Read Moreഅർധരാത്രി ബോട്ടിൽ സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം: ചോദ്യം ചെയ്ത ജീവനക്കാരനെ ഇരുമ്പു കമ്പിയ്ക്ക് അടിച്ചു വീഴ്ത്തി
പൂച്ചാക്കൽ: പെരുമ്പളം ബോട്ടിൽ സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം. സൗത്ത് ജെട്ടിയിൽ സ്റ്റേ കിടന്ന ബോട്ടിനു മുകളിൽ കയറിയാണ് മദ്യലഹരിയിൽ ആക്രമണമുണ്ടായത്. ആക്രമണത്തിൽ ബോട്ട് ജീവനക്കാരനു പരിക്കേറ്റു. കഴിഞ്ഞദിവസം രാത്രി 2.30നാണ് സംഭവം. പെരുമ്പളം-പാണാവള്ളി സർവീസ് കഴിഞ്ഞ് രാത്രി 11ന് ദ്വീപിലെ സൗത്ത് ജെട്ടിയിൽ പാർക്ക് ചെയ്ത എസ് 39-ാം നമ്പർ ബോട്ടിനു മുകളിൽ കയറി യുവാവ് മദ്യലഹരിയിൽ ആത്മഹത്യാഭീഷണി മുഴക്കുകയും അസഭ്യവർഷം നടത്തുകയും ചെയ്തു. ബഹളം കേട്ട് ബോട്ടിനുള്ളിൽ കിടന്ന് ഉറങ്ങുകയായിരുന്ന ജീവനക്കാർ പുറത്തിറങ്ങി. യുവാവിനെ താഴെയിറക്കാൻ ശ്രമിക്കുന്നതിനിടയിൽ തൈക്കാട്ടുശേരി സ്വദേശിയായ ഡ്രൈവർ നിജിലി(28)ന് ഇരുമ്പ് കമ്പി കൊണ്ട് തലയ്ക്ക് അടിയേറ്റു. യുവാവിനോടൊപ്പം മറ്റ് രണ്ടു പേർ ജെട്ടിയിലുമുണ്ടായിരുന്നു. പരിക്കേറ്റ ജീവനക്കാരനെ പാണാവള്ളി ജെട്ടിയിൽ എത്തിച്ച് തുറവൂർ താലൂക്ക് ആശുപത്രിയിൽപ്രവേശിപ്പിച്ചു. പൂച്ചാക്കൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Read More