തിരുവല്ല: വിദേശപഠനത്തിന് വീസ തരപ്പെടുത്തി നൽകാമെന്ന് വിശ്വസിപ്പിച്ച് പലപ്പോഴായി 10,40,288 രൂപ ചതിച്ച് തട്ടിയെടുത്ത യുവതിയെ തിരുവല്ല പോലീസ് അറസ്റ്റ് ചെയ്തു. വെച്ചൂച്ചിറ കോളശേരിൽ രാജേഷ് ബാബുവിന്റെ ഭാര്യ കെ.കെ. രാജി (40) യാണ് പിടിയിലായത്. ഇവർ ഇതുകൂടാതെ സമാന രീതിയിലുള്ള നാലു വിശ്വാസവഞ്ചനാക്കേസുകളിൽ കൂടി മുമ്പ് പ്രതിയായിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. ചുനക്കര തെക്കേടത്ത് വീട്ടിൽ താമസിക്കുന്ന കർണാടക സ്വദേശി വിഷ്ണു മൂർത്തി എം.കെ. ഭട്ടിന്റെ പരാതിയിൽ തിരുവല്ല പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്.ഇദ്ദേഹത്തിന്റെ മകൾക്ക് യുഎസിൽ ഉപരിപഠനത്തിന് വീസ ശരിയാക്കി നൽകാമെന്നു വിശ്വസിപ്പിച്ചാണ് പണം വാങ്ങിയത്. 2022 ഏപ്രിൽ 14ന് യുവതി താമസിച്ചുവന്ന തിരുവല്ല കാട്ടൂക്കരയിലെ വീട്ടിൽ വച്ച് ആദ്യം 4.5 ലക്ഷം രൂപ നൽകി. തുടർന്ന്, 21 മുതൽ പലപ്പോഴായി ഭട്ടിന്റെ വെച്ചൂച്ചിറയിലെ സെൻട്രൽ ബാങ്ക് അക്കൗണ്ടിൽനിന്നു രാജിയുടെ റാന്നി കനറാ ബാങ്ക്…
Read MoreCategory: Alappuzha
റാന്നിയിലെ കൊലപാതകം: ബിവറേജിനു മുന്നിലെ അടിപിടിയും തുടർസംഭവങ്ങളും; തെളിവെടുപ്പിൽ എല്ലാം കാണിച്ചുകൊടുത്ത് പ്രതികൾ
റാന്നി: മന്ദമരുതി തിരുവല്ല മെഡിക്കല് മിഷന് ആശുപത്രിക്ക് സമീപം ഞായറാഴ്ച രാത്രി യുവാവിനെ കാറിടിപ്പിച്ചു കൊലപ്പെടുത്തിയ കേസില് പിടിയിലായ നാലുപേരും റിമാൻഡിൽ. ഇവരെ സംഭവവുമായി ബന്ധപ്പെട്ട വിവിധ സ്ഥലങ്ങളിലെത്തിച്ച് ഇന്നലെ തെളിവെടുപ്പു നടത്തിയശേഷമാണ് കോടതിയിൽ ഹാജരാക്കിയത്. കീക്കൊഴൂര് വെട്ടിക്കല് വീട്ടില് അമ്പാടി സുരേഷിനെ (24) കൊലപ്പെടുത്തിയ കേസിൽ ചേത്തയ്ക്കൽ നടമംഗലത്ത് വീട്ടില് അരവിന്ദ് വി. നായര് (30), ഹരിശ്രീ വിജയ് (ഹരിക്കുട്ടൻ-28), ചേത്തക്കല് മലയില് വീട്ടില് അജോ എം. വര്ഗീസ് (30), ചേത്തയ്ക്കല് കക്കുടുമണ് നീരേറ്റുകാവ് തെക്കെകുറ്റത്ത് വീട്ടില് അക്സം (25)എന്നിവരാണ് റിമാൻഡിലായത്. ഇവരിൽ അക്സം ഒഴികെയുള്ളവരെ കൊലപാതകം നടന്ന മന്ദമരുതിയിൽ എത്തിച്ച് തെളിവെടുത്തു. പ്ലാച്ചേരി ഭാഗത്തുനിന്നു റാന്നി ഭാഗത്തേക്ക് ഓടിച്ചു വന്ന വെള്ള സ്വിഫ്റ്റ് കാറാണ് യുവാവിനെ ഇടിച്ചു തെറിപ്പിച്ചത്. അരവിന്ദാണ് വാഹനം ഓടിച്ചിരുന്നത്. കേസിൽ ഒന്നാം പ്രതിയും അരവിന്ദാണ്. മറ്റൊരു കാറിൽ മന്ദമരുതി മെഡിക്കൽ…
Read Moreഅദ്ഭുതദ്വീപിലെ അറുമുഖന് ഇനി സ്കൂട്ടറിൽ പറന്നുനടക്കാം; മുച്ചക്ര സ്കൂട്ടർ വാങ്ങിനൽകി പ്രവാസി മലയാളി
ആലപ്പുഴ: അദ്ഭുതദ്വീപ് ഉൾപ്പെടെ സിനിമകളിലും സീരിയലുകളിലും അഭിനയമികവു തെളിയിച്ച ആലപ്പുഴ മുല്ലയ്ക്കൽ സീറോ ജംഗ്ഷനിൽ ചെരിപ്പും ബാഗും റിപ്പയർ ചെയ്ത് ഉപജീവനം നടത്തുന്ന അറുമുഖന് ഇനി മുച്ചക്ര സ്കൂട്ടറിൽ പറന്നുനടക്കാം. യുഎസിലുള്ള പ്രവാസിയാണ് സ്കൂട്ടർ നൽകുന്നത്. അറുമുഖന്റെ ജീവിതസാഹചര്യവും ദുരിതവും നേരിട്ടറിഞ്ഞ പ്രവാസി ആലപ്പുഴയിലെ സുഹൃത്ത് പുളിമൂട്ടിൽ ട്രേഡ് സെന്റർ ഉടമ സുനിൽ ദത്തുമായി ബന്ധപ്പെട്ടു കൊണ്ടാണ് അറുമുഖന് ഒരു ലക്ഷത്തി ഇരുപത്തി അയ്യായിരം രൂപ ചെലവഴിച്ച് വാഹനം വാങ്ങിക്കൊടുക്കാൻ തീരുമാനിച്ചത്. ഒരു വാഹനത്തിന്റെ ആവശ്യത്തിനായി പല വാതിലുകളും മുട്ടിയെങ്കിലും ആരും സഹായിക്കാത്ത സാഹചര്യത്തിലാണ് അപ്രതീക്ഷിതമായി വാഹനം ലഭിച്ചത്. പുളിമൂട്ടിൽ ട്രേഡ് സെന്റർ ഉടമ സുനിൽദത്ത് അധ്യക്ഷത വഹിച്ചു. ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി കെ. നാസർ, എം.പി. ഗുരുദയാൽ, എം.വി. ഹൽത്താഫ്, നൗഷാദ് എന്നിവർ പ്രസംഗിച്ചു.
Read Moreബീച്ചില് കളിക്കുന്നതിനിടെ പന്ത് സ്ത്രീയുടെ നെറ്റിയില് തട്ടിയതിന് 11 കാരിക്ക് മർദനം; പോലീസിൽ പരാതി നൽകി കുടുംബം
ആലപ്പുഴ: ബീച്ചില് പന്ത് തട്ടിക്കളിക്കുന്നതിനിടെ സമീപത്തിരുന്ന സ്ത്രീയുടെ നെറ്റിയില് കൊണ്ടതിന്റെ വൈരാഗ്യത്തില് 11 കാരിയെ മര്ദിച്ചതായി പരാതി. മകള് നേരിട്ട ദുരനുഭവത്തിനെതിരേ നടപടി ആവശ്യപ്പെട്ട് ആലപ്പുഴ തോണ്ടന്കുളങ്ങര സ്വദേശിയായ ഷാഹിദയാണ് സൗത്ത് പോ ലീസില് പരാതി നല്കിയത്. ആലപ്പുഴ ബീച്ചില് ഈമാസം രാത്രി എട്ടിനാണ് കേസിനാസ്പദമായ സംഭവം. കുടുംബസമേതം ബീച്ചിലെത്തിയ ഇവര് മറ്റ് കുട്ടികളുമായി കളിക്കുന്നതിനിടെയാണ് പന്ത് സമീപത്തിരുന്ന സ്ത്രീയുടെ നെറ്റിയില് കൊണ്ടത്. അടുത്തേക്ക് വിളിച്ചുവരുത്തി ഇരിക്കാന് പറഞ്ഞശേഷം മേലാല് ആവര്ത്തിക്കരുതെന്ന് പറഞ്ഞ് കവിളില് ശക്തിയായി അടിച്ചു. വേദനകൊണ്ട് പുളഞ്ഞ മകള് വിവരങ്ങള് പറഞ്ഞതോടെ സമീപത്തെ ഔട്ട് പോസ്റ്റില് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരെ ധരിപ്പിച്ചാണ് മടങ്ങിയത്. മുഖത്ത് നീരുവന്നതോടെ ആലപ്പുഴ ജനറല് ആശുപത്രിയില് ചികിത്സതേടി. 11 കാരിയുടെ കവിളിന് അടിച്ച സംഭവത്തില് സൗത്ത് പോലീസ് കേസെടുത്തു. അപരിചിതയായ സ്ത്രീയെ കണ്ടെത്തത്തുന്നതിനായി തുടര് അന്വേഷണത്തിന് വനിതാ പോലീസിനു കൈമാറി. സ്ത്രീക്കെതിരേ…
Read Moreറോഡരികിൽ ബോധരഹിതയായി വീണുകിടന്ന യുവതിയുടെ ജീവൻ രക്ഷിച്ച സ്വകാര്യബസ് ജീവനക്കാർക്ക് ആദരവ്
മാങ്കാംകുഴി: റോഡരികിൽ ബോധരഹിതയായി വീണുകിടന്ന യുവതിയെ ട്രിപ്പ് മുടക്കി ആശുപത്രിയിൽ എത്തിച്ച് ജീവൻരക്ഷിച്ച സ്വകാര്യബസ് ജീവനക്കാർക്ക് സംയുക്ത കൂട്ടായ്മയുടെ സ്നേഹാദരവ്. ചെങ്ങന്നൂർ-മണ്ണാറശാല റൂട്ടിൽ സർവീസ് നടത്തുന്ന അനിഴം ബസിലെ ഡ്രൈവർ മാന്നാർ കുരട്ടിക്കാട് അർഷാദ് മൻസിലിൽ അർഷാദ്, കണ്ടക്ടർ കായംകുളം നടയ്ക്കാവ് ബിന്ദുഭവനത്തിൽ സുരേഷ്കുമാർ എന്നിവരെയാണ് മനുഷ്യാവകാശ ദിനമായ ഇന്നലെ കൊച്ചാലുംമൂട് ജംഗ്ഷനിൽ അറുനൂറ്റിമംഗലം സംയുക്ത കൂട്ടായ്മയുടെ നേതൃത്വത്തിൽ ഉപഹാരം നൽകി ആദരിച്ചത്. കേരള പൗരാവകാശവേദി സംസ്ഥാന ജനറൽ സെക്രട്ടറി നൗഷാദ് മാങ്കാംകുഴി ഉദ്ഘാടനം ചെയ്തു. സംയുക്ത കൂട്ടായ്മ പ്രസിഡന്റ് സുബി വർഗീസ് അധ്യക്ഷത വഹിച്ചു. രണ്ടാഴ്ച മുമ്പ് കൊച്ചാലുംമൂട് ജംഗ്ഷനു സമീപമായിരുന്നു സംഭവം. പകുതിയോളം യാത്രക്കാരുമായി ഹരിപ്പാടിന് ബസ് അവസാനട്രിപ്പ് സർവീസ് നടത്തുന്നതിനിടയിലാണ് റോഡരികിൽ യുവതി ബോധരഹിതയായി കിടക്കുന്നത് ജീവനക്കാരുടെ ശ്രദ്ധയിൽപ്പെട്ടത്. യുവതിക്കു സമീപം സ്കൂൾ യൂണിഫോമിൽ ഒരു കുട്ടിയും കരഞ്ഞുകൊണ്ട് അടുത്തുനിൽക്കുന്നുണ്ടായിരുന്നു. ഇതുകണ്ട് ഡ്രൈവർ…
Read Moreഹോസ്റ്റൽ റൂമിലെ അമ്മുവിന്റെ സാധനങ്ങൾ ഏറ്റുവാങ്ങി; പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ; എഴുതിപൂർത്തിയാക്കാത്ത ആത്മഹത്യാകുറിപ്പ് കണ്ടെത്തി
പത്തനംതിട്ട: ചുട്ടിപ്പാറ എസ്എംഇ നഴ്സിംഗ് കോളജിലെ വിദ്യാർഥിനി അമ്മു സജീവിന്റെ മരണത്തെത്തുടർന്ന് ഹോസ്റ്റൽ മുറിയിലെ സാധനങ്ങൾ ഇന്നലെ മാതാപിതാക്കൾക്കു കൈമാറി. അത്യന്തം വികാരനിർഭരമായ രംഗങ്ങൾക്കാണ് വെട്ടിപ്പുറത്തെ സ്വകാര്യ ഹോസ്റ്റൽ സാക്ഷ്യംവഹിച്ചത്.മകളുടെ വസ്ത്രങ്ങളും പുസ്തകങ്ങളും അടക്കമുള്ളവയാണ് അച്ഛൻ സജീവും അമ്മ രാധാമണിയും ഏറ്റുവാങ്ങിയത്. മകൾ ജീവനൊടുക്കിയെന്ന് വിശ്വസിക്കാൻ ഇപ്പോഴും തങ്ങൾക്കാകുന്നില്ലെന്ന് സജീവ് പറഞ്ഞു. ഒട്ടേറെ സ്വപ്നങ്ങളുമായി നഴ്സിംഗ് പഠനത്തിനു പുറപ്പെട്ട മകളുടെ മടക്കം ഇത്തരത്തിലായതിന്റെ വിഷമം ഇപ്പോഴും മാറിയിട്ടില്ല. മകൾ ഒരിക്കലും ആത്മഹത്യ ചെയ്യുകയില്ലെന്നും സംഭവത്തിലെ ദുരൂഹതകൾ നീക്കണമെന്നും സജീവ് ആവശ്യപ്പെട്ടു. അധ്യാപകനെതിരേ കുടുംബം നഴ്സിംഗ് വിദ്യാർഥിനി അമ്മു സജീവിന്റെ മരണത്തിൽ കോളജിലെ ഒരു അധ്യാപകനെതിരേ കുടുംബം പോലീസിൽ പരാതി നൽകി. ലോഗ് ബുക്ക് കാണാതായെന്ന് പറഞ്ഞ് അമ്മുവിനെ അധ്യാപകനും കേസിൽ പ്രതികളായ വിദ്യാർഥിനികളും ചേര്ന്ന് മാനസികമായി പീഡിപ്പിച്ചതായി അച്ഛൻ സജീവിന്റെ പരാതിയിൽ പറയുന്നു. പോലീസ് അന്വേഷണത്തിൽ തൃപ്തിയുണ്ടെന്നും…
Read Moreപെൺകുട്ടിയെ വീഡിയോകോൾ ചെയ്ത ശേഷം യുവാവിന്റെ ആത്മഹത്യാശ്രമം; പെൺകുട്ടി ഓടിയെത്തിയപ്പോഴേക്കും അഭിജിത്ത് തൂങ്ങി മരിച്ചു
തിരുവല്ല: പെണ്കുട്ടിയെ വീഡിയോ കോള് ചെയ്ത് യുവാവ് തിരുമൂലപുരത്ത് ജീവനൊടുക്കിയ നിലയിൽ. കുമളി കൊല്ലംപട്ടട പുഷ്പശേരിൽ വീട്ടിൽ അഭിജിത്താണ് (23 ) മരിച്ചത്. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. വീഡിയോകോള് ചെയ്ത് പെണ്കുട്ടിയോട് താന് ആത്മഹത്യ ചെയ്യുകയാണെന്ന് അഭിജിത്ത് പറഞ്ഞു. പെണ്കുട്ടി ഉടന് അഭിജിത്തിന്റെ താമസസ്ഥലത്തേക്ക് എത്തിയെങ്കിലും അപ്പോഴേക്കും അഭിജിത്ത് ജീവനൊടുക്കിയിരുന്നതായി പറയുന്നു. തിരുമൂലപുരത്ത് വാടകയ്ക്കാണ് അഭിജിത്ത് താമസിച്ചിരുന്നത്. ഇരുവരും തിരുവല്ലയില് ഒരു വിദ്യാഭ്യാസ സ്ഥാപനത്തിലാണ് പഠിച്ചിരുന്നത്. ജര്മന് ഭാഷാ പഠനത്തിനായാണ് അഭിജിത്ത് തിരുവല്ലയില് എത്തിയത്. അവധി പ്രമാണിച്ച് നാട്ടിൽ പോയിരുന്ന അഭിജിത്ത് ഞായറാഴ്ച രാവിലെയാണ് തിരുവല്ലയിൽ മടങ്ങിയെത്തിയത്.
Read Moreസൗഹൃദവലയത്തിൽ വീഴിച്ച് പ്രായപൂർത്തിയാകുംമുമ്പും ശേഷവും നിരന്തരം പെൺകുട്ടിയെ പീഡിപ്പിച്ചു; ഇരുപത്തിമൂന്നുകാരൻ അറസ്റ്റിൽ
പത്തനംതിട്ട: സൗഹൃദം സ്ഥാപിച്ച് പെൺകുട്ടിയെ നിരന്തരം ലൈംഗിക പീഡനത്തിന് വിധേയയാക്കിയ കേസിൽ യുവാവ് അറസ്റ്റിൽ.ചെന്നീർക്കര പ്രക്കാനം വലിയവട്ടം ചെമ്പില്ലാത്തറയിൽ എസ്. സുധിയാണ് (23) പത്തനംതിട്ട പോലീസിന്റെ പിടിയിലായത്. പെൺകുട്ടി പ്രായപൂർത്തിയാകുന്നതിനു മുന്പും അതിനുശേഷവും വിവിധയിടങ്ങളിൽ എത്തിച്ച് ഇയാൾ പീഡിപ്പിച്ചെന്നാണ് മൊഴി. പത്തനംതിട്ട പോലീസ് സ്റ്റേഷനിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ, വനിതാ സെൽ എസ്ഐ കെ. ആർ. ഷമീമോൾ മൊഴി രേഖപ്പെടുത്തുകയും പത്തനംതിട്ട പോലീസ് ഇൻസ്പെക്ടർ ഡി. ഷിബുകുമാർ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയുമായിരുന്നു. സുധിയെ ഇയാളുടെ വീടിനു സമീപത്തുനിന്നും കസ്റ്റഡിയിലെടുത്തു. സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Read Moreപഴയ കെട്ടിടം പൊളിക്കുന്നതിനിടെ ഭിത്തിയിടിഞ്ഞ് വീണ് ജാക്ഹാമർ ശരീരത്തിൽ തുളച്ചുകയറി തൊഴിലാളിക്ക് ദാരുണാന്ത്യം
പത്തനംതിട്ട: പഴയ കെട്ടിടം പൊളിക്കുന്നതിനിടെ ജാക്ഹാമർ നെഞ്ചിൽ തുളച്ചുകയറി തൊഴിലാളി മരിച്ചു. കൊടുമൺ കളീക്കൽ ജയിംസാണ് (60) മരിച്ചത്. ഇന്നലെ രാവിലെ 11.30 ന് നെടുമൺകാവിലുള്ള പഴയ കെട്ടിടത്തിന്റെ കോൺക്രീറ്റ് ഭാഗം പൊളിക്കുകയായിരുന്നു. ഇതിനിടെ കെട്ടിടം ഇടിഞ്ഞതോടെ ജയിംസ് താഴെവീണു. പ്രവർത്തിച്ചുകൊണ്ടിരുന്ന ജാക് ഹാമർ ജയിംസിന്റെ നെഞ്ചിൽ തുളച്ചുകയറുകയായിരുന്നു. ഉടൻ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: ബീന. മക്കൾ: നേഹ, നിർമല. മരുമക്കൾ: ബിജോഷ്, ജിനു.
Read Moreയുവവ്യവസായിയെ കബളിപ്പിച്ച് 88 ലക്ഷം തട്ടിയ സംഭവം: നാലുപേർ പിടിയില്
ചേര്ത്തല: യുവവ്യവസായിയെ കബളിപ്പിച്ച് 88 ലക്ഷം തട്ടിപ്പു നടത്തിയ സംഘത്തിലെ നാലു പേരെ ചേര്ത്തല പോലീസ് പിടികൂടി. ഹോട്ടലുകളുടെ റേറ്റിംഗ് ഉയര്ത്തിക്കാട്ടി വരുമാനമുണ്ടാക്കാനുള്ള ആപ്പില് ഉള്പ്പെടുത്തിയായിരുന്നു തട്ടിപ്പ്. ചെറുകിട കയര് വ്യവസായിയായ ചേര്ത്തല നഗരസഭ 11-ാം വാര്ഡ് പുഷ്പാ നിവാസില് കൃഷ്ണപ്രസാദി (30)ന്റെ പണമാണ് നഷ്ടമായത്. പരാതിയില് ചേര്ത്തല പോലീസ് കോയമ്പത്തൂരില് നടത്തിയ അന്വേഷണത്തില് തട്ടിപ്പില് പങ്കാളികളായ കോയമ്പത്തൂര് കളപ്പനായ്ക്കല് ഖാദര്മൊയ്തീന് (44), സോമയംപാളയം മരതരാജ് (36), വേലാണ്ടിപാളയം ഭുവനേശ്വര നഗര് രാമകൃഷ്ണന് (50), വേലാണ്ടിപാളയം തങ്കവേല് (37) എന്നിവരാണ് പിടിയിലായത്. തട്ടിപ്പു സംഘത്തിലെ പ്രധാനികള്ക്കുവേണ്ടി ബാങ്ക് അക്കൗണ്ടുകള് എടുത്തു നല്കിയവരാണ് പിടിയിലായ നാലുപേരും. പരാതിക്കാരന് പിടിയിലായ തങ്കവേലു, രാമകൃഷ്ണന് എന്നിവരുടെ അക്കൗണ്ടിലേക്ക് 28 ലക്ഷവും ബാക്കി തുക മറ്റ് 10 അക്കൗണ്ടുകളിലേക്കുമാണ് അയച്ചിരിക്കുന്നത്. ഈ അക്കൗണ്ടുകള് മറ്റു സംസ്ഥാനങ്ങളിലെ ബാങ്കുകളിലേതാണെന്നാണ് വിവരം.അക്കൗണ്ടുകള് കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ്…
Read More