ആലപ്പുഴ: കളർകോട് ദേശീയപാതയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റു ചികിത്സയിൽ കഴിയുന്ന വിദ്യാർഥികളിൽ മൂന്നുപേർ വെന്റിലേറ്ററിലാണെന്നും രണ്ടുപേരുടെ നില ഗുരുതരമാണെന്നും ആരോഗ്യമന്ത്രി വീണാ ജോർജ്. അതിലൊരാളുടെ നില അതീവഗുരുതരമാണെന്നും മന്ത്രി പറഞ്ഞു. ചികിത്സ സംബന്ധിച്ച് സാധ്യമായതെല്ലാം ചെയ്യുമെന്നും മെഡിക്കൽ ബോർഡ് പ്രത്യേകമായി ചേരുന്നുണ്ടെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.പരമാവധി കഴിയാവുന്നതെല്ലാം ചെയ്ത് ചികിത്സയിലുള്ളവരുടെ ജീവൻ രക്ഷിക്കാനാണ് ശ്രമിക്കുന്നത്. ഒരാൾക്ക് മസ്തിഷ്ക ശസ്ത്രക്രിയ ചെയ്തു. മറ്റൊരാൾക്ക് ഒന്നിലധികം ഫ്രാക്ചറുകളുണ്ട്. ശസ്ത്രക്രിയയ്ക്ക് വിധേയനായയാൾ രാവിലെ കണ്ണുതുറന്നിരുന്നു, അത് പോസിറ്റീവായ കാര്യമാണെന്നും മന്ത്രി പറഞ്ഞു. കാറിലുണ്ടായിരുന്ന പതിനൊന്നുപേരിൽ അഞ്ചുപേർ ആശുപത്രിയിൽ എത്തിക്കുംമുമ്പേ മരിച്ചിരുന്നു. ഒരാൾക്ക് പരിക്കുകളൊന്നുമില്ല. പക്ഷേ മെന്റൽ ഷോക്കുണ്ട്. തിങ്കളാഴ്ച രാത്രിയായിരുന്നു അപകടം. അപകടത്തിൽപ്പെട്ട കാറിന്റെ ഉടമയ്ക്കെതിരേ മോട്ടോർ വാഹന വകുപ്പ് നടപടി ഉണ്ടാകും. കാർ വാടകയ്ക്ക് കൊടുത്തത് നിയമവിരുദ്ധമായാണെന്നും റെന്റ് എ കാർ ലൈസൻസും ടാക്സി പെർമിറ്റും ഇല്ലെന്നും…
Read MoreCategory: Alappuzha
മത്സ്യബന്ധന വള്ളങ്ങളിൽ നിന്നുപിത്തള വളയങ്ങൾ മോഷണം:നഷ്ടപ്പെട്ടത് അഞ്ചുലക്ഷം രൂപയുടെ സാധനങ്ങൾ; ഒരാൾ അറസ്റ്റിൽ
ഹരിപ്പാട്: കായലിൽ നങ്കൂരമിട്ടിരുന്ന രണ്ടു മത്സ്യബന്ധനവള്ളങ്ങളിൽ നിന്നു പിത്തള വളയങ്ങൾ മോഷണം പോയ കേസിൽ ഒരാളെ തൃക്കുന്നപ്പുഴ പോലീസ് അറസ്റ്റ് ചെയ്തു. ആറാട്ടുപുഴ കുറുങ്ങാട്ടു വീട്ടിൽ പ്രശാന്തി(42)നെയാണ് അറസ്റ്റു ചെയ്തത്. ജില്ലാ പോലീസ് മേധാവി എം.പി. മോഹനചന്ദ്രന്റെ മേൽനോട്ടത്തിൽ തൃക്കുന്നപ്പുഴ ഇൻസ്പെക്ടർ ഷാജിമോൻ, എസ്ഐ അജിത്ത്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സജീഷ്, ഷിജു, ഇക്ബാൽ, വിഷ്ണു എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റു ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രശാന്തിനെ റിമാൻഡു ചെയ്തു. ആറാട്ടുപുഴ പഴയകണ്ടങ്കേരിൽ അബ്ദുൽ ലത്തീഫിന്റെ ഉടമസ്ഥതയിലുള്ള ബിലാൽ വള്ളത്തിലും നാലുതെങ്ങിൽ മുഹമ്മദ് ഷാഫിയുടെ ഉടമസ്ഥതയിലുള്ള സഞ്ചാരി വള്ളത്തിലുമാണ് കഴിഞ്ഞയാഴ്ച മോഷണം നടത്തിയത്. ആറാട്ടുപുഴ ബസ് സ്റ്റാൻഡിന് കിഴക്കു ഭാഗത്ത് കുന്നുംപുറത്ത് കടവിൽ കായലിലാണ് രണ്ടു ലൈലാൻഡ് വളളങ്ങളും നങ്കൂരമിട്ടിരുന്നത്. വലകൾ അറത്തുമുറിച്ചു ഒരുകിലോ തൂക്കം വരുന്ന നൂറോളം പിത്തള വളയങ്ങളാണ് ഒരോ വളളത്തിൽ നിന്നു…
Read Moreനിന്റെ മരണം ഉറപ്പ്, ബ്ലാക്ക് ഡാലിയ… വീടിന്റെ മതിലിൽ വധഭീഷണി പോസ്റ്റർ; പരാതി നൽകി ഗൃഹനാഥൻ
അമ്പലപ്പുഴ: വീടിന്റെ മതിലിൽ വധഭീഷണി മുഴക്കി പോസ്റ്റർ. പരാതി നൽകി ഗൃഹനാഥൻ. പുറക്കാട് പഴയങ്ങാടി കെ.കെ.ഭവനത്തിൽ കലേഷിന്റെ വീടിന്റെ മതിലിലാണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്. നിന്റെ മരണം ഉറപ്പ് ബ്ലാക്ക് ഡാലിയ എന്നായിരുന്നു പോസ്റ്ററിലുണ്ടായിരുന്നത്. മത്സ്യത്തൊഴിലാളിയായ ഇദ്ദേഹം ഒരാഴ്ച കഴിഞ്ഞാണ് ജോലിക്കു ശേഷം തിരികെ വരുന്നത്. കഴിഞ്ഞ ദിവസം വീട്ടിൽ ആരുമില്ലാതിരുന്ന സമയത്താണ് മതിലിൽ പോസ്റ്റർ കണ്ടത്. ഇതു സംബന്ധിച്ച് നൽകിയ പരാതിയെത്തുടർന്ന് അമ്പലപ്പുഴ പോലീസ് അന്വേഷണമാരംഭിച്ചു.
Read Moreപന്തളം കുരന്പാലയിൽ വീടിനു മുകളിലക്കു ലോറിമറിഞ്ഞു; വീട് പൂർണമായി തകർന്നു ; വീട്ടുകാരും ലോറി ജീവനക്കാരും അദ്ഭുതകരമായി രക്ഷപ്പെട്ടു
പന്തളം: തൃശൂരിൽനിന്ന് ആറ്റിങ്ങലിലേക്ക് കാലിത്തീറ്റയുമായി പോയ ലോറി പന്തളം കുരന്പാല പത്തിയിൽ വീടിനു മുകളിലേക്കു മറിഞ്ഞു. കുരമ്പാല ആശാൻ തുണ്ടിൽ പടിഞ്ഞാറ്റതിൽ രാജേഷിന്റെ വീടിനു മുകളിലേക്കാണു ലോറി മറിഞ്ഞത്. കോൺക്രീറ്റ് വീട് പൂർണമായി തകർന്നു. വീട്ടിലുണ്ടായിരുന്ന നാലു പേരും ലോറിയിലുണ്ടായിരുന്ന ഡ്രൈവർ സജീവും ക്ലീനർ അനന്തുവും പരിക്കുകളോടെ അദ്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നു പുലർച്ചെ 5.45 നായിരുന്നു അപകടം. അടൂർ ഭാഗത്തേക്ക് ലോഡുമായി വന്ന ലോറി ദിശമാറി വലതു വശത്തുള്ള വീടിനു മുകളിലേക്ക് മറിയുകയായിരുന്നു. ഡ്രൈവർ ഉറങ്ങിപ്പോയതാവും അപകടകാരണമെന്നു പോലീസ് പറഞ്ഞു. വീടിനുള്ളിലുണ്ടായിരുന്ന ഗൃഹനാഥൻ രാജേഷ് (42), ഭാര്യ ദീപ (36), മക്കളായ മീനാക്ഷി (16), മീര (12) എന്നിവർ പരിക്കുകളോടെ രക്ഷപ്പെട്ടു. ഭിത്തി ഇടിഞ്ഞു വീണ് വീടിനുള്ളിൽ കുടുങ്ങിപ്പോയ നിലയിലായിരുന്നു മീരയും മീനാക്ഷിയും. മീനാക്ഷിയെ (16) അഗ്നിരക്ഷാസേന ഭിത്തി പൊട്ടിച്ചാണ് പുറത്തെടുത്തത്. ലോറി വീണ് വീടിന്റെ വാർപ്പ്…
Read Moreകായംകുളത്ത് വീട്ടിൽ അഗ്നിബാധ; കത്തിക്കരിഞ്ഞ മൃതദേഹം സ്ത്രീയുടേത്; തിരിച്ചറിഞ്ഞില്ല
കായംകുളം: കായംകുളം മുനിസിപ്പാലിറ്റി പാലസ് വാർഡിൽ കിഴക്കേ വീട്ടിൽ മുരുകേശൻ എന്നയാളുടെ ഉടമസ്ഥതയിലുള്ള വീട്ടിൽ ഇന്നലെ രാത്രിയുണ്ടായ അഗ്നിബാധയിൽ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ മരിച്ചയാളെ തിരിച്ചറിഞ്ഞില്ല. പൂർണമായി കത്തിക്കരിഞ്ഞ മൃതദേഹത്തിന്റെ കാലിന്റെ ഭാഗം മാത്രമാണു ലഭിച്ചത്. ഫോറൻസിക് സംഘം ഇന്ന് സ്ഥലത്ത് പരിശോധന നടത്തും. ഈ വീട്ടിൽ സരള എന്ന സ്ത്രീയാണ് താമസിക്കുന്നത്. പകൽ സമയങ്ങളിൽ മാത്രമേ ഇവർ വീട്ടിൽ ഉണ്ടാകുകയുള്ളൂ. രാത്രിയിൽ ബന്ധുവീട്ടിലാണ് കഴിയുന്നത്. ഇവർ ക്ഷേത്രം ജീവനക്കാരിയാണ്. ഇന്നലെ സന്ധ്യയ്ക്ക് ജോലി കഴിഞ്ഞ് ഇവർ വീട്ടിൽ എത്തിയപ്പോഴാണ് തീ ആളിപ്പടരുന്നതു കണ്ടത്. ഉടനെ അഗ്നിരക്ഷാസേനയെ വിവരം അറിയിക്കുകയായിരുന്നു. പോലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ സരളയുടെ സഹോദരൻ രമേശന്റെ ഭാര്യ സിന്ധു എന്ന യുവതിയെ ഇന്നലെ വൈകുന്നേരം മുതൽ കാണാനില്ലെന്ന വിവരം ലഭിച്ചിട്ടുണ്ട്. ഇവർ ഈ വീടിനു സമീപം എത്തിയതായും കന്നാസിൽ പെട്രോൾ വാങ്ങിയതായും…
Read Moreയുവാവിന്റെ മരണം: അസ്വാഭാവികതകൾ കാട്ടി ബന്ധുക്കളുടെ പരാതി; പോലീസ് അന്വേഷണത്തിൽ സഹോദരൻ അറസ്റ്റിൽ
മൂന്നാർ: യുവാവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സഹോദരനെ പോലീസ് അറസ്റ്റ് ചെയ്തു. ന്യൂ നഗർ സ്വദേശി വിഘ്നേഷ് (23) ആണ് പിടിയിലായത്. മൂന്നാർ കോളനി ന്യൂ നഗർ സ്വദേശി സൂര്യയെയാ(24)ണ് കഴിഞ്ഞ തിങ്കളാഴ്ച രാവിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടത്. മരണത്തിൽ അസ്വാഭാവികതകൾ കണ്ടതോടെ ബന്ധുക്കളെ പോലീസ് ചോദ്യം ചെയ്തിരുന്നെങ്കിലും ആരും കുറ്റം സമ്മതിച്ചിരുന്നില്ല. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ മരണകാരണം കൊലപാതമാണെന്ന് തെളിഞ്ഞതോടെയാണ് സഹോദരനെ പോലീസ് കസ്റ്റഡിയിലെടുത്തത്. കഴുത്തിൽ കുരുക്ക് മുറുകിയാണ് മരിച്ചതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായിരുന്നു. ആത്മഹത്യയാണെന്നായിരുന്നു ബന്ധുക്കൾ പോലീസിനെ അറിയിച്ചിരുന്നത്. എന്നാൽ, ശരീരത്തിൽ ഉണ്ടായിരുന്ന പരിക്കുകളും മുറിവുകളും സംശയത്തിന് ഇടയാക്കിയിരുന്നു. ശരീരത്തിലും വസ്ത്രത്തിലും ഉണ്ടായിരുന്നു ചോരപ്പാടുകളും സംശയം ബലപ്പെടുത്തി. സംഭവത്തിൽ യുവാവിന്റെ മാതാവിനെ ഉൾപ്പെടെ ചോദ്യം ചെയ്തിരുന്നെങ്കിലും ആത്മഹത്യയാണെന്ന നിലപാടിലായിരുന്നു ഇവർ.വിരലടയാള വിദഗ്ധരും ഫോറൻസിക് സംഘവും സ്ഥലത്ത് പരിശോധന നടത്തിയിരുന്നു. കുടുംബവഴക്കാണ് സംഭവത്തിനു…
Read Moreആനുകൂല്യങ്ങൾ നൽകിയില്ല: സിപിഎം ഭരിക്കുന്ന ബാങ്കിന് മുന്നിൽ സിപിഎം നേതാവിന്റെ ഭാര്യയുടെ സത്യഗ്രഹം
അന്പലപ്പുഴ: വിരമിച്ച ജീവനക്കാരിക്ക് പെൻഷൻ ആനുകൂല്യം നൽകിയില്ല. സിപിഎം ഭരിക്കുന്ന സഹകരണ ബാങ്കിനു മുന്നിൽ സിപിഎം നേതാവിന്റെ ഭാര്യയുടെ സത്യഗ്രഹം. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് അഞ്ജലിയിൽ അശോകന്റെ ഭാര്യ തുളസിയാണ് കരുമാടി സഹകരണ ബാങ്കിനു മുന്നിൽ സത്യഗ്രഹമിരുന്നത്. സിപിഎം അമ്പലപ്പുഴ കിഴക്ക് ലോക്കൽ കമ്മിറ്റിയംഗവും കട്ടക്കുഴി പികെസി ബ്രാഞ്ച് സെക്രട്ടറിയുമായ അശോകന്റെ ഭാര്യ തുളസി ബാങ്കിൽ സെയിൽസ് ഗേളായി പ്രവർത്തിക്കുകയായിരുന്നു. ഈ വർഷം മേയ് 30ന് വിരമിച്ച ഇവർക്ക് പിഎഫിൽനിന്ന് 31, 260 രൂപ നൽകി. കൂടാതെ 1,17,419 രൂപയുടെ ചെക്കും നൽകി. മറ്റ് ആനുകൂല്യങ്ങളുൾപ്പെടെ ലഭിക്കാനുള്ള അഞ്ചര ലക്ഷം രൂപയ്ക്കായി പലതവണ ബാങ്കിൽ കയറിയിറങ്ങി. ഒടുവിൽ പണം ലഭിക്കാതെ വന്നപ്പോൾ അമ്പലപ്പുഴ പോലീസിൽ പരാതിയും നൽകി. ഇതേത്തുടർന്ന് 15 ദിവസത്തിനുളളിൽ പണം നൽകാമെന്ന് ബാങ്ക് ഭരണ സമിതിയ അധികൃതർ പോലീസിന് ഉറപ്പ് നൽകി. എന്നാൽ പല…
Read Moreവിദ്യാർഥിനിക്ക് രക്ഷകരായ ഹരിതകർമ സേനാംഗങ്ങൾക്ക് നാടിന്റെ അഭിനന്ദനം
ചാരുംമൂട് : ഉപദ്രവിക്കാൻ ശ്രമിച്ച പ്രതിയിൽനിന്നു പതിമൂന്നുകാരിയായ സ്കൂൾ വിദ്യാർഥിനിയെ സമയോചിതമായ ഇടപെടലിലൂടെ രക്ഷപ്പെടുത്തിയ നൂറനാട് പഞ്ചായത്തിലെ ഹരിതകർമ സേനാംഗങ്ങളായ മഞ്ജുവിനും ഷാലിക്കും നാടിന്റെ അഭിനന്ദനപ്രവാഹം. സംഭവത്തിൽ പ്രതിയായ ഭരണിക്കാവ് പള്ളിക്കൽ കൊടുവലേത്ത് തെക്കതിൽ ലക്ഷംവീട് കോളനിയിൽ പ്രവീണി( 30 )നെ നൂറനാട് പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ഇയാൾ റിമാൻഡിലാണ്. രണ്ടാഴ്ച മുമ്പ് വൈകുന്നേരം മഴസമയത്ത് നൂറനാട് ഇടക്കുന്നത്തെ റോഡിൽവച്ചായിരുന്നു ക്രിമിനൽ പശ്ചാത്തലമുള്ള യുവാവ് നഗ്നത പ്രദർശിപ്പിച്ചശേഷം പെൺകുട്ടിയെ ഉപദ്രവിക്കാൻ ശ്രമിച്ചത്. നൂറനാട് ഗ്രാമപഞ്ചായത്തിലെ ഹരിതകർമസേനയുടെ വാഹനം ഓടിക്കുന്ന മഞ്ജുവും ഷാലിയും കുട്ടിയുടെ കരച്ചിൽ കേട്ട് ഈസമയം ഓടി എത്തിയതുകൊണ്ട് മാത്രമാണ് പെൺകുട്ടി രക്ഷപ്പെട്ടത്. സ്കൂട്ടറിൽ രക്ഷപ്പെട്ട പ്രതിയെ മഞ്ജു സ്കൂട്ടറിലും ഷാലി ഹരിതകർമസേനയുടെ ഓട്ടോറിക്ഷയിലും പിന്തുടർന്നു. പറയംകുളം ജംഗ്ഷനില് സ്കൂട്ടർ ഒതുക്കിയ ഇയാളെ പിടിച്ചുനിർത്തിയെങ്കിലും മഞ്ജുവിനെ തള്ളിയിട്ടശേഷം സ്കൂട്ടർ ഓടിച്ചു പോകുകയായിരുന്നു. താഴെവീണ…
Read Moreപോലീസ് കസ്റ്റഡിയിലെടുത്ത യുവാവ് വിഷം കഴിച്ച് ആശുപത്രിയിലായി; ഗുരുതരാവസ്ഥയിലായ യുവാവിനെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു
അടൂർ: ഏനാത്ത് പോലീസ് കസ്റ്റഡിയിലെടുത്ത യുവാവ് വിഷം കഴിച്ച നിലയിൽ. പുതുശേരി ഭാഗം ഹരീഷ് ഭവനിൽ ഹരീഷാണ് (37) ആത്മഹത്യാ ശ്രമം നടത്തിയത്. യുവതിയെ വീട്ടിൽ കയറി വെട്ടി പരിക്കേല്പിച്ച കേസിൽ കസ്റ്റഡിയിലെടുത്ത ഹരീഷിന് വൈദ്യപരിശോധനയ്ക്കായി അടൂർ ഗവ. ആശുപത്രിയിൽ കൊണ്ടുവന്നപ്പോൾ വിഷം കഴിച്ചതായാണ് പറയുന്നത്. ഗുരുതരാവസ്ഥയിലായ യുവാവിനെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച പുലർച്ചെ 2.30-ന് ഏഴംകുളം കുതിരമുക്ക് ഭാഗത്തുനിന്നാണ് ഏനാത്ത് പൊലീസ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്. പുലർച്ചെ 4.30 ഓടെ വൈദ്യ പരിശോധനയ്ക്കായി അടൂർ ജനറൽ ആശുപത്രിയിൽ പോലീസ് എത്തിച്ചു.രക്തസമ്മർദം കൂടുതലായതിനാൽ അരമണിക്കൂർ നിരീക്ഷണത്തിൽ കിടത്തി. തുടർന്ന് പോലീസ് ഇയാളെ ഏനാത്ത് സ്റ്റേഷനിലെത്തിച്ചു. കുറച്ചു സമയത്തിനു ശേഷം ഹരീഷ് ഛർദ്ദിക്കാൻ തുടങ്ങിയതോടെ വീണ്ടും ജനറൽ ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് വിഷം കഴിച്ചതായി ഇയാൾ ഡോക്ടറോട് പറഞ്ഞത്. അടിവസ്ത്രത്തിൽ ഒളിപ്പിച്ചുവച്ചിരുന്ന വിഷം ഇയാൾ ആദ്യം ആശുപത്രിയിൽ…
Read Moreവീട്ടുകാർ പുറത്തുപോയ സമയത്ത് വീടിനു തീപിടിച്ചു; പരിശോധനയിൽ സ്വർണം നഷ്ടപ്പെട്ടതായി വീട്ടുകാർ; അന്വേഷണം തുടങ്ങി പോലീസ്
മാവേലിക്കര: പട്ടാപ്പകൽ വീട്ടിൽ ആളില്ലാതിരുന്ന സമയം ഇരുനില വീടിന്റെ ഒരുമുറിക്ക് തീപിടിച്ചു. ഇന്നലെ വൈകിട്ട് ആറിനാണ് മാവേലിക്കര നഗരസഭ 17-ാം വാർഡിൽ പോനകം ഹരിഹരം വീട്ടിൽ തീപിടിത്തമുണ്ടായത്. വീട്ടുടമ ജയപ്രകാശ്, ഭാര്യ ഹേമലത, മരുമകൾ ഗായത്രി എന്നിവരാണ് വീട്ടിൽ താമസിച്ചിരുന്നത്. ഇവർ പുറത്തുപോയ സമയത്താണ് തീപിടിത്തമുണ്ടായത്.സമീപവാസികളാണ് വീട്ടിൽനിന്ന് പുക ഉയരുന്നത് കണ്ടത്. ഇവർ അറിയിച്ചതനുസരിച്ച് ഉടമസ്ഥർ സ്ഥലത്തെത്തിയപ്പോഴേക്കും തീ ആളിപ്പടർന്നിരുന്നു. അഗ്നിരക്ഷാസേന എത്തിയാണ് തീ അണച്ചത്. കിടപ്പു മുറിയിലെ അലമാരയ്ക്കാണ് തീപിടിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിൽ അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണം നഷ്ടപ്പെട്ടതായി വീട്ടുകാർ പറയുന്നു. മാവേലിക്കര സിഐ ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. എന്നാൽ, തീപിടിച്ച മുറിയുടെ മുകളിലത്തെ നിലയിലുളള മുറിയിൽ അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണം നഷ്ടപ്പെട്ടിട്ടില്ല. സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം നടത്തുമെന്നും ഇന്ന് ശാസ്ത്രീയ സംഘം പരിശോധന നടത്തിയശേഷം മാത്രമേ കൂടുതൽ…
Read More