എടത്വ: പാടശേഖരത്തിന്റെ പുറംബണ്ടില്‍ പൊട്ടിക്കിടന്ന വൈദ്യുത കമ്പിയില്‍നിന്ന് ഷോക്കേറ്റ് കര്ഷകന് മരിച്ചു. എടത്വ മരിയാപുരം കാഞ്ചിക്കല്‍ ബെന്നി ജോസഫ് (62) ആണ് മരിച്ചത്. ഇന്നലെ രാവിലെ ഒൻപതിന് ചെറുതന പഞ്ചായത്തിലെ നടുവിലെ പോച്ച ദേവസ്വംതുരുത്ത് പാടത്തുവച്ചാണ് അപകടം. പുഞ്ചകൃഷിയുമായി ബന്ധപ്പെട്ട് പാടത്ത് എത്തിയതായിരുന്നു കര്ഷകന്.ബുധനാഴ്ച രാത്രിയിലെ ശക്തമായ കാറ്റില്‍ വൈദ്യുത ലൈന്‍ പാടശേഖര പുറംബണ്ടില്‍ പൊട്ടി വീണിരുന്നു. ലൈന്‍ പൊട്ടി വീണതോടെ പ്രദേശവാസികള്‍ എടത്വ കെഎസ്ഇബി ഓഫീസില്‍ അറിയിച്ചെങ്കിലും ഫ്യൂസ് ഊരിമാറ്റാന്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാര്‍ നിര്‍ദേശിക്കുകയായിരുന്നെന്ന് പ്രദേശവാസികള്‍ പറയുന്നു. ജീവനക്കാര്‍ നിര്‍ദേശിച്ചതനുസരിച്ച് നാട്ടുകാര്‍ ഫ്യൂസ് ഊരിമാറ്റിയെങ്കിലും ലൈനില്‍ വൈദ്യുതി പ്രവഹിച്ചിരുന്നു. രാവിലെ പാടത്തെത്തിയ ബെന്നി ജോസഫ് പൊട്ടിവീണ വൈദ്യുതി ലൈനില്‍ ചവട്ടി ഷോക്കേറ്റ് നിലത്ത് വീഴുകയായിരുന്നു. സമീപവാസികളുടെ അലര്‍ച്ചയെ ത്തുടര്‍ന്ന് ഓടിയെത്തിയ പാടശേഖര പമ്പിംഗ് ഡ്രൈവര്‍ ബിബീഷ് ഉടുതുണി ഉരിഞ്ഞെടുത്ത് വൈദ്യുത കമ്പിയില്‍ കൂട്ടിപ്പിടിച്ച് മാറ്റിയശേഷമാണ് കര്‍ഷകന്റെ…
Read MoreCategory: Alappuzha
വാഹനങ്ങളുടെ വരവും പോക്കും തോന്നിയതു പോലെ: മാന്നാറിലെ സിഗ്നൽ ലൈറ്റുകൾ പരസ്യം വയ്ക്കാനോ?
മാന്നാർ: ഗതാഗത നിയന്ത്രണത്തിനായി മാന്നാറിൽ സിഗ്നൽ ലൈറ്റുകൾ സ്ഥാപിക്കണമെന്ന ഏറെ നാളത്തെ ആവശ്യം സാക്ഷാത്കരിച്ചത് നാല് വർഷം മുൻപാണ്. ഒരു കിലോ മീറ്ററിനുള്ളിൽ മൂന്ന് ട്രാഫിക് സിഗ്നൽ ലൈറ്റ് സ്ഥാപിച്ചാണ് ആവശ്യം നിറവേറ്റിയത്. മാന്നാർ ടൗൺ, തൃക്കുരട്ടി ജംഗ്ഷൻ, സ്റ്റോർ ജംഗ്ഷൻ എന്നിവിടങ്ങളിലാണ് ലൈറ്റുകൾ സ്ഥാപിച്ചത്. വലിയ ആഘോഷങ്ങളോടെ ഉദ്ഘാടനങ്ങൾ നടത്തിയത്. എന്നാൽ ഈ ആഹ്ലാദങ്ങൾ അധികനാൾ നീണ്ട് നിന്നില്ല. ലൈറ്റുകൾ പലപ്പോഴും പ്രവർത്തനരഹിതമായിരുന്നു. എറെ തിരക്കുള്ള മാന്നാർ ടൗണിലെ സിഗ്നൽ ലൈറ്റാണ് പലപ്പോഴും പ്രവർത്തിക്കാത്തത്. ഇത് ഗതാഗത തിരക്ക് വർധിക്കാനും ഗതാഗതക്കുരുക്ക് രൂക്ഷമാകുവാനും കാരണമായി. സിഗ്നൽ ലൈറ്റ് ഇല്ലാതിരുന്ന കാലത്ത് ഗതാഗതം നിയന്ത്രിക്കാൻ ടൗണിൽ സ്ഥിരമായി ഒരു പോലീസ് ഉദ്യോഗസ്ഥനും ഹോം ഗാർഡും ഉണ്ടായിരുന്നു. സിഗ്നൽ വന്നതോടെ ഇവരുടെ സേവനം ഇല്ലാതായി. ഇതോടൊപ്പം ലൈറ്റ് കൂടി ഇല്ലാതായതോടെ വാഹനങ്ങളുടെ വരവും പോക്കും തോന്നിയതു പോലെയായി. അപകടങ്ങളും…
Read Moreഎസ്എച്ച്ഒ സഹപ്രവർത്തകരുടെ മുന്നിൽവെച്ച് അധിക്ഷേപിച്ചു; എസ്ഐ ഡ്യൂട്ടി ഉപേക്ഷിച്ച് ഇറങ്ങിപ്പോയി; ആറന്മുളയിലെ സംഭവം ഇങ്ങനെ
ആറന്മുള: പോലീസ് ഇന്‍സ്പെക്ടറുടെ മാനസിക പീഡനത്തെത്തുടര്‍ന്ന് ഡ്യൂട്ടി ഉപേക്ഷിച്ചു മടങ്ങിയ എസ്ഐയെ സഹപ്രവർത്തകർ റെയിൽവേ സ്റ്റേഷനിലെത്തി തിരികെ കൊണ്ടുവന്നു. തർക്കത്തിൽ ഇടപെട്ട ജില്ലാ പോലീസ് മേധാവി ഇരുവരെയും വിളിച്ചുവരുത്തി ചർച്ച നടത്തി. ആറന്മുള പോലീസ് സ്റ്റേഷനില്‍ ഇന്നലെ ഉച്ചയ്ക്കാണ് സംഭവം. എസ്എച്ച്ഒ പ്രവീൺ എസ്ഐ അലോഷ്യസിനെ സ്റ്റേഷനിൽ മറ്റുള്ളവരുടെ മുന്നില്‍വച്ച് അധിക്ഷേപിച്ച് സംസാരിച്ചതായി പരാതി ഉണ്ടായത്. മാനസികമായി ബുദ്ധിമുട്ടിലായ എസ്ഐ ഡ്യൂട്ടിക്കിടെ ഇറങ്ങിപ്പോകുകയായിരുന്നു. പിന്നാലെ എത്തിയ സഹപ്രവര്‍ത്തകര്‍ ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ഇദ്ദേഹത്തെ കണ്ടെത്തി. വിവരം അറിഞ്ഞ എസ്പി വി.ജി. വിനോദ് കുമാര്‍ രണ്ടു പേരെയും വിളിച്ചു വരുത്തി. ഇന്‍സ്പെക്ടര്‍ മാനസികമായി നിരന്തരം പീഡിപ്പിക്കുന്നുവെന്നാണ് എസ്ഐയുടെ പരാതി. അലോഷ്യസിന് സ്റ്റേഷന് മാറ്റി നല്‍കാമെന്ന് എസ്പി അറിയിച്ചതായി പറയന്നു. ജില്ലയില്‍ മേലുദ്യോഗസ്ഥരുടെ മാനസിക പീഡനം ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സ്റ്റേഷനുകളില്‍ ഒന്നാണ് ആറന്മുള. മുന്‍പ് എസ്എച്ച്ഒ ആയിരുന്ന…
Read Moreഗാർഹികപീഡനം നടത്തിയ ബിജെപി നേതാവിനെതിരേ കൗണ്‍സിലര്‍ കൂടിയായ ഭാര്യ രംഗത്ത്
ചേർത്തല: ചേര്‍ത്തലയിലെ ബിജെപിയില്‍ തര്‍ക്കം. ബിജെപി നേതാവുകൂടിയായ ഭര്‍ത്താവിന്റെ ഗാർഹിക പീഡനത്തിലാണ് പാര്‍ട്ടിക്കുള്ളില്‍ തര്‍ക്കം ഉടലെടുത്തത്. നേതാവിന്റെ ഭാര്യയും ചേര്‍ത്തല നഗരസഭ കൗണ്‍സിലറും ബിജെപി വനിതാ നേതാവുമായ രാജശ്രീ ജ്യോതിഷാണണ് പരാതിയുമായി പാര്‍ട്ടി നേതൃത്വത്തെ സമീപിച്ചത്. നഗരസഭ 13-ാം വാർഡ് കൗൺസിലറും ബിജെപി പ്രവർത്തകയുമായ രാജശ്രീ ജ്യോതിഷാണ് നിയോജകമണ്ഡലം പ്രസിഡന്റിനു കത്ത് നൽകിയത്. നഗരസഭ മുൻ കൗൺസിലറും ബിജെപി നിയോജകമണ്ഡലം വൈസ് പ്രസിഡന്റുമായ ഡി. ജ്യോതിഷിനെ പുറത്താക്കണമെന്നാണ് ആവശ്യം. ഉപദ്രവം സഹിക്കാനാകാതെ ബിജെപി ജില്ലാ പ്രസിഡന്റിനെയും ആർഎസ്എസ് നേതൃത്വത്തെയും അറിയിക്കുക മാത്രമല്ല, പരാതിപ്പെട്ടിട്ടും പ്രതികരണം ഉണ്ടായില്ല. ഇതോടെ വനിതാ കമ്മീഷനിൽ പരാതി നൽകുകയും ജില്ലാ വനിതാ ശിശുക്ഷേമ ഓഫീസർക്ക് പരാതി കൈമാറുകയും ചെയ്തു. വനിതാ ശിശുക്ഷേമ ഓഫീസറുടെ റിപ്പോർട്ടിൽ ചേർത്തല മജിസ്ട്രേട്ട് കോടതിയെടുത്ത കേസ് നിലനിൽക്കെ കഴിഞ്ഞ 20ന് രാത്രി തന്നെയും മകളെയും ദേഹോപദ്രവം ഏൽപ്പിച്ച് വീട്ടിൽനിന്ന്…
Read Moreവടിവാള്‍ ആക്രമം, സിപിഎം പ്രവര്‍ത്തകനു പരിക്ക്: ഒഴിഞ്ഞുമാറി തടയാന്‍ ശ്രമിച്ചപ്പോൾ കൈക്കു വെട്ടേറ്റു
ചേര്‍ത്തല: നഗരത്തില്‍ പട്ടാപ്പകല്‍ വടിവാള്‍ അക്രമം. സിപിഎം പ്രവര്ത്തകന് പരിക്കേറ്റു. സിപിഎം ചേര്‍ത്തല ടൗണ്‍ വെസ്റ്റ് ലോക്കല്‍ കമ്മറ്റി അംഗം നഗരസഭ മൂന്നാം വാര്‍ഡ് പുതുവല്‍ നിവര്‍ത്തില്‍ ഷിബുവിനു നേരേയാണ് അക്രമം ഉണ്ടായത്. ഇന്നലെ വൈകിട്ട് മൂന്നരയോടെയാണ് വടക്കേ കുരിശുകവലയില്‍ വച്ചായിരുന്നു രണ്ടംഗസംഘം വടിവാളുമായി അക്രമം കാട്ടിയതെന്നു ഷിബു പോലീസിനു മൊഴിനല്‍കി. അക്രമത്തില്‍ നിന്ന് ഒഴിഞ്ഞുമാറി തടയാന്‍ ശ്രമിച്ചപ്പോഴാണ് കൈക്കു വെട്ടേറ്റത്. താലൂക്ക് ആസ്ഥാന ആശുപത്രിയില്‍ ചികിത്സ തേടി. വയലാര്‍ പാലത്തിന് സമീപമുള്ള വീട്ടില്‍ ഗൃഹപ്രവേശന ചടങ്ങിനിടെ തര്‍ക്കമുണ്ടായതായി വിവരമുണ്ട്. ഇതിന്റെ തുടര്‍ച്ചയായാണ് അക്രമം നടന്നതെന്ന് പറയുന്നു. ചേര്‍ത്തല പോലീസ് കേസെടുത്തു.
Read Moreകളക്ടര്‍ നിര്‍ബന്ധിച്ച് യാത്രയയപ്പൊരുക്കി, ദിവ്യയെ വിളിച്ചുവരുത്തി; അന്വേഷണം വേണമെന്നു സിഐടിയു നേതാവ്
പത്തനംതിട്ട: എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് കണ്ണൂര്‍ ജില്ലാ കളക്ടര്‍ക്കെതിരേ ഗുരുതര ആരോപണവുമായി നവീനിന്റെ ബന്ധുവും സിഐടിയു നേതാവുമായ മലയാലപ്പുഴ മോഹനന്. യാത്രയയപ്പ് വേണ്ടെന്നു നവീൻ പറഞ്ഞിട്ടും കളക്ടര്‍ അരുണ്‍ കെ. വിജയൻ നിര്‍ബന്ധിച്ച് ചടങ്ങൊരുക്കി. അത് പി.പി. ദിവ്യക്ക് ആക്ഷേപം ഉന്നയിക്കാന്‍ അവസരം ഒരുക്കി നൽകാനായിരുന്നോ എന്ന് അന്വേഷിക്കണം. അവിടെനടന്നത് വലിയ ഗൂഢാലോചനയാണെന്നും മോഹനൻ പറഞ്ഞു. ദിവ്യയുടെ സൗകര്യപ്രകാരം ചടങ്ങിന്റെ സമയം കളക്ടർ മാറ്റിയെന്നാണ് കരുതുന്നത്. കളക്ടര്‍ക്കെതിരേ പരാതി നല്കുന്ന കാര്യം പാര്‍ട്ടിയുമായി ആലോചിച്ച് തീരുമാനിക്കും. നവീന്‍ ബാബുവിന് യാത്രയയപ്പ് യോഗം നടത്തുന്നതില്‍ യോജിപ്പില്ലായിരുന്നു. സര്‍വീസില്‍നിന്ന് വിരമിക്കുകയല്ലല്ലോ അതിനാല്‍ യാത്രയയപ്പ് വേണ്ട എന്നായിരുന്നു നവീനിന്റെ നിലപാട്. അത് കേള്‍ക്കാന്‍ തയാറാകാതിരുന്ന കളക്ടര്‍ രാവിലെ യാത്രയപ്പ് സമ്മേളനം വയ്ക്കുകയായിരുന്നു. പിന്നീട് കളക്ടര്‍ തന്നെ ഇടപെട്ടാണ് പരിപാടി ഉച്ചയ്ക്കുശേഷമാക്കി മാറ്റിയത്. രാവിലെ പങ്കെടുക്കാന്‍ കളക്ടർക്കോ നവീനിനോ പ്രശ്നങ്ങളൊന്നും…
Read Moreപ്രണയം നടിച്ച് വലയിലാക്കി; വീട്ടിൽ ആരുമില്ലാത്തനേരത്തെത്തി ബലമായി മാനഭംഗപ്പെടുത്തി; യുവാവിന് പോക്സോകേസില്‍ 34 വര്‍ഷം തടവും പിഴയും
ചേര്‍ത്തല: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വീട്ടില്‍ അതിക്രമിച്ചുകയറി പീഡിപ്പിച്ചെന്ന കേസില്‍ യുവാവിന് 34 വര്‍ഷം തടവും 2.65 ലക്ഷം രൂപ പിഴയും ശിക്ഷ.പട്ടണക്കാട് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ തുറവൂര്‍ പഞ്ചായത്ത് നാലാം വാര്‍ഡില്‍ കുന്നത്ത് രോഹിത് വിശ്വ(അപ്പു-27)ത്തിനെയാണ് ചേര്‍ത്തല പ്രത്യേക അതിവേഗ കോടതി (പോക്സോ) ശിക്ഷിച്ചത്. 2022ലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. സമൂഹമാധ്യമം വഴി പരിചയപ്പെട്ട പെണ്‍കുട്ടിയെ പ്രണയം നടിച്ച് മൊബൈല്‍ ഫോണ്‍ വാങ്ങിക്കൊടുത്തും മറ്റും വിശ്വാസ്യത വരുത്തിയ യുവാവ് ഒരു ദിവസം പെണ്‍കുട്ടിയുടെ വീട്ടില്‍ ആരുമില്ലെന്നുറപ്പാക്കി വീട്ടിനുള്ളില്‍ കയറി പെണ്‍കുട്ടിയെ ബലമായി മാനഭംഗപ്പെടുത്തുകയായിരുന്നെന്നാണ് കേസ്. തുടര്‍ന്നും മറ്റൊരു ദിവസം അതിക്രമം ആവര്‍ത്തിച്ചു. പഠനത്തില്‍ പിന്നാക്കം പോയ കുട്ടിയുടെ കൗണ്‍സലിംഗി ലൂടെയാണ് സംഭവം പുറത്തറിയുന്നത്. കൗണ്‍സലിംഗ് നടത്തിയ അധ്യാപികയാണ് വിവരം പോലീസില്‍ അറിയിച്ചത്. പട്ടണക്കാട് സ്റ്റേഷന് ഓഫീസറായിരുന്ന ആര്.എസ്. ബിജു അന്വേഷണം നടത്തി ഡിവൈഎസ്പി ടി.ബി. വിജയനാണ്…
Read Moreസ്കൂൾ വിദ്യാർഥിനിക്ക് മുന്നിൽ നഗ്നതാപ്രദർശനം; വീട്ടുകാരുടെ പരാതിയിൽ ഇരുപത്തിയൊമ്പതുകാരനായ യുവാവ് പിടിയിൽ
മാന്നാർ: സ്കൂൾ വിദ്യാർഥിനിക്ക് മുൻപിൽ നഗ്നതാപ്രദർശനം നടത്തിയതിന് യുവാവിനെ മാന്നാർ പോലീസ് അറസ്റ്റ് ചെയ്തു. ചെന്നിത്തല അതുൽ ഭവനിൽ അതുൽ രമേശ് (29) ആണ് അറസ്റ്റിലായത്. വിദ്യാർഥിനി സ്കൂളിൽനിന്നു വീട്ടിലേക്കു വരുന്നവഴിയിൽ ബൈക്കിൽ പിന്തുടർന്നെത്തിയ പ്രതി പെൺകുട്ടിക്ക് മുൻപിൽ എത്തി വാഹനത്തിൽനിന്ന് ഇറങ്ങി നഗ്നതാപ്രദർശനം നടത്തുകയായിരുന്നു. ഈ സമയം ഭയന്ന് വീട്ടിലെത്തിയ കുട്ടി വിവരം രക്ഷിതാക്കളെ അറിയിക്കുകളും പോലീസിൽ പരാതി നൽകുകയും ചെയ്തു. എസ്ഐ എസ്. അഭിരാമിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പോക്സോ വകുപ്പ് പ്രകാരം അറസ്റ്റിലായ പ്രതിയെ റിമാൻഡ് ചെയ്തു. പ്രതിക്കെതിരേ അടിപിടിയുൾപ്പെടെയുളള കേസുകൾ നിലവിലുള്ളതായി പോലീസ് പറഞ്ഞു.
Read Moreശ്രീകോവിലിനുള്ളിൽ കയറി മൂലവിഗ്രഹത്തിൽ പുഷ്പാർച്ചന നടത്താൻ അവസരം ഒരുക്കി കീഴ്ശാന്തി; പരാതി നൽകി വശ്വാസികൾ
ചെങ്ങന്നൂർ: ചെങ്ങന്നൂർ മഹാദേവക്ഷേത്രത്തിൽ ആചാരവിരുദ്ധമായി പുറത്തുനിന്നുവന്ന ആളെ കീഴ്ശാന്തിയുടെ നേതൃത്വത്തിൽ ശ്രീകോവിലിനുള്ളിൽ കയറി മൂലവിഗ്രഹത്തിൽ പുഷ്പാർച്ചന നടത്താൻ അവസരം ഒരുക്കി നൽകിയ സംഭവത്തിൽ കീഴ്ശാന്തി ജയനാരായണൻ നമ്പൂതിരിയെ താത്കാലികമായി മാറ്റിയതായി അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ പി. ആർ. മീര പറഞ്ഞു. ഇതുസംബന്ധിച്ച് കീഴ്ശാന്തിക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി. ഉപദേശകസമിതി പ്രസിഡന്റ് എൻ.ആർ. രതീഷ് കുമാർ, സെക്രട്ടറി എം.എച്ച്. വൈശാഖൻ, വൈസ് പ്രസിഡന്റ് ആർ. പ്രദീപ് കുമാർ, ഭക്തജനങ്ങളുടെയും പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഞായറാഴ്ച വൈകിട്ടാണ് ക്ഷേത്രആചാരത്തിന് വിരുദ്ധമായ സംഭവം നടന്നത്. വിഷയം സംബന്ധിച്ച് ദേവസ്വം അസി. കമ്മീഷണർക്ക് റിപ്പോർട്ട് നൽകിയതായി അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ പറഞ്ഞു. സംഭവം അറിഞ്ഞ് മാവേലിക്കരയിൽ നിന്നു ദേവസ്വം വിജിലൻസ് ഓഫീസർമാരെത്തി കൂടുതൽ വിവരങ്ങൾ ശേഖരിച്ചു.
Read Moreകുട്ടി ക്രൂരമായ ലൈംഗികപീഡനത്തിന് ഇരയായെന്ന് സംശയാതീതമായി തെളിയിക്കപ്പെട്ടു; പോക്സോ കേസില്‍ പ്രതിക്ക് മൂന്നു ജീവപര്യന്തം
പത്തനംതിട്ട: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത കേസില്‍ പ്രതിക്ക് മൂന്ന് ജീവപര്യന്തം കഠിനതടവും, മൂന്നു ലക്ഷം രൂപ പിഴയും.പത്തനംതിട്ട അതിവേഗക്കോടതി സ്പെഷ്യല്‍ ജഡ്ജി ഡോണി തോമസ് വര്‍ഗീസിന്റേതാണ് വിധി. മല്ലപ്പള്ളി ആനിക്കാട് പുന്നവേലി പാലയ്ക്കാത്തകിടി ചാലുങ്കല്‍ വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന പി. കെ. സനില്‍കുമാറിനെയാണ് (41) കോടതി ശിക്ഷിച്ചത്. പതിനാലുകാരിയെ വീട്ടില്‍ വച്ച് 2023 സെപ്റ്റംബര്‍ 25 മുതല്‍ ഒക്ടോബര്‍ ഒന്‍പതുവരെയുള്ള കാലയളവിലാണ് ഗുരുതരമായ ലൈംഗിക പീഡനത്തിന് വിധേയയാക്കിയത്. പീഡനം സംബന്ധിച്ച് ശിശുക്ഷേമസമിതിയില്‍ ലഭിച്ച പരാതി കീഴ്വായ്പൂര് പോലീസിന് കൈമാറിയതിന്റെ അടിസ്ഥാനത്തില്‍, ഒക്ടോബര്‍ 18ന് കീഴ്വായ്പൂര് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. പോലീസ് ഇന്‍സ്പെക്ടര്‍ വിപിന്‍ ഗോപിനാഥന്റെ നേതൃത്വത്തില്‍ അന്വേഷണം നടത്തി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു.കുട്ടി ക്രൂരമായ ലൈംഗികപീഡനത്തിന് ഇരയായെന്ന് സംശയാതീതമായി തെളിയിക്കപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ കോടതി പ്രതിക്ക് മൂന്ന് ജീവപര്യന്തം കഠിനതടവ് വിധിക്കുകയായിരുന്നു. പിഴ അടച്ചില്ലെങ്കില്‍ മൂന്നുവര്‍ഷം…
Read More