പത്തനംതിട്ട: ആധുനിക സംവിധാനങ്ങൾ നിലവിലുള്ളപ്പോൾ മനുഷ്യൻ മനുഷ്യനെ ചുമക്കുന്ന പോലെയുള്ള സംഭവങ്ങൾ ആവർത്തിക്കാതിരിക്കരുതെന്ന് മനുഷ്യാവകാശ കമ്മീഷൻ. പത്തനംതിട്ട ജനറൽ ആശുപത്രിയിലെ ലിഫ്റ്റ് തകരാറിലായതിനേ തുടർന്ന് മുകൾനിലയിൽ നിന്നു രോഗികളെ ജീവനക്കാർ സ്ട്രെക്ചറിൽ ചുമന്നു താഴെ എത്തിക്കുന്ന സംഭവത്തിലാണ് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടൽ. ഇതുമായി ബന്ധപ്പെട്ടു സ്വീകരിക്കുന്ന നടപടികൾ ഡിഎംഒ 15 ദിവസത്തിനകം അറിയിക്കണമെന്ന് കമ്മീഷനംഗം വി.കെ. ബീനാകുമാരി നിർദേശിച്ചു. പത്രവാർത്തകളുടെ അടിസ്ഥാനത്തിൽ കമ്മീഷൻസ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നിരീക്ഷണം. മൂന്നാം നിലയിലെ ഓപ്പറേഷൻ തിയേറ്റേറിൽനിന്നും തടിയിൽ കോർത്തു കെട്ടിയ തുണിയിൽ കിടത്തിയാണ് രോഗികളെ താഴെയെത്തിച്ചത്. ഇത്തരം നടപടികൾ ആവർത്തിക്കാതിരിക്കാൻ സത്വരനടപടികൾ സ്വീകരിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു.
Read MoreCategory: Alappuzha
സുഹൃത്തിന്റെ കാറിൽ യുവാവ് മരിച്ച സംഭവം: ഹൃദയാഘാതമെന്ന് പോലീസ്
കറ്റാനം: സുഹൃത്തിന്റെ കാറിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സുഹൃത്തുക്കളെ ഇന്നും പോലീസ് വിശദമായി ചോദ്യം ചെയ്യും. ഹൃദയാഘാതത്തെ തുടർന്നാണ് മരണമെന്നാണ് പ്രാഥമിക നിഗമനം. അതിനാൽ മരണത്തിൽ ഇതുവരെ അസ്വാഭിവകത ഒന്നും കണ്ടെത്താനായിട്ടില്ല. മാവേലിക്കര തെക്കേക്കര വാത്തികുളം അരുണാലയത്തിൽ പരേതനായ രാമചന്ദ്രൻ ഉണ്ണിത്താന്റെയും മാലതി കുഞ്ഞമ്മയുടെയും മകൻ അരുണിനെ (48) യാണ് കറ്റാനം ഭരണിക്കാവ് പള്ളിക്കൽ കളരിക്കൽ ജംഗ്ഷനിൽ ഇന്നലെ രാവിലെ സുഹൃത്തിന്റെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. റോഡ് സൈഡിൽ നിർത്തിയിട്ടിരുന്ന കാറിന്റെ പിൻസീറ്റിലായിരുന്നു മൃതദേഹം കണ്ടെത്. അരുൺകുമാർ കഴിഞ്ഞ ദിവസം ഉച്ചയ്ക്കാണ് വീട്ടിൽ നിന്ന് ഇറങ്ങിയത്. അരുണും മൂന്നു സുഹൃത്തുക്കളും കഴിഞ്ഞ ദിവസം രാത്രി ഒരുമിച്ചിരുന്ന് മദ്യപിച്ചിരുന്നു. അതിനുശേഷം അരുൺ സുഹൃത്തായ മഹേഷിന്റെ കാറിന്റെ പിൻ സീറ്റിൽ കിടന്നു. ഉണരുമ്പോൾ സ്വന്തം ബൈക്കും എടുത്ത് അരുൺ പോകുമെന്ന് കരുതിയ സുഹൃത്തുക്കൾ ബൈക്കിന്റെ താക്കോലും…
Read Moreഅടൂരിൽ വീണ്ടും തെരുവുനായ ആക്രമണം; ഓടിയെത്തിയ നായ ജോർജിന്റെ മുഖം കടിച്ചു പറിച്ചു; പോലീസുകാർക്കടക്കം ആറു പേർക്ക് കടിയേറ്റു
അടൂർ: നഗരത്തിൽ പോലീസ് ഉദ്യോഗസ്ഥരടക്കം ആറുപേരെ തെരുവുനായ കടിച്ചു. ഇന്നലെ വൈകുന്നേരം നാലോടെ പ്ലാവിളത്തറ ഭാഗത്താണ് സംഭവം. സ്പെഷൽ ബ്രാഞ്ച് സീനിയർ സിവിൽ പോലീസ് ഉദ്യോഗസ്ഥനായ രാഹുൽ (38), ഡാൻസാഫ് ടീമിലെ സിപിഒ ശ്രീരാജ് (32) എന്നിവരെ അടൂർ പോലീസ് സ്റ്റേഷന് മുന്നിലാണു നായ ആക്രമിച്ചത്. കൊച്ചുവിളയിൽ ജോയ് ജോർജ് (68), കരുവാറ്റ പാറപ്പാട്ട് പുത്തൻവീട്ടിൽ സാമുവേൽ (82),കരുവാറ്റ പ്ലാവിളയിൽ ലാലു ലാസർ (42), പെറിങ്ങനാട് കാഞ്ഞിരവിള പുത്തൻവീട്ടിൽ അനിയൻ മത്തായി (60) എന്നിവരെ പ്ലാവിളത്തറഭാഗത്തും നായ ആക്രമിച്ചു. സമീപത്തെ കടയിൽനിന്നു ചായ കുടിച്ചശേഷം കൃഷിസ്ഥലത്തേക്ക് പോകവേ വൈകുന്നേരം 4.30 ഓടെ നായ ആക്രമിക്കുകയായിരുന്നുവെന്നു ജോയ് ജോർജ് പറഞ്ഞു. എതിർദിശയിൽ വന്ന നായ ചാടി മുഖത്താണ് കടിച്ചത്. ജോയിയുടെ ചുണ്ട് നായ കടിച്ചു പറിച്ചു. കടിയേറ്റവർ അടൂർ ജനറൽ ആശുപത്രിയിൽ ചികിത്സതേടി.
Read Moreചികിത്സാസഹായനിധിയിൽ തട്ടിപ്പ്: എച്ച്. സലാം എംഎൽഎ രാജിവയ്ക്കണമെന്ന് കോൺഗ്രസ്
അമ്പലപ്പുഴ: ചികിത്സാ സഹായനിധിയിൽ തട്ടിപ്പ് നടത്തിയ അമ്പലപ്പുഴ എംഎൽഎ എച്ച്. സലാം രാജിവയ്ക്കണമെന്ന് കോൺഗ്രസ്. ധീവരസഭ താലൂക്ക് സെക്രട്ടറിയും കോൺഗ്രസ് പാർട്ടിയുടെ പ്രാദേശിക നേതാവുമായ ആർ. സജിമോന്റെ ഭാര്യ ജീജ(33)യുടെ വൃക്ക തകരാറിലാകുകയും ചികിത്സയെത്തുടർന്ന് വൃക്ക മാറ്റിവയ്ക്കാൻ ഡോക്ടർമാർ നിർദേശം നൽകുകയും ചെയ്തെങ്കിലും സാമ്പത്തിക ബുദ്ധിമുട്ടുമൂലം ആ കുടുംബം പ്രതിസന്ധിയിലായിരുന്നു. ജനകീയസമിതി രൂപീകരിച്ച് സാമ്പത്തിക സമാഹരണം നടത്തുവാൻ അമ്പലപ്പുഴ എംഎൽഎയും ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളും വിവിധ രാഷ്ട്രീയ ജാതി-മത സംഘടന ഭാരവാഹികളും പൊതുപ്രവർത്തകരും ജീവകാരുണ്യ പ്രവർത്തകരും ഒരുമിച്ച് യോഗം കൂടിയാണ് ചികിത്സ സഹായ സമിതിക്ക് രൂപം നൽകിയത്. എച്ച്. സലാം എംഎൽഎ ചെയർമാനായ ജനകീയ സമിതിയിൽ സിപിഎം നേതാവും മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ യു. രാജുമോൻ കൺവീനറുമായിരുന്നു. 2021 ഓഗസ്റ്റ് 15ന് അമ്പലപ്പുഴ വടക്ക്, അമ്പലപ്പുഴ തെക്ക് എന്നീ പഞ്ചായത്തുകളിലെ തീരദേശ വാർഡുകൾ കേന്ദ്രീകരിച്ചാണ് പൊതുജനങ്ങളിൽനിന്നു…
Read Moreചെങ്ങന്നൂരിന്റെ സ്വപ്നപദ്ധതി: അത്യാധുനിക സൗകര്യത്തോടെ ജില്ലാ ആശുപത്രി
ചെങ്ങന്നൂര്‍: അത്യാധുനിക സൗകര്യത്തോടെ നൂറ് കോടി രൂപ മുതൽമുടക്കി നിർമിക്കുന്ന ചെങ്ങന്നൂർ ജില്ലാ ആശുപത്രിയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി 2025 മാര്‍ച്ചിൽ തന്നെ നാടിനു സമര്‍പ്പിക്കാന്‍ തീരുമാനം. ആശുപത്രിയിൽ മുന്നൂറോളം കിടക്കകളും സോളാര്‍ സംവിധാനവും ആശുപത്രിയില്‍ സജ്ജമാക്കും. പഴയ ജില്ലാ ആശുപത്രിയിൽ ഇരുനൂറിൽ താഴെയായിരുന്നു കിടക്കകൾ. ജില്ലാ ആശുപത്രിയുടെ കെട്ടിടനിർമാണം നടക്കുന്നതിനാൽ ഗവ. ബോയ്സ് സ്കൂളിന്റെ കെട്ടിടത്തിലാണ് താത്കാലികമായി ആശുപത്രി പ്രവർത്തിക്കുന്നത്. കഴിഞ്ഞ ദിവസം മന്ത്രി സജി ചെറിയാന്റെ നേതൃത്വത്തില്‍ ഉന്നത ഉദ്യോഗസ്ഥസംഘം നിര്‍മാണപുരോഗതി സംയുക്തമായി വിലയിരുത്തി. തുടര്‍ന്ന് യോഗം ചേര്‍ന്നാണ് നിര്‍മാണം വേഗത്തിലാണെന്നും ഉടന്‍ തന്നെ പൂര്‍ത്തിയാക്കി ഉദ്ഘാടനത്തിന് സജ്ജമാക്കാമെന്നും തിരുമാനിച്ചത്. ജില്ലാ ആശുപത്രിയെയും മാതൃ-ശിശു ആശുപത്രിയെയും തമ്മിൽ ബന്ധിപ്പിക്കുന്ന റാംപിന് മേൽക്കൂര പണിയാനും തീരുമാനമായി. ഓഫീസ് റൂം പ്രവര്‍ത്തനത്തിന് കൂടുതല്‍ സ്ഥലം കണ്ടെത്തും. എല്ലാ വിഭാഗങ്ങൾക്കും അത്യാധുനിക മോഡുലർ ഓപ്പറേഷൻ തിയറ്ററുകൾ പണിയും. ആശുപത്രിയിലേക്ക് മെഡിക്കൽ…
Read Moreനന്മനിറഞ്ഞ പോലീസുകാർ: വഴിതെറ്റി ഒറ്റപ്പെട്ട വയോധികയ്ക്ക് പോലീസ് രക്ഷകരായി
മാങ്കാംകുഴി: വയോജന ദിനത്തിൽ വഴിതെറ്റി റോഡിൽ ഒറ്റപ്പെട്ട വയോധികയ്ക്ക് പോലീസ് രക്ഷകരായി. കായംകുളം പത്തിയൂർ സ്വദേശിനി കുഞ്ഞുകുട്ടി (80 )യെയാണ് കുറത്തികാട് എസ് ഐ എം. എസ്. എബി, സീനിയർ സിപിഒ രഞ്ജിത്ത് പി എന്നിവരുടെ നേതൃത്വത്തിൽ വയോധികയിൽ നിന്നു വിവരങ്ങൾ തേടിയശേഷം കൊല്ലകടവ് ദയാഭവനിൽ സുരക്ഷിതമായി എത്തിച്ചത്. ബന്ധുക്കളെ പോലീസ് വിവരമറിയിക്കുകയും കൂട്ടിക്കൊണ്ടുപോകാൻ എത്തണമെന്നും ആവശ്യപ്പെട്ടിട്ടുമുണ്ട്. ഇന്നലെ സന്ധ്യയോടെയാണ് മാങ്കാംകുഴി ജംഗ്ഷനിൽ വഴിതെറ്റി അലയുന്ന വയോധികയെ കണ്ടെത്തിയത്. സംഭവം ശ്രദ്ധയിൽപ്പെട്ട മാധ്യമ പ്രവർത്തകൻ നൗഷാദ് മാങ്കാംകുഴി കുറത്തികാട് എസ് ഐ എം. എസ്. എബിയെ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു. മാങ്കാംകുഴിക്കു സമീപത്തെ ബന്ധുവീടുകളിൽ എത്തിയതായിരുന്നു വയോധിക. പിന്നീട് പത്തിയൂരിലേക്ക് മടങ്ങുംവഴിയാണ് വഴിതെറ്റി ഒറ്റപ്പെട്ടത്. മാങ്കാംകുഴിയിലെ ബന്ധുക്കളെ പോലീസ് ബന്ധപ്പെട്ടെങ്കിലും വയോധികയ്ക്ക് ഓർമ്മക്കുറവുള്ളതിനാൽ അവർ ഏറ്റെടുക്കാൻ തയാറായില്ല. തുടർന്ന് എസ് ഐ എബി കൊല്ലകടവ് ദയാഭവൻ ഡയറക്ടർ…
Read Moreശാരീരികമായി ഉപദ്രവിച്ചു, പരാതി കൊടുത്താൽ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തലും; ഗ്രാമപഞ്ചായത്ത് അംഗത്തിനെതിരെ പരാതിയുമായി യുവതി
അടൂര്‍: സ്ത്രീയോടു മോശമായി പെരുമാറിയെന്ന പരാതിയില്‍ ഗ്രാമപഞ്ചായത്തംഗത്തിനെതിരേ കേസ്. കടമ്പനാട് ഗ്രാമപഞ്ചായത്തംഗം ജോസ് തോമസി(45)നെതിരേയാണ് കേസ്. കടമ്പനാട് സ്വദേശിനിയാണ് പരാതിക്കാരി. ശാരീരികമായി ഉപദ്രവിച്ചെന്നും അപമാനിക്കാന്‍ ശ്രമിച്ചെന്നും പരാതിക്കാരിയുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തിയെന്നും ഏനാത്ത് പോലീസിനു നൽകിയ പരാതിയില്‍ പറയുന്നു. പരാതിക്കാരിയെ കൈയേറ്റം ചെയ്ത സംഭവത്തില്‍ ജോസ് തോമസിനെതിരേ കേസ് എടുത്തതായി ഏനാത്ത് പോലീസ് പറഞ്ഞു.
Read Moreവർഗീയ ശക്തികളുമായി അവിശുദ്ധ ബന്ധം; പിണറായി വിജയൻ സിപിഎമ്മിന്റെ അന്തകനാകുമെന്ന് യൂത്ത് കോൺഗ്രസ്
ആലപ്പുഴ: കുടുംബതാത്പര്യം സംരക്ഷിക്കാൻ വർഗീയ ശക്തികളുമായി അവിശുദ്ധ സഖ്യമുള്ള പിണറായി വിജയൻ സിപിഎമ്മിന്റെ അന്തകനാകുമെന്ന് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി. പി.വി. അൻവറും മുഖ്യമന്ത്രിയും തമ്മിലുള്ള തർക്കം കൊള്ളമുതൽ പങ്കുവയ്ക്കുന്നതിലെ തർക്കമാണെന്നും പി.വി. അൻവർ യുഡിഎഫിൽ വരാമെന്നു വ്യാമോഹിക്കേണ്ടെന്നും ആർഎസ്എസ് ഏജന്റായ എഡിജിപി അജിത്കുമാറിനെ ഉടൻ പുറത്താക്കണമെന്നും ജില്ല കമ്മിറ്റി പ്രസ്തവനയിൽ ആവശ്യപ്പെട്ടു. പിണറായി വിജയൻ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് നഗരത്തിൽ പ്രധിഷേധ പ്രകടനം നടത്തി. തുടർന്നു നടന്ന പ്രതിഷേധ യോഗം സംസ്ഥാന വൈസ് പ്രസിഡന്റ് അനു താജ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എം.പി. പ്രവീൺ അധ്യക്ഷനായി. സംസ്ഥാന ഭാരവാഹികളായ അരിതാ ബാബു, സുബിൻ മാത്യു, എസ്.കെ. അഭിജിത്ത്, മീനു സജീവ്, നൗഫൽ ചെമ്പകപ്പള്ളി, അജയ് ജ്യൂവൽ കുര്യാക്കോസ്, വിശാഖ് പത്തിയൂർ തുടങ്ങിയർ നേതൃത്വം നൽകി.
Read Moreഓളപ്പരപ്പിലെ ഒളിമ്പിക്സ് പോരിനിറങ്ങി വൈദികൻ; മാമ്മൂടൻ വള്ളത്തിന്റെ ക്യാപ്റ്റനായി ഫാ. ജോസഫ് ചെമ്പിലകം
എടത്വ: ഓളപ്പരപ്പിൽ പോരാട്ടത്തിനൊരുങ്ങുകയാണ് വൈദികൻ. നെഹ്റു ട്രോഫി ജലമേളയിൽ ഇരുട്ടുകുത്തി വിഭാഗത്തിൽ മാമ്മൂടൻ വള്ളത്തിന്റെ ക്യാപ്റ്റനായാണ് കൈനകരി സെന്റ് മേരീസ് പള്ളി വികാരി ഫാ. ജോസഫ് ചെമ്പിലകം എത്തുന്നത്. ചമ്പക്കുളം സ്വദേശിയായ ഫാ. ജോസഫ് ചെമ്പിലകം കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി വിവിധ ഇടവകകളിൽ സേവനം അനുഷ്ഠിച്ചുവരുകയാണ്. 2018 മുതൽ 2021 വരെ എടത്വ ജോർജിയൻ പബ്ലിക് സ്കൂൾ പ്രിൻസിപ്പലായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. സെന്റ് മേരീസ് ബോട്ട് ക്ലബ്ബ് പ്രസിഡന്റ് ചാക്കോ വർഗീസ് കാഞ്ഞിരവേലി, സെക്രട്ടറി ഷിബിൻ വർഗീസ് കായലിപ്പറമ്പ്, ട്രഷറർ ജോബി സ്കറിയ പതിനാറുപറ എന്നിവർ അടങ്ങിയ കൈനകരികരക്കാരാണ് വള്ളംകളിക്കു നേതൃത്വം നൽകുന്നത്. ചമ്പക്കുളത്തു നടന്ന ജലോത്സവത്തിൽ മാമ്മൂടൻ ഒന്നാം സ്ഥാനം നേടിയിരുന്നു. ആദ്യമായാണ് നെഹ്റു ട്രോഫി ജലോത്സവത്തിൽ മാമ്മൂടൻ വള്ളത്തിൽ തുഴയെറിയുന്നത്. നാലു പതിറ്റാണ്ടുകളായി മത്സരരംഗത്തുള്ള മാമ്മൂടൻ 2018 ൽ പുതുക്കി പണിതു 2019 ഓഗസ്റ്റ്…
Read Moreനെഹ്റു ട്രോഫിയിൽ ഇത്തവണ ആര് മുത്തമിടും; ഫലം പ്രവചിച്ച് സമ്മാനം നേടാം; എൻട്രികൾ അയയ്ക്കേണ്ടത് തപാൽ കാർഡിൽ
ആലപ്പുഴ: നെഹ്റു ട്രോഫി സ്വന്തമാക്കുന്ന ചുണ്ടന് വള്ളത്തിന്റെ പേര് പ്രവചിച്ച് സമ്മാനം നേടാം. നെഹ്റു ട്രോഫി പബ്ലിസിറ്റി കമ്മിറ്റിയാണ് മത്സരം സംഘടിപ്പിക്കുന്നത്. വിജയിക്ക് പാലത്ര ഫാഷന്‍ ജ്വല്ലറി സ്പോണ്സര് ചെയ്യുന്ന പി.ടി. ചെറിയാന് സ്മാരക കാഷ് അവാര്‍ഡ് (പതിനായിരത്തി ഒന്ന് രൂപ) സമ്മാനമായി ലഭിക്കും. ചുണ്ടന് വള്ളങ്ങളുടെ ഫൈനലില്‍ ഒന്നാമത് ഫിനിഷ് ചെയ്ത് നെഹ്റു ട്രോഫി സ്വന്തമാക്കുന്ന ചുണ്ടന്റെ പേര്, എന്‍ട്രി അയയ്ക്കുന്നയാളുടെ പേര്, വിലാസം, ഫോണ്‍ നമ്പര്‍ എന്നിവ തപാല്‍ കാര്‍ഡില്‍ എഴുതി തപാലിലാണ് അയക്കേണ്ടത്. ഒരാള്‍ക്ക് ഒരു വള്ളത്തിന്റെ പേരു മാത്രമേ പ്രവചിക്കാനാകൂ. ഒന്നിലധികം പേരുകള്‍ അയയ്ക്കുന്നവരുടെ എന്‍ട്രികള്‍ തള്ളിക്കളയും. കാര്‍ഡില്‍ നെഹ്റു ട്രോഫി പ്രവചനമത്സരം- 2024 എന്നെഴുതണം. 27ന് വരെ ലഭിക്കുന്ന എന്‍ട്രികളാണ് പരിഗണിക്കുക. വിലാസം: കണ്‍വീനര്‍, നെഹ്റു ട്രോഫി പബ്ലിസിറ്റി കമ്മിറ്റി, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, സിവില്‍ സ്റ്റേഷന്, ആലപ്പുഴ- 688001.…
Read More