ചെങ്ങന്നൂര്‍: ശബരിമലയുടെ ഇടത്താവളമായ ദേവസ്വം ബോര്‍ഡിന്റെ അധീനതയിലുള്ള ചെങ്ങന്നൂര്‍ മഹാദേവ ക്ഷേത്രത്തിനുള്ളിലെ ഓടയില്‍ നിന്ന് അസഹനീയ ദുര്‍ഗന്ധം വമിക്കുന്നതില്‍ ഭക്തജന പ്രതിഷേധം ശക്തമാകുന്നു. ഇതു സംബന്ധിച്ച് ഒരു വര്‍ഷം മുന്‍പ് ദേവസ്വം ബോര്‍ഡ് അധികാരികള്‍ക്ക് പരാതി നല്‍കിയിട്ടും നാളിതുവരെ യാതൊരുവിധ നടപടികളും കൈകൊണ്ടിട്ടില്ലന്ന് ഉപേദേശക സമതി ഭാരവാഹികള്‍ പറയുന്നു. ദേവസ്വത്തിലെ തിടപ്പള്ളിയില്‍ നിന്നുള്ള മലിനജലവും നാലമ്പലത്തിനുള്ളില്‍ നിന്നുള്ള അഭിഷേക ജലവുമുള്പ്പടെ ക്ഷേത്ര നാലമ്പലത്ത് ചുറ്റിയുള്ള ഓടയിലൂടെയാണ് തെക്കുഭാഗത്തുള്ള വലിയ ഓടയിലേക്ക് എത്തുന്നത്. എന്നാല്‍ നാലമ്പലം ചുറ്റിയുള്ള ഓടയിലെ നിര്‍മാണത്തിലെ അപാകതമൂലം ഇവിടെ മലിന ജലം കെട്ടികിടന്നാണ് ദുര്‍ഗന്ധമുണ്ടാകുന്നതെന്ന് പറയുന്നു. ഒരു വര്‍ഷം ഒന്‍പത് ലക്ഷത്തില്‍ കുറയാത്ത വരുമാനമാണ് ദേവസ്വം ബോര്‍ഡിന് ഈ ക്ഷേത്രത്തില്‍നിന്നു ലഭിക്കുന്നതെന്ന് ഉപദേശക സമിതി ഭാരവാഹികള്‍ പറയുന്നു. മണ്ഡലകാലം ആരംഭിക്കുമ്പോള്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള ഭക്തരുള്‍പ്പടെ നിരവധിപ്പേര്‍ അമ്പലത്തില്‍ എത്തിച്ചേരുമെന്നും അതിനു മുന്നോടിയായി അടിയന്തരമായി…
Read MoreCategory: Alappuzha
നടപ്പാത കൈയടക്കി കച്ചവടക്കാർ; കണ്ടില്ലെന്നു നടിച്ച് അധികാരികൾ
അമ്പലപ്പുഴ: ലക്ഷങ്ങൾ ചെലവിട്ടു നിർമിച്ച റോഡിന്റെ നടപ്പാത കച്ചവടക്കാർ കൈയടക്കിയത് കണ്ടില്ലെന്നു നടിച്ച് അധികാരികൾ. കാൽനടയാത്രക്കാർ ദുരിതത്തിൽ. അമ്പലപ്പുഴ-തിരുവല്ല സംസ്ഥാന പാതയുടെ ഇരുഭാഗത്തുമുള്ള കച്ചവടക്കാരാണ് നടപ്പാത കൈയടക്കിയത്. തിരക്കേറിയ റോഡിൽ കാൽനടയാത്രക്കാർക്ക് അപകടമുണ്ടാകാതിരിക്കാനാണ് മനോഹരമായ നടപ്പാതയും റോഡിനൊപ്പം നിർമിച്ചത്. എന്നാൽ, പലയിടത്തും നടപ്പാത കച്ചവടക്കാരുടെ വ്യാപാര സാധനങ്ങൾ വയ്ക്കാനുള്ള ഒന്നായി മാറ്റി. അമ്പലപ്പുഴ പടിഞ്ഞാറെ നടയിൽ നിരവധി കച്ചവടക്കാരാണ് ഇത്തരത്തിൽ നടപ്പാതയിൽ സാധനങ്ങൾ വയ്ക്കുന്നത്. അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെത്തുന്ന ഭക്തരുൾപ്പെടെയുള്ളവർക്ക് നടക്കാൻ കഴിയാത്ത തരത്തിലാണ് കച്ചവടക്കാർ സാധനങ്ങൾ നടപ്പാതയിൽ വയ്ക്കുന്നത്. ഇതിനെതിരേ പൊതുമരാമത്ത് വകുപ്പ്, പോലീസ്, പഞ്ചായത്ത് എന്നിവയൊന്നും ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. ഇതിൽ വ്യാപക പ്രതിഷേധവുമുയർന്നിട്ടുണ്ട്.
Read Moreചാരുംമൂട് മിനി സിവിൽ സ്റ്റേഷൻ നിർമാണം വൈകുന്നു: സ്ഥലം കാടുകയറി
ചാരുംമൂട്: ചാരുംമൂട് കേന്ദ്രമാക്കി മിനി സിവിൽസ്റ്റേഷനുവേണ്ടി ശിലാഫലകം സ്ഥാപിച്ച സ്ഥലം കാടുകയറി. ചാരുംമൂട്ടിൽ പുതിയ മിനി സിവിൽസ്റ്റേഷൻ സ്ഥാപിക്കാൻ കരിമുളയ്ക്കലിലാണ് സ്ഥലം കണ്ടെത്തിയത്. ചുനക്കര പഞ്ചായത്തിന്റെ അധികാര പരിധിയിലുള്ള കരിമുളയ്ക്കലിലെ പഴയ പബ്ലിക് മാർക്കറ്റിലാണ് മിനി സിവിൽ സ്റ്റേഷൻ നിർമിക്കാൻ തീരുമാനിച്ചത്. ഇതിന്റെ നിർമാണം ഉടൻ പൂർത്തിയാക്കുമെന്ന് പ്രഖ്യാപിച്ച് നാലുവർഷം മുമ്പ് അന്നത്തെ മന്ത്രി ജി. സുധാകരൻ തറക്കല്ലിട്ട് ഉദ്ഘാടനം നിർവഹിച്ചു. എന്നാൽ, മന്ത്രി ശിലാഫലകം സ്ഥാപിച്ച സ്ഥലം ഇപ്പോൾ കാടായിമാറി. ഒരു വർഷം മുമ്പ് ഭരണാനുമതി കിട്ടിയതിനെ തുടർന്ന് സ്ഥലത്ത് റവന്യു അധികൃതർ എത്തി സർവേ നടത്തിയിരുന്നു. ഈ സ്ഥലത്ത് മാവേലിക്കര ആർടി ഓഫീസിലെ ഡ്രൈവിംഗ് ടെസ്റ്റുകൾ നടന്നുവരികയായിരുന്നു.
Read Moreഅങ്കണവാടികളില്‍ ഒഴിവ്
ആലപ്പുഴ: ഹരിപ്പാട് ഐസിഡിഎസ് പ്രോജക്ട് പരിധിയിലുള്ള തൃക്കുന്നപ്പുഴ പഞ്ചായത്തിലെ വിവിധ അങ്കണവാടികളില്‍ നിലവില്‍ ഒഴിവുള്ളതും അടുത്ത മുന്നു വര്‍ഷത്തിനിടയില്‍ ഉണ്ടാകാനിടയുള്ളതുമായ വര്‍ക്കര്‍/ഹെല്‍പ്പര്‍ തസ്തികകളില്‍ അപേക്ഷ ക്ഷണിച്ചു. വര്‍ക്കര്‍ തസ്തികയില്‍ അപേക്ഷിക്കുന്നവര്‍ 10-ാം ക്ലാസ് ജയിച്ചിരിക്കണം. ഹെല്‍പ്പര്‍ തസ്തികകളില്‍ അപേക്ഷിക്കുന്നവര്‍ ഏഴാം ക്ലാസ് പാസായവരും എന്നാല്‍, 10-ാം ക്ലാസ് പാസാകാത്തവരുമായിരിക്കണം. പ്രായം 18-46 വയസ്. അപേക്ഷകള്‍ ഒക്ടോബര്‍ അഞ്ചിന് വൈകിട്ട് അഞ്ചിനു മുമ്പായി ഹരിപ്പാട് റവന്യു ടവറില്‍ പ്രവര്‍ത്തിക്കുന്ന ശിശുവികസന പദ്ധതി ഓഫീസില്‍ നല്‍കണം.
Read Moreകാത്തിരുന്നു കിട്ടിയ റോഡ് മാസങ്ങൾക്കകം തകർന്നു; റീ ടാർ ചെയ്യണമെന്നു നാട്ടുകാർ
അന്പലപ്പുഴ: നാട്ടുകാർ കാത്തിരുന്ന റോഡ് യാഥാർഥ്യമായി. എന്നാൽ, നിർമാണം പൂർത്തിയായി മാസങ്ങൾ പിന്നിട്ടപ്പോൾ റോഡ് തകർന്നു. ഉദ്ഘാടനം പോലും ചെയ്യാത്ത റോഡിൽ പലയിടത്തും ടാർ ഇളകി. നിർമാണത്തിൽ അഴിമതി ആരോപിച്ച് നാട്ടുകാർ. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് കാക്കാഴം മുരളി മുക്ക് മുതൽ ദേശീയ പാത വരെയുള്ള റോഡാണ് തകർന്നത്. റീ ബിൽഡ് കേരള പദ്ധതിയിലുൾപ്പെടുത്തി 64 ലക്ഷം രൂപാ ചെലവിലാണ് 800 മീറ്റർ റോഡ് പുനർ നിർമിക്കാൻ തീരുമാനിച്ചത്. നിർമാണത്തിനായി 2 വർഷം മുൻപ് റോഡ് പൊളിച്ചിട്ടതാണ്. പിന്നീട് കാൽനട യാത്ര പോലും സാധിക്കാത്ത സ്ഥിതിയായി. വർഷങ്ങൾ കഴിഞ്ഞിട്ടും റോഡ് നിർമാണം ആരംഭിക്കാത്തതിൽ പ്രതിഷേധിച്ച് നാട്ടുകാർ ഏതാനും മാസം മുമ്പ് അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് ഉപരോധിക്കുകയും ചെയ്തു. ഒടുവിൽ എംഎൽഎ ഇടപെട്ട് വിളിച്ചു ചേർത്ത യോഗത്തിനു ശേഷമാണ് ടാറിംഗ് ജോലികൾ ആരംഭിച്ചത്. മാസങ്ങൾക്കുമുൻപ് ടാറിംഗ്…
Read Moreഅടവി യാത്രയും കുട്ടവഞ്ചി സവാരിയും… പ്രകൃതിയുടെ നിശബ്ദ സൗന്ദര്യത്തിലേക്ക് ക്ഷണിച്ച് കെഎസ്ആർടിസി ടൂറിസം സെൽ
ചാത്തന്നൂർ: കെഎസ്ആർടിസിയുടെബജറ്റ് ടൂറിസം സെൽ അടവിയിലേയ്ക്ക് വിനോദയാത്രയും കുട്ടവഞ്ചി സവാരിയും സംഘടിപ്പിക്കും.അതോടൊപ്പം ഗവിയിലെ അതി മനോഹര കാഴ്ചകളും ഒപ്പം പരുന്തുംപാറ യാത്രയും. കാസർഗോഡ് ഒഴികെയുള്ള 13 ജില്ലാ കേന്ദ്രങ്ങളിൽ നിന്നുമാണ് സവാരി ഒരുക്കുന്നത്. കേരളത്തിലെ കോന്നിയിലെ കല്ലാർ നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഒരു പ്രധാന വിനോദസഞ്ചാര കേന്ദ്രമാണ് അടവി. പശ്ചിമഘട്ടത്തിന്റെ മധ്യത്തിൽ നിൽക്കുന്ന കോന്നി-അടവി ഇക്കോ ടൂറിസം, സന്ദർശകരെ പ്രകൃതിയുടെ നിശബ്ദ സൗന്ദര്യത്തിലേക്ക് ആകർഷിക്കുന്ന കേന്ദ്രമാണ്. അടവിയിലെ പ്രധാന ആകർഷണം കല്ലാർ നദിയിലൂടെയുള്ള കുട്ടവഞ്ചി സവാരിയാണ് . കോന്നി ഇക്കോ ടൂറിസത്തിന്റെ ഭാഗമാണ് അടവി ഇക്കോ ടൂറിസം. നിബിഡ വനത്തിലൂടെ ഒഴുകുന്ന കല്ലാർ പുഴയിലെ കുട്ടവഞ്ചി സവാരി വളരെ മനോഹരമാണ്. അതുപോലെതന്നെ കണ്ണിനു കുളിർമയേകുന്ന കാഴ്ചകൾ നൽകുന്ന യാത്രയാണ് ഗവിയും പരുന്തും പാറയും. നിത്യഹരിത വനങ്ങൾ നിറഞ്ഞ ഗവി സമുദ്രനിരപ്പിൽനിന്നു മൂവായിരത്തിലേറെ അടി ഉയരത്തിൽ സ്ഥിതി…
Read Moreപത്തനംതിട്ട ജനറല്‍ ആശുപത്രി ലിഫ്റ്റ് തകരാറിലായ സംഭവത്തില്‍ വിശദമായ അന്വേഷണം
പത്തനംതിട്ട: പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ലിഫ്റ്റ് തകരാറിയതിനേ തുടര്‍ന്ന് രോഗികളെ ജീവനക്കാര്‍ ചുമന്ന് താഴെയിറക്കേണ്ടി വന്ന സാഹചര്യത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്താന്‍ ആരോഗ്യവകുപ്പ്. ആരോഗ്യ ഡയറക്ടര്‍ക്ക് മന്ത്രി വീണാ ജോര്‍ജ് ഇന്നലെ ഇതുസംബന്ധിച്ചു നിര്‍ദേശം നല്‍കിയിരുന്നു. ഇതിനിടെ സംഭവത്തില്‍ കേസെടുത്ത സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് പത്തനംതിട്ട ഡിഎംഒയില്‍ നിന്നു വിശദമായ റിപ്പോര്‍ട്ടും തേടി. പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്കാണ് കമ്മീഷന് അംഗം വി.കെ ബീനാകുമാരി നിര്‍ദേശം നല്‍കിയത്. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ കമ്മീഷന് സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. കഴിഞ്ഞയാഴ്ചയാണ് ലിഫ്റ്റ് തകരാറിലായതെന്ന് പറയുന്നു. ശസ്ത്രക്രിയ കഴിഞ്ഞ രോഗികളെ വരെ ജീവനക്കാര്‍ ചുമന്ന് താഴെയിറക്കേണ്ടി വന്നു. ആശുപത്രിയില്‍ റാംപ് സൗകര്യമില്ലെന്ന് പറയുന്നു. തടിയില്‍ കോര്‍ത്ത് കെട്ടിയ തുണിയില്‍ കിടത്തിയാണ് രോഗികളെ താഴെയെത്തിക്കുന്നത്. മൂന്നാം നിലയിലുള്ള ഓപ്പറേഷന് തീയേറ്ററിലേക്ക് രോഗികളെ എത്തിക്കുന്നതും തിരികെ കൊണ്ടുപോകുന്നതും കമ്മീഷന് ഗൗരവത്തിലെടുത്തിരിക്കുകയാണ്. 15…
Read Moreസ്വകാര്യ മൊബൈല്‍ ടവറുകളിലെ ചെമ്പ് കേബിളുകള്‍ മോഷ്ടിച്ച് വില്പന നടത്തിയ യുവാവ് പിടിയില്‍
പത്തനംതിട്ട: സ്വകാര്യകമ്പനിയുടെ മൊബൈല്‍ ടവറുകളിലെ ഏര്‍ത്ത് ചെമ്പ്് കേബിളുകള്‍ മോഷ്ടിച്ച കേസില്‍ ഒരാളെ കൂടല്‍ പോലീസ് പിടികൂടി. യൂണിടെക് എനര്‍ജി സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്വകാര്യ കമ്പനിയുടെ കൂടല്‍, അതിരുങ്കല്‍, കാരയ്ക്കാകുഴി എന്നിവിടങ്ങളില്‍ സ്ഥാപിച്ച ടവറുകളില്‍ നിന്നാണ് ഇവ മോഷ്ടിച്ചത്. 19,175 രൂപയുടെ ചെമ്പ് കേബിളുകളാണ് മോഷ്ടിച്ചത്. കലഞ്ഞൂര്‍ കൊട്ടന്തറ ഇടിഞ്ഞകുഴി വിജയഭവനം വീട്ടില്‍ ശ്രീകാന്താണ് (24) കൂടല്‍ പോലീസിന്റെ പിടിയിലായത്. കഴിഞ്ഞമാസം രണ്ടിനും 20 നുമിടയിലുള്ള കാലയളവിലാണ് മോഷണം നടന്നത്. രണ്ടു കുട്ടികളുടെ സഹായവും ഇയാള്‍ക്കുണ്ടായിരുന്നതായി പോലീസ് പറഞ്ഞു. സ്ഥാപനത്തില്‍ ടെക്നിഷനായി ജോലി ചെയ്യുന്ന പാലക്കാട് ആലത്തൂര്‍ പന്നിയങ്കര പന്തലാമ്പാടം നിയാസിന്റെ പരാതിപ്രകാരമാണ് കൂടല്‍ പോലീസ് കേസെടുത്തത്. കൂടലില്‍ നിന്ന് ഇന്നലെ വൈകുന്നേരമാണ് ശ്രീകാന്തിനെ പിടികൂടിയത്. പത്തനാപുരത്തെ ആക്രിക്കടയില്‍ മോഷ്ടിച്ച കേബിളുകള്‍ വിറ്റതായി ഇയാള്‍ വെളിപ്പെടുത്തി. കുറ്റസമ്മതമൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് കടയുടമയെ വിവരം ധരിപ്പിക്കുകയും…
Read Moreപ്രതീക്ഷയുടെ ചൂളംവിളി കാത്ത് ചെങ്ങന്നൂർ-പമ്പ റെയിൽപ്പാത; നടപടികൾ വേഗത്തിലാക്കാൻ ഇടപെടൽ നടത്തുമെന്ന് കൊടിക്കുന്നിൽ സുരേഷ്
ചാരുംമൂട്: ശബരിമല തീർഥാടകരുടെ ഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ ചെങ്ങന്നൂർ-പമ്പ അതിവേഗ റെയിൽ ട്രാൻസിറ്റ് പദ്ധതി അന്തിമ അനുമതിക്കായി കാത്തിരിക്കുന്നു. റെയിൽപ്പാത യാഥാർഥ്യമായാൽ ശബരിമല തീർഥാടകരുടെ യാത്രകൾ കൂടുതൽ സൗകര്യമാക്കി പരിസര പ്രദേശങ്ങളിലെ ഗതാഗത സംവിധാനങ്ങൾ മെച്ചപ്പെടുത്താൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പദ്ധതിയുടെ പ്രവർത്തനാധികാരം സതേൺ റെയിൽവേയുടെ തിരുവനന്തപുരം ഡിവിഷനാണ് കൈകാര്യം ചെയ്യുന്നത്. 6480 കോടി രൂപയുടെ ആകെ ചെലവിലാണ് പദ്ധതി ആരംഭിക്കുന്നത്, എന്നാൽ, 7208.24 കോടി രൂപയാകുമെന്ന് പൂർത്തിയാകുമ്പോഴുള്ള ചെലവിന്റെ കണക്ക്. 126.16 കിലോമീറ്റർ നീളമുള്ള പുതിയ ഇരട്ടപ്പാതയിലൂടെ സഞ്ചരിക്കുന്ന തീവണ്ടിയുടെ പരമാവധി വേഗം 200 കിലോമീറ്റർ/മണിക്കൂർ ആയിരിക്കും. ഇതിന്റെ നിർമാണം പൂർത്തിയാക്കാൻ അഞ്ചു വർഷമെങ്കിലും എടുക്കുമെന്ന് കരുതപ്പെടുന്നു. 14.34 കിലോമീറ്റർ നീളമുള്ള 20 തുരങ്കങ്ങളും 14.523 കിലോമീറ്റർ നീളമുള്ള 22 പാലങ്ങളും ഉൾപ്പെടുന്ന ഈ പദ്ധതിക്ക് 213.687 ഹെക്ടർ ഭൂമി ആവശ്യമായതിനാൽ, അനുബന്ധ ഭൂമിയിടപാടുകൾക്കും പരിസ്ഥിതി പ്രതിരോധ…
Read Moreവെട്ടം വേണം, അതിന് ബള്‍ബിടണം; കഴുത്തിൽ പ്ലക്കാർഡ് തൂക്കി വേറിട്ട സമരവുമായി വീയപുരം പഞ്ചായത്ത് വൈസ്പ്രസിഡന്റ് പി.എ. ഷാനവാസ്
ഹരിപ്പാട്: പ്ലക്കാര്‍ഡ് കഴുത്തില്‍ തൂക്കി പ്രതിഷേധവുമായി പഞ്ചായത്ത് വൈസ്പ്രസിഡന്റിന്റെ ഒറ്റയാൾ സമരം. വീയപുരം പഞ്ചായത്ത് വൈസ്പ്രസിഡന്റ് പി.എ. ഷാനവാസാണ് വേറിട്ട പ്രതിഷേധവുമായി കഴിഞ്ഞ ദിവസം കൂടിയ പഞ്ചായത്തു കമ്മിറ്റിയില്‍ എത്തിയത്. വെട്ടം വേണം, അതിന് ബള്‍ബിടണം, കാലതാമസം വരുത്തരുത് എന്നാണ് പ്ലക്കാര്‍ഡിലുള്ളത്. ഒരു പോസ്റ്റില്‍ (ബള്‍ബ് കേടാകുന്ന മുറയ്ക്ക്) ഒരുവര്‍ഷത്തേക്ക് 640 രൂപപ്രകാരം 504 പോസ്റ്റില്‍ ബള്‍ബിടാനാണ് കരാര്‍. പ്ലാന്‍ഫണ്ടില്‍ നിന്നു മൂന്നരലക്ഷം രൂപ മാറ്റിവച്ചാണ് പദ്ധതി നടപ്പാക്കിയത്.ബള്‍ബ് കേടാകുന്ന മുറയ്ക്ക് നന്നാക്കിക്കൊടുക്കണമെന്നാണ് കരാര്‍. പക്ഷേ പല വാര്‍ഡുകളിലും മാസങ്ങളായി പലയിടങ്ങളിലായി ബള്‍ബുകള്‍ കത്താറില്ല. പല പ്രാവശ്യം മെമ്പർമാര്‍ കേടായ ബള്‍ബുകള്‍ മാറ്റിത്തരണമെന്ന് ആവശ്യപ്പെട്ടിട്ടും നടപടിയെടുക്കാന്‍ ബന്ധപ്പെട്ടവര്‍ തയാറാകാത്തതില്‍ പ്രതിഷേധം നിലനില്‍ക്കുന്നുണ്ട്. 18 വോള്‍ട്ട് ബള്‍ബാണ് ഇത്തവണയിട്ടത്. 2025 ഫെബ്രുവരി മാസം വരെ കത്താത്ത ബള്‍ബുകള്‍ മാറിക്കൊടുക്കണമെന്നാണ് കരാര്‍. ഇതിനും കരാറുകാരന് തയാറാകുന്നില്ല. ഒരുപോസ്റ്റില്‍ ഒരു ബള്‍ബ്…
Read More