തലശേരി: റോഡരികിലെ തണൽ മരം കടപുഴകി കാറിനു മേൽ വീണ അപകടത്തിൽ തലനാരിഴയ്ക്ക് യാത്രികർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. വ്യാപാരി വ്യവസായി ഏകോപന സമിതി തലശേരി യൂണിറ്റ് പ്രസിഡന്റും വ്യാപാര പ്രമുഖനുമായ വി.കെ. ജവാദ് അഹമ്മദും കുടുംബാംഗങ്ങളുമാണ് സെക്കൻഡുകളുടെ ഇടവേളയിൽ അത്ഭുതകരമായി രക്ഷപ്പെട്ടത്. മരം വീഴുന്നതിന് തൊട്ടു മുന്‍പ് യാത്രികർ കാറിൽ നിന്നിറങ്ങിയതിനാലാണ് ദുരന്തം ഒഴിവായത്. ഇന്നലെ രാവിലെ കൂത്തുപറന്പ് വില്ലേജ് ഓഫീസിനു മുന്നിലായിരുന്നു സംഭവം. ചെന്നൈയിൽനിന്നു വിമാനമാർഗം മട്ടന്നൂർ എയർപോർട്ടിൽ എത്തിയ ജവാദ് അഹമ്മദ് കുടുംബത്തോടൊപ്പം കാറിൽ തലശേരിയിലേക്ക് പുറപ്പെട്ടതായിരുന്നു. വീട്ടിലേക്കുള്ള യാത്രയ്ക്കിടെ കൂത്തുപറമ്പിലെ തന്റെ സ്ഥാപനത്തിൽ കയറുന്നതിനായി റോഡരികിൽ കാർ നിർത്തി എല്ലാവരും പുറത്തിറങ്ങിയ ഉടനായിരുന്നു മരം കടപുഴകി കാറിനു മുകളിൽ വീണത്. കാർ പൂർണമായും തകർന്നു.
Read MoreCategory: Kannur
“ഇഷ്ടമുളള മതത്തില്‍ വിശ്വസിക്കാനുളള അവകാശം നിഷേധിക്കുന്നു’; ബിജെപിക്കെതിരേ പരോക്ഷ വിമർശനവുമായി ബിഷപ് മാർ ജോസഫ് പാംപ്ലാനി
കണ്ണൂര്‍: മതേതരത്വ ഭരണഘടന നാടിനു നല്കുന്ന ഏറ്റവും ശക്തമായ ഉറപ്പുണ്ടായിട്ടുപോലും ഇഷ്ടപ്പെട്ട മതത്തിൽ വിശ്വസിക്കാനുള്ള അവകാശം നിഷേധിക്കുകയാണെന്ന് തലശേരി ആർച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനി. ഇന്നലെ കണ്ണൂർ നഗരത്തിൽ നടന്ന സംയുക്ത കുരിശിന്റെ വഴിയിൽ ദുഃഖവെള്ളിയുടെ സന്ദേശം നൽകുന്നതിനിടെയാണ് ബിജെപിക്കെതിരെ പരോക്ഷ വിമർശനവുമായി ബിഷപ് രംഗത്തെത്തിയത്. അവകാശങ്ങള്‍ നിഷേധിക്കപ്പെടുന്ന ആയിരക്കണക്കിന് മനുഷ്യരുടെ കണ്ണുനീരിനെ സാക്ഷിനിര്‍ത്തിക്കൊണ്ടാണ് ദുഖഃവെളളി ആചരിക്കുന്നതെന്നത്. കുരിശിന്റെ വഴി പോലും നടത്താന്‍ അനുവാദമില്ലാത്ത എത്രയോ നഗരങ്ങളാണ് നമ്മുടെ രാജ്യത്തുളളത്. ജബല്‍പൂരിലും മണിപ്പുരിലും കാണ്ഡഹാറിലുമെല്ലാം എത്രയോ മിഷനറിമാര്‍ ക്രിസ്ത്യാനികളായതിന്റെ പേരില്‍ ആക്രമിക്കപ്പെട്ടു. ക്രിസ്തുവും സുവിശേഷവും അവന്റെ അനുയായികളും ആദര്‍ശങ്ങളും രാജ്യദ്രോഹപരമായ കാര്യമായാണ് ഇന്ന് ചിത്രീകരിക്കപ്പെടുന്നത്. മതവും രാഷ്ട്രീയവും തമ്മില്‍ അനാവശ്യമായി സഖ്യം ചേരുമ്പോള്‍ അര്‍ഹതപ്പെട്ട അവകാശങ്ങള്‍ നിഷേധിക്കപ്പെടുകയും നിഷ്കളങ്കര്‍ നിഷ്ഠുരമായി കൊല്ലപ്പെടുകയും നീതിയും സത്യവും കുഴിച്ചുമൂടപ്പെടുകയും ചെയ്യും. എല്ലാവര്ക്കും നീതി ലഭിക്കണമെന്നാണ് കുരിശിന്റെ വഴി ഓര്‍മിപ്പിക്കുന്നതെന്നും…
Read Moreദിവ്യ എസ്. അയ്യർക്കെതിരേ പരാതി നൽകി യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ പ്രസിഡന്റ്
കണ്ണൂർ: സിപിഎം ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷിനെ പ്രകീർത്തിച്ചുകൊണ്ട് സാമൂഹ്യ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത വിഴിഞ്ഞം തുറമുഖ എംഡിയായ ദിവ്യ എസ്. അയ്യർക്കെതിരെ ചീഫ് സെക്രട്ടറിയ്ക്കും കേന്ദ്ര പൊതുജന പരാതി പരിഹാര ഡയറക്ടർക്കും യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ പ്രസിഡന്റ് വിജിൽ മോഹൻ പരാതി നല്കി. ഐഎഎസ് ഉദ്യോഗസ്ഥരുടെ പെരുമാറ്റ ചട്ടത്തിന് വിരുദ്ധമായി പ്രവർത്തിച്ചതിന് എതിരെയാണ് പരാതി. ഐഎഎസ് ഉദ്യോഗസ്ഥയായ ദിവ്യ എസ്. അയ്യർ ഇൻസ്റ്റഗ്രാം പേജിലൂടെ പുതിയതായി നിയമിതനായ സിപിഎം കണ്ണൂർ ജില്ല സെക്രട്ടറിയെ അഭിവാദ്യം ചെയ്തത് ഐഎഎസ് ഉദ്യോസ്ഥർ പാലിക്കേണ്ട1968 ലെ പെരുമാറ്റ ചട്ടത്തിലെ ചട്ടം (5) ൽ രാഷ്ട്രീയ നിഷ്പക്ഷതയ്ക്ക് എതിരായിട്ടുള്ളതാണെന്നും പരാതിയിൽ പറയുന്നു.
Read Moreസ്ട്രക്ചറിൽനിന്നു വീണ് വയോധികയ്ക്കു പരിക്ക്: ആശുപത്രി ജീവനക്കാരനെതിരേ കേസ്
കണ്ണൂർ: ആശുപത്രിയിൽ ചികിത്സയ്ക്കായി എത്തിയ വയോധികയ്ക്ക് സ്ട്രക്ചറിൽ നിന്ന് വീണ് പരിക്ക് പറ്റിയ സംഭവത്തിൽ ജീവനക്കാരനെതിരെ കണ്ണൂർ ടൗൺ പോലീസ് കേസെടുത്തു. ചെറുകുന്ന് എടക്കപ്രം സ്വദേശി പി.വി. ലതീഷിന്റെ പരാതിയിലാണ് ആശീർവാദ് ആശുപത്രിയിലെ ജീവനക്കാരനെതിരെ പോലീസ് കേസെടുത്തത്. ഇക്കഴിഞ്ഞ ഫെബ്രുവരി 11 ന് ആശീർവാദ് ആശുപത്രിയിൽ പരാതിക്കാരന്റെ മുത്തശി സാവത്രിയെ ചികിത്സയ്ക്ക് കൊണ്ടുവന്നപ്പോഴാണ് സംഭവം. പ്രതിയുടെ പ്രതിയുടെ അശ്രദ്ധ കാരണം സ്ട്രക്ചറിൽ നിന്ന് വീണ് മുത്തശിക്ക് സാരമായ പരിക്ക് പറ്റിയെന്ന് പരാതിയിൽ പറയുന്നു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Read Moreകണ്ണൂർ കൂടാളിയിൽ വീട്ടമ്മയ്ക്കുനേരേ ആസിഡ് ആക്രമണം; ഭർത്താവ് അറസ്റ്റിൽ
മട്ടന്നൂർ: ആശാ പ്രവർത്തകയായ യുവതിക്കുനേരേ ആസിഡ് ആക്രമണം. ഭർത്താവ് അറസ്റ്റിൽ. കൂടാളി പഞ്ചായത്ത് രണ്ടാം വാർഡിലെ ആശാ പ്രവർത്തകയായ പട്ടാന്നൂരിലെ കെ. കമലയ്ക്ക് (49) നേരേയാണ് ആസിഡ് ആക്രമണമുണ്ടായത്. ഇന്നലെ രാവിലെ 11.30 ഓടെയായിരുന്നു സംഭവം. ഭർത്താവ് കെ.പി. അച്യുതനാണ് (58) പട്ടാന്നൂർ നിടുകുളത്തെ വീട്ടിൽ വച്ച് ആസിഡ് ഒഴിച്ചതെന്ന് യുവതി മട്ടന്നൂർ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. മുഖത്തും നെറ്റിക്കും ചെവിക്കും നെഞ്ചിലും പൊള്ളലേറ്റ യുവതിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവ് കെ.പി. അച്യുതനെ മട്ടന്നൂർ ഇൻസ്പെക്ടർ ഓഫ് പോലീസ് എം. അനിലിന്റെ നേതൃത്വത്തിലുള്ള പോലീസ് കസ്റ്റഡിയിലെടുത്തു ഇന്നുരാവിലെ അറസ്റ്റു രേഖപ്പെടുത്തി. ഇയാളെ ഇന്നു കണ്ണൂർ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും.
Read Moreവാഹനങ്ങൾ തമ്മിൽ സൈഡ് നൽകാത്തതിനെ ചൊല്ലി തർക്കം; ഓട്ടം വിളിച്ചുകൊണ്ടുപോയി ഓട്ടോ ഡ്രൈവറെ കൊലപ്പെടുത്തിയ പ്രതി പിടിയിൽ
കാസര്‍ഗോഡ്: കര്‍ണാടക സ്വദേശിയായ ഓട്ടോഡ്രൈവറെ കുത്തിക്കൊലപ്പെടുത്തി കിണറ്റില്‍ തള്ളിയ സംഭവത്തില്‍ പ്രതിയായ മുന്‍ സ്കൂള്‍ ബസ് ഡ്രൈവര്‍ അറസ്റ്റില്‍. കര്‍ണാടക മുല്‍ക്കി കൊളനാട് സ്വദേശി മുഹമ്മദ് ഷെരീഫിനെ (52) കൊലപ്പെടുത്തിയ കേസില്‍ കര്‍ണാടക സൂറത്കല്‍ കല്ലാപ്പുസ്വദേശി അഭിഷേക് ഷെട്ടി (25) ആണ് അറസ്റ്റിലായത്. ആറുമാസം മുമ്പ് സ്കൂള്‍ ബസ് തന്റെ ഓട്ടോറിക്ഷയ്ക്ക് സൈഡ് നല്‍കാത്തതിനെതുടര്‍ന്ന് ഷെരീഫും അഭിഷേകും തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നു. ഇതിനു പിന്നാലെ അഭിഷേകിനെ ജോലിയില്‍ നിന്നും പിരിച്ചുവിടുകയും ചെയ്തു.ഇതിന്റെ വിരോധത്തില്‍ ഈമാസം ഒമ്പതിന് മംഗളുരുവില്‍ നിന്ന് ഷെരീഫിന്റെ ഓട്ടോ വാടകയ്ക്കു വിളിച്ച അഭിഷേക് കാസര്‍ഗോഡ് മഞ്ചേശ്വരം മഹലിംഗേശ്വര അഡ്കപള്ളയിലെ വിജനമായ സ്ഥലത്തെത്തിക്കുകയും കൈയില്‍ കരുതിയ കത്തി കൊണ്ട് കുത്തിക്കൊലപ്പെടുത്തി ആള്‍മറയില്ലാത്ത കിണറ്റില്‍ തള്ളുകയുമായിരുന്നു.
Read Moreഇരിട്ടിയിൽ കഞ്ചാവും ഹാഷിഷ് ഓയിലും പിടികൂടി: ഒരാൾ അറസ്റ്റിൽ
ഇരിട്ടി: കൂട്ടുപുഴ പോലീസ് ചെക്പോസ്റ്റിൽ 1.5 കിലോ ഗ്രാം കഞ്ചാവും 360 ഗ്രാം ഹാഷിഷ് ഓയിലുമായി തൃശൂർ സ്വദേശി സരിത് സെബാസ്റ്റ്യനെ (39) ഇരിട്ടി എസ്ഐ കെ. ഷറഫുദ്ദീൻ അറസ്റ്റ് ചെയ്തു. റൂറൽ പോലിസ് മേധാവിയുടെ ലഹരി വിരുദ്ധ സ്ക്വാഡും ഇരിട്ടി ഡിവൈഎസ്പിയുടെ സ്ക്വാഡും ഇരിട്ടി പോലീസും ചേർന്ന് അതിർത്തിയിൽ നടത്തിയ പരിശോധനയിലാണു പ്രതി പിടിയിലാകുന്നത്. കർണാടക ഭാഗത്തുനിന്നു പാലത്തിലൂടെ കേരളത്തിലേക്കു നടന്നെത്തിയ പ്രതിയെ സംശയം തോന്നി പരിശോധന നടത്തിയപ്പോഴാണ് ബാഗിൽ ഒളിപ്പിച്ച നിലയിൽ ലഹരി വസ്തുക്കൾ കണ്ടെടുക്കുന്നത്. പാലത്തിലൂടെ നടന്നുവരികയായിരുന്ന പ്രതി പോലീസിനെ കണ്ടപ്പോൾ പരിഭ്രമിക്കുന്നത് കണ്ടതോടെയാണ് പോലീസ് ഇയാളെ പരിശോധിച്ചത്. ബാഗിൽ ബ്രൗൺ പാക്കിംഗ് ടേപ്പ് ഉപയോഗിച്ച് മണം പുറത്തുവരാത്ത രീതിയിൽ പാക്ക് ചെയ്തതായിരുന്നു കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ഹാഷിഷ് ഓയിൽ ഹോമിയോ ഗുളികകൾ സൂക്ഷിക്കുന്ന രീതിയിലുള്ള ചെറിയ ചില്ലുകുപ്പികളിൽ നിറച്ച് സൂക്ഷിച്ച നിലയിലായിരുന്നു കണ്ടെത്തിയത്.…
Read Moreവിവാഹ വാഗ്ദാനം നൽകി പീഡനം; യുവതി ഗർഭിണിയായി, ലക്ഷങ്ങൾ തട്ടിയെടുത്തു; പരാതിയിൽ കേസെടുത്ത് പോലീസ്
കണ്ണൂർ: വിവാഹ വാഗ്ദാനം നൽകി യുവതിയെ ലൈംഗികമായി പീഡിപ്പിക്കുകയും ഗർഭിണിയാകുകയും ലക്ഷങ്ങൾ തട്ടിയെടുക്കുകയും ചെയ്ത സംഭവത്തിൽ യുവാവിനെതിരേ കേസെടുത്ത് കണ്ണൂർ ടൗൺ പോലീസ്. കൂടാതെ യുവതിയുടെ വാഹനം കൈക്കലാക്കിയ ശേഷം ലോൺ വച്ച് പണം വാങ്ങിയതിൽ രണ്ടുപേർക്കെതിരേയും പോലീസ് കേസെടുത്തിട്ടുണ്ട്. കൊല്ലം സ്വദേശിനിയായ മുപ്പത്തിനാലുകാരിയുടെ പരാതിയിലാണ് എടച്ചൊവ്വയിലെ സവാൻ, വസന്തൻ, സാരംഗ് എന്നിവർക്കെതിരേ കേസെടുത്തത്. ഒന്നാം പ്രതിയായ സവാൻ 2024 ജനുവരിയിൽ ദുബായിൽ വച്ച് യുവതിയെ പരിചയപ്പെടുകയും പിന്നീട് പ്രണയത്തിലാകുകയുമായിരുന്നു. 2024 ഓഗസ്റ്റ് നാലുമുതൽ യുവതിയെ ലൈംഗികമായി പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്നാണു പരാതി. കൂടാതെ ബിസിനസ് തുടങ്ങാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് യുവതിയുടെ പക്കൽ നിന്ന് 12 ലക്ഷം രൂപ തട്ടിയെടുത്തതായും പരാതിയിൽ പറയുന്നു. ഇതിനിടെ വസന്തൻ, സാരംഗ് എന്നിവരുടെ സഹായത്തോടെ സവാൻ യുവതിയുടെ വാഹനം കള്ള ഒപ്പിട്ട് കൈക്കലാക്കുകയും വാഹനത്തിന്റെ ആർസി വച്ച് സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽനിന്ന് ലോൺ…
Read Moreകണ്ണൂരിൽ അമ്മയും 2 മക്കളും കിണറ്റിൽ മരിച്ച നിലയിൽ; മരണകാരണം വ്യക്തമല്ല; ജീവനൊടുക്കിയതാണെന്ന് പ്രാഥമിക നിഗമനം
കണ്ണൂർ: അഴീക്കോട് മീൻകുന്നിൽ അമ്മയെയും രണ്ടു മക്കളേയും കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി. മീൻകുന്ന് മഠത്തിൽ ഹൗസിൽ ഭാമ (44), മക്കളായ ശിവനന്ദ് (14), അശ്വന്ത് (10) എന്നിവരാണു മരിച്ചത്. ഇന്നു പുലർച്ചെ 2.30 തോടെയാണ് യുവതിയെയും മക്കളെയും വീട്ടിൽ നിന്നു കാണാതായത്. തുടർന്ന്, വീട്ടുകാരും അയൽവാസികളും പരിസരപ്രദേശങ്ങളിൽ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്തിയില്ല. ഇന്നു രാവിലെ എട്ടോടെയാണ് വീട്ടുകിണറിൽ ഇവരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. ഭാമയുടെ ഭർത്താവ് സുരേഷ് ബാബു അഴീക്കോട് ചാലിലാണ് താമസം. ഭാമയും മക്കളും ഭാമയുടെ വീട്ടിലാണ് താമസിച്ചു വന്നിരുന്നത്. പരേതനായ ദിവാകരന്റെയും ലീലയുടെയും മകളാണു ഭാമ. ബസുമതി സഹോദരിയാണ്. മരിച്ച അശ്വന്തും ശിവനന്ദും അഴീക്കോട് വൻകുളത്ത് വയൽ ഹൈസ്കൂളിലെ വിദ്യാർഥികളാണ്.മരണകാരണം വ്യക്തമല്ല. ജീവനൊടുക്കിയതെന്നാണ് പ്രാഥമിക നിഗമനം. കണ്ണൂരിൽ നിന്ന് അഗ്നിശമന സേനയെത്തി അസി.സ്റ്റേഷൻ ഓഫീസർ അനിൽ കുമാറിന്റെ നേതൃത്വത്തിലാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്. മൃതദേഹങ്ങൾ കണ്ണൂർ ഗവ.മെഡിക്കൽ…
Read Moreകർമ ന്യൂസ് ഓൺലൈൻ എംഡിയുടെ പാസ്പോർട്ടും ഫോണും പോലീസ് പിടിച്ചെടുത്തു
തലശേരി: തിരുവനന്തപുരം വിമാനത്താവളത്തിൽ അറസ്റ്റിലായ കർമ ന്യൂസ് ഓൺലൈൻ എംഡി വിൻസ് മാത്യുവിന്റെ പാസ്പോർട്ടും മൊബൈൽ ഫോണും പോലീസ് പിടിച്ചെടുത്തു. തിരുവനന്തപുരം സൈബർ ക്രൈം പോലീസാണ് ഇവ രണ്ടും പിടിച്ചെടുത്തത്. ഇന്നലെ വയനാട്ടിലെത്തിച്ച പ്രതിയെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കൽപ്പറ്റ എസിജെഎം കോടതിയിൽ ഹാജരാക്കി. വയനാട് ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരിയുടെ നിർദേശപ്രകാരം ക്രൈം ഡിറ്റാർച്ച്മെന്റ് ഡിവൈഎസ്പി എം.കെ. സുരേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് വിൻസ് മാത്യുവിനെ തിരുവനന്തപുരം സൈബർ ക്രൈം പോലീസിൽ നിന്നും കസ്റ്റഡിയിലെടുത്തത്. വയനാട്ടിലെത്തിച്ച പ്രതിയെ പോലീസ് വിശദമായി ചോദ്യം ചെയ്യുകയും മൊഴി രേഖപ്പെടുത്തുകയും ചെയ്തു. കഴിഞ്ഞ വർഷം സോഷ്യൽ മീഡിയ പട്രോളിംഗിനിടയിലാണ് മതസ്പർദയുണ്ടാക്കുന്ന വിധത്തിലുള്ള വാർത്ത ശ്രദ്ധയിൽപെട്ടതെന്നും ഇതേതുടർന്നാണ് വിൻസ് മാത്യുവിനെതിരെ കേസ് രജിസ്റ്റർ ചെയ്തതെന്നും വയനാട് ഡിസ്ട്രിക്ട് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സുരേഷ് രാഷ്ട്രദീപികയോട് പറഞ്ഞു. വയനാട്ടിലെ ക്വാറികളിലും ടർഫുകളിലും ഐഎസ്…
Read More